Friday, July 07, 2006

എമറാത്ത് ബൂലോഗ സംഗമം

പ്രിയ ബൂലോഗ വാസികളെ,

വെറും മൂന്നാലു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു എമറാത്തി ബൂലോഗ സംഗമം ആരംഭിക്കുവാന്‍.

അബുദാബി മുതല്‍, ഉമ്മല്‍ ക്വയ്‌വാന്‍, ഫുജൈറ തൂടങ്ങിയ എമറാത്തില്‍ താമസിക്കുന്ന എമറാത്ത് വാസികള്‍ സംഗമ സ്ഥലമായ ഷാര്‍ജയിലുള്ള കുവൈറ്റ് ടവറിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞിരിക്കുന്നു.

ദുബായില്‍ നിന്നുമുള്ള ബ്ലോഗന്മാര്‍ പുറപ്പെടുവാനുള്ള ഒരുക്കത്തിലാണ്.

എന്തായാലും, ഈ സംഗമം ഒരു ഗംഭീര വിജയമാകാനുള്ള വഴി കാണുന്നു.

അടുത്ത അപ്ഡേഷന്‍ മീറ്റിങ്ങിനു ശേഷം

292 comments:

1 – 200 of 292   Newer›   Newest»
ഡാലി said...

കുറുജി ഒണ്‍ലൈന്‍ വിവരങല്‍ പോരട്ടെ...
എല്ലവിധ ആശംസകളും.....

Adithyan said...

എന്തായി എന്തായി?

ബിന്ദു said...

മീറ്റിങ്ങിനിടയ്ക്കൊരു ഫ്ലാഷ്‌ന്യൂസിനൊരു വഴിയുമില്ലേ?
:)

viswaprabha വിശ്വപ്രഭ said...

അതേയതെ,
എന്തായി എന്തായി?

ഒട്ടും ക്ഷമ വരുന്നില്ലല്ലോ ഈശ്വരാ.....

വേഗം വേഗം വരട്ടെ കാര്യവിവരങ്ങള്‍‍!

എല്‍ജീ, കുട്ട്യേടത്തീ,ബിന്ദൂ, കമന്റുറാണികളേ,
ഉണര്‍ന്നെണീക്കൂ‍, ഈ പോസ്റ്റിലാണിന്നത്തെ ഡ്യൂട്ടി!

ചുരുങ്ങിയത് ഒരു ഡബിള്‍ സെഞ്ചുറി വേണം!
വക്കാരീ , തുമ്പി കുടഞ്ഞെഴുന്നേല്‍ക്കൂ, ചിന്നം വിളിച്ചും കുരവയിട്ടും ആളെകൂട്ടൂ‍...

നിപ്പോണിലെ പുഷ്പവനങ്ങള്‍ പിഴുതെടുത്ത് ഇമറാത്തിനു നേരെ പുഷ്പവൃഷ്ടി നടത്തൂ...

ശനിയാ, സന്തോഷേ, മന്‍-,മണ്‍- ജിന്നുകളേ,,ഗുരുവര്യന്മാരേ, ആസ്ഥാനഗായകരേ, പറന്നു വരൂ...
ഉപവിഷ്ഠരാകൂ...

ആഫ്രിക്കേ, യൂറോപ്പേ, വിദൂരപൂര്‍വ്വ-പശ്ചിമദിഗന്തങ്ങളേ, കാഹളം മുഴക്കൂ...

ഡാലി said...

ഞാന്‍ സട കുടഞ്ഞെണിറ്റു.....എന്തായി.... എന്തയി..
ഒരു ലാപ്ടോപ് ഇല്ലെ? നെറ്റ് കണക്ട് ചെയൂ...ഞങല്‍ അക്ഷമരാണ്

രാജ് said...

ദേവനും ജ്യോതിഷും ഇബ്രുവും ദുബായില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടു്, ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ അതിര്‍ത്തിയില്‍ പ്രവേശിച്ചു എന്നോടൊത്തു മീറ്റിങ് സ്ഥലത്തേയ്ക്കു പോകുന്നതായിരിക്കും. സിദ്ധാര്‍ത്ഥനു അത്യാവശ്യമായി അബുദാബി പോകേണ്ടിവന്നു, എന്നാലും അദ്ദേഹം കൃത്യസമയത്തു മീറ്റിങിനു എത്തിച്ചേരുന്ന വിധം അവിടെ നിന്നു തിരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഡാലി said...

അപ്പോള്‍ പെരിങ്ങോടര്‍, ദേവേട്ടന്‍. ജ്യോതിഷ് ഇബ്രു.. മീറ്റിങ് സ്ഥലത്തേക്കു അല്‍പ്പസമയത്തിനുള്ളില്‍ പുറപ്പെടുന്നതായിരിക്കും
റിപ്പോ: പെരിങ്ങോടന്‍

സൂഫി said...

ലാപ്‌ ടോപ്പോ എന്ത്‌ കോപ്പോ വെച്ചിട്ടായാലും , തല്‍സമയ വിവരണം... ആയിക്കോട്ടെ...
ക്ഷമ കെടുന്നു...

K.V Manikantan said...

ബൂലോകരുടെ ശ്രദ്ധയ്ക്ക്‌,

വടക്കന്‍ മലയോരപ്രദേശങ്ങളായ അജ്മാന്‍, ഉം അല്‍ ഖുവയിന്‍, ഫുജൈറ, റാസ്‌ അല്‍ ഖൈമ എന്നിവടങ്ങളില്‍ നിന്ന് എത്തിച്ചേരുന്നവര്‍ വണ്ടി കുവൈറ്റ്‌ ടവറിന്റെ സൈഡിലുള്ള ഫ്രൈഡ്‌ ചിക്കന്‍ കടയില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലെയായി കാണുന്ന വിശാലമായ പാര്‍ക്കിംഗ്‌ ഗ്രൌണ്ടില്‍ 45 ഡിഗ്രി ആങ്കിളില്‍ പാര്‍ക്കു ചെയ്യുവാന്‍ അപേക്ഷ.

ഇഞ്ചിമിഠായി, പീപ്പി, സ്ലൈഡ്‌ ഇത്യാദി വില്‍ക്കുന്ന കച്ചവടക്കാര്‍ ഹാളിനകത്ത്‌ പ്രവേശിക്കരുതെന്ന് കമറ്റി അറിയിപ്പ്‌.

ദുബായ്‌, അബുദാബി, ഷാര്‍ജ്ജ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരും മേല്‍പ്പറഞ്ഞ പാര്‍ക്കിംഗ്‌ ഏരിയായില്‍ തന്നെ പാര്‍ക്കുക.

അമേരിക്ക, ഇന്‍ഡ്യ, ബാംഗ്ലൂര്‍, ജപ്പാന്‍, ആഫ്രിക്ക, ഇസ്രേയല്‍ എന്നിവടങ്ങളില്‍ നിന്ന് മനസിനെ അയക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക്‌ കുവൈറ്റ്‌ ടവറിന്റെ മേലേ ലാന്‍ഡിംഗ്‌ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. അവിടെ നിന്ന് ലിഫ്റ്റില്‍ താഴോട്ടിറങ്ങുക.

ഹിപ്പ്‌ ഹിപ്പ്‌ ഹുറേ,

ഇങ്ങകലേ നിന്ന് ഒരു പെട്ടത്തല കാണുന്നു..... കുറുമനാണെന്ന് തോന്നുന്നു......

ഞങ്ങളോരു കലക്കു കലക്കും മക്കളേ.,......

രാജ് said...

കണ്ണൂസ് വരുന്നുണ്ടാവില്ലെന്നു അറിയിച്ചിരുന്നു. കലേഷ് അനിലേട്ടന്‍ എന്നിവര്‍ ഏതു സമയവും ഷാര്‍ജ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നതാകും. കുറുമാന്‍ മക്തൂം ബ്രിഡ്ജ് പാസ് ചെയ്തു ഷാര്‍ജയ്ക്കു നേരെ കുതിക്കുന്നു, അദ്ദേഹത്തിന്റെ കുടംബത്തിനൊപ്പം ഒരു നവബ്ലോഗര്‍ കൂടിയുണ്ടെന്നു കരുതുന്നു. സാക്ഷി, തിര എന്നിവര്‍ പുറപ്പെട്ടിട്ടുണ്ട്, എവിടെയെത്തി എന്നറിഞ്ഞൂടാ.

രാജ് said...

സങ്കൂ എവിടുന്നാ റിപ്പോര്‍ട്ടിങ്, വീട്ടില്‍ നിന്നോ കുവൈറ്റ് ടവറില്‍ നിന്നോ?

K.V Manikantan said...

വീട്ടി നിന്ന്....

നാം കുളിച്ച്‌ കുറി തൊട്ടു.

വാംഭാഗം കണ്‍ ഫ്യൂഷനില്‍ ആണ്‌. ഏത്‌ കളറ്‌ സാരി ഉടുക്കും....

ഡാലി said...

ഇസ്രായേലില്‍ നിന്നുള്ള അല്‍ എല്‍ ബിമാനം ലാ‍ന്ഡിംഗ് അനുമതി കിട്ടാതെ ദക്ഷിണാഫ്രിക്കന്‍ തീരത്തു തന്നെ കറങ്ങുന്നു.. കുവൈ ടവറിന്റെ മുകളിലേക്കു വേരെ ഏതെങ്കിലും തരികിട വഴികള്‍ ഉണ്ടെങ്കില്‍ ദയവായി ഉടന്‍ അറിയിക്കൂ..
ഓവര്‍ ..ഓവര്‍

ഡാലി said...

ലറ്റെസ്റ്റ്:പെരിങ്ങോടര്‍, ദേവേട്ടന്‍, ജ്യോതിഷ്, ഇബ്രു,സങ്കു,കലേഷ്, അനിലേട്ടന്‍, കുറൂസ്, സാക്ഷി, തിര എത്തികൊണ്ടിരിക്കുനു.
കണൂസ്‌-വരുന്നില്ല.

myexperimentsandme said...

ഹാ..ഹാ... പോരട്ടെ പോരട്ടെ..

ദേവേട്ടന്‍ ഏതു ഷര്‍ട്ടും ഏതു മുണ്ടും? (അതോ സ്യൂട്ടോ)?

കേരളീയ വേഷങ്ങള്‍ ധരിച്ചവര്‍ എത്രപേര്‍?

പെരിങ്ങോടര്‍ ഏഷ്യാനെറ്റിലെപ്പോലെ ടൈ കെട്ടിത്തന്നെ?

സങ്കുവിന്റെ വാമഭാഗം അവസാനം ഡിസൈഡ് ചെയ്‌തോ?

പൊന്നച്ചനും കുഞ്ഞച്ചനും എത്തിയോ?

വിശാലനു കൊടുക്കാനുള്ള ബൊക്ക?

കുറുമന്‍ സ്മാര്‍ട്ടായിട്ടു തന്നെ?

റീമ വന്നോ?

കണ്ണനുണ്ണിമാര്‍?

സ്വാര്‍ത്ഥന്‍ വരുന്നവരുടെ കൂട്ടത്തിലുണ്ടോ?

പറയൂ പറയൂ..

ഒരാളെ ഒരു മൂലയ്ക്കിരുത്തി ലൈവ് അപ്‌ഡേറ്റിനുള്ള പരിപാടി ചെയ്‌തിരുന്നെങ്കില്‍?

ശ്ശോ, ഒരു വെബ്‌കാസ്റ്റിംഗിനുള്ള ഏര്‍പ്പാട് ചെയ്‌തിരുന്നെങ്കില്‍?

വിശ്വം ജീ, കേരളാ മീറ്റിനെങ്കിലും ഒരു ലൈവ് അപ്‌ഡേറ്റ് വേണമേ :)

myexperimentsandme said...

യ്യോ....... കണ്ണൂസ് വരുന്നില്ലേ

myexperimentsandme said...

