Thursday, November 30, 2006

മീറ്റ് തറവാട്ടീല്‍

ബൂലോകരെ,

നമുക്കെല്ലാം ഒഴിവാണല്ലോ , രണ്ട് ദിവസം
എല്ലാവരേയും ഒന്ന്‌ കാണാന്‍ ഒരാഗ്രഹം.നമുക്കെല്ലാവറ്ക്കും തറവാട്ടില്‍ ഒന്ന്‌ കൂടിയാലോ?യാതൊരു ഔപചാരികതയുമില്ലാതെ.നാളെ എല്ലാവരും തറവാട്ടിലേക്ക് വരാന്‍ താത്‌പര്യപ്പെടുന്നു ,നമുക്ക്‌ വല്ല കടം കഥകളും മറ്റും പറഞ്ഞിരിക്കാമെന്നൈ.

പിന്നെ ഭക്ഷണക്കാര്യം.

അരി , ( കുത്തരി മുതല്‍ , ബിരിയാണി അരി മുതലായവ) , പഞ്ചസാര , ഉപ്പ്` , മുളക്‌ ചായപ്പൊടി , പാല്പ്പൊടി ,പാല്‍ , ഇറച്ചി , മീന്‍ , പഴവര്‍ഗങ്ങള്‍ , , പച്ചകറിസാധനങ്ങള്‍ , ബാക്കി പലചരക്ക്‌ സാധനങ്ങള്‍ , , വെള്ളം , അടുപ്പ് , ഗസ് ഇത്യാതി സാധനങ്ങള്‍ ആ പിന്നെ പാത്രങ്ങളും , അടുക്കളയിലുണ്ട് എല്ലാവര്‍ക്കും ഉണ്ടാക്കാം , കഴിക്കാം , ( എനിക്ക്‌ തരണേ!!!)

എല്ലാ "കുക്കര്‍" മാര്ക്കും സ്വാഗതം , അവര്ക്ക് പ്രത്യേക പരിഗണന നല്കുന്നതാണ്‌ .

വരിക എല്ലാവര്‍ക്കും സ്വാഗതം , യാതൊരു " ഫോര്‍മാലിറ്റ്യ്" യു മില്ലാതെ നിങ്ങള്‍ക്ക് നിങ്ങടെ തറവാട്ടിലേക്ക് സ്വാഗതം

എന്നെ 050-5090933 , വല്യമ്മായിയെ 050-5850117 , തറവാടില്‍ 04-8820231 നമ്പറുകളില്‍ ബന്ധപ്പെടാം.

Thursday, November 16, 2006

വല്യമ്മായിന്റെ കവിത.

ഇതു കണ്ടൊ ബൂലോകരെ,

വല്യമ്മായി കഷ്ടപ്പെട്ടവിടെ പചാന നിര്‍ത്തിപോയിടത്തുന്ന് കവിത ഗംബ്ലീറ്റാക്കാന്‍ പാടുപെടുന്നു. എന്നാ വല്യമ്മാമനോ, പൂച്ചക്കെന്താ പൊന്നുരുക്കുന്നോട്ത്ത് കാര്യം എന്ന മട്ടാ!. ഏതായാലും കവിത കലക്കി ട്ടൊ അമ്മായി.

ഇവിടെ ഞെക്കു കവിത കേള്‍ക്കാം.

Wednesday, November 15, 2006

യു യെ ഇ മീറ്റിലെ ചില അസുലഭ നിമിഷങ്ങള്‍.

യു യെ ഇ രണ്ടാം മീറ്റ് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള ഒത്തിരി നല്ല മുഹൂര്‍ത്തങ്ങളെ സമ്മാനിച്ച ഒരു പകല്‍. ചിരിച്ചും കളിച്ചും പരിചയപ്പെട്ടും പരിചയം പുതുക്കിയും കടന്ന് പോയ നവംബര്‍ പത്ത്. ഈ ഒത്തുചേരലിന് വഴിയൊരുക്കിയ ബൂലോഗര്‍ക്കും വിശിഷ്യാ കലേഷേട്ടനും ഹൃദയം നിറഞ്ഞ നന്ദി. കൂടെ എന്റെ മൊബയ്‌ലില്‍ പതിഞ്ഞ് ഏതാനും അസുലഭ മുഹൂര്‍ത്തങ്ങള്‍. ചിത്രങ്ങളുടെ കുറവുകള്‍ക്ക് ഞാനും എന്റെ മൊബൈലും മാത്രം ഉത്തരവാദി.

