സുഹൃത്തുക്കളേ,
ഈ വരുന്ന വ്യാഴാഴ്ച (8/3/2007) വൈകുന്നേരം 8 മണിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് വിശാലമനസ്കന്റെ കൊടകരപുരാണം പുസ്തക പ്രകാശനച്ചടങ്ങ് താഴെ പറയുന്ന വിധം നടത്താന്‍ ഉദ്ദേശിക്കുന്നു.
1. സ്വാഗത പ്രസംഗം- ശ്രീ.സജിത്ത് യൂസഫ് (സിദ്ധാര്‍ത്ഥന്‍)
2. അദ്ധ്യക്ഷപ്രസംഗം- ശ്രീ. മാത്യൂസ് (പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍)
3. പുസ്തക പരിചയം- ശ്രീ.കുഴൂര്‍ വിത്സണ്‍
4. പുസ്തകപ്രകാശനം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (ശ്രീ.മോഹന്‍ അരക്കുളത്തില്‍ പുസ്തകം ഏറ്റ് വാങ്ങുന്നു)
5. ആശംസാ പ്രസംഗം
ശ്രീ.ചന്ദ്രസേനന്‍ (Programme Director, Asianet Radio 648 AM)
ശ്രീ. എം.സി.നാസര്‍ (Madhyamam)
ശ്രീ. മൊയ്തീന്‍ കോയ (Jeevan TV)
ശ്രീ. ഷാബു (Hit FM)
ശ്രീ. നിഷാദ് കൈപ്പള്ളി
ശ്രീ. റിയാസ് ബാബു (Khaleej Times)
ശ്രീമതി. സുഷ ജോര്‍ജ്ജ് (Daffodils group)
6. മറുപടി പ്രസംഗം: ശ്രീ.സജീവ് എടത്താടന്‍ (വിശാലമനസ്കന്‍)
7. നന്ദി പ്രകാശനം: ശ്രീ.പ്രസീദ് (കണ്ണൂസ്)
യു.ഏ.ഇയിലെ പ്രസിദ്ധ ഗായിക ശ്രീമതി.മനീഷ വേദി കൈകാര്യം ചെയ്യുന്നു.
യു.ഏ.ഇ കൊടകര അസോസിയേഷന്‍, ഡാഫോഡിത്സ് ഗ്രൂപ്പ് എന്നിവര്‍ ശ്രീ.വിശാലമനസ്കന് പുരസ്കാരം നല്‍കുന്നു.
നിങ്ങള്‍ ഏവരുടേയും മഹനീയ സാനിധ്യം പ്രതീക്ഷിക്കുന്നു.
ഈ വരുന്ന വ്യാഴാഴ്ച (8/3/2007) വൈകുന്നേരം 8 മണിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് വിശാലമനസ്കന്റെ കൊടകരപുരാണം പുസ്തക പ്രകാശനച്ചടങ്ങ് താഴെ പറയുന്ന വിധം നടത്താന്‍ ഉദ്ദേശിക്കുന്നു.
1. സ്വാഗത പ്രസംഗം- ശ്രീ.സജിത്ത് യൂസഫ് (സിദ്ധാര്‍ത്ഥന്‍)
2. അദ്ധ്യക്ഷപ്രസംഗം- ശ്രീ. മാത്യൂസ് (പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍)
3. പുസ്തക പരിചയം- ശ്രീ.കുഴൂര്‍ വിത്സണ്‍
4. പുസ്തകപ്രകാശനം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (ശ്രീ.മോഹന്‍ അരക്കുളത്തില്‍ പുസ്തകം ഏറ്റ് വാങ്ങുന്നു)
5. ആശംസാ പ്രസംഗം
ശ്രീ.ചന്ദ്രസേനന്‍ (Programme Director, Asianet Radio 648 AM)
ശ്രീ. എം.സി.നാസര്‍ (Madhyamam)
ശ്രീ. മൊയ്തീന്‍ കോയ (Jeevan TV)
ശ്രീ. ഷാബു (Hit FM)
ശ്രീ. നിഷാദ് കൈപ്പള്ളി
ശ്രീ. റിയാസ് ബാബു (Khaleej Times)
ശ്രീമതി. സുഷ ജോര്‍ജ്ജ് (Daffodils group)
6. മറുപടി പ്രസംഗം: ശ്രീ.സജീവ് എടത്താടന്‍ (വിശാലമനസ്കന്‍)
7. നന്ദി പ്രകാശനം: ശ്രീ.പ്രസീദ് (കണ്ണൂസ്)
യു.ഏ.ഇയിലെ പ്രസിദ്ധ ഗായിക ശ്രീമതി.മനീഷ വേദി കൈകാര്യം ചെയ്യുന്നു.
യു.ഏ.ഇ കൊടകര അസോസിയേഷന്‍, ഡാഫോഡിത്സ് ഗ്രൂപ്പ് എന്നിവര്‍ ശ്രീ.വിശാലമനസ്കന് പുരസ്കാരം നല്‍കുന്നു.
നിങ്ങള്‍ ഏവരുടേയും മഹനീയ സാനിധ്യം പ്രതീക്ഷിക്കുന്നു.
147 comments:
കൊടകര പുരാണം പുസ്തക പ്രകാശന ചടങ്ങ് ഇപ്രകാരം. എല്ലാവരും വന്നാല്‍ നമ്മക്കങ്ങട് അലക്കിപ്പൊളിക്കാം. :-)
ആദ്യ ഹാജര്‍ ഞാന്‍ വെക്കാം.
(ഒപ്പ് വെക്കണോ വരുന്നവര്‍)
ന്നാ ങ്ങ്‌ട് അലക്കി പൊളിക്ക്യാ...
ഒന്നു വിട്ടു പോയി:- ന്റെ സന്ദേശം ചടങ്ങില്‍ വായിക്കണ കാര്യം ന്തേ മറന്നു?
പലരും സന്ദേശങ്ങളും ആശംസകളും അയച്ച് തരുന്നുണ്ട്. പൊതുവാള്‍ മാഷ് ഉഗ്രനൊരു സ്വാഗത ഗാനം അയച്ച് തന്നിട്ടുണ്ട്. അത് ഒഫീഷ്യല്‍ പരിപാടിയില്‍ മെന്‍ഷന്‍ ചെയ്തില്ലെന്നേയുള്ളൂ. സന്ദര്‍ഭത്തിനനുസരിച്ച് വേദിയില്‍ അവതരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ്.
(എന്നെ തല്ലരുത് പ്ലീസ്.... ;-))
യു.ഏ.ഇ കൊടകര അസോസിയേഷന്‍ എന്നൊരു അസ്സോസിയേഷനും ഉണ്ടാക്കിയോ അതിന്റെ ഇടയില്‍. കൊള്ളാമല്ലോ.
എല്ലാ ആശംസകളും. പ്രോഗ്രാം ഇവിടെയിരുന്ന് ലൈവ് ആയി കാണാന്‍ എന്തെങ്കിലും വഴി ദില്‍ബന്റെ രാക്ഷസത്തലയില്‍ വിരിയുന്നുണ്ടോ എന്നറിയാന്‍ ആഗ്രഹം.
ദില്‍ബാ,
ന്നാലങ്ങ്ട് അടിപൊളിയാക്കന്നെ
എങ്ങനെയും എത്തിച്ചേരാം.
ദില്‍ബൂ, പരിപാടി ഗംഭീരമാക്കണം.
ആശംസകള്‍
ഹാജര്‍ ഹാജര്‍ ഹാജര്‍...
ദില്‍ബാ... നൈസ് ഡാ.
അതേയ്.. ഈ മറുപടി പ്രസംഗം എനിക്ക് പകരം വേറെ ആരെങ്കിലും പറഞ്ഞാല്‍ മതിയാവുമോ??
അല്ലാ.. എനിക്കന്ന് വല്ല പല്ലുവേദനയെങ്ങാന്‍ വന്നാലോ എന്ന് ഓര്‍ത്തപ്പോള്‍ പറഞ്ഞതാ....!!
:)
ബാനര്‍ തീര്‍ത്തവന്‍ :സാക്ഷി.
വ്യാഴഴ്ച വൈകുന്നേരം അഞ്ചിന് ശേഷം ജബലലീന്ന് ഷാര്‍ജയിലേക്ക് പുറപെടുന്നവരാരെങ്കിലും ഒന്ന് പിക്ക് ചെയ്യാമോ ?
റോയല്‍ട്ടിയില്‍ പകുതി തരാമെങ്കില്‍ ഞങ്ങളാരെങ്കിലും മറുപടി പ്രസംഗം പറയാം.
ശംഭവം ജോറാക്കണം
ശോറി,ശംഭവമല്ല സംഭവം
ദേവാ.. ദേ.. പ്രസംഗം പഠിയ്കാന്‍ ഒരു ചാന്‍സ്.......
ഇത്രേം പേരുടെ പ്രസംഗവും പാട്ടും കഴിയുമ്പോഴേയ്ക് ജുമായ്ക് ഉച്ചയ്ക് നമാസിനു പള്ളിയില്‍ പോണ്ടേ? ഗാനമേള സിദ്ധുവിന്റെ സ്വാഗതത്തിനും മുമ്പ് വച്ചാല്‍ എന്താ ഇപ്പോ കുഴപ്പം?
(പ്രത്യേക അറിയിപ്പ് : പ്രസംഗം അനുവദിച്ച് കിട്ടിയിരിയ്കുന്ന സമയം പരിധിയ്കുള്ളില്‍ തീര്‍ത്തിലെങ്കില്‍ പിഴയീടാക്കുന്നതായിരിയ്കും.)
വിശാലന്റെ ഒരു ഗമയേയ്... വക്കാരി റ്റിപ്പ്‌സ് ഒക്കെ ഒന്നുകൂടി വായിച്ച് വരണേ. ആശംസകള്‍.
