Saturday, February 28, 2009

UAE ബ്ലോഗേഴ്സ് മീറ്റ് - 2009 ആദ്യ അപ്‌ഡേറ്റ്

റിപ്പോര്‍ട്ട് & ഫോട്ടോ:
പകല്‍കിനാവന്‍, അപ്പുയു.എ.ഇ ബൂലോകരുടെ ഈ വര്‍ഷത്തെ മീറ്റ് മുന്‍‌നിശ്ചയിച്ച പ്രകാരം ഇന്നു രാവിലെ പത്തുമണിമുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് കൂടി. 62 ബ്ലോഗര്‍മാരും അവരില്‍ ചിലരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് 80 പേരോളം ഈ മീറ്റിന് ഉണ്ടായിരുന്നു. ഇതുവരെ നടത്തിയിട്ടുള്ളവയില്‍ വച്ച് ഏറ്റവും ആളുകള്‍ പങ്കെടുത്ത മീറ്റ് ഇതായിരുന്നു എന്നതില്‍ തര്‍ക്കമില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് - വെറും ഒരാഴ്ച- ഓര്‍ഗനൈസ് ചെയ്തു നടത്തി എന്നതാണ് ഈ മീറ്റിന്റെ പ്രത്യേകത. ശൈത്യകാലം അവസാനിക്കാറായെങ്കിലും, 23°സെല്‍‌ഷ്യസ് ചൂടുമാത്രമേ ഇന്നലെ രാവിലെ ഉണ്ടായിരുന്നുള്ളൂ. ഉച്ചയായപ്പോഴും പാര്‍ക്കിലെ മരത്തണലുകളുടെ ശീതളിമയിലും, പച്ചപ്പരപ്പുമാത്രമുള്ള അവിടുത്തെ പുല്‍ത്തകിടിയിലും ആറുമണിക്കൂറോളം കടന്നുപോയത് അറിഞ്ഞതേയില്ല.


പങ്കെടുത്തവരുടെ ഗ്രൂപ്പ് ഫോട്ടോ. ക്ലിക്ക് ചെയ്ത് വലുതാക്കി കാണൂമീറ്റില്‍ പങ്കെടുത്തവരെ കൂടാതെ അമേരിക്കയില്‍ നിന്ന് കിലുക്കാം‌പെട്ടിചേച്ചി, നാട്ടില്‍ നിന്ന് അതുല്യച്ചേച്ചി, തമനു എന്നിവരും, ബഹറിനില്‍ നിന്ന് കുഞ്ഞനും, പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അതിനു കഴിയാതെ വന്ന ബഷീര്‍ വെള്ളറക്കാട്, ബിനോയ് എന്നീ ബ്ലോഗര്‍മാരും മീറ്റ് നടന്നുകൊണ്ടിരുന്നപ്പോള്‍ ഫോണില്‍ കൂടി അവരുടെ മാനസിക സാന്നിദ്ധ്യം അറിയിക്കുകയുണ്ടായി.

മീറ്റിന് ലഘുഭക്ഷണങ്ങളായി കൈതമുള്ളുചേട്ടനും ചേച്ചിയും കൊണ്ടുവന്ന മുളകുബജി, രാധേയന്‍ ഫാമിലിയുടെ ഉണ്ണിയപ്പം, തറവാട്ടുകാരുടെ ജ്യൂസ് ചിപ്സ്, കിച്ചുവിന്റെ കപ്പലണ്ടിവറുത്തതും ജിഞ്ചര്‍ടീയും ഉണ്ടായിരുന്നു. ഉച്ചഭക്ഷണമായി രുചികരമായ ചിക്കന്‍ ബിരിയാണി. അതിന്റെ അറേഞ്ച്മെന്റ് കൈതമുള്ള് ശശിയേട്ടന്‍ ആയിരുന്നു. ഇവര്‍ക്കെല്ലാം യു.എ.ഇ. ബ്ലോഗര്‍മാരുടെ പേരില്‍ നന്ദി അറിയിക്കുന്നു.

മീറ്റില്‍ വച്ച് ചില ബ്ലോഗര്‍മാരുടെ പുസ്തകങ്ങളുടെ വില്പനയും / വിതരണവും ഉണ്ടായിരുന്നു. സിമി നസറേത്തിന്റെ ചിലന്തി, പ്രിയ ഉണ്ണികൃഷ്ണന്റെ പ്രയാണം, ടി.പി വിനോദിന്റെ നിലവിളിയെകുറിച്ചുള്ള കടം കഥകള്‍, വിഷ്ണുമാഷിന്റെ കുളം+പ്രാന്തത്തി, ലീല ചന്ദ്രന്റെ ലൌലി ഡാഫൊഡിത്സ്, ഹൃദയം പറയുന്ന കഥകള്‍ എന്നിവയായിരുന്നു ഈ പുസ്തകങ്ങള്‍. പുസ്തകങ്ങളെപ്പറ്റി ഒരു പ്രത്യേക പോസ്റ്റ് ഹരിയണ്ണന്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും.

അമൃതാ ടി.വി യ്ക്കുവേണ്ടി സമീഹ ഈ മീറ്റിന്റെ ക്ലിപ്പിംഗുകള്‍ പകര്‍ത്തിയിട്ടുണ്ട്. അത് ഇന്നത്തെ (ഫെബ്രു 21) അമൃത വാര്‍ത്തകളില്‍ എപ്പോഴെങ്കിലും കാണാം.

‘ബൂലോക കാരുണ്യം‘ എന്ന ബ്ലോഗില്‍ പറഞ്ഞിട്ടുള്ള സാവിയോ എന്ന നാലുവയസുകാരന്റെ ചികിത്സാഫണ്ടിലേക്ക് 860 ദിര്‍ഹം (11000 രൂപ) ഇവിടെ കൂടിയ സുമനസുകളായ ബ്ലോഗര്‍മാര്‍ പിരിച്ചെടുക്കയും ചെയ്തു.

ഈ മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാരില്‍ ചിലര്‍ പബ്ലിഷ് ചെയ്ത മീറ്റ് പോസ്റ്റുകള്‍:

0. അഞ്ചല്‍ക്കാരന്‍
1. ദേവരാഗം
2. രണ്‍ജിത് ചെമ്മാട്
3. സുല്ല്
4. വിശാലമനസ്കന്‍
5. അനില്‍ശ്രീ
6. ടീ.പി
7. കൈപ്പള്ളിയുടെ നവരസങ്ങള്‍ - അപ്പു
8. കിച്ചുവിന്റെ പോസ്റ്റ്

ആദ്യ’വട്ട’ ചര്‍ച്ചകള്‍


ഉച്ചഭക്ഷണത്തിനു ശേഷം നാലുമണിയോടെ എല്ലാവരും പിരിഞ്ഞു. മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും ഒറ്റയ്ക്കൊറ്റയായുള്ള ചിത്രങ്ങളും പേരുകളും താഴെനല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഓരോ ഗ്രൂപ്പ് ഫോട്ടോകളിലും ഉള്ളവര്‍ ആരൊക്കെ എന്ന് എഴുതുന്നില്ല.

ഈ മീറ്റിന്റെ വിശദവിവരങ്ങളും കൂടുതല്‍ ഫോട്ടോകളും ഈ ബ്ലോഗില്‍തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഇളംതെന്നല്‍
ഇടിവാള്‍
ഏറനാടന്‍
അനസ്
അഗ്രജന്‍
മൈനാഗന്‍
കാട്ടിപ്പരുത്തി
കൈപ്പള്ളി
നമസ്കാര്‍
നജുസ്
രാജീവ് ചേലനാട്ട്
രാധേയന്‍
പാര്‍ത്ഥന്‍
സങ്കുചിതന്‍
തൃഷ്ണ (ഷംസ്)
സാല്‍ജോ
രണ്‍ജിത് ചെമ്മാട്
താഴ്വാരം
തറവാടി
സുല്‍
സിമി
ശശി (എരകപ്പുല്ല്)
ഷാഫ്
കുറ്റ്യാടിക്കാരന്‍
ഇത്തിരിവെട്ടം
ഉഗാണ്ട രണ്ടാമന്‍
ഷിഹാബ്
അത്കന്‍
സമീഹ
പകല്‍ക്കിനാവന്‍
മിന്നാമ്മിനുങ്ങ്
അഞ്ചല്‍ക്കാരന്‍
കാവലാന്‍
കനല്‍
ഹരിയണ്ണന്‍
വല്യമ്മായി
കൈതമൂള്ള്
ദേവരാഗം
അപ്പു
അനില്‍ശ്രീ
ആര്‍ബി
റാം മോഹന്‍ പാലിയത്ത്
രാമചന്ദ്രന്‍ വെട്ടിക്കാട്
നസീര്‍ കടിക്കാട്
കുറുമാന്‍
കരീം മാഷ്
പൊതുവാള്‍
വിശാലമനസ്കന്‍
വരവൂരാന്‍
സിദ്ധാര്‍ത്ഥന്‍
സാക്ഷി
ഷംസുദീന്‍


143 comments:

Rasheed Chalil said...

ഇതിന് തേങ്ങ എന്റെ വക...

Rasheed Chalil said...

മീറ്റ് ഗംഭീരമായിരുന്നു. പഴയ ബ്ലൊഗേഴ്സ്... പുതിയവര്‍... തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, അങ്ങനെ എല്ലാവരും കൂടിയ സംഗമം...

നന്ദി... എല്ലാവര്‍ക്കും, സ്പെഷ്യല്‍ നന്ദി അപ്പൂന് ഈ അപ്ഡേറ്റിന്...

യാരിദ്‌|~|Yarid said...

ഇതിനു തേങ്ങ എന്റെയും വക, അപ്പൂട്ടന്റെ തലക്ക് തന്നെ.

യാരിദ്‌|~|Yarid said...

ഒരു ലോഡ് ആൾക്കാരുണ്ടല്ലൊ ഇവിടെ.

അനില്‍@ബ്ലോഗ് // anil said...

അസൂയ തോന്നുന്നു.
ഇത്രയും ചങ്ങാതിമാര്‍ ഒന്നിച്ച് !!!

ബയാന്‍ said...

നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം, നല്ല ചന്തമുള്ള ആള്‍ക്കാര്‍, നല്ല മനസ്സിന്റെ നന്മയാകണം ഈ കൂട്ടായ്മ.

അപ്പൂ, പകല്‍ കിനാവന്‍..പടത്തിനു അടിക്കുറിപ്പിട്ടിരുന്നെങ്കില്‍.

shams said...

വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയും നല്ലൊരു മീറ്റ് സംഘടിപ്പിച്ചതിന് നന്ദി സംഘാടകരോട്,
മുമ്പ് കണ്ടവരെയൊക്കെ വീണ്ടും കണ്ട് ഓര്‍മ്മ പുതുക്കാനും പുതിയവരെ പരിചയപ്പെടാനും കഴിഞ്ഞതില്‍ വളരെയധികം സന്തോഷം.

ദേവന്‍ said...

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് പറഞ്ഞപോലെ രണ്ടുമൂന്നുദിവസം കൊണ്ടും മീറ്റ്‌ സംഘടിപ്പിക്കാം, കേമമായി നടത്താമെന്ന് മനസ്സിലായി!

സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും നന്ദി.

Ranjith chemmad / ചെമ്മാടൻ said...

ഇതാണ് മീറ്റ്!!!
ആ ഉണ്ണ്യപ്പത്തിന്റെയും മുളക് ബാജിയുടെയും
സ്വാദങ്ങ് മാറുന്നില്ല....

കുഞ്ഞന്‍ said...