ചിത്രങ്ങള്‍ക്ക് ബൂലോഗ കൂട്ടായ്മയുടെ സ്വാതന്തൃം വെച്ച് ഞാന്‍ അടിക്കുറിപ്പ് നല്‍കുന്നു. അതിന് ഹാസ്യത്തിനപ്പുറം ഒരു പ്രാധ്യാന്യവും നല്‍കരുത് എന്ന് അഭ്യര്‍ത്ഥനയോടെ ഇത് ഇവിടെ പോസ്റ്റുന്നു.

ഇവിടെ ക്ലിക്കൂ

മീറ്റ് പടങ്ങള്‍-3

ഉം‌അല്‍കുവൈന്‍ - ബാരക്കുട മീറ്റിന്റെ ചില ക്ലാസ് പടങ്ങളെടുത്ത ഒരാളിന്റെ കെ.മറയും മറ്റൊരാളിന്റെ സീയെഫ്-2ഉം ഇനിയും കണ്ടെത്താനായിട്ടില്ല. തല്‍ക്കാലം ഇതൊക്കെ നോക്കിനോക്കാം.


Monday, November 13, 2006

മീറ്റു പടങ്ങള്‍ : 2

ബാരക്കുട - ഒരു ദൃശ്യം.ഞാന്‍ തിരിച്ചു ചെന്നിട്ടു വേണം കുവൈറ്റില്‍ ഇതു പോലൊന്നു സംഘടിപ്പിക്കാന്‍.
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.ഗന്ധര്‍വന്‍.അനിലേട്ടാ,ഛയാഗ്രഹണ യന്ത്രം നിലത്തിനു തിരശ്ചീനമായി പിടിക്കു.


എല്ലാവര്‍ക്കും സ്നേഹം വിതറിക്കൊടുത്ത് ക്ഷീണിച്ചു ഞാന്‍ - തറവാടിയുടെയും വല്യമമായിയുടേയും മകന്‍കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി കുറുമാന്‍ പണ്ടൊരു ചെണ്ട.
ശബ്ദ തരംഗങ്ങളേറ്റു ക്യാമറയുടെ കണ്ണു കൂടി മഞ്ഞളിച്ച ഒരു നിമിഷം.

Sunday, November 12, 2006

യു എ ഇ മീറ്റ് വീഡിയൊസ് & ഫോട്ടോ ഓഫ് ദ ഡെ :)

കുറുമഗുരുവിന്റെ ചെണ്ടമേളം
കൊട്ടൊക്കെ മിറുകിയപ്പോള്‍ ഞാനും അതില്‍ ലയിച്ചു വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ മറന്നു

ചന്തുവിന്റെ പാട്ട്
പകുതിയേ എനിക്കു റെക്കോറ്ഡ് ചെയ്യാന്‍ പറ്റിയുള്ളൂ.
ബാക്കി ദാ ഇവിടെ കൈപള്ളി ചേട്ടന്റെ വീഡിയോ

നാറാണത്തുഭ്രാന്തന്‍ ...
ഗുമു ഗുമ്മാക്കി തുടങ്ങിയതാ .....
ആവേശം മൂത്താല്‍ എന്താ ചെയ്യാ...
(ഞാനും കൂടി ഉണ്ടായിരുന്നെങില്‍ ഒരു റോക്ക് ഷോ ആക്കേണ്ട സ്കോപ്പ് ഉണ്ടായിരുന്നു :) ഈ സമയം ആ 2ന്ഡ് മൈക്ക് എവിടായിരുന്നു?


മീറ്റേ നിനക്കായി ..കലേഷാഭിമാനി
കലേഷാഭിമാനി അഥവാ നമ്മുടെ അഭിമാനം :)
ചല്‍ ചല്‍ ചല്‍ മേരെ സാത്തീ.....
ഈ മീറ്റിനു പിറകില്‍ ഇങ്ങനെ എത്ര കാണാ കാഴ്ചകള്‍
ഹെ ദോസ്ത്തീ ഹം നഹി ചോടേഗേ....

