Friday, December 29, 2006

കലേഷ് മീറ്റ് ചിത്രങ്ങള്‍..

നാളെ നാട്ടിലേക്ക് തിരിക്കുന്ന ബ്ലോഗ് രത്ന ശ്രീ. കലേഷിനും ഭാര്യ റീമക്കും ഇന്ന് രാവിലെ ഷാര്‍ജ്ജ ബുഹൈര കോര്‍ണിഷില്‍ വച്ചു കൊടുത്ത ‘ഓക്കെ, ട്ടാ.. ട്ടാ..‘ യുടെ ചില ചിത്രങ്ങള്‍...

വീണ്ടും ചില ചിത്രങ്ങള്‍, അനിലേട്ടനെടുത്തത്...

Saturday, December 16, 2006

ഇന്‍ഡോ-അറബ് സാംസ്കാരികമേള

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്റെയും ജി.സി.സി രാജ്യങ്ങളിലും യു.എ.ഇ.യിലുമുള്ള ഇതര സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റ്‌ 2007 (ജനുവരി 11-17) സംഘടിപ്പിക്കുന്നു. അതിഥികളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ, സാറാ ജോസഫ്‌, കെ.ജി.ശങ്കരപ്പിള്ള, മേതില്‍ രാധാകൃഷ്ണന്‍, ഇ.പി.രാജഗോപാലന്‍, എന്‍.ടി.ബാലചന്ദ്രന്‍, കരുണാകരന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌, ബെന്യാമിന്‍ എന്നിവരും ഉള്‍പ്പെടുന്നു. പരിപാടിയുടെ സുഗമനടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തില്‍ മലയാളം ബ്ലോഗറായ സിദ്ധാര്‍ഥന്‍ വൈസ് ചെയര്‍മാന്റെ സ്ഥാനം വഹിക്കുന്നുണ്ടു്.

വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുത്തുകാരും കലാകാരന്മാരുമായ നൂറോളം പ്രതിഭകളുടെ പങ്കാളിത്തം കൊണ്ട്‌ ഗള്‍ഫ്‌ സാംസ്കാരിക രംഗത്ത്‌ ദിശാമാറ്റം കുറിക്കുന്ന ഈ മഹത്തായ സംരംഭത്തിന്‌ എല്ലാ യൂയേയീ ബ്ലോഗന്മാരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സാംസ്കാരികമേളയുടെ ഔദ്യോഗിക ഈവന്റ് ബ്ലോഗ് http://iacf.blogspot.com/ എന്ന വിലാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.

Sunday, December 03, 2006

തറവാട്ടിലെ ഈറ്റ് & മീറ്റ് - ചില ദൃശ്യങ്ങള്‍

ചിക്കന്‍ കറിയും നെയ്ച്ചോറുമാകാനായിട്ടായിരുന്നു നിയോഗം,
പക്ഷേ... ബിരിയാണിയാകാനായിരുന്നു വിധി.
അവിചാരിത കാരണങ്ങളാല്‍ ചിക്കന്‍ കറിയുണ്ടാക്കാമെന്നേറ്റ കുറുമാന്‍ വരാതിരുന്നപ്പോള്‍,
നെയ്ച്ചോറുണ്ടാക്കാം എന്നേറ്റിരുന്ന വല്യമ്മായി ഓഫീസില്‍ നിന്നെത്താന്‍ വൈകിയപ്പോള്‍,
അഗ്രജന് ബിരിയാണി പരീക്ഷണം നടത്താന്‍ ഒരവസം കിട്ടി.


മസിലുപിടുത്തമൊന്നുമല്ല,
10 പേര്‍ക്കുള്ള ബിരിയാണിയും അടിച്ചു കയറ്റി, ശ്വാസം വിടാനുള്ള തന്ത്രപ്പാടിലാ...


എങ്ങിനെ ‘സിംബുട്ടന്‍‘ (സ്ലിം ബ്യൂട്ടന്‍) ആകാം - ദേവേട്ടന്‍റെ ക്ലാസ്സ് :)


വല്യമ്മായി നിര്‍ദ്ദയം
പട്ടിക്ക് മുന്നിലൊറ്റക്കുപേക്ഷിച്ചോടിയ അനിയന്‍ ഫഹദ്


വാരിവലിച്ച് തിന്നതിന്‍റെ ബാക്കി പത്രം - ബിരിയാണിയൊന്ന് ദഹിപ്പിക്കാന്‍ പാടുപെടുന്ന സുല്‍.
തറവാടി - ഈ പടം അഗ്രജന്‍, ചെരിഞ്ഞ ചിത്രങ്ങളുടെ ആശാന്‍ ‘ആദി’ക്ക് സമര്‍പ്പിക്കുന്നു
തറവാട്ടിന് പുറത്ത് കാറ്റടിച്ചപ്പോള്‍ - കാറ്റിലാടുന്ന ദേവരാഗം - പിടിച്ചു നിറുത്തുന്ന സുല്‍

Friday, December 01, 2006

തറവാടു മീറ്റ്- ചില ചിത്രങ്ങള്‍


ഒരാള്‍ കൂടി വന്നിരുന്നെങ്കില്‍ നിലത്തിരിക്കേണ്ടി വന്നേനെ!
-----------------------------------------------


നിങ്ങള്‍ എന്തു മീറ്റെന്നു പറഞ്ഞാലും പഠിത്തം കളഞ്ഞിട്ടു കൂടാന്‍ ഞാനില്ല.
-------------------------------------------------


മീറ്റ്‌ അജെന്‍ഡ- ഐറ്റം # 2
-------------------------------------------------


ലാപ്‌ ടോപ്പെങ്ങാനും എടുക്കാന്‍ മറന്നെങ്കില്‍ ബാക്കി മീറ്റുകാരുടെ മുന്നില്‍ കൊച്ചായി പോയേനേ!
----------------------------------------------------


ബൂലോഗ ഫോട്ടോഗ്രഫി കോമ്പറ്റീഷന്‌ അയക്കാന്‍ വേണ്ടി ഒരു ക്രിക്കറ്റ്‌ മത്സരം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന തറവാടി.
------------------------------------------------------

ചാടട്ടേ? എന്നെ പിടിച്ചോളുമോ?