ആര്‍ക്കാ ക്യാമറയുടെ ഉത്തര്‍ വാദിത്തം? എടുത്തോ? അല്ലെങ്കില്‍ അപ്പുറത്തെ കടയില്‍ നിന്നൊരെണ്ണം ക്ലബ്ബിന്റെ വകയായി വാങ്ങിക്കാന്‍ മറക്കരുതേ :)

(ഈ വേര്‍ഡ് വെരി ഇന്നത്തെക്ക് ഒഴിവാക്കാമായിരുന്നല്ലേ)

ഡാലി said...

ദേവെട്ടന്‍: ക്രീം മുണ്ടും വെള്ളയില്‍ ഇളം നീല വരകള്ഉമുള്ള ഷര്‍ട്ടും തപ്പികൊണ്ടിരിക്കുന്നു
പെരിങ്ങടന്‍ ടൈ വേണ്ടാന്നു വച്ചു എന്നാണ് കേട്ടത്
റീമ എത്തി..
വിശാലഗഡിക്കു ബൊകൈ രെഡി..
ഓവര്‍ ഓവര്‍

ഡാലി said...

ഹൊ വക്കരി ഞാനും പറയാന്‍ തുടങ്ങുകയായിരുന്നു. ഇന്നു വേഡ് ഒരു ദുരിതം തന്നെ

bodhappayi said...

സങ്കൂ, വിട്ടിട്ടുണ്ട്‌ ഇവിടുന്നു കുറെ മനസ്സുകള്‍... മീറ്റ്‌ പൊടിപൊടീക്കട്ടെ... :)

myexperimentsandme said...

ധൃതിക്ക് ബൊക്കെക്ക് പകരം വേറൊന്നുമായിപ്പോയില്ലല്ലോ അല്ലേ?

ഒറിജിനല്‍ പൂവുള്ള ഒറിജിനല്‍ ബൊക്കെയാണോ? അങ്ങിനെയാണെങ്കില്‍ ഉറുമ്പുണ്ടോ എന്നൊന്നു നോക്കിയേക്കണേ

myexperimentsandme said...

എന്റെ ചങ്ക് പറിച്ച് അങ്ങോട്ടയച്ചിട്ടുണ്ടേ.. കലേഷിന്റെ ഗോപുവണ്ണന്‍ ഒരു പാഴ്‌സല്‍ ഡി.എച്ച്.എല്ലില്‍ കൊണ്ടുത്തരും. തുറക്കുമ്പോള്‍ ഒരു ചെമ്പരത്തിപ്പൂ...

Anonymous said...

ഒരു പ്രത്യേക അറിയിപ്പ്...
ഉമ്മന്‍ ക്വായില്‍, അമ്മന്‍ കോവില്‍, ഷാര്‍ജ, ഷാര്‍ജ ഷേക്ക്, സോഡാ ലൈം, ഫുജൈറ, അല്‍‌ജസീര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും യാത്രപുറപ്പെട്ട സംഘങ്ങള്‍ എത്രയും പെട്ടെന്ന് സന്നിധാനത്തില്‍ എത്തിച്ചേരണ്ടതാണ്.
സ്വാമി ശരണം.

കലേഷ് പെരിയ സ്വാമിയോ ചങ്കു ചിന്നസ്വാമിയോ എത്രയും പെട്ടെന്ന് വെടിക്കെട്ട് ശാലയുടെ പിന്നിലെത്തി ഭാരവാഹികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണ്ടതാണ്.
സ്വാമിശരണം സ്വാമിശരണം.

മറ്റൊരറിയിപ്പ് കൂടി ....സന്നിധാനത്ത് എത്തിച്ചേര്‍ന്നവര്‍ യോഗം തുടങ്ങാതെ ബോണ്ട, സുഖിയന്‍, ബോളി, പഴമ്പൊരി , അവലും മലരും ഇവ എടുത്ത് തിന്നാന്‍ പാടുള്ളതല്ല. അമ്മച്ചിയാണെ ഇടി വാങ്ങിക്കും.

അരവിന്ദന്‍

myexperimentsandme said...

ബ്ലോഗുജനങ്ങളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ ആഭരണങ്ങള്‍, നിങ്ങളുടെ പണം, നിങ്ങളുടെ കുട്ടികള്‍ ഇവ നിങ്ങള്‍ തന്നെ സൂക്ഷിക്കേണ്ടതാണ്..

ഡാലി said...

അല്‍ എല്‍ ബീമാനത്തിനു ആരും കുറുക്കു വഴി പറയാത്തതിന്നാല്‍ അതു ദക്ഷിണഫിക്കന്‍ തീരത്തു നിന്നും പുഷ്പവൃഷി നടത്തി തിരിച്ചു പോരുന്നു. കൂട്ടത്തിലുള്ള ചെംബരത്തി പൂവ് ഇസ്രായേല്‍ ബ്ലോഗിയുടെ ഹൃദയമാണ് ഹൃദയം (വൃക്കയല്ല)...

myexperimentsandme said...

മതിലിനു മുകളിലിരിക്കുന്ന സിദ്ധാര്‍ത്ഥന്‍, പെരിങ്ങോടര്‍, കലേഷ്, ഇടിവാള്‍ ഇവര്‍ കാലാട്ടരുത്...

.... വയറിളകും.

അരവിന്ദ് :: aravind said...

മറ്റൊരറിയിപ്പ്:
യോഗത്തിനെത്തിയ ബ്ലോഗര്‍മാര്‍ ഫ്രൈഡ് ചിക്കന്‍ കടയില്‍ കിടന്ന് ചിക്കന്‍കാലിനിടിക്കാതെ എത്രയും പെട്ടെന്ന് ഹാളിലേക്ക് നീങ്ങേണ്ടതാണ്.
പ്ലീസ് പ്ലീസ്...

(അപ്ലേ പറഞ്ഞതാ ചിക്കണ്‍ വില്‍ക്കുന്നതിന്റടുത്ത് മീറ്റിംഗ് വെയ്കരുതെന്ന്.)

ഡാലി said...

കാഴ്ചക്കര്‍ക്കു കുടിക്കാന്‍ നാരങ്ങ തോടിട്ട മോരു വെള്ളം കരുതിയിട്ടുണ്ടാവൊ ആവോ?

myexperimentsandme said...

ജപ്പാനില്‍ നിന്നുള്ള പുഷ്‌പവൃഷ്ടി ഞങ്ങള്‍ നോര്‍ത്ത് കൊറിയയ്ക്ക് ഔട്ട് സോഴ്സ് ചെയ്തു. ടെസ്റ്റിഗൊക്കെ ഇന്നലെ കഴിഞ്ഞു. വൃഷ്‌ടിച്ചാല്‍ അമേരിക്കവരെ ചെല്ലുന്ന പുഷ്‌പങ്ങള്‍ അവര്‍ ആള്‍‌റെഡി ഉണ്ടാക്കിക്കഴിഞ്ഞു. ഏതു നിമിഷവും പുഷ്‌പവൃഷ്‌ടി നടത്താന്‍ കിമ്മമ്മാവന്‍ റെഡി. പറഞ്ഞാല്‍ മതി.

keralafarmer said...

ഞാൻ കരുതി യു.എ.ഇ സംഗമം ലൈവ്‌ ആയി കാണാൻ കഴിയുമെന്ന്‌. ചെറിയ ഇട്ടാവട്ടത്തുള്ളവർ പലരും ഐടി പണ്ഡിതന്മാർ. എന്തായാലും നാളത്തെ കേരളസംഗമത്തിന്‌ നിങ്ങളുടെ സംഗമം ഒരു സന്തോഷവാർത്തയാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

ഡാലി said...

അയ്യോ വക്കാരി അതു വേണ്ടാ.. ഇതങ്ങാന്‍ യഹൂദമാവന്‍ അരിഞ്ഞാല്‍ എനിക്കടി കിട്ടും ഇവിടെ ഇത്ര പുഷ്പകബീമനങ്ങള്‍ ഉള്ളപ്പോള്‍ ഗേളിംഗ് ബീമനത്തിനെ വിട്ടതിനു.. വേന്റാ വക്കാരി...

ഉമേഷ്::Umesh said...

എന്തായീ?

ഏ, ഒന്നുമായില്ലേ...

വക്കാരിയേ, ഞാനൊന്നുറങ്ങിപ്പോയി. ഇപ്പോള്‍ ഇവിടെ സമയം രാവിലെ ആറു മണി.

മീറ്റിന്റെ ലൈവ് അപ്ഡേറ്റീനൂ് ആരെങ്കിലും ലാപ്‌ടോപ്പുമായി സംഭവസ്ഥലത്തുണ്ടോ?

Mubarak Merchant said...

നാളത്തെ കാര്യമോര്‍ത്തിട്ട്‌ ഇരിക്കപ്പൊറുതിയില്ല.

ഡാലി said...

അയ്യോ ദേ ചന്ത്രേട്ടന്‍ എന്തൊ പറയുന്നല്ലൊ പുലികളേ...
ഇതൊരു ലൈവ് അല്ലെ ചന്ത്രേട്ടാ...

അരവിന്ദ് :: aravind said...

ഡാലിയേ പറഞ്ഞത് നന്നായി..
ഞാന്‍ വിചാരിച്ചു ആ ചെമ്പരത്തിപ്പൂവ് ഡാലീടെ ചെവീടെ മോളീന്ന് വീണുപോയതാന്ന്..
:-))

ഇമാറത്ത് സമ്മേളനത്തിന് സ്നേഹം നിറഞ്ഞ എന്റെ ഫ്ലൈയിംഗ് കിസ്സുകള്‍!

myexperimentsandme said...

ഉമേഷ്‌ജിയേ, ഈ മഹാസംഭത്തിനിടയ്ക്കും ഉത്സവപ്പറമ്പിലിരുന്ന് ഉറങ്ങിയോ? :)

ലൈവ് അപ്‌ഡേറ്റ് ഉണ്ടോ എന്നറിയില്ല...

ഡാലീ, പറഞ്ഞിട്ട് കാര്യമില്ല. കോണ്ട്രാക്ട് കൊടുത്തുപോയി. വളരെ ചീപ്പായിട്ട് അവര്‍ എല്ലാം ചെയ്തുതരും :)

ഡാലി said...

അരവിന്ദേ ഹൃദയം അല്ലാന്നു പറഞ്ഞാലും എന്റെ ചെവിക്കു മുകളിലുള്ള ചെമ്പരത്തിയെ കുറിച്ചു പറയരുത്. അതു ഞാന്‍ വിട്ടു കൊടുക്കൂല.

Ajith Krishnanunni said...

ഷാര്‍ജയില്‍ നിന്നും കുറുജി ലൈനിലുണ്ട്‌...
പറയൂ കുറുജി, കുറുജീ,കുറുജിയേയ്‌.... പൂയ്‌.....

ക്ഷമിക്കണം ലൈന്‍ കട്ട്‌ ആയിപ്പോയതാണ്‌. വാര്‍ത്തകള്‍ തുടരും

myexperimentsandme said...

അയ്യോ ഫോട്ടോ കണ്ടിട്ട് അജിത്തും സ്റ്റക്കായെന്ന് തോന്നുന്നല്ലോ..ആരെങ്കിലും ആ തലയ്ക്കിട്ടൊന്നു കൊടുത്തേ :)

myexperimentsandme said...

സ്റ്റേജിനു മുന്നിലുള്ള നടയില്‍ വയറിളകിക്കിടപ്പുണ്ട്.. സ്ത്രീകളാരും അതുകൊണ്ട് നടക്കല്ലേ ഇരിക്കല്ലേ

ബിന്ദു said...

ദൈവമേ.. അതിനിടയ്ക്കു മൂന്നെന്നു കണ്ടതു മുപ്പത്താറായോ? ഈ വേഡു വേലി ഒരെടാകൂടം തന്നെ. എത്ര പ്രാവശ്യമ തട്ടി വീണത്‌.
അപ്പോള്‍ എല്ലാവരും ഇന്നലെ തന്നെ ഫേഷിയല്‍ ഒക്കെ ചെയ്തിട്ടാണല്ലൊ അല്ലേ?
എന്തായി... കലേഷു പാവം, വെറുതെ വിടൂ.. ഇന്നലെ റീമ എത്തിയിട്ടല്ലേ ഉള്ളൂ..

