Saturday, July 08, 2006

ഓഡിയോ ക്ലിപ്പും പടങ്ങളും

ഇന്നലെ നടന്ന സംഗമത്തെക്കൂറിച്ചുള്ള ഏഷ്യാനെറ്റ് റേഡിയോ 648 ഏ.എം-ലെ വാര്‍ത്തകളുടെ ക്ലിപ്പും, എന്റെ മൊബൈല്‍ ഫോണ്‍ ക്യാമറ വച്ചെടുത്ത ചില പടങ്ങളും ഇവിടെ ലഭ്യമാണ്. ഓഡിയോ ക്ലിപ്പ് 5 എം.ബിയോളം ഉണ്ട്.

36 comments:

Manjithkaini said...

ഉവ്വുവ്വേ വിശ്വാസ്യത...കുമരകം ബോട്ടപകടത്തില്‍ 150 പേര്‍ മരിച്ചു എന്നു ഫ്ലാഷടിച്ച പ്രസ്ഥാനത്തിന്റെ ശമ്പളമ്പറ്റുന്ന ആ പാവത്തിനു ബ്ലോഗിന്റെ വിശ്വാസ്യതയില്‍ ന്യായമായും സംശയം തോന്നാം...കഷ്ടം.

myexperimentsandme said...

അടിപൊളി..

കലേഷ് ഒരു ഇന്റര്‍വ്യൂവിന് പോയാല്‍ എപ്പം കിട്ടിയെന്ന് ചോദിച്ചാല്‍ മതി പണി..:)

myexperimentsandme said...

ഹ..ഹ.. വിശ്വാസ്യത..

പെരുമണ്‍ ദുരന്തത്തിന്റെ അടുത്ത ദിവസം മനോരമയില്‍ വന്ന തലക്കെട്ട്:

പെരുമണ്ണില്‍ ട്രെയിനപകടം-അഞ്ഞൂറിലേറെ മരണം.

ഫ്ലാഷൊന്നുമല്ല. ഫ്രണ്ട് പേജിലെ തലക്കെട്ട്

myexperimentsandme said...

വിശ്വാസ്യത പിന്നെ ഇലക്‍ഷന്‍ കാലത്തും അല്ലാത്തപ്പോഴുമൊക്കെ നമ്മള്‍ കണ്ടുകൊണ്ടേയിരിക്കുന്നതാണല്ലോ.. ഈ മൂഡ്ഡസ്വര്‍ഗ്ഗം എന്നു പറയുന്നത് ഇവരൊക്കെയിരിക്കുന്ന സഥലത്തിനെയാണോ?

മൂഡ്ഡ യുടെ ആ ഡ കറക്ടായിട്ട് എങ്ങിനെയാ ടൈപ്പുന്നത്.?

myexperimentsandme said...

വിശ്വാസ്യതകൊണ്ട് ഇവരൊക്കെ ഉദ്ദേശിക്കുന്നത് ഞങ്ങള്‍ പറയുന്നത് കുറച്ചുപേരൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ, നിങ്ങള്‍ പറയുന്നത് ആരൊക്കെ വിശ്വസിക്കും എന്നാണെന്ന് തോന്നുന്നു..

പാവങ്ങള്‍.

ഒരു തെറ്റായ വിവരം ബ്ലോഗിലെങ്ങാനും വന്നാല്‍ ചൂണ്ടിക്കാണിക്കാന്‍ അനേകം ബ്ലോഗേഴ്‌സാണ് ഇരിക്കുന്നത്. മലയാളം ബ്ലോഗില്‍ തന്നെ കണ്ടില്ലേ. ഒരു തെറ്റായ വിവരം പത്രത്തില്‍ വന്നാല്‍ അത് ആരെങ്കിലും ചൂണ്ടിക്കാണിച്ചോ എന്നുപോലും നമ്മളാരും അറിയില്ല.

വിശ്വാസ്യത....

Manjithkaini said...

Dha ഢ മൊഴിയില്‍ വക്കാരീ

myexperimentsandme said...

നന്ദി മന്‍‌ജിത്തേ..

ഞാനൊരു മൂഢന്‍... ഹായ് ഇപ്പോള്‍ ശരിയായി :)

ഇളംതെന്നല്‍.... said...

എന്നാലും നാല്‍പതിനെ നാനൂറാക്കിയല്ലോ...

രാജ് said...

[ഓഫ്:
വരമൊഴിയിലെ മൊഴി സ്കീം ഇപ്രകാരം:

ക, ഖ, ഗ, ഘ -> ka, kha, ga, gha
ച, ഛ, ജ, ഝ -> cha, chha, ja, jha
..
..
പ, ഫ, ബ, ഭ -> pa, pha, ba, bha. ഇതില്‍ h ഉപയോഗിക്കുന്നതു ശ്രദ്ധിച്ചാല്‍ മതി വക്കാരി, പിന്നെ എളുപ്പത്തില്‍ മറക്കുകയില്ല.

myexperimentsandme said...

നന്ദി, പെരിങ്ങോടരേ...

myexperimentsandme said...

ഞാന്‍ മൊഴിവെച്ച് നേരിട്ടാണ്.... എന്തൊരു മൂഢന്‍, പക്ഷേ എന്തൊരു ആഢ്യത്വം (ഏഭ്യാ,അങ്ങിനെയൊരു വാക്കുണ്ടോ)...

ഹായ് :)

Kuttyedathi said...

ഓ..എനിക്കിതു കെട്ടിട്ടു ചുമ്മാ പെരുവിരലു മുതലു ചൊറിഞ്ഞു വരണുണ്ടു. ആ ച്വാദ്യം ചോദിക്കുന്ന മഹാനു ബ്ലോഗുക്കള്‍ക്കൊരു നെഗറ്റീവ് സൈടുണ്ടെന്നെടുത്തു പറയാന്‍, അതൊന്നു തെളിയിക്കാന്‍ എന്തൊരു വ്യഗ്രത. യെന്തരുത്സാഹം.

പത്രങളിലും അതുപോലുള്ള മാധ്യമങളിലുമൊക്കെ അടിച്ചു വരണതെല്ലാം പിന്നെ 100 % ശരിയാണെന്നു നമുക്കെല്ലാം ബ്ലോഗുകളെ പറ്റിയുള്ള ലേഖനങള്‍ എല്ലാം വായിച്ചപ്പോള്‍ പിടി കിട്ടിയല്ലോ. ഇത്രയും ലേഖനങള്‍ വന്നതില്‍ തെറ്റില്ലാത്ത ഒരു ലേഖനമെങ്കിലും എവിടെയെങ്കിലും. ബ്ലോഗുകളുടെ കാര്യം നമുക്കറിയുന്നതു കൊണ്ട് തെറ്റാണെന്നു നമുക്കു മനസ്സിലായി. ദിനവും നമ്മള്‍ വായിക്കുന്ന വാറ്ത്തകളിലൊക്കെ അപ്പോളിതു പോലെയെത്രയെത്ര തെറ്റുകള്‍.

എന്നിട്ടു ബ്ലോഗിന്റെ വിശ്വാസ്യത അളക്കുന്നു. പാവം കലേഷുകുട്ടി. അങനെയൊരു ചോദ്യം പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല.

Unknown said...

എങ്കിലും ഫ,ഭ എന്നൊക്കെ പറഞ്ഞ് പെരിങ്സ് വക്കാരിയച്ചനെ ആട്ടിയത് ശരിയായില്ല.

myexperimentsandme said...

ബ്ലോഗുകളില്‍, പ്രത്യേകിച്ചും കമന്റ്സ് ഓപ്പണ്‍ ചെയ്‌തുവെച്ചിരിക്കുന്ന ബ്ലോഗുകളില്‍, വിശ്വാസയോഗ്യമല്ലാത്ത ഒരു വിവരം വന്നാല്‍ ഉടനടി ചൂണ്ടിക്കാണിക്കാന്‍ ആള്‍ക്കാര്‍ അനവധിയുണ്ട്. അങ്ങിനെയൊരു സിസ്റ്റം വിശ്വാസയോഗ്യമായ പത്രമാധ്യമങ്ങള്‍ക്കുണ്ടോ?

ഇലക്‍ഷന്‍ കാല റിപ്പോര്‍ട്ടിംഗും, ദുരന്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമുള്‍പ്പടെ പത്രമാധ്യമങ്ങളുടെ വിശ്വാസ്യത എത്രയോ തവണ നമ്മള്‍ കണ്ടു. ഒരു ദിവസം മൂന്നോ നാലോ മലയാളം പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍‌ക്കൂടി വായിക്കുന്ന നമുക്കൊക്കെ അറിയാവുന്നതല്ലേ ഒന്നിനുമേല്‍ ഒന്നിനുള്ള ഈ വിശ്വാസ്യതകള്‍.

ഐ.എസ്.ആര്‍.ഓ “ചാര” ക്കേസില്‍ വിശ്വാസയോഗ്യമായ വിവരങ്ങളാണോ ഈ പത്രങ്ങളൊക്കെ നമുക്ക് തന്നത്? അതോ അവരുടെ വിവരങ്ങള്‍ അവര്‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചോ? എന്തായാലും കോടതിവിധികളില്‍ കൂടി ഞാന്‍ മനസ്സിലാക്കിയത് നമ്മളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പത്രങ്ങള്‍ കൂടുതലും ശ്രമിച്ചതെന്നാണ്.