കൂടപ്പിറപ്പുകളുടെ ട്രീറ്റ്
വരി വരിയായി നില്‍ക്കുക

പുഡ്ഡിങ്ങും പായസവും
മധുരമില്ലാതെങ്ങിനെയാ മീറ്റ് സ്വീറ്റാകുന്നേ?


More here http://www.flickr.com/photos/76561805@N00/


മീറ്റിന്റെ പടങ്ങള്‍ -


നമ്രശിരസ്കനായി ദേവരാഗം-പുറകില്‍ ദില്‍ബു.


സംഭവം നടന്ന സ്ഥലം.യൂ എ ഈ ബ്ലോഗ്ഗെര്‍ഴ്സിന്റെ നഷ്ടം.ചന്തു ജഗന്നാഥ്.ദില്‍ബു- കന്റുകള്‍ക്കുള്ള മറുപടി.
പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ആള്‍-ഒരു പാവം കൊടകരക്കാരന്‍.


ഗ്രൂപ് ഫോട്ടോ - വലുതായിക്കാണാന്‍ പറ്റുമെങ്കില്‍ നിങ്ങളുടെ ഭാഗ്യം.

Saturday, November 11, 2006

നന്ദി!

മീറ്റ് കഴിഞ്ഞു.

ഇന്ന് പിന്മൊഴികളിലൂടെ ചര്‍ച്ച ചെയ്ത വിഷയം അല്ലാതെ തന്നെ എന്റെ മനസ്സില്‍ ചില വിഷമങ്ങളൊക്കെയുണ്ടായിരുന്നു. ചിലരോടൊക്കെ ഞാനത് ഇന്നലെ തന്നെ ഫോണിലൂടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇനി അതൊന്നും ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ വിധേയമാക്കുന്നില്ല. വന്ന എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി. തെറ്റുകുറ്റങ്ങള്‍ ഒക്കെ പൊറുക്കുക - എല്ലാ തെറ്റുകളും എന്റേത് മാത്രമാണ്. എല്ലാരും ക്ഷമിക്കുക.

മീറ്റിന്റെ വിജയത്തിനു വേണ്ടി വളരെ നിശബ്ദമായി ഓരോ കാര്യങ്ങള്‍ ചെയ്ത ആളുകളോട് ഞാന്‍ പ്രത്യേകം നന്ദി പറയട്ടെ.

അതുല്‍ ശര്‍മ്മ & അതുല്യ ശര്‍മ്മ - അതുല്യ ചേച്ചിയുടെ ശര്‍മ്മാജിക്ക് പ്രത്യേകം നന്ദി! മലയാളി അല്ലാതിരുന്നിട്ടും ഞങ്ങടെ കൂട്ടത്തില്‍ എത്ര മനോഹരമായി ബ്ലെന്‍ഡ് ചെയ്തു! അതുല്യ ചേച്ചിയുടെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇവന്റ് ആയിരുന്നിട്ടു കൂടി ചേച്ചിയെ വരാന്‍ അനുവദിച്ചതിലും, ഒപ്പം വന്നതിനും, ഗെയിംസ് ഓര്‍ഗനൈസ് ചെയ്ത് ഞങ്ങളെയൊക്കെ രസിപ്പിച്ചതിനും, മനോഹരങ്ങളായ മൊമെന്റോകളും സമ്മാനങ്ങളും എല്ലാവര്‍ക്കും വാങ്ങിക്കൊടുത്തതിനും എല്ലാവരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു.

അലിയു & രഹ്ന - തറവാടിയും വല്യാന്റിയും. രണ്ടുപേരും മീറ്റിന്റെ വിജയത്തിനു വേണ്ടി ഒരുപാട് പ്രയത്നിച്ചു. രാജീവിനെ അബുദാബിയില്‍ നിന്ന് രാജീവിനെ തലേദിവസം പിക്ക് ചെയ്ത് വീട്ടില്‍ താമസിപ്പിച്ചു. സകുടുംബ സമേതം പറഞ്ഞ സമയത്ത് തന്നെ കൃത്യമായി എത്തി. അവസാനം വരെ പങ്കെടുത്തു. ഒരുപാട് സന്തോഷം തോന്നി.

