Tuesday, May 15, 2007

ചാറ്റാം, പിന്നെ വല്ലതും തടഞ്ഞാല്‍ ഈറ്റാം

സൌഹൃദങ്ങള്‍ക്ക് കൂടിച്ചേരാന്‍ ഒരു ഔപചാരികതയുടെ ആവശ്യമുണ്ടോ... ഇല്ല - അല്ലേ!

ഒന്നിച്ച് കൂടി കുറച്ച് നേരം കത്തിയടിക്കുന്നതിനെ പറ്റി ഇടയ്ക്കൊക്കെ സ്വകാര്യസംഭാഷണങ്ങളില്‍ ചില ബ്ലോഗര്‍മാര്‍ പറയാറുണ്ട് - പോസ്റ്റിലൂടെ വെയ്ക്കുന്ന കത്തിയൊന്നും പോരാഞ്ഞിട്ടാണേയ്... :)

എന്നാപ്പിന്നെ വെള്ളിയാഴ്ച വൈകീട്ട് ചുമ്മാ ഒന്ന് കൂടിയാലോന്നൊരു തോന്നല്‍... ഔപചാരികത ഒട്ടും തീണ്ടാതെ... ചുമ്മാ കുറച്ചുനേരം കത്തിക്കാം... ബാ പറ്റണോരൊക്കെ ബാ :) നമ്മുടെ കുറച്ച് പടങ്ങളും കൂടെ ലോഡ് ചെയ്ത് നെറ്റിനെ നമുക്ക് സമ്പുഷ്ടമാക്കാം :)

സംഗതി തരക്കേടില്ലാത്ത ചൂടൊക്കെയാണ്... എന്നാലും ഒരു 5 മണി കഴിഞ്ഞാല്‍ വലിയ കുഴപ്പമില്ലാന്ന് തോന്നുന്നു... അങ്ങിനെയെങ്കില്‍ ഷാര്‍ജയിലെ Buhaira Cornich ന് അടുത്തുള്ള AL MAJAZ PARK ല് വെച്ച് കൂടാം.

പുറത്ത് നിന്നും കൊണ്ടു വരുന്ന ഭക്ഷണസാധനങ്ങള്‍ക്കോ പാനിയങ്ങള്‍ക്കോ പ്രസ്തുത പാര്‍ക്കില്‍ യാതൊരു വിലക്കുകളും ഇല്ലാ എന്നും അറിയിക്കട്ടെ :)

അപ്പോ എല്ലാം പറഞ്ഞ പോലെ...
സ്ഥലം: ഷാര്‍ജ Buhaira Cornich ന് അടുത്തുള്ള AL MAJAZ PARK
ദിവസം: 18-05-2007 വെള്ളിയാഴ്ച
സമയം: വൈകീട്ട് 5 മണി മുതല്‍ 7:30 വരെ
പങ്കെടുക്കുന്നവര്‍: വരുന്നവരെല്ലാം


വാല്‍കക്ഷ്ണം:
കുറച്ചു പേരുടെ തമ്മില്‍ കാണാം എന്ന തീരുമനത്തിന്, എന്നാ പിന്നെ പറ്റുന്നവരെയൊക്കെ കാണാം എന്നൊരു വിശാലചിന്താഗതി വന്നപ്പോഴുണ്ടായ ഒരാശയമാണ്.

41 comments:

മുസ്തഫ|musthapha said...

വെള്ളിയാഴ്ച വൈകീട്ട് ചുമ്മാ ഒന്ന് കൂടിയാലോന്നൊരു തോന്നല്‍... ഔപചാരികത ഒട്ടും തീണ്ടാതെ... ചുമ്മാ കുറച്ചുനേരം കത്തിക്കാം... ബാ പറ്റണോരൊക്കെ ബാ :)

Rasheed Chalil said...

ചാറ്റാനും ഇറ്റാനും ഞാന്‍ റെഡി...

അഗ്രജാ... അത്യാവശ്യത്തിന് ഫുഡ്ഡുമായി വന്നേക്കണം. കൂട്ടത്തില്‍ നളപാചകത്തിലെ പേരില്ല കറിയൊന്നും കൊണ്ട് വന്നേക്കരുത്.

Anonymous said...

അഗ്രജന്‍,
ഒത്തു കൂ‍ടുക എന്നുള്ളതു തന്നെ ഇന്നത്തെ കാലത്ത് കിട്ടുന്ന മഹാഭാഗ്യമെന്നു തന്നെ പറയാം. എല്ലാവിധ ആശംസകളും.
കഴിഞ്ഞ ആഴ്ച (11 - മെയ് - 2007) ഞങ്ങള്‍ രണ്ടാമതും കൂടി ഇവിടെ. ചില ചര്‍ച്ചകള്‍; ആര്‍ക്കും ദോഷകരമല്ലാത്തത് നടത്തി. ഒരു ഔപചാരികതയുമില്ലാതെ.