ഇത്തിരിനേരം കൊണ്ട് ഒത്തിരിപ്പേരിനാല്‍ നടന്ന ഈ സൌഹൃദ ഒത്തുചേരല്‍, ആ സ്ഥലം പോലെ കൂട്ടുകാര്‍ക്ക് സന്തോഷവും മനശ്ശാന്തിയും നല്‍കിയെന്ന് പടത്തിലൂടെയും കമന്റിലൂടെയും മനസ്സിലാക്കുന്നു. പ്രത്യേക അഭിനന്ദനം ആ കാരുണ്യ ഫണ്ടിലേക്ക് ഒരു തുക പിരിച്ചെടുക്കാനും ഈ വേദി ഉപയോഗിച്ചതിന്.

അപ്പൂട്ടാ നന്ദി.

കുറുമാന്‍ said...

അയ്യോ, ഉണ്ണ്യപ്പം കിട്ടാത്തതില്‍ പരാതിയില്ല, മുളക് ബജ്ജി? ഇതൊക്കെ എപ്പോ സപ്ലൈ ചെയ്തു?

അപ്പുവേ ഇത്ര വേഗത ഉണ്ടോ?

പിന്നെ സാവിയോ‍ന്റെ കാര്യം തോമസ് പറഞ്ഞത് പ്രകാരം ഒന്നാലോചിച്ചിട്ട് മതി.

സിദ്ധാര്‍ത്ഥന്‍ said...

enikku mulaku baji kitteela :(
ente padavum kandilla :(

സാല്‍ജോҐsaljo said...

സംഘാടകരെ അഭിനന്ദിക്കാതെ തരമില്ല. വിർച്വൽ ലോകത്തിൽ നിന്നും പുറത്തേയ്ക്കിറങ്ങിയതിന്റെ ഒരു രസം.

ആസ്വദിച്ചു.

ചന്ദ്രകാന്തം said...

തീരെ വരാൻ പറ്റാതിരുന്നതുകൊണ്ടുമാത്രമാണെങ്കിൽക്കൂടി, ഈ സന്തോഷനിമിഷങ്ങളിൽ പങ്കുകൊള്ളാൻ ആവാതെ പോയതിൽ..സത്യമായും സങ്കടം തോന്നുന്നു. വലിയൊരു നഷ്ടം തന്നെയെന്ന്‌ ഓരോ റിപ്പോർട്ടുകളും പടങ്ങളും എന്നോട്‌ ആവർത്തിയ്ക്കുന്നു..
:(

വരവൂരാൻ said...

എന്നും ഓർമ്മയിൽ നിൽക്കും ഒരു മീറ്റ്‌. നന്ദി എല്ലാത്തിനും എല്ലാവർക്കും ആശംസകളൊടെ, സ്നേഹപൂർവ്വം വരവൂരാൻ

മുസ്തഫ|musthapha said...
This comment has been removed by the author.
മുസ്തഫ|musthapha said...
This comment has been removed by the author.
മുസ്തഫ|musthapha said...

:)
അതെ,അതാണ് ദേവേട്ടാ... ചക്ക വേരിലും കായ്ക്കും എന്ന് മനസ്സിലായി...
എല്ലാവര്‍ക്കും വേണമായിരുന്നു ഇങ്ങിനെയൊരു കൂടിച്ചേരല്‍...
പരിചയമുള്ളവരെ വീണ്ടും കാണാനും പുതിയ കുറേ പേരെ നേരിട്ട് പരിചയപ്പെടാനും കഴിഞ്ഞതില്‍ വളരെ സന്തോഷം...
കമന്റുകളിലൂടേയും ഫോണ്‍ കോളുകള്‍ വഴിയും ഈ മീറ്റിന്റെ ഭാഗമായി തീര്‍ന്ന നല്ല മനസ്സുകള്‍ക്ക് നമ്മളുടെ എല്ലാവരുടേയും സ്നേഹം അറിയിക്കട്ടെ...

രണ്‍ജിത്തേ, മുളകു ബാജിയോ... എപ്പോ!
വിശാലന്റേം വൈഫിന്റേം ക‍യ്യിലും കണ്ടു, ഞാന്‍ തിന്നാതിരുന്ന എന്തോ ഒരൈറ്റംസ്... ഇതൊക്കെ എപ്പോ സംഭവിച്ച്... മീറ്റില്‍ മിസ്സായ ഈറ്റൈറ്റംസുകള്‍ ഇനിയുമുണ്ടോ!

:)

സുല്‍ |Sul said...

അടിച്ചു പൊളിച്ച മറ്റൊരു ബൂലോഗ സംഗമം കൂടി. വന്നവര്‍ക്കും കണ്ടവര്‍ക്കും എല്ലാവര്‍ക്കും, പ്രത്യേകിച്ച് സംഘാടകര്‍ക്കും ഹൃദയംഗമമായ നന്ദി. (ഇത്രെം വേണോ).

എല്ലാരെം കണ്ടതില്‍ സന്തോഷം.

ഓടോ: വിശാലന്‍ ടീമിന്റെ പ്രാര്‍ഥനാഗാനത്തിന്റെ പടം സൂപര്‍ അപ്പു.

-സുല്‍

Shaf said...

സംഘാടകരെ അഭിനന്ദിക്കാതെ തരമില്ല. വിർച്വൽ ലോകത്തിൽ നിന്നും പുറത്തേയ്ക്കിറങ്ങിയതിന്റെ ഒരു രസം.

ആസ്വദിച്ചു

kichu / കിച്ചു said...

ആളുകള്‍ പള്ളിയിലും,കുറുമാന്‍ വണ്ടിയിലും പോയ സമയം നോക്കി മുളകു ബജി വിളമ്പിയ പ്രിയ ചേച്ചിക്കും,ശശിയേട്ടനും(കൈതമുള്ള്)ജയ്..

കിട്ടാത്തവര്‍ പേരു രജിസ്റ്റര്‍ ചെയ്താല്‍ അടുത്ത മീറ്റിന് പരിഗണിക്കുന്നതായിരിക്കും...

അപ്പൂ. പോസ്റ്റ് പെരുത്ത് നന്നായി

എല്ലാവരും വളരെ enjoy ചെയ്ത ഒരു മീറ്റും ഈറ്റും.

വളരെ സമയമെടുത്ത് ഓര്‍ഗനൈസ് ചെയ്താല്‍ ഇത്ര നന്നാവില്ല.

G.MANU said...

തകര്‍ത്തു തരിപ്പണം ആക്കി അല്ലേ..ആശംസകള്‍..

ഇടിവാളേ വണ്ണം കുറച്ചോ..മാന്ദ്യം അവിടെ എത്തിയില്ല എന്നു തോന്നുന്നു..

കൈപ്പള്ളിമാഷിന്റെ തലയില്‍ വള്ളിക്കൊട്ട വച്ച മാതിരിയുണ്ടല്ലോ :)

SunilKumar Elamkulam Muthukurussi said...

അല്ല, കയ്യിൽ കൈച്ചെയിനും കഴുത്തിൽ മാലയും ഇല്ലാത്ത ആണുങ്ങളെ മീറ്റിൽ പങ്കെടുപ്പിക്കില്ല എന്നുണ്ടായിരുന്നോ? :):)

G.MANU said...

അഗ്രജാ നീ ഡെയ്‌‌ലി ഡെയിലി ചെറുപ്പമായി വരുവാണല്ലോടേ... സഖിമാരുടെ എണ്ണം കൂടിയെന്നു പറഞ്ഞപ്പോ ഇത്ര കരുതിയില്ല :)

കുഞ്ഞന്‍ said...

മനുവണ്ണാ...ഇനി വണ്ണാന്‍ എന്നുവിളിച്ചൂന്ന് പറയല്ലെ മനു അണ്ണാ എന്നാണ്..കമന്റുകള്‍ കലക്കി..കൈപ്പള്ളിയെപ്പറ്റിപ്പറഞ്ഞതുവായിച്ചിട്ട് ചിരിയടക്കാന്‍ പറ്റുന്നില്ല.

ഇടിവാളിനെ കണ്ടാല്‍ ഒരു ഫിലിംസ്റ്റാറിന്റെ ലുക്കൊക്കെയുണ്ട്.

അഗ്രജന്‍ said...

ഡായ് മനൂ... ചുമ്മാ വേണ്ടാതീനം പറയല്ലെഡാ മച്ചാ :)

ഏറനാടന്‍ said...

ഇന്നലെ പിരിഞ്ഞുപോയി ഇന്ന് കണ്ടുമുട്ടി നിറുത്തിവെച്ച സംസാരത്തില്‍ നിന്നും വള്ളിപുള്ളി വിടാതെ തുടരുന്നവരെ പറ്റി കേട്ടിട്ടുണ്ട്. അത് പലര്‍ക്കും ഇന്ന് അനുഭവപ്പെട്ടിട്ടുണ്ടാവും എന്ന് കരുതുന്നു.

ഇനിയെന്ന് കാണും നമ്മള്‍,,?

കിച്ചൂ കുറൂ മുളകുബജ്ജി കണ്ടില്ലേ? ഫോട്ടോയില്‍ കണ്ടല്ലോ.. പിന്നെ ഹോ കൈതമുള്ളേട്ടന്‍ & വൈഫ് വക മുളകുബജ്ജി മൂന്നാലെണ്ണം കഴിച്ച് എരിവു കൂടിയപ്പോള്‍ വെള്ളം തപ്പി നടന്ന് ദാഹിച്ച് വലഞ്ഞൂട്ടോ..

മുളകുബജ്ജി ഈ മീറ്റിന്റെ ഫേവറൈറ്റ് ഐറ്റം ആയി.

അഞ്ചല്‍ക്കാരന്‍ said...

വെള്ളിയാഴ്ച പതിവുള്ള ഉറക്കം പോലും ഉപേക്ഷിച്ച് അതി രാവിലെ പന്ത്രണ്ടര മണിയ്ക്ക് സബീല്‍ പാര്‍ക്കിലെ മീറ്റില്‍ പങ്കെടുത്തിട്ട് അവിടെ വിളമ്പിയ മുളക് ബജി, ഉണ്ണ്യപ്പം എന്നീ വിഭവങ്ങളുടെ പൊടിപോലും നല്‍കാതിരുന്ന സംഘാടക സമിതിയോട് പ്രതിഷേധം രേഖപ്പെടുത്താന്‍ ഈവസരം ഉപയോഗപ്പെടുത്തുന്നു. ഒരു കരിവാരം പ്രഖ്യാപിയ്ക്കാനുള്ള ആളെ സംഘടിപ്പിയ്ക്കാന്‍ ഒക്കുമോന്നു നോക്കട്ടെ!

പകല്‍കിനാവന്‍ | daYdreaMer said...

കിടിലോല്‍ കിടിലം... ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറെ ഓര്‍മ്മകള്‍.. കുറെ കൂട്ടുകാരെ കണ്ടുമുട്ടി... പിന്നെ വറുത്ത കപ്പലണ്ടി യുടെ കാര്യം ആരും പറഞ്ഞു കേട്ടില്ല.. തിന്നിട്ടു പോയ പോരാ ... പറയുകേം വേണം... !! അഭിവാദ്യങ്ങള്‍....

ഇനി എന്നാ അടുത്ത മീറ്റ്...!

Ranjith chemmad / ചെമ്മാടൻ said...

കിട്ടിയതും തിന്ന് മിണ്ടാതിരുന്നാ മതിയായിരുന്നു...
ഇതിപ്പോ പ്രശ്നമായോ?.....
അതേയ്, ഉണ്ണ്യപ്പം ബാക്കിയായിട്ട്, നാലുമണി നേരത്ത് കൈതമുള്ള് മാഷ്
രണ്ടാം ട്രിപ്പ് സപ്ലൈയുമായ് എത്തിയത് മ്മടെ അഞ്ചല്‍ക്കാരന്‍ കണ്ടില്ലേ?
പന്ത്രണ്ടരക്ക് എണീറ്റ് കണ്ണ് തെളിയാതെ പൂരപ്പറമ്പിലെത്ത്യാ അങ്ങനിരിക്കും...
ഇത്തവണ മുളക് ബാജി കിട്ടാത്തവര്‍ക്ക് അടുത്തതവണ മുളക് (ബാജിയില്ലാതെ)
എന്റെ വക ഫ്രീയായിട്ട് വിതരണം ചെയ്യുന്നതായിരിക്കും....!

