Friday, February 20, 2009

2009 ബൂലോഗ മീറ്റ്‌ 1- ഒരു ചെറുകുറിപ്പ്‌

അങ്ങനെ രണ്ടായിരത്തൊമ്പതാമാണ്ടിലെ ഒന്നാം ബൂലോഗമീറ്റ്‌ അല്‍പ്പസമയം മുന്നേ അവസാനിച്ചു. ഇതൊരു ചെറുകുറിപ്പ്‌ മാത്രം , വിശദമായ കുറിപ്പുകളും കൊള്ളാവുന്ന ചിത്രങ്ങളും ഇതിനകം ആരും ഇട്ടിട്ടില്ലെങ്കില്‍ ഉടനേ പ്രതീക്ഷിക്കാം.

പതുവുപോലെ തന്നെ ഞാന്‍ കൃത്യമസയത്ത്‌ വഴി തെറ്റാതെ മീറ്റിങ്ങ്‌ സ്ഥലമായ സബീല്‍ പാര്‍ക്കിലെത്തി. ബ്ലോഗ്‌ വായനക്കാരന്‍ ആയ അനസിനെയും ഒപ്പം കൂട്ടിയാണ്‌ പോയത്‌.അംഗബലം കൊണ്ടും ആയുധം കൊണ്ടും നോക്കിയാല്‍ ഈ മീറ്റിനെ വെല്ലാനാവുന്ന മറ്റൊരു മീറ്റ്‌ യൂയേയീ മലയാളയാളം ബ്ലോഗര്‍മാര്‍ നടത്തിയിട്ടില്ലെന്നു തോന്നുന്നു. അത്രയ്ക്ക്‌ ജനമുണ്ടായിരുന്നു. ഒട്ടേറെ നവാഗതരുമുണ്ടായിരുന്നതിനാല്‍ ബ്ലോഗര്‍മാരെ കൈപ്പള്ളി ആങ്കര്‍ ചെയ്ത സെഷനില്‍ പരിചയപ്പെടുത്തി. ആള്‍ക്കൂട്ടം ഒരുമാതിരി ചോദ്യങ്ങള്‍ ചോദിച്ച്‌ മിക്കവരെയും വിരട്ടിക്കളഞ്ഞു എന്നു വേണം പറയാന്‍.

സാമ്പിള്‍
എന്താ പേര്‌?
ബ്ലോഗരാജന്‍.
താന്‍ എന്തിനാ ബ്ലോഗ്‌ എഴുതുന്നത്‌?
അബദ്ധം പറ്റിപ്പോയതാ, ഇനി എഴുതില്ല സാര്‍.
സുമാര്‍ എത്ര നീളം തന്റെ ഒരു പോസ്റ്റിനു വരും?
അത്‌...
ശരി പോ..ബരാക്ക്‌ ഒബാമയുടെ സ്ഥാനാരോഹണച്ചടങ്ങിലോ വേള്‍ഡ്‌ കപ്പ്‌ ഫുട്ട്ബാളിലോ കാണാത്ത തരം ക്യാമറകള്‍ കണ്ട്‌ അന്തം വിട്ട്‌ പാര്‍ക്കിലുണ്ടായിരുന്നവര്‍ വന്ന് എത്തിനോക്കിയിട്ട്‌ പോകുന്നുണ്ടായിരുന്നു. ഇടയ്ക്കു കൂടി ഉണ്ണിയപ്പം, ചായ, വറുത്ത
കപ്പലണ്ടി ഒക്കെ വന്നു പോയി

