പൊന്നപ്പന് the Alien ദുബൈ വഴി ഒന്നു കറങ്ങി. നെതര്‍ലാന്‍ഡ്സില്‍ നിന്നും നാട്ടിലേക്ക് പോകും വഴി ട്രാന്‍സിറ്റില്‍ ഒരാറേ ആറ് മണിക്കൂര്‍. വ്യാഴാഴ്ച ആയിരുന്നതിനാലും, സമയം രാവിലെ ആയിരുന്നതിനാലും ഒരു മീറ്റ് സംഘടിപ്പിക്കാന്‍ ഒത്തില്ല. എങ്കിലും...
ഒരു ബ്ലോഗര്‍ ദുബൈ വഴി പോകുമ്പോ ആരെങ്കിലും ഒന്നു കാണണ്ടേ ..?
കണ്ടതിന്റെ തെളിവായി രണ്ടു ഫോട്ടൊകള്‍ ഇടണ്ടേ ..?
യു.എ.യി. ബ്ലോഗേഴ്സിന്റെ തനതു സ്വഭാവമായ മുണ്ടിട്ടു പിടിക്കല്‍ നടത്തേണ്ടേ ...?
എല്ലാം പ്രതീകാത്മകമായി നടത്തി.... ദാ തെളിവിനായി ഫോട്ടോസ്..
യു.എ.യി. ബ്ലോഗേഴ്സിനു വേണ്ടി തമനു പൊന്നപ്പനെ പൊന്നാട അണിയിക്കുന്നു.
കസവു മുണ്ട് കിട്ടിയില്ല, പകരം ഇതു മതി. വെള്ളമുണ്ട്.
(ശരിക്കും ‘വെള്ളമുണ്ട്‘ . പൊന്നപ്പന്‍ കുളികഴിഞ്ഞ് തോര്‍ത്തി ഇട്ടിരുന്നതാ, അതു പിന്നെ വെള്ളം ഉണങ്ങും വരെ വെയിറ്റ് ചെയ്യാന്‍ ഒക്കുമോ, ബാത്രൂം ടൌവലെങ്കില്‍ അത്, കെടക്കെട്ടേന്നേ..!!)

(ഇത് എമിറേറ്റ്സ് എയര്‍ലൈന്‍സ്‌കാര്‍ താമസ സൌകര്യം ഒരുക്കിക്കൊടുത്ത
എയര്‍പോര്‍ട്ട് മില്ലേനിയം ഹോട്ടലാണെന്ന് പൊന്നപ്പന്‍ പറേം... വിശ്വസിക്കരുത്...)
ദേവഗുരുക്കള്‍ തന്റെ സ്വന്തം തട്ടകമായ എയര്‍പോര്‍ട്ടില്‍ വച്ച് പൊന്നപ്പന് ദര്‍ശനം നല്‍കിയപ്പോള്‍.
പൊന്നപ്പനും, ദേവേട്ടനും.
(ദേവേട്ടന്‍ എയ്യര്‍പോര്‍ട്ടിലാ ജോലി ചെയ്യുന്നേന്ന് ഇനി ആരും സംശയം പറയരുത്...
ദേ കറുത്ത പാന്റ്, നീലഷര്‍ട്ട്, ടൈ, കഴുത്തേല്‍ ടാഗും പാസും .. എല്ലാം ഓകെ.
എന്തോ .... ? അവിടെ തൂപ്പുകാരുടേം യൂണിഫോം ഇതാണെന്നോ ... ഒന്നു പോടേ, ചുമ്മാ എല്ലാത്തിലും കുറ്റം മാത്രം കാണാതെ ...)

ഇനി പൊന്നപ്പന്‍ ഇതുവഴി വരും എന്നു തോന്നുന്നില്ല. നെതര്‍ലാന്‍ഡ്സില്‍ നിന്നും റുവാണ്ട വഴി തിരുവനന്തപുരത്തേക്ക് ഫ്ലൈറ്റ് ഉണ്ടോ എന്നു തിരക്കുന്നതു കണ്ടു പാവം പൊന്നപ്പന്‍...
ഫോണ്‍ ചെയ്ത് സ്നേഹം പങ്കുവച്ച അഗ്രജന്‍, അതുല്യേച്ചി, കുറുമാന്‍, സുല്‍, ഇത്തിരി, കരീംമാഷ് എന്നിവരോടും, എല്ലാ യു. എ. യി. ബ്ലോഗേഴ്സിനോടും പൊന്നപ്പന്‍ നന്ദി അറിയിച്ചിട്ടുണ്ട്. പൊന്നപ്പനു വേണ്ടി ഞാന്‍ അതിവിടെ കുറിക്കുന്നു.