യുയേയി ബൂലോഗ-ഏഷ്യാനെറ്റ് സംഗമം.
(Alternate Link)
ഇന്നലെ രണ്ടും കല്പിച്ചൊരു കാപ്ചര്‍ കാര്‍ഡ് കയറ്റി ‘പഴയ‘ കേരളാമീറ്റ് റെക്കോര്‍ഡിങ്ങും ശരിയാക്കീട്ടുണ്ട്. ഇവിടെ
ഇതൊന്നും ഇങ്ങനെ കാണാന്‍ പറ്റാത്തവര്‍ക്ക് ഈ ലിങ്കില്‍ പോയി എന്തരെങ്കിലുമൊക്കെ ശ്രമിക്കാവുന്നതാണ്. ടെക്നിക്കല്‍ സപ്പോര്‍ട്ട് വേണമെന്നുള്ളവര്‍ ഏയെംസി ഒപ്പിടേണ്ടിവരും.
Monday, July 31, 2006
Sunday, July 23, 2006
ജാമ്യാപേക്ഷ
ഏഷ്യാനെറ്റിലെ“ഗള്‍ഫ് റൌണ്ടപ്പ്“ എന്ന പരിപാടിയില്‍ ഇമറാത്ത് ബൂലോഗ സംഗമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‍ സംപ്രേക്ഷണം ചെയ്യുന്നതും കാത്ത് ഇവിടെ ഗള്‍ഫിലും നാട്ടിലും പലരും ഉറക്കമിളച്ചിരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വിവരം നാട്ടില്‍ വിളിച്ച് പറഞ്ഞ് ഐ.എസ്.ഡി ചാര്‍ജ്ജ് കളയുകയും, അതുമൂലം ഉണ്ടായ സമയ നഷ്ടം, മിനയ്ക്കെടുത്ത് എന്നിവയ്ക്ക് എന്നെ ചീത്തപറയുന്നവരും പ്രാകുന്നവരും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഗള്‍ഫ് റൌണ്ടപ്പ് ഇന്നും സംപ്രേക്ഷണം ചെയ്യില്ലന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പുണ്ടായി. അതിനു പകരമാകില്ലെങ്കിലും ഞാന്‍ ദാ ഈ രണ്ട് പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
ബിജു വന്ന് മീറ്റ് കവര്‍ ചെയ്തതും മറ്റും എല്ലാവരും കണ്ടതാണല്ലോ? തല്‍ക്കാലം ഇത് രണ്ടും കണ്ട് അടങ്ങുക. ബിജു ആബേല്‍ ജേക്കബ്ബ് എന്നേലും അത് കാണിക്കുമെന്ന് കരുതാം. ഇനി അത് കാണിച്ചിട്ടെന്തുകാര്യം എന്ന് എന്നോട് ചോദിക്കല്ലേ.
ഇതിന്റെ പേരില്‍ പലര്‍ക്കും എന്നെ ഇടിച്ച് റൌണ്ടപ്പ് ആക്കിയാല്‍ കൊള്ളാമെന്നുണ്ടാകുമെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അടി പേടിച്ച് ഞാന്‍ ഉം അല്‍ കുവൈന്റെ ബൌണ്ടറി കടക്കാറില്ല.
എന്നെ റൌണ്ടപ്പാക്കാന്‍ കാത്തുനില്‍ക്കുന്ന എന്റെ പൊന്നു ചേട്ടായിമാരേ, സത്യമായിട്ടും ഒന്നും മനപൂര്‍വ്വമല്ലായിരുന്നു. ഞാനെങ്ങനെയോ ഇതിന്റെയിടയില്‍ വീണുപോയതാ! പെണ്ണുകെട്ടിയിട്ട് അധികനാളായില്ല. റീമയെ ഓര്‍ത്തെങ്കിലും എന്നെ വെറുതേ വിടണേ.....

Subscribe to:
Posts (Atom)