(പുസ്തകപ്രസാധനത്തിനു പ്രസംഗങ്ങള്‍ മൊത്തമായും ചില്ലറയായും വോയ്സ് മോഡുലേഷന്‍ സഹിതം എഴുതി കൊടുക്കുന്നതായിരിയ്കും. മിനിറ്റിന്റെ അടിസ്ഥാനത്തിലായിരിയ്കും ചാര്‍ജ്. ഇടയ്ക് ഉപമകള്‍ വേണമെങ്കില്‍ എക്സ്റ്റ്രാ ഈടാക്കും.)
Sharmaji and appu join me in wishing the event a grand success and memmorable one.
പറയാന്‍ മറന്നു, കലേഷിന്റെ അസാന്നിധ്യം ഒരു പരിതി വരെ നികത്താന്‍ ആവേശിയ്കുന്ന ദില്‍ബനു എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍. എന്നാലും കലേഷിനെ ഐ.മിസ്. മച്ച് നൗ. ദില്‍ബുവേ ഗുഡ് വര്‍ക്ക് ആന്റ് Bravo Zulu.
എല്ലാ ആശംസകളും.
മ്മടെ സ്വന്തം വിയെമ്മിന്റെ കാര്യാണ്. ഒന്നിനും ഒരു കുറവും വരരുത് .
ദില്‍ബാ ...എല്ലാം മുന്‍പില്‍ നിന്നങ്ങട് നടത്തി കൊടുക്ക്വാ.
ഞാന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ “സ്റ്റാന്റപ്പ് ഫോര്‍ ദ ചാംപിയന്‍ ഫോര്‍ ദ ചാംപിയന്‍ സ്റ്റാന്റപ്പ്” എന്ന പാട്ട് വിയെമ്മിന് ഡെഡിക്കേറ്റ് ചെയ്ത് ഡപ്പാംകുത്തടിച്ചേനെ. ഒപ്പം ചവിട്ടാന്‍ (നൃത്തം, എന്നേയല്ല) ഇടിഗഡിയും കുറുജിയും കൈപ്പള്ളിജിയും.
(ബൈ ദ ബൈ, നിന്റെ കുച്ചിപ്പുഡി, പ്രോഗ്രാം ലിസ്റ്റില്‍ കണ്ടില്ലല്ലോ? കയറി നെരങ്ങാന്‍ ബലമുള്ള പ്ലേറ്റൊന്നും കിട്ടിയില്ലേ? ഒരു ചെരുവം വേണേ തരാം (ഞാന്‍ കഞ്ഞി കുടിക്കണതാ))
വിയെമ്മിനോട് : വല്യേ വല്യേ ആളാവുമ്പോള്‍, നാട്ടിലെ ഒരു ട്രെന്റ് അനുസരിച്ച്, “കൊടകര വിശാല്‍“ പോലെയുള്ള
സിനിമാകൊട്ടക സ്റ്റൈല് പേര് സ്വീകരിക്കരുത്. പ്ലീസ്. :-)
ഇത് ഗംഭീരമാക്കുക.
പങ്കെടുക്കാന്‍ പറ്റില്ല എന്ന വിഷമത്തോടെ.
ഫൂലോഗത്ത് വരാനിപ്പം നേരം കിട്ടുന്നില്ല. കൊടകരമുക്കിലേക്കെങ്കിലും ഒന്ന് വരാന്‍ പൂതിയുണ്ട്. ആയതിനാല്‍ ആരെങ്കിലും ഗ്ലോഗ് ടവര്‍ വയ് ഷാര്‍ജായില്‍ പോവുന്നുണ്ടേല്‍ ഞമ്മളും ഉണ്ട്. അല്ലേലും ഞാന്‍ എത്തും.
ഞാന്‍ ടവറിന്റെ മുക്കില്‍ പുകയൂതി നിക്കാം. അതാ അടയാളം. വേണേല്‍ വെള്ളതൂവാല വീശാം. (വീശുന്നതിന് വേറെ അര്‍ത്ഥം മെനയരുതേ)
പ്രസിദ്ധ ഗായിക ശ്രീ.മനീഷ വേദി കൈകാര്യം ചെയ്യുന്നു.
കലക്കീണ്ട്ര ദില്‍ബൂ ഗലഗ്ഗി
നീ മനീഷയെ ‘ശ്രീ’ ആക്കി അല്ലേ...
ആ വേദീലെങ്ങാനം വാ തുറന്നാല്‍ സുട്ടിടുവേന്‍
ചടങ്ങിന് എല്ലാവിധ ആശംസകളും.
സൌദി ബ്ലൊഗേഴ്സ് ഫോറത്തിന്റെ (ഫോറമോ അതെപ്പോ ഉണ്ടാക്കി?)വകയായി
സിയ യുടെ സന്ദേശം കം പിയായോ ഫാക്സായോ അയക്കുന്നതാണ്‍ ചടങ്ങില്‍ വായിക്കണേ !!(സിയാ അയച്ചില്ലെങ്കില്‍ നാണക്കേടാകുമേ..വാക്കിനു വിലവേണേ!)
ഓ:ടോ: ദില്‍ബൂസേ ഇപ്പം പിടി കിട്ടി. ആ “ബി.സുലു “ ആണ്‍ “ മറ്റേ കക്ഷി “ അല്ലെ?
ഓടോ
നന്ദു, കം പി എന്തിനാ പിരിച്ചെഴുതിയെ? കമ്പി തെറിയാണോ?
-സുല്‍
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലേക്കുള്ള വഴി അവരുടെ വെബ്സൈറ്റിലുണ്ട്.
ലിങ്ക് ഇവിടെ
ഇനി വഴി അറിയാഞ്ഞിട്ട് ആരും വരാതിരിക്കണ്ട. :-)
എല്ലാവിത് ആശൊസകളും
ആശംസകള്‍
നന്ദുവേട്ടാ,
ഈ അതുല്ല്യാമ്മ ഓരോന്നങ്ങോട്ട് എഴുതിയിട്ടോളും. എന്താ ആ സുലു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്തായാലും ‘മറ്റേ കക്ഷി‘ സുലു അല്ല. :-)
ദില്‍ബൂ....അവിടെ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ഒരു മൂന്നടി മണ്ണു ഉണ്ടാകുമോ....ഞാന്‍ കൊച്ചിയില്‍ നിന്ന് കുറച്ച് പേരേം കൂട്ടി വരുന്നുണ്ട്...ആരൊക്കെ എന്റെ കൂടെ വരുന്നു എന്ന് പുറകേ അറിയിക്കാം.......
കോപ്റ്ററില്‍ ഒഴിക്കാന്‍ മണ്ണെണ്ണയുമായി വരുന്നവര്‍ക്കു മുന്‍ ഗണന.......
നമ്മള്‍ ഇബിടെ റെഡിയാണേ.....
ഡാഫൊഡില്സ്‌കാര്‍ വിശാലനു കൊടുക്കാന്‍ വലിയ ഒരു ഹെലികോപ്പ്റ്റര്‍ വാങിയിട്ടുണ്ടെന്ന് ഇന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടു.
ദില്‍ബൂ, Zulu സൌത്താഫ്രിക്കയിലെ ഉള്ളിലുള്ളൊരു പഞ്ചായത്തിലെ കാട്ടുജാതിക്കാരുടെ പേരാ...അയ്യേ!!
Excellent... oru Teleconf koodi arrange cheyyaamaayirunnu...oru 2 Mbps line lease cheyth live transmission directly from the mixer... onnu sramichoote?
ലൈവ് ഷോ വേണം. ഇല്ലെങ്കില്‍ അതിന് പ്രതിഷേധദിനം ആചരിക്കുന്നതായിരിക്കും
കൊടകരയെ ഇത്രമേല്‍ വിശാലമാക്കിയ ആ മനസ്സിനു പുസ്തകരൂപം കൈവരുന്ന ഈ സന്തോഷവേളയില്‍ കൊച്ചിയില്‍ നിന്നു രണ്ടു പാവം ചെറുപ്പക്കാര്‍ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു.
-ഇക്കാസ് വ വില്ലൂസ്.
മുകളില്‍ കാണുന്ന പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ബൂലോഗത്തില്‍ നിന്ന് അല്പകാലമായി മുങ്ങി നടക്കുന്ന സാക്ഷാല്‍ സാക്ഷി ആണെന്ന് കാര്യം ഓര്‍മ്മപ്പെടുത്താന്‍ എനിക്കുള്ള ഉല്‍ക്കടമായ (ഉമേഷാട്ടാ ക്ഷമീ) ആഗ്രഹത്തെ ഞാന്‍ ഇവിടെ കൂടു തുറന്നു വിടുന്നു.
കൊച്ചിയില്‍ നിന്ന് രണ്ട് പാവം ചെറുപ്പക്കാര്‍? ഒരു പാവം ചെറുപ്പക്കാരനും ഇക്കാസും എന്ന് തിരുത്തി വായിക്കാന്‍ സാന്‍ഡോസ് എന്നോട് പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്നത്തെ ദ്വന്ദ മീറ്റിംഗില്‍ ഇക്കാസ് അവനെ തല്ലുമോ? പ്ലീസ്!
യു.ഏ.ഇയിലെ പ്രസിദ്ധ ഗായിക ശ്രീമതി.മനീഷ വേദി 'കൈകാര്യം' ചെയ്യുന്നു.
അടിയല്ലല്ലോ!
ഇതാ സൗദി അറേബ്യയില്‍നിന്ന് ഒരു
ചിന്ന ആശംസ
Will be there to witness the historical event!
congrats & kudos visaal!!
special thanks to dilboo for his earnest efforts..