ബീരാന്‍ കുട്ടിയുടെ കമന്‍റ് കൂടുതല്‍ അറിയാത്തതിനാലും ചില ധാരണകള്‍ വച്ചു പുലര്‍ത്തുന്നതിനാലുമാണ്. പുതിയ ആള്‍ എന്ന നിലയില്‍ ക്ഷമിക്കാം നമുക്ക് (പുതിയതാണോ എന്ന് അറിയില്ല കേട്ടോ)
ഇത്തരം മുന്‍ ധാരണകളെ പൊളിച്ചെഴുതുന്നതാവട്ടെ എല്ലാ മീറ്റുകളും.

ബീരാന്‍ കുട്ടി said...
This comment has been removed by the author.
Anonymous said...

http://uaemeet.blogspot.com/2007/03/blog-post_14.html

SUNISH THOMAS said...

പരിപാടികള്‍ നന്നായി നടക്കട്ടെ.

എല്ലാ ആശംസകളും.

Unknown said...

അഗ്രജോ,ഇത്തിരീ ഇങ്ങനെയൊക്കെയാണോ കാര്യങ്ങളുടെ പോക്ക്?:):)

എന്തായാലും ഞാനുണ്ട്.
പക്ഷെ എനിക്കീപ്പറഞ്ഞ പാര്‍ക്കൊന്നുമറിയില്ല കേട്ടോ ആരെങ്കിലും സഹായിക്കില്ലേ?

ബയാന്‍ said...

ഉഷ്ണം ഉഷ്ണേന ശാന്തി

മുസ്തഫ|musthapha said...

ബീരാന്‍ കുട്ടി, താങ്കള്‍ തെറ്റായി ഒന്നും ഉദ്ദേശിച്ചില്ല എന്ന് എനിക്കും തോന്നി, പക്ഷെ അതിലെ ഒരു ലൈന്‍ വായിച്ചപ്പോള്‍ എന്തോ ഒരുമാതിരി ഫീല്‍ ചെയ്തു.

സ്വാഭാവീകമായും താങ്കളെ അതറിയിക്കണമെന്ന് എനിക്ക് തോന്നി... താങ്കളുടെ ബ്ലോഗില്‍ ഈമെയില്‍ ഐഡി ഇല്ലാത്തതോണ്ട് ഇവിടെ തന്നെ ഇടാം എന്നു കരുതി. അതില്‍ കൂടുതലൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല... വിഷമാമായില്ല എന്ന് കരുതട്ടെ!

ബാക്കിയുള്ള കാര്യങ്ങളിലൊന്നും അഭിപ്രായം പറയാനുള്ള പഠിപ്പൊന്നും എനിക്ക് തികഞ്ഞില്ല :)

സോ, ചിയേര്‍സ് :)

അനോണി:
ഞാനും ആ ഒരു പരിശ്രമം നടക്കാതെ പോയതില്‍ വിഷമമുള്ള ഒരാളാണ്.

ഇതുപക്ഷെ ഒരുപാട് ആസൂത്രണം ചെയ്തിട്ടുള്ള ഒരു കണ്ടുമുട്ടലൊന്നുമല്ല ഉദ്ദേശിക്കുന്നത്. ഉദാ:- ഒരു വീക്കെന്‍ഡില്‍ താങ്കളും ഞാനും അബുദാബിയില്‍ പോകുന്നു. നമുക്ക് രണ്ട് പേര്‍ക്കും പരിചയമുള്ള മറ്റൊരു അനോണിയോട് ‘ഡാ... ഞങ്ങള്‍ അബൂദാബിയില്‍ പോകുന്നു... നീയും കൂടെ കയറെഡാ...’ എന്ന് വളരെ താത്പര്യത്തില്‍ പറയില്ലേ... ആ ഒരു ടോണിലെടുത്താല്‍ മതി :)


qw_er_ty

ദേവന്‍ said...

വരാന്‍ പറ്റുമെന്ന് ഉറപ്പില്ല, എന്തായാലും പരിപാടി മുന്നോട്ട്‌ തന്നെ പോട്ടെ. (ഓഫീസില്‍ പരിചമുട്ട്‌, അറബന മുട്ട്‌, കൈപ്പുഴ മുട്ട്‌, ബുദ്ധിമുട്ട്‌ തുടങ്ങിയ മുട്ടുകള്‍ നടന്നു വരികയാണ്‌)

തറവാടി said...