വിശാലന്‍ കഴുത്തൊക്കെ ബലം വയ്പ്പിച്ചാണല്ലൊ അല്ലേ? വല്യ ഹാരമാണെന്നാ കേട്ടത്‌...

ഡാലി said...

ഇനി ഒരറിയിപ്പുണ്ടകുന്നവരേ മറ്റൊരു അരിയിപ്പുന്ണ്ടായിരിക്കുന്നതല്ല എന്നൊരു പ്രതേക അരിയിപ്പ്‌

Anonymous said...

അയ്യ്യ്യ്യ്യ്യ്!!! എനിക്കിതു ഓര്‍ത്തിട്ട് തന്നെ ചങ്കിടിക്കുന്നു..ഹൊ! എന്തൊരു ചമ്മല്‍ ആയിരിക്കും..കര്‍ത്താവെ..വല്ലോ ലൈറ്റ് ഇല്ലാത്ത സ്ഥലതായിയിരുന്നെങ്കിലും പിന്നേം..ഇതു ഹൊ! എനിക്കു വയ്യ..!ഞന്‍ ഐസ് പരുവം ആയെനെ...നന്നായി ഇവിടെ എങ്ങാനും ആരും ഇല്ല്ലാത്തെ... ഓ! ഇതാണൊ കുറുമാന്‍ ചേട്ടന്‍,ഫോട്ടോയില്‍ കണ്ടതുപോലല്ലൊ ഇതു ഇന്ദ്രന്‍സ് പോലെ...സുരേഷ് ഗോപീന്ന് വിചാരിച്ചിട്ട്..ഒ..പെരിങ്ങോടന്‍...
ഇയാള് കോംബ്ലാന്‍ കഴിപ്പൊക്കെ നിര്‍ത്തിയോ..
ആരാത്..ഓ വിശാലേട്ടന്‍..ഒഹ്!അപ്പൊ അതു വെപ്പൊ മീശയായിരുന്നൊ..ഇതെന്നാ ഈ കൂളിങ്ങ്ഗ്ലസ്സ് ഇയാള് ഇപ്പോഴും ഊരാത്തെ..
ഇനി അന്ധന്‍ വല്ലോം ആണൊ? വിശാലേട്ടത്തി ഇരുന്നാണവൊ എഴുതിക്കൊടുക്കുന്നെ? ഒഹ്..ഇത്. ദേവേട്ടന്‍..കണ്ടാ പറയൂല്ലല്ലൊ ഇത്രേം വിവരമുള്ള ആളാണ് എന്ന്....ഇനി ആള്‍മാറാട്ടം വല്ലതുമാ‍ണോ? അന്നു കണ്ട ആ രണ്ടാമത്തെ പ്ലേറ്റിലെ ചോറും കറിയും കഴിക്കണ ആളാണൊ ഇനി വിവരമുള്ളതൊക്കെ എഴുതുന്നെ...

ബിന്ദു said...

ഡാലീ എല്ലാം ഓ..ക്കേ അല്ലേ? കറങ്ങി നടക്കാതെ വല്ലയിടത്തും ലാന്‍ഡൂ... ഞാനിതാ എത്തി :)

myexperimentsandme said...

കലേഷേ..മുഖത്ത് പൌഡര്‍ സ്വല്പം കൂടുതലുണ്ടോ..ന്നൊന്നു നോക്കിക്കേ

ഡാലി said...

നാശം ഈ വേലി.. എന്നാലും സാരമില്ല. ഡബിള്‍ സെഞ്ച്വറി ആണ് വിശ്വേട്ടന്‍ പറഞ്ഞത് ഒരു ത്രിബ്ലിള്‍ ആയാലും വേണ്ടൂല്ലാ. എമാറത്ത് കലക്കീട്ടേ ഉള്ളൂ

ബിന്ദു said...

അതുകൊള്ളാല്ലൊ.. സങ്കൂന്റെ വാമഭാഗം എന്നിട്ടു പച്ച സാരി തന്നെ ഉടുക്കാമെന്നു തീരുമാനിച്ചോ? സാക്ഷീ... ഒരു ഇസ്മയില്‍ ഒക്കെ ആവാം ട്ടോ..
;)

myexperimentsandme said...

ഇടിവാളേ... ങ്ങ് വന്നേ..

......
......

ന്താ?

ങ്ങ് വന്നേ... പതുക്കെ ഇങ്ങ് പോന്നാല്‍ മതി..
....

ന്താ...ന്ന്

....

(സ്റ്റേജിനു പുറകില്‍)

അതേ...സിബ്ബിട്ടിട്ടില്ല!

Anonymous said...

എല്ലാവരുടെയും ചമ്മല്‍സ് തീരും വരെ,ലൈറ്റ് ഓഫ് ചെയ്യാന്‍ അപേക്ഷ..

Ajith Krishnanunni said...

വക്കാരീ ഇപ്പൊ റെഡി ആയി..

പിന്നെ മീറ്റിംഗ്‌ തീരുന്നതിനിടക്കു നമുക്കു പത്തിരുനൂറ്‌ കമന്റ്‌ ആക്കാം

ഡാലി said...

ഞാന്‍ ഇസ്രായേലില്‍ തന്നെ ലാന്‍ഡ് ചെയ്തു ബിന്ദൂട്ടി.. ഇനി ആരെങ്കിലും ഉറങ്ങുനുണ്ടെങ്കില്‍ അവരെ എണീപ്പിക്കാന്‍ മാ‍ത്രമെ കറക്കം ഉള്ളൂ..

ബിന്ദു said...

ചില നേരത്തിനെ ഇങ്ങനെയാ .. ചിലനേരത്തു നോക്കിയാല്‍ കാണില്ല, എവിടെ ആണോ?

ഡാലി said...

വക്കാരി.. അജിത്തിന്റെ മെസ്സജ് റിസീവ് ചെയ്യൂ..
ലൈട്ടുകളെല്ലാം അണച്ചല്ലൊ. കടന്നു വരുന്നിടത്ത് മാത്രം ഒന്നു കത്തിച്ചിടൂ. അല്ലെങ്കില്‍ തട്ടി മറിഞ്ഞ് നാശകോശമകും

ബിന്ദു said...

എല്‍ ജീസെ .. ശ്ശോ.. ആര്‍ക്കും ചമ്മലൊന്നും ഇല്ലന്നേ.. എല്ലാരും ഇന്നലെ തന്നെ ഒരു ഫേസ്‌ മാസ്ക്കൊക്കെ വാങ്ങിച്ചൂന്നെ ;)

അരവിന്ദ് :: aravind said...

മറ്റൊരറിയിപ്പ്...
സമ്മേളനവേദിയിലേക്ക് കയറുവാന്‍ ബാഡ്ജില്ലാതെ ഗേയ്റ്റില്‍ കിടന്ന് തള്ളുണ്ടാക്കുന്ന ഡാലി, വക്കാരി, അരവിന്ദന്‍, അജിത്ത്, ബിന്ദു, എല്‍ജി മുതലായവര്‍ എത്രയും പെട്ടെന്ന് പാട്ടും പാടി വീട്ടില്‍ പോകേണ്ടതാണ്..

പോയീനെടാ മക്കളേ പോയീനീ..അവരെല്ലാം അകത്ത് കയറി..ഇനി നമ്മളിവിടെ നിന്നിട്ടെന്നാ ചെയ്യാനാ?

ഡാലി said...

ചിലനേരം എന്നു പറഞ്ഞാ നമ്മുടെ ഇബ്രു അല്ലെ ബിന്ദൂട്ടി അദ്ദേഹം കുവൈറ്റ് ട്ടവരിലേക്കുള്ള രാജവീഥി കടക്കുന്നു.
ഓവര്‍ ഓവര്‍

സ്വാര്‍ത്ഥന്‍ said...

ആശംസകള്‍......
ഖത്തറില്‍ നിന്നും :)

Ajith Krishnanunni said...

ദൂബായില്‍ നിന്നു വന്നിട്ടുള്ള ഇടിവാള്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിനു പിന്നില്‍ റിപോര്‍ട്ട്‌ ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു, ശ്രീ ഇടിവാള്‍....

ഡാലി said...

അരവി ചങ്ക് കണ്ടില്ലെങ്കിലും ചങ്കില്‍ കുത്തണ വര്‍ത്തമനം പറയാതെ.
ന്മളു പോവൂലാ പോവൂലാ....

ബിന്ദു said...

സ്വാര്‍ത്ഥ താങ്കളിങ്ങനെ ആശംസകളും നല്‍കി ഇരിക്കാതെ എല്ലാരെം ഒരിടത്തിരുത്താന്‍ നോക്കൂ..

Mubarak Merchant said...

കേരള മീറ്റിനെപ്പറ്റി
അല്‍പ്പം മുന്‍പ്‌ അതുല്യ ചേച്ചിയുമായി വില്ലൂസ്‌ സംസാരിച്ചിരുന്നു. ഒരുക്കങ്ങളൊക്കെ വളരെ ഭംഗിയായി നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. നാളെ രാവിലെ ഏഴിനു തന്നെ ആ മഹതി സമ്മേളന നഗരിയിലെത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്‌. ശേഷം മുഖദാവില്‍.

അരവിന്ദ് :: aravind said...

ഖത്തറില്‍ നിന്നും അത്തറു പൂശിയ ആശംസകള്‍ നല്‍കിയ പത്തരമാറ്റുള്ള സ്വാര്‍ത്ഥന്റെ വക
4 വെടി വഴിപാടേ.......യ്!

സ്വാമിശരണം.

ഠും ഠും ഠും...ച്ച്ചുക്!

ബിന്ദു said...

അര്‍ബിന്ദാ.. ഇനി ഒരക്ഷരം മിണ്ടിപ്പോവരുത്‌.. ഞങ്ങളെല്ലാം അകത്തു കയറിക്കഴിഞ്ഞു..

Ajith Krishnanunni said...

അമ്മച്ചിയാണ പോവൂല, അവിടന്നു ജനഗണമന കേട്ടിട്ടേയ്‌ നമ്മള്‌ പോവൂ

Adithyan said...

മച്ചാ‍ാ‍ാ‍ാന്‍സ് ഞാനെത്താന്‍ അല്‍പ്പം വൈകി... ഗാനമേള തുടങ്ങിയിട്ടില്ലല്ല്ലോ അല്ലെ?

വൈകിയത് സത്യായിട്ടും പപ്പനാവന്റെ ദേവലോകത്തില്‍ നിപ്പനടിക്കാന്‍ കയറിയതല്ലേ...

വക്കാരീ ആ മൈക്കിങ്ങു തന്നെ, ഞാന്‍ റ്റണ്ട് അനൌണ്‍സ്മെന്റങ്ങു പിടിപ്പിക്കട്ടെ..

ഐഐറ്റി കുരുക്ഷേത്രയില്‍ നിന്നും വന്ന സുമലതാ മുക്കര്‍ജി ഇബ്‌ടെ എവടേലും ഒണ്ട്ടെങ്കില്‍ എങ്ങോട്ടേലും വരണം,

ബിന്ദു said...

വക്കാരിയേ.. കാറ്റടിച്ച്‌ എവിടെ വരെയായി? എല്ലാരേം ആഹ്വാനം ചെയ്തിട്ട്‌ വിശ്വംജി എവിടെപ്പോയി? പെരിങ്ങ്സിനേയും കാണുന്നില്ല, സ്റ്റോര്‍ റൂമില്‍ പോയി കോമ്പ്ലാന്‍ തപ്പുക ആയിരുന്നോ ;)

ഡാലി said...

ഇക്കൂസും വില്ലസും നാളയെ കുറിച്ചു ഉല്‍കണ്ഠപെടാതെ ഇന്നിനെ കുറിച്ചോര്‍ക്കന്‍ അപേക്ഷ.. നാളെ ഞങ്ങള്‍ മണൊഹരമ്മക്കും. ഇന്നിനേയും

myexperimentsandme said...