-athikkurssi
കൈയ്യൊപ്പേ,
എന്നെ ‘കൈകാര്യം’ ചെയ്യരുതേയ്.. വേറെ മലയാളം വാക്കൊന്നും അറിയില്ല. ഇംഗ്ലിഷില്‍ രണ്ട് മൂന്നെണ്ണം കിട്ടി പക്ഷെ ഇടയില്‍ ഒരു ഇംഗ്ലിഷ് പ്രയോഗിക്കുന്നതിനേക്കാള്‍ നല്ലത് മുറി മലയാളമാണെന്ന് കരുതി. അതൊരു തെറ്റാണോ ചേട്ടാ? എന്നോട് ക്ഷമിക്കില്ലേ?
ഓടോ:ക്ഷമിച്ചില്ലെങ്കില്‍ എനിക്ക് തേങ്ങേണു. (കട്: സാന്റോസ്) :-)
വരാം ... എല്ലാരേം നേരിട്ടൊന്നു കാണാല്ലോ. ആശംസകള്‍ അപ്പോള്‍ പറഞ്ഞേക്കാം
പുസ്തക പ്രകാശനത്തിനു എല്ലാ ആശംസകളും.....
അലക്കിപ്പൊളിക്കു ദുഫായിക്കാരേ.....
My heartiest wishes to Vishalan and all the people who are running around for this program.
അന്നു ഒരു നൂറു പരിപാടികളുണ്ടായിരുന്നെന്നും രണ്ടു സ്ഥലത്തു പ്രസംഗിക്കാന്‍ പൊണമായിരുന്നെന്നും വെറുതെ പറയാം പക്ഷെ ഒരു പരിപാടിയുമില്ല.വരും വന്നിരിക്കും. വന്നിരുന്നിരിക്കും.
നന്ദു കാവാലം
വേദിയില്‍, നമ്മളേയൊക്കെ ഗാന സമൃദ്ധിയുടെ, ഊരാക്കുടിക്കിന്റെ അഗാധ ഗര്‍ത്തിങ്ങളിലേയ്ക് ഊളിയിട്ട് ഉഴറ്റിയെറിയുവാന്‍, ശ്രീമതി മനീഷയേ ഏര്‍പ്പടുത്തിട്ടുണ്ട് എന്ന് ഒന്ന് പറഞ്ഞു നോക്കു ദില്‍ബൂ... (ജെറ്റ് എയറിന്റെ എല്ലാ വിമാനത്തിലും പീക്ക് റ്റൈം റേയ്റ്റ് ഏര്‍പ്പടുത്തിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. )
അപ്പോ ഇത്തവണ മൊബൈലോ ദേവന്‍ വാങ്ങിയ പോലത്തേ വീഡിയോ കോര്‍ണറോ? :)
അതുല്ല്യാമ്മേ ഡോണ്ടൂ ഡോണ്ടൂ.... :-)
ഓടോ:ഇപ്രാവശ്യം ഇന്‍ഷാ അള്ളാ ‘ഐ പോഡ്‘ വാങ്ങാനാ പ്ലാന്‍. :-)
ക്ഷമിക്കാന്‍ നോം ശ്രമിക്കാം.
(ഒരു ഓഫിനു പോലും ഇടമില്ലാതായോ. ഓഫീസിനല്ല, ഓഫിനു!)
ഈ ദുഫായിക്കാരോട് തീര്‍ത്താല്‍ തീരാത്ത അസൂയ ഉണ്ട് .. കുവൈത്തില്‍ പാവപ്പെട്ട നാലഞ്ച് ബ്ലോഗേര്‍സ്സുണ്ട് .. ഹും എന്നാ ചെയ്യാനാ ദിനാറിന് മൂല്യം കൂടി പോയതല്ലേ പ്രശ്നം .. സത്യായിട്ടും വിശാലന്‍റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ദുബായിക്കാര്‍ ഭാഗ്യം ചെയ്തവരാണന്ന് അതുകൊണ്ട അവരോട് അസൂയ ഈ സുവര്‍ണ്ണാവസരം ആരും പാഴാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു വളരെ ദൂരെയുള്ള ഞങ്ങളുടെ പ്രാര്‍ത്ഥന ഈ ചടങ്ങിനുണ്ടായിരിക്കും തീര്‍ച്ച
ദില്‍ബുവേ,
“കൊടകര....കൊടകര...കൊടകര...“
അറിയാം. ജങ്ഷനില്‍ നിന്നാല്‍ മതിയാവേരിക്കും ല്ലേ, ജബലലീല്‍ എത്താന്‍. ഡെയ്‌ലി പോയി വരുന്ന ആള്‍ക്ക് അവിടെന്ന് ആളെക്കേറ്റാലോ അല്ലേ. അപ്പൊ ശരി:-)
തൃശൂര്‍ റൌണ്ടിലെ കറന്റ് ബുക്സില്‍ “കൊടകരപുരാണം” നല്ല ഗമേലിരിയ്ക്കുന്നതു കണ്ടു. ഗമ ഞാനായിട്ടു കുറച്ചില്ല:-)
വിശാലമനസ്കന്‍ എന്ന സജീവ് ജി,
അനുമോദനങ്ങള്‍ (അഥവാ, കൂടെ സന്തോഷത്തില്‍ പങ്കുചേരുന്നു).
പരിപാടി ഗംഭീരമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
ജ്യോതിര്‍മയി
അങ്ങ് ദൂരെ ഷാര്‍ജയില്‍ നടക്കുന്ന ‘കൊടകര പുരാണം’ പുസ്തകപ്രകാശനചടങ്ങിന് എല്ലാവിധ ആശംസകളും നേരുന്നു.
ഒപ്പം വിശാലന് അനുമോദനത്തിന്‍റെ പൂച്ചെണ്ടുകളും.
(ഓ.ടോ. ദില്‍ബൂ..വേദിയും കൈകാര്യവുമൊക്കെ കൊള്ളാം.. ബട്ട്..)
അല്ല, എനിക്കൊരു യാത്രയയപ്പ് തരുന്ന കാര്യം അതിലുണ്ടോന്ന് ഞാന്‍ തിരിച്ചും മറിച്ചും നോക്കി... ഇനി കാണാഞ്ഞതാവുമോ? ദില്‍ബൂ അതെന്താ അങ്ങനെ? പറഞ്ഞു പറ്റിക്കരുത് കേട്ടോ... ഹോ ആ കലേഷുണ്ടായിരുന്നെങ്കില്‍...
പറയാന്‍ മറന്നു, വിശാല്‍ന് ആശംസകളും..എന്റെ ഹാജരും...
ശ്രീ.സജീവ് എടത്താനു് അനുമോദനങ്ങള്‍, പുസ്തക പ്ര്കാശനത്തിനു എല്ലാ ആശംസകളും.
വിശാലാ ഗഡ്യേ.. അലക്കിപ്പോളിച്ചോളോട്ടാ... സാക്ഷ്യേ എന്താ വിശാലനിങ്ങനെ കുരീപ്പുഴയുടെ പോലെ ഇരിക്കുന്നത്. വിശാലന്റെ പൊട്ടിച്ചിരിക്കുന്ന ഒരു ഫോട്ടോ അല്ലേ വേണ്ടത്? അല്ലെങ്കില്‍ തലയില്‍ മുണ്ടിട്ട ട്രേഡ് മാര്ക്ക് ഫോട്ടോ
ഇവിടെ 50 എന്റെ വക ആയിക്കോട്ടെ :) വിശാലാ ആശംസകള്‍ !
ആശംസകള്‍!
(അമ്പതടിച്ചിട്ട് നാളേറെയായി!)
അയ്യോ... അതും പോയോ!
qw_er_ty
അതു പോയി സന്തോഷേ ;) പഴയ പോലെ അങ്ങോട്ടു പറ്റുന്നില്ല അല്ലേ? ;) (തമാശയാണേ, ഇപ്പൊ ഇങ്ങനെ കൂടി പറഞ്ഞില്ലെങ്കില്‍ രക്ഷ ഇല്ല )
qw_er_ty
ആശംസകള്‍ വിശാലേട്ടാ, ഒരുപാട് കോപ്പികള്‍ വിറ്റഴിയട്ടെ.
ആശംസകളും അഭിനന്ദനങ്ങളും .. ബ്ലോഗ്ഗേര്‍സിനിടയില്‍ നിന്നും ഇനിയും ഇതേ പോലേ മികച്ച എഴുത്തുകാര്‍ ഉയര്‍ന്നു വരും എന്നു തീര്‍ച്ച..
എല്ലാ ഭാവുകങ്ങളും നേരുന്നു!
സിബൂ,
കുരീപ്പുഴ എന്താ ഇതുപോലെ എപ്പോഴും ചിന്താവിഷ്ടനായ പോസിലാണെന്നാണോ വിചാരം?
ഇത് വിശാലേട്ടന്‍ സൃഷിടിയുടെ വേദന അനുഭവിക്കുമ്പോള്‍ സാക്ഷി എടുത്ത ഫോട്ടോ അല്ലേ?
;););)
ഓടോ: -സാന്‍ഡോസും ഇക്കാസും എം.ജി റോഡിന്റെ സൈഡില്‍ കണ്ടുമുട്ടി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല!
പുസ്തകപ്രകാശനച്ചടങ്ങിനും അതിനോടനുബദ്ധിച്ച പ്രസംഗമല്‍സരത്തിനും ആശംസകള്‍...
പിന്നെ, വേദി കൈകാര്യം ചെയ്യല്‍ അല്‍പം സ്പിരിറ്റോടെ ദില്‍ബുവിനേയും ഗ്യങ്ങിനേയും ഏല്‍പ്പിച്ചാല്‍ മതിയായിരുന്നു... ആ പോട്ടെ... തുടങ്ങുമ്പോള്‍ ആ പാട്ടുകാരി പെണ്ണ്‍ തന്നെ ആട്ടെ... ഫിനിഷ് ചെയ്യുന്നത് ദില്‍ബുവും കൂട്ടരും നോക്കിക്കോളുമായിരിയ്ക്കും...
