Friday, March 09, 2007

കൊടകരപുരാണം പ്രകാശനം

കൊടകരപുരാണം പ്രകാശനം- (ഡി വി ഡി യുടെ സ്ക്രീന്‍ ക്യാപ്ചര്‍ ആണ് റെസൊല്യൂഷന്‍ കുറവ് ക്ഷമിക്കുക)

1. പുസ്തക പരിചയം- ശ്രീ. കുഴൂര്‍ വിത്സണ്‍

2. സ്വാഗത പ്രസംഗം- ശ്രീ. സിദ്ധാര്‍ത്ഥന്‍


3. അദ്ധ്യക്ഷന്‍- ശ്രീ. ഗന്ധര്‍വ്വന്‍

4. പുസ്തകത്തിലെ ഒരദ്ധ്യായം ശ്രീമതി മനീഷ പാരായണം ചെയ്യുന്നു

5. പ്രകാശനം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (ശ്രീ. മോഹനന്‍ അരക്കുളത്തില്‍ ഏറ്റുവാങ്ങുന്നു)


6. ശ്രീ. കുരീപ്പുഴ കവിത ചൊല്ലുന്നു


7. ആശംസാ പ്രസംഗം - ശ്രീ. ചന്ദ്രസേനന്‍

8. ആശംസാ പ്രസംഗം -ശ്രീമതി സുഷ

9. ശ്രീ ടി. പി. അനില്‍ കുമാറിന്റെ കവിത.

10. യൂ. ഏ. ഈ ബ്ലോഗര്‍മാരുടെ തനതു കായിക വിനോദം- മുണ്ടിട്ടു പിടിക്കല്‍.

32 comments:

ദേവന്‍ said...

3000 സ്റ്റില്‍ ക്യാമറകളും 1500 പുട്ടുകുട്ടി ലെന്‍സും 500 മുക്കാലിയും 100 ഫില്‍റ്ററും 75 റിമോട്ടും 15 അണ്ടര്‍ വാട്ടര്‍ കവറും ബ്ലോഗര്‍മാരും ഡാഫോഡിലുകളും കൊടകര എന്‍ ആര്‍ ഐകളും ഒക്കെയായി ഹാളില്‍ കൊണ്ടുവന്ന് എടുത്തിട്ടു പെരുമാറുന്നത്‌ കണ്ടിരുന്നു. എന്നിട്ടും ഒരാളും ഇതുവരെ ഒരു ഫോട്ടോ ഇട്ടു കാണാത്തതില്‍ പ്രതിഷേധിച്ച്‌ ഞാന്‍ മൂവിയില്‍ നിന്നും സ്റ്റില്‍ ഫ്രെയിം റിപ്പ്‌ ചെയ്ത്‌ ഇടുന്നു. ദാണ്ടേ.

പച്ചാളം : pachalam said...

ദേവേട്ടാ പുട്ടുകുറ്റീല് ചില്ലിടാന്‍ മറന്നു പോയിട്ടുണ്ടാവും.. ലതു തന്നെ സംഭവം

ഇനി എല്ലാം പടങ്ങളും കൂടി നാളെ എടുത്തിട്ടീട്ട് മനുഷ്യന്‍റെ ഊപ്പാടിളക്കും

()മൊത്തം ഫ്ലാഷടിച്ച് പന്തല് നല്ല വെളു വെളാന്നായിട്ടുണ്ടാവും ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദേവേട്ടാ നന്ദി..ഇത്രേം എങ്കിലും കാണിച്ചു തന്നല്ലോ...

കുറേ പാമ്പു പിടുത്തക്കാരെ ഉടന്‍ അങ്ങോട്ട് കയറ്റി വിടുന്നുണ്ട്...

എന്നാ ഏര്‍പ്പാടായിപ്പോയി....

KANNURAN - കണ്ണൂരാന്‍ said...

സന്തോഷം.. ഫോട്ടോ പെട്ടെന്നുതന്നെ കാണാന്‍ പറ്റിയല്ലോ... ഇനിയും ഉണ്ടാകും അല്ലെ???

മഴത്തുള്ളി said...

ദേവന്‍ മാഷേ, അങ്ങനെ കുറെ ഫോട്ടോകളെങ്കിലും കാണാനൊത്തു. കൊള്ളാം നന്നായിരിക്കുന്ന്നു.

കഷ്ടം പച്ചാളം ഉണ്ടായിരുന്നേല്‍ ഇപ്പോള്‍ അന്നെടുത്ത ഫോട്ടോ എല്ലാം ഇട്ടേനേ... അല്ലേ ;)

കൈപ്പള്ളി said...
This comment has been removed by the author.
കൈപ്പള്ളി said...

ദേവ
എല്ലാം നല്ല പടം.

എന്‍റ പടം യെവിട?

kumar © said...

അണ്ടര്‍ വാട്ടര്‍ ക്യാമറ ഇല്‍ എടുത്തത് കുറുമാന്‍ ആയിരിക്കും ല്ലേ?

