ഷാര്‍ജയിലെ കോര്‍ണിഷിനടുത്തുള്ള ഈന്തപ്പനകള്‍ നിറഞ്ഞ പുല്‍ത്തകിടിയില്‍, വരാമെന്നോ ഇല്ലെന്നോ പറയാതെ കൃത്യസമയത്ത് തന്നെ എല്ലാവരേക്കാളും മുന്‍പ് കൈപ്പള്ളി കുടുംബസമേതം എത്തിയിരുന്നു. പിന്നീട് അബൂദാബിയില്‍ നിന്നുള്ള ബ്ലോഗറായ ചുള്ളിക്കാല്‍ ബാബുവും, ഷാര്‍ജ്ജയില്‍ നിന്നുള്ള തമനുവും അഗ്രജനും എത്തിച്ചേര്‍ന്നു. അധികം വൈകാതെ തന്നെ ദുബായില്‍ നിന്നും പൊതുവാള്‍, മിന്നാമിനുങ്ങ്, ഇത്തിരിവെട്ടം എന്നിവരും എത്തിച്ചേര്‍ന്നു... പിന്നീട് ഷാര്‍ജയില്‍ നിന്നുള്ള സുല്ലും എത്തിച്ചേര്‍ന്നു.
പലരും പരസ്പരം കണ്ടിട്ടുള്ളവരായിരുന്നെങ്കിലും ആദ്യമായി കാണുന്നവരും ഉണ്ടായിരുന്നു.
‘ഒരേ ഒരു പഴ‘ത്തില്‍‘ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം ചീകിയെടുത്ത് പൊരിച്ചെടുത്ത ‘ഒരുപാടു’ പഴം പൊരികള്‍ ഈറ്റിന്‍റെ സാന്നിധ്യം അറിയിച്ചു കൊണ്ട് നിരന്നതിനോടൊപ്പം തന്നെ അയ്യപ്പന്‍റെ അമ്മ ചുട്ടതും കാക്ക കൊത്തി കടലിലിട്ടതും മുക്കുവപിള്ളേര്‍ മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര്‍ തട്ടിയെടുത്തതുമായ നെയ്യപ്പം(ങ്ങള്‍) രംഗത്തെത്തി.
ഇതിലിടയ്ക്ക് ബര്‍ദുബായില്‍ നിന്നും ഏറനാടന്‍ വിളിച്ച്, നാട്ടില്‍ നിന്നും (ആരോ) കൊണ്ടു വന്ന വിഭവങ്ങളുമായി എത്രയും പെട്ടെന്ന് താന്‍ എത്തിച്ചേരുന്നതാണെന്ന് അറിയിച്ചു. അധികം താമസിയാതെ തന്നെ... പഴുത്തതും മൂത്തതും മൂക്കാത്തതുമായ മാങ്ങകളും പിന്നെ കായ വറുത്തത്, അവുലോസ് പൊടി, ശര്‍ക്കരയുപ്പേരി, ഉണ്ണിയപ്പം എന്നീ വിഭവങ്ങളുടെ അകമ്പടിയോടെ ഏറനാടന്‍ എത്തിച്ചേര്‍ന്നു. എങ്കിലും പലരും വളരെ മോഹിച്ച ‘ബീഫ് ഫ്രൈ’ യുടെ അഭാവം നികത്താന്‍ ഇവയൊന്നിനും തന്നെ ആയില്ല.
അജ്മാനില്‍ നിന്ന് അത്തിക്കുറിശ്ശി കുടുംബസമേതവും, ഫുജൈറയില്‍ പോയിവന്ന യാത്രാക്ഷീണം പോലും വക വെയ്ക്കാതെ അപ്പുവും അങ്ങോട്ടെത്തിച്ചേരുമ്പോള്‍ ഇരുട്ട് വീണിട്ടേയുണ്ടായിരുന്നുള്ളു.
ഇതിലിടയ്ക്ക് ചര്‍ച്ചകളില്‍ പല വിഷയങ്ങളും വന്നും പോയ്ക്കൊണ്ടുമിരുന്നു. പോസ്റ്റുകള്‍, കമന്‍റുകള്‍, യൂണീക്കോഡ്, വിക്കി, പോസ്റ്റുകളുടെ നിലവാരം, ഓഫടികള്‍... പിന്നെ പത്രങ്ങളുടെ മൂല്യച്യുതി, കേരള രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഭാഗീകമായി ചര്‍ച്ച ചെയ്യപ്പെട്ടു.