അജിത്തേ അപ്പം സംഗതി ഓക്കേയായല്ലേ... സന്തോഷം..

ദേ..ആ അരവിന്ദനെ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചോണേ.. കണ്ണുതെറ്റിയാല്‍ ആഡിറ്റോറിയത്തില്‍ക്കൂടി ഓടിനടക്കും. ഒരിടത്ത് അടങ്ങിയിരിക്കില്ല.. മഹാ കുസൃതിയാ :)

Ajith Krishnanunni said...

ച്ച്ചുക്...
അരവിന്ദേയ്‌.. അവസാനവെടി ചീറ്റിപോയോ?

ബിന്ദു said...

ഹോ.. ആദിത്യന്‍ വന്നു, ഇനി സമാധാനമായി, സെഞ്ചുറി ഈസി..

myexperimentsandme said...

ആദിത്യാ, ആനയൌണ്‍‌സ്‌മെന്റ് കലയില്‍ എനിക്കൊരു എതിരാളിയോ.. ഇന്നാ പിടിച്ചോ

എവിടെനിന്നോ വന്ന ആരാണ്ടൊക്കെയോ, ആരാണ്ടേയൊക്കെയോ കാത്ത് എവിടെയൊക്കെയോ നില്‍ക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഇവരെയൊക്കെ ആരെങ്കിലുമൊക്കെ വന്ന് എങ്ങോട്ടെങ്കിലുമൊക്കെ കൂട്ടിക്കൊണ്ട് പോകേണ്ടതാണ്

ബിന്ദു said...

വക്കാരി പറഞ്ഞതു സത്യം, കുരുത്തക്കേടു ചില്ലറയല്ല കയ്യില്‍.. അരവിന്ദാ.. വക്കരി ആനയെ മേടിച്ചു തരും, ഈ മീറ്റിങ്ങു കഴിഞ്ഞാല്‍, അനങ്ങാതെ ഒരിടത്തിരിക്കൂ... എല്ലാരും ബാഡ്ജൊക്കെ കുത്തിയിട്ടുണ്ടൊ എന്നു നോക്കൂ..
:)

Adithyan said...

ഓഡിറ്റോറിയത്തിന്റെ കിഴക്കു ഭാഗത്തു പാര്‍ക്കു ചെയ്തിരിയ്ക്കുന്ന ആനകളെ പടിഞ്ഞാറു ഭാഗത്തേയ്ക്കു മാറ്റി പാര്‍ക്ക് ചെയ്യേണ്ടതാണ്....

ഗാനമേള തുടങ്ങാന്‍ ഏതാനും മിനിറ്റുകളുടേ താമസം ഉണ്ടാവുമെന്ന് കമ്മറ്റി അറിയിക്കുന്നു.

ലൈന്മാന്‍ മുരുകന്‍ ഇളകിക്കിടന്ന വയര്‍ നന്നാക്കിയിരിയ്ക്കുന്നു... ഇനി നിങ്ങ്ങള്‍ക്ക് നിര്‍ബ്ബാധം അര്‍മ്മാദിയ്ക്കാവുന്നതാണ്...

myexperimentsandme said...

ബിന്ദൂ.. അതേ പ്രകൃതിപോലും നാണിച്ച് ചേനവരച്ചു നില്‍ക്കുന്ന അസുലഭ മുഹൂര്‍ത്തം... ടൈഫൂണ്‍ ഞങ്ങള്‍ പോസ്റ്റ് പോണ്‍ ചെയ്ത് യൂയേയീലേക്ക് വിട്ടു.

Anonymous said...

ഈ സെഞ്ചുറിയില്‍ സന്തോഷേട്ടനോ താടി വെക്കാതെയും വെച്ചും ഇരിക്കുന്നവരോ വല്ലോം കൈ വെച്ചാല്‍.......അന്നേരം ഇവിടെ ബൂലോകം മഹായുദ്ധം തന്നെ നടക്കും..!!!!

ഡാലി said...

നമ്മുക്കു റണ്‍സെടുക്കാം ബിന്ദൂട്ടി.. വിശ്വേട്ടന്‍ തൃശ്ശൂരെ നെറ്റ് കൊണ്ട് ഗതി കെട്ടു എന്നു എവിടെയൊ പരയുന്നുണ്ടയിരുന്നു.
ആദി: കലേഷ് റീമപെണ്ണിനേയും കൊണ്ട് എത്തിയെങ്കില്‍ ഉത്സവപറമ്പിന്റെ തെക്കെ വശത്തെ വളപീടികയില്‍ നിന്നും പച്ച കുപ്പിവള തിരഞ്ഞെടുക്കാന്‍ പ്രത്യേകം വിളിച്ചു പറയൂ

അരവിന്ദ് :: aravind said...

ബി ബി ബി ബിന്ദൂസേ..യേയേയ്യേതക്ഷരം ? (പേടിച്ച്വോയി ;-)..ഞാനൊരു തമാശക്ക് പരഞ്ഞതല്ലേ ബിന്ദൂസേ ശ്ശോ! ?:-))

വീണ്ടുമൊരറിയിപ്പ്..ബാഡ്ജില്ലാത്തവര്‍ ജനഗണമനയും ജയ്‌ഹിന്ദും കഴിഞ്ഞ് പോയാല്‍ മതിയെന്ന് അറിയിച്ചു കൊള്ളുന്നു.....

Anonymous said...

എനിച്ച് കുപ്പിവളയും ചാന്തു പൊട്ടും പിന്നെ കുറച്ച് ബലൂണും വേണം...

myexperimentsandme said...

യ്യോ ദേവേട്ടാ, ദേ ഒരു കാലില്‍ പാര ഗണ്ണും ഒരു കാലില്‍ ഫിഷറും :)

ബിന്ദു said...

ഇതിനിടയ്ക്കിനി ഉമേഷ്‌-ജി എങ്ങാനും വന്നു സെഞ്ചുറി അഠിച്ചേ എന്നു സന്തോഷിച്ചു അവസാനം സന്തോഷെങ്ങാനും വന്നാല്‍...
അമ്മച്ചിയാണെ.. ഞങ്കള്‍ അലമ്പും.
ദേ.. അരാണ്ട്‌ ചിക്കന്‍ കാല്‍ അടിച്ചു മാറ്റി എന്നു...

myexperimentsandme said...

കലേഷ് ദേ ഫുള്‍ക്കൈയ്യന്‍ ഷര്‍ട്ട് ഫുള്‍സ്ലീവിലിട്ട്, ഷര്‍ട്ടിനുമുകളില്‍ മുണ്ട് ഇന്‍‌സേര്‍ട്ട് ചെയ്ത് മുണ്ട് മടക്കിക്കുത്തി സോക്‍സും അഡ്ഡീഡ്ഡാസിന്റെ ഷൂസുമിട്ട് നില്‍ക്കുന്നു.

ഡാലി said...

എല്‍ജീസ് യുദ്ധംന്ന് മാത്രം പറയല്ലെ....നമുക്ക്‌ സെറ്റില്ലാക്കന്ന്‌ ...മുട്ടായി വാങ്ങി തരാന്നേ....
സെഞ്ച്വറി നമ്മളടിക്കും
വക്കാരി ബിന്ദൂട്ടി എല്‍ജീസ്ന്റെ മേലെ ഒരു കണ് വേണെ.

myexperimentsandme said...

സ്വാര്‍ത്ഥന്‍ അപ്പോള്‍ പോണില്ലേ? പോണില്ലെങ്കില്‍ ഫോണില്ലേ? ഫോണില്‍ ഫോണി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന ഒരു സജഷന്‍ വെച്ചാലോ.. വേണ്ടല്ലേ :)

Adithyan said...

ഒരു പ്രത്യേക അറിയിപ്പ്
കലേഷിന്റെ റീമേച്ചിയ്ക്ക് ഡാലിയുടെ വക രണ്ട് സ്വര്‍ണ്ണ വളകള്‍ ഡാലി ഇപ്പോ പ്രഖ്യാപിച്ചിരിയ്ക്കുന്നു....

myexperimentsandme said...

യെല്‍‌ജിയേ, ചാന്ത് പൊട്ടും ബലൂണും ഞങ്ങള്‍ ഓള്‍‌റെഡീ ഇറക്കി. ദിലീപിനെ വെച്ചായിരുന്നു ചാന്ത് പൊട്ട്. ബലൂണ്‍ പഴയതാ, മുകേഷാ. ബലൂണല്ലേ, പൊട്ടി. പക്ഷേ കുപ്പിവള മാത്രം ഇറക്കാന്‍ പറ്റിയില്ല. കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ എന്ന പാട്ടുമതിയോ?

ഹയ്യോ വേര്‍ഡ് വെരി: hlwau ഹല്‍‌വ യു.

ബിന്ദു said...

അപ്പോള്‍ അരവിന്ദനെ നോക്കാനായി വക്കാരിയെ ഏല്‍പ്പിച്ചിട്ടുണ്ട്‌... എല്‍ ജീസെ എല്ലാവര്‍ക്കും കൂള്‍ ഡ്രിങ്ങ്സ്‌ ഒക്കെ എത്തിയല്ലോ അല്ലേ? ആദിയേ.. മൈക്കു ശരിക്കു പിടിക്കൂ.. അല്ലെങ്കില്‍ സൌണ്ടു വരില്ല.. അജിത്ത്‌.. റിപ്പോര്‍ടെല്ലാം കിട്ടുന്നുണ്ടല്ലൊ അല്ലേ?
ഡാലീ എവിടെ പ്പോയി? ഒന്നു വേഗം ഒരുങ്ങൂ..
അപ്പോള്‍ എല്ലാം ഓക്കേ ആണല്ലൊ അല്ലേ.. എന്നാല്‍ ഞാന്‍ സെഞ്ചുറി അടിക്കാം.

ഉമേഷ്::Umesh said...

ഒരല്പം പണി തീര്‍ക്കാന്‍ രാവിലെതന്നെ പണി തുടങ്ങിയതാ മാളോരേ. വല്ലപ്പോഴുമേ കളി കാണാന്‍ വരൂ. എന്നാലും ഇവിടൊക്കെയുണ്ടു്.

വക്കാരിയേ, വിശേഷം വല്ലതുമുണ്ടെങ്കില്‍ മെയിലയച്ചറിയിക്കണേ...

ഡാലി said...

അതാ ഡ്രിസില്‍ എന്ന നദീര്‍ മന്ദം മന്ദം കടന്നു വരുന്നു. അമ്മച്ചിയെ എന്താണ് കാണാത് ഇതു ഉമേഷ്ജിയും ഏവൂരാനും അടികൂടി ബിന്ദൂട്ടി പറഞ്ഞ ദേവേട്ടന്‍ തിരുത്തിയ അസ്സലു തറ്റ് തന്നെ.. സംശയില്ല..നല്ല പാളത്താറ്....

myexperimentsandme said...

ഉമേഷ്‌ജിയും സന്തോഷ്‌ജിയും ഇങ്ങിനെ പമ്മി ഇരിക്കുകയാ, ഇരപിടിക്കാന്‍ ഇരിക്കുന്നതുപോലെ ... തൊണ്ണൂറ്റൊമ്പതാകുമ്പോള്‍ ചാടി വീഴാനാ.. ആരെങ്കിലും ഈ ബ്ലോഗ് അന്നേരത്തേക്ക് ഒന്ന് ഡിസേബിള്‍ ചെയ്യണേ.. ഒരു സെക്കന്റു നേരത്തേക്ക് മതി :)

myexperimentsandme said...

ഹ..ഹ.. ഉമേഷ്‌ജി.. എനിക്കൊരു മറുപടി വരുന്നുണ്ട്.. ആജ്ഞനേയാ.. കണ്ട്രോളു തരൂ :)

ബിന്ദു said...