അതുകൊണ്ട് പത്രമാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടെന്നത് മൂഢസ്വര്‍ഗ്ഗത്തിലെ കാര്യം. അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ഏതു നിലവരെ വേണമെങ്കിലും പോകും. പത്രങ്ങള്‍ എന്നൊക്കെ പറയുന്നത് ഏതൊരു ബിസിനസ്സും പോലെ ഒരു ബിസിനസ്സ് മാത്രം.

അതുകൊണ്ട് ബ്ലോഗുകള്‍ക്കില്ലാത്തൊരു വിശ്വാസ്യതയൊന്നും പത്രങ്ങള്‍ക്കുണ്ട് എന്ന് തോന്നുന്നില്ല. തോന്ന്യവാസബ്ലോഗുകള്‍ പോലെ തോന്ന്യവാസപത്രങ്ങളുമുണ്ട്.

ഐ.എസ്.ആര്‍.ഓ ചാരക്കേസിനെപ്പറ്റി പറഞ്ഞപ്പോഴാണ് പണ്ട് ഏഷ്യാനെറ്റിലെ ഒരു നമ്മള്‍ തമ്മില്‍ പരിപാടി ഓര്‍മ്മ വന്നത്. പത്രങ്ങളെപ്പറ്റിയായിരുന്നു. മനോരമയില്‍ നിന്ന് തോമസ് ജേക്കബ്ബായിരുന്നോ-ഓര്‍ക്കുന്നില്ല. ഐ.എസ്.ആര്‍.ഓ ചാരക്കേസൊക്കെ കഴിഞ്ഞ സമയം. അക്കാലത്താണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് ലേഖത്തമ്പുരാട്ടിയെ ദത്തെടുത്തത്. മനോരമയൊക്കെ അതൊരു വാര്‍ത്തയാക്കി മുന്‍പേജില്‍ കൊടുത്തിരുന്നു.

നമ്മള്‍ തമ്മില്‍ പരിപാടി തുടങ്ങിയതിനുശേഷം, ഒരു കാണി, ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ മനോരമ കാണിച്ച കളികളെപ്പറ്റി ചോദിക്കാനാരംഭിച്ചു. മനോരമക്കാരന്‍ ഉരുളാന്‍ തുടങ്ങിയപ്പോഴൊക്കെ വേറൊരു ദേഹം, എന്തിനീ ലേഖത്തമ്പുരാട്ടിയുടെ ചിത്രം മുന്‍‌പേജിലിട്ടു എന്ന് ചോദിച്ച് ടോപ്പിക്ക് മാറ്റാന്‍ നോക്കും. എന്തായാലും ലേഖത്തമ്പുരാട്ടിച്ചോദ്യം കാരണം ഐ.എസ്.ആര്‍.ഓ കാര്യത്തില്‍ മനോരമദേഹത്തിന് അധികം ഉരുളേണ്ടിവന്നില്ല.

അന്നുമുതല്‍ക്കേ എനിക്കുള്ള സംശയമാണ്, ലേഖത്തമ്പുരാട്ടിച്ചോദ്യക്കാരനും മനോരമദേഹവും ഒരു കാറിലാണോ പുളിയിറക്കോണത്തേക്ക് (അന്നതവിടെയല്ലായിരുന്നു എന്ന് തോന്നുന്നു) വന്നതെന്ന്.

Manjithkaini said...

അങ്ങനെ വക്കാരി മൂഢസ്വര്‍ഗ്ഗത്തിലായി :)

എല്ലാവരുടെയും ശ്രദ്ധയ്ക്ക് ( പെരിങ്ങോടനോടു വിശേഷിച്ചും) പീഡിപ്പിച്ചാല്‍ മതി പീഢിപ്പിക്കരുത്

ഉമേഷ്::Umesh said...

കലേഷേ, നീയാടാ ആണ്‍‌കുട്ടി! ചോദ്യങ്ങള്‍ക്കൊക്കെ കലക്കന്‍ മറുപടി പറഞ്ഞെന്നു മാത്രമല്ല, പ്രധാനകാര്യമൊക്കെ കലക്കിക്കുറുക്കി കൊടുക്കുകയും ചെയ്തല്ലോ. വെല്‍ ഡണ്‍!

വിശ്വാസ്യത... ഒലക്കേടെ മൂ‍ടു്. സിബു എന്തു പറഞ്ഞാലും ഞാനൊരു കൂട്ടുബ്ലോഗു തുടങ്ങാല്‍ പോകുവാ. “പത്രങ്ങളുടെ വിശ്വാസ്യത??”. ലേഖനമൊന്നും വേണ്ട. പത്രങ്ങളില്‍ വരുന്ന മണ്ടത്തരങ്ങള്‍ പോസ്റ്റു ചെയ്യാന്‍. ലേഖനമൊക്കെ കമന്റില്‍ മതി. വക്കാരിക്കു് ഇന്‍‌വിറ്റേഷന്‍ അയയ്ക്കും. വേറെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ അറിയിക്കുക.

Unknown said...

കലേഷ് വളരെ ഭംഗിയായി കാര്യങ്ങള്‍ അവതരിപ്പിച്ചു എന്നു തന്നെയാണു എന്റെ അഭിപ്രായം. വിശാലന്‍ ബഷീറിനൊപ്പം നില്‍ക്കും എന്ന കലേഷിന്റെ അഭിപ്രായം മാത്രം വ്യക്തിപരമായ ഒരു അതിശയോക്തിയായി കണക്കാക്കുന്നു ഞാന്‍. കുട്ട്യേടത്തി പറഞ്ഞതുപോലെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യം കലേഷ് പ്രതീ‍ക്ഷിച്ചു കാണില്ല. പ്രത്യേകിച്ച് തയ്യാറെടുപ്പുകളില്ലാതെ ഈ ചോദ്യത്തിനു തൃപ്തികരമായ മറുപടി നല്‍കാനും കഴിയില്ല.

പരിപാടി കേട്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്ന് തോന്നിയ മറുപടിയാണു വക്കാരി മുകളില്‍ പറഞ്ഞതു. കമന്റ് സംവിധാനം നിലനില്‍ക്കുമ്പോള്‍ തീര്‍ത്തും തെറ്റായ വാര്‍ത്തകള്‍ ബോധപൂര്‍വ്വം ആരിലും അടിച്ചേല്‍പിക്കാന്‍ സാധിക്കുകയില്ല. മിക്കവാറും എല്ലാ മേഖലകളില്‍ നിന്നും പ്രാതിനിധ്യമുള്ള ബൂലോഗ കൂട്ടായ്മയില്‍ അത്തരം പ്രവണതകള്‍ എളുപ്പം തിരിച്ചറിയപ്പെടുകയും, അത്തരക്കാരെ നിരുത്സാഹപ്പെടുത്തുകയോ, ഒറ്റപ്പെടുത്തുകയോ ചെയ്യും. “മൊടകളെ“ കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവ് മലയാളികളോളം വേറെ ആര്‍ക്കുണ്ട്?

മറിച്ച് ബൂലോഗരെല്ലാം നല്ലവരായ കുഞ്ഞാടുകളാണെന്നും, അവരാരും മുഖ്യധാരയ്ക്ക് തെറ്റെന്ന് തോന്നുന്നതൊന്നും ചെയ്യുകയില്ലെന്നും പറഞ്ഞ് നമുക്കൊഴിയാന്‍ കഴിയുകയില്ല. ഇതുവരെയുള്ളവരെല്ലാം കുഞ്ഞാടുകളാണെന്നു തന്നെ കരുതിയാലും, ഇനി കുറുക്കന്‍‌മാര്‍ വന്നുകൂടെന്നില്ല.

തികച്ചും വ്യക്ത്യധിഷ്ഠിതമല്ലാത്ത ബ്ലോഗുകളില്‍ വരുന്ന വിജ്ഞാനപ്രദങ്ങളോ, സാമൂഹ്യപരമോ,ആരോഗ്യപരമോ രാഷ്ട്രീയപരമോ ഒക്കെ ആയ വാര്‍ത്തകള്‍, ലേഖനങ്ങള്‍ എല്ലാം, അതെഴുതുന്നവര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തി, പഠിച്ച്, റെഫര്‍ ചെയ്ത് എഴുതുന്നതായാണു നമ്മള്‍ ഇതുവരെ കണ്ടിരിക്കുന്നത് (ദേവന്റെ ആയുരാരോഗ്യം, ഉമേഷിന്റെ ഗുരുകുലം എന്നീ ബ്ലോഗുകള്‍ ഉദാഹരണങ്ങള്‍). അഥവാ പാകപ്പിഴ വന്നാല്‍ തന്നെ മറ്റുള്ളവര്‍ ഇടപെട്ട് തിരുത്താറുമുണ്ടല്ലോ.

