ഏറ്റവും ഒടുവില്‍ പോസ്റ്റ് അപ്ഡേറ്റ് ചെയ്തത്:19-2-2009 05:58 PMഅല്ലെന്റെ യൂയേയീ ബൂലോഗരേ,
എനിക്കറിയാമ്പാടില്ലാഞ്ഞ് ചോദിക്കുവാ. നമ്മുക്കിതെന്തുവാ പറ്റിയേ? ആഴ്ച്ചേലാഴ്ചേല്‍ മീറ്റിക്കൊണ്ടൊരിന്ന നമ്മള്‍, ബ്ലോഗ് മീറ്റ് ആചാരത്തിന്റെ തന്നെ സ്ഥാപകരായ നമ്മള്‍, കഴിഞ്ഞ ഒരു കൊല്ലമായി മീറ്റിയിട്ടില്ല. ഇങ്ങനെ പോയാല്‍ പറ്റുമോ? മീറ്റണം, മീറ്റ് ഓവര്‍ഡ്യൂ ആയി.
കാര്യപരിപാടികളൊന്നും വേണമെന്നില്ല. എന്തിന്, യൂയേയീ ബൂലോഗത്തിന്റെ തനതു കായികവിനോദമായ മുണ്ടിട്ടു പിടി പോലും വേണമെന്നില്ല, എല്ലാരെയും ഒന്നു കാണാന്‍, കൊതിയും നുണയും കൊച്ചുവര്‍ത്താനോം പറഞ്ഞു പിരിയാന്‍ ഒരു മീറ്റ് അങ്ങോട്ട് മീറ്റാം?
ഹിന്ദിക്കാരു പറയുന്ന പോലെ പ്യാരീ മൌസം. പാര്‍ക്കില്‍ മീറ്റാന്‍ പറ്റിയ കാലം-തണുപ്പുമില്ല ചൂടുമില്ല. സബീല്‍ പാര്‍ക്കിലോ മുശ്രിഫ് പാര്‍ക്കിലോ ഇത്തിരി നേരം ഒത്തു കൂടാം? എല്ലാരുടെയും സൌകര്യം പോലെ ഏതു ദേശമാകിലും തെലുങ്കു ദേശമാകിലും ചുമ്മാ ചേക്കേറാം ഒരേ തൂവല്‍ പക്ഷികളേ.
എന്റെ കമ്പ്യൂട്ടര്‍ ചതിച്ചിട്ടില്ലെങ്കില്‍ ഫെബ്രുവരി ഇരുപത് വെള്ളിയാഴ്ചയാണ്. എന്തു പറയുന്നു? ഉച്ചക്ക് കൂടാം, വൈകിട്ട് പിരിയാം. കാര്യപരിപാടികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തീരുമാനിക്കാം, ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ല- നമ്മള്‍ പണ്ടാറടങ്ങിയില്ലെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുകയെങ്കിലുമാകാമല്ലോ? ഒരുപാട് പുതിയ യൂയേയീ ബൂലോഗരുണ്ട്, അവരെ
ആരെയെങ്കിലുമൊക്കെ കാണുകേം ചെയ്യാം.
എന്തു പറയുന്നു? ഒന്ന് മീറ്റാം?
**********************
ഇവിടെ വന്ന അഭിപ്രായങ്ങളും പ്രായോഗീകതയും പരിഗണിച്ച് നമ്മുടെ മീറ്റ് താഴെ പറയും വിധം നടത്തപ്പെടുന്നതാണ്...
തിയ്യതി: 20-02-2009 വെള്ളിയാഴ്ച
വേദി: സാബീല്‍ പാര്‍ക്ക് (zabeel park) ദുബൈ ഗേറ്റ് : 1 ന്റെ ഉള്ളില്‍ വലതുവശത്ത് ടിക്കറ്റ് : ആളൊന്നിന് 5 ദിര്‍ഹം
സമയം: രാവിലെ 10 മണി മുതല്‍...
ഭക്ഷണം: ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്...
ലഘുഭക്ഷണം: ആര്‍ക്കും എന്തും കൊണ്ടു വരാം...