ഡ്രിസില്‍ കൂട്ടിയപ്പോള്‍ കുറച്ചു ചില്ലറ കുറവ്‌..ആരെങ്കിലും എടുത്തെങ്കില്‍ ... പ്ലീസ്‌.. തിരിച്ചുകൊടുക്കണം.. വക്കാരീ ഞാന്‍ പറഞ്ഞതല്ലേ.. അരവിന്ദനെ നോക്കണം എന്നു :)

myexperimentsandme said...

നദീറ് പാവം... മൊത്തം ചുമയും അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണോ എന്നൊരു സംശയം. ഇതൊന്നും താങ്ങാന്‍ മാത്രമുള്ള ബോഡിയുമില്ല :) കാശുപിരിക്കാനോ മറ്റോ വാതില്‍‌ക്കല്‍ തന്നെ ഇരിക്കണമെന്നാ കലേഷ് പറഞ്ഞത്!

ഡാലി said...

ആദിത്യാ വിളിച്ചു പറയാന്‍ പറഞ്ഞതു പറയു.. വക്കാരിടെ പാര സായ്പ്പോളഗി ഇറക്കല്ലെ പൊന്നോ..
ഇപ്പളും കോളേജാന്നാ വിചാരം..
അര്‍ബി ആദിടെ കയിന്നു ആ മൈക്ക് വാങൂ. അല്ലെങ്കില്‍ എനിക്കു പണിയകും

prapra said...

ഒരു പ്രത്യേക അറിയിപ്പ്‌:
ഈ അവസരത്തില്‍ കലേഷിന്‌ ഒരു സ്പെഷ്യല്‍ ജൂറി അവാര്‍ഡിന്‌ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ന് ബ്ലോഗ്‌ ചെയ്യുന്ന പലര്‍ക്കും കോണ്‍ഫിഡന്‍സ്‌ കലക്കി കൊടുത്തത്‌ കലേഷായിരുന്നെന്ന് ബ്ലോഗ്‌ ലോകം കുറച്ച്‌ കഴിഞ്ഞാല്‍ മറക്കും.
ആരെങ്കിലും ഒന്നു സപ്പോട്ടേ! (കഴിക്കുന്ന സപ്പോട്ട അല്ല.)

ശനിയന്‍ \OvO/ Shaniyan said...

ഇതെന്താ യുദ്ധം വല്ലതും പ്രഖ്യാപിച്ചോ? ;-)

Adithyan said...

വക്കാരീ, ഇത്തവണ 100 നമ്മള്‍ അടിയ്ക്കും... കൊറേ നാളായി മികച്ച രണ്ടാമത്തെ നടനാവുന്നു... ഇത്തവണ ഒരു കൈ നോക്കണം

അരവിന്ദ് :: aravind said...

മാന്യ സദസ്യരേ...
അല്പ സമയത്തിനകം ദുബായ് യൂണിയന്‍ ഓഫ് മല്ലു ബ്ലോഗേര്‍സ്(DUMB) അവതരിപ്പിക്കുന്ന സിനിമാസ്കോപ് സംഗീത നാട്യ നാ..ട..ഖമായ..“ഷേയ്ക്കിന്റെ ഷോക്ക്” (ജ്ജിം!!) ഇവിടെ ആരംഭിക്കുന്നതായിരിക്കും.

കഥ നൃത്യനൃത്തസംവിധാനം - ശ്രീ കലേഷ് ബൂലോഗുത്തിങ്കല്‍.

കാണികള്‍ എല്ലാവരും കടലകൊറിച്ച് ശാന്തരായി ഇരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ബിന്ദു said...

ഞാന്‍ പറഞ്ഞില്ലെ.. ഉമേഷ്‌ജി പമ്മി ഇരിക്കുന്നുണ്ട്‌ മനുഷ്യന്റെ സെഞ്ചുറിമോഹത്തില്‍ കയ്യിടാന്‍. ബ്ലോഗിലമ്മേ .. കാക്കണേ....

ബിന്ദു said...

100

ജേക്കബ്‌ said...

ഇതൊരു സൂപ്പെര്‍ഫാസ്റ്റ്‌ സെഞ്ചുറി ആണല്ലോ!!!

Adithyan said...

ഇതു 100 ആണോ?

അല്ലേ?

myexperimentsandme said...

ചില്ലറ കുറയും ബിന്ദൂ.. മൊത്തം ചില്ലറയും അരവിന്ദന്റെ കൈയ്യിലല്ലേ.. ശരിയാ, അരവിന്ദന്റെ മേല്‍ ഒരു നാലുകണ്ണു വേണ്ടതായിരുന്നു. ഇനി നാളെ പത്രത്തില്‍ കാണാം.. മറ്റൊരു ദക്ഷിണാഫ്രിക്കക്കാരനും ദക്ഷിണാഫ്രിക്കയില്‍ എന്നോ മറ്റോ

ഉമേഷ്::Umesh said...

അടിച്ചേ....

അതോ ഇല്ലിയോ...

പോയേ, പോയേ,...

അയ്യോ ബിന്ദൂ, പറ്റിച്ചോ...

myexperimentsandme said...

ഹെന്റമ്മേ.. നൂറ്റിമൂന്നോ :( കാലമാടാ വേര്‍ഡ് വെരീ

Adithyan said...

സെക്കന്റിന്റെ നൂറിലൊരംശന്‍ എന്നൊക്കെപ്പറഞ്ഞ് ഉഷേച്ചി കരഞ്ഞതിന്റെ വില എനിക്കിപ്പോ മനസിലായി :(

ബിന്ദു said...

ഞാനടിചേ.. സെഞ്ചുറി ഞാനടിച്ചേ.. ഇപ്രാവശ്യം ഞാനടിച്ചേ....
:)

ഡാലി said...

ദില്‍ബു ഗഡി ദേ ഉന്തിതള്ളി വരുന്നു. ഉടക്കുണ്ടാക്കല്ലേ ദില്‍ബൂ.... നദീറ് ആദ്യം കാശു വാങ്ങൂ

Ajith Krishnanunni said...

ദൈവമേ ഒരു ചായ കുടിക്കാന്‍ പോയ സമയം കൊണ്ട്‌ നിങ്ങള്‍ സ്വെഞ്ചറി ആക്കിയല്ലേയ്‌...

ജേക്കബ്‌ said...

ബിന്ദുവും ഡാലിയും സേവാഗും സച്ചിനും പോലെ

ഡാലി said...

പ്രത്യേക അറിയിപ്പ്‌ കലേഷേട്ടനു സ്പെഷ്യല്‍ ജൂറി അവാര്‍ഡ്

ബിന്ദു said...

ഇതാ പറഞ്ഞതു ബ്ലോഗിലമ്മയെ വിളിച്ചാല്‍ വിളിപ്പുറത്താ :)അപ്പോള്‍ ഇനി 150 നു ശ്രമിക്കാം.. ക്യാമറ വീണ്ടും യുയേയിലേക്കു...

myexperimentsandme said...

എന്തായാലും സെഞ്ച്വറി പോയി. കപ്പിനും കപ്പയ്ക്കുമിടക്ക് വെച്ച്

സാരമില്ല എല്ലാവരും വെട്ടിവിഴുങ്ങട്ടെ. സ്നേഹിതന്റെ മുത്തു രാഘവേട്ടന്റെ കടയില്‍ നിന്നും മുങ്ങി പൊങ്ങിയത് കുവൈറ്റിലെ സക്കറിയാചേട്ടന്റെ കടയിലാ.. ങാ..ഹാ..

myexperimentsandme said...

ബിന്ദു കൊണ്ടുപോയി...അഭിനന്ദനങ്ങള്‍, ബിന്ദൂ.. അഭിനന്ദനങ്ങള്‍...

Adithyan said...

എയര്‍പോര്‍ട്ടില്‍ നിന്നും ഇപ്പൊ കിട്ടിയ വാര്‍ത്ത: നാദിര്‍ എന്നൊരാള്‍ വിളിച്ച് ഡ്രിസ്സില്‍ എന്ന പേരില്‍ ടാന്‍സാനിയയ്ക്ക് ഉടന്‍ പുറപ്പെടുന്ന ബിമാനത്തില്‍ ഒരു എമര്‍ജന്‍സി ടിക്കറ്റ് ബുക്ക് ചെയ്തിരിയ്ക്കുന്നു... അദ്ദേഹം ഉടന്‍ എയര്‍പോര്‍ട്ടില്‍ എത്തും എന്നാണ് വിളിച്ചു പറഞ്ഞിരിയ്ക്കുന്നത്... എന്തോ ലോട്ടറി അടിച്ചേ എന്നും ഫോണീല്‍ കൂടി പറയുന്നതു കേട്ടു.

ഡാലി said...

പ്രാപ്രാ ചേട്ടാ സമാധാനമായില്ലെ? ഇനി റണ്‍സ്സെടുത്തൊ..
ബിന്ദൂട്ടൊ അപ്പോ ചിലവുണ്ട്.
ഞാനണെ ഒപ്പണര്‍ അപ്പൊ ഞാന്‍ തെണ്ടി ഉല്‍ക്കര്‍.. എന്നതെങ്കിലും ആകട്ടെ. ഇതു 300 നെ ഡിക്ലര്‍ ചെയ്യാവൂ

ബിന്ദു said...

ജപ്പനിലാണോ വക്കാരീ.. അയ്യോ.ണമുക്കു ശരിയാക്കാം.. ഭാഗ്യം എനിക്കു ബീഫ്‌ ഫ്രൈ ഇഷ്ടമല്ല ;)
ഇടിവാളിതെങ്ങോട്ട മിന്നലു പോലെ പായുന്നതു?
കുറൂനെ ഒന്നു സൂക്ഷിചോളണേ.. ബാക്കി ഇരിക്കുന്ന.. നാളെ എല്ലാര്‍ക്കും ജോലിക്കു പോവാനുള്ളതല്ലിയോ?
ഇനി ആരാ ഇതു വരെ എത്താതതു?

myexperimentsandme said...

ഫോര്‍ ഫോര്‍ട്ടിഫോര്‍ ഫോര്‍ ഫോര്‍ എന്ന മാന്ത്രിക സ്കോറാക്കിയാലോ, ഡാലീ, ഡാല്‍ അലീ, അതായത് പരിപ്പലീ (ചുമ്മാതാണേ, ദേ :) :) :)

അരവിന്ദ് :: aravind said...

കള്ളിമുണ്ടും ടൈറ്റ് ബനിയനും കഴുത്തിന് ചുറ്റും സ്കാര്‍ഫും കെട്ടി , ബീഡിയും ചുണ്ടില്‍ തിരുകി ഗേയ്റ്റില്‍ കാശു പിരിവ് നടത്തുന്നത് അങ്ങാടിയിലെ സുകുമാരന്‍ സ്റ്റൈലില്‍ വന്ന ഡ്രിസ്സില്‍ മൊട്ടമ്പ്രം ആണ് എന്നറിയിച്ചു കൊള്ളട്ടെ.
കാശോ??, ക്രെഡിറ്റ് കാര്‍ഡെഡുക്കൂലേ?എന്നാരേലും ചോദിച്ചാല്‍ അഞ്ച് ഫില്‍‌സ് സ്കാര്‍ഫേല്‍ വച്ച് നെറ്റിയേല്‍ കെട്ടി മൊട്ടാമ്പ്രം സ്വന്തം തല ചുമരില്‍ ഇടിക്കുന്നതാണ്....

Ajith Krishnanunni said...

പ്രസിഡന്റ്‌ സഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പൊരിഞ്ഞ അടി നടക്കാന്‍ സാധ്യത ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്‌..

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഡാലി said...

ആദി ടാ‍ന്‍സ്മേനിയായില്‍ കോയികൊടു പോലീശിനെ പ്രത്യേകം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

myexperimentsandme said...

ബീഫ് ഞാനും കഴിക്കില്ല, ബിന്ദൂ. ഇവിടെ പച്ചമീന്‍ പച്ചയ്ക്കടിക്കും. ഞങ്ങളതിനെ സൂഷിയെന്നോമനപ്പേര്‍ വിളിക്കും

bodhappayi said...

