പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,
അനിയന്‍സ് എന്ന പേരില്‍ ബ്ലോഗ് എഴുതിയിരുന്ന ഞാന്‍ യു.എ.ഇ വാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഏപ്രില്‍ 2ന് രാവിലെയാണ് മടക്കം. കഴിഞ്ഞ ഒക്ടോബറില്‍ ബ്ലോഗിലേക്ക് വന്ന എനിക്ക് കുറെയേറെ നല്ല സുഹൃത്തുക്കളെ ബൂലോകം നല്‍കി. അത് നാട്ടിലെത്തിയാലും തുടരാന്‍ കഴിയും എന്ന് തന്നെ കരുതുന്നു. നേരില്‍ കണ്ടും ബൂലോഗത്ത് കൂടിയും അല്ലാതെയും സൌഹൃദം പങ്കിട്ട എല്ലാവര്‍ക്കും നന്ദി. സ് നേഹവും. ക്രിയാത്മകതയുടെ ഇടം എന്നതുപോലെതന്നെ ചങ്ങാത്തത്തിന്റെയും ഇടമാണ് ബൂലോകത്ത് കാണാന്‍ കഴിഞ്ഞത് എന്നത് സന്തോഷം. യു.എ.ഇ വിട്ടാലും ബൂലോകത്ത് ചുറ്റിപ്പറ്റിയൊക്കെ നടക്കാന്‍ ശ്രമിക്കാം. (അതൊക്കെ ഒരു ജാഡയ്ക്ക് പറഞ്ഞതാ. ഇവിടൊക്കെത്തന്നെ കാണും. ട്ടാാ.) നന്ദി...
അപ്പം ദൂഭായ്ക്ക് റ്റാറ്റാ.. ബൂലോകത്തിനല്ല.
Saturday, March 24, 2007
Tuesday, March 20, 2007
'കൊടകര പുരാണം’ ഗള്‍ഫ് റൌണ്ടപ്പില്‍
പ്രിയപ്പെട്ടവരേ,
ഷാര്‍ജയില്‍ നടന്ന വിശാലേട്ടന്റെ ‘കൊടകരപുരാണം’ പുസ്തകത്തിന്റെ പ്രകാശനത്തിനെ പറ്റി ഇന്ന് രാത്രി 9.30ന് ഏഷ്യാനെറ്റ് ചാനലിലെ ഗള്‍ഫ് റൌണ്ടപ്പില്‍ കാണാം.
9.30 യൂ ഏ ഇ സമയം.
ഷാര്‍ജയില്‍ നടന്ന വിശാലേട്ടന്റെ ‘കൊടകരപുരാണം’ പുസ്തകത്തിന്റെ പ്രകാശനത്തിനെ പറ്റി ഇന്ന് രാത്രി 9.30ന് ഏഷ്യാനെറ്റ് ചാനലിലെ ഗള്‍ഫ് റൌണ്ടപ്പില്‍ കാണാം.
9.30 യൂ ഏ ഇ സമയം.
Thursday, March 15, 2007
മുണ്ടരുത്!
മോഹന്‍ ലാല്‍ സ്ഫടികം ജോര്‍ജ്ജിനെ മറന്നിട്ടും യൂയേയിക്കാര്‍ക്ക് തോമാബാധ ഒഴിയുന്നില്ല. കയ്യില്‍ കിട്ടുന്നവരെയെല്ലാം മുണ്ടിട്ടു പിടിക്കുന്നത് നമുക്ക് ഒരു ഹരമായി തന്നെ തുടരുന്നു.
ആദ്യബൂലോഗ മീറ്റില്‍ തന്നെ വിശാലനും കലേഷും മുണ്ടില്‍പ്പെട്ടു. തുടര്‍ന്നു നടന്ന മീറ്റില്‍ വിശ്വം മാഷിനെയും ചന്തുവിനെയും മുണ്ടിലാക്കാന്‍ സ്റ്റേജിലേക്കു ചാടിക്കയറിയവരെ ഈ നാട്ടിലെ ബ്ലോഗര്‍മാര്‍ കാളപ്പോരിലെ മാറ്റഡോറിനെ ചീയേര്‍സടിച്ചു പ്രോത്സാഹിപ്പിക്കുന്നതുപോലെ ബഹളം വച്ചു ഉത്സാഹിപ്പിക്കുന്ന പൈശാചികമായ കാഴ്ച്ച കണ്ട് ക്യാമറക്കണ്ണുകളില്‍ നിന്നു പോലും നീരൊഴുകി. അതും പോരാഞ്ഞ് ഒരു മൂലക്ക് ഒന്നുമറിയാതെ കുത്തിയിരുന്ന ഇത്തിരി പോന്ന ഞാനും ചുട്ടിത്തോര്‍ത്തില്‍ പെട്ട വരാലുപോലെ പിടയുന്നതും നിങ്ങളാസ്വദിച്ചു.
