മീറ്റ് കഴിഞ്ഞു.
ഇന്ന് പിന്മൊഴികളിലൂടെ ചര്‍ച്ച ചെയ്ത വിഷയം അല്ലാതെ തന്നെ എന്റെ മനസ്സില്‍ ചില വിഷമങ്ങളൊക്കെയുണ്ടായിരുന്നു. ചിലരോടൊക്കെ ഞാനത് ഇന്നലെ തന്നെ ഫോണിലൂടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇനി അതൊന്നും ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ വിധേയമാക്കുന്നില്ല. വന്ന എല്ലാവര്ക്കും പ്രത്യേകം പ്രത്യേകം നന്ദി. തെറ്റുകുറ്റങ്ങള്‍ ഒക്കെ പൊറുക്കുക - എല്ലാ തെറ്റുകളും എന്റേത് മാത്രമാണ്. എല്ലാരും ക്ഷമിക്കുക.
മീറ്റിന്റെ വിജയത്തിനു വേണ്ടി വളരെ നിശബ്ദമായി ഓരോ കാര്യങ്ങള്‍ ചെയ്ത ആളുകളോട് ഞാന്‍ പ്രത്യേകം നന്ദി പറയട്ടെ.
അതുല്‍ ശര്‍മ്മ & അതുല്യ ശര്‍മ്മ - അതുല്യ ചേച്ചിയുടെ ശര്‍മ്മാജിക്ക് പ്രത്യേകം നന്ദി! മലയാളി അല്ലാതിരുന്നിട്ടും ഞങ്ങടെ കൂട്ടത്തില്‍ എത്ര മനോഹരമായി ബ്ലെന്‍ഡ് ചെയ്തു! അതുല്യ ചേച്ചിയുടെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇവന്റ് ആയിരുന്നിട്ടു കൂടി ചേച്ചിയെ വരാന്‍ അനുവദിച്ചതിലും, ഒപ്പം വന്നതിനും, ഗെയിംസ് ഓര്‍ഗനൈസ് ചെയ്ത് ഞങ്ങളെയൊക്കെ രസിപ്പിച്ചതിനും, മനോഹരങ്ങളായ മൊമെന്റോകളും സമ്മാനങ്ങളും എല്ലാവര്ക്കും വാങ്ങിക്കൊടുത്തതിനും എല്ലാവരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു.
അലിയു & രഹ്ന - തറവാടിയും വല്യാന്റിയും. രണ്ടുപേരും മീറ്റിന്റെ വിജയത്തിനു വേണ്ടി ഒരുപാട് പ്രയത്നിച്ചു. രാജീവിനെ അബുദാബിയില്‍ നിന്ന് രാജീവിനെ തലേദിവസം പിക്ക് ചെയ്ത് വീട്ടില്‍ താമസിപ്പിച്ചു. സകുടുംബ സമേതം പറഞ്ഞ സമയത്ത് തന്നെ കൃത്യമായി എത്തി. അവസാനം വരെ പങ്കെടുത്തു. ഒരുപാട് സന്തോഷം തോന്നി.
ദില്ബാസുരന് - ദിലീപ് ഒരു മൂലയില്‍ ഒഴിഞ്ഞിരുന്ന് ഇന്റര്‍നെറ്റ് പ്രചരിച്ചുതുടങ്ങിയ സമയത്തെ സ്പീഡിലുള്ള ഒരു ഡയലപ്പ് കണക്ഷനുമായി മല്ലിട്ട് ലൈവ് അപ്ഡേറ്റുകള് നല്‍കുകയും പടങ്ങളും മറ്റും പോസ്റ്റ് ചെയ്യുകയും ചെയ്തു.
ദിലീപ്, എനിക്ക് നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരണമെന്നുണ്ടായിരുന്നു. സാധിച്ചില്ല.വിശ്വേട്ടന് - കുവൈറ്റില്‍ നിന്ന് മീറ്റിനായിട്ടെത്തിയതിന്.
ദേവേട്ടന് - പൊന്നാട മേടിച്ചതിനും പിന്നെ വേറെ ഒരു കാര്യത്തിനും കൂടെ.
സജീവ് ഭായ് - പൊന്നാട മേടിച്ചതിനും, സ്റ്റേജില്‍ കയറിയിട്ട് 1-2 വട്ടം സന്തോഷപൂര്‍വ്വം ഇറങ്ങിയതിനും (അതിന് എന്നോട് പൊറുക്കൂ)
ചന്തുവിന്റെ ഭാര്യ (പേര് മറന്നു - ക്ഷമിക്കൂ) - വളരെയേറെ തിരക്കായിട്ടും ചന്തുവിനെ സ്പേര് ചെയ്തതിനും, കൈക്കുഞ്ഞിനെയും കൊണ്ട് വന്നതിനും
ആരിഫ് - ആരെയും ബുദ്ധിമുട്ടിക്കാതെ ബഹളങ്ങളൊന്നുമുണ്ടാക്കാതെ നീറ്റായിട്ടും ഡീസന്റായിട്ടും ഖജാന്ജിപ്പണി ചെയ്തതിന്.
സിമി ഫ്രാന്‍സിസ് - ബ്ലോഗറല്ലാതിരുന്നിട്ടും ക്ഷണം സ്വീകരിച്ചിവിടെ വരികയും വിക്കീപീഡിയയെക്കുറിച്ച് സംസാരിച്ചതിനും. (രാജിനും ടാങ്ക്സ്)
ശ്രീജിത്ത്, കുമാര്‍ ഭായ് - നാട്ടീന്ന് ലൈവ് അപ്ഡേറ്റ്സിന് വേണ്ട ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് ദില്ബുവിന് കൊടുത്തതിന്.
എഫ് & ബി / എഞ്ചിനീയറിംഗ് / ഹൌസ്കീപ്പിംഗ് ടീം - ബാരക്കുട റിസോര്‍ട്ട് - പ്രത്യേകിച്ച് ഷെഫ് ഫിലിപ്പിന് - നല്ല അവിയലും ബീഫുമൊക്കെ ഉണ്ടാക്കിയതിനു്.
നന്ദി ഇനിയും ഒരുപാട് പേരോട് പറയാനുണ്ട്. കുഞ്ഞുങ്ങളുമായ് മീറ്റിനെത്തിയ അമ്മമാര്‍ക്ക് പ്രത്യേകം ഞാന്‍ നന്ദി പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് കമന്റ് ചെയ്തും ഫോണ്‍ വിളിച്ചും ഞങ്ങളോടൊപ്പം സന്തോഷം പങ്കുവച്ചവരോട് പ്രത്യേകം നന്ദി!
പിന്നെ പങ്കെടുത്ത നിങ്ങളോരോരുത്തര്‍ക്കും എന്റെ പ്രത്യേകം പ്രത്യേകം നന്ദി!