ആശംസകളുമായി ഞാനും ഉണ്ടാകുമേ......
പ്രകാശനത്തിന്റെ ക്രമീകരണത്തിനായി ഊര്‍ജ്ജസ്വലരായ കുറേ ചെറുപ്പക്കാര്‍ (മുടിയില്ലാത്തതു കൊണ്ട് ചിലരെക്കണ്ടാല്‍ പ്രായം തോന്നുമെങ്കിലും അമ്മച്ചിയാണെ നേര് ചെറുപ്പം തന്നെ..) 8- ആം തീയതി അഞ്ചു മണിമുതല്‍ ഷാര്‍ജാ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഹാളില്‍ ഉണ്ടായിരിക്കുന്നതാണ്. അവര്‍ക്കു കസേര പിടിച്ചിടാനും കര്‍ട്ടന്‍ കെട്ടാനും ഊര്‍ജ്ജവും, ഊര്‍ജ്ജസ്വലതയും കിട്ടാനായി, പഴമ്പൊരി, ഉഴുന്നു/പരിപ്പ് വടകള്‍, കട്ടന്‍ കാപ്പി മുതലായ നേര്‍ച്ചകള്‍ നല്‍കാന്‍, താല്പര്യമുള്ള എല്ലാ ഷാര്‍ജാ ബ്ലോഗേഴ്സിനോടും താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.
അതുല്യേച്ചി, ഇടിവാള്‍, അഗ്രജന്‍, സുല്‍, സങ്കുചിതന്‍ ......(ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ചെലവു ചെയ്യണം കേട്ടോ..) മുതലായ ഷാര്‍ജയില്‍ കുടുംബമായി താമസിക്കുന്ന എല്ലാ ബ്ലോഗേഴ്സും ഇതൊരു അസുലഭ സന്ദര്‍ഭമായി കണക്കാക്കേണ്ടതും, നേര്‍ച്ചകള്‍ 7 മണിക്ക് മുന്‍പെങ്കിലും ഹാളില്‍ എത്തിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതും ആകുന്നു.
പ്രശ്ര : ദില്‍ബുവിന്റെ കൈയില്‍ ഒഴികെ ആരുടെ കൈയിലും നേര്‍ച്ചകള്‍ കൈമാറാവുന്നതാണ്.
ഇപ്പോഴും അത്യാവശ്യം കസേര പിടിച്ചിടാനും കര്‍ട്ടന്‍ കെട്ടാനും ഊര്‍ജ്ജവും, ഊര്‍ജ്ജസ്വലതയും ഉള്ള ഒരു ചെറുപ്പക്കാരന്‍ തന്നേയാണ് ഞാനും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളൂന്നു... എന്തായാലും പഴമ്പൊരി, ഉഴുന്നു/പരിപ്പ് വടകള്‍, കട്ടന്‍ കാപ്പി മുതലായ നേര്‍ച്ചകള്‍ നേദിക്കുന്നതിലും ലാഭം അതു തന്നേയായിരിക്കും :))
പല പുസ്തക പ്രകാശനത്തിലും പങ്കെടുത്തിട്ടുന്‍ണ്ടെങ്കിലും സ്വന്തം അനിയന്റെ പുസ്തക പ്രകാശനത്തില്‍ പങ്കേടുക്കുന്നതു ഇതാദ്യം.
നാളെ കാണാം
ബ്ലോഗുകള് തൊടങ്ങിയേപ്പിന്നെ ഇത്രേം വെഷമം തോന്നിയ ഒരവസരം ഇല്ല എന്നു തന്നെ പറയാം.
കാര്യം, നാളത്തെ ചടങ്ങിന് പങ്കുകൊള്ളാന്‍ കഴിയാതെ വരുന്നു എന്നതു തന്നെ.
ലേബലുകള്‍: പരീക്ഷകള്‍, ജോലിസമയം, രണ്ടാഴ്ചയ്ക്കകം എടുക്കേണ്ട അവധി, വ്യാഴം ട്രാഫിക്ക്ക്.....
വിശാലനും അതിലും വിശാലരായ യുയേയി സംഘവും ഞങ്ങളോടു പൊറുക്കുക. മനസുകൊണ്ട് അവിടെയുണ്ട്. ആശംസകള്‍.
വിശാലേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.
ദില്‍ബൂ, ഓണ്‍ലൈന്‍ പരിപാടീസ് തകര്‍ക്കുമെന്നു വിശ്വസിക്കുന്നു...
എന്റെ ഹാജര്‍ സുല്‍ വെച്ചോളും
(വാവക്കാടന്‍ എന്ന് എഴുതിയിട്ട് അതിന്റെ അടിയില്‍ ഒരു വരയും രണ്ടു കുത്തും :) )
അപ്പോള്‍ പറഞ്ഞതുപോലെ ഒരു അരൂപിയായ ഒരു ജ്വാലയെ(കട:വിശ്വംജി) കണ്ടാല്‍(ഉമേഷ്ജി തല്ലണ്ട)ഞാന്‍ ആണെന്നു ഉറപ്പിച്ചോളൂ.:)
പാട്ടുകാരി മനീഷയെ പരിചയമുള്ളതുപോലെ.
ഗറ്റ് റഡി,
ഓണ്‍ യുവര്‍ മാര്‍ക്ക്,
റഡി,സ്റ്റഡി
ഗോ..
ഞാന്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
നിങ്ങളോ?
അല്‍ ഖിസൈസ് വഴി പോകുന്ന ഏതെങ്കിലും വണ്ടികളില്‍ ഒന്നേകാല്‍ സീറ്റ് ഒഴിവുണ്ടാവുമോ? പോറ്റിഹോട്ടലിലെ ചായയുടെ ഇളം ചൂടും തട്ടുകടയിലെ പഴമ്പൊരിയുടെ ഉറക്കച്ചടവുമുള്ള ഒരാള്‍ക്കും പിന്നെ ഗന്ധര്‍വ്വന്‍ മാഷിനും ലിഫ്റ്റ് ചോദിക്കാനാ.
ഓസിനല്ല, ലിഫ്റ്റിനു പകരം വണ്ടിയിലെ മ്യൂസിക്ക് സിസ്റ്റമായി ഞാന്‍ വര്‍ക്ക് ചെയ്തോളാം, തടിയുരലില്‍ അരിയിടിക്കുമ്പോലെ തിലകന്റെ ബാസ്സില്‍, ബോസ്സ നോവ റിഥത്തില്‍ ചുമയും ഉണ്ട്.
എനിഗഡി റെഡി?
ജബലലി ഇന്റസ്ട്രിയല്‍ ഏരിയയില്‍ നിന്നും വൈകുന്നേരം, അഞ്ച്, അഞ്ചരക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലേക്ക് പുറപെടുന്ന നിസ്സാന്‍ പാത് ഫൈന്‍ഡര്‍ ഓടിക്കുവാന്‍ (പോകുമ്പോള്‍ ഓടിക്കാന്‍ പറ്റിയില്ലെങ്കിലും സാരമില്ല, മടക്കത്തില്‍ ഓടിച്ചേ തീരൂ) ഒരു ഡ്രൈവറേയും, അതില്‍ ഇരിക്കുവാന്‍ മൂന്നു യാത്രക്കാരേയും ആവശ്യമുണ്ട്.
താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്നു തന്നെ ബന്ധപെടുക.
ഇത്തിരീ.......പട്ടേരീ.........വരീ, പോരീ
കൊടകരപുരാണം പ്രകാശനം കുരീപ്പുഴയെ തന്നെ ഏല്‍പ്പിച്ചതു നന്നായി. നാട്ടിന്‍പുറത്തിന്റെ നന്മകള്‍ വേണ്ടുവോളം ഉള്ള പച്ചയായ മനുഷ്യന്‍. എല്ലാം മംഗളമായി നടക്കട്ടെ!
കുറുമന്‍ജീ ഞാന്‍ ഹാജര്‍ വെച്ചിരിക്കുന്നു...
ജുമൈര ക്രീക്ക് ടണല്‍ മംസാര്‍ വഴിയോ,ക്ലോക്ക് ടവര്‍ വ്ഴിയോ പോകുന്ന ആരെങ്കിലും ഉണ്ടോ എന്നെയും ഒന്നു പിക്കാന്‍?
അല്ലെങ്കില്‍ ലീവെടുത്ത് ഇപ്പോള്‍ തന്നെ പുറപ്പെടേണ്ടി വരും.
ഷാര്‍ജ റോളയില്‍ നിന്നും കൃത്യം ഏഴുമണിക്ക് തന്നെ ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയഷനിലേക്ക് പുറപ്പെടുന്ന കാല്‍ നട ജാഥയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജാഥാ ക്യാപ്റ്റന്‍ പാച്ചുവിനെ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്.
:)
ഓണ്‍ലൈനിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല, ലാപ്ടോപ്പുള്ളവര്‍ കൊണ്ട് വന്നാല്‍ നന്നായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്റെ ഫാക്സ് ലൈന്‍ ഊരുന്ന കാര്യം ഞാനേറ്റു. ;-)
ഓണ്‍ലയിനിന്റെ കാര്യം അറിയില്ലാ.....പക്ഷേ...പരിപാടി കഴിയുന്നതിനു മുന്‍പേ ചിലര്‍ ഓഫ് ലയിന്‍ ആവും എന്ന കാര്യം ഷുവര്‍ ആണു.തപ്പി നോക്കണ്ട തലയില്‍ അല്ലെങ്കിലും മുടി ഇല്ല.തിരിച്ചു പോകുമ്പോ 'പാത്ത് ഫൈണ്ട്' ചെയ്യാന്‍ ആരെയെങ്കിലും കൂട്ടിക്കോ.