ഇന്റര്‍നെറ്റ് തിരച്ചില്‍ യന്ത്രങ്ങളെയാണു പലപ്പോഴും ഇതുപോലെയുള്ള ലേഖനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഒരു കീ വേഡ് തിരച്ചിലില്‍ ലഭിക്കുന്ന ആയിരക്കണക്കിനു ഹിറ്റുകളില്‍ നിന്നും “ശരിയായ വിവരമേതെന്ന്“ തിരഞ്ഞെടുക്കുവാന്‍ പണ്ഡിതശിരോമണികള്‍ക്കു പോലും ബുദ്ധിമുട്ടായിരിക്കും.
എന്നാല്‍ “വിശ്വാസ്യയോഗ്യമായത്“ (തിരയുന്നവനും, എഴുതുന്നവനും വായിക്കുന്നവനും) തിരഞ്ഞെടുക്കാന്‍ എളുപ്പവും. ശാസ്ത്രവിഷയങ്ങളില്‍ ഈ “തിരഞ്ഞെടുക്കല്‍” താരതമ്യേന കുഴപ്പം പിടിച്ചതല്ലെങ്കിലും, മറ്റു വിവിധ മേഖലകളില്‍ ഇതൊരു പ്രശ്നം തന്നെയാണു. അഞ്ചോ പത്തോ പേജിലായി വരുന്ന തിരച്ചില്‍ ഫലങ്ങളുടെ രണ്ട് പേജിനപ്പുറം ചെന്ന് നോക്കുന്നവരും കുറവായിരിക്കും. അപ്പോള്‍ തിരയുന്നയാളിന്റെ അഭിരുചിക്കനുസരിച്ച വിവരങ്ങള്‍ മാത്രം തിരഞ്ഞെടുക്കുവാനും, അതിനെ ആ‍ധാരമാക്കി ആധികാരികമെന്നോണം വിവരങ്ങള്‍ കൈമാറുവാനും മാത്രമേ പലപ്പോഴും സാധിക്കുകയുള്ളൂ. ഇനി ഇതെല്ലാം കഴിഞ്ഞ് വായിക്കുന്നവര്‍ ഈ വിവരങ്ങളെ സ്വീകരിക്കുന്നതും പല തരത്തില്‍ ആയിരിക്കും.

“തെറ്റായ വിവരങ്ങള്‍“ എന്നതു കൊണ്ട് ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത് എന്തെന്ന് ഒരു മറുചോദ്യം ചോദിക്കാവുന്നതാണു. വാര്‍ത്തകളിലെ ശരിയും തെറ്റും ചേരികള്‍ക്കും, പത്ര ഉടമകള്‍ക്കും, എഴുതുന്നവര്‍ക്കും, വായിക്കുന്നവര്‍ക്കും ഒക്കെ അനുസരിച്ച് മാറുന്നതല്ലേ? പാതി ശരികളും പാതി തെറ്റുകളും ചെയ്തും കണ്ടും സഹിച്ചും സഹകരിച്ചും ജീവിക്കാന്‍ ശീലിച്ചവരാണു നമ്മള്‍.

ലോകത്തെയാകെമാനമോ, കേരളത്തെയോ, എന്തിനു കൊടകര പോലൊരു കൊച്ചു ദേശത്തെയോ തകിടം മറിച്ചേക്കാവുന്ന വാര്‍ത്തകളൊന്നും ബൂലോകത്തില്‍ വരുമെന്ന് തല്‍ക്കാലം ആശങ്കയൊന്നും വേണ്ട.

തങ്ങളുടേതായ ശരിയേയും തെറ്റിനേയും നിയന്ത്രിക്കാന്‍ ഒരു “സംവിധാനക്കാരന്‍“ പത്രമാധ്യമങ്ങള്‍ക്കുണ്ടെന്നിരിക്കെ, വ്യക്തികളുടെ ഭാവനയിലധിഷ്ഠിതമായ ബൂലോഗ ഡയറിക്കുറിപ്പുകളുടെ ശരിതെറ്റുകളെക്കുറിച്ച് അവര്‍ ആശങ്കപ്പെടുന്നതില്‍ അല്‍ഭുതമില്ല.

പത്രത്തില്‍ വരുന്നതിനു വിശ്വാസ്യതയില്ലല്ലോ, പിന്നെന്തിനു അവര്‍ ബൂലോഗത്തിന്റെ വിശ്വാസ്യത അന്വേഷിക്കുന്നു എന്ന നിഷേധാത്മകമായ സമീപനം നമുക്കു ചേരുന്നതല്ല. പത്രങ്ങളുടെ വിശ്വാസ്യതയെ നമ്മള്‍ ചോദ്യം ചെയ്യുന്നതുപോലെ, അവര്‍ തിരിച്ചും ചെയ്യുന്നു. നമ്മുടെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും മറുപടി ലഭിക്കില്ലായിരിക്കാം. എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടി നല്‍കാന്‍ നമുക്കു കഴിയാതെ പോകരുത്.

മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച സ്ഥിതിക്ക്, ഇത്തരം ചോദ്യങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം. അതിനെയെല്ലാം നേരിടേണ്ട വിധം ബൂലോഗ എഴുത്തുകാര്‍ നേരാം വണ്ണം ആലോചിച്ച് (വികാരപരമല്ലാതെ) ഒരു സമവായം രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

Anonymous said...

എന്റെ ഒരു അനുഭവം പറാ‍യാം. അധികം നാളായിട്ടില്ല ഞാന്‍ വന്നിട്ട്, അധികമാരും വായിക്കറുമില്ല എന്റെ ബ്ലോഗ്. എന്നിരുന്നാലും ഞാന്‍ ഒരു സാഹസിക യാത്ര പോയതിനെപറ്റി ഒരു വിവരണം എഴുതി നോക്കി. വിവരണം വളരെ നീണ്ടതും ആയിരുന്നു. പക്ഷെ എന്നിരുന്നാലും ഞാന്‍ തെറ്റായി എഴുതിയ 50 കി.മി ദൂരം പോയി എന്നുള്ള ശുദ്ധ മണ്ടത്തരം ഞാന്‍ അതു പോസ്റ്റ് ചെയ്തു വെറും 10 മിനുട്ടുകള്‍ക്കുള്ളില്‍ (എഴുതി ക്ഷീണിച്ച എന്റെ കയ്യില്‍ ഞൊട്ട ഒടിക്കുന്നതിന് മുന്‍പു തന്നെ) പാപ്പാന്‍ ചേട്ടന്‍ എന്നോടതു ചൂണ്ടിക്കാണിച്ചു തന്നു.അത്രയും സൂക്ഷമമായി ഒരാള്‍ അതു വായിച്ചു തെറ്റു തിരുത്തും എന്ന് ഞാന്‍ ജന്മത്ത് പോലും കരുതിയില്ല.

ഞാന്‍ എന്നിട്ട് ഞങ്ങള്‍ യാത്ര പോയ ആ ബോട്ടുകാരെ അടുത്ത ദിവസം വിളിച്ചു ചോദിക്കുകയും ആ തെറ്റ് തിരുത്തുകയും ചെയ്തു,പപ്പാന്‍ ചേട്ടനെ ഇടിച്ചു ഷേപ്പ് മാറ്റണം എന്ന് തോന്നിയെങ്കിലും :) (വെറുതെയാട്ടൊ)

അതുകൊണ്ട് തന്നെ,ബ്ലോഗുകളുടെ വിശ്വാസത പത്രങ്ങളേക്കാള്‍ മികച്ചതെന്ന് എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല. ഇതില്‍ തന്നെ, ഒരു ബ്ലോഗ് വായിക്കുമ്പോള്‍ നമ്മള്‍ പത്രത്തില്‍ കാണുന്ന പോലെ പൂര്‍ണ്ണമായി പത്രത്തില്‍ വന്നതല്ലെ എന്ന് കരുതി അടച്ചു വിശ്വസിക്കാതിരിക്കുകയും, അതു തെറ്റല്ലെ എന്ന് അപ്പോ തന്നെ ചോദിക്കുകയും ചെയ്യുന്നു.

ഇത് ഒരു പത്രത്തില്‍ വന്ന തെറ്റാണെങ്കില്‍ തന്നെ, അതു ആരെങ്കിലും ചൂണ്ടുക്കാണിച്ചെങ്കില്‍ തന്നെ,ഒരു മാസം മിനിമം എടുത്ത് ഒരു ചെറിയ കുറിപ്പോട് കൂടി ഇടും. പക്ഷെ, ആ പ്രസ്തുത ആര്‍ട്ടിക്കിളില്‍ ആ തെറ്റ് അങ്ങിനെ തന്നെ കിടക്കും. അതു നാളെ ഒരു ദിവസം വായിക്കുന്നവന്‍,ഈ തെറ്റിപ്പോയ കുറിപ്പും ചേര്‍ത്ത് വായിക്കില്ല എന്ന് 56.9% ഉറപ്പ്. (;)

പിന്നെ എന്റെ അഭിപ്രായത്തില്‍ ആ റേഡിയോലെ ചേട്ടന്‍ ചോദിച്ചത് ഒരു ന്യായമായ ചോദ്യം ആണ്. അതു പത്തു തവണ ചോദിക്കേണ്ടായിരുന്ന് എന്ന് മാത്രം. കാരണം ഒരു പുതിയ മാധ്യമം അതും പത്രങ്ങളേക്കാള്‍ മികച്ചത് എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ അവകശപ്പെടുമ്പോള്‍ അതിന് ചോദ്യം ചെയ്യേണ്ടത് തികച്ചും ന്യായം. അത് ഒരു ട്ടെറിട്ടോറിയല്‍ പ്രശ്നം കൂടെയാണ്. ഞാനാണ് ഒരു കാര്യം കവര്‍ ചെയ്യുന്നതെങ്കിലും ഉറപ്പായും ഞാന്‍ ആ ചോദ്യം ചോദിച്ച് ഇരിക്കും. അതു പത്രധര്‍മ്മമാണെന്ന് വിശ്വസിക്കുന്ന ആ‍ളാണ് ഞാന്‍. അങ്ങിനെ എല്ലാത്തിനെ പറ്റിയും ചോദിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുകയും ചെയ്യുന്നു ഞാന്‍.