ദില്‌ബാസുരന്‍ - ദിലീപ് ഒരു മൂലയില്‍ ഒഴിഞ്ഞിരുന്ന് ഇന്റര്‍നെറ്റ് പ്രചരിച്ചുതുടങ്ങിയ സമയത്തെ സ്പീഡിലുള്ള ഒരു ഡയലപ്പ് കണക്ഷനുമായി മല്ലിട്ട് ലൈവ് അപ്‌ഡേറ്റുകള്‍ നല്‍കുകയും പടങ്ങളും മറ്റും പോസ്റ്റ് ചെയ്യുകയും ചെയ്തു. ദിലീപ്, എനിക്ക് നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരണമെന്നുണ്ടായിരുന്നു. സാധിച്ചില്ല.

വിശ്വേട്ടന്‍ - കുവൈറ്റില്‍ നിന്ന് മീറ്റിനായിട്ടെത്തിയതിന്.

ദേവേട്ടന്‍ - പൊന്നാട മേടിച്ചതിനും പിന്നെ വേറെ ഒരു കാര്യത്തിനും കൂടെ.

സജീവ് ഭായ് - പൊന്നാട മേടിച്ചതിനും, സ്റ്റേജില്‍ കയറിയിട്ട് 1-2 വട്ടം സന്തോഷപൂര്‍വ്വം ഇറങ്ങിയതിനും (അതിന് എന്നോട് പൊറുക്കൂ)

ചന്തുവിന്റെ ഭാര്യ (പേര് മറന്നു - ക്ഷമിക്കൂ) - വളരെയേറെ തിരക്കായിട്ടും ചന്തുവിനെ സ്പേര്‍ ചെയ്തതിനും, കൈക്കുഞ്ഞിനെയും കൊണ്ട് വന്നതിനും

ആരിഫ് - ആരെയും ബുദ്ധിമുട്ടിക്കാതെ ബഹളങ്ങളൊന്നുമുണ്ടാക്കാതെ നീറ്റാ‍യിട്ടും ഡീസന്റായിട്ടും ഖജാന്‍‌ജിപ്പണി ചെയ്തതിന്.

സിമി ഫ്രാന്‍സിസ് - ബ്ലോഗറല്ലാതിരുന്നിട്ടും ക്ഷണം സ്വീകരിച്ചിവിടെ വരികയും വിക്കീപീഡിയയെക്കുറിച്ച് സംസാരിച്ചതിനും. (രാജിനും ടാങ്ക്സ്)

ശ്രീജിത്ത്, കുമാര്‍ ഭായ് - നാട്ടീന്ന് ലൈവ് അപ്ഡേറ്റ്സിന് വേണ്ട ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് ദില്‍ബുവിന് കൊടുത്തതിന്.

എഫ് & ബി / എഞ്ചിനീയറിംഗ് / ഹൌസ്കീപ്പിംഗ് ടീം - ബാ‍രക്കുട റിസോര്‍ട്ട് - പ്രത്യേകിച്ച് ഷെഫ് ഫിലിപ്പിന് - നല്ല അവിയലും ബീഫുമൊക്കെ ഉണ്ടാക്കിയതിനു്.

നന്ദി ഇനിയും ഒരുപാട് പേരോട് പറയാനുണ്ട്. കുഞ്ഞുങ്ങളുമായ് മീറ്റിനെത്തിയ അമ്മമാര്‍ക്ക് പ്രത്യേകം ഞാന്‍ നന്ദി പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് കമന്റ് ചെയ്തും ഫോണ്‍ വിളിച്ചും ഞങ്ങളോടൊപ്പം സന്തോഷം പങ്കുവച്ചവരോട് പ്രത്യേകം നന്ദി!

പിന്നെ പങ്കെടുത്ത നിങ്ങളോരോരുത്തര്‍ക്കും എന്റെ പ്രത്യേകം പ്രത്യേകം നന്ദി!