അഗ്രജന്‍ said...

പകല്‍കിനാവന്‍...said...
ഇനി എന്നാ അടുത്ത മീറ്റ്...!

അതാണ്... അതാണ് കേള്‍ക്കേണ്ട ചോദ്യം :)

t.k. formerly known as thomman said...

നല്ല ചിത്രങ്ങള്‍! താങ്ക്സ്.

ഒരു മലയാളി അസോസിയേഷന് കൂടുന്ന ആള്‍ക്കാരുണ്ടല്ലോ :-)

അനില്‍ശ്രീ... said...

നല്ലൊരു ദിവസത്തിന്റെ അവസാനം നല്ല ഓര്‍മകളുമായി പോരുമ്പോള്‍ വീണ്ടും എത്രയും പെട്ടെന്ന് കാണാം എന്ന കണക്കു കൂട്ടലാണ് മനസ്സില്‍.

ബാക്കി കൂടി പോരട്ടെ.....

നജൂസ്‌ said...

അകകണ്ണില്‍ കണ്ടിരുന്ന ചിലരെ ഇതാ ഇങനെ അടുത്ത്‌ ചേര്‍ത്ത്‌ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്‌
ഉള്ളില്‍ ഉറച്ച്‌പോയ ചില പിടിവാശികളെ അറുത്തു
മാറ്റേണ്ടി വന്നിട്ടുണ്ട്‌.
20Feb'09 നെ ജീവിത പുസ്തകത്തിലേക്ക്‌
വരച്ച്‌ വെച്ചിട്ടുണ്ട്‌....

സംഘാടകരേ തൊഴുകൈ..

നജൂസ്‌ said...
This comment has been removed by the author.
yousufpa said...

സംഘടനാപാടവം തെളിയിച്ച സംഗമത്തില്‍ സ്നേഹപ്പകര്‍ച്ചക്ക് അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു.ഒപ്പം കാരുണ്യത്തിനും.
അപ്പുവിനും ശശിയേട്ടനും ദേവേട്ടനും അഗ്രജനും എത്ര നന്ദി പറ ഞ്ഞാലും മതിയാവില്ല.

ഗുപ്തന്‍ said...

Off: Chelanatine aadyam kaanukayaa photoyil polum..pratheekshicha shape-ae alla :)

yousufpa said...

മനു, എന്നിയ്ക്ക് പേടി അഗ്രു ആ പച്ചക്കുപ്പായമിടും എന്നായിരുന്നു.അങ്ങനെ ആയിരുന്നു എങ്കില്‍ ആ കുപ്പായം ഷാര്‍ജ മ്യൂസ്സിയത്ഥിന് നല്‍കിയേനെ.നമ്മുടെ പഴയ രണ്ടു രൂപ സൂക്ഷിക്കുന്നത് പോലെ അവര്‍ അത് സൂക്ഷിച്ചു കൊള്ളും...

മുജീബ് കെ .പട്ടേൽ said...

പങ്കെടുക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. അടുത്ത പ്രാവശ്യം നോക്കാം

അനില്‍ശ്രീ... said...

എന്റെ വകയായി കുറച്ച് പടങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാവരുടെയും ഒത്തുകൂടല്‍ കാണുമ്പോ വളരെ സന്തോഷം തോന്നുന്നു.

യൂയേയീ മീറ്റില്‍ ഒരിക്കലെങ്കിലും ഒന്നു കൂടണമെന്നൊരാഗ്രഹമുണ്ട്...

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ !!!‍

കാപ്പിലാന്‍ said...

സന്തോഷമായി . എല്ലാവരെയും ഫോട്ടോയില്‍ എങ്കിലും കാണാന്‍ കഴിഞ്ഞല്ലോ . എനിക്ക് ഇനി രണ്ടാഴ്ച കോളായി :) ആ കൈപ്പള്ളിയുടെ മുടി കണ്ടപ്പോള്‍ മുതല്‍ ചിരിക്കാന്‍ തുടങ്ങിയതാ .ഇനി ബ്രേക്ക് ഇട്ടു വിട്ടു വിട്ടു ചിരിക്കാം .

Manoj മനോജ് said...

ഉം... യു.എ.ഇ.ക്കാരുടെ ഒരു “യോഗം”....

Zebu Bull::മാണിക്കൻ said...

ഞാന്‍ മിക്കവാറും എല്ലാവരുടെയും പടം തന്നെ ആദ്യമായാണു കാണുന്നത്. ഗുപ്തന്‍ പറഞ്ഞപോലെ, ചേലനാട്ടിന്റെ പടം ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തം. അതുപോലെ ദേവന്‍, വലിയമ്മായി, കൈതമുള്ള് എന്നിവരും.

ഹി ഹി ഹി @മനുവിന്റെ കമന്റ്

Calvin H said...

ഫോട്ടോകള്‍ കലക്കി...
ആരും ഞാനുദ്ദേശിച്ച പോലെ അല്ല ( എന്നോടാരാ പറഞ്ഞേ വേണ്ടാത്തത് ഒക്കെ കേറി ഉദ്ദേശിക്കാന്‍)

പൊറാടത്ത് said...

കൈതമുള്ളിന്റെ കയ്യിൽ മുള്ള് മാത്രമല്ല, മുളക് കൂടി ഉണ്ട് അല്ലേ..എല്ലാവരേയും ഒരു വഴിയ്ക്കാക്കിയിട്ടെ കാര്യം എന്ന രീതിയിലല്ലേ ആ പെട്ടീം താങ്ങിയുള്ള വരവ്.. :)

എല്ലാവരെയും ഇവിടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

ഈ റിപ്പോർട്ടിനും ഫോട്ടോസിനും വളരെ നന്ദി അപ്പുമാഷേ..

ഹരീഷ് തൊടുപുഴ said...

കൈതമുള്ള് മാഷിന്റെയും, അപ്പുവേട്ടന്റെയുമൊക്കെ പടമെടുത്ത D80ക്കാരന്‍ ഭായി എന്തിന്നാ നട്ടുച്ചയ്ക്ക് ISO 1600 ഇട്ടിരിക്കുന്നെ!!!

ഈ മീറ്റ് കണ്ടിട്ട് കൊതിയാകുന്നല്ലോ!!
ആ രണ്‍ജിത് എന്താ തിന്നാനുണ്ടെന്നു പറഞ്ഞെ...!!!
എല്ലാവരെയും കാണാന്‍ കഴിഞ്ഞു ഈ ഫോട്ടൊകള്‍ വഴി...നന്ദി

മാണിക്യം said...

ബൂലോക പ്രമുഖരെ എല്ലാവരേയും പരിചയം ബ്ലൊഗിലൂടെ പേര്‍ എഴുതി ഫോട്ടോ ഇട്ടത് വളരെ ഉചിതമായി പ്രീയപ്പെട്ട പല ബ്ലോഗറെയും ഫോട്ടൊയില്‍ കണ്ടപ്പൊള്‍ അതിയായ സന്തോഷം ..
ആശംസകളോടെ മാണിക്യം.

തറവാടി said...

ഉണ്ണിയപ്പം ഉഗ്രന്‍ , സോഫ്റ്റ് , :), അഗ്രജന്‍ ഒന്നേതന്നുള്ളൂ :(
മുളക് കിട്ടിയില്ല :(, ന്‍‌റ്റെ ജ്യൂസിനെ ല്ലാരും മറന്നൂല്ലേ ;)
അവസനം എല്ലാവരോടും യാത്രപറയാന്‍ പറ്റാത്ത വിഷമം മാത്രം :)

പാമരന്‍ said...

തേങ്ക്യു, തേങ്ക്യു.. പേരുകളെ മുഖങ്ങളുമായി കണക്റ്റ്‌ ചെയ്തു തന്നതിന്‌..

അതുല്യ said...

ശ്ശോ.. എന്തൊരം ചുള്ളന്മാരാണേ.... സഖിയ്ക്കണില്യങോട്ട് കണ്ടിട്ട്.. ശ്ശോ...

(പിരിവ് നടത്തീതിനു നന്ദി, അന്‍സാരി എക്സ്ചേഞ്ച് ഏത് ബാങ്കിലേയ്ക്കും ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് കേള്‍ക്കുന്നു, അഗ്രു, റോളയിലെ അന്‍സാരീല്‍ ഒന്ന് ട്റെ മാഡി... പ്ലീസ്) അവിടുന്നന്നെ അയക്കുകയാണെങ്കില്‍, എന്റെം ഒരു ഇരുന്നൂറ് കൂട്ടി പിടീച്ച് ഇട്ടേക്കണെ, കണക്ക് സെറ്റിലാക്കണമെങ്കില്‍ ശര്‍മാജീനെ ഒന്ന് കറക്കിന്‍, അങ്ങേരു എത്തിയ്ക്കും റോളയില്‍, ഞാനും പറയാം.)

Kaippally said...

portrait ചിത്രങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ടു്.
ഇതെല്ലാം എടുത്തവർ അവരവരുടെ picasaweb accountലെക്ക് ഒരു link കൊടുത്തിരുന്നു എങ്കിൽ നന്നായിരുന്നു.

കനല്‍ said...

എങ്ങനെ ബ്ലോഗേഴ്സ് മീറ്റണം?
എന്തിനു ബ്ലോഗേഴ്സ് മീറ്റണം?
ഈ ചോദ്യങ്ങള്‍ക്ക് യു എ ഇ ബ്ലോഗേഴ്സ് മീറ്റ് ഫെബ്രു: 20,2009 ഉത്തരം നല്‍കുന്നു.ഈ വെള്ളിയാഴ്ചയ്ക്ക് ദൈര്‍ഘ്യമില്ലായിരുന്നതു പോലെ.

kichu / കിച്ചു said...

അഞ്ചലേ..

തിന്നാനുള്ളത് കിട്ടണമെങ്കിലേ നേരത്തിനും കാലത്തിനും വരണം..അടുത്ത മീറ്റിന് ആദ്യം എത്തുമെന്നു കരുതുന്നു.

പകല്‍ക്കിനാവേ

വറുത്ത കപ്പലണ്ടീ രണ്ടും മൂന്നും റൌണ്ട് ചുറ്റിയല്ലോ ബാക്കി തിരൈച്ചു കൊണ്ടു വന്നിട്ടുണ്ട്, എടുത്ത് വെച്ച് അടുത്ത മീറ്റിനു കൊണ്ടു വരാംട്ടൊ.

കൃഷ്‌ണ.തൃഷ്‌ണ said...

ഈ പരിചയപ്പെടുത്തലിനു നന്ദി.
എല്ലാവര്‍ക്കും നമസ്‌കാരം.
ഇത്തരം ഒത്തുചേരലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.

കുഞ്ഞന്‍ said...

അകക്കണ്ണിനാല്‍ കണ്ട പല പ്രമുഖരേയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം. എല്ലാവരും ചുള്ളന്മാര്‍. പരീക്ഷ സമയമായതിനാല്‍ കുട്ടികള്‍ കുറവായിരുന്നുവെന്ന് പടത്തില്‍ക്കൂടി മനസ്സിലാക്കുന്നു. പുതിയ ബ്ലോഗേഴ്സിന് ഈ ഒത്തുചേരല്‍ ഒരു പ്രചോദനമായിത്തീരട്ടെ..

