Monday, June 01, 2009

നാട്ടിലൊരു മീറ്റ് (ഒരാഗ്രഹം)

UPDATE 3: 4-06-2009

ഓണക്കാലത്തോടനുബന്ധിച്ച് നാട്ടില്‍വച്ച് ബ്ലോഗു വഴി പരിചയപ്പെട്ട കൂട്ടുകാരുടെ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കാമെന്ന് നമ്മുടെ ഹരീഷ് തൊടുപുഴയും, ഇക്കാസും, ലതിച്ചേച്ചിയും, നിരക്ഷരനും ഏറ്റിരിക്കുന്നു!

വിദേശങ്ങളില്‍ നിന്ന് അവധിക്കു പോകുന്നവരും, ഇവിടെ ഇങ്ങനെയൊരു മീറ്റിനു താല്പര്യം അറിയിച്ചവരും ഹരിഷിന്റെ ഈ പോസ്റ്റ് നോക്കുക (ലിങ്ക് ഇതുതന്നെ). ജൂലൈ 26, ഓഗസ്റ്റ് 9 എന്നിങ്ങനെ രണ്ടു തീയതികളും ഹരീഷ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ വെക്കേഷനുമായി യോജിക്കുന്ന തീയതി അവിടെ കമന്റായി രേഖപ്പെടുത്തിയാല്‍ അവര്‍ക്ക് ഒരു തീരുമാനം എടുക്കുവാന്‍ സഹായകമായിരിക്കും. അല്ലെങ്കില്‍ എന്നുമുതല്‍ എന്നുവരെ നിങ്ങള്‍ കേരളത്തിലുണ്ടാവും എന്ന് അറിയിക്കൂ. ഇനി മുതല്‍, ഇതുമായി ബന്ധപ്പെട്ട എല്ലാ കമന്റുകളും, ചര്‍ച്ചകളും ഹരീഷിന്റെ പോസ്റ്റില്‍ രേഖപ്പെടുത്തുവാന്‍ അപേക്ഷ.
================
ORIGINAL POST:
================


കൂട്ടരേ,

ജൂലൈ -ഓഗസ്റ്റ് മാസങ്ങൾ വിദേശങ്ങളിലുള്ളവരൊക്കെ ലീവിന് നാട്ടിലേക്ക് വരുന്ന ഒരു സീസൺ ആണല്ലോ. മഴക്കാലത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൂടി, ബ്ലോഗ് വഴി പരിചയപ്പെട്ട നാട്ടിലും വിദേശങ്ങളിലുമുള്ളവർ തമ്മിൽ ഒന്നു കാണാനും പരിചയപ്പെടാനും, മിണ്ടീം പറഞ്ഞും അല്പ സമയം ചെലവഴിക്കാനും ഒരു മീറ്റ് (പിക്നിക്) വേണമെങ്കിൽ ആലോചിക്കാവുന്നതല്ലേയുള്ളൂ? എറണാകുളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലോ [അല്ലെങ്കിൽ തൊടുപുഴയിലോ :-)] ഇങ്ങനെ ഒരു മീറ്റിനു താല്പര്യമുള്ളവർ എല്ലാവരും ഒന്നൊത്തുകൂടിയാലോ?ഇത് ഒരു യു.എ.ഇ ഗൾഫ് മീറ്റല്ല; നാട്ടിലുള്ളവരും വിദേശങ്ങളിലുള്ളവരുമായ ബ്ലോഗിൽകൂടി പരിചയപ്പെട്ടവർ തമ്മിലുള്ള ഒരു സൌഹൃദസംഗമം - അതാണ് ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവർ അഭിപ്രായങ്ങൾ പറയൂ. സാധ്യതകൾ ആലോചിക്കാമല്ലോ.=====================

UPDATE 2 : 4-06-2009 6:00 AM


ഇതുവരെയുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായങ്ങൾ താഴെപ്പറയുന്നു