ദില്‍ബാ...നീ ഊരും എന്ന കാര്യത്തില്‍ ഒരു സംശയോം ഇല്ല......
ആശംസകള്‍, ആശംസകള്‍, ആശംസകള്‍
ലൈവില്ലാതെ എന്ത് ആഘോഷം.
ദുബായി ഇന്റര്‍നെറ്റ് സിറ്റിയെന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. ദില്‍ബൂ , ഇത്തിരീ , അഗ്രൂ, കുറുജീ ഉഷാറാക്കൂ..
onnu vEgam vaikunnEramaayenkil !!!
qw_er_ty
ഞാനും റീമയും ദാ രാവിലെ തന്നെ ഷാര്‍ജ്ജയിലുണ്ട്! ആ അസ്സോസ്സിയേഷന്റെ താഴെത്തെ ചായക്കടയിലെ ചൂട് പരിപ്പുവടയും തിന്ന് ചായയും കുടിച്ച്!!
ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു.എന്റെ കൂടപ്പിറപ്പിന്റെ കല്യാണദിവസം പോലെ!
അവിടെ എല്ലാം മംഗളമാകും. ദിലീപുണ്ട് - അവനാള് മിടുമിടുക്കനാ, പിന്നെ അതുല്യേച്ചിയുണ്ട്, ദേവേട്ടനുണ്ട്, ഇടിവാള്‍-കുറു മേനോന്മാരുണ്ട്, വില്‍സണും റിയാസും ഉണ്ട്, മണിയണ്ണനുണ്ട്, കരിംഭായ് ഉണ്ട്, രാജീവും കരിംഭായിയും തറവാടികുടുംബവും മുസ്തഫയും സുല്ലും തമനുവുമുണ്ട്.
മനസ്സുകൊണ്ട് ഞാനും റീമയും ഉണ്ട്. അനിലേട്ടനും സുധേച്ചിയും കണ്ണനുണ്ണിമാരും ഞങ്ങടെ കൂടെയുണ്ടാകും.
എന്റെ കൂടപ്പിറപ്പുകള്‍ക്ക് എന്റെയും റീമയുടെയും ആശംസകള്‍! നിങ്ങളെയെല്ലാരേം ഞാന്‍ മിസ്സ് ചെയ്യുന്നു - ഒരുപാട്!
സജീവ് ഭായിയെ ദൈവം അനുഗ്രഹിക്കട്ടെ. ഇതൊരു എളിയ തുടക്കമാ... ഇനി എന്തൊക്കെ നല്ല കാര്യങ്ങള്‍ വരാനിരിക്കുന്നു!
(ഒരു എളിയ റിക്വസ്റ്റ് - ആരേലും ഈ ഫംക്ഷന്‍ മൊത്തം ഒന്ന് വീഡീയോയില്‍ പിടിക്കണം. അത് രാഗേഷേട്ടന്‍ നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരണം - അതില്ലാതെ രാഗേഷേട്ടന്‍ ഇങ്ങോട്ട് വരണ്ട!)
ദില്‍ബൂ ചാത്തനെ വഹേം കൂടി ആശംസപറയാന്‍ മറക്കേണ്ട...
ഡാ ദില്‍ബാ.. എന്റെ വക ആശംസ അവിടെ പറഞ്ഞില്ലെങ്കില്‍ നിന്നെ കൊന്നുകളയുമെടാ.. ബ്ലൊഗനാര്‍ക്കാവിലമ്മയാണെ സത്യം.
ഞങ്ങളു കൊല്ലും കൊലയും ഒരു ഫാഷനാക്കിയ കുടുബത്തിലെയാ..
ഓരോരുത്തരായി കൊല്ലാന്‍ വന്ന് ബുദ്ധിമുട്ടണ്ട. ഒന്നിച്ചൊരു കൊട്ടേഷന്‍ ആ പച്ചാളത്തിന് കൊടുത്താല്‍ മതി. അവനൊരു വരുമാനമാവട്ടെ. (മാനം മര്യാദയ്ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്ന യുവജനങ്ങളെ നമ്മള്‍ പ്രോത്സാഹിപ്പിക്കണമെന്ന് പഞ്ചവത്സരപദ്ധതി നോട്ടീസിലുണ്ടായിരുന്നു). :-)
ഇന്നു വൈകുന്നെരം പച്ചാളത്തിനു വേറേ കൊട്ടേഷന്‍ ഉണ്ടത്രെ. അതിന്റെ തയ്യാറെടുപ്പിനിടയില്‍ രാവിലെ പാലിനൊപ്പം കഴിക്കാന്‍ എടുത്ത പഴത്തിന്റെ വെയിറ്റില്‍ കൈ ഉളുക്കി അവനെ പ്ലാസ്റ്റര്‍ ഇടാന്‍ കൊണ്ടു പോയിരിക്കുന്നു.
ഈ പച്ചാളത്തിന്റെ ഒരു കാര്യം! ഇന്നാള് അവന്‍ പാല് കുടിക്കുന്ന ഫീഡിങ് ബോട്ടില്‍ കാലില്‍ വീണതിനായിരുന്നു പ്ലാസ്റ്ററിട്ടത്.
ഗുണ്ടകള്‍ക്ക് കെട്ടുന്ന ഒരു ഏലസു പച്ചാളത്തിനു വാങ്ങി. പക്ഷെ അതും താങ്ങി നടന്നാല്‍ അവന്റെ നടുവുളുക്കും എന്നു പറഞ്ഞ് വീട്ടുകാര്‍ ഒഴിവാക്കി.
കലേഷിന്റെ ശിക്ഷണത്തില്‍ ആണ് അവനിപ്പോള്‍ തടിവയ്ക്കാന്‍ ശ്രമിക്കുന്നത്.
അവസാനം കലേഷ് ഒരു കുഞ്ഞു പച്ചാളേഷ് ആകും. അത്രയേ സംഭവിക്കു.
ഞങ്ങളു കൊല്ലും കൊലയും ഒരു ഫാഷനാക്കിയ കുടുബത്തിലെയാ.. വാഴക്കൊലയായിരിക്കും!
ഡാ ദില്‍ബാ നീ എന്നാ നാട്ടില്‍ വരുന്നേ???
വിശാലേട്ടന്‍റെ ശ്രദ്ധയ്ക്ക്; ദാ ദില്‍ബന്‍ ചെക്ക്സിന് ചായേം വടേം എന്‍റ പേരില് വാങ്ങി കൊടുത്തേക്കണം. നേരിട്ടു കാണുമ്പോള്‍ തരാം
(ഞാനെടുത്ത ഫോട്ടോ ഒന്ന് വിശാലേട്ടന് സമ്മാനമായി കൊടുത്താലോ?? :D )
തകര്‍ത്തൂട്ടാ വിശാലോ!! എന്നാ നാട്ട്‌ലിക്ക്? മ്മക്കൊന്ന് കൂടണ്ടേ?
മീറ്റിംഗിന്റെ വിവരണം ഇവിടെ പ്രതീക്ഷിക്കാമല്ലോ അല്ലേ?
അടുത്ത പുസ്തകത്തിനുള്ള കോപ്പുണ്ടാക്ക് വിശാലോ.. വിശാലന്റെ വഴിയേ, ദേ, ഫ്രഞ്ച് താടിയും വെച്ച് ഒരാള്‍ വരുന്നത് കണ്ടാ?
ഞാന്‍ അജ്മാനില്‍ നിന്ന് നേരത്തെ എത്തുന്നതായിരിക്കും.
പിന്നെ തമനു പറഞ്ഞതു പൊലെ പരിപ്പു വടയൊന്നും അജ്മാനില്‍ കിട്ടാത്തതു കൊണ്ടും, ഞാന്‍ ഒരു ബാച്ചിയായതുകൊണ്ടും, പിന്നെ അജ്മാനിലെ 'കട്ടന്‍ കാപ്പ്പ്പി' ഷാര്‍ജയില്‍ മമ്‌നു ആയതിനാലും, അസോസിയേഷന്റെ നേരെ മുമ്പില്‍ തന്നെ പോലീസ് സ്റ്റേഷന്‍ ആയതിനാലും, ഞാന്‍ വെറും കയ്യുമായി വരാന്‍ തീരുമാനിച്ചു!
'അത്തിക്കുര്‍ശി'
എങ്കിലും ഞാന്‍ പ്രത്യേകിച്ചു വല്ലതും ചെയ്യാനുണ്ടെങ്കില്‍ ആര്‍ക്കും വിളിക്കാം..
050-3299010
പ്രിയപ്പെട്ട വിശാലാ,
വരണം, പങ്കെടുക്കണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു...
ഏതായാലും എന്റെ അദൃശ്യ സാന്നിധ്യം അവിടെ പ്രതീക്ഷിക്കാം, സാധിക്കുന്നവര്‍ കണ്ടുപിടിക്കട്ടെ ;)
കുമാറേ, ഞാനത് ഡെലീറ്റ് ചെയ്തതുതന്നെ... ഐഡിയടക്കം ഡെലീറ്റി.. കാരണങ്ങള്‍ വഴിയെ പറയാം. ഇപ്പോള്‍ വരുന്ന ‘വെള്ളാറ്റഞ്ഞൂര്‍’ പഴയ ബ്ലോഗറില്‍ ഡെലീറ്റാവാതെ കിടക്കുന്ന ഡാറ്റയാവണം..