അപ്പുട്ടാ..പടത്തിലെ ചില പേരുകള്‍ വായിക്കാന്‍ പ്രയാസമുണ്ട്. ഉദാ. താഴ്വാരം.. അതുപോലെ പടത്തിലെ ഫോണ്ടുകളുടെ കളര്‍ അനുയോജ്യമായതും കൊടുക്കുകയാണെങ്കില്‍ നന്നായിരിക്കും.

Appu Adyakshari said...

ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്ക് ഉറക്കം വന്നപ്പോള്‍ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത് നിര്‍ത്തിയതാണ്!. ഇന്നു രാവിലെ കുറച്ചു ഫോട്ടോകള്‍ കൂടീ അല്പോഡ് ചെയ്തിട്ടുണ്ട്. :-)

ഉഗാണ്ട രണ്ടാമന്‍ said...

എന്നും ഓര്‍മ്മയില്‍ നില്‍ക്കും ഒരു മീറ്റ്‌...

Appu Adyakshari said...

കുഞ്ഞാ, ഇനി ചിത്രങ്ങളിലെ ഫോണ്ട് മാറ്റാന്‍ പറ്റില്ല. സോറി. വായിക്കാന്‍ വയ്യാത്തവ ഞാന്‍ ചാറ്റില്‍ പറഞ്ഞുതരാം. എല്ലാ പടങ്ങളും വെട്ടിയൊരുക്കാന്‍ സമയം വേണ്ടേ മാഷേ? ഫോട്ടോഷൊപ്പില്‍ മലയാളത്തില്‍ എഴുതുവാന്‍ പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാ. ഷെമി :-)

Kalesh Kumar said...

ഇനിയും ശക്തമാകട്ടെ കൂട്ടായ്മ....

എല്ലാവര്ക്കും ആശംസകള്!

മുസാഫിര്‍ said...

എല്ലാവരേയും കാണാന്‍ പറ്റിയതില്‍ സന്തോഷം !

kichu / കിച്ചു said...

അപ്പൂ

എന്നെ കരുതിക്കൂട്ടി മറന്നല്ലേ...

അടുത്ത മീറ്റിന് ginger tea യും കപ്പലണ്ടി വറുത്തതും അപ്പുവിനില്ല.

Radheyan said...

ബജി എനിക്കും കിട്ടിയില്ല(കുറുമാന്റെ വണ്ടി കാണാന്‍ പോയപ്പോള്‍) അത് മിസ്സായി.

വ്യാഴാഴ്ച്ചക്ക് ഉച്ചക്ക് 5 മണിക്കൂറ് ഒരേ നില്‍പ്പ് നിന്ന് നൂറോളം ഉണ്ണിയപ്പം ഉണ്ടാക്കി തന്ന ബ്ലോഗിണി അല്ലാത്ത എന്റെ ഭാര്യയോടുള്ള അകൈതവമായ (ഒരു കൈതമുള്ളുമില്ലാത്ത) നന്ദി പ്രകാശിപ്പിക്കുന്നു,(നാളെയും കഞ്ഞീ കിട്ടണമലോ).

എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം,നന്ദി

sHihab mOgraL said...

2009 ഫെബ്രുവരി 20 ജീവിതത്തിന്റെ ഏടില്‍ പ്രത്യേകം കുറിച്ചു വെക്കേണ്ടതു തന്നെ.
എത്ര ഹൃദ്യമായിരുന്നു ആ കൂട്ടായ്മ.
കുറുമാന്റെ അനൗണ്‍സ്മെന്റും
കൈപ്പള്ളിയുടെ ക്ലാസും
കിച്ചു ചേച്ചിയുടെ കട്ടന്‍ ചായയും
അഗ്രജന്‍, അപ്പു, കൈതമുള്ള് തുടങ്ങിയവരുടെ സംഘാടനവും
പിന്നെ പുതിയതായി കിട്ടിയ പല കൂട്ടുകാരും...
എല്ലാം ഓര്‍മ്മയില്‍ ഭദ്രം..
മനുഷ്യത്വപരമായ നന്മകളും ഈ കൂട്ടായ്മകളില്‍ നിന്നുരുത്തിരിയുന്നു എന്നതും ഈ മീറ്റിനെ ധന്യമാക്കുന്നു.
ഫോട്ടോയെടുപ്പ് ഭംഗിയാക്കിയ
അപ്പുവിന്‌, പകല്‍ക്കിനാവന്‌, അനില്‍ശ്രീക്ക്, ദേവേട്ടന്‌, എല്ലാം അഭിനന്ദനങ്ങള്‍.. വിശാലമനസ്ക്കാ.. കൊറേ ഫോട്ടോയെടുത്തതും എടുപ്പിച്ചതുമാണല്ലോ.. ഒന്ന് കാണാന്‍ പറ്റോ..? :)
പിന്നെ മുളക് ബജി.....? കാന്താരികളെ നോക്കി മാത്രമാണോ ഇതു വിതരണം ചെയ്തത് ? ;)
പകല്‍ക്കിനാവന്‍ ചോദിച്ചതു പോലെ, അഗ്രജന്‍ കൂട്ടു കൂടിയ പോലെ "ഇനിയെപ്പഴാ...?"

Kaippally said...

കാപ്പിലാനെ
അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ല.

കുറ്റ്യാടിക്കാരന്‍|Suhair said...

നന്ദി...
വേറെന്ത് പറയാനാ..

Appu Adyakshari said...

കിച്ചുച്ചേച്ചീ, മറന്നതല്ലേ... !
എല്ലാ സ്നാക്സുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പോസ്റ്റില്‍ അപ്ഡേട് ചെയ്തിട്ടുണ്ട്. :-)

കാവലാന്‍ said...

മീറ്റ് വരുന്നു,മീറ്റ് വരുന്നു എന്നു കേള്‍ക്കുമ്പോള്‍,ബൂലോകത്ത് ഓണം വരുന്ന പ്രതീതിയാണ്.
മീറ്റ് സംഘാടകര്‍ക്കും,ഈറ്റും ഡ്രിങ്ക്സും കൊണ്ടുവന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദി.ഒറ്റക്ക് സംഘഗാനം പാടിയ കൈപ്പിള്ളിക്കും,ചാക്യാര്‍കൂത്ത്/ചവിട്ടു നാടകം!!!??അവതരിപ്പിച്ച കുറുമാനും അഫിനനദനത്തിന്റെ വാഡാ........മലരുകള്‍.പുസ്തകവില്പ്പന ഊര്‍ജ്ജിതമാക്കിയ കട്ടഞ്ചായയും,കപ്പലണ്ടിയും കലാകാരിക്കും പ്രത്യേകം അഭനന്ദനങ്ങള്‍.മാന്ദ്യകാലത്ത് അതി ജീവനത്തിന്റെ പുത്തന്‍ വഴികള്‍ തേടി,ഫോട്ടോഗ്രഹിക്കു പഠിക്കുന്ന ചിലരെ കണ്ടു,ഫോട്ടോയെടുപ്പുകാര്‍ കൂടിയതിനാല്‍ ഫോട്ടോയില്‍ ആളുകുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.

മീറ്റിനെത്താതിരുന്ന എല്ലാവരോടും പ്രത്യേകം പരിഭവങ്ങള്‍.

അടുത്ത മീറ്റിനും സന്ധിയ്ക്കും വരെ വണക്കത്തോടെ വിടൈ തരുഹിറേന്‍......

അഭിലാഷങ്ങള്‍ said...

എല്ലാവരും ആഘോഷിച്ചു അല്ലേ?
ഗുഡ് ഗുഡ്.... ചിത്രങ്ങളൊക്കെ മനോഹരം.
ഇമേജസ് പോസ്റ്റ് ചെയ്തവര്‍ക്ക് നന്ദി.

ങേ.. സായിബാബയൊക്കെ ഉണ്ടായിരുന്നോ പരിപാടിക്ക്?? വെള്ളഷര്‍ട്ട് കണ്ടപ്പോ മനസ്സിലായില്ല... ആ‍ മുടി കണ്ടപ്പോ മനസ്സിലായി.... !

അവധിദിനത്തിലും ചില ഒഫിഷ്യല്‍ നൂലാമാലകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് എത്തിപ്പെടാന്‍ പറ്റിയില്ല. 11:30 ആയി എന്റെ പരിപാ‍ടികള്‍ തീരുമ്പോള്‍. പിന്നെ വിട്ടു. പിന്നീട് കൈപ്പള്ളിയാ പറഞ്ഞത് 4 മണിവരെ അവിടെ ആളുകള്‍ ഉണ്ടായിരുന്നു എന്ന്. “ഈ ഫോണ്‍ എന്ന് പറയുന്ന സാധനം വിളിക്കാന്‍ വേണ്ടിയുള്ളതാണ്...” എന്നൊക്കെ പറഞ്ഞ് എന്നെ ചെറുതായി ആശിര്‍-വദിച്ചു! :)

കുറുമാന്‍ എന്നോട് വരില്ലേന്ന് ചോദിച്ചപ്പോ എത്തിപ്പെടാന്‍ പറ്റാത്തതിനെ പറ്റി സൂചിപ്പിച്ചപ്പോഴാകട്ടെ അദ്ദേഹം അല്പം വലുതായി ‘ആശിര്‍-വധിച്ചു‘!

“m@^*&@#$^*&@#.....,പന്നി..&*@#^ ഇത് ഒരുപക്ഷെ എന്റെ അവസാന മീറ്റായിരിക്കും.. &^@#%^&, നിന്നെ മീറ്റിലൊന്നും കണ്ടിട്ടില്ലല്ലോ... ! അതോണ്ടാ.. അല്ലാതെ, നിന്നെ കല്യാണം കഴിക്കാന്‍ ഒന്നുമല്ല...^&@#*&^#!! !!“

ഏതായാലും ഒരു യു.എ.ഇ മീറ്റിലും പങ്കെടുക്കാന്‍ പറ്റാത്തതില്‍ ശരിക്കും വിഷമമുണ്ട്.

ഓഫ്: ആ ബുക്സില്‍ ചിലത്.. എന്റെ കോപ്പി ബുക്ക് ചെയ്തിരുന്നല്ലോ കൈതമുള്ള് ചേട്ടനോട്. മറന്നുപോയോ ആവോ? ഹരിയണ്ണാ, യെല്ലാം വിറ്റ് തീര്‍ന്നാ? ശശിയേട്ടാ ഞാന്‍ അടുത്ത ആഴ്ച വീട്ടില്‍ വന്ന് എന്റെ കോപ്പി ചോദിക്കുമ്പോ

“കോപ്പി തീര്‍ന്നു ...ഇനി കാപ്പി കുടിച്ചിട്ടു പോ..”

എന്നോ മറ്റോ പറഞ്ഞാലുണ്ടല്ലോ... ങാ...

:)

Kaithamullu said...

baakki evite?

ശ്രീ said...

കലക്കന്‍!!!

എല്ലാവരെയും പരിചയപ്പെടുത്തിയതില്‍ സന്തോഷം.

keralafarmer said...

ഇതില്‍ കണ്ടവരെല്ലാം ഇനി അനോണിയാണെന്ന് പറയല്ലെ.

കുഞ്ഞന്‍ said...

ഈ മീറ്റില്‍ പങ്കെടുത്ത സുഹൃത്തുക്കളെ... തഴെ കൊടുത്തിരിരിക്കുന്ന കമന്റ് നോക്കൂ..ഇന്നലെ ഞാന്‍ അഗ്രജനെയും ഇത്തരിയെയും വിളിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍..അതില്‍പ്പറയുന്നതുപോലെ അഗ്രൂ-കുറുമാന്‍-ഇത്തിരി എന്നിവര്‍ തമ്മില്‍ വേസ്റ്റിനുവേണ്ടി തമ്മില്‍ത്തല്ല് കൂടിയൊ? അനില്‍ ശ്രീയുടെ പോസ്റ്റില്‍ ഒരു ഫോട്ടൊയില്‍ ഇത്തിരിയും കുറുമാനും തമ്മില്‍ ചൂടാകുന്നത് കാണാം. സത്യം വെളിപ്പെടുത്തൂ.......