പിന്നെ, എന്തൊക്കെ പത്രങ്ങളെപറ്റി പറഞ്ഞാലും നമ്മുടെ മീറ്റില്‍ അവരെ ഒക്കെ വിളിക്കുന്നതും അവര്‍ വരുമ്പോള്‍ അതിന് വേണ്ടി തയ്യാറെടുപ്പ് എടുക്കുന്നതും ഇപ്പോഴും എത്ര ഒക്കെ ഡിനൈ ചെയ്താലും നമ്മള്‍ക്ക് അവരോടുള്ള ആ വിശ്വാസത കാരണം തന്നെയാണ്. അല്ലാന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ പിന്നെ നോ കൂട്ട്..:)

എന്റെ ഈ അഭിപ്രായം ആരെങ്കിലും വികാരപരമാണ് , വിവേകപരമല്ലാന്നൊക്കെ പറഞ്ഞ് എന്നെ ചമ്മിക്കാ‍ന്‍ നോക്കിയാല്‍ അവരോടും നോ കൂട്ട്..:)

myexperimentsandme said...

പത്രക്കാരെല്ലാം നുണയന്മാരാണെന്നും അവര്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വാര്‍ത്തകള്‍ മാത്രമേ തരികയുള്ളൂ എന്നുമല്ല നമ്മള്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

പത്രത്തില്‍ വരുന്നതെല്ലാം പത്രത്തില്‍ വന്നു എന്നതുകൊണ്ടു മാത്രം കണ്ണടച്ചു വിശ്വസിക്കേണ്ട എന്നു മാത്രം.

ഇത് ബ്ലോഗിനും ബാധകമല്ലേ എന്നു ചോദിക്കാം. അതേ. പക്ഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ബ്ലോഗര്‍ക്കുള്ള തടസ്സം അയാളുടെ ദുരഭിമാനം മാത്രമായിരിക്കും. പക്ഷേ പത്രക്കാരന് തന്റെ നയങ്ങള്‍ തിരുത്താന്‍ അതിനുപുറമേ ബിസിനസ്സ് താത്‌പര്യങ്ങള്‍, സമുദായ താത്‌പര്യങ്ങള്‍, രാഷ്ട്രീയ താത്‌പര്യങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്.

ഈ പ്രശ്നങ്ങളൊക്കെയുള്ള ബ്ലോഗേഴ്‌സുമില്ലേ എന്നു ചോദിക്കാം. ഉണ്ട്. പക്ഷേ പത്തു പത്രങ്ങളുള്ളപ്പോള്‍ പതിനായിരം ബ്ലോഗേഴ്‌സുണ്ടാവും. നമുക്ക് എളുപ്പം തിരിച്ചറിയാം. സെല‌ക്‍ഷനും ധാരാളം. നല്ലത് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ നല്ലതു മാത്രം തിരഞ്ഞെടുക്കാന്‍ പത്രങ്ങളില്‍ ഇപ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട്.

ഒരു പത്രറിപ്പോര്‍ട്ടര്‍ക്ക്, പത്രം ബിസിനസ്സ് താത്‌പര്യങ്ങളുടെ പേരില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നോ വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങള്‍ നല്‍‌കുന്നു എന്നോ തോന്നിയാല്‍ അവിടെനിന്നും പിരിഞ്ഞ് പുതിയ ഒരു പത്രം തുടങ്ങുന്നതിന്റെ പതിനായിരത്തൊന്ന് എളുപ്പത്തില്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങാം. പക്ഷേ ബ്ലോഗ് മാത്രം അയാള്‍ക്ക് ജീവിതമാര്‍ഗ്ഗം തരുമോ എന്നു ചോദിക്കാം. ജീവിതമാര്‍ഗ്ഗത്തിന് മാത്രമായിട്ടല്ലല്ലോ ആരും ബ്ലോഗ് തുടങ്ങുന്നത്.

നമ്മള്‍ ഇപ്പോള്‍ പത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്, ബ്ലോഗുകള്‍ ബൈ ഡിഫോള്‍ട്ട് വിശ്വാസയോഗ്യമാണ് എന്നുള്ള ദുരഭിമാനത്തിന്റെ പേരിലോ അങ്ങിനെ സ്ഥാപിക്കാനുള്ള വ്യഗ്രതയുടെ പേരിലോ അല്ല. പത്രക്കാര്‍ ഇക്കാലത്ത് രണ്ട് മൂഢസ്വര്‍ഗ്ഗങ്ങളിലാണ്:

1. അവര്‍ക്ക് വിശ്വാസ്യതയുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം
2. അവര്‍ പറയുന്നതൊക്കെ വായനക്കാര്‍ വിശ്വസിക്കുന്നുണ്ട് എന്നുള്ള മൂഢസ്വര്‍ഗ്ഗം.

കുറഞ്ഞ പക്ഷം രണ്ടാമത്തെ കാര്യത്തെക്കുറിച്ചെങ്കിലും അവര്‍ കുറച്ച് ബോധവാന്മാരായെങ്കില്‍ നന്നാകണമെന്നുള്ളവര്‍ക്കെങ്കിലും നന്നാവാമായിരുന്നു.

വായനക്കാര്‍ക്കുള്ള പ്രശ്നം പത്തു പത്രങ്ങളില്‍ മാത്രം അവര്‍ ശ്രദ്ധിച്ചാല്‍ മതിയെങ്കില്‍ പതിനായിരക്കണക്കിന് ബ്ലോഗുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് ശ്രദ്ധിക്കേണ്ടിവരും. അതില്‍നിന്ന് വിശ്വാസയോഗ്യമായതും അല്ലാത്തതും ഒക്കെ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അധികം ആരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗില്‍ ചിലപ്പോള്‍ തികച്ചും തെറ്റായ വിവരങ്ങള്‍ നല്‍‌കി ആരും അത് ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ കാലാകാലങ്ങളോളം അത് അവിടെ കിടക്കും. ഒരു സുപ്രഭാതത്തില്‍ ആ കാര്യം വായിക്കുന്ന ഒരു വായനക്കാരന്‍ അതാണ് സത്യം എന്നും വിശ്വസിച്ചേക്കാം (വിക്കിക്കും ഈ പ്രശ്നമുണ്ട് എന്ന് തോന്നുന്നു). പക്ഷേ പോപ്പുലറായിട്ടുള്ള ബ്ലോഗിലും വിക്കി ലേഖനങ്ങളിലും ഈ പ്രശ്നം ഉണ്ടാവില്ല. ധാരാളം ആളുകള്‍ ശ്രദ്ധിക്കും. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കും. ആള്‍ക്കാരുടെ അഭിപ്രായങ്ങളെല്ലാം കമന്റുപോലെയോ ഡിസ്‌കഷന്‍ പോലെയോ അവിടെ കിടക്കും. നമുക്കെല്ലാം വായിക്കാം. നമ്മുടേതായ അഭിപ്രായം സ്വരൂപിക്കാം. ആ ഒരു സ്വാതന്ത്ര്യം പത്രങ്ങള്‍ക്ക് നിലവിലില്ല. ഡിസ്‌കഷന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും. എല്‍‌ജി പറഞ്ഞതുപോലെ തെറ്റായ ഒരു വിവരം തന്നിട്ട്, ഒരു മാസം കഴിഞ്ഞ് ഒരു കുറിപ്പിറക്കിയാല്‍ ആള്‍ക്കാരുടെ മനസ്സില്‍ അപ്പോഴും തെറ്റായ വിവരം തന്നെയായിരിക്കും. ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്മള്‍ കണ്ടതാണല്ലോ. ഒന്ന് മാപ്പു പറയാന്‍ പോലും അതിനെപ്പറ്റി ഫീച്ചറുകള്‍ വരെയിറക്കിയ പത്രങ്ങള്‍ തയ്യാറായില്ല. ലേറ്റസ്റ്റ് ദേ സേതുലക്ഷ്മിയാനയുടെ ഗര്‍ഭം!

ബ്ലോഗിന്റെ വിശ്വാസ്യത പൂര്‍ണ്ണമാവണമെങ്കില്‍ മാനുഷരെല്ലാവരും നല്ലവരാകണം എന്നു തോന്നുന്നു. അങ്ങിനത്തെ ഒരു ഉദാത്ത സ്ഥിതിവിശേഷങ്ങളൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല എന്നും തോന്നുന്നു. ചിലപ്പോള്‍ പത്രമാധ്യമങ്ങളുടേയും ബ്ലോഗിന്റെയും വിശ്വാസ്യത താരതമ്യം ചെയ്യാന്‍ തന്നെ പറ്റുമോ എന്നൊരു സംശയം. രണ്ടിന്റേയും രീതി രണ്ടല്ലേ.