 • മീറ്റ് വേണം എന്നകാര്യത്തിൽ ഒരേ അഭിപ്രായവും, എല്ലാവർക്കും സന്തോഷവുമാണ്.
 • കേരളത്തിന്റെ തെക്കും വടക്കും ഉള്ള ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് അധികം യാത്രാ ദുരിതമില്ലാതെ വരാനും പോകാനും പറ്റുന്ന, മദ്ധ്യകേരളത്തിലുള്ള ഏതെങ്കിലും സ്ഥലമാണ് മീറ്റിനു വേണ്ടത്. ആ സ്ഥലത്തുള്ള ഒന്നോ രണ്ടൊ പേർ ചേർന്ന് വേണ്ട തയ്യാറെടുപ്പുകൾ ചെയ്യുകയും വേണം.
 • ഇതുവരെ ഇവിടെ പറയപ്പെട്ട സ്ഥലങ്ങളിൽ, രണ്ടാമതു പറഞ്ഞ പോയിന്റുമായി ചേരുന്ന സ്ഥലങ്ങൾ:
 • തൊടുപുഴ - ഇവിടെ മീറ്റ് നടത്തിയാലുള്ള ഗുണഗണങ്ങൾ ഹരീഷിന്റെ കമന്റിൽ ഉണ്ട്. പരിപാടി അവിടെ സംഘടിപ്പിക്കുവാൻ നാട്ടുകാരനായ ഹരീഷ് ഒരുക്കവുമാണ്. ഒരു മീറ്റ് സംഘടിപ്പിച്ച് വിജയകരമായി നടത്തിയതിന്റെ അനുഭവ സമ്പത്തും കൈയ്യിലുണ്ട്.
 • എറണാകുളം ബോൾഗാട്ടി പാലസ് -: കൊച്ചിയിൽ നിന്നും ഇക്കാസ് ഇതേപ്പറ്റി അറിയിക്കാം എന്നു പറഞ്ഞിരിക്കുന്നു. (യാത്രാ സൌകര്യം പരിഗണിച്ച് ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ യോജിപ്പ് പ്രകടിപ്പിച്ചത് എറണാകുളത്ത് ഒരു മീറ്റ് എന്നതിനാണ് - സ്ഥലം തീരുമാനിച്ചില്ല)
 • ചെറായി ബീച്ച് റിസോർട്ട് - എറണാകുളം: ഇവിടെയാണെങ്കിൽ നിരക്ഷരൻ & ടീം സംഘടിപ്പിക്കാം എന്ന് ഏറ്റിരിക്കുന്നു.
 • ആലുവ YMCA ഹാൾ : യാത്ര ബസ് -ട്രെയിൻ വളരെ സൌകര്യം. നാട്ടുകാർ ആരും ഇതുവരെ ഏറ്റിട്ടില്ല.
 • അതിരപ്പള്ളി, ചാലക്കുടി : ഇവിടെ കൂടുന്നതിന്റെ ഗുണങ്ങൾ അനിൽ@ബ്ലോഗ് വിവരിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുത്താൽ അതു സംഘടിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ സഹായിക്കും. ലോക്കൽ നാട്ടുകാരാരും ബ്ലോഗിൽ ഇല്ല എന്നതും, തെക്കുനിന്നുള്ളവരുടെ യാത്രയും മൈൻസ് പോയിന്റുകൾ.
 • ആലപ്പുഴനിന്ന് ഹൌസ് ബോട്ട്: ഒന്നിലധികം ബോട്ടുകൾ വേണ്ടിവരുമെന്നതും, വടക്കുനിന്ന് വരുന്നവർക്ക് ബുദ്ധിമുട്ടാണെന്നതും, കരയ്ക്കിറങ്ങിയിട്ടേ മീറ്റാനാവൂ എന്നതും മൈനസ് പോയിന്റുകൾ.

ഈ സമത്ത് നാട്ടിലെത്തും എന്നു പറഞ്ഞിട്ടുള്ള വിദേശവാസികൾ ഇവരാണ് (പേരു വിട്ടുപോയവർ കമന്റിൽ അറിയിച്ചാൽ നന്നായിരിക്കും).

