ഷാര്ജയിലെ കോര്ണിഷിനടുത്തുള്ള ഈന്തപ്പനകള് നിറഞ്ഞ പുല്ത്തകിടിയില്, വരാമെന്നോ ഇല്ലെന്നോ പറയാതെ കൃത്യസമയത്ത് തന്നെ എല്ലാവരേക്കാളും മുന്പ് കൈപ്പള്ളി കുടുംബസമേതം എത്തിയിരുന്നു. പിന്നീട് അബൂദാബിയില് നിന്നുള്ള ബ്ലോഗറായ ചുള്ളിക്കാല് ബാബുവും, ഷാര്ജ്ജയില് നിന്നുള്ള തമനുവും അഗ്രജനും എത്തിച്ചേര്ന്നു. അധികം വൈകാതെ തന്നെ ദുബായില് നിന്നും പൊതുവാള്, മിന്നാമിനുങ്ങ്, ഇത്തിരിവെട്ടം എന്നിവരും എത്തിച്ചേര്ന്നു... പിന്നീട് ഷാര്ജയില് നിന്നുള്ള സുല്ലും എത്തിച്ചേര്ന്നു.
പലരും പരസ്പരം കണ്ടിട്ടുള്ളവരായിരുന്നെങ്കിലും ആദ്യമായി കാണുന്നവരും ഉണ്ടായിരുന്നു.
‘ഒരേ ഒരു പഴ‘ത്തില്‘ നിന്നും വളരെ ശ്രദ്ധാപൂര്വ്വം ചീകിയെടുത്ത് പൊരിച്ചെടുത്ത ‘ഒരുപാടു’ പഴം പൊരികള് ഈറ്റിന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് നിരന്നതിനോടൊപ്പം തന്നെ അയ്യപ്പന്റെ അമ്മ ചുട്ടതും കാക്ക കൊത്തി കടലിലിട്ടതും മുക്കുവപിള്ളേര് മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര് തട്ടിയെടുത്തതുമായ നെയ്യപ്പം(ങ്ങള്) രംഗത്തെത്തി.
ഇതിലിടയ്ക്ക് ബര്ദുബായില് നിന്നും ഏറനാടന് വിളിച്ച്, നാട്ടില് നിന്നും (ആരോ) കൊണ്ടു വന്ന വിഭവങ്ങളുമായി എത്രയും പെട്ടെന്ന് താന് എത്തിച്ചേരുന്നതാണെന്ന് അറിയിച്ചു. അധികം താമസിയാതെ തന്നെ... പഴുത്തതും മൂത്തതും മൂക്കാത്തതുമായ മാങ്ങകളും പിന്നെ കായ വറുത്തത്, അവുലോസ് പൊടി, ശര്ക്കരയുപ്പേരി, ഉണ്ണിയപ്പം എന്നീ വിഭവങ്ങളുടെ അകമ്പടിയോടെ ഏറനാടന് എത്തിച്ചേര്ന്നു. എങ്കിലും പലരും വളരെ മോഹിച്ച ‘ബീഫ് ഫ്രൈ’ യുടെ അഭാവം നികത്താന് ഇവയൊന്നിനും തന്നെ ആയില്ല.
അജ്മാനില് നിന്ന് അത്തിക്കുറിശ്ശി കുടുംബസമേതവും, ഫുജൈറയില് പോയിവന്ന യാത്രാക്ഷീണം പോലും വക വെയ്ക്കാതെ അപ്പുവും അങ്ങോട്ടെത്തിച്ചേരുമ്പോള് ഇരുട്ട് വീണിട്ടേയുണ്ടായിരുന്നുള്ളു.
ഇതിലിടയ്ക്ക് ചര്ച്ചകളില് പല വിഷയങ്ങളും വന്നും പോയ്ക്കൊണ്ടുമിരുന്നു. പോസ്റ്റുകള്, കമന്റുകള്, യൂണീക്കോഡ്, വിക്കി, പോസ്റ്റുകളുടെ നിലവാരം, ഓഫടികള്... പിന്നെ പത്രങ്ങളുടെ മൂല്യച്യുതി, കേരള രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള് ഭാഗീകമായി ചര്ച്ച ചെയ്യപ്പെട്ടു.
ജോലി തിരക്ക് കാരണം എത്തിച്ചേരാന് പറ്റാതിരുന്ന ദേവേട്ടനും പനി മൂലം വരാന് സാധിക്കാതിരുന്ന അതുല്യേച്ചിയും, അപ്രതീക്ഷിതമായി വന്നെത്തിയ അതിഥികള് കാരണം വരാന് പറ്റാതിരുന്ന കരീം മാഷും വിളിച്ച് ആശംസകള് അറിയിച്ചിരുന്നു.
അവസാനം എട്ടമണിയോടെ എല്ലാവരും പോകാനായെഴുന്നേറ്റെങ്കിലും, പിന്നീട് പല തവണ ബൈ പറഞ്ഞെങ്കിലും എല്ലാവരും പിരിഞ്ഞ് പോകുമ്പോള് ഒന്പത് മണി കഴിഞ്ഞിരുന്നു.
കുറച്ച് നേരം രസകരമായി ചിലവഴിച്ചതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.
മീറ്റിനെത്തിയ ബ്ലോഗര്മാര്
അപ്പു ------------------------------------- അത്തിക്കുറിശ്ശി
ചുള്ളിക്കാല് ബാബു ---------------------- ഏറനാടന്
ഇത്തിരിവെട്ടം ----------------------------------- കൈപ്പള്ളി
മിന്നാമിനുങ്ങ് -------------------------------- പൊതുവാള്
സിനു (അത്തിക്കുറിശ്ശി ജൂനിയര്) ---------- സുല്
തമനു --------------------------------------------- അഗ്രജന്
മീറ്റ് - ചില ദൃശ്യങ്ങള്

താഴെ ഈറ്റില് പങ്കെടുത്ത ഐറ്റംസ്
ഔലോസുപൊടി, കായ വറുത്തത്, പഴം പൊരി, മാങ്ങ, ഉണ്ണിയപ്പം, ശര്ക്കരയുപ്പേരി, നെയ്യപ്പം.
വിറ്റ് ഓഫ് ദ മീറ്റ്:
ചര്ച്ചകള്ക്കിടയില് ഏറനാടന് കൈപ്പള്ളിയുടെ എഴുത്തിനെപറ്റി അഭിപ്രായം പറഞ്ഞു...
അതിങ്ങനെയായിരുന്നു...
‘കൈപ്പള്ളിയുടെ ബ്ലോഗുകളില് ഇടയ്ക്കിടയ്ക്ക് അക്ഷരതെറ്റുകള് ഉണ്ടാവാറുണ്ട്...’