ജോലി തിരക്ക് കാരണം എത്തിച്ചേരാന്‍ പറ്റാതിരുന്ന ദേവേട്ടനും പനി മൂലം വരാന്‍ സാധിക്കാതിരുന്ന അതുല്യേച്ചിയും, അപ്രതീക്ഷിതമായി വന്നെത്തിയ അതിഥികള്‍ കാരണം വരാന്‍ പറ്റാതിരുന്ന കരീം മാഷും വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.
അവസാനം എട്ടമണിയോടെ എല്ലാവരും പോകാനായെഴുന്നേറ്റെങ്കിലും, പിന്നീട് പല തവണ ബൈ പറഞ്ഞെങ്കിലും എല്ലാവരും പിരിഞ്ഞ് പോകുമ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു.
കുറച്ച് നേരം രസകരമായി ചിലവഴിച്ചതിന്‍റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.
മീറ്റിനെത്തിയ ബ്ലോഗര്‍മാര്‍
അപ്പു ------------------------------------- അത്തിക്കുറിശ്ശി
ചുള്ളിക്കാല്‍ ബാബു ---------------------- ഏറനാടന്‍
ഇത്തിരിവെട്ടം ----------------------------------- കൈപ്പള്ളി
മിന്നാമിനുങ്ങ് -------------------------------- പൊതുവാള്‍
സിനു (അത്തിക്കുറിശ്ശി ജൂനിയര്‍) ---------- സുല്‍
തമനു --------------------------------------------- അഗ്രജന്‍
മീറ്റ് - ചില ദൃശ്യങ്ങള്‍
താഴെ ഈറ്റില്‍ പങ്കെടുത്ത ഐറ്റംസ്
ഔലോസുപൊടി, കായ വറുത്തത്, പഴം പൊരി, മാങ്ങ, ഉണ്ണിയപ്പം, ശര്‍ക്കരയുപ്പേരി, നെയ്യപ്പം.
വിറ്റ് ഓഫ് ദ മീറ്റ്:
ചര്‍ച്ചകള്‍ക്കിടയില്‍ ഏറനാടന്‍ കൈപ്പള്ളിയുടെ എഴുത്തിനെപറ്റി അഭിപ്രായം പറഞ്ഞു...
അതിങ്ങനെയായിരുന്നു...
‘കൈപ്പള്ളിയുടെ ബ്ലോഗുകളില്‍ ഇടയ്ക്കിടയ്ക്ക് അക്ഷരതെറ്റുകള്‍ ഉണ്ടാവാറുണ്ട്...’
35 comments:
മീറ്റി, ചാറ്റി പിന്നെ ഈറ്റി :)
മീറ്റ് വിവരങ്ങളും ചില പടങ്ങളും
മീറ്റ് വിവരങ്ങളും ചില പടങ്ങളും
:) njaan pooovaan nokki irunnu lle. meetaan. okkethenum njaaan vachittundu.
snehathode
visalam kamalam & co.
അങ്ങനെങ്കിലും എല്ലാ ചുള്ളന്മാരെയും ഒരിക്കല്‍ കൂടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞല്ലോ..
അപ്പൊ കഴിപ്പായിരുന്നു മെയിന്‍ പ്രോഗ്രാം അല്ലേ!
വല്ലാത്ത നഷ്ടം.
വിരുന്നുകാരോടു നിങ്ങള്‍ ഇപ്പോള്‍ പോയിട്ടു ഇനി അടുത്ത പ്രാവശ്യം എന്നാ വരിക എന്നു ചോദിച്ചു നോക്കി.
പക്ഷെ അവര്‍ വിരുതന്മാര്‍ ആ ചോദ്യത്തിനുത്തരമായി എന്നാലിന്നിവിടെ പാര്‍ത്തിട്ടേ പോകുന്നുള്ളൂ വെന്നു പറഞ്ഞു മഫ്ടിയിലായി.