ചെറിയൊരു പ്രെയര്‍ ബ്രേക്കിനു ശേഷം ലഞ്ച്‌ ബ്രേക്കായി. ശശിയേട്ടന്റെ സംവിധാനത്തില്‍ എത്തിച്ച തലശ്ശേരി ബിരിയാണിയും വെജ്‌ പുലാവുമായിരുന്നു മെനുവില്‍.
ഊണിനുശേഷം പുസ്തകച്ചന്ത ഒരുങ്ങി. ലാപ്പുട, വിഷ്ണുപ്രസാദ്‌, ലീല എം ചന്ദ്രന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, സിമി ഫ്രാന്‍സിസ്‌, ശ്രീജ ബലരാജ്‌ എന്നിവരുടെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. പരിപാടിയുടെ മുഖ്യ കാര്‍മ്മികന്‍ ഹരിയണ്ണന്‍ വിശദറിപ്പോര്‍ട്ട്‌ പുസ്തകച്ചന്തയെപ്പറ്റി എത്തിക്കാമെന്നേറ്റിട്ടുണ്ട്‌.


ശേഷം കൊച്ചു വര്‍ത്തമാനങ്ങളായി... അതുല്യ ഇടയ്ക്ക്‌ നാട്ടില്‍ നിന്നും വിളിച്ച്‌ സാവിയോയ്ക്കു വേണ്ടി സംഭാവനകള്‍ പിരിയ്ക്കുന്നുണ്ടെങ്കില്‍ എത്തിക്കാം എന്ന് ഏറ്റതിനെത്തുടര്‍ന്ന് ബക്കറ്റു പിരിവിലൂടെ (ബക്കറ്റില്ലാത്തതിനാല്‍ ഒരു കാലി റ്റിഷ്യൂബോക്സിലായിരുന്നു പിരിവ്‌) ഏതാണ്ട്‌ പതിനായിരം ഇന്ത്യന്‍ രൂപയോളം പിരിഞ്ഞു കിട്ടി.ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ പോസ്‌ ചെയ്യുന്നവരോ ഫോട്ടോഗ്രാഫര്‍മാരോ കൂടുതല്‍ എന്ന സംശയം ഇപ്പോഴും മാറിയിട്ടില്ല.

ബുക്കിന്റെ പേരുമാറ്റി നിലവിളിയെക്കുറിച്ചുള്ള കഥകള്‍ എന്നാക്കണം. പേരിലെ കടം അറം പറ്റിയെന്നാ തോന്നുന്നത്‌ പലരും കാശു പിന്നെത്തരാം എന്നു പറയുന്നല്ലോ?

ആജൂ, വിഷ്ണുപ്രസാദിന്റെ ശൈലിയാണോ ലാപ്പുടയുടെ ശൈലിയാണോ നിനക്ക്‌ കൂടുതല്‍ ഇഷ്ടം?

ദാ ഈ പേജു വായിച്ചാലുണ്ടല്ലോ ശിവപ്രസാദേ, ആരും കരഞ്ഞു പോകും. ഒരു കോപ്പി വാങ്ങെന്നേ.


ഇരട്ടത്തോക്കുകാരനെ നമ്മള്‍ കൌബോയ്‌ സിനിമകളിലും രജനീകാന്ത്‌ പടത്തിലും ഒക്കെ കണ്ടിട്ടുണ്ട്‌. ഇരട്ടക്ക്യാമറക്കാരനെ ആരെങ്കിലും കണ്ടിട്ടുണോ? ഇത്‌ സാക്ഷി.


നിതിന്‍ വാവയ്ക്ക്‌ പരീക്ഷകാരണം വരാന്‍ പറ്റിയില്ല, പകരം തന്റെ ശിഷ്യനെയാണ്‌ അയച്ചത്‌.


ഹാവൂ, കോളറിനു പിടിച്ചു വിരട്ടേണ്ടി വന്നെങ്കിലെന്താ, ബുക്കിന്റെ കാശ്‌ മൊത്തം പിരിഞ്ഞുകിട്ടി.


കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍. വിശദറിപ്പോര്‍ട്ടുമായി പലരും വരുന്നുണ്ട്‌.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

29 comments:

യാരിദ്‌|~|Yarid said...