യു ഏ ഇ മീറ്റ് ചിത്രങ്ങള്‍ഞാന്‍ എടുത്ത പടങള്‍


തറവാടി എടുത്തത്

അനില്‍ എടുത്തത്

Sunday, November 05, 2006

രണ്ടാം ഇമറാത്ത് ബൂലോഗ സംഗമം

(അധവാ കലേഷിന്റെ മകളുടെ കല്യാണം)

jokes apart, ഞാനിന്നലെയും ഇന്നുമായി യു.ഏ.ഈയിലുള്ള ഒരുമാതിരി എല്ലാ മലയാളി ബ്ലോഗറുമ്മാരേയും ഫോണില്‍ വിളിച്ചു. ഞാന്‍ വിളിക്കാത്തവരായിട്ടാ‍രേലും ഉണ്ടെങ്കില്‍ ആ നമ്പരുകള്‍ എന്റെ കൈയ്യില്‍ ഇല്ലാഞ്ഞാണ്. ദയവായി ഞാന്‍ വിളിക്കാത്തവര്‍ എന്നെ 050-3095964ലോട്ട് ഒന്ന് വിളിക്കാമോ?

ഇന്നലെ എല്ലാരോടും സംസാരിച്ചത് പ്രകാരം ഉള്ള കണക്ക് ഇങ്ങനെയാണ് :
1 അനിലേട്ടന്‍/സുധേച്ചി : 2 + 2 കുഞ്ഞുങ്ങള്‍
2 ആരിഫ് ബ്രഹ്മംകുളം : 1
3 ഇബ്രാഹിം മുഹമ്മദ് : 1
4 കലേഷ് കുമാര്‍ എസ്.ജി :2
5 ഗോപാലകൃഷ്ണന്‍ : 1
6 ജോഷി : 1
7 ദിലീപ് : 1
8 ദേവേട്ടന്‍ : 1
9 നദീര്‍.വി.കെ : 1
10 നിഷാദ് ചേട്ടായി : 2 + 1 കുഞ്ഞ്
11 മണിയേട്ടന്‍ : 2
12 രാഗേഷേട്ടന്‍ : 1
13 രാജീവ് : 1
14 രാജ് നായര്‍ : 1
15 രാമേട്ടന്‍ : 1
16 വിനോദ് മേനോന്‍ : 2 + 2 കുഞ്ഞുങ്ങള്‍
17 ശാന്തി ശര്‍മ്മ : 2 + 1 കുഞ്ഞ്
18 ഷെനിന്‍ : 1
19 സജീവ് എടത്താടന്‍ : 2
20 സമീഹ് : 2 + 2 കുഞ്ഞുങ്ങള്‍
21 ബാബു ചേട്ടന്‍ : 2 + 2 കുഞ്ഞുങ്ങള്‍
22 മുസ്തഫ മുഹമ്മദ് : 2 + 1 കുഞ്ഞ്
23 അഭിലാഷ് നായര്‍ : 2 + 1 കുഞ്ഞ്
24 അലിയു ചേട്ടന്‍ /രഹനേച്ചി : 2 +‌2 കുഞ്ഞുങ്ങള്‍
25 അബ്ദുള്ള വല്ലപ്പുഴ : 1
26 തൌഫീക്ക് പാറമ്മല്‍ : 2
27 പ്രശാന്ത് : 2
28 ധര്‍മ്മജന്‍ പട്ടേരി : 1
29 റഷീദ് : 1
30 സാലിഹ് : 1
31 ചന്തൂസ് : 3
32 സക്കീന വക്കീല്‍ : 2
33 വില്‍‌സണ്‍/മേരി : 2
-------------------------------------------------
ആകെ 51 + 13 കുഞ്ഞുങ്ങളും

പിന്നെ, നമ്മുടെ വിശിഷ്ടാതിഥിയായ പ്രിയപ്പെട്ട സാക്ഷാല്‍ വിശ്വേട്ടനും. അങ്ങനെ 52 പേരും 13 കുഞ്ഞുങ്ങളും.