ഒരേ ഒരു പഴ‘ത്തില്‍‘ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം ചീകിയെടുത്ത് പൊരിച്ചെടുത്ത ‘ഒരുപാടു’ പഴം പൊരികള്‍ ...
ഈ വരികള്‍ പരീതുമാമാടെ പണ്ടത്തെ ചായക്കടയെ ഓര്‍മ്മിപ്പിച്ചു. പഴം പൊരിയില്‍ പഴം നിര്‍ബ്ബന്ധമാക്കുക എന്ന് ആരോ ഒരു ദിവസം കടേടെ മുന്നില്‍ ബോര്‍ഡ് വരെ എഴുതിത്തൂക്കി.
പിന്നെ,
അഗ്രജന്‍ നാട്ടിപ്പോയി ഫോട്ടോസ്റ്റുഡിയോ തൊടങ്ങാനുള്ള സാധ്യത മോളില്‍ കൊടുത്തിട്ടുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നു.
വെഷമിക്കണ്ട വിശാലം, മ്മക്ക് കൊച്ചീലൊന്നു കൂടിക്കളയാം.
ഏറനാടനാരുന്നു ഈ മീറ്റിലെ താരം. ഏറനാടന്റെ ഓരോ ഡയലോഗിലും ഏറനാടനൊഴികെ ബാക്കിയെല്ലാവര്‍ക്കും ചിരിക്കാന്‍ എന്തെങ്കിലും ഉണ്ടായിരുന്നു.
(നാട്ടില്‍ നിന്നും കൊടുത്തു വിട്ട അവലോസു പൊടിയും, മാങ്ങയും, ഉണ്ണിയപ്പോം ഒക്കെ ദുബൈയില്‍ നിന്നും ഇവിടെ വരെ കൊണ്ടു വന്നു തന്ന ആ പാവത്തിനിട്ട്, ഇത്രയും പാരയെങ്കിലും വയ്ക്കണ്ടേ...!!)
ശരിക്കും 9 മണിക്കും പിരിയാന്‍ തോന്നിയിരുന്നില്ല. അടി പൊളിയാരുന്നു ഈ വെറും കുഞ്ഞി മീറ്റ്.
വിറ്റോഫ്‌ദമീറ്റടിപൊളി.
മീറ്റിയ എല്ലാവര്‍ക്കും അഭി(ഷേയ്ക്ക് ബച്ചന്‍)നന്ദന(സിനിമാ നടി)ങ്ങള്‍
ഇക്കാസ് പറഞ്ഞത് ജസ്റ്റീസ് പരിപൂര്‍ണ്ണ സത്യം(സിനിമ). പഴം പൊരിയ്ക്കകത്ത് പഴം നിര്‍ബന്ധമാക്കേണ്ട കാലം കഴിഞ്ഞു :)
ചുള്ളന്മാരെല്ലാം കൂടി അടിച്ച് പൊളിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.
ദുബായില്‍ പെണ്‍ബ്ലോഗേഴ്സൊന്നുമില്ലേ?
ആണ്‍മീറ്റ് ആയിപ്പോയി!
രവിലെ എണിറ്റപ്പം ആ നെയ്യപ്പം തിന്ന് തിന്ന് കവിളത്തൊക്കെ നല്ല മസില്സ്.
അഗ്രജിക്കാ.. ഇത്രേം ഓലോസുപൊടീം മാങയും ഉണ്ണിയപ്പം നെയ്യപ്പം ഒക്കെ എവിടെപോയി? ഞാനൊന്നും ചോയിച്ചീലേ.. ഹിഹി.
വേറെയൊരു കാര്യം കേട്ട് ഇങളാരും ഞെട്ടിലെങ്കിലും ഞാന്‍ ഞെട്ടി. (എന്നെ ഞൊട്ടരുത്)
കൈപ്പള്ളിമാഷ് ഇത്രേം കാലം കുതിരയെ കന്ടിട്ടില്ലാത്രെ! മൂപ്പര്‍ പിക്കാസോ വരച്ച ചിത്രങളില്‍ മാത്രമേ കുതിരയെ കന്ടുള്ളൂ. ഒടുവില്‍ ഈ മീറ്റില്‍ കന്ടെത്തി എന്നെന്നെ ചൂന്ടി പറയേം ചെയ്തു. അതെന്താ?