അല്‍പകാലം ഞാനുമൊരു യുദ്ധത്തിലായിരുന്നു. കോപ്പീറൈറ്റ് വിവാദം നല്ല നിലയില്‍ അവസാനിക്കണമെന്ന് ഞാന്‍ മറ്റ് പലരെയും പോലെ ആത്മാര്‍ത്ഥമായിത്തന്നെ വിചാരിച്ചിരുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഞാനുമൊരു ബ്ലോഗറാണ്. ബ്ലോഗര്‍മാരുടെ വിചാരവികാരങ്ങള്‍ മനസ്സിലാവുന്നയാളാണ്. വളരെക്കാലമായി ഇവിടെയൊക്കെ ഉള്ളയാളും. എന്നിട്ടും തൃശൂര്‍ പൂരത്തിന് കണ്ട പരിചയം പോലും ചിലര്‍ നടിച്ചില്ലെന്ന് മാത്രമല്ല, ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു..
എന്തായാലും കോപ്പീറൈറ്റ് വിവാദം നല്ല നിലയില്‍ പര്യവസാനിക്കണേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട് നിര്‍ത്തട്ടെ.
അത് ഡിലീറ്റ് ചെയ്തിട്ടും (വേണ്ടായിരുന്നു, എത്ര നല്ല പോസ്റ്റുകള്‍ പോയി) വരുന്നതാണെന്ന് എനിക്കറിയത്തില്ലായിരുന്നു. ലിങ്ക് ഇട്ട എന്റെ കമന്റ് എടുത്തു കളഞിട്ടുണ്ട് ബെന്നീ.
(ഓ ടോ മാപ്പ് യൂയേയീ മീറ്റുകാരേ.)
മേളം മുറുകട്ടെ. കരീം മാഷു പറഞ്ഞപോലെ കളി തുടരട്ടെ. ബ്ലോഗുലോകം ഒരു ഒത്തൊരുവയുടെ ചിറകിലേറട്ടെ.
ഞാനും എന്റെ കമന്റു ഡിലീറ്റി ബെന്നി. ഈ ചടങ്ങിന്റെ ഇടയില്‍ ഓഫിന്റെ പുട്ടുകച്ചവടം ഇനി ഇല്ല. (അയ്യൊ അപ്പോള്‍ പച്ചാളത്തിനോട് ഞാനുംദില്‍ബുവും കൂടി പറഞ്ഞ ഓഫോ?)
വിശാലാ ആശംസകള്‍.
അവിടെ സമാധാനത്തിന്റെ, സന്തോഷത്തിന്റെ ഐശ്വര്യത്തിന്റെ, കൂട്ടായ്മയുടെ ഒരായിരം മുല്ലപ്പൂക്കള്‍ വിരിയട്ടെ.
ദില്‍ബാ : കഴിഞ്ഞ തവണ കണ്ട “പ്ലേറ്റ് വലി” മത്സരം ഇത്തവണ ഉണ്ടാകുമോ ?
100 അടിക്കാന്‍ സന്തോഷിനെ ഞാന്‍ ഈ വേദി യിലേക്ക് ..
സ്വാ...സ്വാ... സ്വാഗതം ചെയ്യണു (കഴിക്കുന്നതിന്റെ ഇടക്കു സംസാരിക്കരുത്)
മുല്ലപ്പൂ മാലയായി കിട്ടിയാല്‍ തലയില്‍ ചൂടാമായിരുന്നു
യുയെയികാര്ക്ക് വേണ്ടി ഈ 100 ഞാനെടുക്കുന്നു
പുതിയ പുസ്തകത്തിന്‍റെ മണം അങ്ങ് ദുബായീന്ന് വരുന്നതും കാത്തിരിക്കുന്നു...
ട്രാഫിക്ക് ജാം മുത്തപ്പന്‍ എത്തരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു , സമയത്തിനെത്താന്‍ ....
ഇന്ത്യന്‍ അസോസിയേഷന്‍ പരിസരത്ത് ഞാന്‍ കയ്യില്‍ ദില്‍ബു തന്ന ബാനറും (മുകളില്‍ കിടക്കുന്നത്) ഒരു കൊടകരപുരാണം റോസ് കളര്‍ പേപ്പറില്‍ പൊതിഞ്ഞ് നീല റിബണ്‍ കൊണ്ട് കെട്ടിയതും ആയി എത്തിച്ചേര്‍ന്നിരിക്കുന്ന വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ദില്‍ബു സേഫ് സോണിനു മുന്നില്‍ ച്യൂയിംഗം ചവച്ച് വണ്ടിയും കാത്ത് നില്‍ക്കുന്നു എന്നും അറിയിപ്പ് ലഭിച്ചിരിക്കുന്നു.
അപ്പോ പാക്കലാം....
യെന്ത് പണിയാ സങ്കുജി ഈ കാണിച്ചേ?
വയലറ്റ്പേപ്പറില്‍ മഞ്ഞ റിബണിടണം ന്ന് 101 പ്രാവിശ്യം പറഞ്ഞതല്ലേ?
ദില്‍ബന്‍ പുസ്തകപ്രകാശനത്തിന് ഒരു ടോര്‍ച്ച് തപ്പി പോയിരിക്കുകയാണെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്.
എന്താ ചെയ്യ!
ലൈവ് അപ്ഡേറ്റിനു വകുപ്പ് വല്ലോം ഉണ്ടോ?
ഞങ്ങള്‍ എത്തി - കുത്തി ഇരിക്കുന്നു ലൈവ് അപ്ഡേറ്റിനായ്....
ഇടിഗഡി, കുറുമയ്യന്‍, ദില്‍ബന്‍ ഇവര്‍ ഒരൊട്ടകപ്പൊറത്ത് ത്രിബിള്‍സ് വെച്ച് വരുന്നുണ്ടെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്.
.....
സങ്കുജി കുറ്റിബീഡിയും വലിച്ച് ചുവന്ന തലേക്കെട്ടും കെട്ടി മാലപ്പടക്കത്തിന് തീ കൊടുക്കാന്‍ റെഡിയായി സ്റ്റേജിന് പിന്നില്‍ നില്‍ക്കുന്നു.
വിയെം അച്ചാലിച്ചാല്‍ നടന്ന് മറുപടി പ്രസംഗം ബൈഹാര്‍ട്ട് ആക്കുന്നു.
തമനു സ്റ്റേജില്‍ കര്‍ട്ടന്‍ വലിക്കാനെന്ന വ്യാജേന സൈഡില്‍ ഇരുന്നുറക്കം തൂങ്ങുകയാണ്.
.......
ലൈവ് അപ്ഡേറ്റ്:
വിശാലനും ഏഷ്യാനെറ്റ് സംഘവും ഇതാ മന്ദം മന്ദം സമ്മേളനവേദി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു....
കുറുമാന്‍ നേരത്തേ തന്നെ ഓഫീസില്‍ നിന്നും സ്കൂട്ട് ആയതായി വിവരം ലഭിച്ചിട്ടുണ്ട്.
ദില്‍ബന്‍ ലാപ്ടോപ്പും ചുമന്ന് ക്ഷീണിച്ച് അവശനായി എത്തിക്കൊണ്ടിരിക്കുന്നു(വല്ലതും നടക്ക്വോ ആവോ?)
പുസ്തകം പ്രകാശിപ്പിക്കാനുള്ള ടോര്‍ച്ചിനു ബാറ്ററി വാങ്ങാന്‍ പോയിരിക്കുകയാണെന്ന് പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ചില സംഘാടകര്‍ അറിയിച്ചിരിക്കുന്നു...
ഞാന്‍ പറഞ്ഞിരുന്നതാണ് ദില്‍ബന് പരിപ്പുവട വാങ്ങിക്കൊടുക്കണമെന്ന്...അതെങ്ങിനാ ആ വിശാലേട്ടന്‍ രാവിലെ മൊതല് ഒരു പേപ്പറ് കഷ്ണോം പിടിച്ചോണ്ട് നടപ്പാ....മറുപടി പ്രസംഗം പഠിക്കുകയാത്രെ...
സങ്കൂന്റെ ശ്രദ്ധക്ക്....അടിക്കണ ഓരോ ലാര്‍ജിനും...ഓരോ അപ്ഡേഷന്‍ തരേണ്ടതാണു.
തമനൂ...ആ വള്ളീന്നു വിടു മാഷേ...............
കുറൂന്റെ 'പാത്തിരിക്കണ ഫൈണ്ടര്‍' എത്തിയാ.......രാത്രി പത്ത് മണിക്ക് ശേഷം ആ വണ്ടിക്ക് ഡ്രൈവര്‍ വേണ്ടാന്നു...ശരിയാണോ എന്തോ....
ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്റെ ചായക്കടയില്‍ പരിപ്പുവടക്ക് വിലപേശുന്ന ദില്‍ബുവിന്റെ ശ്രദ്ധക്ക്..ലൈവ് അപ്ഡേറ്റ് എത്രയും പെട്ടന്നുതന്നെ തുടങ്ങുക.
ടോര്‍ച്ച് വാങ്ങാന്‍ പോയ ദില്‍ബന്‍ തിരിച്ച് വന്ന ടോര്‍ച്ചില്ല, പകരം ചൂട്ട് സംഘടിപ്പിച്ചാല്‍ മതിയോ എന്ന് സങ്കുജിയോട് ചോദിച്ചിരിക്കുന്നു.
കോപാക്രാന്തനായ സങ്കുജി കൈയ്യിലിരുന്ന മാലപ്പടക്കം ദില്‍ബന്റെ കഴുത്തില്‍ ചുറ്റി തീ വയ്കാനൊരുങ്ങിയെങ്കിലും, കാശ് കൊടുത്ത് വാങ്ങിച്ച പടക്കമല്ലേ വൃത്തികേടാക്കണ്ട എന്ന് കരുതി പിന്‍മാറിയിരിക്കുന്നു.
