സുഹൃത്തുക്കളേ,
ശ്രീ. വിശാലമനസ്കന്റെ ‘കൊടകരപുരാണം’ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ വിവരം നമ്മളെല്ലാവരും അറിഞ്ഞതാണല്ലോ.
യൂ. എ. ഇ. യിലെ പുസ്തകപ്രകാശനവും അനുബന്ധ പരിപാടികളും ഈ വരുന്ന മാര്‍ച്ച് 8-ന് (08/03/2007) വ്യാഴാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ വിശാലമായ ഹാളില്‍ വെച്ച് നടത്താന്‍ പരിപാടിയിട്ടിരിക്കുന്നു.
ട്രാഫിക്കിന്റെയും സ്ഥലസൌകര്യത്തിന്റേയും കാര്യങ്ങള്‍ കണക്കിലെടുത്താണ് ഈ വെന്യു തീരുമാനിച്ചത്. കാര്യപരിപാടികളും സമയവും വഴിയേ തീരുമാനമാവുന്നതിനനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും.
അപ്പോള്‍ പരിപാടി, 08/03/2007 വ്യാഴാഴ്ച വൈകുന്നേരം. മറക്കല്ലേ....
39 comments:
കൊടകര പുരാണം പുസ്തകപ്രകാശനവും തുടര്‍ന്നുള്ള പരിപാടികളും 8/3/2007 വ്യാഴാഴ്ച. :-)
മംഗളം നേരുന്നു ഞ്യാന്‍ :)
abde kaanaam
ചരിത്രത്തില്‍ ഇടം തേടുന്ന ഈ മീറ്റിലെങ്കിലും എല്ലാരെയും മീറ്റണമെന്നും ആശയില്ലാതില്ല,
സര്വ്വവിജയമംഗളങ്ങളും( ആവശ്യമുള്ളവര്‍ക്ക് മനോരമകളും )നേരുന്നു.
ഞാനുമുണ്ടേയ്...
ആര്, ആര്‍ക്ക്, എപ്പൊ....പോരട്ടേ വിശദാംശങ്ങള്‍, ദില്‍ബൂ!
പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടാകുമല്ലോ അല്ലെ???
njaanum
അല്ലാ..! അപ്പോ ഈ ഞങ്ങള്‍ അന്യ സംസ്ഥാനക്കാര്‍ക്ക് ഇതൊക്കെ കാണാന്‍ എന്താ ഒരു വഴി,ഏതെലും കാമറാാമ്മാന്മാര് ഇതൊന്ന് പകര്‍ത്തി അപ്പ്ലോഡുമല്ലോ. വിശ്വസിക്കുന്നു...ചതിക്കരുത്.പരിപാടിക്ക് എല്ലാ ആശംസകളും.ആമുഖ പ്രസംഗത്തില്‍ ദോഹ ബ്ലോഗ്ഗേര്‍സ്സിന്റെ മുയുമ്മനും അഭിനന്ദങ്ങളും പിന്നെ ഇതൊടൊപ്പ്പ്പം അയക്കുന്ന "5620 ഖത്തര്‍ റിയാലും" വിശാലന് കൊടുക്കുമല്ലോ? (ബാക്കി "ആള്ക്കാര് തരുന്നതൊക്കെ" ദില്ബന് എടുത്തോട്ടോ.... ) ഇത്രൊക്കെ നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റൂ..എല്ലാരും കേട്ടല്ല് ...കഷ്ടപ്പെട്ട് പിരിച്ചാണ് ഈ പൈസ അയക്കണ്ത്..കൂട്ടരെ വേദിയില്‍ ഈ ചടങ്ങ് നടന്നില്ലേല്‍ വിവരമറീക്കണേ.......
ഞാനും..
വിശാലമാം ആ ഹാളിന്റെ ഒരു മൂലയില്‍ സീറ്റ് ബുക്ക്ഡ്..