വിറ്റുകള്‍ ഉതിരുന്നത് എഴുതിയെടുക്കാന്‍ മീറ്റിനിടയില്‍ അഗ്രജന്‍ഭായി പേനയും പേപ്പറും തപ്പിനടക്കുന്നതും കന്ടു... കിട്ടിയാരുന്നോ?
അവിസ്മരണീയമായ മീറ്റായിരുന്നു. ഹോ! (ദില്‍ബനില്ലാത്തത് ബാക്കിയായ പലഹാരങള്‍ കന്ടപ്പഴാ ഓര്‍ത്തത്!)
തമനൂ എന്നെ ഇനിയും വിടാന്‍ പ്ലാനില്ലാല്ലേ?
പഴം പൊരി ഉണ്ടെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ എന്തു വിലകൊടുത്തും വന്നേനെ. പഴം പൊരി ഒരു വീക്ക്നെസ്സാ.........എല്ലാവരുടേം പടവും ഒക്കെ കാണുമ്പോള്‍ വരാമായിരുന്നു എന്നു തോന്നുന്നു.....പക്ഷെ വരാതിരുന്ന കാരണം ഒരു കഥക്കുള്ള ചരട് കിട്ടി............
കൊള്ളാം.....
സുല്ലിന്റെ ചിരിയില്‍....ഒരു നൂറേക്കര്‍ തെങ്ങിന്‍ തോപ്പ് കിട്ടിയ സന്തോഷം....
ഇത്തിരി ആലോചനയില്‍ ആണ്...
ആലോചിച്ചാലോചിച്ച്.....പ്രവാസികളുടെ നെഞ്ചത്തടിനിലവിളി കഥയുമായി ഇനീം വന്നാല്‍ കൊല്ലും ഞാന്‍....
പൊതുവാള്‍ജി എന്താ ഇത്ര സൂക്ഷ്മമായി നോക്കുന്നത്.....അത്തിക്കുര്‍ശീടെ താടിയിലേക്കാണെന്നാ തോന്നണത്.....അടുത്ത പ്രാവശ്യം ഞാനും വയ്ക്കും ബുള്‍ഗാന്‍ എന്നാണ് വാള്‍ജി പറയണത്....
ഇത് അപ്പു ബ്ലോഗ്ഗര്‍ ആണോ..അപ്പൂസ് ബ്ലോഗര്‍ ആണോ.....കണ്‍ ഫ്യൂഷന്‍..
മിനുങ്ങിനെ കണ്ടു...ചുള്ളിക്കലിനെ കണ്ടു....
ഹായ്...സിനു
തമനൂച്ചായാ....കപ്പലണ്ടി ഞാന്‍ വാങ്ങിച്ച് വച്ചിട്ടുണ്ട്...മറ്റത് മറക്കല്ലേ......
അഗ്രൂന് ഇക്കാസിന്റെ കടയില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ തുടങ്ങാനുള്ള സ്ഥലം അവന്‍ മാറ്റിയിടാന്ന് പറഞ്ഞിട്ടുണ്ട്.....
ഏറനാടാന്‍ തമാശക്കാരനാണെന്ന് എനിക്കും തോന്നീട്ടുണ്ട്..പക്ഷേ അത് ഏറനാടന് ഇതുവരെ മനസ്സിലായിട്ടില്ലാ എന്ന് എനിക്ക് ഇപ്പൊ മനസ്സിലായി.....
അല്ലേ..ഇതെന്താ കൈപ്പിള്ളീടെ ചെവീല്‍...ഇഷ്ടികയോ......
അങ്ങനെ അവര്‍ അടിച്ചു പൊളിച്ചു. കരീം മാഷേ, അതുല്യേ ഇതിന്റെ പലിശ ചേര്‍ത്ത് അടുത്ത മീറ്റില്‍ നമ്മള്‍ ബാക്കിയുള്ളവരുടെ മൂന്നിരട്ടി ആര്‍മ്മാദിക്കും, അല്ലേ?
വരാന്‍ കഴിഞ്ഞില്ലല്ലോയെന്നോര്‍ത്ത്
ഖേദിക്കുന്നു.