സാധനസാമഗ്രികള്‍: പായ, വിരി... മുതലായവ സ്വാഗതാര്‍ഹം...റൂട്ട്: ദേരയില്‍നിന്നും, അബുദാബിയില്‍നിന്നും, ഷാര്‍ജയില്‍ നിന്നും വരുന്നവര്‍ ഷേയ്ഖ സായദ് റോഡിലേക്ക് പോകാതെ,ട്രേഡ് സെന്റര്‍ റൌണ്ട് അബൌട്ടില്‍ എത്തുക. അവിടെനിന്ന് വലത്തേക്ക് കരാമയിലേക്ക് പോകുന്ന റോഡ് എടുക്കുക (സന സിഗ്നലിലേക്ക്).റൌണ്ട് അബൌട്ട് തിരിഞ്ഞ് അല്പ ദൂരം കഴിഞ്ഞാല്‍ ഒരു എമാറാത് പെട്രോള്‍ സ്റ്റേഷന്‍ ഉണ്ട്. അതുകഴിഞ്ഞ് മെട്രോ റെയില്‍വേ സ്റ്റേഷന്‍. ഈ സ്റ്റേഷന്‍ കഴിഞ്ഞാലുടന്‍ വലത്തേക്ക് ഒരു എന്‍ട്രിയുണ്ട്. അത് സബീല്‍ പാര്‍ക്കിന്റെ ഗെയ്റ്റ് 1 ന്റെ പാര്‍ക്കിംഗിലേക്കാണ് എത്തുന്നത്. കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഗെയ്റ്റ് 1 ലേക്ക് വരുക. (ഗെയ്റ്റ് ഒന്നിന്റെ നേരേ എതിര്‍ വശത്തായി എത്തിസാലാത്തിന്റെ പുതിയ ബില്‍ഡിംഗ് കാണാം (മുകളിലുള്ള ഗോളം അടയാളം). ബര്‍ദുബായിക്കാരും കരാമയിലുള്ളവരും ഗെയ്റ്റ് രണ്ടിന്റെ പാര്‍ക്കിംഗിലൂടെ കയറി ഒന്നിന്റെ പാര്‍ക്കിംഗിലേക്ക് എത്തുകയാണ് നല്ലത്.ഗെയ്റ്റ് രണ്ടിന്റെയും മൂന്നിന്റെയും എന്‍ട്രന്‍സ് സന സിഗ്നലില്‍ നിന്ന് ഷാര്‍ജയ്ക്ക് പോകുന്ന റോഡ് സൈഡില്‍ ആണ്.
Location Map ഇവിടെവീണ്ടും ഒരു Location Map !പാര്‍ക്കില്‍ സിഗററ്റ് വലി പാടില്ലഇതുവരെ എത്താമെന്ന് അറിയിച്ചിട്ടുള്ളവരുടെ പേരു വിവരങ്ങള്‍:- 01. ഹരിയണ്ണന്‍ 2 + 202. അനില്‍ശ്രീ 2 + 203. കൈപ്പള്ളി 2 + 204. കുറുമാന്‍ 105. കരീം മാഷ് 106. ദേവേട്ടന്‍ 207. ഇത്തിരിവെട്ടം 108. അഗ്രജന്‍ 1 + 109. അഞ്ചല്‍ക്കാരന്‍ 110. രാധേയന്‍ 2 + 211. കിച്ചു 212. അപ്പു 2 + 213. കൈതമുള്ള് 2 14. വിശാലമനസ്കന്‍ 2 + 215. മലയാളി 116. പൊതുവാള്‍ 117. [Shaf] 118. shams 119. shihab mogral 120. പി. ശിവപ്രസാദ് 121. ഇളംതെന്നല്‍ 122. സുല്‍ Sul 2 + 223. sami 224. മുസിരിസ് 125. പാര്‍ത്ഥന്‍ 126. ഏറനാടന്‍ 127. teepeeടീപീ 128. യൂസുഫ്പ (അത്ക്കന്‍) 129. ഉഗാണ്ട രണ്ടാമന്‍ 130. സാല്‍ജോҐsaljo 131. കാവാലാന്‍ 132. കുറ്റ്യാടിക്കാരന്‍ 133. സിദ്ധാര്‍ത്ഥന്‍ 134. കാട്ടിപ്പരുത്തി 135. ദില്‍ബാസുരന്‍ 136. പകല്‍കിനാവന്‍ 2 + 137. കനല്‍ 138. സിമി 239. ആര്‍ബി 1 40. ഗന്ധര്‍വ്വന്‍ 141. രണ്‍ജിത്ത് ചെമ്മാട് 142. ശരത് ചന്ദ്രന്‍ 1
43. പാര്‍പ്പിടം/ എസ്. കുമാര്‍ 144. സങ്കുചിതന്‍ 1 45. രാമചന്ദ്രന്‍ വെട്ടിക്കാട്ട് 146. ടി ഏ ശശി (എരകപ്പുല്ല്) 147. തറവാടി/വല്യമ്മായി 3 + 2 48. രാജീവ് ചേലനാട്ട് 149. തണല്‍ 1 50. റാം മോഹൻ പാലിയത്ത് 2 + 1 51. Namaskar 1
52. നജൂസ് 1
53. സാക്ഷി 1
പങ്കെടുക്കുമെന്നറിയിച്ച 86 പേരില്‍ 69 മുതിര്‍ന്നവരും 17 കുട്ടികളും ഉള്‍പ്പെടുന്നു...സംശയ നിവാരണങ്ങള്‍ക്കായി അപ്പുവിനേയോ (050-5597092), ഇത്തിരിവെട്ടത്തേയോ (050-8421243), വിശാലനേയോ (050-5449024), അഗ്രജനേയോ (050-6754125) വിളിക്കാവുന്നതാണ്...