ആശംസകള്‍
വ്യാഴാഴ്ച ആറുമണി വരെ ജോലിയുള്ളതിനാലും, വ്യാഴാഴ്ച നേരത്തെ പോകാനോ, ഞായറാഴ്ച രാവിലെ വൈകി വരാനോ പറ്റാത്ത അവസ്ഥയിലായതിനാല്‍, വെള്ളിയാഴ്ചയായിരുന്നു സൌകര്യം വിശാല്‍ജി. എപ്പോഴാണു സമയം എന്ന് ഒന്നു വേഗം തീരുമാനിച്ചറിയിക്കൂ.
ചടങ്ങിനു എല്ലാ ആശംസകളും,
ഞാനും വരുന്നുണ്ട് പ്രകശനത്തിനു
ഞാനും ഹാജര്‍.
കുറുമഗുരോ, നമുക്കീ വിശാലനെ ജെബലലിയില്‍ 6 മണി വരെ അന്നു പിടിച്ചുവെക്കാം , പിന്നെ ഗഡിയില്ലാതെ പരിപാടി തുടങ്ങില്ലല്ലോ !!!!!!!!!,,,, ഐഡിയ
ഏപ്പടി... ഷ് .... സീക്രട്ടാണേ.......
മെനുവില്ലാതെ(!!!!!) പരിപാടി എങ്ങനെ നീ അനൌണ്സ് ചെയതെന്റനിയാ!!!!!!!!!!!!!!
Patteri
qw_er_ty
വിശാലേട്ടന് എല്ലാ വിധ ആശംസകളും.:)
പിന്നെ.. പടമെടുത്ത്ത് പോസ്റ്റുന്ന കാര്യം ആരും മറക്കല്ലേ. ഈ പാവം ഔട്ട് ഓഫ് ദുബായിക്കാര്‍ക്ക് വേറെ വഴിയില്ലല്ലോ ഇതു കാണാന്‍. :(
വിശാലാ ,
ആശംസകള്‍.
പുസ്തക പ്രകാശനത്തിനും, മീറ്റിനും.
കേരളത്തിലെപ്പോള് എവിടെവെച്ച്?
--
ദുബായിലെ പുസ്തകപ്രകാശനത്തിന് എല്ലാ ആശംസകളും. ആര് ആര്‍ക്കു നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നത്?
--
whole hearted support is assured to make it a grand/gala event.
-athikkurssi
ella asamsakalum nerunoooo
sasneham
thomachan
ഒരു കോപ്പി സംഘടിപ്പിച്ച് മ്മട കടേലെ ചില്ലലമാരേല് കളറൊള്ള ബള്ബക്കെ ഇട്ട് പ്രകാശിപ്പിക്കാന്നു വച്ചപ്പൊ എറണാകുളത്തത് വന്നട്ടില്ല!!
ദുഫായിലെ പ്രകാശന് ആശംസകള്‍ നേരുന്നതോടൊപ്പം പുരാണക്കിത്താബിനായുള്ള കാത്തിരിപ്പ് തുടരുന്നു. ദുഫായില് പ്രകാശന് നടക്കുന്നതിനു മുന്‍പ് മ്മക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.
ഒത്തിരി ഒത്തിരി മംഗളാശംസകള്‍.
(അത്ര നിര്ബന്ധാന്നു വെച്ചാല്‍ ഒരു വിസയും വിമാനടിക്ക്റ്റും, പൊന്നാടയുമൊക്കെ തരാണെങ്കില്‍ വരണ കാര്യം ആലോചിക്കാം..)
ആശംസകള്‍!!!!
കേരളത്തിലെ സംഭവം ഉടന്‍ അനൌണ്സ് ചെയ്യുന്നതാണ്...
എല്ലാ...ആശംസകളും...
സാഭിമാനം എന്റെ ആശംസകളും അനുമോദനങ്ങളും അറിയിക്കുന്നു.