പഴമ്പൊരിയിലെ പഴത്തിന് പറ്റിയ അടിക്കുറിപ്പ് സമ്മാനിച്ചത് സുല്ലാണ്. പച്ചയല്ലാത്തത് കൊണ്ട് സാമ്പാറിനും പറ്റില്ലാ. പഴുക്കാത്തത് കൊണ്ട് പാച്ചുന്നും പറ്റൂല്ല... എന്നാ കൊടക്കട്ടേ ബ്ലൊഗേഴ്സിന് എന്ന് അഗ്രജന്‍ തീരുമാനിക്കുകയായിരുന്നു.
ശരിക്കും ആസ്വദിച്ചു...
ഇനിയും നിര്‍ത്തിപ്പോയില്ലെങ്കില്‍ ആകശത്തേക്ക് വെടിവെക്കേണ്ടി വരും എന്ന തമനുവിന്റെ ഭീഷണിയാണ് അവസാനം ചാറ്റും ഈറ്റും അവസാനിപ്പിച്ചത്.
സാന്‍ഡോ : നന്ദിട്ടോ...
മീറ്റില്‍ പുതിയ രണ്ടു വാക്കുകള്‍ കണ്ടു പിടിച്ചിരുന്നു.
ആദ്യവാക്ക് സുല്ലിന്റെ വകയായിരുന്നു. “ബ്ലോഗന്‍വില്ല” പൂവുകള്‍.
രണ്ടാമത്തെ വാക്ക് ഏതോ ബ്ലോഗറുടേ വായില്‍ നിന്നും വീണത് ചാടിപ്പിടിച്ചെടുത്തത് അത്തിക്കുറിശ്ശിമാഷും... “ബെക്കാര്‍ഡിമഷ്ടാ”
"എംബഡഡ് ജേര്‍ണലിസ“ത്തെപ്പറ്റി ആവേശത്തോടെ സംസാരിക്കുന്നതിന്റെ ഇടയില്‍ കൈപ്പള്ളി ഇങ്ങനെ പറഞ്ഞു.
“ഡേയ് ന്യൂസുകള്‍ കേള്‍ക്കണെങ്കി ബിബിസി ന്യൂസുകള് കേള്‍ക്കണം”
അപ്പോള്‍ ഏതോ ബ്ലോഗറുടെ വായില്‍ നിന്നും ദയനീയമായി ഇങ്ങനെ ഒരുത്തരം ഉയര്‍ന്നു കേട്ടു..
“അതിന് അതിപ്പോഴും ഇംഗ്ലീഷില്‍ തന്നെയല്ലേ കൈപ്പള്ളീ....!!“
അറിയാന്‍ വൈകി. അറിഞ്ഞിരുന്നെങ്കിലും വരാന്‍ ഒരു പക്ഷേ പറ്റുമായിരുന്നില്ല.
എന്തായാലും ഈറ്റും മീറ്റും കലക്കി എന്നറിഞ്ഞതില്‍ സന്തോഷം. ഇക്കാസ് പറഞ്ഞ പോലെ അഗ്രജന്റെ പാസ്പോര്‍ട്ട് ചിത്രങ്ങള്‍ ഗംഭീരം.
അപ്പോ നിങ്ങളൊക്കെയാണല്ലേ UAE യിലെ പുലികള്‍ . അവിടെ ബ്ലോഗിനിമാര്‍ ആരുമില്ലേ? അതുകൊണ്ടാണോ മാങ്ങയുടെ തൊലി ചെത്താതെ ഇരിക്കുന്നത്?
മുകളില്‍ വിട്ടൂ പോയ മീറ്റിലെ ചിലകാര്യങ്ങള്‍:
1. തേങ്ങയടി യന്ത്രം - ആര് പുതിയ പോസ്റ്റിട്ടാലും ഉടനെ ഒരു തേങ്ങയടിക്കാന്‍ വല്ല മര്‍ഗ്ഗ്വും ഉണ്ടോ എന്ന് സുല്‍ കൈപള്ളി യോട് തിരക്കി. വേര്‍ഡ് വേരിഫിക്കേഷന്‍ ഇല്ലാത്ത ബ്ലോഗില്‍ അത് സാധ്യമാക്കാം എന്ന് കൈപള്ളി. ( ഇത് സംബന്ധമായ ഗവേഷണങ്ങള്‍ ആരംഭിച്ചതായാണറിവ്! വേര്‍ഡ് വേരിഫിക്കേഷന്‍ ഇല്ലാത്ത ബ്ലൊഗ്ഗര്‍ മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്!)
