പ്രിയ യു. യെ. ഇ ബൂലോഗരേ... കഴിഞ്ഞ മാസം നാം പ്ലാന്‍ ചെയ്ത ഇഫ്താര്‍ മീറ്റ് പലകാരണങ്ങളാല്‍ നടക്കാതെ പോയി. എങ്കിലും നമുക്ക് ഒന്ന് മീറ്റണ്ടേ... ഈ ഈദിനായാലോ... ?
അടുത്ത ഞായറാഴ്ചയോ തിങ്കളാഴ്ചയോ (ഒക്ടോബര്‍ 22 / 23) ഈദ് ആയിരിക്കും. അത് കഴിഞ്ഞ് തൊട്ടടുത്ത വെള്ളിയാഴ്ച ഒന്ന് മീറ്റിയാലോ... ?
കലേഷ്ഭായ്,ദേവേട്ടാ,അനിലേട്ടാ,വിശാല്‍ജീ, ഡ്രസില്‍,ഇബ്രൂ,കണ്ണൂസ് മാഷേ,ഗന്ധര്‍വ്വരേ,അതുല്യ ചേച്ചീ,സാക്ഷി,ചന്തുവേ, ദില്‍ബാ,വല്യമ്മായീ,അഗ്രജാ,കരിംഭായ്,തറവാടി,സങ്കുചിതഗുരോ,സമീഹേ, ഇടിവാള്‍ജീ,പെരിങ്ങോടരേ, സിദ്ധാര്‍ത്ഥന്‍ജീ, കുറുജീ, പട്ടേരിമാഷേ, അത്തികുര്‍ശ്ശിമഷേ, മിന്നമിനുങ്ങേ... മറ്റ് എല്ലാ യു യേ ഇ യിലെ ബൂലോഗരേ... എല്ലാവരും ഒന്ന് ഉത്സാഹിച്ചേ... നമുക്ക് മീറ്റ് ഗംഭീരമാക്കാം.
എന്റെ ചില അഭിപ്രായങ്ങള്‍ :
തിയ്യതി ഈദ് ദിവസങ്ങളിലായാല്‍ ചിലര്‍ക്കെങ്കിലും പങ്കെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് ഒക്ടോബര്‍ 27 വെള്ളി നന്നാവും എന്ന് തോന്നുന്നു.
സ്ഥലം : എല്ലാവര്‍ക്കും എത്തിചേരാനാവുന്നതും പാര്‍ക്കിംഗ് സൌകര്യമുള്ളതുമായ സ്ഥലം തിരഞ്ഞെടുത്താല്‍ നന്നായിരിക്കും.
ഇനി എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ വരട്ടേ...




