Monday, February 11, 2013

 
യു.എ.ഇ-യില്‍ ഉള്ള എല്ലാ സൈബര്‍ എഴുത്തുകാരെയും ഉല്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സൌഹൃദസംഗമം ഈ വരുന്ന ഫെബ്രുവരി 15-ന് ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. എല്ലാ പ്രിയ സൈബര്‍ സുഹൃത്തുക്കളെയും ഈ സംഗമത്തിലേക്ക്‌ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. പുസ്തക പരിചയം, സാഹിത്യ സംവാദം, കവിതാലാപനം,ക്വിസ് മത്സരം, പാട്ട് തുടങ്ങിയ പരിപാടികളുമായി എല്ലാ എഴുത്തുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒക്കെയായി സന്തോഷത്തിന്റെ ഒരു ദിവസം. രാവിലെ പത്ത് മണിയ്ക്കാരംഭിക്കുന്ന ഈ സംഗമത്തില്‍ എല്ലാവരുടേയും സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു. ഇതില്‍ പങ്കെടുക്കുവാന്‍ കഴിയുമെന്നുള്ളവര്‍ / താല്‍പ്പര്യമുള്ളവര്‍ ദയവു ചെയ്ത് ഈ പോസ്റ്റില്‍ അതറിയിക്കുമല്ലോ. വരുന്ന അംഗങ്ങളുടെ കൃത്യമായ വിവരങ്ങളും കണക്കുമുണ്ടെങ്കില്‍ മാത്രമേ ഉച്ച ഭക്ഷണവും മറ്റുമൊക്കെ അറേഞ്ച് ചെയ്യുവാന്‍ കഴിയുകയുള്ളു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പോസ്റ്ററിൽ കാണുന്ന നമ്പരുകളിൽ അതിന്റെ സംഘാടകരെ ബന്ധപ്പെടുക.