കുഞ്ഞന്‍ said...
ഓടുവില്‍ കിട്ടിയ വാര്‍ത്ത ഫ്രം അഗ്രു..

തന്റെ മാത്രം അവകാശമായ കറുത്ത ഗാര്‍ബേജ് ബാഗ് (വേസ്റ്റ് കളയുവാന്‍) ആര്‍ക്കും കൊടുക്കുകയില്ലെന്നും പറഞ്ഞ് ഇത്തിരി നടക്കുകയാണെന്നും,ഇത്തരിയുടെ ഈയവകാശം ഉന്നയിച്ചുകൊണ്ടുള്ള നടപ്പു കണ്ടിട്ട് കുറുമാന് സങ്കടം വന്നുവെന്നും അഗ്രു പറഞ്ഞു. കാരണം ഒരാള്‍ത്തന്നെ ഈ വേസ്റ്റൊക്കെ പറക്കിക്കളയുകയെന്നുവച്ചാല്‍....

ഇത്തിരിമാഷെ..ദേ എന്നൊട് ദേഷ്യം തോന്നേണ്ടാ..അഗ്രു സത്യസന്ധമായി പറഞ്ഞകാര്യങ്ങള്‍ ഞാന്‍ അങ്ങിനെതന്നെ ഇവിടെ കമന്റിയതാണ്.

1:51 PM

കുഞ്ഞന്‍ said...
ദേ ഇപ്പോള്‍ കിട്ടിയ വാര്‍ത്ത ഫ്രം ഇത്തിരി...

അഗ്രൂ എന്തുകൊണ്ടാണ് ഈ വേസ്റ്റ് ബാഗ് ഇത്തിരിയുടെ അവകാശമാണെന്ന് പറഞ്ഞു നടക്കുന്നതെന്ന് ഞാന്‍ ഇത്തിരിയോട് ചോദിച്ചു, ഇത്തിരിമാഷിന്റെ വെളിപ്പെടുത്തല്‍..

കാലത്ത് ഒമ്പതുമണിക്ക് ഞാന്‍ മീറ്റിന്റെ വേദിയുടെ ഗെയിറ്റില്‍ എത്തിയപ്പോള്‍ അവിടെ രണ്ടുപേര്‍ തമ്മില്‍ പൊരിഞ്ഞ വാക്കുതര്‍ക്കം നടക്കുകയായിരുന്നു അവര്‍ കുറുമാനും അഗ്രൂവും ആയിരുന്നു. എന്തിനാണ് ഇങ്ങനെ ശണ്ഠ കൂടുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ വേസ്റ്റ് കളക്റ്റ് ചെയ്യുന്നതിനെപ്പറ്റിയുള്ള തര്‍ക്കമാണെന്ന് പറഞ്ഞു. അഗ്രൂവിന്റെ വാദം കഴിഞ്ഞ മീറ്റുകളില്‍ അഗ്രുവായിരുന്നു വേസ്റ്റ് പറക്കുകയും അത് കൊണ്ടുപോകുകയും ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കുറുമാന് വേസ്റ്റ് പറക്കാനുള്ള അവകാശം വേണമെന്നും അത് സ്വയം പെറുക്കിക്കൂട്ടി കൊണ്ടുപോകുമെന്നും പറയുന്നു. ഇതിന്‍ച്ചൊല്ലിയായിരുന്നു ബഹളം. ഈ സമയം ഇടി ഗഡി അവിടെ വരുകയും തര്‍ക്കം ഒഴിവാക്കാനായി തല്‍ക്കാലും ഗാര്‍ബേജ് ബാഗ് എന്നൊട് പിടിക്കാനും ആഹാരം കഴിച്ചശേഷം വിശാലന്റേയും പിന്നെ കൈതമുള്ളേട്ടന്റെയും അഭിപ്രായം ആരാഞ്ഞിട്ട് അല്ലെങ്കില്‍ അവിടെ വന്ന മറ്റു ബ്ലോഗേഴ്സിനോട് ചോദിച്ചിട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞിരിന്നു. എന്നാല്‍ ബിരിയാണി എത്തിയപ്പോള്‍ വീണ്ടും അഗ്രുവും കുറുമാനും തമ്മില്‍ വേസ്റ്റ് കൊണ്ടുപോകുന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും കാലത്ത് ഇതില്‍ ഇടപെട്ട ഇടിവാള്‍ അവരോടുള്ള ദേഷ്യത്തില്‍ മീറ്റില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു... ഇത്രയുമാണ് ഇത്തിരി എന്നോട് പറഞ്ഞത്.

2:11 PM

അങ്കിള്‍ said...

ഈ പരിചയപ്പെടുത്തലിനു നന്ദി, അപ്പു.

ഇനി കമന്റുകാണുമ്പോള്‍ ഇവിടെ വന്ന് ആളിനെ കൂടി നോക്കി വക്കാമല്ലോ.

ആ ദേവരാഗത്തിനെ മനസ്സില്‍ നിന്നും മറഞ്ഞുപോയിരുന്നു. ഇപ്പോള്‍ പുതുക്കി.

ശ്രദ്ധേയന്‍ | shradheyan said...

അസൂയയായിട്ട് എനിക്ക് ഇരിക്കാന്‍ വയ്യേ.. ഞാനിപ്പം (വല്ലോരേം നെഞ്ചത്ത്) വലിഞ്ഞു കേറും... :)

ഫോട്ടോഗ്രാഫി കിടിലന്‍..!!!

teepee | ടീപീ said...

യൂ എ ഈ മീറ്റ്-2009

മനസ്സിലെന്നും തങ്ങിനില്ക്കുന്ന ചില ധന്യനിമിഷങ്ങള്‍ സമ്മാനിച്ച ദിനം. പുതിയ ചില സുഹൃത്തുക്കളെ പരിചയപ്പെട്ടും ചിലരില്‍ പരിചയം പുതുക്കിയും കടന്നുപോയൊരു പകല്‍.മീറ്റ് വിജയമാക്കിയ സംഘാടകര്‍ക്കും പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും മനം നിറഞ്ഞ നന്ദി.

എന്റെ ക്യാമറ പാതിവഴിക്ക് പണിമുടക്ക് പ്രഖ്യാപിച്ചു. അതുകാരണം കൂടുതല്‍ ചിത്രങ്ങളെടുക്കാനായില്ല. എടുത്ത കുറച്ച് ചിത്രങ്ങള്‍ ഇവിടെകാണാം.

ലിങ്ക് : http://picasaweb.google.com/minnaminung/UAEBlogMeet200902#

Ranjith chemmad / ചെമ്മാടൻ said...
This comment has been removed by the author.
Ranjith chemmad / ചെമ്മാടൻ said...

മീറ്റിനെക്കുറിച്ച് ഞാനിട്ട കുറിപ്പുകളും ചിത്രങ്ങളും
ഇവിടെ കാണാം

chithrakaran ചിത്രകാരന്‍ said...

മുന്നിലെ പോസ്റ്റൊന്നും കണ്ടിരുന്നില്ല.അഞ്ചല്‍ക്കാരന്റെ പോസ്റ്റ് ഇന്നാണുകണ്ടത്.
ഏതായാലും ഭൂമിയില്‍ നമ്മളാരും ഒറ്റക്കല്ലെന്ന ബോധമുണ്ടാക്കുന്ന ,
ബ്ലോഗ് പ്രതിമാസ മീറ്റുകളും,വാര്‍ഷിക മീറ്റുകളും
തുടങ്ങേണ്ടതിന്റെ ആവശ്യകത‌-ഗള്‍ഫിലെങ്കിലും-
ഈ മീറ്റ് ബോധ്യപ്പെടുത്തുന്നു.
സംഘാടകര്‍ക്കും,സംഘാഗങ്ങള്‍ക്കും
ആശംസകള്‍.

ഈ പോസ്റ്റിലെ ഫോട്ടോകളുടെ
ജീവന്റെ തുടിപ്പുകണ്ടിട്ട് അതു രേഖപ്പെടുത്താതെ
ഇവിടം വിട്ടാല്‍ കുറ്റബോധം അസഹ്യമാകും!
പേരെഴുതിയ ജീവസ്സുറ്റ ഒരോ പൊര്‍ട്രൈറ്റുകള്‍തന്നെ മീറ്റില്‍
പങ്കെടുത്ത ബ്ലോഗര്‍മാര്‍ക്ക് സമ്മാനിച്ച
അപ്പുവിന് പ്രത്യേകം ആശംസകള്‍.

സത്യമായും.... ഈ സന്തോഷത്തിന്റെ പങ്കുവെപ്പ്,ഇത്ര ആത്മാര്‍ത്ഥമായി
സ്നേഹത്തോടെ ഒന്നാകാന്‍
ബ്ലോഗിലൂടെ മാത്രമേ കഴിയു !
പ്രതിമാസ മീറ്റുകളും,അര്‍ദ്ധവാര്‍ഷിക മീറ്റുകളും, വാര്‍ഷിക മീറ്റുകളും തുടങ്ങി,മലയാളിത്തത്തിന്റെ, സ്നേഹത്തിന്റെ,മനുഷ്യ സാഹോദര്യത്തിന്റെ
ഒരു ആഘോഷമാകാന്‍ ഇതൊരു തുടക്കമാകട്ടെ
എന്നാശംസിക്കുന്നു.
സസ്നേഹം.

BS Madai said...

ഇങ്ങനെയൊരു ബ്ലോഗ് മീറ്റ് വിജയകരമായി സംഘടിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മുഖപരിചയമില്ലാത്തവരെ, അപ്പുവിന്റെ ഫോട്ടോകള്‍ നല്ല രീതിയില്‍ തന്നെ പരിചയപ്പെടുത്തിയിരിക്കുന്നു.

സുല്‍ |Sul said...

മീറ്റ് പടങ്ങള്‍ ഞാനെടുത്തത് ഇവിടെയുണ്ട്.

മാവേലി കേരളം said...

ബ്ലോഗു സുഹ്രുത്തുക്കളേ

നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്കു കൊള്ളുന്നു.

അപ്പുവിനു നന്ദി.

ചിന്തകന്‍ said...

യു എ ഇ യിലെ ബ്ലോഗ് പുലികളെയെല്ലാം ഇങ്ങനെ ഒരുമിച്ച് ഒരു പാര്‍ക്കില്‍ കൂടിയത് ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.

ബ്ലോഗിങ്ങില്‍ മാത്രമല്ല പുലികള്‍ കാണാന്‍ അതിലും വലിയ പുപ്പുലികളാണെല്ലാരും :)

കരീം മാഷ്‌ said...

നന്ദി ഈ സൗഹാർദ്ദങ്ങൾക്ക്‌...
ആ നല്ല നിമിഷങ്ങള് ഇവിടെ പകർത്തിവെച്ചതിന് സന്തോഷം ഒപ്പം അപ്പുവിനു അഭിനന്ദനങ്ങളും
ഈ കൂട്ടായ്മക്ക്‌ ആശംസകൾ

പ്രയാസി said...

ബ്ലോഗിലും പുറത്തും മൊത്തത്തില്‍ ചുള്ളന്മാര്‍..

ഞാനുമൊരിക്കല്‍ ഒരു മീറ്റില്‍ പങ്കെടുക്കും..ഹാ..