മാധ്യമങ്ങളെ നമ്മള്‍ പരിപാടികള്‍ക്ക് വിളിക്കുന്നത് ഒരു മാധ്യമം എന്ന നിലയില്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം കണ്ടിട്ടാണ്. നേരത്തെ പറഞ്ഞതുപോലെ എല്ലാവരും നുണയന്മാരല്ല, എല്ലാം നുണയല്ല എന്നതുപ്രകാരം സമൂഹത്തില്‍ ഇപ്പോഴും പത്രത്തിനും റ്റി.വി ക്കും അതിന്റേതായ സ്ഥാനമുണ്ട്. സംഭവമല്ല വിശ്വാസയോഗ്യമല്ലാതാവുന്നത്. ആ സംഭവത്തിന്റെ റിപ്പോര്‍ട്ടിംഗാണ്. ബ്ലോഗ് മീറ്റ് ഒരു സംഭവം. അത് നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്താല്‍ അത് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടിംഗ്. ആര്‍ക്കും പരാതിയില്ല. അല്ലാതെ മലയാളി ബ്ലോഗേഴ്‌സ് മലയാള പത്രങ്ങളൊക്കെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നൊരു വാ‍ര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് വിശ്വാസയോഗ്യമല്ലാത്ത വാര്‍ത്ത. അതുകൊണ്ട് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ സമീപിച്ചു എന്നതുകൊണ്ട് മാത്രം നമ്മള്‍ അവരുടെ വിശ്വാസ്യത സര്‍ട്ടിഫൈ ചെയ്യുന്നില്ല. അവര്‍ അത് എങ്ങിനെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ അനുസരിച്ചാണ് അവരെ നമ്മള്‍ അളക്കുന്നത്. അവര്‍ എന്തുവന്നാലും കള്ളമേ എഴുതൂ എന്ന് നമുക്കാര്‍ക്കും അഭിപ്രായം ഇല്ല.

Rasheed Chalil said...

കലേഷ്‌ ഭായ്‌....
അടിപെളി....

പിന്നെ ഇന്നുനമുക്കുകിട്ടുന്ന വാര്‍ത്തകളുടെ നിജസ്ഥിതിയെ കുറിച്ചു പറഞ്ഞാല്‍.... ഒരുപാട്‌ പറയാനുണ്ടാവും... പറയുന്നതിലും നല്ലത്‌ പറയാതിരിക്കലാണ്‌... അഥവാ പറഞ്ഞാല്‍ സകല വാര്‍ത്താമാധ്യമങ്ങളുടെയും മറുപടി ഒന്നാണ്‌.'എന്നെ തല്ലണ്ടമ്മാവാ.... ഞാന്‍ നന്നാവില്ല... പിന്നെയെന്തിനാ.. വെറുതെ..

ഞാനില്ലേ....യ്‌........

ഡാലി said...

കലേഷേട്ടന്‍ ഉത്തരങ്ങള്‍ നല്ല രീതിയില്‍ തന്നെ പറഞ്ഞു.
ബ്ലോഗിന്റെ വിശ്വാസതയെ കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാം. പക്ഷെ ഒരു കുഞ്ഞി കാ‍ര്യത്തില്‍ പോലും ശ്രദ്ധയില്ലാത്ത പത്രങ്ങള്‍ക്കെതിരെ അവരുടെതിനെക്കള്‍ വിശ്വാസത പോപ്പുലാരിറ്റിയും ചര്‍ച്ചകളുമുള്ള ബ്ലോഗില്‍ ഉണ്ട് എന്നു നമ്മള്‍ തെളിയിക്കെണ്ടിയിരിക്കുന്നു.
ഒരു ചെറിയ ഉദാഹരണം പറയാം. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍. ഫ്രഡററും നദാലും ഇഞൊടിഞ്ചു പോരുതി അവസാനം നദാല്‍ തന്നെ കപ്പെടുത്തു. പതിരാക്കിരുന്നു കളികണ്ട് വന്ന ഞാന്‍ പിറ്റെ ദിവസത്തെ ദീപിക കണ്ട് ഞെട്ടി.. അതില്‍ ഫ്രഡ്രര്‍ ജയിച്ചിരിക്കുന്നു. അതും പോരാഞ്ഞ് ആദ്യമായാണ് ഫ്രഡറര്‍ നദാലിനോട് ജയിക്കുന്നത് എന്ന തുടങ്ങുന്ന ശരശരി ഫണ്ടാസും... അതൊന്നു തിരുത്തന്‍ ആരുടെ പേര്‍ക്കു കത്തെഴുതണം.. എഴുതിയാല്‍ അവര്‍ തിരുത്തുമൊ എന്ന സന്ദേഹം.. അതിപ്പോഴും അവരുടെ ആര്‍കൈവില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫ്രഡറര്‍ക്കു തന്നെ ആവും. അവര്‍ ആ കളി മുഴുവന്‍ കണ്ടീട്ട് വാര്‍ത്ത ഇട്ടിരുന്നെങ്കില്‍.. അല്ലെങ്കില്‍ അന്ന് ആ വാര്‍ത്ത ഇടാതിരുന്നെങ്കില്‍..
ഇവിടെയൊ ഒരു കമന്റില്‍ ഞാന്‍ ക്ഷീര സാഗര അഷ്ടപദി എന്ന ശുദ്ധ മണ്ടത്തരം പറഞ്ഞതു അടുത്ത കമന്റില്‍ ഉമേഷ്ജി തിരുത്തി. പിന്നൊരു കമ്മന്റില്‍ ഉമ്മചേച്ചി ശരിവച്ചു. ഞാനും 24 അഷ്ടപദി ശരിക്കോര്‍ക്കാന്‍ പഠിച്ചു..
ഒ.ടൊ. ഉമേഷ്ജി എനിക്കു ആ “പത്രങ്ങളുടെ വിശ്വാസതയില്‍“ എഴുതാന്‍ താല്പര്യമുണ്ടെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ..

Anonymous said...

namskkaram priya bloganmare/ blogikale

(blogersindayi linga bodham undo ennu ariyilla.nettil angane anallo ?
ano penno ennu thirichariaynpolum ehtra budhimuttanau. bog ezhuthannavarude perum vilasavum
sariyano ennu ariyan polum)

adyamayi "madhyamagalude visasaytha enna vishayathil nadathiya charachakkau nandi.
athinu asianet radio amum aa timil news kykaryam cheytha njanum
karanamayallo enna snathoshavum.

ella prathikarangalkkum maru padi parayan
samayam anuvadikkunilla
enkilum chila paramarshagalkku maru padi parayukayanu.

first post manjithinte vaka anu.
athu kollam

kumarakam boat apakadathilu 150 oer marichu ennu flash adicha
prastanathinte sambalam pattunna oru pavam enna viseshanavum kollam

ente manjithe( aa peeru swntham thanneyo ?)
jeevikkanamekil eethekilum prasthanathinte samblam pattande ?
veruthe kalum neetti irunnal oonu kazhikkan pattunna
oru isam nadappilakupol namkukku alochikkam.

pinne prasathanam. athu enthra cheruthayalum valuthayalum
avaravarkku valuthu thanne.

kakkakku than kunju pon kunju ennalle.
pithakkanmarude karyuvum athu pole thanne.
achan kolapathaki ayalaum achan thanne alle
ammayum.. athu pole ennikku joli cheyyunna prasthanavum.
vykthi parayamaya abhiprya vithyasangal kanam.

pinne njan ezhuthunna idangale patti enikku nalla bodyam undu.
njan sabdam kodukkunna idathe pattiyum.
athe kurichu kure karygal enkilum ariyam.
njan ulpetta(ee nimishathil enkilum)
bogan marude karymo ?
aarude space anu nammal uapayogikkunathu ?
avar namme engane upayogikunnu ennu ethra boganmarkku ariaym.
athu therrachayayum oru thuranna charachakku varendathalle ?

manjithinte pavam vilikku nandi.
njan sarikkum oru pavamanu. ha ha ha ( ithu net bhasha)

vakkarimashtta parayuuuanthu mooda swragathe kurichanu.
njan evide irikkunnu ennu bhodam enikkundu.
swragavum narakavum aththil varam.

realityil thanne anu.
nettil kandu muttunnavar ullavarno jeevichirippullavar ano
ennulla ente samyasthinu oru 2008 enthupol 10 vayasu akum
athe kurichu athi manoharamaya oru kurippu
kaviyum madyama pravarthakanumaya
roopesh paul ezhuthiyittundu. pandu.
marichu poya oralkku email ayakkunna oru suhruthu undu enikku.
maricha oralude email kittan valiya pryasam undakumo nettil.
appol mooda swragam arudethanu.
narakavum ?

kuttyedathi parayunnu choriyunnu ennu.
manushyar alle ? chorichil kanum.
nammle computer onnum undakiyathu allallo ?
computurakllu choriyumo entho ?

pinne annathe charachkku munpu njan kaleshinodu parajirunnu.
positive mathramalle chodikkuka ennu.
athayathu njan munkooti parajirunnu karuthuiyirikkan
kalsesh nannyi marupadi paraju ennu thanneyanu ente viwssam.
samayathinte kuravum undallo ?

bolgerinu kooduthal ullathum samayam thanne.
athu oru positive side anu.

eetavum srheyamaya maru padi
yathramozhiyudethany ennu njan kruthunnu.
visalan=basheer thudagiya kaleshinte nireeshangale
mozhi nannyi eduthu ezhuthiyirikkunnu.
bogermarkkidayayile sradyeyamaya mozhiyanu
yathramozhiyudethu.

boologa sangamathe kurichu
varthayum special voice overum koduthathil
positive side thanne ayirinnu.
pinne athi vanna chodyangal.
nyamayum pothujngakude chodyagal anu
njan chodichathu

allthe chila bloganmar karuthum pole
nammude mediam iavr keezhadakkum enna pedi kondalla.
allekil thanne enthinau pedi
oru blog undakkan iavr arodum anuvadma chodikkendallo alle ?
pakshe mattu mediyayayil space upayogikkanamkil
athinulla manasu ullavar thanne venam.
athu kanathe pokarathu.

ellavarkkum nandi.
ellavarum nannyi ezhuthuka.
prathikarangal undaktte.
bloginte lokam valartte.

idakku ithu pole samayam kittumpol njanum varam.
vallappozhum vilikkuka.

asianet radiyoyil njan kykaryam cheyynunna news focus enna paripadi
u a e samayam ravile 8 muthal 9 vare anu.
pattupol ellam kelkkanam.

snehathode

kuzhoor wilson

news presenter.
asianet news, dubai
00971-4-3914150(o)
fireohm@gmail.com
www.kuzhoor.com

sami said...