വിശാലേട്ടന്റെ കൊടകര പുരാണം പുസ്തകം റെക്കോഡ് വില്പനയെ തുടര്‍ന്നുള്ള ആഘോഷവും സംഘടിപ്പിക്കാനുള്ള ഭാഗ്യവും യൂയേയീകാര്ക്ക് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
8 മണിക്ക് മുമ്പ് പരിപാടി തുടങ്ങിയാല്‍ ജെബെല്‍ അലി യൂണിയന് സമാന്തര പ്രകാശനം നടത്തേണ്ടി വരും.
പട്ടേരി ഐഡിയ ഒക്കെ ഇപ്പോള്‍ തന്നെ പുറത്തിറക്കല്ലേ.വിശാലേട്ടനേയും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര കൃത്യം ആറ് മണിക്ക് മെയിന്‍ ഗേറ്റില്‍ നിന്ന് പുറപ്പെടുന്നതായിരിക്കും.തറവാട്ടിലെ പെട്ടി ഓട്ടോയില്‍ വരാനുദ്ദേശിക്കുന്നവര് എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുക.
കാത്തു കാത്തിരുന്നാ സുദിനം ഇങ്ങെത്തി.
8ന് വ്യാഴം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ കാണാം.
എന്തു പറയാനാണ് വിശാലൂ...
വരാന്‍ കഴിയില്ല എന്നു തറപ്പിച്ച് പറയാന്‍ കഴിയുന്നില്ല...
എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അവിടെ ഉണ്ടാവും.
ഹൃദയം നിറഞ്ഞ ആശംസകളോടെ....
ഞാനുമുണ്ടാകുമേ......ആശംസകളുമായി..
പ്രിയ വിശാലമനസ്കാ
എല്ലാ ഭാവുകങ്ങളും നേരുന്നു.
സസ്നേഹം
ആവനാഴി
ഓള് ദ ബെസ്റ്റ്, വിശാല്‍ :-)
പിന്നെന്താ, ഞാന്‍ ദാ എത്തിക്കഴിഞ്ഞെന്നേ.
ആഡിറ്റോറിയത്തില്‍ ബഞ്ച് പിടിച്ചിടാനും, തോരണം ഒട്ടിക്കാനുമൊക്കെ തലേ ദിവസം ഇറങ്ങണ്ടേ ദില്‍ബാ...?
പറയണേ ...
all the best
ദില്‍ബൂ .... സമയമിങ്ങ് അടുത്തു ..
എവിടെ കാര്യപരിപാടികള്‍, എവിടെ സമയക്രമങ്ങള്‍, എവിടെ മൈക്ക്, എവിടെ ഭക്ഷണം ...?
ന്താ ദില്‍ബൂ ഇങ്ങനെ..?
“കാര്യപരിപാടികളും സമയവും വഴിയേ തീരുമാനമാവുന്നതിനനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും“
ഹലോ ഹലോ ഹലോ - എന്തായി മാഷന്മാരേ ചടങ്ങിന്റെ ഒരുക്കങ്ങളൊക്കെ. തത്സമയന് ഉണ്ടായിരിക്കുമോ. പുസ്തകത്തിന്റെ ധാരാളം കോപ്പികള്‍ ചടങ്ങില്‍ ലഭ്യമാണോ.
ഞങ്ങ കാത്തുകാത്തിരിക്കുന്നു :)
വ്യാഴഴ്ച വൈകുന്നേരം അഞ്ചിന് ശേഷം ജബലലീന്ന് ഷാര്‍ജയിലേക്ക് പുറപെടുന്നവരാരെങ്കിലും ഒന്ന് പിക്ക് ചെയ്യാമോ ?
എന്റെ ഒരു വലിയ ഹാജര്‍. ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയം അറിയില്ല. നാളെ തീരുമാനിക്കും. എന്നിട്ട് 4 പേര്‍ക്കോ, 6 പേര്‍ക്കോ ജബലലിയില്നിന്നും എന്റെ വണ്ടിയില്‍ സഥലം ഉറപ്പാക്കാം
Post a Comment