ഗോദായില്‍, സോറി-വേദിയിലെത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികള്‍ക്ക് സ്ക്വാഷ് വെള്ളം കലക്കി കൊടുക്കുന്നത് ഇടിഗഡിയും കുറുമയനും. (കുറുമയ്യന്റെ സ്ക്വാഷിനെന്താ ഒരു കളറ് വ്യത്യ്യാസം? ഓറഞ്ച് സ്ക്വാഷില്‍ ഈന്തപ്പഴം കലക്കിയോ?)
ഉറക്കം ഞെട്ടിയ തമനു അവിടെയിവിടെ വായിനോക്കി അലഞ്ഞു നടക്കുന്നു. പരിപ്പുവട തപ്പുവാരിക്കും.
വിയെമ്മിന് ചെറിയതോതില്‍ വിയര്‍പ്പും പരവേശവും അനുഭവപ്പെടുന്നതിനാല്‍ ഒരു വട്ടു ഷോഡാ വാങ്ങാന്‍ സാക്ഷാല്‍ കൈപ്പള്ള്ഇജി പെട്ടിക്കടയിലേക്ക് പോയിരിക്കുകയാണ്.
അപ്പുറത്ത് മാറി അറബിയില്‍ അക്ഷരശ്ലോകം ചൊല്ലിക്കളിക്കുകയാണ് പ്രസിദ്ധകവികളായ കുഴൂരും കുരീപ്പുഴയും.
നയനമനോഹരമായ നിമിഷങ്ങള്‍ മണല്‍ക്കാട്ടില്‍ വിരിഞ്ഞു പണ്ടാറടങ്ങുന്നു....
ഇപ്പോള്‍ കണ്ട വാര്‍ത്ത. അവസാനം ഏഷ്യാനെറ്റ് ന്യൂസില്‍ യാഹുവീനെതിരെയുള്ള ബ്ലോഗേര്‍സിന്റെ പ്രതിഷേധങ്ങള്‍ വാര്‍ത്തയായി വന്നിരിക്കുന്നു. കൂടുതല്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍...
യാഹു മാപ്പു പറഞ്ഞു..
http://www.itworld.com/Tech/5046/070308yahoorecipe
kuTTanmenon
വളരെ വളരെ വളരെ വൈകിയെന്ന് അറിയാം, എങ്കിലും സംഗമത്തിനും പ്രകാശന ചടങ്ങിനും വിശാലനും എല്ലാം ആശംസകള്‍, അഭിനന്ദനങ്ങള്‍
സ്നേഹത്തിന്റെ ആയിരം പനിനീര്‍പ്പൂക്കള്‍ (ഫ്ലവേര്‍സൊക്കെ വലിയ വിലയാട്ടോ)
:)
-പാര്‍വതി.
പച്ചാള്‍സ് ഇത്തിരി അങ്ങോട്ട് മാറിയിരി നിന്റെ തല കാരണം എനിക്ക് സ്റ്റേജ് കാണാന്‍ മേലാ.
ചാത്താ...അതു തലേടെ കുഴപ്പം അല്ലാ....എല്ല ഗുണ്ടകളും കൈയില്‍ ഇടുന്ന ഇടിവള അവന്‍ കഴുത്തിലാ ഇട്ടേക്കണത്..അതാ....
വളേടെ മറവ് ആണു.....
ചില്ല് പിടിപ്പിച്ച, വെട്ടിത്തിളങ്ങുന്ന കുര്‍ത്ത അണിഞ്ഞ് ഡാഫൊഡില്‍ സുന്ദരി ശ്രീമതി സുഷാമോള്‍ സമ്മേളനവേദിക്ക് അരികില്‍ എത്തിയിട്ടുണ്ട്. 30 മിനിറ്റ് വൈകി മാത്രം വേദിയില്‍ കയറിയാല്‍ മതീ എന്നാണ് മറ്റ് ഡാഫൊഡില്‍ മോഡുകള്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്...
കരീം മാഷും കെട്ട്യോളും സ്കൂള്‍ വിട്ട് സ്ലേറ്റും പെന്‍സിലും വീടിന്റെ വരാന്തയില്‍ ഇട്ട് അസോസിയേഷന്‍ ഹാളിലേക്ക് പാഞ്ഞ്ക്ക്ണ്...
വിശാലേട്ടന്‍ ട്രൈനിങിന്‍റെ ഭാഗമായ് എടുത്ത മൈക്കിനെല്ലാം പ്ര്‍ര്‍ര്‍ ശബ്ദം എന്ന്...
അത് മൈക്കിന്‍റെ കമ്പ്ലേന്‍റല്ലാ, കൈവിറക്കുന്നതാന്ന് സ്റ്റേജിന്‍റെ പിന്നാമ്പുറത്തു നിന്നും ആരോ അശരീരി വിട്ടതായ് അനൌദീക റിപ്പോര്‍ട്ട്...
വരണമെന്ന് ഏറെ ആഗ്രഹിച്ച ഒരു ചടങ്ങ് മിസ്സാവുകായാണു.
വിശാല്‍ജീ എല്ലാ ഭാവുകങ്ങളും നേരുന്നു
ദില്‍ബന്‍. ഫുള്ളി ആക്ടീവായിരിക്കുമല്ലേ ഇപ്പോള്‍. ആ കണക്കൊക്കെ എഴുതുന്ന ഒരു ഡയറിയുണ്ടല്ലോ അതെവിടേം വെച്ച് മറക്കരുത് :)
വരണമെന്ന് ഏറെ ആഗ്രഹിച്ച ഒരു ചടങ്ങ് മിസ്സാവുകായാണു.
വിശാല്‍ജീ എല്ലാ ഭാവുകങ്ങളും നേരുന്നു
ദില്‍ബന്‍. ഫുള്ളി ആക്ടീവായിരിക്കുമല്ലേ ഇപ്പോള്‍. ആ കണക്കൊക്കെ എഴുതുന്ന ഒരു ഡയറിയുണ്ടല്ലോ അതെവിടേം വെച്ച് മറക്കരുത് :)
ഷാര്‍ജേല്‍ ഫാക്സ് ലൈന്‍ ഇല്ലേടേ?
ഏഷ്യാനെറ്റ് വാര്‍ത്തയില്‍
“കൊടകരപുരാണം വാര്‍ത്ത “
എഴുതിക്കാണിച്ചു. നാളെ ക്ലിപ്പിട്ടു കാണിക്കുമായിരിക്കും.
ഓണ്‍ലൈന്‍ കമന്റിടാത്ത ദില്‍ബനു മൂര്‍ദാബാദ് :)
ദില്‍ബാാാാാാാ
നിന്നെ ഞാന്‍ തല്ലൂല്ല,
കൊല്ലും
ദില്‍ബൂ ഉറക്കമൊഴിച്ച് കാത്തിരുന്ന ഞങ്ങളോടിത് വേണ്ടാരുന്നു...ചാത്തന്‍ ആളല്പം പിശകാ.. ചാത്തന്‍ പോവരുത് പോവരുത് ബന്ദോ ഹര്‍ത്താലോ വരും നീ പോയാല്‍ എന്ന് ശ്രീജിത്തിനോട് അവന്‍ നാട്ടില്പോവാന്‍ തീരുമാനിച്ചപ്പോ പറഞ്ഞതാ... കേട്ടില്ലാ.... ബാക്കി അവന്‍ വന്നിട്ടു പറയും...
ആദ്യം എന്റെ ആശംസ അറിയിച്ചോന്ന് പറ... ഇല്ലേല്‍ ബാക്കി ഞാന്‍ പറയാം.
അപ്പളിവിടെ എന്തായി കാര്യങ്ങള്‍? ഇത് ഒരു ചരിത്രമുഹൂര്‍ത്തം. ദുബായ് കടാപ്പുറം മുഴുവന്‍ ഈ പുസ്തകം ആളുകള്‍ വാങ്ങിക്കൂട്ടട്ടെ. അടുത്തത് കുറുമാന്‍ ചേട്ടന്റേയും ഇങ്ങിനെ ആഘോഷിക്കാന്‍ പറ്റട്ടെ എല്ലാര്‍ക്കും! ഫോട്ടോസ് ഇടൂ...
എവിടം വരെയായി കാര്യങ്ങള്‍? അപ്ഡേറ്റില്ലെ? :)
പ്രകാശന ചടങ്ങുകള്‍ അതി ഭംഗിയായി കലാശിച്ച വിവരം അറിയിച്ചു കൊള്ളട്ടെ. വേദിയെ കയ്യിലെടുത്തവര്‍ ഗന്ധര്‍വനും കുരീപ്പുഴയുമാണെന്നാണ് എന്റെ അഭിപ്രായം. ചില ആദ്യ പ്രാസംഗികര്‍ അലപ്ം സമയം കൂടുതല്‍ എടുത്തതിനാല്‍, കൈപ്പള്ളിയുടെ ആശംസാപ്രസംഗവും, വിശാലന്റെ മറുപടി പ്രസംഗവും അവര്‍ ഔചിത്യപൂര്‍വ്വം വെട്ടിചുരുക്കി ചെറുതാക്കി എന്ന് എനിക്ക് തോന്നി.
പൊതുവെ ചടങ്ങ് അതിഗംഭീരമമായി. ക്യാമറകളുടെ അതിപ്രസരമായിരുന്നു. അതിനാല്‍ ഇതിനു പുറകിലായി ധാരാളം പടങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
വിശാലേട്ടന്‍ മുണ്ടുടുത്ത് തനി കൊടകരക്കാരന്‍ സ്റ്റൈലിലായിരുന്നു.
