അതുല്യ എന്ന ബ്ലോഗറെ അറിയാത്തവര് ചുരുക്കമായിരിക്കും. ഞങ്ങള് യു.എ.ഇ. ബ്ലോഗേഴ്സിന്‍റെ ഒരു അഹങ്കാരം തന്നെയാണ് അതുല്യേച്ചി എന്ന് പറഞ്ഞാല് ആരും തല്ലില്ലെങ്കില് അതൊരു അതിശയോക്തിയല്ല… (ഒരു വരിയല്ലേ… കിടക്കട്ടെ, വല്യ ചെലവൊന്നുമില്ലല്ലോ). ഇത്രേം കാലം യു.എ.ഇ. ബ്ലോഗര്‍മാരിലൊരാളായിരുന്ന അതുല്യേച്ചിക്ക് കുറച്ച് കാലം അവധി നല്കി കൊച്ചിക്ക് വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു (പാവം കൊച്ചി..:)
മകന്റെ പഠന സൌകര്യാര്‍ത്ഥം യു.എ.ഇ.യില്‍ നിന്നും ഒരു നീണ്ട അവുധി എടുത്ത്, ഏപ്രില്‍ 21 നു നാട്ടിലേക്ക് പോകുന്ന അതുല്യേച്ചിക്ക് ഒന്ന് ബൈ പറയാന്‍, ചുമ്മാ ഒരാശംസ പറയാന്‍... വരുന്ന വെള്ളിയാഴ്ച (ഏപ്രില്‍ പതിനെട്ട്) ഷാര്‍ജയിലുള്ള അല്‍ ജസീറ പാര്‍ക്കില്‍ കൂടുന്നു.
രാവിലെ 10 മണിക്ക് കൂടുന്നു.... കുറച്ച് കത്തിയടിക്കുന്നു, വെയിലുറയ്ക്കും മുന്‍പ് പിരിയുന്നു. അത്ര മാത്രം.
ദുബൈ-ഷാര്‍ജ റോഡില്‍, അല്‍-ഖാനില്‍ നിന്നും റോളയ്ക്ക് പോകും വഴി ഗോള്‍ഡ് സൂഖ് എത്തും മുന്‍പ് വലത്ത് വശത്തായി ആണ് അല്‍ ജസീറ പാര്‍ക്ക്.സമയവും സൌകര്യവും ഉള്ളവര്‍ പങ്കെടുക്കും എന്ന് കരുതുന്നു.