വിശാലനെ രണ്ടാമതും ഈയിടെ കുരുക്കി. എന്നിട്ടും തീരാതെ ആരൊക്കെയോ ഇപ്പോള്‍ മുണ്ടും പറിച്ച് കുറുമാനു നേരേ കുതിക്കുന്നു.
ചിലര്‍ക്കെങ്കിലും മുണ്ടില്‍പ്പെട്ട ഷോക്കില്‍ നിന്നും ഗുരുതരമായ മാനസികപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. കലേഷും ചന്തുവും നാടുവിട്ടുപോയി. വിശ്വം മാഷ് സംഭ്രമം മൂത്ത് ക്യാമറയുടെ എസ് ഡി കാര്‍ഡ് കളഞ്ഞു.
ഇട്ടിട്ടു ദ്രവിച്ച ആ മുണ്ടു ദേഹത്തു വീണിട്ട് ബാര്‍ബര്‍ മുടിവെട്ടാന്‍ മുണ്ടു പുതപ്പിക്കുമ്പോള്‍ തോന്നുന്ന വികാരം പോലും തോന്നിയില്ല എന്നും ആരോ പറഞ്ഞു കേട്ടിരുന്നു.
കൊട്ടാരങ്ങളില്‍ രാജേശമംഗളം എഴുതി വായിച്ചിരുന്ന കവികള്‍ക്കും കാഴ്ച്ചക്കുലയുമായി മാടമ്പിക്കു മുന്നില്‍ നില്‍ക്കുന്ന അടിയാനും മുണ്ടു കൊടുക്കുന്ന തമ്പുരാന്‍ കനിവാണ് ഈ പൊന്നാടകളിലൂടെ തിരിച്ചു വരാന്‍ ശ്രമിക്കുന്നതെന്നും അഭിനവ ഫ്യൂഡല്‍ പ്രഭുക്കളാകാന്‍ ശ്രമിക്കുന്നവരെ തടയേണ്ടുണ്ടെന്ന് റാഡിക്കല്‍ ഗ്രൂപ്പ് ഇന്നലെ മുണ്ടൂരില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തുകയും ചെയ്തു.
കുറുമാനെ ആദരിക്കുന്ന ചടങ്ങിലെങ്കിലും ഈ ദ്രവിച്ച മുണ്ടിനു പകരം നമുക്ക് നിറപറയുടെ ഒരു സഞ്ചി പാലക്കാടന്‍ മട്ടയോ, അല്‍ വത്തനിയയുടെ ഒരു ട്രേ മുട്ടയോ, പോട്ടെ ഒരു കുപ്പി പട്ടയോ മറ്റു ഉപയോഗമുള്ള എന്തെങ്കിലും കൊടുത്ത് മുണ്ടുപ്രയോഗത്തിന് ഒരു പൂര്‍ണ്ണ വിരാമമിടാന്‍ അപേക്ഷിക്കുന്നു.
എന്ന്,
പണ്ടുമുണ്ടില്‍പ്പെട്ട ഒരു സാധു.
(ബ്ലോഗ്ഗിലൊന്നും വരാതെ ഈമെയില്‍ അയച്ച് പോസ്റ്റിടാനുള്ള ഒരു ടെസ്റ്റ് ആണ് ഇത്)
Wednesday, March 14, 2007
ഒരു മീറ്റ് കൂടിയായാലൊ?
നമ്മളുടെ കഴിഞ്ഞ ഒത്തുകൂടല്‍ 'കൊടകര പുരാണം' പ്രകാശനമായിരുന്നുവല്ലൊ! വ്യാഴാഴ്ച വൈകുന്നേരമായതുകൊണ്ടും ഔപചാരികമായ ചടങ്ങായതു കൊണ്ടും പലരുമായും സംവദിക്കാന്‍ പോലും ഒത്തില്ല.. പലര്‍ക്കും അന്ന് എത്താനും പറ്റിയില്ല.