പൊതുജനാഭിപ്രായം മാനിച്ച് നോര്‍ത്തിന്ത്യന്‍ ഡിഷസൊക്കെ മാറ്റി മെന്യു ഒന്ന് മലയാളീകരിച്ചു.
അതിങ്ങനെയാണ് :

സ്വീറ്റ് കോണ്‍ വെജിറ്റബിള്‍ സൂപ്പ് / ടൊമാറ്റോ സൂപ്പ്
ടോസ്‌ഡ് സലാഡ്, ചിക്കന്‍ അച്ചാറി സലാഡ്
ചിക്കന്‍ മലബാറി
കേരള സ്റ്റൈല്‍ ബീഫ് ചില്ലി ഫ്രൈ
വെജിറ്റബിള്‍ കുറുമ
അവിയല്‍
ക്യാബേജ് തോരന്‍
വെജിറ്റബിള്‍ ബിരിയാണി, നാന്‍-റൊട്ടി, റൈത്ത, പിക്കിള്‍സ്, പാപ്പഡ്‌സ്.
ട്രൈഫിള്‍ പുഡ്ഡിംഗ്
പായസം


35 ദിറഹംസ് ഒരാള്‍ക്ക് ചിലവ് (കുട്ടികള്‍ക്ക് ഫ്രീ‍)

മെന്യുവില്‍ മാറ്റം വരുത്തണമെങ്കില്‍ ഇന്ന് തന്നെ പറയണം. എല്ലാവരുടെയും അഭിപ്രായങ്ങളും / നിര്‍ദ്ദേശങ്ങളും വേണം. മെന്യൂ ഫൈനലൈസ് ചെയ്യണം. എല്ലാവരും എത്രയും പെട്ടന്ന് അഭിപ്രായങ്ങളറിയിക്കണേ പ്ലീസ്...
അബുദാബിയില്‍ നിന്നും വരുന്നവര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കൊടുക്കാമെന്ന് രഹ്ന ചേച്ചീടെ ഓഫറുണ്ട്.

സെമിനാറെന്ന് ഒക്കെ കേട്ടപ്പോള്‍ പലര്‍ക്കും ഇതൊരു വളരെ ഫോര്‍മലായ ഒരു ഗെറ്റ് റ്റുഗദറാ‍ണോന്ന് സംശയം തോന്നി. മീറ്റെന്ന് പറയുന്നത് -നമ്മളെല്ലാരും ഒത്തു കൂടുന്നൊരു വളരെ അണ്‍ഒഫിഷ്യലായുള്ള ഒരു സംഭവമല്ലേ? ചന്തു സ്റ്റേജ് ഹാന്‍ഡില്‍ ചെയ്യും. ചന്തൂന്റെ മിമിക്രി, ചന്തൂന്റെ പാട്ട്, രാഗേഷേട്ടന്റെ ചെണ്ടകൊട്ട്, വിശാലന്റെയും രാഗേഷേട്ടന്റെയും നാടന്‍പാട്ട്, കുഴൂ‍ര്‍ വില്‍‌സന്റെ കവിത ചൊല്ലല്‍ + ചൊല്‍ക്കാഴ്ച്ച, കണ്ണനുണ്ണിമാരുടെ കവിത ചൊല്ലല്‍, ആച്ചുവിന്റെയും പച്ചാനക്കുട്ടീടെയും കവിത ചൊല്ലല്‍, അതുല്യ ചേച്ചീടെ ക്വിസ്/തംബോല/ഗെയിംസ് - ഇതൊക്കെ തന്നെ പരിപാടികള്‍. ഇതിനിടയ്ക്ക് നിഷാദിന്റെയും (വിഷയങ്ങള്‍ - വെബ് 2.0, വിക്കീ മീഡിയ), രാജിന്റെയും (വിഷയം - ലിനക്സ്), ഇബ്രുവിന്റെയും (വിഷയം - കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ്) വളരെ അണ്‍ ഒഫിഷ്യലായിട്ടുള്ള സെമിനാര്‍, എന്നിവയും ഉച്ചഭക്ഷണവും ഉണ്ടാകും. അത്രേയുള്ളു.

രാജ് എന്തോ സര്‍പ്രൈസ് പരിപാടി ഒക്കെ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു - അതും കാണും. പിന്നെ, കഴിഞ്ഞ മീറ്റിന് ഇല്ലാതിരുന്നവര്‍ കുറച്ചുപേര്‍ ഈ മീറ്റിനുണ്ടാകുമെന്നുള്ളതുകൊണ്ട് “ഐസ് ബ്രേക്കിംഗ് “ ഒന്നൂടെ വേണ്ടിവരില്ലേ? (പൊട്ടിച്ചതിന്റെ ബാക്കി ഐസ് നമ്മ “ബ്ലോഗാഭിമാനി” ടീമിന് പാഴ്സല്‍ ചെയ്യാം!) അഭിപ്രായം ഇരുമ്പുലക്കയല്ല. ഇവിടെ സമ്പൂര്‍ണ്ണ ജനാ‍ധിപത്യമാണ്. പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ - എല്ലാം സ്വാഗതം ചെയ്യുന്നു.