2. ഇത്തിരിയുടെ ഒത്തിരി കാര്യങ്ങള്‍ - ചാറ്റിന്റെ സിംഹ ഭാഗവും മൈക് കൈപള്ളി തന്നെ കൈകാര്യം ചെയ്തതിനാല്‍, കൂടുതല്‍ ഒന്നും പറയാന്‍ അവസരം ലഭിക്കാത്തതിന്റെ ക്ഷീണം അടുത്ത മീറ്റില്‍ തീര്‍ക്കുന്നതായിരിക്കുമെന്ന ആത്മഗതം! മടക്കയാത്രയില്‍ സഹയാത്രികരോട് പരസ്യമാക്കിയൊ എന്ന വിവരമറിയാന്‍ അടുത്ത ആഴ്ചക്കുറിപ്പ്പ്പ് വരെ കാട്ത്തിരിക്കുക.
3. കൈപള്ളീ ഏറനാടനോട്: "നിങ്ങളുടെ ചില പോസ്റ്റുകല്‍ വായിക്കുമ്പോള്‍ 'ഫോക്കസ്ഡ്' അല്ല എന്ന ഒരു പ്രതീതി തോന്നാറുണ്ട്'. ഏറ: " ശരിയാണ്, എന്റെ ചില ഫോട്ടോ പൊസ്റ്റുകള്‍ അല്ലേ?"
4. ബീരാന്‍ കുട്ടി ഏറനാടന്‍ തന്നെയോ എന്ന് ചിലര്‍ക്ക് സംശയം. ഒരു നിഷേധക്കുറീപ്പ്പ്പ് തന്റെ ബ്ലൊഗില്‍ ഉടനെയിടാമെന്ന് ഏരനാടന്‍.
എല്ലാരും കൂടി എന്താ ബഹളം അവിടെ.. നന്നായി ഈ വിദ്വാന്മാരെ ഒക്കെ നേരിട്ടു കണ്ട പോലെ ആയിട്ടുണ്ട് ഈ വിവരണം വായിചപ്പോള്.. നല്ല ഫോട്ടോസ്...
മീറ്റു പടങ്ങള്‍ വളരെ നന്നായി. ആരൊക്കെയാണു ഈ വിദ്വാന്മാര്‍ എന്നു കാണാന്‍ കഴിഞ്ഞല്ലോ.
ഈറ്റുപടത്തില്‍ (പ്ലാസ്റ്റിക്)ചാക്കും പടിയാണല്ലോ വിഭവങ്ങള്‍ നിരത്തി വച്ചിരിക്കുന്നത്. കൊതിയുണര്‍ത്തും വിഭവബാഹുല്യം.
വണിക്കുകള്‍ ചാക്കുകളില്‍ സാധനങ്ങള്‍ നിറച്ചു വച്ച് വില്‍ക്കാന്‍ ഇരിക്കുന്ന പ്രതീതി! :)
നന്നായിരിക്കുന്നു.
സസ്നേഹം
ആവനാഴി
തമനു said...
"എംബഡഡ് ജേര്‍ണലിസ“ത്തെപ്പറ്റി ആവേശത്തോടെ സംസാരിക്കുന്നതിന്റെ ഇടയില്‍ കൈപ്പള്ളി ഇങ്ങനെ പറഞ്ഞു.
“ഡേയ് ന്യൂസുകള്‍ കേള്‍ക്കണെങ്കി ബിബിസി ന്യൂസുകള് കേള്‍ക്കണം”
അപ്പോള്‍ ഏതോ ബ്ലോഗറുടെ വായില്‍ നിന്നും ദയനീയമായി ഇങ്ങനെ ഒരുത്തരം ഉയര്‍ന്നു കേട്ടു..
“അതിന് അതിപ്പോഴും ഇംഗ്ലീഷില്‍ തന്നെയല്ലേ കൈപ്പള്ളീ....!!“
തമനൂ... കണ്ണാടിയില്‍ നോക്കിയാല്‍ ആബ്ലോഗറേ കാണാം.