എല്ലാരും കൂടി അവിടെ തകർത്തു തരിപ്പണമാക്കി അല്ലെ?

kichu said...

ദേവാ...

സമ്മതിച്ചു!!!!!

എന്തൊരു സ്പീഡ്

...പകല്‍കിനാവന്‍...daYdreamEr... said...

ദേവേട്ടാ എന്തൊരു സ്പീഡ്... കിടിലം മീറ്റ്... ഈറ്റും...!
:)

രണ്‍ജിത് ചെമ്മാട്. said...

ഈറ്റും മീറ്റും ട്രാഫിക്കും കഴിഞ്ഞ് ദേ ഇപ്പൊ വീടെത്തിയേയുള്ളൂ...
ദേവേട്ടന്‍ ദേ അപ്പോഴേക്കും പോസ്റ്റിക്കഴിഞ്ഞു....
വെറും മീറ്റ് അല്ല അപെക്സ് മീറ്റ് എന്നൊക്കെ പറയാം...
വരാത്തവര്‍ക്കൊരു വന്‍ നഷ്ടം!!!!

kichu said...

അടിക്കുറിപ്പുകള്‍ കലക്കുന്നുണ്ട്ട്ടോ....

കുറുമാന്‍ said...

ദേവേട്ടാ,

തകര്‍ത്തു. ഇത്ര വേഗം ഇത്ര നല്ലൊരു റിപ്പോര്‍ട്ട് പ്രതീക്ഷിച്ചീല്ല.

ക്യാമറ ഇല്ലാത്തതിനാല്‍ ഞാന്‍ പോസ്റ്റുന്നില്ല, പോസ്റ്റ് വായിക്കാം, പടങ്ങള്‍ കാണാം, പിന്നെ അനോണികളുടെ വിളയാട്ടമല്ലെ ഈയിടെ അവര്‍ക്കും ഒരു ചാന്‍സ് കൊടുക്കാം.

കുഞ്ഞന്‍ said...

സൌഹൃദ ഒത്തുചേരല്‍ ശരിക്കും അടിച്ചുപൊളിച്ചുവല്ലെ..അസൂയ തോന്നുന്നു.

ക്യാമറകള്‍ മൊബൈലുകള്‍ എന്നിവ കുറവാണെന്ന് തോന്നുന്നു..!

വരവൂരാൻ said...

എന്നും ഓർമ്മയിൽ നിൽക്കും ഒരു മീറ്റ്‌. നന്ദി എല്ലാത്തിനും എല്ലാവർക്കും ആശംസകളൊടെ, സ്നേഹപൂർവ്വം വരവൂരാൻ

അഗ്രജന്‍ said...

ദേവേട്ടാ... ആ ഫോട്ടോഗ്രാഫറുമാരുടെ മീറ്റ് ഫോട്ടോ തക‍ത്തു :)

പോരട്ടെ ബാക്കി ഫോട്ടോകള്‍

[Shaf] said...

തകര്‍ത്തു. ഇത്ര വേഗം ഇത്ര നല്ലൊരു റിപ്പോര്‍ട്ട് പ്രതീക്ഷിച്ചീല്ല.

ഹരിയണ്ണന്‍@Hariyannan said...

ദേവേട്ടാ..

കളിക്കാതെ കാശ് തരാന്‍ നോക്ക്!!
:)

G.manu said...

ഹായ് ഹായ് മിസ്സിംഗ് മിസ്സിംഗ്..
ആശംസകള്‍ മച്ചാന്മാരേ

ഹരിയണ്ണാ.. ബുക്ക് റിപ്പബ്ലിക്കിലും കാഷ്യര്‍ പണിയിലും ഒക്കെ കൂടിയതില്‍ പിന്നെ നമ്മളെ മറന്നു അല്ലേ.. എന്നെങ്കിലും വെഞ്ഞാറമൂട്ടിലേക്ക് വരുമല്ലോ .. വച്ചിട്ടുണ്ട് ഞാന്‍

ഏറനാടന്‍ said...