എല്ലാര്‍ക്കും അഭിനന്ദനാസ്..:)

ഓടോ: കുട്ടി ബ്ലോഗേര്‍സിന്റെ ബ്ലോഗ് ലിങ്ക്സ് കൊടുക്കാത്തതില്‍ ശക്ത്മായ പ്രതിഷേധം അറിയിക്കുന്നു.;)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പങ്കിട്ട സ്നേഹ സൌഹൃദങ്ങള്‍, ജീവിതത്തിലെ കുറച്ച് നല്ല നിമിഷങ്ങളിലൊന്ന്.
ഖത്തറിലുള്ള എനിക്ക് യു എ യിലെ മീറ്റ് സമയത്തിവിടെ ഉണ്ടാകാനും പങ്കെടുക്കാനും കഴിഞ്ഞത് വളരെ സന്തോഷം തരുന്നു.

ഏറനാടന്‍ said...

നമുക്ക് ഇടതടവില്ലാതെ ഇങ്ങനെ മീറ്റാനുള്ള പോം‌വഴി എന്തെങ്കിലും..?
കൈപ്പള്ളീടെ അതിരുകള്‍ എന്ന വിഷയചര്‍ച്ച അതിരില്ലാതെ പോയി ഫോട്ടോ കട്ട് ന്‍ കോപ്പി (അടിച്ചുമാറ്റല്‍) എന്നതില്‍ ചെന്നെത്തിയതും കുറുമാന്‍സ് വണ്മാന്‍ സംഘനൃത്തത്തില്‍ ലയിച്ചില്ലാതായതും ഓര്‍ത്ത് ചിരിച്ച് ചിര്‍ച്ച് വയറെളകി കിടപ്പിലായി..

Kiranz..!! said...

ഛായ്..ഈറ്റ് ,മീറ്റ് ഒക്കെയൊന്ന് ഔട്ട് ഓഫ് ഫാഷനായി വന്നതാരുന്നു.വീണ്ടും മാനസിക പീഢനം.വീണ്ടും പ്രലോഭിപ്പിക്കാനായിട്ട് ഇറങ്ങിത്തിരിച്ചിരിക്കുന്നു.ഭീകരന്മാർ..!!

അസൂയ കാരണം കണ്ണു പോലും കാണുന്നില്ല..ഛായ്..!

ബൈദവേ മിസ്റ്റർ & മിസ്സിസ് പെരേരാസ്,മീറ്റിലൂടെയും ഫോട്ടോകളിലൂടെയും ഉള്ള ഈ പോസിറ്റീവ് എനർജി ബിറ്റ്സ് & ബൈറ്റായി ഇങ്ങ് കൈപ്പറ്റിയിട്ടുണ്ട്..സന്തോഷം..!

ഒരു ഓഫ് :- പകൽക്കിനാവാ,കൊച്ചള്ളാ, ഹിമാറേ..മിമിക്രിക്കാരാ,മ്മഡേ സീനിയർ ആയി സ്കൂളിൽ പഠിച്ച മുടുക്കാ.മിമിക്രിക്കിടെ കാപ്പിരി പിടിച്ചു വലീച്ച് താഴെയിറക്കിയതോർമ്മയുണ്ടാ :) ക്ലൂ (അരപ്പ്,തുടപ്പ് )(ഞാൻ ഓഡി )

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അടിസ്ഥാനപരമായി മനുഷ്യൻ മൃഗങ്ങളെപ്പോലെ തന്നെയാണ്.അവനെപ്പോളും സംഘം ചേരൽ ഇഷ്ടപ്പെടൂന്നു.എത്രയൊക്കെ ഏകാന്തന്ത ഇഷ്ടപ്പെടുന്നവരും സ്നേഹിയ്ക്കുന്ന ഒരു മുഖം കാണാൻ താൽ‌പര്യപ്പെടുന്നവരാണ്.അതിനൊരവസരമാണിത്തരം കൂടിച്ചേരലുകൾ.നാട്ടിലും മറുനാട്ടിലും പലപ്പോളൂം സുഹൃത്ത് സംഗമങ്ങൾ നടത്താൻ മുൻ‌കൈ എടുത്തിട്ടുള്ള എനിയ്ക്കു ഈ സംഗമവും അതിന്നു പിന്നാലെ വന്ന ഈ ഫോട്ടോകളും ഒട്ടൊന്നുമല്ല സന്തോഷം നൽ‌കിയത്.അതിലൊരു ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്നൊരു നൊമ്പരം നിറഞ്ഞുനിൽ‌ക്കുന്നു.ഓരോരുത്തരുടേയും ഫോട്ടോകൾ പ്രത്യേകം പ്രത്യേകം കൊടുത്തതിനു നന്ദി.അക്ഷരങ്ങളിൽ കൂടി മാത്രം പരിചയമുള്ളവരെയെല്ലാം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..

ഭാവിയിൽ ഉണ്ടാകാൻ പോകുന്ന അനവധി സംഗമങ്ങൾ‌ക്ക് ഇതൊരു പ്രചോദനമാകട്ടെ..!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എനിക്ക് അസൂയയും കുശുമ്പും സഹിക്കാന്‍ പറ്റുന്നില്ലേ, സഹിച്ചല്ലെ പറ്റു.എല്ലാം സഹിച്ചു കൊണ്ടു ഒരു കാര്യം പറയട്ടെ "കലക്കി മക്കളെ കലക്കി".ഇതല്ലേ സ്നേഹം ഇതല്ലേ കുട്ടായ്മ ......ഒരുപാടു സന്തോഷം എല്ലാവരുടെയും പടങ്ങ്ങ്ങള്‍
എങ്കിലും കാണാന്‍ കഴിഞ്ഞതില്‍ ......
അടുത്ത തവണ എല്ലാവരെയും കാണാം അല്ലെ?

പിന്നെ അപ്പുവേ .....ശബ്ദം കൊണ്ടും മനസ്സു കൊണ്ടും അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ പടം കൂടെ ............................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എനിക്ക് അസൂയയും കുശുമ്പും സഹിക്കാന്‍ പറ്റുന്നില്ലേ, സഹിച്ചല്ലെ പറ്റു.എല്ലാം സഹിച്ചു കൊണ്ടു ഒരു കാര്യം പറയട്ടെ "കലക്കി മക്കളെ കലക്കി".ഇതല്ലേ സ്നേഹം ഇതല്ലേ കുട്ടായ്മ ......ഒരുപാടു സന്തോഷം എല്ലാവരുടെയും പടങ്ങ്ങ്ങള്‍
എങ്കിലും കാണാന്‍ കഴിഞ്ഞതില്‍ ......
അടുത്ത തവണ എല്ലാവരെയും കാണാം അല്ലെ?

പിന്നെ അപ്പുവേ .....ശബ്ദം കൊണ്ടും മനസ്സു കൊണ്ടും അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ പടം കൂടെ ............................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എനിക്ക് അസൂയയും കുശുമ്പും സഹിക്കാന്‍ പറ്റുന്നില്ലേ, സഹിച്ചല്ലെ പറ്റു.എല്ലാം സഹിച്ചു കൊണ്ടു ഒരു കാര്യം പറയട്ടെ "കലക്കി മക്കളെ കലക്കി".ഇതല്ലേ സ്നേഹം ഇതല്ലേ കുട്ടായ്മ ......ഒരുപാടു സന്തോഷം എല്ലാവരുടെയും പടങ്ങ്ങ്ങള്‍
എങ്കിലും കാണാന്‍ കഴിഞ്ഞതില്‍ ......
അടുത്ത തവണ എല്ലാവരെയും കാണാം അല്ലെ?

പിന്നെ അപ്പുവേ .....ശബ്ദം കൊണ്ടും മനസ്സു കൊണ്ടും അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ പടം കൂടെ ............................

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ നിന്നൊരാശംസന്നേരുന്നു!ഒപ്പം അഭിനന്ദനം......

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അപ്രതീക്ഷിത വിജയമായിരുന്നു മീറ്റ് 2009.
ബൂലോകര്‍ക്കിടയില്‍ ദൃഢമായ സൌഹൃദങ്ങള്‍ വളരുന്നു. ഇനിയും സൌഹൃദത്തിന്റെ ആകാശങ്ങള്‍ വികസിക്കട്ടെ.

(നല്ല വിവരണവും ചിത്രങ്ങളും)

മയൂര said...

അടുത്തമീറ്റെന്നാ, ഞാനുമുണ്ട്.
നന്ദി അപ്പൂ :)

ബൈജു സുല്‍ത്താന്‍ said...

പങ്കെടുക്കാന്‍ കഴിയാഞ്ഞതിന്റെ വിഷമം പറഞ്ഞാല്‍ തീരില്ല..

കാട്ടിപ്പരുത്തി said...

മീറ്റില്‍ എല്ലാരേയും നന്നായൊന്നു മീറ്റി- ഒരു പുതിയ കൂട്ടിലേക്ക് കാല്‍ കയറ്റിവക്കാന്‍ കയിഞ്ഞതില്‍ സന്തോഷമുണ്ട്- ഒന്നു വിശദമായി പിന്നീട് പോസ്റ്റാം-

Manikandan said...

ഇത്രയും ഗംഭീരമായി ഒരു ബ്ലോഗർമീറ്റ് യു എ ഇ യിൽ സംഘടിപ്പിച്ച എല്ലാവർക്കും എന്റെയും ആശംസകൾ. തുടർന്നും ഇത്തരം ഉദ്യമങ്ങൾ ഉണ്ടാവട്ടെ.

ഈ ബ്ലോഗ് മീറ്റിന്റെ വിശേഷങ്ങൾ പങ്കുവെച്ചതിന് അപ്പുവേട്ടനും നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

കൊള്ളാല്ലോ ... വീഡിയോണ്‍...

പകല്‍കിനാവന്‍ | daYdreaMer said...

സെഞ്ചുറി ഞാന്‍ അടിക്കാം...

പകല്‍കിനാവന്‍ | daYdreaMer said...

പിന്നെ കിരണ്‍സേ ...
ഞാന്‍ മറന്നു കേട്ടോ... എന്തൊരു ഓര്‍മ്മ ശക്തിയാ ഈ ചെക്കന്... ഇതെന്താ കഴിക്കുന്നെ .. ( സന്തോഷ് ബ്രഹ്മി) .. ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
കാപ്പിരി ( സാറിന്‍റെ പേരു മറന്നു പോയി) മരിച്ചു പോയി.. പാവം.. ബാക്കി ഞമ്മക്ക്‌ ചാറ്റാം കേട്ടോ..

സാജന്‍| SAJAN said...

മീറ്റിന്റെ മര്യാദയ്ക്കുള്ള ഫോട്ടോസും ആളുകളെയും കാണണമെങ്കില്‍ അപ്പുവിന്റെ പോസ്റ്റ് വരണമെന്ന് വിചാരിച്ചതെയുള്ളൂ, പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്.
കിഡിലോല്‍ക്കിഡിലം,
തമനുവും അതുല്യചേച്ചിയും ഇല്ലാത്ത കുറവ് തോന്നുന്നു ഈ ഫോട്ടോകളില്‍:(

ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഫോട്ടോസ് ഇട്ട അപ്പൂനും ആശംസകള്‍ :) (അസൂയ മറച്ചു വെച്ച് മാക്സിമം ഇത്രയും നന്നാക്കിയെഴുതാനേ എനിക്ക് കഴിയൂ)

Appu Adyakshari said...