ഓ ടോ : ഇതെങ്കിലും പോസ്റ്റിയതില്‍ സന്തോഷം. ചടങ്ങിന്റെ പൊലിമ ഊഹിക്കാനാവുന്നു. നന്നായി.:)

സഞ്ചാരി said...

ഈ ശുഭമുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വലിയ സങ്കടമുണ്ടായിരുന്നു.
ഫോട്ടോ കണ്ടപ്പോള്‍ അതു മാറി.
നന്ദി അറിയിക്കുന്നു.

കലേഷ്‌ കുമാര്‍ said...

കലക്കി ദേവേട്ടാ‍. ഡി.വി.ഡിയില്‍ പീടിച്ചല്ലേ? നന്നായി!

അതിനി ആ‍രാ ഒന്ന് നാട്ടിലെത്തിക്കുക?

താങ്ക്യൂ!!!!

നിര്‍മ്മല said...

ഫോട്ടോക്കു നന്ദി. ഇന്നലെ പ്രകാശനസമത്ത് ഇവിടേയിരുന്ന് നെടുവീര്‍പ്പിട്ടിരുന്നു. ലവരു ലവിടെ ഒഴപ്പുമ്പോ പാവം ഞാനിവിടെ ജോലിയിലാണല്ലോ എന്ന്.
മുണ്ടു കമന്റ്റ് അസ്സല് :)

Anonymous said...

photosum video clips okke pinnale varum.. dont worry
ennaa prograamme aayirunnu..njerichu....
double wonderful :)
-Patteri
qw_er_ty

കൃഷ്‌ | krish said...

ദേവാ.. പോട്ടങ്ങള്‌ ജോറ്‌.

ചാത്തന്‍ പറഞ്ഞതുപോലെ പാമ്പുകള്‍ ഇപ്പോഴും അവിടെ ഇഴഞ്ഞു നടക്കുന്നുണ്ടോ.. പാമ്പാട്ടിക്കുള്ള വിസ ഉടന്‍ അയച്ചുകൊടുക്കുക.

എന്തായാലും വിശാലന്‌ ഒരു മുണ്ട്‌ കൊടുത്തത്‌ നന്നായി. തലയില്‍ ഇട്ടിരിക്കുന്ന ആ ചുവന്ന മുണ്ട്‌ മാറ്റി ഇനി പുത്തന്‍ മുണ്ടിടാം.

Kiranz..!! said...

ഹ..ഹ..ദേവേട്ടാ..അവസാ‍നം എഴുതിയ അടിക്കുറിപ്പ് കണ്ട് ചിരിച്ചു മരിച്ചു..:))))))
വിശാലന്റെ വിനയം കണ്ടോ,പാവപ്പെട്ട കൊടകരക്കാരുടെ കുശുമ്പും കുന്നായ്മയും പരദൂഷണവും ഇന്റര്‍നെറ്റിലും പുസ്തകത്തിലാക്കിയും നില്‍ക്കുന്ന കശ്മല വിനയകുനീതന്‍ :)

കൊടകരപുരാണം വീപ്പിപ്പിയായി ലഭിക്കാന്‍ ആരേലും ഒരു അഡ്രസ് കുറിക്ക്വോ ? അല്ലേല്‍ വേണ്ട,കൈയൊപ്പോടെ മതി :)

പച്ചാളം : pachalam said...

കൊടകര പുരാണത്തെയും (പുസ്തകം) , ബൂലോകം, ബ്ലോഗ്ഗിങ് എന്നിവയെ കുറിച്ചെല്ലാം ഇന്നത്തെ മനോരമയില്‍ ഉണ്ട്.
(പഠിപ്പുര എന്ന സപ്ലിമെന്‍റില് - കൊച്ചി എഡീഷന്‍)

Haree | ഹരീ said...

പാച്ചാളമേ നന്ദി... :)
ഞാനിത് കണ്ടിരുന്നില്ല. കോട്ടയം എഡിഷനിലും ഇതിനെക്കുറിച്ചുണ്ട്... വി.എം. ഭൂമിക്കുമുകളില്‍ ലാപ്പുമായിരുന്ന് കൊടകരപുരാണം ടൈപ്പുന്നതിന്റെ ഒരു രസികന്‍ കാരിക്കേച്ചറുമുണ്ട്.

മനോരമയില്‍ വന്നിരിക്കുന്നത് ബൂലോഗം എന്നാണ്. അതു ശരിതന്നെ?

ഫോട്ടോസൊക്കെ (അല്ല വീഡിയോ സ്റ്റിത്സ്) കണ്ടൂട്ടോ... ഒരു ചിന്ന സജഷന്‍. ഇനിയും പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പിറകിലിടുന്ന ഫ്ലക്സ് മാറ്റ് ഫിനിഷുള്ളതായാല്‍ ഇത്രയും റിഫ്ലക്ഷന്‍ പുറകിലുണ്ടാവില്ല. ചിത്രങ്ങള്‍ കൂടുതല്‍ നന്നാവുകയും ചെയ്യും, ശരിയല്ലേ?
--

ബിന്ദു said...