ഇവിടെ തൊട്ട് അടുത്ത് തന്നെ പള്ളിയുണ്ട്. വെള്ളിയാഴ്ച്ച ജുമാ മുടങ്ങുമെന്നാരും വിഷമിക്കണ്ട. രാവിലെ ഒരു 9 മണിയോടെ എല്ലാവരും എത്തണമെന്ന് താല്പര്യപ്പെടുന്നു. വൈകിട്ട് 5 മണിക്ക് എനിക്ക് ഹാള്‍ തിരികെ ഏല്‍പ്പിക്കണം. അതു വരെ സമയമുണ്ട്.

അതുപോലെ ചന്തൂനുള്ള നമ്മുടെ യാത്രയയപ്പ് കൂടിയാണീ സംഗമം. സെമിനാര്‍ വച്ചതെന്തിനെന്ന് ചോദിച്ചാല്‍, വെബ് 2.0 / വിക്കീ മീഡിയ / ലിനക്സ് , ഇവിടുത്തെ കണ്‍സ്ട്രക്ഷന്‍/റിയല്‍ എസ്റ്റേറ്റ് രംഗങ്ങള്‍ എന്നൊക്കെ പറയുന്നത്, നമ്മളറിയാതെ തന്നെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ സംഭവങ്ങളാണ്. അവയെക്കുറിച്ച് എല്ലാവര്‍ക്കും അറിയില്ല. വളരെ രസകരമായ രീതിയില്‍ നിഷാദും രാജും ഇബ്രുവുമൊക്കെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കും.നമ്മുടെയിടയില്‍ അറിവും വിജ്ഞാനവുമുള്ളവര്‍ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതിലെന്താ തെറ്റ്? വെറുതേ ഇവിടെ വന്ന് ഭക്ഷണോം കഴിച്ചിട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലല്ലോന്ന് കരുതിയാ സെമിനാറുകള്‍ വയ്ക്കുന്നത്. മസിലു പെരുക്കാനും കോര്‍പ്പറേറ്റ് ജാട കാണിക്കാനുമല്ല. (കുറുമി ചേച്ചിയുമായി ഞാന്‍ സംസാരിച്ചിരുന്നു. സെമിനാര്‍ കാരണമല്ല, ചേച്ചിക്ക് യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് മാത്രമാ ചേച്ചി വരാത്തതെന്ന് എന്നോട് പറഞ്ഞു.)

ഒരുമാതിരി എല്ലാവര്‍ക്കും പരസ്പരം അറിയാം. ബുദ്ധിയുള്ളവരൊരുപാടുണ്ട് - ബൂജിജാട കാണിക്കുന്നവരെയൊന്നും ഞാനിതുവരെ കണ്ടില്ല. എല്ലാവരും സാധാരണക്കാരല്ലേ? :)എന്നെ വിശ്വസിക്കൂ - ഒരുപാട് ഫണ്‍ മൊമന്റ്സ് ഉള്ള ശരിക്കും എന്റര്‍ടെയിനിംഗ് ആയ ഒരു പരിപാടിയായിരിക്കും നമ്മുടെ സ്നേഹ സംഗമം.

ഈ പോസ്റ്റിന് മുകളില്‍ പറഞ്ഞവരാരും ഹാജര്‍ വയ്ക്കണ്ട. ഹാജര്‌ വച്ച് ഹാജര് വച്ച് പലരുടെയും വിരല് തേഞ്ഞു. മുകളില്‍ എഴുതിയ ലിസ്റ്റില്‍ പെടാത്ത യു.ഏ.ഈയില്‍ ഉള്ളവര്‍ ആരേലും ഉണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കണം. എന്നെ വിളിക്കണം.
മീറ്റിന് തീര്‍ച്ഛയായും വരണം.