ഇത്തിരിക്കും അഗ്രജനും ഒരു ശാഠ്യ്യം തമനു ഒരു പാട്ട് പാടണം. ഇത്തിരിയൊത്തിരി പണിയെടുത്തിത്തും അഗ്രജന്‍ പതിനെട്ടടവും പയറ്റിയിട്ടും തമനു പാടാന്‍ തയ്യാറല്ല. അവസാനം തമനു മറ്റൊരു ഫോര്‍മുല മുന്നോട്ടുവച്ചു “ഞാന്‍ പാട്ടു പാടില്ല, വേണേല്‍ ഊഞ്ഞാലാടി കാണിച്ചുതരാം”.
മീറ്റിയ ബൂലോകരെ മൊത്തം പോലീസ് സംരക്ഷണയിലാക്കാനുള്ള തമനുവിന്റെ പാളിയ ശ്രമമായിരുന്നു അത്. (മുണ്ടില്ലാതെ പാര്‍ക്കില്‍ വന്നാല്‍ ആ ഗാങിനെ മൊത്തം പോലീസ് പൊക്കാന്‍ സാധ്യതയുണ്ട്).
അതോടെ പിന്നെ ഇത്തിരി തമനുവില്‍ നിന്ന് പിന്‍ വാങ്ങി.
-സുല്‍
ഏറനാടന്‍ കൊണ്ടു വന്ന മാങ്ങകള്‍ നോക്കി... “ശ്ശോ ഒരു പാട് തേങ്ങ എന്ന് പറഞ്ഞവന്‍ സുല്ല്”
ഹഹ അപ്പോ ആര്‍ഭാടമില്ലാണ്ട് കൂടിയ ബൂലോഗ മീറ്റ് പുത്തന്‍പള്ളിയാണ്ട് പോലെയായല്ലോ. പങ്കാളിയെന്ന നിലയില്‍ ബഹുതാപ്പി.. (ബീരാങ്കുട്ടി എങ്കേ? കൊണ്ടോട്ടി മീറ്റിന്റെ വിവരങ്ങള്‍ അറിയാന്‍ പൂതിയായി).
സാന്‍ഡൂ എനിക്കറിയാത്ത വിവരം അറിയിച്ചതില്‍ ബഹുതാപ്പീ. ബീരാങ്കുട്ടി ഞാനല്ല എന്നതിന്റെ പ്രസ്താവന എഴുതിതരുവാന്‍ ഒരാളുടെ സഹായം തേടുന്നു. പ്രസ്താവന എഞ്ചിന്‍ എവിടെ തുടങ്ങണമെന്നറിയില്ല.
എന്റെ കൈയ്യിലും കൈപ്പള്ളി പറഞ്ഞപോലെ 'ഫോക്കസില്ലാത്ത' ഫോട്ടംസ് ഉണ്ട്. ഉടാനെ പോസ്റ്റുന്നതായിരിക്കും. ഇതുവരെ ആരും കാണാത്ത പലരുടേയും കോലം അപ്പോകാണാം..
നമ്മള്‍ക്കൊരബദ്ധം പറ്റി കൂട്ടരെ... ഏറനാടന്‍ പുറത്തെടുക്കാതെ വെച്ചിരുന്ന പൊതിയില്‍ ‘ബീഫ് ഫ്രൈ’ ആയിരുന്നു... ഈ ദുഃഖസത്യം ഇന്നലെ ഏറനാടന്‍ തന്നെ വെളിപ്പെടുത്തി - ദുഷ്ടന്‍ :)
ദുബായിലുണ്ടായിട്ടും എത്താന്‍ പറ്റിയില്ല, കൂട്ടരേ!
വീട് നിറയെ വിസിറ്റേര്‍സ്!
ഫോട്ടോകള്‍ നന്നായിരിക്കുന്നു.
അടുത്ത തവണയാകട്ടെ!
അപ്പൂസ് അത്തിയും
ചുള്ളിക്കലെ ബാബുവും
ഏറനാടനും ഇത്തിരി വെട്ടവും
കൈപ്പള്ളിയും പിന്നെ
മിന്നാമിനുങ്ങും പൊതുവാളും
സുല്ലും തമന്നുവും
അഗരുവും...
എണ്ണമില്ലാ മക്കളെ പെറ്റ ബ്ലോഗെ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍..