15 ഇഞ്ച് മോണീറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ചിത്രങ്ങളുടെ പകുതിമാത്രമേ കാണുവാന്‍ സാധിക്കുന്നുള്ളൂ അല്ലേ ....!! സോറീ, എനിക്ക് ഇതു ഇന്നുമാത്രമാണ് മനസ്സിലായത്. ഓരോ പണ്ടാറടങ്ങീയ ടെമ്പ്ലേറ്റുകള്‍!! ഇനി ഒന്നും മാറ്റാന്‍ പോകുന്നില്ല. അവിടെകിടക്കട്ടെ. ദയവായി പകുതിച്ചിത്രങ്ങള്‍ കാണുന്നവര്‍ ക്ലിക്ക് ചെയ്ത് വലുതാക്കിക്കാണുക.

Sathees Makkoth said...

തകർത്തല്ലോ യു എ ഇ ബ്ലോഗേഴ്സ്!
ആദ്യത്തെ ഒന്നു രണ്ട് പടങ്ങളൊഴികെ ബാക്കി ഒന്നും തുറന്ന് വരുന്നില്ല.

പൊറാടത്ത് said...

അപ്പുമാഷേ... ഞാനിത് ഇന്നലെ ശ്രദ്ധിച്ചീരുന്നു. പടത്തിൽ ക്ലിക്കി മുഴുവനായും കാണുകയും ചെയ്തു.

എന്റേത് 25 ഇഞ്ച് മോണിട്ടറാ (കുറഞ്ഞ് പോയോ? എന്നാ ഇനീം ഇഷ്ടം പോലെ കൂട്ടാം):)

Appu Adyakshari said...

ടെമ്പ്ലേറ്റ് ഒന്നുകൂടെ മാറ്റിയിട്ടുണ്ട്. ഇപ്പോശരിയായോ പൊറാടത്തേ ?? !! ഇപ്പോള്‍ ഓരൊ പുലികളുടെ ഫോട്ടോകള്‍ ഒരു ലെവലില്‍ അല്ലാതെ കയറീയും ഇറങ്ങിയുമാണ് നില്പ് അല്ലേ... എന്നാലും ആദ്യത്തേതിലൂം ഭേദം. ഞാന്‍ ഈ പോസ്റ്റ് സെറ്റ് ചെയ്ത മോനിറ്റര്‍ 16:9 ടെപ്പ് ആണ്. അങ്ങനെ പറ്റിപ്പോയതാണ് ഈ അബദ്ധം. ആരെങ്കിലും അന്നുതന്നെ കമന്റില്‍ പറഞ്ഞിരുന്നുവെങ്കില്‍ അപ്പോഴേ മാറ്റാമായിരുന്നൂ..

പൊറാടത്ത് said...

ഇപ്പോ കറക്ട്. ക്ക്ലിക്ക് ചെയ്യാതെ തന്നെ വലുതായി കാണാം.

പിന്നെ, പുലികളുടെ ചിത്രങ്ങൾ മാത്രമേ കയറിയും ഇറങ്ങിയും. അതിനി അവരുടെ ഗ്രേഡ് അനുസരിച്ചാണോന്ന് ചോദിച്ച് ആരെങ്കിലും തല്ലാൻ വരുമോ ആവോ :)

കുട്ടികളുടെ ഫോട്ടോസിൽ ആ പ്രശ്നമില്ലാട്ടോ.

വളരെ നന്ദി.

Appu Adyakshari said...

പോറാടം, അപ്ഡേറ്റിനു നന്ദി. കുട്ടികളുടെ ഫോട്ടോ രണ്ടെണ്ണം വീതം ഒറ്റഫോട്ടോയാണ്. പൂലികള്‍സിന്റെത് ഓരോന്നും വെവ്വേറെ ഫോട്ടൊയും. ഞാന്‍ സെറ്റ് ചെയ്ത മോനിറ്ററില്‍ പുലിഫോട്ടോസ് ഈരണ്ടുവീതം ഒരു നിരയില്‍ നില്‍ക്കത്തക്കവിധമാണ് സെറ്റ് ചെയ്തത്. അത് അങ്ങനെതന്നെ അതില്‍ കാണുന്നുമുണ്ടായിരുന്നു. ഇങ്ങനെയൊരു തൊന്തരവ് ഞാന്‍ സ്വപ്നത്തില്പോലും പ്രതീക്ഷിച്ചില്ല. ഏതായാലും ഇപ്പോള്‍ വലിയ ചിത്രങ്ങള്‍ പൂര്‍ണ്ണമായും കാണുന്നുണ്ടല്ലോ അതുമതി.

Unknown said...

സങ്കടം വരുന്നു കണ്ടിട്ട്..ഒരു നിവൃത്തിയുണ്ടേല്‍ എത്തിയേനേ.
ഞാനും ചോദിക്കുന്നു എന്നാണ് അടുത്ത മീറ്റ്?

Unknown said...

നന്നായിട്ടുണ്ട് .. ആശംസകള്‍ !

വല്യമ്മായി said...

ആഗ്നേയ,

കുന്ന് കാണാന്‍ കുഞ്ഞാലി വന്നില്ലേല്‍ കുഞ്ഞാലിയെ കാണാന്‍ കുന്ന് വരും എന്ന് പറഞ്ഞ പോലെ മീറ്റുമായി ഗയാത്തിയില്‍ വരാനും ഞാന്‍ റെഡി ;)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വീണ്ടും ഒരു മീറ്റ്..നന്നായി

ശശിയേട്ടന്‍ അറിയിച്ചിരുന്നു.
നാട്ടിലായിപ്പോയി, പങ്കെടുക്കാന്‍ പറ്റിയില്ല,നഷ്ടായി !

ജ്വാല said...

സൌഹൃദത്തിന്റെ ഈ ഉത്സവത്തിനു എല്ലാ ആശംസകളും..

Unknown said...

വല്യമ്മായി.സത്യത്തില്‍ ഞാന്‍ ഏറ്റവും മിസ്സ് ചെയ്തതു വല്യമ്മായിയെ തന്നെ.
ചന്ദ്ര,വല്യമ്മായി എന്നിവരെ കാണാന്‍ വലിയ ആഗ്രഹമായിരുന്നു.ചന്ദ്രയും,പാര്‍ത്ഥനും കൂടെ പിന്നെ കഴിഞ്ഞഅവധിക്ക് വീട്ടില്‍ വന്നു.അതുപോലൊരിക്കല്‍ കാണാം ല്ലേ?ഗയാത്തിമീ‍റ്റ് ഞാനും ആലോചിക്കായ്കയില്ല.:-)

M.K.KHAREEM said...

ഈ കൂട്ടായ്മ യുഗങ്ങള്‍ക്കപ്പുറത്തെക്ക് ആവര്‍ത്തിക്കട്ടെ....

ബിന്ദു കെ പി said...

പോസ്റ്റ് ഇന്നലെ കണ്ടുവെങ്കിലും പടങ്ങളൊക്കെ വിശദമായി കാണാൻ മാറ്റിവച്ചിരിക്കുകയായിരുന്നു. എല്ലാവരേയും കണ്ടു. നന്ദി അപ്പൂ.

പിന്നെ കുഞ്ഞൻ പറഞ്ഞതുപോലെ പേരുകൾ എഴുതിയിരിക്കുന്ന ഫോണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ടി.(ഈ ഫോണ്ട് കാണാൻ നല്ല ഭംഗിയാണെങ്കിലും വായിക്കാൻ അത്ര സുഖം പോരാ). മലയാളം കൊടുക്കണമെന്നില്ല. ഇംഗ്ലീഷ് തന്നെ വേറെ എതെങ്കിലും മതിയായിരുന്നു. ങാ, പോട്ടെ, എല്ലാം വായിച്ചെടുത്തു കേട്ടോ :)

പെൺബ്ലോഗർമാരുടെ രണ്ടുമൂന്നു ഫോട്ടോയേ ഉള്ളല്ലോ? അത്രയും പേരേ ഉണ്ടായിരുന്നൊള്ളോ...? അതോ ഇനിയും അപ്‌ലോഡ് ചെയ്യാനുണ്ടോ..?

★ Shine said...

U.A.E Blogers Meet നു എല്ലാ ഭാവുകങ്ങളും നേരുന്നു. ഉറച്ചിരിക്കുന്ന സ്വഭാവമല്ല...എന്നാലും ഞാനും ഒരു UAE Bloger ആണെന്നു പറയാം..

hi said...

പനീ കാരണം മീറ്റില്‍ പന്കെടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ തോന്നുന്നു എങ്ങനെയും വരന്‍ കഴിഞ്ഞിരുന്നെന്കില്‍ എന്ന്..

Typist | എഴുത്തുകാരി said...

മീറ്റ് ഗംഭീരമായെന്നു മനസ്സിലായി. പടത്തിന്റെ കൂടെ പേരും കൊടുത്തതു നന്നായി. ബൂലോ‍ഗ പുലികളെയൊക്കെ ഒന്നു കാണാന്‍ പറ്റിയല്ലോ!

നസീര്‍ കടിക്കാട്‌ said...

ഭാഷ പാര്‍ക്കില്‍ പോയപ്പോള്‍

ഭാഷക്കും വേണം
പാര്‍ക്കില്‍ കയറാന്‍
അഞ്ച്ദിര്‍ഹം.

കൈകാലുകളും
ഓട്ടവും ചാട്ടവും
ഒച്ചയും,ഓര്‍മ്മയും
തനിക്കുമുണ്ടെന്ന്‌
ഭാഷ,
അഞ്ച്‌ ദിര്‍ഹം കൊണ്ട്‌
ആര്‍ത്തുവിളിച്ചിട്ടുണ്ടാവും.

എത്ര ഭാഷകളണ്‌
പല വേഷത്തില്‍
ആംഗ്യത്തില്‍
ടിക്കറ്റെടുത്ത്‌ കയറുന്നത്‌?

പല ഭാഷകള്‍
ഒന്നിച്ച്‌ ആര്‍പ്പുവിളിക്കുമ്പോള്‍
അതൊരു പാര്‍ക്കാകുമായിരിക്കും
ഭാഷ,
ചുറ്റും ഉപമിക്കാന്‍ നോക്കി...

ഒന്നുറപ്പായിരുന്നു,
ഭാഷകളെല്ലാം
ജനിച്ചതും വളര്‍ന്നതും
പുല്ലും മരങ്ങളും
പലതരം കളികളും നിറഞ്ഞ
വലിയ പറമ്പുകളില്‍ തന്നെയാവണം;
ഇപ്പോഴും
അതൊക്കെ കൊതിക്കുന്നുണ്ടാവണം.
അതിനാലാവണം
പാര്‍ക്ക്‌,
പുല്ലും മരവുമാകുന്നത്‌...

ഭാഷകള്‍
തമ്മില്‍ തമ്മില്‍ കാണുന്നതും
കൈ കൊടുക്കുന്നതും,
കാണാന്‍ കാത്തിരിക്കുകയായിരുന്നെന്നും
ഓ അത്‌ നീയായിരുന്നോയെന്നും
കുശലമാവുന്നതും,
ഉറക്കെച്ചിരിച്ച്‌
കെട്ടിപ്പിടിക്കുന്നതും,
മുളകുബജിയില്‍ എരിയുന്നതും
ഉണ്ണിയപ്പത്തില്‍ മധുരിക്കുന്നതും
മാറിനിന്ന് പുകയൂതുന്നതും
പരസ്പരം ക്യാമറയില്‍ പകര്‍ത്തുന്നതും,
ഏത്‌ ഭാഷയ്ക്കും
തലശ്ശേരി ബിരിയാണി
ഒറ്റരുചിയെന്ന്‌
വാരിവലിച്ചു തിന്നുന്നതും....

ഭാഷ,
നാലുവരി കവിതയായ്‌
താളം പിടിക്കുന്നതും,
കഥയും,ചെറുകുറിപ്പുകളും
വെയില്‍ വേവലാതിയുമായ്‌
മൂളുന്നതുമൊച്ചയെടുക്കുന്നതും,
ദൈവത്തെക്കുറിച്ചും
കുട്ടികളെക്കുറിച്ചും
വാചാലമാവുന്നതും,
ഏകാന്തമായ തലക്കെട്ടുകളായ്‌
ഒറ്റയ്ക്കിരിക്കുന്നതും കണ്ടു...