റൂട്ട് മാപ്പ് ദാ ഇവിടെ നിന്ന് പി.ഡി.എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാം. അതല്ല ആര്‍ക്കേലും ഫാക്സ് ആയി ഞാനയച്ചു തരണമെങ്കില്‍ ഞാനയച്ചുതരാം - എന്നെ വിളിക്കൂ.

ക്യാമറ (സ്റ്റില്ലും വീഡിയോയും) ഉള്ളവര്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കൂടെയുള്ളവരായ കണ്ണൂസ് (പ്രസീദ്), സിദ്ധാര്‍ത്ഥന്‍ (സജിത്ത്), ജ്യോതിഷ്, കരീം മാഷ് എന്നിവര്‍ നാട്ടിലാണ്.അത്തിക്കുറിശ്ശി അന്ന് രാവിലെ നാട്ടില്‍ പോകും (അന്നത്തെ ദിവസം തന്നെ തിരഞ്ഞെടുത്തല്ലോ :( ) അവരെ എല്ലാവരും മിസ്സ് ചെയ്യും. കരീംഭായ് ഈ മീറ്റിന്റെ ഹോസ്റ്റ് ആയി നിന്ന് പ്രവര്‍ത്തിക്കേണ്ടിയിരുന്ന ആള്‍ ആണ്. കരിം ഭായ് ഇവിടെ തൊട്ടടുത്താണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. സിദ്ധാര്‍ത്ഥന്റെ ഒരുഗ്രന്‍ സെമിനാര്‍ മിസ്സാകുന്നതിലുള്ള വിഷമവും ഉണ്ട്!

ഒരു കാര്യം കൂടെ പറയാനുണ്ട്. ഒരിക്കലും ഇതൊരു വണ്‍-മാന്‍-ഷോ ആയി ആരും കരുതരുത്. നിങ്ങളെല്ലാവരും എന്റെകൂടെയുണ്ടന്ന വിശ്വാസത്തിലും ഉറപ്പിലുമാണ് ഞാനിതൊക്കെ കാട്ടികൂട്ടുന്നത്. കുറ്റങ്ങള്‍-കുറവുകള്‍-തെറ്റുകള്‍ - എല്ലാം എന്റേത് മാത്രമാണ്. എല്ലാം ക്ഷമിക്കുക.

ഒന്നാം മീറ്റ് നന്നായി നടന്നു. ഈ സ്നേഹസംഗമം അതിലും നന്നായിട്ട് ഒരു വന്‍ വിജയമാക്കി തീ‍ര്‍ക്കണമെന്ന് എല്ലാവരുടെയും പേരില്‍ യു.ഏ.ഈയിലെ എല്ലാ മലയാളി ബ്ലോഗറുമ്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Thursday, November 02, 2006

ഹാജര്‍ ബുക്ക് അഥവാ പോസ്റ്റ്

എല്ലാവരും ഹാജര്‍ വെച്ച് കൈയ്യ് തേഞ്ഞിരിക്കുകയാണ് എന്നറിയാം. എങ്കിലും ഇതാ ഒഫീഷ്യലായി ഹാജര്‍ രേഖപ്പെടുത്തുന്ന അവസരം ആഗതമായിരിക്കുന്നു. ഈ പോസ്റ്റിന്റെ മുകളില്‍ പോസ്റ്റുകള്‍ വന്നാലും ഹാജര്‍ വെക്കേണ്ടയിടം ഇതാണ്.

ഭക്ഷണം, ഇരിപ്പിടം മുതലായവ സംഘടിപ്പിക്കേണ്ടുന്നതിന് കൃത്യമായ എണ്ണം ആവശ്യമാണ്. മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ വേര്‍തിരിച്ച് എണ്ണം പറഞ്ഞാല്‍ സൌകര്യമായിരുന്നു. മീറ്റിന് രണ്ട് ദിവസം മുന്‍പെങ്കിലും ഫൈനലായ എണ്ണം കൊടുക്കണം എന്നതിനാല്‍ എല്ലാവരും സഹകരിക്കുമല്ലോ.

കമന്റ് ചെയ്യുന്ന ബ്ലോഗര്‍ ഉള്‍പ്പെടെ ആകെയെത്ര പേര്‍ വരുമെന്ന് മാത്രം അക്കങ്ങളില്‍ രേഖപ്പെടുത്തുക.