പിന്നെ ഇപ്രാവശ്യത്തെ 'ഇന്‍ഡിക് ബ്ലൊഗേര്‍സ് അവാര്‍ഡ്' ജേതാവും യൂറോപ്യന്‍ സ്വപ്നങ്ങളുടെ രചയിതാവും, എല്ലാറ്റിനുമുപരി എല്ലാവരുടെയും പ്രിയങ്കരനുമായ ശ്രീ.കുറുമാനെ അനുമോദിക്കാന്‍ ഈ അവസരം നമുക്ക് ഉപയൊഗിക്കാം. അതിനപ്പുറം മറ്റുപലതും..
അഭിപ്രായങ്ങള്‍ കമന്റുകളായി കുറിക്കുക. താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിക്കണം:
1. സ്ഥലം
2. തീയതി
3. ദൈര്‍ഘ്യം
4. കാര്യപരിപാടികള്‍
5. മറ്റുള്ളവ...
കമന്റുകള്‍ മുഴങ്ങട്ടെ!!

Friday, March 09, 2007
കൊടകരപുരാണം പുസ്തകപ്രകാശനം ദാണ്ടേ [;)] ചിലപടങ്ങള്‍ കൂടി....
ആരെയെങ്കിലും വിട്ടുപോയെങ്കില്‍ അതു മനപ്പൂറ്വം മാത്രം ഹാളിനകത്തുള്ള ബ്ളോഗറ്മാരിലധികം വാതിലിനു പുറത്തുള്ള ലിപ്ടന്‍ ചായക്കടയിലായതിനാല്‍ മനപ്പൂറ്വം ഈ കാമറ അവരെയൊക്കെ വിട്ടു കള്ഞ്ഞതാണ്...:
കോപ്പി റയിറ്റ് എനിക്കു മാത്രം !!!
കൂടെ പാടുന്നോ?
http://video.google.com/videoplay?docid=5600629356181255555
കവിത ഇഷ്ടപ്പെടുന്നവര്‍ക്കായി..
http://video.google.com/videoplay?docid=-1651271001884355589
കാമറ സ്ക്രീനിലെ എക്സ്പോഷര്‍ വെബിലെ വീഡിയോവില്‍ കാണാന്‍ എന്തു ചെയ്യണം??? ... (മീന്സ് ചെമ ചെമ വെളുപ്പുള്ള സിദ്ദാര്‍ഥ ഗുരുവിനെ ആഫ്രിക്കാരനെപ്പോലെ കാണാതിരിക്കാന്‍ എന്തു ചെയ്യണം എന്നു- ടോറ്ച്ചുപയോഗിക്കാതെ!!! )
കാമറ സ്ക്രീനിലെ എക്സ്പോഷര്‍ വെബിലെ വീഡിയോവില്‍ കാണാന്‍ എന്തു ചെയ്യണം??? ... (മീന്സ് ചെമ ചെമ വെളുപ്പുള്ള സിദ്ദാര്‍ഥ ഗുരുവിനെ ആഫ്രിക്കാരനെപ്പോലെ കാണാതിരിക്കാന്‍ എന്തു ചെയ്യണം എന്നു- ടോറ്ച്ചുപയോഗിക്കാതെ!!! )
തലയില്‍ മുണ്ടിട്ട കൊടകരക്കാരന്‍ :)
അല്ലപ്പാ ദില്ബന്‍ വന്നില്ലേ പരിപാടിക്ക് ?!!!!!!
കൊടകരപുരാണത്തിലെ ചില കഥാപാത്രങ്ങള്‍ ചടങ്ങില്‍ ഉണ്ടായിരുന്നു !!!!!!!!!!!