വീട്ടില്‍ അളിയനും നാത്തൂനുമെത്തും നേരം
മീറ്റുവാനൊത്തില്ല നഷ്ടമായി..
മാങ്ങയും ഉണ്ടയും ബോണ്ടയും, ഔലോസും,
നെയ്യപ്പവും സുല്ലിട്ട തേങ്ങയും
കണ്ടു ഊറുന്നുമിനീര്‍...
അഗ്രൂട്ടാ ഞാന്‍ മനപൂര്‍വമല്ലായിരുന്നു ബീഫ് ഫ്രൈ പൂഴ്‌ത്തിയത്. തണുത്തുപോയത് നിങ്ങളെകൊണ്ട് എങ്ങനെ തീറ്റിക്കും എന്നോര്‍ത്തിട്ടാണ്. ചൂടാക്കാന്‍ സംവിധാനമില്ലാലോ. പോട്ടെ, അടുത്തീല് ഒരു പോത്തിനെ തന്നെ അറുത്ത് വറുത്ത് കൊണ്ടുവരാമെന്നേയ്..
(ബീഫ് ഫ്രൈ മാത്രമല്ലായിരുന്നു ആ പൊതിയില്‍, കല്ലുമേക്കായ- കടുക്ക ഫ്രൈ കൂടിയുണ്ടായിരുന്നു. ഹിഹി)
ഏറനാടാ ദുഷ്ടാ... തിരിച്ച് പോരുമ്പോ ടാക്സിയില്‍ നിന്ന് ഒരു വാക്ക് പറയാമായിരുന്നു... ഇല്ലങ്കില്‍ പൊതുവാളിനേം മിന്നാമിനുങ്ങിനേം പറഞ്ഞയച്ച ശേഷം റോഡരുകില്‍ നിന്ന് കത്തി വെച്ചപ്പോഴെങ്കിലും പറയാമായിരുന്നു... ദുഷ്ടന്‍...
ആ ബീഫ് വര്‍മ്മാലയം തുടങ്ങിയ വര്‍മ്മമാരെ പോലെ അനാഥമായി പോവട്ടേ...
കൂട്ടുകാരെ ,
പോട്ടംസ് പുടിക്കാനൊന്നുമറീല്ലെങ്കിലും ഞാനും ആരോടോ കടം വാങ്ങിയ ഒരു കൈമറ കൊണ്ടോയിരുന്നു ,അതില്‍ കേറിക്കിട്ടിയ ചില രൂപങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട് താത്പര്യമുള്ളവര്‍ക്ക് പോയിക്കാണാം.
ഇനി ഏതായാലും അടുത്തൊന്നും എന്നെക്കാണാന്‍ കിട്ടില്ല..:)
കൈപ്പള്ളി...ഒരു ബൂലോഗ മ്യാപ്പ്:)
(കൈമറ തല്ലിപ്പൊട്ടിക്കാന്‍ അതെന്റെ കൈയില്‍ ഇല്ലാല്ലോ....ഹ ഹാ)
ഇത്തിരീമാഷേ മറവി ഇയ്യിടെ എനിക്കുകൂടി ഇത്തിരിയല്ല ഒത്തിരി കൂടി. ഇനി ഞാന്‍ നാട്ടിപോയി വരുമ്പം കൊണ്ടുവരാട്ടോ.. ഹിഹി..
ദേ ഇതുവരെ ആരും കാണാത്ത ബൂലോഗ വ്യക്തികളുടെ അത്യപൂര്‍വപടങ്ങള്‍:
http://picasaweb.google.com/ksali2k/gauKJI
കലക്കി!
നിങ്ങളെയെല്ലാം മിസ്സ് ചെയ്യുന്നു !
മീറ്റ് നാലാമത് പിരിച്ച് വിട്ടിട്ടും, കൈപ്പള്ളി മൈക്ക് കൈവിടാത്തതുകൊണ്ട്, ചൂടായ ഇത്തിരി “അഞ്ചാമതും പിരിച്ചുവിട്ടിരിക്കുന്നു, പണ്ടാരടങ്ങിപ്പോട്ടെ.” ന്ന് ആക്രോശിക്കുന്നത് കേള്‍ക്കാമയിരുന്നു.
Post a Comment