ആരും ഇതു കണ്ടില്ലേ?
kuzhoor wilson said...
namskkaram priya bloganmare/ blogikale

(blogersindayi linga bodham undo ennu ariyilla.nettil angane anallo ?
ano penno ennu thirichariaynpolum ehtra budhimuttanau. bog ezhuthannavarude perum vilasavum
sariyano ennu ariyan polum)

adyamayi "madhyamagalude visasaytha enna vishayathil nadathiya charachakkau nandi.
athinu asianet radio amum aa timil news kykaryam cheytha njanum
karanamayallo enna snathoshavum.

ella prathikarangalkkum maru padi parayan
samayam anuvadikkunilla
enkilum chila paramarshagalkku maru padi parayukayanu.

first post manjithinte vaka anu.
athu kollam

kumarakam boat apakadathilu 150 oer marichu ennu flash adicha
prastanathinte sambalam pattunna oru pavam enna viseshanavum kollam

ente manjithe( aa peeru swntham thanneyo ?)
jeevikkanamekil eethekilum prasthanathinte samblam pattande ?
veruthe kalum neetti irunnal oonu kazhikkan pattunna
oru isam nadappilakupol namkukku alochikkam.

pinne prasathanam. athu enthra cheruthayalum valuthayalum
avaravarkku valuthu thanne.

kakkakku than kunju pon kunju ennalle.
pithakkanmarude karyuvum athu pole thanne.
achan kolapathaki ayalaum achan thanne alle
ammayum.. athu pole ennikku joli cheyyunna prasthanavum.
vykthi parayamaya abhiprya vithyasangal kanam.

pinne njan ezhuthunna idangale patti enikku nalla bodyam undu.
njan sabdam kodukkunna idathe pattiyum.
athe kurichu kure karygal enkilum ariyam.
njan ulpetta(ee nimishathil enkilum)
bogan marude karymo ?
aarude space anu nammal uapayogikkunathu ?
avar namme engane upayogikunnu ennu ethra boganmarkku ariaym.
athu therrachayayum oru thuranna charachakku varendathalle ?

manjithinte pavam vilikku nandi.
njan sarikkum oru pavamanu. ha ha ha ( ithu net bhasha)

vakkarimashtta parayuuuanthu mooda swragathe kurichanu.
njan evide irikkunnu ennu bhodam enikkundu.
swragavum narakavum aththil varam.

realityil thanne anu.
nettil kandu muttunnavar ullavarno jeevichirippullavar ano
ennulla ente samyasthinu oru 2008 enthupol 10 vayasu akum
athe kurichu athi manoharamaya oru kurippu
kaviyum madyama pravarthakanumaya
roopesh paul ezhuthiyittundu. pandu.
marichu poya oralkku email ayakkunna oru suhruthu undu enikku.
maricha oralude email kittan valiya pryasam undakumo nettil.
appol mooda swragam arudethanu.
narakavum ?

kuttyedathi parayunnu choriyunnu ennu.
manushyar alle ? chorichil kanum.
nammle computer onnum undakiyathu allallo ?
computurakllu choriyumo entho ?

pinne annathe charachkku munpu njan kaleshinodu parajirunnu.
positive mathramalle chodikkuka ennu.
athayathu njan munkooti parajirunnu karuthuiyirikkan
kalsesh nannyi marupadi paraju ennu thanneyanu ente viwssam.
samayathinte kuravum undallo ?

bolgerinu kooduthal ullathum samayam thanne.
athu oru positive side anu.

eetavum srheyamaya maru padi
yathramozhiyudethany ennu njan kruthunnu.
visalan=basheer thudagiya kaleshinte nireeshangale
mozhi nannyi eduthu ezhuthiyirikkunnu.
bogermarkkidayayile sradyeyamaya mozhiyanu
yathramozhiyudethu.

boologa sangamathe kurichu
varthayum special voice overum koduthathil
positive side thanne ayirinnu.
pinne athi vanna chodyangal.
nyamayum pothujngakude chodyagal anu
njan chodichathu

allthe chila bloganmar karuthum pole
nammude mediam iavr keezhadakkum enna pedi kondalla.
allekil thanne enthinau pedi
oru blog undakkan iavr arodum anuvadma chodikkendallo alle ?
pakshe mattu mediyayayil space upayogikkanamkil
athinulla manasu ullavar thanne venam.
athu kanathe pokarathu.

ellavarkkum nandi.
ellavarum nannyi ezhuthuka.
prathikarangal undaktte.
bloginte lokam valartte.

idakku ithu pole samayam kittumpol njanum varam.
vallappozhum vilikkuka.

asianet radiyoyil njan kykaryam cheyynunna news focus enna paripadi
u a e samayam ravile 8 muthal 9 vare anu.
pattupol ellam kelkkanam.

snehathode

kuzhoor wilson

news presenter.
asianet news, dubai
00971-4-3914150(o)
fireohm@gmail.com
www.kuzhoor.com

രാജ് said...

വില്‍‌സണ്‍ കലേഷിനോടു സംസാരിക്കുവാനും ബ്ലോഗുകളെ കുറിച്ചു് അറിയുവാനും താല്പര്യപ്പെട്ടതില്‍ നന്ദി. താങ്കളുടെ ശ്രദ്ധേയമായ ചോദ്യം, “ബ്ലോഗുകളില്‍ വരുന്ന വിഷയങ്ങളുടെ ആധികാരികതയെ” കുറിച്ചായിരുന്നല്ലോ. വില്‍‌സണ്‍ കമന്റെഴുതാന്‍ വന്നപ്പോള്‍ യൂസര്‍‌നെയിമും പാസ്‌വേര്‍ഡും, അല്ലെങ്കില്‍ പേരും യൂ.ആര്‍.എല്ലും ചോദിച്ചിരുന്നതു കണ്ടില്ലേ? ബ്ലോഗെന്ന ഇന്ററാക്റ്റീവ് സിസ്റ്റത്തില്‍ ബ്ലോഗെഴുതുന്ന ആളെക്കുറിച്ചു് ഒരു പ്രൊഫൈലുണ്ടു്, അദ്ദേഹം എഴുതുന്ന മറ്റു പോസ്റ്റുകളിലേയ്ക്കുള്ള ലിങ്കുകളുണ്ടു്, അതിനെല്ലാം വായനക്കാര്‍ നല്‍കുന്ന പ്രതികരണങ്ങളുമുണ്ടു്. യഥാര്‍ത്ഥ പോസ്റ്റിന്റെ ആധികാരികത വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ലഭിക്കുന്ന വിലാസങ്ങളില്‍ നിന്നോ (അഥവാ ഈ വ്യക്തി അജ്ഞാതനാണെങ്കില്‍) ആ പോസ്റ്റിനു വരുന്ന കമന്റുകള്‍ ചെയ്യുന്ന വ്യക്തികളുടെ ബ്ലോഗ് ആക്റ്റിവിറ്റീസില്‍ നിന്നോ എളുപ്പം മനസ്സിലാക്കാവുന്നതാണു്. തീര്‍ത്തും അജ്ഞാതരായ പോസ്റ്റുകളും, അതിനനുബന്ധമായി വരുന്ന അജ്ഞാത പ്രതികരണങ്ങളും സാമാന്യബുദ്ധിയുള്ള ഏതൊരു മനുഷ്യനേയും പോലെ ബ്ലോഗന്മാരും ഒഴിവാക്കുകയാണു് പതിവു്. ബ്ലോഗോസ്ഫിയറില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യുന്ന മിക്കവരും താന്താന്നുങ്ങളുടെ പ്രൊഫൈല്‍ പരിപാലിക്കുന്നതുകൊണ്ടു്, അവരുടെ വിലാസങ്ങളിലേയ്ക്കോ അവരെഴുതുന്ന പോസ്റ്റുകളിലേയ്ക്കോ കടന്നു ചെല്ലുക വിഷമമുള്ള കാര്യമല്ല. ഏറ്റവും സാധാരണക്കാരനായ നെറ്റ് ഉപഭോക്താവിനുപോലും സംവാദത്തില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ പോസ്റ്റുകളും, പ്രൊഫൈലുകളും ശ്രദ്ധിച്ചു് അവര്‍ പങ്കെടുക്കുനന്‍ സംവാദങ്ങളുടെ ആധികാരികത തീരുമാനിക്കാവുന്നതാണു്. വില്‍‌സണു ഒരു വെബ്‌സൈറ്റ് ഉണ്ടെന്നാണു ഞാന്‍ മനസ്സിലാക്കിയതു്, ബ്ലോഗുകളുടെ ഈ വര്‍ക്ക്‍ഫ്ലോ എളുപ്പം മനസ്സിലാക്കാവുന്ന ഒന്നായിട്ടുകൂടി കലേഷിന്റെ പ്രതികരണത്തില്‍ കടിച്ചുതൂങ്ങിയതെന്തുകൊണ്ടാണെന്നായിരുന്നു ഞങ്ങളില്‍ മിക്കവരുടേയും സംശയം.