താങ്ക്യൂ പച്ചാള്‍സ്. ഇപ്പോഴാ കണ്ടത്. ഓണ്‍ലൈനിലും ഉണ്ട്. യുവയില്‍. :)

Inji Pennu said...

ഒരു ലിങ്കിടെന്റെ കുഞ്ഞേ, ഇങ്ങിനെ അവിടെയിണ്ട് ഇവിടെയിണ്ട് എന്ന് പറയാണ്ട് :)
ലിങ്ക് ലിങ്ക്...

മയൂര said...

സന്തോഷം,ഫോട്ടോ കാണാന്‍ പറ്റിയല്ലോ:)

കുട്ടിച്ചാത്തന്‍ said...
This comment has been removed by the author.
പച്ചാളം : pachalam said...

ഓണ്‍ലൈനില്‍ ഞാനിപ്പോഴാ കണ്ടത്.
ലിങ്ക് ഇതാ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamYuva.jsp

(ഞാന്‍ ഈ വേഡ് വേരീനെ ക്വട്ടേഷനെടുക്കേണ്ടി വരും പണ്ടാരം)

പച്ചാളം : pachalam said...

കുട്ടിച്ചാത്താ ഹി ഹി

ഓം ഹ്രീം ലിങ്ക്

പച്ചാളം : pachalam said...

കണ്ടാ ഒന്ന് ചോദിച്ചാല്‍ മൂന്ന് തരും ഇതാണ് സ്നേഹം സ്നേഹം എന്ന് പറയുന്നത്. (അല്ലാണ്ട് എന്‍റ കൊഴപ്പമല്ല ;)

ബൂലോകരെ, പട്ടേരി എടുത്ത ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക...
(പട്ടേരിയേയ് എന്നെ ശരശയ്യേലോട്ട് വിട്ടു കൊടുക്കാണ്ട് പെട്ടെന്ന് അപ്ലോഡ് ചെയ്യു..)

വിപിന്‍‌ദാസ് said...

ദേവേട്ടാ നന്ദിയുണ്ട്... കണ്ട എല്ലാ റിപ്പോര്‍ട്ടിലും ഫോട്ടോ എടുപ്പിനെ പറ്റി ധാരാളം ഉണ്ടായിരുന്നു, പക്ഷെ ആരും ഫോട്ടോ ഇട്ടു കണ്ടില്ല...
ഇനി..ആരെങ്കിലും ആ വീഡിയോ കൂടി എവിടെയെങ്കിലും ഇട്ടാ സ‌മൃദ്ധിയായി....

വക്കാരിമഷ്‌ടാ said...

കലൈമാഷേ, ദേവേട്ടന്‍ ഡീവീഡിയില്‍ പിടിക്കുക മാത്രമല്ല, അതില്‍ പിടിച്ച് പടോം പിടിച്ചു :)

(പതാലിയെ വിളിക്കണോ)

ചന്തു said...

3 cheers to uae bloggers..cngrts vishaals...

പച്ചാളം : pachalam said...

ഹരീ, ബൂലോഗം എന്നാണ് സാധാരണ പ്രയോഗിക്കുന്നത്.
(അല്ലെ?)

kaithamullu - കൈതമുള്ള് said...

പോട്ടത്തിനേക്കാളും നന്നായത് കമെന്റാ...ട്ടോ!
(:

വിനുച്ചേട്ടന്‍ | vinuchettan said...

ശ്രീമതി മനീഷ സ്റ്റേജില്‍ കൊടകര പുരാണത്തിലെ ചില ഭാഗങ്ങള്‍ വായിക്കുന്ന ഫോട്ടോ കണ്ടു. ഒരു പേജ്‌ എങ്കിലും തടസ്സമില്ലാതെ വായിയ്ക്കുവാന്‍ സാധിച്ചുവോ അതോ ചിരി കൊണ്ടു പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവോ?

Sul | സുല്‍ said...

ദേവാ ഇതു കലക്കി. എല്ലാം കിളിക്ലിയര്‍.

വിനുചേട്ടാ :) മനീഷ അതു മുഴുവന്‍ മന:പാഠമാക്കിയിട്ടാ സ്റ്റേജില്‍ കയറിയത്. ചിരിയെല്ലാം ആദ്യവായനകളില്‍ ‍ ഒതുക്കിയിരിക്കും... പക്ഷേ സദസ്യര്‍ തുടക്കം മുതലേ ചിരിയിലായിരുന്നു.

-സുല്‍

Vempally|വെമ്പള്ളി said...

ദേവാ, ഇതിപ്പോഴാണ് കണ്ടത്. കൊള്ളാം

മാര്‍ജാരന്‍ said...

വ്യാജനും സത്യനും എതെന്നു കണ്ടുപിടിക്കാന്‍ പറ്റാത്ത കാളന്‍ നെല്ലായിമാര്‍ തിങിപ്പാര്‍ക്കുന്ന നാട്.അവിടെ കഥക്കു പറ്റിയ അന്തരീക്ഷമാണൂ.കീപ് ഇറ്റ് അപ്.