സൂപ്പര്‍ സ്പീഡ്. അതാണീ മീറ്റ് ഗംഭീരമാക്കിയതും.
രണ്ടാമതൊന്ന് ആലോചിക്കാന്‍ മനസ്സ് മാറ്റിചിന്തിക്കാന്‍ സമയം കൊടുക്കാതെ എല്ലാവരേയും മീറ്റില്‍ ഒരുമിപ്പിച്ചു.
ഈ അതിവേഗം പുസ്തക വില്പനയിലും റെക്കാഡ് തീര്‍ത്തുവെന്നത് കുന്നൂട്ടിയിട്ട പുസ്തകങ്ങള്‍ ശൂന്യമായത് സൂചിപ്പിച്ചു.
അതുപോലെ കടല, മുളകുബജ്ജി, ഉണ്ണിയപ്പം ബിരിയാണി, പെപ്സി, കോള, സ്പ്രൈറ്റ് കാന്‍സ്, ജ്യൂസ് എന്നിവയും അതിവേഗം ബഹുദൂരം വാനിഷായിപ്പോയ്.!

യൂസുഫ്പ said...

ദേവേട്ടാ കലക്കി..

പൊറാടത്ത് said...

നല്ല ചിത്രങ്ങളും രസകരമായ അടിക്കുറിപ്പുകളും...

ന്നന്ദി മാഷേ..

ജോ l JOE said...

കലക്കി..

വല്യമ്മായി said...

വിഷ്ണുമാഷുടെ പുസ്തകം വീട്ടില്‍ കണ്ടിട്ടുള്ളത് കൊണ്ടാകണം ആജു ലാപുടയുടെ പുസ്തവുമായി തിരി‍ച്ച് പോന്നത് :)

teepee | ടീപീ said...

ചിത്രങ്ങളെല്ലാം കലക്കി ദേവേട്ടാ..
നല്ല അടിക്കുറിപ്പുകളും

ബട്, തലശ്ശേരി ബിരിയാണീന്ന് പറഞ്ഞത് ബര്‍ദൂബൈ നൂര്‍ജഹാന്‍ ഹോട്ടലുകാര് കേള്‍ക്കണ്ടാ..കൂട്ടത്തില്‍
കൈതമുള്ളും..

കുറ്റ്യാടിക്കാരന്‍|Suhair said...

വ!.. മീറ്റുപോലെ മനോഹരം ഈ റിപ്പോര്ട്ടും..

കരീം മാഷ്‌ said...

ദേവാ...
നല്ല ചിത്രങ്ങളും രസകരമായ അടിക്കുറിപ്പുകളും...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അത് സത്യാട്ടോ...
ലാപുടയുടെ കണ്ണില്‍ പൊടിവീണതിനെക്കുറിച്ച് അപ്പോള്‍ തോന്നിയ കവിത ഞാന്‍ സിദ്ധാര്‍ഥനോട് പറയുകയായിരുന്നു. അപ്പോളല്ലേ... ഞെട്ടിപ്പോയെ... “ലാപുട ആ കവിതയും പണ്ടേ എഴുതിക്കഴിഞ്ഞ് മാഷേ... ദേ നോക്കിയേ..” എന്ന്. അപ്പോള്‍ നിലവിളിച്ചത് ഞാനല്ലാതെ വേറെയാരാ?

പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ചില ഞുണുക്ക് നമ്പരുകള്‍ അവിടെ മുഴങ്ങിക്കേട്ടു. പ്രധാന സ്പോണ്‍സര്‍ സാക്ഷാല്‍ ‘കുറുമാന്‍’:

1. വിഷ്ണുപ്രസാദിന്റെ ‘കുളം+പ്രാന്തത്തി‘ വാങ്ങുന്നവര്‍ക്ക് ‘നിലവിളി’ ഫ്രീ.....!
2. പ്രിയ ഉണ്ണികൃഷ്ണന്റെ ‘പ്രയാണം‘ വായിച്ച് പ്രണയിക്കാം. അഞ്ച് ദിര്‍ഹം മാത്രം.
3. ടി. പി. അനില്‍കുമാറിന്റെ ‘നിലവിളി’ വങ്ങുന്നവര്‍ക്ക് ‘കടങ്കഥകള്‍’ ഫ്രീ...!