ബ്ലോഗിങ് ടെക്ക്നോളജി രൂപപ്പെടുത്തിയിരിക്കുന്നതു്, പദച്ചേര്‍ച്ചയുള്ള contents പരസ്പരം തനിയെ ലിങ്ക് ചെയ്യുന്ന വിധമാണു്. Technorati പോലുള്ള സൈറ്റുകളില്‍ ഏതെങ്കിലും കീവേര്‍ഡ് സേര്‍ച്ചു ചെയ്യുമ്പോള്‍ ആ കീവേര്‍ഡ് വന്നിരിക്കുന്ന മിക്ക ബ്ലോഗുകളും ലിസ്റ്റ് ചെയ്യപ്പെടും, ഒരു വിഷയത്തിന്റെ ആധികാരികത അളക്കുവാന്‍ ഇപ്രകാരം ഒരു കൊച്ചു സേര്‍ച്ച് മാത്രം മതിയാകുമല്ലോ, അല്ലെങ്കില്‍ ലോകത്തിലെ സകലബ്ലോഗന്മാരും ഇരുന്നു കള്ളം എഴുതുകയാവണം. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട കാര്യം മലയാളത്തില്‍ ആവശ്യത്തിനു blog contents ഇല്ല എന്നുള്ളതാണു്. content -ന്റെ ആധികാരികതയും വിശ്വസനീയതയുമെല്ലാം വെരിഫൈ ചെയ്യുവാനുള്ള സംവിധാനങ്ങള്‍ ബ്ലോഗോസ്ഫിയറിലുണ്ടു്, അനുദിനം പുതിയവ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു (technorati ഏറ്റവും സാധാരണ ഉദാഹരണം മാത്രമാണു്) വില്‍‌സണെപ്പോലെ മാധ്യമപ്രബുദ്ധര്‍ വ്യാകുലപ്പെടേണ്ടതു്, content ന്റെ ആധികാരികതയെ കുറിച്ചായിരുന്നില്ല മറിച്ചു content ന്റെ അഭാവത്തെ കുറിച്ചായിരുന്നു. കൂടുതല്‍ blog contents ഉണ്ടാവുകയാണെങ്കില്‍ അതില്‍ വിശദീകരിക്കപ്പെടുന്ന വസ്തുതകള്‍ക്കു കൂടുതല്‍ വ്യക്തതയോടെ ആധികാരികത നിര്‍ണ്ണയിക്കുവാന്‍ നമുക്കു സാധിക്കും. ചര്‍ച്ച ചെയ്യപ്പെടേണ്ടതു്, ബ്ലോഗുകളുടെ വളര്‍ച്ചയെപ്പറ്റിയാണു്. അതുമൂലം സാധിക്കാവുന്ന സാമൂഹികവിപ്ലവങ്ങളെ കുറിച്ചാണു്, സര്‍വ്വോപരി മലയാളം എഴുതുന്നതിലൂടെയും വായിക്കുന്നതിലൂടെയും അപചയങ്ങളില്ലാതെ നിലനിന്നുപോകേണ്ടുന്ന മലയാളമെന്ന ഭാഷയെക്കുറിച്ചാണു്.

വില്‍‌സണു കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെട്ടുവെങ്കില്‍ ബ്ലോഗുകളെ കുറിച്ചും നെറ്റിലെ മലയാളത്തെ കുറിച്ചും (ഇതുവരേയും ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട വിക്കിപീഡിയ സംരംഭത്തെക്കുറിച്ചും) ഒരു റിപ്പോര്‍ട്ട് ചെയ്യുക.

sami said...

വിത്സണ്‍ചേട്ടാ,
ഈ ഇന്‍റര്‍വ്യൂ കേട്ട ഒരു സാധാരണക്കാരന് ബ്ലോഗുകളെക്കുറിച്ച് തെറ്റായ ധാരണയല്ലേ ഉണ്ടാവുക?താങ്കള്‍ ആ കോണില്‍ നിന്ന് കൊണ്ട് ഒന്നു ആ ഓഡിയോ ടേപ്പ് ശ്രദ്ധിക്കൂ....
നെഗറ്റീവ് സൈഡിന് കൂടുതല്‍ ഫോക്കസ് ചെയ്തതായി എനിക്ക് തോന്നി....
ജനങ്ങളിലേക്ക് ഞങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ താങ്കള്‍ ഉത്സാഹിച്ചതില്‍ സന്തോഷം....
ബൂലോഗത്ത് സ്വന്തമായി ഒരിത്തിരി സ്ഥലം താങ്കളും കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എഴുതൂ....എന്തിനെക്കുറിച്ചും,ഏതിനെക്കുറിച്ചും...........മലയാളത്തില്‍ തന്നെ.....നിരവധി കവിതകളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ച താങ്കളുടെ സാന്നിധ്യം....അത് ബൂലോഗത്തെ ഇനിയും വിശാലമാക്കും...ആശംസകള്‍........
സെമി

Manjithkaini said...

കുഴൂര്‍ വില്‍‌സണ്,

പേരു കണ്ടപ്പോള്‍ താങ്കളുടെ ഏതൊക്കെയോ കവിതകള്‍ വായിച്ച ഓര്‍മ്മ. (അതോ എനിക്കു പിഴച്ചോ, താങ്കള്‍ കവി തന്നെയല്ലേ?)

താങ്കളുടെ പ്രതികരണം വായിച്ചു. ഇവിടെ കാണുന്ന എന്റെ പ്രതികരണത്തില്‍ വിവേകത്താല്‍ വികാരപ്രകടനമാണ് നിഴലിച്ചു നില്‍ക്കുന്നതെന്നു ഞാന്‍ തിരിച്ചറിയുന്നു. അതു താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നു.

ഒരുതരത്തില്‍ എന്നെ വികാരം കൊള്ളിച്ചത് താങ്കളുടെ ചോദ്യങ്ങളാണ്. ഞാന്‍ മനസിലാക്കിയിടത്തോളം ന്യൂസ് ആങ്കര്‍മാര്‍ ബാലന്‍‌സ് ചെയ്തായിരിക്കണം ചോദ്യങ്ങള്‍ തൊടുക്കേണ്ടത് എന്നു തോന്നുന്നു. പക്ഷേ ഉത്തരം പറയുന്നയാള്‍ താങ്കളുന്നയിച്ച ചോദ്യത്തിന് മറുപടി പറയാന്‍ മാത്രം തയാറെടുപ്പുകളുള്ളയാളല്ല എന്നു മനസിലാക്കിയിട്ടും താങ്കള്‍ വിശ്വാസ്യത എന്ന ഒരു ചോദ്യത്തില്‍ കടിച്ചു തൂങ്ങിയതാണ് എന്നെ ക്ഷുഭിതനാക്കിയത്. നാലിലേറെത്തവണ താങ്കള്‍ കലേഷിനോട് ആ ചോദ്യമുന്നയിച്ചു. കേട്ടു കഴിഞ്ഞപ്പോള്‍ താങ്കള്‍ ബ്ലോഗുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ മാത്രമാണോ കലേഷിനെ വിളിച്ചത് എന്നു ന്യായമായും സംശയിച്ചു.

ഇനി വിശ്വാസ്യതയുടെ കാര്യമെടുക്കാം. ഇവിടെ വന്ന പ്രതികരണങ്ങളില്‍ താങ്കള്‍ക്ക് അഭിപ്രായപ്രകടനം നടത്തണമെന്നു തോന്നിയപ്പോള്‍ ഇവിടെയെത്താനും മറുപടി നല്‍കാനും സാധിച്ചു. താങ്കള്‍ പ്രവര്‍ത്തിക്കുന്ന അതേ മാധ്യമലോകത്ത് വളരെകുറച്ചുകാലമെങ്കിലുമുള്ള എന്റെ അനുഭവത്തില്‍ അങ്ങനെയൊരു സംവിധാനം ഉള്ളതായി എനിക്കുതോന്നിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ മനഃപൂര്‍വം ഉപയോഗപ്പെടുത്താറില്ലതന്നെ. അവിടെയാണ് ബ്ലോഗുകളുടെ വിശ്വാസ്യത പ്രസക്തമാകുന്നത്.

മലയാളം ബ്ലോഗുകളുടെ കാര്യമെടുത്താല്‍ വിശ്വാസ്യതയില്‍ സംശയിക്കേണ്ട വിധത്തിലൊന്നും അതു വളര്‍ന്നിട്ടില്ല എന്ന പക്ഷക്കാരനാണു ഞാന്‍. ഇവിടെ എഴുതപ്പെടുന്നതിലധികവും വ്യക്തിപരമായ കുറിപ്പുകളോ, വിലയിരുത്തലുകളോ ആണ്. ഗൌരവമേറിയ വിഷയങ്ങള്‍ ആരെങ്കിലും പ്രതിപാദിക്കുന്നുണ്ടെങ്കില്‍ത്തന്നെ അവയൊക്കെയും വ്യക്തമായ റഫറന്‍‌സുകളെ ആശ്രയിച്ചുമാണ്. ശൈശവദശയിലുള്ള മലയാളം ബ്ലോഗുകളുടെ വിശ്വാസ്യത എന്നാല്‍ അതെഴുതുന്നവരുടെയൊക്കെ ജീവിതം തന്നെയാണ്, തല്‍ക്കാലത്തേക്കെങ്കിലും. അവിടെയും, എഴുതുന്നവരെല്ലാം സ്വന്തം പേരാണോ ഉപയോഗിക്കുന്നതെന്നുപോലും താങ്കള്‍ക്കു സംശയമുണ്ടെന്നു തോന്നുന്നു(മന്‍‌ജിത് എന്നത് എന്റെ പേരുതന്നെയോ എന്ന ചോദ്യത്തില്‍ നിന്നും അത്രയേ മനസിലാക്കാനായുള്ളൂ). എഴുതുന്നതെല്ലാം സ്വന്തം പേരുവച്ചായാല്‍ വിശ്വാസ്യയോഗ്യമാകുമെന്ന ധാരണ ഏതായാലും എനിക്കില്ല. മന്‍‌ജിത് എന്നുള്ളത് എന്റെ പേരു തന്നെ, സംശയിക്കേണ്ട.