ബൂലോകമണ്ടൂസ്‌ ശ്രിക്കുട്ടന്‍ ബാംഗ്ലൂരില്‍ നിന്നും കേരളാ മീറ്റില്‍ വെടിക്കെട്ടു പൊട്ടിക്കാന്‍ പുറപ്പെട്ടു കഴിഞ്ഞു. ലവനെ ഫോണ്‍ വിളിക്കുന്ന സമയം കൊണ്ടു എല്ലാരും കൂടെ നൂറു മില്ലി അടിച്ചേ... :)

ബിന്ദു said...

ശനിയാ.. വെറുതെ വിരുന്നു വന്നവരെ പ്പോലെ ഇരിക്കാതെ ആര്‍ക്കൊക്കെ എന്തൊക്കെയാ വേണ്ടതെന്നു ചോദിക്കൂ.. ഒരു ചിക്കന്‍ കാലു കൂടുതല്‍ തരാം, ബാക്കി വരുന്നതും എടുത്തോളൂ..
:)

Adithyan said...

150-ഇല്‍ നിര്‍ത്താനോ? നമ്മക്കിതു 300 എത്തക്കാ, അല്ല, എത്തിക്കാം....

വെടിക്കെട്ടിനുള്ള തിരി വാങ്ങാന്‍ ആളു പോയിട്ടുണ്ട്... വെടിക്കെട്ട് പതിവു പോലെ അവസാനത്തെ ഐറ്റം ആയിരിയ്ക്കും..

ഈ ബ്ലോഗിന്റെ അഡ്മിന്‍സ് ആരും സ്തലത്തില്ലേ? വേര്‍ഡ് വേരി മാറ്റാമോ?

Anonymous said...

ഹാവൂ‍!!! എന്റെ ബിന്ദൂട്ടി സെഞ്ചുറി അടിച്ചെ!!!
എനിക്കു സമാധാനമായി! അപ്പൊ നമ്മള് വിരട്ടിയാല്‍ ഇവര്‍ ഒക്കെ പേടിക്കുമല്ലെ!! :)

myexperimentsandme said...

ഒരുന്തുവണ്ടി പോലീസെത്തിയെന്നാ കേട്ടെ..

ദേ അടുത്ത വേര്‍ഡ് വെരി : rajbyew.. രാജ് ബ്യൂ.. പെരിങ്ങോടര്‍ക്കിട്ടാണല്ലോ

ഡാലി said...

സുകുമാരന്‍ സ്റ്റൈലില്‍ ഡ്രിസിലിനെ കണ്ട് എനിക്കു ചിരിയടക്കന്‍ വയ്യേ.. എന്നലും പോട്ടെ.. ഖജാന്‍ജി സ്ഥനത്തിനു ഇനി ആരെങ്കിലും പിടി മുറുക്കുന്നുണ്ടൊ അജിത്

myexperimentsandme said...

രംഗീലയിലെ അമീര്‍ഖാന്‍ സ്റ്റൈലില്‍ ടിക്കറ്റ് കരിഞ്ചന്തയിലും കൊടുക്കുന്നുണ്ടെന്നാണ് കേട്ടത്. ആരാണ്ടെക്കെയോ കൈയ്യും കണ്ണുമൊക്കെ കാണിക്കുന്നു. ഡബിള്‍ കൊടുക്കാനും ആളു റെഡി. ഭയങ്കര ഡിമാന്റാ

ബിന്ദു said...

അതേ.. എല്‍ ജീസെ.. ഇതു നമുക്കൊന്നാഘോഷിക്കണ്ടേ.. ഇതിനു വെജ്ജു മതീട്ടോ..
ദേവനെന്താ കൂട്ടിലിട്ട വെരുകിനെപ്പോലെ... ചിക്കന്‍ കാലില്‍ എണ്ണ കൂടുതല്‍ കണ്ടിട്ടാണോ.. അതൊലീവോയിലാണെന്നാ കേട്ടത്‌..
റീമ എന്തിനാ കലേഷിന്റെ പിന്നില്‍ തന്നെ, യാത്രയൊക്കെ സുഖമായിരുന്നോ?

ഡാലി said...

ഒരു ഓ.ടൊ അപ്പൊ അതാണലേ സുഷി... പടച്ചോനെ വെറുതെയല്ല ആ കുന്ത്രാണ്ടം തിന്നട്ട് നമ്മള് വാള് വെക്കണത്

Adithyan said...

ആദ്യമായി ഒരു പൊതുപരിപാടിയ്ക്ക് ഒന്നിച്ചു പോകുന്ന കലേഷ്-റീമ ദമ്പതികള്‍ ഒരു മൂലയ്ക്കു മാറി സൊള്ളിക്കൊണ്ടു നില്‍ക്കുന്നതു ആരും കാണുന്നില്ലെ?

എന്താണവരു പറയുന്നതെന്ന് അറിയാന്‍ അടുത്തു ചെന്ന ഇബ്രൂ കേട്ടത് വരമൊഴി, അഞ്ചലി ഓള്‍ഡ്, കീ മാന്‍ തുടങ്ങിയ ചില വാക്കുകള്‍ മാത്രമാണെന്ന് ഇബ്രൂ, ബൂലൊകം ഇന്‍ഫോലൈനു വേണ്ടി സംഭവസ്ഥലത്തു നിന്ന്....

myexperimentsandme said...

വോ, അങ്ങിനെ വാളൊന്നും വെക്കില്ല ഡാലീ.. പക്ഷേ വെക്കുന്നവരുമുണ്ട് കേട്ടോ...

ഡാലി said...

ഗന്ധര്‍വരലേ ദില്‍ബൂന്റെ പുറകില്... ഇന്നും വെരുമ്പുഴു തന്നെയണ്ട്ടാ തേച്ചിരിക്കണത്.. ആഹാ ആഹഹാ...ആഹാ

myexperimentsandme said...

ട്ടോ..ഠോ..ട്ടോ..ടോ...ത്തോ.. പൊത്തോ.


ഐസ് ബ്രേക്കിംഗിന്റെ സൌണ്ടാ..

ബിന്ദു said...

ഈ ഷാര്‍ജയില്‍ കൊണ്ടുപോയി കുവൈറ്റ്‌ ടവര്‍ വയ്ക്കരുതെന്നു ഞാന്‍ അപ്പോഴേ പറഞ്ഞതാ...സിമ്പോസിയം അവതരിപ്പിക്കേണ്ട സിദ്ധാര്‍ത്ഥനു വഴി തെറ്റി എന്നു.

Adithyan said...

ഇടിനാദം മുഴക്കി പാഞ്ഞു നടക്കുന്ന ഇടിവാള്‍ ഇതിനെടയ്ക്കു തൊട്ടപ്പുറത്തേ സിവില്‍ സപ്ലെസ് സ്റ്റോറില്‍ പോയത് വേറെ ആരും കണ്ടില്ല എന്നു കരുതുന്നു... ആരും ഇടിവാളിന്റെ മടി തപ്പരുതെന്നു പ്രത്യേകം അപേക്ഷിയ്ക്കുന്നു... തപ്പി താഴെ വീണാല്‍ പോകുന്നത് ഫുള്ളോന്നാണെന്ന് തപ്പുന്നവനറിയോ‍ാ‍ാ

myexperimentsandme said...

ആദിത്യാ, കലേഷും റീമയും ആദ്യമായി ഒന്നിച്ചു പോയ പൊതുപരിപാടി അവരുടെ കല്ല്യാണമായിരുന്നു. ഇത് കുറഞ്ഞത് രണ്ടാമത്തെ പൊതുപരിപാടി :)

എങ്ങിനെയുണ്ട് എന്റെ ബ്രെയിനിലെ മൃദുലാ ആപ്ലേറ്റ്കൊട്ട?

Adithyan said...

ബ്രെയ്ക്ക് ചെയ്ത ഐസ് എല്ലാം കുറുമാന്‍ വാരിക്കൊണ്ട് പോയത് ഓണ്‍ ദ് റോക്ക്സ് അടിക്കാന്‍ അല്ല, അല്ല, അല്ല, എന്ന് ശക്തമായി വ്യക്ത്മാക്കുന്നു.

myexperimentsandme said...

ഹാ..ഹാ നൂറ്റിമുപ്പത്തൊന്‍പതില്‍ ഇതും കൂടെ കൂട്ടി എന്റെ വഹ മുപ്പത്തഞ്ച്.. അതു മതി.

ബിന്ദു said...

വക്കാരീ... അന്നു ടെന്‍ഷന്‍ കാരണം അവരു കണ്ടില്ലായിരുന്നു ഒന്നിച്ചാണോ എന്നു. അതുകൊണ്ടിതു തന്നെ ആദ്യത്തേതു. എപ്പടി?
;)

Anonymous said...

അയ്യ്യൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ!! പെണ്‍കുട്ടികള്‍ ഒക്കെ കുറച്ച് മാറി സ്റ്റേജിന്റെ പുറകില്‍ ഒളിച്ചു നിക്കൂ‍ൂ....പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്കു...

ഗന്ധര്‍വന്‍ ആ രഹാ ഹെ ഹും ഹൈ!!

ഉമേഷ്::Umesh said...

ആളു തിങ്ങുമൊരു മീറ്റിലൊക്കെയും
വാളു വെക്കണൊരു ഡാലിയാരിവള്‍?

ഡാലി said...

കലേഷേട്ടന്‍ റീമയെ അഞലി പഠിപ്പിക്കുന്നത് തല്‍ക്കാല നിര്‍ത്തി സ്റ്റേജിന്റെ പടിഞ്ഞാറു ഭാഗത്തേക്കു വരണം എന്ന് മുന്നരിയിപ്പ്.
ഒലിവ് ഒയില്‍ തന്നെ ദേവെട്ടാ...പിന്നെ ടച്ചിംഗ്സിനു ദില്‍ബൂനുള്ള മരപ്പട്ടി ഫ്രൈ സ്റ്റാളിന്റെ ഇടതു വശത്തു വച്ചിരിക്കുന്നു.ആരും കാണാതെ എടുത്തു കൊണ്ടു പോയി എല്ലാവരും കാണലേ മുന്നറിയിപ്പ്

myexperimentsandme said...

എല്ലാവരും കുറുമാനെ ഒന്ന് നോക്കിക്കോണേ

ജമാല്‍‌കോട്ട...

അങ്ങിനെയാണെങ്കില്‍ നാളെ ഗള്‍‌ഫിന് പൊതു അവധി..

Adithyan said...

വക്കാരിയുടെ ഈ ലോജിക്കല്‍ ബുദ്ധിയ്ക്കു മുന്നില്‍ ഞാന്‍ ശിരസ്സു നമൈയ്ക്കുന്നു... ഞാന്‍ തോര്‍ത്തില്ല.. വക്കാരി എങ്കിലും മുണ്ടീല്ലോ....

Ajith Krishnanunni said...

നാളെ രണ്ടാം ഇന്നിംഗ്സ്‌ എറണാകുളം എന്‍ഡില്‍ നിന്നും തുടങ്ങുമെന്നതിനാല്‍ എല്ലവരും ഔട്ട്‌ ആവാതെ കളിക്കണമെന്നു അപേക്ഷ

Ajith Krishnanunni said...

150

myexperimentsandme said...

ഹ..ഹ.. ബിന്ദൂ.. ഇനി കണ്ടില്ലാ കേട്ടില്ല എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എല്ലാം കഴിഞ്ഞില്ലേ :)

Ajith Krishnanunni said...

അയ്യൊ 149 ആയിപ്പോയി

myexperimentsandme said...

യപ്പീ... നൂറ്റമ്പതെന്റെ

ഡാലി said...

പുതിയ അനൊണ്‍സറ് ഋ എത്തിയിരിക്കുന്നു. ആദി താനാ മൈക് കൊടുക്ക്....
ഐഡിവാള്‍ വാള്‍ വെക്കാന്‍ ഇക്കുറി ഇല്ല എന്നു പുതിയ റിപ്പോര്‍ട്ട്.

myexperimentsandme said...