പൊതുവെ ബൂലോഗത്ത് 144 പ്രഖ്യാപിച്ച പോലെ ആണെങ്കിലും യൂയേയീ ബ്ലോഗര്‍മാര്‍ക്ക് അതൊക്കെ പുല്ലാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, കുട്ടി ബ്ലോഗ്ഗര്‍ പാച്ചു മുതല്‍, വളരെയധികം പേര്‍ എത്തിയിരുന്നു. കൈതമുള്ള്, കയ്യൊപ്പ്, അപ്പു തുടങ്ങി ചില ബ്ലോഗര്‍മാരെ ആദ്യമായി കണ്ടു.
ചങ്ങാടം ബ്ലോഗ്ഗര്‍ അനിലിന്റെ 15 പുസ്തകം കവിയുടെ കയ്യൊപ്പോടെ 15 ദിര്‍ഹത്തിന് വിറ്റു. എനിക്കായിരുന്നു വില്പനയുടെ ചാര്‍ജ്ജ്.
ഓടോ: പട്ടേരി ഫോട്ടോ എടുക്കുന്നത് ശരിക്കും വെടി വയ്ക്കുന്നതുപോലെ ആയിരുന്നു. ;)
ഒരു കാര്യം പറയാന്‍ മറന്നു: പ്രസംഗത്തിനിടയില്‍ പലരും കലേഷിന്റെ പേര് പരാമര്‍ശിച്ചു. അപ്പോഴൊക്കെ ഷാര്‍ജ്ജ കിടുങ്ങുന്ന വിധത്തില്‍ കയ്യടി ആയിരുന്നു.
കലേഷ് ഭായ്- നിങ്ങളുടെ കുറവ് ഒരു പരിധി വരെ നികത്തിയത് ദില്‍ബു ആയിരുന്നു. (ശരീരം കൊണ്ടുള്ള സാമ്യം അല്ല ഉദ്ദേശിച്ചത് ;))
അയ്യോ മിസ്സു ചെയ്തു. സമ്മേളനം തുടങ്ങുമ്പോള്‍ ഇടാന്‍ വെച്ചിരുന്നതാണു കമന്റ്. അതിനിടയ്ക്കു് ഒരു കാര്യത്തിനു പോകേണ്ടി വന്നു.
മുന്‍കൂര്‍ ആശംസകള്‍ വിശാലനു മെയില്‍ ആയി നേരത്തേ അയച്ചിരുന്നു.
ഇതാ, ആശംസകള്‍ ഒന്നുകൂടി!
വരാന്‍ സാദിക്കാത്തതില്‍ വളരെയധികം സങ്കടമുണ്ട്.
ഹ്ര്‌ദയം നിറഞ്ഞ ആസംശകളറിയിക്കുന്നു.
‘കൊടകരപുരാണം’ ഇപ്പോള്‍ എല്ലാ മലയാളികളുടേതുമാണു. പ്രകാശന ചടങ്ങ് ഹ്ര്ദ്യമായി.
വിശാലമനസ്കന് അഭിനന്ദനങ്ങള്‍!
അയ്യോ... എനിക്കും അന്‍പതുമില്ല, നൂറുമില്ലേ... ഓടിവായോ, ഒരു നൂറ്റമ്പതെങ്കിലും അടിക്കട്ടേ...
വിശാലാ, ആശംസകള്‍. ഇനിയടുത്ത് നാട്ടില്‍ പോകുന്നവരുണ്ടെങ്കില്‍ ഈ നാട്ടില്‍ കിടക്കുന്ന ഹതഭാഗ്യര്‍ക്ക് കൊടകരപുരാണം വാങ്ങിക്കൊണ്ടു വരണേ!
വിശാലയ്യ,
(കുറുമയ്യ എന്ന രീതിയില്‍)
എന്നെങ്കിലും ഒരിക്കല്‍ വിശാലയ്യന്റെ സിഗ്നേച്ചര്‍ എന്റെ പക്കലുള്ള (ഉണ്ടാവാന്‍ പോകുന്ന) കൊടകരപുരാണത്തിന്റെ രണ്ടാം പേജില്‍ മേടിച്ചോളാം.
ആശംസകള്‍, കൊടകരയുടെ കഥാകാരാ..!
ഫോട്ടോകളെവിടെ?
പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...
വൈകി. എങ്കിലും...
എന്റെ ആശംസകള്‍.
വിശാലന് ആശംസകള്‍!!!!!
ആരെങ്കിലും പടങ്ങള്‍ പോസ്റ്റുമല്ലോ.
പാമ്പായവന്മാരൊക്കെ പടമായോ?????
അരെങ്കിലുമൊക്കെ ഒന്നെണീറ്റ് വാടേ.....
വീഡിയോ ഇല്ലെങ്കില്‍ ഫോട്ടോ എങ്കിലും ഇടടേ....
ഇയ്യോ...ഇവടെ ഒരു പടം ഇടാന്‍ ആരൂല്ല്യെ?
കഷ്ടന്നെട്ടോ.
ന്നാലും ദില്‍ബൂ , നനക്ക് ഞാനൊരു ക്യാമറ വാങ്ങിത്തന്നത് എന്തിനാ?
വിശാല്വോ...ഉമ്മ്മാഅ
അസ്സോസിയേഷന്‍ ഹാളിന്‍റെ പരിസരത്ത് പാമ്പും കോണീം കളിച്ച് ഉറങ്ങിയവരുടെ ശ്രദ്ധയ്ക്ക്...
നേരം വെളുത്തിരിക്കുന്നു എണീറ്റവനവന്‍റെ കുടുമ്മത്തേക്ക് പോവേണ്ടതാണ്....
ക്ഷമ പരീക്ഷിക്കാണ്ട് പടമിടടേയ്....ദില്‍ബാ...
വെറുതേ എന്‍റെ കത്തിക്ക് പണിയുണ്ടാക്കരുത്!
ആരും വിഷ്മിക്കണ്ടാ, ദില്‍ബനെ ഞാന്‍ പേടിപ്പിച്ചിട്ടുണ്ട്. ഫോട്ടങ്ങള്‍ ഇപ്പൊ തന്നെ ഇടുമായിരിക്കും
(അളിയാ... ഒന്ന് ഇടടേയ് രഹസ്യമായ് കാലുപിടിക്കാം)
മലയാളം
ഞാന്‍ 11 മണിക്കു വീട്ടില്‍ മടങ്ങിയെത്തി. അപ്പോള്‍ പാന്പുകള്‍ ഇഴയാന്‍ തുടങ്ങിയിട്ടില്ലായിരുന്നു.
എനിക്കു പാമ്പുകളെ പേടിയായതിനാല്‍ തൊട്ടപ്പുറത്തെ പോലീസു സ്റ്റേഷനും പള്ളിയും കടന്ന് ഞാന്‍ ഉമ്മുല്‍ ഖുവൈന്‍ പിറ്റിക്ചു.
ഫോട്ടൊകല്‍ വഴിയെ.
അടി പൊളി പ്രിഗ്രാമ്.
കുരീപ്പുഴ്യും മനീഷയും രമ്ഗം സരസമാക്കി.
അസോസിഷന്‍ പരിസരത്തെ കിടക്കുന്ന ഒരു പാമ്പിന്റെ വാള് (ഇടിവാള്‍ അല്ല, പൊതുവാള്‍ അല്ല) ഷാര്‍ജ്ജയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് സിനിമാപോസ്റ്ററുകള്‍ തിന്ന് ജീവിക്കുന്ന ഒരു മൂരി (അഥവാ കാള/ പശു) മുഖത്തു നിന്ന് നക്കിയെടുത്തപ്പോള്‍ -ആരാണ്ട്രാ സാന്റ് പേപ്പറ് ഇട്ട് മോത്തൊരക്കുന്നേ എന്ന് അലറി ചോദിച്ചതായി അറിയാന്‍ കഴിഞ്ഞു.
കട്. അല്‍ഗുല്‍ത്ത് ഗെഡി
പടമെവിടേ........
1000 ക്യാമറകള്‍ ഇന്നലെ അവിടെ ഉണ്ടായിരുന്നു. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന നിലയ്ക്ക് വേദിക്ക് ചുറ്റും വെറുതേചെന്ന് കുരീപ്പുഴയുടേയും മറ്റും മൂക്കില്‍ ഇത്തിര്‍പ്പോന്ന ക്യാമറ മുട്ടിച്ച് ഫ്ലാഷടിച്ച് ഫ്ലാഷടിച്ച്....
ഇതിലൊന്നും ഫിലിം ഉണ്ടായിരുന്നില്ലേ ആവോ?
എല്ലാം കൂടി ഇങനെ ഒരു സമൂഹ പാമ്പായി ക്യാമറ തലയിണയാക്കി ഉറങ്ങുന്നത് ആദ്യമായിരിക്കും
വര്‍മ്മക്കുഞ്ഞുങ്ങളേ,
ഫോട്ടോ ഇടാത്ത എല്ലാ ശൂദ്രന്മാരേയും പിടിച്ച് കെട്ടികൊണ്ടു വന്ന് ഹാജരാക്കൂ! ഇത് ഈ അച്ഛന്റെ കല്പനയാണ്! എല്ലാത്തിനും മോരും വെള്ളം കലക്കി കൊടുത്ത് പറ്റിറക്കി, ഈന്തപനകളില്‍ കെട്ടിയിടൂ...
കല്പനയാണിത് കുഞ്ഞുങ്ങളേ!
ആ അതുല്യയെങ്കിലും നോര്‍മ്മല്‍ ആകും എന്ന് കരുതി....
ഫോാാട്ടൊ ഇടടേ........(ടാസ്കി വിളിയെടേ സ്റ്റയില്‍ © കു. പപ്പു)
ആശംസകള്‍... ഇവിടെ ജര്‍മ്മനിയില്‍ നിന്ന്....
Post a Comment