പിന്നെ ബ്ലോഗെഴുതുന്നവര്‍ ഉപയോഗപ്പെടുത്തുന്ന സ്പേസിനെപ്പറ്റിയും താങ്കള്‍ സൂചിപ്പിച്ചിരിക്കുന്നതു കണ്ടു. അതു കേവലം മുട്ടുന്യായമല്ലേ വില്‍‌സാ. പ്രായോജകരുടെ അഭിരുചിക്കനുസരിച്ച വാര്‍ത്തകള്‍ മാറിമറയുകയും മലക്കം മറിയുകയും ചെയ്യുന്ന ഒരു സ്പേസില്‍ നിന്നുതന്നെ താങ്കള്‍ ആ ചോദ്യം ചോദിച്ചതു നന്നായി എന്നാണെന്റെ എളിയ അഭിപ്രായം.

ബ്ലോഗിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതിനേക്കാളേറെ സ്വന്തം വായനക്കാരോടു സംവദിക്കാനുള്ള വേദിയായി ആ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരാണ് എന്റെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നത്. മുന്‍‌വിധികള്‍ മാറ്റിവച്ച് ആ മേഖലയിലേക്കും ഒന്നു കടന്നു ചെല്ലൂ വിത്സാ. ആശംസകള്‍.

കണ്ണൂസ്‌ said...

Just pointing out one more thing to Wilson other than the issues Peringodan already told:

What happens if an established print media start reporting false news? Or say, start manipulating news? To a certain extent, depending on the circulation and past credibility of that particular newspaper, people may believe in what they are saying. But after a certain point of time, the readers start to lose faith when truth starts to come out and slowly the credibility of that newspaper dies down. In blogs also, the same process will happen. A blogger with a hidden agenda may be able to take the readers for a ride in couple of his posts, but soon the readers will find out the truth and that blog loses faith and will just be ignored.

In a way, this happens much faster in blogs because as Nishad pointed out elsewhere, blog is a two way medium. Once some crap is posted in blog, some of the readers will be able to spot that out and alert the rest of the readers. This can happen even in a matter of few minutes, while a print media will be able to manipulate news forever. (Do I need to point out a few examples? We have it in Malayalam itself!!!).

Another fact is that most of the reputed bloggers, who blog seriously, give convincing evidence to the material that they are posting in their site.

ദേവന്‍ said...

Dear Wilson,
Hearty welcome to blogspace, probably the only space that allows one to walk in and question every single word written till then and defend oneself. This does not happen in a newspaper or television or radio.

Regarding credibility of blogs, here is an exemplary blog (not in malayalam or any regional language of course since the knowledge base it holds is needed by the whole world).
http://healthforheart.blogspot.com/
This blog:
1. Pools in worlds very best personnel in the field.

2. gets updated from professionals around the globe 24 hours 7 days a week round the year.

3. has so much of participation and discussion so that unlike a book, the blog is not storing knowledge, IT IS GENERATING knwledge and sharing it through interactive sessions.

4. uses free space and holds no cost to user, no ads no commercials, no strings at all.

People share knowledge, literary work, information et cetra and each gains here.

A miniature of that in malayalam is a great revolution waiting around the corner.

Blogs are not parellel news papers posing a competition to them. In fact even news blogs are more of the nature of media analyses. Scope of a blog is much wider than newspaper or television/radios. Blogspace is a cross section of a global community where people receive what they ask and find what they seek.

In whatever areas I blog about and I am not an expert, I get few professional opinions. That is multiple cross validation for my blogs. I feel that way it gets more credibility than an article of a professional himself in a magazine, since that is only a single voice.

Someone asked me why do I blog. Plain simple answer is - my blogs are my little strolls to self actualization. I wouldnt have done this comment at 1.00 in the morning after a hard day, had it been for ANY other reason.

പിന്മൊഴിക്ക് ദക്ഷിണ യായി ഇതാ ഇത്തിരി മലയാളം

Visala Manaskan said...

ഇന്നാണ് കലേഷിന്റെ ഇന്റര്‍വ്യൂ ഫുള്ളായി കേട്ടത്.
ഇത്രക്കും വേണ്ടായിരുന്നു!!

ബേപ്പൂര്‍ സുല്‍ത്താനെപ്പോലെയുള്ള ഒരു മഹാപ്രതിഭയോടെന്നെ ഉപമിക്കാന്‍ കലേഷിന് തോന്നിപ്പിച്ചത് എന്നോടുള്ള സ്നേഹമോ എന്റെ ശൈലിയോടുള്ള താതപര്യമോ ആയി മാത്രമേ എനിക്ക് കാണാനാകൂ!

പുരാണം വായനക്കാരുടെ ശ്രദ്ധക്ക്

‘കൊടകരയിലെ വെറും സാധാരണക്കാരായവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവക്കല്‍ വലിയ ഒരു സന്തോഷമാണെന്ന ഒറ്റക്കാരണത്താല്, ജോലി പ്രഷറില്‍ നിന്നൊരു മോചനം എന്ന ഉദ്ദേശത്തോടെയാണ് ഞാനിതെഴുതുന്നത്.

യാതൊരുവിധ സ്റ്റാന്റേഡ് ‘അവകാശ വാദങ്ങളും’ ഒരിക്കലും എനിക്കില്ല.

അവാര്‍ഡും കവറേജും വച്ച് വലിയ പ്രതീക്ഷയുമായി വന്ന് എന്റെ ബ്ലോഗ് വായിച്ച് ‘ഇതാണോ..ആനമയിലൊട്ടകം!’ എന്ന് തോന്നിയാല്‍ അതിന് ഞാന്‍ ഒരുനിലക്കും ഉത്തരവാദിയല്ല.

Kuzhur Wilson said...

പ്രതികരിചച
എല്ലവര്‍ക്കും നന്ദി

അതെ മഞിത് ഞാ‍ന്‍ തന്നെയനു
കുഴൂര്‍ വിത്സന്‍ എന്ന പെരില്‍
കവിതകല്‍ എഴുതാരുല്ലതു

Kuzhur Wilson said...

ഈ പുസ്തകം വല്ലവരുക്കും കിട്ട്യൊ അവൊ ?

http://indulekha.blogspot.com/2006/01/vivarthanathinu-oru-viphalashramam.html

Anonymous said...

കിട്ടി. വായിച്ചു.
തെങ്ങുകള്‍ എന്ന കവിത ഇഷ്ടമായി.
"ഈന്തപ്പനകള്‍
ചോദിച്ചു
തുറിച്ചുനോക്കുന്നതെന്തിന്‌
വിവര്‍ത്തനത്തിനു
ശേഷമുള്ള
തങ്ങുകളാണ്‌
ഞങ്ങള്‍
മറന്നുവോ ?"

രാജ് said...

വില്‍‌സാ ദുബായില്‍ കിട്ടുമോ? മാലിക് & സണ്‍സ് -ല്‍ ഇതുവരെ ഇങ്ങിനൊരു ബുക്ക് ഞാന്‍ കണ്ടതില്ല.

K.V Manikantan said...

വില്‍സാ...

പണ്ടേ വിളിക്കണം എന്ന് വിചാരിച്ചതായിരുന്നു.
പൊന്ന്‌ എന്ന കവിത വായിച്ചതുമുതല്‍...

പൊന്ന് ഒന്ന് ബ്ലോഗില്‍ ഇടൂ....

ഇവരെല്ലാം വായിക്കട്ടേേ...

എങ്കിലും എന്റെ പൊന്നേ.....
നീ നീയാകുന്നത്‌
പണയത്തിലിരുക്കുമ്പോഴാണ്‌....

(ഓര്‍മ്മയില്‍ നിന്ന് എഴുതന്നതാണ്‌)

Kaippally said...

After all ഒരു മലയാളം ഏ.എം. റേഡിയോ. നിംങ്ങള്‍കോന്നും വേറെ പണിയില്ലെ.

Do not give too much importance to these primitive media. By entertaining such a demented controversy you are giving his question undue importnace. Please ignore this issue. There are far more important issues at hand.

Kuzhur Wilson said...

എല്ലാം
swranthe kutichu oru 22 ct kavith pinneedu post cheyyam

ee kavitha vayikkumallo ?
http://www.harithakam.com/html/Kuzhur%20Vilson_12%20Varsham.htm

pusthakam u a yil sharajayi mathrme ullu. nattil kittum. pinne indu lekahyiloodeyum.

perigoda radioye kurichu athrakku veno ? onnumillelulm sadaranakkarudeyum pavappettavarudeyum radio alle ?

ravile 8 muthal 9 vare njan undu. news focusumayi
love