(അനുഭവ സമ്പന്നമായ കൂടിച്ചേരല്‍. അതുല്യ,തമനു, ദില്‍ബാസുരന്‍, പെരിങ്ങോടന്‍ എന്നിവരുടെ അഭാവം മാത്രം വെയിലിന്റെ ചൂട് കുറച്ചു.)

shihab mogral said...

കലക്കി ദേവേട്ടാ..

T.A.Sasi said...

ഭാഗ്യം .
എല്ലാവരെയും കാണാന്‍
കഴിഞ്ഞു .
ഇങ്ങിനെയൊരു മീറ്റ്
ഉണ്ടെന്നു അറിയിച്ച
ഒരു ചങ്ങാതിയുടെ
നല്ല മനസിന്‌ നന്ദി പറയുന്നു.

കാട്ടിപ്പരുത്തി said...

മീറ്റാന്‍ വിചാരിച്ചാല്‍ മീറ്റണം - അല്ല പിന്നെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നു പ്രണയിച്ചതിന്റെ ക്ഷീണം മാറീ വരുന്നേ ഉള്ളൂ, അപ്പഴാ അങ്ങേര്‍ടെ ഒരു .....


അഭിനന്ദനങ്ങള്‍ !!!

ഷമ്മി :) said...

കലക്കീട്ട്ണ്ട് കൂടെ വന്ന അനസിനെ എനിക്ക് പരിചയം ഉണ്ട്. കക്ഷീടെ ബ്ലോഗ് ഐ ഡി ഒന്ന് തരാമോ ?

വെള്ളെഴുത്ത് said...

അവിടെ എങ്ങാനും വന്ന് ആളറിയാതെ ഈന്തപ്പനകള്‍ക്ക് ഇടയിലൂടെ ഒളിച്ചു കളിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നുന്നു.. പെരിങ്ങ്, കുഴൂര്‍ അനിലന്‍ അനൂപന്‍ തുടങ്ങിയ പുലികള്‍ ഇല്ലായിരുന്നു അല്ലേ?

ദേവന്‍ said...

ഷമ്മീ, അനസിനു ബ്ലോഗില്ല, ബ്ലോഗ് വായന മാത്രമേ ഉള്ളു എന്നാണ് പറഞ്ഞത്. (ഇനി അനോണികളിലോ വര്‍മ്മമാരിലോ മറ്റോ ഉണ്ടോന്ന് എനിക്കറിയില്ല)

വെള്ളെഴുത്തേ, പെരിങ്ങോടനും അനിലനും സ്ഥലത്തില്ല. അനൂപന്റെ കാര്യം അറിയില്ല. കുഴൂര്‍ പനിപിടിച്ചു കിടപ്പാണ്-ആള് വന്നില്ലെങ്കിലും വന്നെന്ന് ഭാവിച്ച് ഒരു റിപ്പോര്‍ട്ട് ടെലിക്കോണ്വര്‍സേഷന്‍ വഴി ഒപ്പിച്ച് ഏഷ്യാനെറ്റിലെത്തിച്ചിട്ടുണ്ട് (വിത്സനാരാ വീരന്‍!)

kaithamullu : കൈതമുള്ള് said...

ടി. പി. അനില്‍കുമാറിന്റെ ‘നിലവിളി’ വങ്ങുന്നവര്‍ക്ക് ‘കടങ്കഥകള്‍’ ഫ്രീ...!

-മൈനാഗാ, അനില്‍കുമാറല്ല, വിനോദ്...