ഷേക്കായതും "ഷേയിക്ക്" ഇല്ലാത്തതുമായ പടങ്ങളൊക്കെ ഇട്ടതു ചുമ്മാ കാണാന്‍ വേണ്ടി മാത്രം ... (ഫോട്ടോഗ്രാഫി മത്സരമല്ല എന്നറിഞ്ഞു കൊണ്ടു തന്നെ :)
കൊടകരപുരാണം പ്രകാശനം
കൊടകരപുരാണം പ്രകാശനം- (ഡി വി ഡി യുടെ സ്ക്രീന്‍ ക്യാപ്ചര്‍ ആണ് റെസൊല്യൂഷന്‍ കുറവ് ക്ഷമിക്കുക)
1. പുസ്തക പരിചയം- ശ്രീ. കുഴൂര്‍ വിത്സണ്‍
2. സ്വാഗത പ്രസംഗം- ശ്രീ. സിദ്ധാര്‍ത്ഥന്‍
3. അദ്ധ്യക്ഷന്‍- ശ്രീ. ഗന്ധര്‍വ്വന്‍
4. പുസ്തകത്തിലെ ഒരദ്ധ്യായം ശ്രീമതി മനീഷ പാരായണം ചെയ്യുന്നു
5. പ്രകാശനം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (ശ്രീ. മോഹനന്‍ അരക്കുളത്തില്‍ ഏറ്റുവാങ്ങുന്നു)
6. ശ്രീ. കുരീപ്പുഴ കവിത ചൊല്ലുന്നു
7. ആശംസാ പ്രസംഗം - ശ്രീ. ചന്ദ്രസേനന്‍
8. ആശംസാ പ്രസംഗം -ശ്രീമതി സുഷ
9. ശ്രീ ടി. പി. അനില്‍ കുമാറിന്റെ കവിത.
10. യൂ. ഏ. ഈ ബ്ലോഗര്‍മാരുടെ തനതു കായിക വിനോദം- മുണ്ടിട്ടു പിടിക്കല്‍.

Thursday, March 08, 2007
കലേഷ് ഇന്ന് ഏഷ്യാനെററ് റേഡിയോയില്‍
ഏഷ്യാനെററ് 648 എ.എം. ലെ ഇന്നത്തെ ലുലു ന്യൂസ് അവറില്‍ വൈകീട്ട് 7.20 നും 7.40 നും ഇടയില്‍ കലേഷ് ഓണ്‍ലൈനില്‍ സംസാരിക്കുന്നു.
Tuesday, March 06, 2007
കൊടകരപുരാണം പുസ്തകപ്രകാശനച്ചടങ്ങ്
സുഹൃത്തുക്കളേ,
ഈ വരുന്ന വ്യാഴാഴ്ച (8/3/2007) വൈകുന്നേരം 8 മണിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് വിശാലമനസ്കന്റെ കൊടകരപുരാണം പുസ്തക പ്രകാശനച്ചടങ്ങ് താഴെ പറയുന്ന വിധം നടത്താന്‍ ഉദ്ദേശിക്കുന്നു.
1. സ്വാഗത പ്രസംഗം- ശ്രീ.സജിത്ത് യൂസഫ് (സിദ്ധാര്‍ത്ഥന്‍)
2. അദ്ധ്യക്ഷപ്രസംഗം- ശ്രീ. മാത്യൂസ് (പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍)
3. പുസ്തക പരിചയം- ശ്രീ.കുഴൂര്‍ വിത്സണ്‍
4. പുസ്തകപ്രകാശനം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (ശ്രീ.മോഹന്‍ അരക്കുളത്തില്‍ പുസ്തകം ഏറ്റ് വാങ്ങുന്നു)
5. ആശംസാ പ്രസംഗം
ശ്രീ.ചന്ദ്രസേനന്‍ (Programme Director, Asianet Radio 648 AM)
ശ്രീ. എം.സി.നാസര്‍ (Madhyamam)
ശ്രീ. മൊയ്തീന്‍ കോയ (Jeevan TV)
ശ്രീ. ഷാബു (Hit FM)
ശ്രീ. നിഷാദ് കൈപ്പള്ളി
ശ്രീ. റിയാസ് ബാബു (Khaleej Times)
ശ്രീമതി. സുഷ ജോര്‍ജ്ജ് (Daffodils group)
6. മറുപടി പ്രസംഗം: ശ്രീ.സജീവ് എടത്താടന്‍ (വിശാലമനസ്കന്‍)
7. നന്ദി പ്രകാശനം: ശ്രീ.പ്രസീദ് (കണ്ണൂസ്)
യു.ഏ.ഇയിലെ പ്രസിദ്ധ ഗായിക ശ്രീമതി.മനീഷ വേദി കൈകാര്യം ചെയ്യുന്നു.
യു.ഏ.ഇ കൊടകര അസോസിയേഷന്‍, ഡാഫോഡിത്സ് ഗ്രൂപ്പ് എന്നിവര്‍ ശ്രീ.വിശാലമനസ്കന് പുരസ്കാരം നല്‍കുന്നു.
നിങ്ങള്‍ ഏവരുടേയും മഹനീയ സാനിധ്യം പ്രതീക്ഷിക്കുന്നു.

Subscribe to:
Posts (Atom)