തിരിച്ചുപോരുമ്പോള്‍
എന്‌റെ ഭാഷ
ഒരു മരത്തെയും
ചിറകിനേയും
തിരയുന്നതും കണ്ടു.

സാല്‍ജോҐsaljo said...

അപ്പോ ഭാഷ ബിരിയാണിക്കു കാശ് കൊടുത്തില്ലേ? ;)

നസീര്‍ കടിക്കാട്‌ said...

അത് രാമചന്ദ്രനാ കൊടുത്തത്...സത്യത്തില്‍ ഗേറ്റിലെ അഞ്ച് ദിര്‍ഹം പകല്‍‌കിനാവനും കൊടുത്തൂട്ടോ...ഭാഷയുടെ ഒരു കാര്യ്യം!

കാട്ടിപ്പരുത്തി said...

ഒരു സ്വകാര്യം ഇവിടെ പോസ്റ്റിയിട്ടുണ്ട് - ഒന്നു കടന്നു പോകാമല്ലോ?
http://cheenthukal.blogspot.com/

പാര്‍ത്ഥന്‍ said...

ബ്ലോഗ് സംഗമത്തിൽ വെച്ച് എല്ലാവരെയും കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെയ്ക്കുന്നു.
ആ ഓർമ്മ നിലനിർത്താൻ അപ്പുവിന്റെ ആത്മാർത്ഥമായ ഈ ശ്രമത്തിന് കഴിയും. ഇടക്ക് ഈ ഫോട്ടോകളിലൂടെ കണ്ണൊടിക്കുമ്പോൾ
എല്ലാവരെയും ദിവസവും കാണുന്ന അനുഭവം ഉണ്ടാക്കുന്നുണ്ട്. ബ്ലോഗ് സംഗമ സംഘാടകർക്കും പ്രത്യേകിച്ച് അപ്പുവിന്റെ ഫോട്ടോ എഡിറ്റിംഗിനും
നന്ദി.

G Joyish Kumar said...

ബ്ലോഗ് പുലികളെയും, ചെങ്കീരികളെയും നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ റൊമ്പ സന്തോഷം.

പേരുകള്‍ സഹിതം പോട്ടം ഇട്ടതിന് നന്ദി, അപ്പു - മിക്കവരെയും പരിചയപ്പെട്ടെങ്കിലും പലരുടെയും പേരുകള്‍ സംശയമുണ്ടായിരുന്നു, അത് താനല്ലയോ ഇത് എന്ന തോന്നല്‍ മാറികിട്ടി. :)

വെള്ളെഴുത്ത് said...

ബൂലോക താരങ്ങളെ 640 വലിപ്പത്തില്‍ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ ചെറുതല്ലാത്ത തന്തോഷം ! പലരെയും മനസ്സില്‍ അച്ചുകുത്തിയിരുന്ന രൂപം ഇങ്ങനെയല്ലാ‍ാ.. എന്തോ ചെയ്യാനാ..ഇതിനെയാണ് വിഗ്രഹഭഞ്ജനം എന്നു പറയുന്നത് അല്ലെങ്കില്‍ പൊളിച്ചെഴുത്ത്..അതുമല്ലെങ്കില്‍ രൂപ നിര്‍മ്മിതി, അല്ലെങ്കില്‍ ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലെ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നസീറേ,
കാശ് കൊടുത്തേയുള്ളു. എനിക്ക് ബിരിയാണി കിട്ടിയില്ല എന്നു മാത്രമല്ല അന്ന് രാത്രിയും പട്ടിണിയായിരുന്നു. പക്ഷെ, കൂടിച്ചേരലിന്റെ ആഘോഷത്തില്‍ ഭക്ഷണത്തിന്റെ കാര്യം മറന്നു.

ആകെ കിട്ടിയ മുളക് ബജ്ജി തിന്നാന്‍ തുടങ്ങുന്നേന് മുമ്പ് പകല്‍ക്കിനാവന്റെ കൈയിലും പിന്നെ വയറ്റിലും എത്തി.

അവിടെ എന്നെ കൊതിപ്പിച്ച ഒരാള്‍.. അത് കുറുമാനായിരുന്നു. കുറുമാന് എന്നെങ്കിലും ഞാനൊരു പെഗ്ഗ് വാങ്ങിക്കൊടുക്കും.

കുറുമാന്‍ said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
നസീറേ,
കാശ് കൊടുത്തേയുള്ളു. എനിക്ക് ബിരിയാണി കിട്ടിയില്ല എന്നു മാത്രമല്ല അന്ന് രാത്രിയും പട്ടിണിയായിരുന്നു. പക്ഷെ, കൂടിച്ചേരലിന്റെ ആഘോഷത്തില്‍ ഭക്ഷണത്തിന്റെ കാര്യം മറന്നു.

ആകെ കിട്ടിയ മുളക് ബജ്ജി തിന്നാന്‍ തുടങ്ങുന്നേന് മുമ്പ് പകല്‍ക്കിനാവന്റെ കൈയിലും പിന്നെ വയറ്റിലും എത്തി.

അവിടെ എന്നെ കൊതിപ്പിച്ച ഒരാള്‍.. അത് കുറുമാനായിരുന്നു. - അത് ശരി വെറുതെയല്ലാല്ലേ രാമചന്ദ്രന്‍ വെട്ടിക്കാട്ടേ എനിക്കിന്നലെ രാത്രി മുതല്‍ വയറുവേദനയും തുടര്‍ന്ന് സ്പ്രിങ്ങഗളറ് ഫിറ്റ് ചെയ്തതും :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അത്രക്കല്ലേ സംഭവിച്ചുള്ളൂ? ശരിക്കും അതിലും ബല്യേതായിറ്റ് എന്തേലും ബെരണ്ടതാര്‍ന്നു.

കുറുമാന്‍ said...

ഹ ഹ, അടുത്ത മീറ്റിനു ശരിയാക്കാമെന്നേ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവിടുണ്ടെങ്കില്‍ തീര്‍ച്ചയായും വരും.

nirmala said...

had seen all the photos and read about the get to gether....All the very best for the future..

ജയതി said...

ഒറ്റവാക്കിൽ പറഞ്ഞാൽ ‘അസ്സലായി‘.
ബൂലോകത്തീലെ ഇത്രയും ആൾക്കാരെ പുതുതായി എത്തിപ്പെട്ട ഞങ്ങളേപ്പൊലുള്ളവർക്ക് പരിചയപ്പെടുത്തിയതിന്.
ഇനിയും പഴയ പോസ്റ്റൂകൾ കൂടി വായിക്കാനുണ്ട്.
Najoose shafi mogral ഗ്രൂപ്പ് ഫോട്ടൊ രണ്ടു തവണ ഇട്ടിട്ടുണ്ട് കഴിയുമെങ്കിൽ sneha മോളുടെ കൂടെയുള്ള കുഞ്ഞുമോളുടെ പേര് കൂടി ചേർക്കാം
ബൂലോകം വികസ്സിക്കട്ടെ....മീറ്റുകൾ തുടരട്ടെ.

പാവപ്പെട്ടവൻ said...

നിങ്ങള്‍ സ്വതന്ത്രര്‍ കൂടി ചേരാന്‍ കഴിയുന്നു , സന്തോഷിക്കാനും < ഞങ്ങള്‍ നിങ്ങളെ കണ്ടു സന്തോഷിക്കാം . ഇനിയും കൂടാന്‍ കഴിയട്ടെ
കൂടുമ്പോള്‍ ഈ പാവങ്ങളെയും കൂടി ഓര്‍ക്കണം
വെറും പാവപ്പെട്ടവന്‍

Unknown said...

great shots!Happy to see the Meeters & Eaters!

Kunjipenne - കുഞ്ഞിപെണ്ണ് said...

സ്വപ്‌നത്തിലെങ്ങാണമേ നിങ്ങളുടെ കൂടെ അവിടൊരു മീറ്റിന്‌ കൂടാന്‍ പറ്റൂ....
തകര്‍പ്പന്‍ ഫോട്ടോസ്‌ . മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ കുഞ്ഞുങ്ങള്‍ക്ക്‌ കുഞ്ഞിപ്പെണ്ണിന്റെ ആശംസകള്‍...അപ്പുമാഷെ കലക്കി...
ഒത്തിരി സ്‌നേഹത്തോടെ......

Kunjipenne - കുഞ്ഞിപെണ്ണ് said...
This comment has been removed by the author.
krish | കൃഷ് said...

ChithrangaL kanTu.
AasamsakaL.

അനില്‍ വേങ്കോട്‌ said...

ഒത്തു ചേരൽ നന്നായി നടന്നതിൽ സന്തോഷം.
മലയാളഭാഷക്കു കീമാനും അഞ്ജലിയും നൽകിയതു പോലെ കനപ്പെട്ട ചില സംഭാവനകൾ നൽകുന്നതിനെ കുറിച്ചു ആലോചിക്കാൻ ഇത്തരം വേദികൾക്കു കഴിയണം. കൂടുതൽ ഫോണ്ടുകൾ യൂണികോഡ് സപ്പോർട്ടിൽ കൊണ്ടുവരുന്നതിനും ഒക്കെയുള്ള ചില സഹായങ്ങൾ ഇത്തരം കൂട്ടായ്മകൾക്കു കഴിയും. ഇനിയും ഒത്തുചേരട്ടെ!

ശിവകാമി said...

ഇതിനെ അഭിനന്ദിക്കാതെ വയ്യ.. പ്രത്യേകിച്ചും ഇവിടെ അധികം പരിചിതയല്ലാത്ത എന്നെ പോലുള്ളവര്‍ക്ക് കുറെ ബ്ലോഗ്ഗരെ ഒരുമിച്ചു ചിത്രത്തിലെങ്കിലും കാണാന്‍ സാധിച്ചു എന്നത് വലിയ കാര്യം തന്നെ. സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു,
ഒപ്പം ഇങ്ങനെ ഒരു പോസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും.
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.
സസ്നേഹം
ശിവകാമി

Unknown said...

കലക്കി അല്ലെ?
ബാജി അല്ല ചെമ്മാടെ, ബജി.

smitha adharsh said...

എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..

ഇ.എ.സജിം തട്ടത്തുമല said...

ഹായ്,

ഇതുങ്ങളൂടെയൊക്കെ മുഖങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു അല്ലേ?
“മുഖമ്മൂടികൾ” അഴിച്ചുവച്ചു നടത്തിയ കൂട്ടായ്മയ്ക്ക്‌ ആശംസകൾ!

കൊച്ചിലേ
ആശുപത്രിയിൽ പോകുമ്പോൾ ഡോക്ടറും, സ്കൂളിൽചെല്ലുമ്പോൾഅദ്ധ്യാപകനും,
വണ്ടിയിൽ കയറുമ്പോൾ ഡ്രൈവവറും,
എഞ്ചിനീയറെ കാണുമ്പോൾ എഞ്ചിനീയറും,
സിനിമ കാണുമ്പോൾ സിനിമാ നടനും,
പാട്ടു കേൾക്കുമ്പോൾ പാട്ടുകാരനും,
പോലീസുകാരെ കാണുമ്പോൾ പോലീസുകാരും,
പ്രസംഗം കേൾക്കുമ്പോൾ നേതാവും,
ഒക്കെ ആകാൻ കൊതിയ്ക്കുന്നതുപോലെ
ഇതൊക്കെ കാണുമ്പോൾ ഒരു വിസയും ഒപ്പിച്ച്‌ അങ്ങോട്ട്‌...............