 1. അഗ്രജൻ : ജുലൈ - ഓഗസ്റ്റ്
 2. കിച്ചു & കുടുംബം : ജൂൺ - ജൂലൈ
 3. അപ്പു : ജുലൈ - ഓഗസ്റ്റ്
 4. സിബു : ജൂലൈ - ഓഗസ്റ്റ്
 5. സജി ( ഞാനും എന്റെ ലോകവും) : ഓഗസ്റ്റ്
 6. കുഞ്ഞൻ : ഓഗസ്റ്റ് - സെപ്റ്റംബർ
 7. അനിൽശ്രീ : ഓഗസ്റ്റ് - സെപ്റ്റംബർ
 8. നിരക്ഷരൻ : ജൂലൈ - മദ്ധ്യം - അവസാനം
 9. യൂസഫ്പ : (വരാൻ ശ്രമിക്കും)
 10. പുള്ളിപ്പുലി : ജൂൺ - ജൂലൈ
 11. വാഴക്കോടൻ : (വരാൻ ശ്രമിക്കും)
 12. നീർവിളാകൻ : ജൂലൈ - ഓഗസ്റ്റ് (?)
 13. ശ്രീലാൽ : (ബാംഗ്ലൂരിൽ നിന്ന് എത്തും)
 14. ശ്രീ: (ബാംഗ്ലൂരിൽ നിന്ന് എത്തും )
 15. വിശ്വപ്രഭ : ജൂലൈ - ഓഗസ്റ്റ് വരാൻ ശ്രമിക്കും
 16. പകൽക്കിനാവൻ : ജൂലൈ - ഓഗസ്റ്റ്
 17. കാട്ടിപ്പരുത്തി : ജൂലൈ
 18. വിശാലമനസ്കൻ : ??
 19. ഹൻലല്ലത്ത് : ? ജൂലൈ
 20. പാർത്ഥൻ & ചന്ദ്രകാന്തം : ജൂൺ - ജൂലൈ
 21. ബിന്ദു കെ.പി : ജൂൺ -സെപ്റ്റംബർ
 22. വല്യമ്മായി & തറവാടി : ജൂലൈ - ഓഗസ്റ്റ്
 23. ശ്രീവല്ലഭൻ : ഓഗസ്റ്റ് - സെപ്റ്റംബർ
 24. മയൂര - ജൂൺ - ജൂലൈ
 25. ബാബു എസ്. മാടായി - ഓഗസ്റ്റ് - സെപ്റ്റംബർ
 26. സിയ : ഓഗസ്റ്റ് - സെപ്റ്റംബർ
 27. കൈതമുള്ള് - ഓഗസ്റ്റ്
 28. സതീശ് മാക്കോത്ത് & ആഷ : ഓഗസ്റ്റ്
 29. മുസാഫിർ
 30. സൂത്രൻ
 31. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! (ബാംഗ്ലൂരിൽ നിന്ന് എത്തും )
 32. പാവപ്പെട്ടവന്‍
 33. തമനു
 34. [Shaf] : ജുലൈ - ഓഗസ്റ്റ്
 35. അരുണ്‍ കായംകുളം : ഓഗസ്റ്റ് - സെപ്റ്റംബർ
 36. ജിപ്പൂസ്
 37. മി Mi
ഇത്രയും പേരാണ് അവധിക്കുവരുന്നവർ. കമന്റുകൾ വരുന്നതനുസരിച്ച് അടുത്ത അപ്ഡേറ്റ് ഇറക്കുന്നതാണ്.

(കേരളത്തിൽ നിന്ന് മീറ്റിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർക്ക് അവധിക്കാലം എന്നൊരു വിഷയം വരുന്നില്ല എന്നതിനാൽ ഈ അപ്ഡേറ്റിൽ പേരു ചേർക്കുന്നില്ല. പിന്നീട് മീറ്റിനു അന്തിമ രൂപം കൈവന്നു കഴിയുമ്പോൾ പങ്കെടുക്കാം എന്ന് ഉറപ്പു പറയുന്ന എല്ലാവരുടെയും പേരുകൾ പ്രസിദ്ധീകരിക്കുന്നതാണ്.)


.