അജിത്തേ സോറി ണ്ട് കേട്ടോ..

bodhappayi said...

ഇബ്രുവിനെ സൂക്ഷിക്കുക... ലവന്‍ ഒരു സീസണ്‍ട്‌ നുണയനാ... :)

Adithyan said...

ബെഞ്ച് പിടിച്ചിടാന്‍ ഇബ്രൂ വിശാലേട്ടനോടു പറഞ്ഞെന്നോ, വിശാലേച്ചി കൂടെ ഉള്ളത് ഓര്‍ക്കാതെ വിശാലേട്ടന്‍ പണ്ട് മാരുതീ ദീക്ഷിത് വിളിച്ച് കഥ പറഞ്ഞെന്നോ, ഒക്കെ പാണന്മാര്‍ പാടി നടക്കുന്നു....

അവസാ‍നം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിശാലേട്ടന്റെ നെറ്റിയിലെ ഏഴാ‍ാമത്തെ സ്റ്റിച്ചിന് നൂലു കോര്‍ക്കുകയാണ്‍ നേഴ്‌സ്...

myexperimentsandme said...

അതിനവര് മീനത്തിലല്ലല്ലോ ആദിത്യാ താലി കെട്ടിയത്, മേടത്തിലല്ലേ :)

Anonymous said...

പസ്റ്റ് , സെക്കണ്ട് അടിച്ച, ശ്രീ ബിന്ദൂ ,ശ്രീ വക്കാരി അവര്‍കള്‍ക്ക് സമ്മേളനത്തിനു ശേഷം ഒരു ഷാര്‍ജ്ജാ ഷേക്കിന്റെ കൂപ്പണ്‍ ഉണ്ടായിരിക്കും എന്ന് അറിയിപ്പ്..

Adithyan said...

ഇസ്രയേലില്‍ നിന്നും വന്ന ഡി ആലി സ്റ്റേജില്‍ എവിടെയേലും ഒണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഇസ്രയേലില്‍ തിരിച്ചെത്തണമെന്ന് - ആകുലനായ റിസര്‍ച്ച് ഗൈഡ്.

ബിന്ദു said...

ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ .. ( പിന്മൊഴി ഡൌണ്‍ ആയി :( )

Ajith Krishnanunni said...

ദൈവമേ ഇന്നു വെള്ളിയാഴ്ച്ചയാണല്ലോ..
ഞാന്‍ കളി മതിയാക്കി
അപ്പൊ എല്ലാവരും കൂടി മംഗളമായി 200 ആക്കണം.. എല്ലവര്‍ക്കും നന്ദി..

myexperimentsandme said...

പക്ഷേ ഇറൂ.. സ്നേഹിതന്റെ മുത്തുവാണേ സക്കറിയാചേട്ടന്റെ ഹോട്ടലില്‍... എയര്‍ ഓപ്പണായാല്‍ മാത്രം പോരാ

ഡാലി said...

ഇതാ പരീക്ഷ കഴിഞ്ഞ സമി കടന്നു വരുന്നു. കൂടെ ഉള്ളതു പൂമൊട്ടുകള്‍ ആണെന്നു റിപ്പോര്‍ട്ട്

bodhappayi said...

ബൂലോകസഹോദരങ്ങളെ, എല്ലാവരുടേം ഒരുമയും ഉത്സാഹവും കണ്ടു മനസ്സു നിറഞ്ഞു. ഞാന്‍ പിരിയുന്നു. എല്ലാവര്‍ക്കും ആശംസകള്‍... :)

Anonymous said...

പാവമാ എവൂരാന്‍ ചേട്ടന്റെ
‍സെര്‍വറിന്‍ നെഞ്ചത്തു
സെഞ്ചുറികള്‍ അടിക്കുന്ന
ബൂലോകര്‍ നമ്മള്‍
വെളിവില്ലാ ബ്ലോഗുന്നോര്‍!

വൃത്തം : സമ്മേളനാലംകൃതി

Adithyan said...

സുഹൃത്തുക്കളേ,
വ്യസനസമേതം അറിയിച്ചു കൊള്ളട്ടെ... നേരത്തെ അറിയിച്ഛ് നാടകം “ഷേയ്ക്കിന്റെ ഷോക്ക്” (ജ്ജിം!!) ചില സാങ്കേതിക കാരണങ്ങളാല്‍ നടത്താന്‍ പറ്റുന്നതല്ല... പകരം ഡംമ്പ് ഗ്രൂപ്പിന്റെ തന്നെ “വരമൊഴിയുണ്ടൊ സഖാവേ ഒരു ബ്ലോഗെഴുതാന്‍“ എന്ന സംഗീത സാമൂഹ്യ സാമ്പത്തിക സാംസ്കാരിക നാടകം അവതരിപ്പിക്കുന്നതായിരിയ്ക്കും...

ഡാലി said...

ആദി ഇന്നു വെള്ളി... ഇസ്രയേലില്‍ അവധി.. നാളെ ഷാബത്ത് അല്ലിയൊ... പിന്നെ പ്രൊ. അങ്ങ് വിദേശത്ത് അതലിയൊ ഈ കളി ആപ്പൊ റണടിക്കൂ.. നമ്മളു ഡിക്ലയര്‍ ചെയ്യൂലാ..
അപ്പൊ അജിത്ത് നാളെ കാണാം.

myexperimentsandme said...

അപ്പോള്‍ സഹൃദയരേ കലാപകാരികളേ കലാസ്നേഹികളേ, ഞാന്‍ നല്ല ഒന്നാന്തരം പാവയ്ക്കാ മെഴുകുപുരട്ടിയും മോരുകറിയും കൂട്ടി ചോറുണ്ണാന്‍ പോകുന്നു. ഇരുനൂറടിക്കുന്ന ആള്‍ക്ക് എന്റെ വക അഭിനന്ദനങ്ങള്‍. ഒരു പതിനഞ്ചു മിനിറ്റിനു ശേഷം കാണാം.

myexperimentsandme said...

എല്‍‌ജീ... സമ്മേളനാലംകൃതി.. ഹ.. ഹ..

ഡാലി said...

ഹ ഹ ഹ ...
നാടകത്തിനു ശേഷം അരബി പരഞ്ഞ പോലെ സമ്മനമായി. ഒറ്റക്കുള്ള ചെരിപ്പ്, ചീമുട്ട, ചീഞ പഴങല്‍ എനിവ സ്വീകര്യമല്ല. ജോഡീ ചെരുപ്പ്, ചീയാത്ത മുട്ട പച്ചകറികല്‍ എന്നിവ സ്വീകരിക്കും..
ഇതൊരു പ്രത്യെക അരിയിപ്പയി പറ ൠ

ശനിയന്‍ \OvO/ Shaniyan said...

ആദിത്യോ, പഴയ വേള്‍ഡ് കപ്പ് കമന്റ് മഴ - സെര്‍വര്‍ ഡൌണ്‍ - ഓര്‍മ്മയുണ്ടല്ലോ അല്ലേ? ഒന്നൂടെ പണിതന്നു കേട്ടാ...

Anonymous said...

പാവം എന്റെ കുട്ട്യേട്ടത്തി എന്തെല്ലാം മിസ്സ് ചെയ്യുന്നു. ഈ നേരത്ത് ഈ വെള്ളിയാശ്ചകളില്‍ ലിസ്റ്റ് പോലും എഴുതാണ്ട് ജൊലി ചെയ്യുന്ന കുട്ട്യേട്ടത്തിക്ക് വേണ്ടി ബിന്ദൂട്ടിന്റെ ഒന്നാം സമ്മാനം സമര്‍പ്പിക്കുന്നതായിരിക്കും എന്ന് ഗദ്ഗദകണ്ഠയായി ബിന്ദൂട്ടി കമ്മിറ്റിയില്‍ അറിയിച്ചിട്ടുണ്ട്...

ഡാലി said...

എല്‍ജീസ് (ഹ ഹ ഹ ) സമ്മേളനാലംകൃതിക്കു ലക്ഷണം പറ...
എഴാം മാസത്തില്‍ എഴാം തിയതി
എഴു മണിക്കു രണ്ടി മണികൂര്‍
കുറച്ചാലതു സമ്മേളനാലംകൃതിയായിടും (ഇവിടെ 5.43)ഇതു ശരിയാണൊ എല്‍ജീസ്

Adithyan said...

“റിസര്‍ച്ച് പോനാല്‍ പോകട്ടും പോഡാ” എന്നും പറഞ്ഞ് ഗൈഡിന്റെ വീടു കത്തിക്കൊണ്ടിരിക്കുമ്പൊഴും ഡാലി ഇതാ ഈ കമന്റു വാഴത്തോട്ടത്തില്‍ കയറി വാഴകള്‍ വെട്ടി രസിയ്ക്കുന്നു...

ബിന്ദു ഒരു ചെറിയ ബ്രെയ്ക്ക് എടുത്ത് ബൂസ്റ്റും കോമ്പ്ലാനും ബോണ്വിറ്റായും തുല്യ അനുപാതത്തില്‍ കലക്കി കുടിക്കാന്‍ പോയിരിയ്ക്കുന്നു...

എല്‍ജി ഇതെല്ലാം കണ്ട് മനസു മടുത്ത് കവിത എഴുതി ആസ്വാ‍ദകരെ കൊല്ലാക്കൊല്ല നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നു...

ഇതു വരെ ഗ്രൌണ്ടില്‍ നിന്നും എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു ക്യാപ്റ്റന്‍ വക്കാരി പുട്ടടിക്കാന്‍ പോയത് ബ്ലോഗ്ഗ് ടീമിന്റെ സ്കോറിങ്ങ് റെയ്റ്റിനെ ബാധിയ്ക്കും എന്നു തോന്നുന്നു..

ഇല്ലാത്ത സമയം ഉണ്ടക്കി കമന്റുന്ന ബാംഗ്ലൂര്‍ ബ്ലോഗേഴ്സ് അജിത്ത്, കുട്ടപ്പായി തുടങ്ങിയവ്ര്ക്ക് പ്രത്യേക നന്രി. നിങ്ങള്‍ തുടങ്ങിയ ഈ പ്രസ്തനം നമ്മള്‍ ലക്ഷ്യത്തില്‍ എത്തിയ്ക്കും...

ഡാലി said...

ശനിയന്‍സ് അങനെ വല്ല പ്രശ്നമുണ്ടൊ? എങ്കില്‍ ബാറ്റ് കൊണ്ട് ആദ്യം ഞാന്‍ ഓടി

Anonymous said...

ഞാനിവിടെ ഉണ്ടായിട്ടേ ഇല്ല. എന്റെ പേരില്‍ വേറാരൊ.....

ബിന്ദു said...

വേണ്ടാ വേണ്ടാ എന്നു വിചാരിച്ചിരുന്നാലും എന്നെ കൊണ്ടെഴുതിക്കും അല്ലേ ;)

ഇനി മുതല്‍ കവിത എഴുതൂ എല്ജീസെ... അതിലൊരു ശോഭനമായ ഭാവി കാണുന്നൂ ഞാന്‍.
. കുട്ടിയേടത്തിക്കു വേണ്ടി ഞാന്‍ എന്തും ചെയ്യും, അതിനീ നൂറൊന്നും ഒരു പ്രശ്നമല്ല ;)
എന്നാലും.. കണ്ണനുണ്ണിമാരുടെ നാടന്‍ പാട്ടു കേള്‍ക്കന്‍ എന്തൊരു രസം. എല്ലാവരും ഒന്നു കയ്യടിച്ചേ... വക്കാരി ഒന്നു ചെവിയാട്ടൂ.. അരവിന്ദന്‍ ചില്ലറയും പെറുക്കി പോയോ?

Anonymous said...

എന്നാലും ബിന്ദൂട്ടി എന്നെ നാട്ടുകാരെടുത്തിട്ട് പൂശാന്‍ എന്തൊരു ആഗ്രഹം..ഇത്രേം വെണ്ടായിരുന്നു.....
കാ കാ കൂ കീ..
മുറ്റത്തൊരു മൈന...

ഈ തരികിട എപ്പിസോഡ് ആരെങ്കിലും കണ്ടതായി
ഓര്‍ക്കുന്നുണ്ടൊ?

ഡാലി said...

ആ വരുന്നത് സിദ്ധാര്‍ത്ഥജി ആണ്.. ആ നാടകത്തിനു വച്ച മുട്ട അവിടെ എറിയരുത്‌. നാടകശേഷം അതിനു പ്രത്യെക സമയം അനുവദിക്കും എന്നു പറയൂ അയ്യോ‍ാ ഇപ്പൊ ആരുടെ കൈയിലാണ് മൈക്ക്... ആരായലും പറ.. ൠ. ആദി, അര്‍ബി...

ഡാലി said...

ഏറനാടന്‍,വള്ളുവനാടന്‍.. ഇത്യദി നാടന്‍മാരെ കുറിച്ച് എന്തെങ്കിലും അറിവുണ്ടൊ റിപ്പോര്‍ട്ടര്‍

ബിന്ദു said...

എല്ലാരേയും ശനിയന്‍ ഓടിച്ചു വിട്ടു ഡാലീ.. വക്കാരി ചോറുണ്ടിട്ടു വരട്ടെ, എന്നിട്ടു ബാക്കി നോക്കാം. :)
മൈക്കത വഴിയില്‍ അനാഥമായി കിടക്കുന്നു... ആരുമില്ലാതെ...
:)

ഡാലി said...

അയ്യോ അപ്പോ ഇതു 200 പോലും അടിക്കാന്‍ പറ്റില്ലേ? ശനിയന്‍സ് പിന്നെ ഒന്നും പറയുന്നില്ല..
എമാറത്തുകാരെ ഇവിടെ കണക്ഷന്‍ പോയി....

ജേക്കബ്‌ said...

ഇതിപ്പൊ സെഞ്ചുറി അടിക്കാറാവുമ്പൊ ഗാംഗുലി മുട്ടി മുട്ടി നിക്കണ പോലെ ആയല്ലൊ!!

അരവിന്ദ് :: aravind said...

പ്രിയപ്പെട്ടവരെ..ഒരു പ്രത്യേക അറിയിപ്പ്....

ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധക്ക്..
ജോണി വാക്കറ്, ജോസ് പോക്കറ്, ഷീ വാസ് റീഗല്‍, ഷീ ഈസ് റീഗല്‍, ജാക്ക് ഡാനിയേല്‍, ചാക്ക് വറീത് എന്നീ കുപ്പികളില്‍ നിറച്ചടച്ചു വച്ചിരിക്കുന്നത് കരിങ്ങാലി വെള്ളമാണ്.
ശ്രീ കുറുമാനും കുറുമാന്റെ അനുയായികളും സ്റ്റേയ്ജിനു പിന്നില്‍ മൈക് സെറ്റിനു കീഴില്‍ വച്ചിരിക്കുന്ന “മൂലവെട്ടി“ രണ്ട് പാക്കറ്റടിച്ച് ഫോമായ ശേഷം, തിരുവാതിരകളിക്ക് തയ്യാറാകണം എന്നഭ്യര്‍‌ത്ഥിക്കുന്നു.

വെജിറ്റേറിയന്‍സിന്, ഈന്തപ്പന ഓല, മുതിര എന്നിവ ഇറ്റാലിയന്‍ രീതിയില്‍ പുഴുങ്ങിയത് തയ്യാറായിട്ടുണ്ട്.
നോണ്‍ വെജിറ്റേറിയന് ഒട്ടകത്തിന്റെ പൂഞ്ഞ് വറത്തത് ഈര്‍ക്കിലേല്‍ കുത്തിവച്ചിട്ടുണ്ട്.

കുറുമാന് തൊട്ടുനക്കാന്‍ സ്പെഷല്‍ ജമാല്‍കോട്ട ചമ്മന്തി ലഭ്യമാണ്.

എല്ലാവരും വരി വരിയായി വരിക എന്നഭ്യര്‍ത്ഥിക്കുന്നു.

ഡാലി said...

ശനിയന്‍സ് ഒന്നു ടെക്നിക്കലയി മിണ്ടൂന്ന്.. ജെക്കബ് സത്യമയിട്ടും ആരെയും അപ്പുറത്ത് കാണാനില്ല. ഏവൂജിയുടെ ഇടി എനിക്കും പേടി

Adithyan said...

സുഹൃത്തുക്കളെ,

എന്നെ തല്ലി.. എന്നെ ചുമ്മാ തല്ലി...
പതിവു പോലെ കമന്റിട്ട് സെര്‍വര്‍ ഡോണ്‍ ആക്കിയതിന്റെ തെറി അസ്സൊസിയേറ്റ് സിസ് അഡ്മിന്‍ ശ്രീ ശനിയന്റെ അടുത്തു നിന്നും ഞാന്‍ ലൈവായി കേട്ടുകൊണ്ടിരിക്കുകയാണ്... സിസ് അഡ്മിന്‍ ഏവൂരാന്റെ ചീത്ത കേള്‍ക്കാന്‍ വൈകിട്ട് അപ്പൊയിന്റ്മെന്റ് എടുത്തിട്ടുണ്ട്...

എന്നാലും കമന്റ് നിര്‍ത്തരുതേ എന്നു വിനീതമായി അഭ്യര്‍ത്ഥിയ്ക്കുന്നു അപേക്ഷിയ്ക്കുന്നു... മഴ തുടരട്ടെ..

ഇത്രയും പേരിവിടെ നോക്കിയിരിയ്ക്കുമ്പോ ഊണു കഴിക്കാന്‍ പോയ വക്കാരി ഊണ്‍ കഴിഞ്ഞ് നമ്മളെല്ലാം പ്രതീക്ഷിച്ച്ക സ്ഥലത്ത്(അതേ തോണ്‍) തന്നെ ഇത്തിക്കാണും എന്നു പ്രതീക്ഷിയ്ക്കുന്നു...

Anonymous said...

വീണിതല്ലൊ കിടക്കുന്നു ധരണിയില്‍
വീണ്ടുമൊരിരട്ട സെഞ്ചുറിയും കാത്ത്
മൈക്കിതാ നിശബ്ദ്മാ‍യി
ശനി ഭഗവാനിന്‍ ശാപവും പേറി!

സമര്‍പ്പ‍ണം: ബിന്ദൂട്ടിക്ക്

ബിന്ദു said...

ആദ്യം എടുത്ത ചില്ലറ അങ്ങു വയ്ക്കൂ അരവിന്ദാ.. :)

ആരോ സാരിയില്‍ തട്ടി വീണു എന്നും കേള്‍ക്കുന്നു..

Anonymous said...

എന്റെ ആദിത്യന്‍ കുട്ടീനെ ആരാ വഴക്ക് പറഞ്ഞെ?
പോട്ടേട്ടൊ.. ഹവൂ!! സമാധാനമായി അപ്പൊ നമക്കു കേക്കണ്ടല്ലൊ.. :)

Adithyan said...

എല്‍ജി ഒരു സ്കോപ്പ് ഇല്ലല്ലോ, കവിതകള്‍ ഡൈം എ ഡസന്‍...

നിമിഷ കവയിത്രി ആണല്ലെ? ഇനി സു.കുമാരി പേരു മാറി ബ്ലോഗ് തുടങ്ങിയതാണോ?

സാരി ഉടുക്കാനറിയാത്ത ആരോ ആണൊ ബിന്ദൂ സാരിയില്‍ തട്ടി വീണത്? അതോ സാരി ഉടുത്തവരുടെ കൂടെ നടക്കാന്‍ അറിയാത്ത ആള്‍ ആണോ? ;)

ഡാലി said...

അപ്പൊ ആദി എനിക്കുള്ള ഇടി കൂടെ വാങ്ങുമെന്ന ഉറപ്പില്‍ ഞാന്‍ മൈക് കൈയിലെടുക്കുന്നു.
മൂന്നു പേരുടേ കൂടെ പേരു കൊടുത്ത മൂന്നു രൂപത്തീല്‍ എത്തിപെടും എന്നു പ്രചരിപ്പിക്കപെട്ട ശ്രീ ജ്യൊതിഷ് ദേവഗുരുവുമായി ജ്യൊതിഷം സംസാരിക്കുന്നു. പ്രത്യേക അറിയിപ്പു ജമാല്‍കോട്ടക്കു ശേഷം എല്ലവരുടേയും ജ്യോതിഷം ഫ്രീ ആയി ശ്രീ ജ്യൊതീന്റേ സാനിധ്യത്തില്‍ ആസ്ഥാന ജ്യോതിഷണ്‍ ശ്രീ വെങ്കിടങ് ഇടിവാള്‍ ഗുരു പ്രവചിക്കുന്നതായിരിക്കും

ഉമേഷ്::Umesh said...

കമന്റൊന്നും വായിക്കാതെ, നമ്പര്‍ മാത്രം നോക്കി, നൂറൂം ഇരുനൂറുമൊക്കെ അടിക്കുന്നവര്‍ക്കൊരു പാര പണിഞ്ഞാലോ?

ഇരുനൂറാമത്തെ കമറ്റടിക്കുന്ന ആള്‍ക്കു് “ആസ്ഥാനകഴുത” എന്ന സ്ഥാനം കൊടുത്താലോ?

ഭഗവാനേ, ഇനി ഞാനോ മറ്റോ ആണോ...

Anonymous said...

അതു ശരി! എല്ല്ലാരും ഇരുന്നൂറടിക്കാന്‍ ശ്വസം വിടാണ്ട് ഇരിക്കുവാണെല്ലെ..!

Manjithkaini said...

സംഗമത്തിനുപോയ ആരൊക്കെയോ

ജേക്കബ്‌ said...

ഹൊ അങ്ങിനെ ആ കടമ്പയും കടന്നു..
L G ഗണ്‍ഗ്രാചുലേഷന്‍സ്‌

ഉമേഷ്::Umesh said...

സംശയമില്ല, എല്‍‌ജി തന്നെ ആസ്ഥാനകഴുത!

എനിക്കപ്പോഴേ അറിയാമായിരുന്നു.... :-)

ബിന്ദു said...

എല്‍ ജീസെ.. 200 എല്ജീസടിച്ചേ....

Anonymous said...

അടിച്ചേ! ഞാന്‍ അടിച്ചേ!

എന്നാലും എന്റെ ഉമേഷേട്ടാ ഈ നല്ല നേരം നോക്കി എന്നെ കഴുതയാക്കി കളഞ്ഞല്ലൊ!!!
എന്നാല്‍ പൊട്ടെ, ഒരു സെഞ്ചുറിയുടെ സുഖം ഞാനുമൊന്നരിയട്ടെ..

Manjithkaini said...

വെള്ളമടിച്ചെന്നു കേട്ടല്ലോ നോക്കട്ടെ

എല്ലാരുമൊന്നു പറഞ്ഞേ.

എഡ്വേര്‍ഡ് എടേഴത്ത് :)

ആസ്ഥാന....എല്‍ ജി തന്നെ :)

ഡാലി said...

200 LG അമ്മേ ദേ ഉമെഷെട്ടന്റെ വക പട്ടം ഏറ്റു വാങ്ങിക്കൊ

viswaprabha വിശ്വപ്രഭ said...

ഹാവൂ!
Minimum Target Achieved!

ഇനി ഒരു ബൂലോഗറെക്കോര്‍ഡിലേക്കു കണ്ണു വെക്കാം!....

Anonymous said...

ഹിഹിഹി! ഉമേഷേട്ടനും താടിവെക്കാത്തോരും ഒക്കെ നോക്കി ഇരിക്കുമ്പൊ അവരുടെ മൂക്കിനടിയില്‍ കൂടി...ഹൊ! എന്തൊരു സുഖം!

«Oldest ‹Older   1 – 200 of 292   Newer› Newest»