യു.എ.ഇ മീറ്റുകള്‍ വടക്കന്‍ എമിറേറ്റുകളുടെ കുത്തകയാക്കിമാറ്റുന്നതില്‍ പ്രധിഷേധിച്ച് ,
തറവാട്ടിലുള്ളവര്‍ ഈ മീറ്റ് ബഹിഷ്കരിക്കുന്നു
:)

സുല്‍ |Sul said...

ഞാനും വരാം.
അഗ്രജാ ഷാര്‍ജാ പാര്‍ക്കുകളില്‍ ഇപ്പോള്‍ കയറുന്നതിന് പുതിയ നിയമങ്ങളൊക്കെയുണ്ടല്ലോ. ഷാര്‍ജ റെസിഡന്റ് ആണെന്നു തെളിയിക്കുന്ന കാര്‍ഡ് ആവശ്യമാണെന്ന് തോന്നുന്നു.
-സുല്‍

മുസ്തഫ|musthapha said...

സുല്ലേ... ആ നിയമം നിലവില്‍ വന്നല്ലേ...

എന്നാ അതിനൊരു പരിഹാരം ചിന്തിക്കൂ... നമ്മുക്ക് എവിടെ വെച്ചാണെങ്കിലും സ്വാഹ :)

കുറുമാന്‍ said...

എല്ലാവിധ ആശംസകളും. വെള്ളിയാഴ്ച വൈകുന്നേരമായതിനാലും, ഷാര്‍ജയായതിനാലും ഒന്നുമല്ല, വെള്ളിയാഴ്ച ഒഴിച്ചുകൂടാനാവത്ത ഒരു പിറന്നാളാഘോഷത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ വെള്ളിയാഴ്ചത്തെ ഈറ്റില്‍ ഞാനുണ്ടാവില്ല, ചാറ്റാന്‍ എപ്പോഴും റെഡി.

വല്യമ്മായി said...

ഹ ഹ നന്നായിപ്പോയി,

ഒടോ:യുയെയി ബൂലോഗരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍(മീറ്റ് മാത്രമല്ല,തൊഴിലന്വേഷണങ്ങള്‍ തുടങ്ങി മറ്റ് പ്രസക്ത വിവരങ്ങളും) പിന്മൊഴിയിലെത്തിക്കേണ്ട എന്നു കരുതിയാണ് http://groups.google.com/group/uaemalayalambloggers ഗ്രൂപ്പ് മെയില്‍ ഉണ്ടാക്കിയത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.

ഇനിയും ഗ്രൂപ്പില്‍ അംഗമല്ലാത്ത യുയെയി ബൂലോഗര്‍ കമന്റ് വഴി ഈമെയില്‍ വിലാസം തന്നാല്‍ നന്നായിരുന്നു.

തമനു said...

വെള്ളിയാഴ്ച അഞ്ച് മണിയല്ലേ ...

പ്രത്യേക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ഉണ്ടാവും.

ഷാര്‍ജാ റെസിഡന്റാണെന്നുള്ളതിന്റെ തെളിവായിട്ടെന്താ കൊണ്ടു വരേണ്ടത്‌. റൂമില്‍ കിടക്കുന്ന ഒരു ഫോട്ടോയും, റൂമിന്റെ സ്ഥാനം ഷാര്‍ജയിലാണെന്നു കാണിക്കുന്ന സാറ്റലൈറ്റ് ഫോട്ടൊയും മതിയോ..?

പബ്ലിക്‌ സ്വോര്‍ഡേ (പൊതു വാളേ...) എവിടാ താമസം..?

തമനു said...

വല്യമ്മായി... എനിക്ക്‌ സൌകര്യമില്ല.

(എനിക്ക് ആ സൌകര്യം ഇതു വരെ കിട്ടിയിട്ടില്ല എന്നാണ് അര്‍ത്ഥം കേട്ടോ..!!)

ഇതാ എന്റെ മെയില്‍ ഐഡി..
thamanu@gmail.com

സുല്‍ |Sul said...

പാര്‍ക്കിനുള്ളില്‍ കയറുന്നതിനേ വിലക്കുള്ളു. ബുഹൈറ കോര്‍ണിഷില്‍ തന്നെ ഹോളിഡേ ഇന്‍ ഹോട്ടലിനടുത്തായി ഈന്തപ്പനകള്‍ വച്ചു പിടിപ്പിച്ച ഒരു സ്ഥലമുണ്ട്. ഇവിടെയല്ലെങ്കില്‍ അവിടെയാവാം.
-സുല്‍

മുസ്തഫ|musthapha said...

ബുഹൈറ കോര്‍ണിഷില്‍ തന്നെ ഹോളിഡേ ഇന്‍ ഹോട്ടലിനടുത്തായി ഈന്തപ്പനകള്‍ വച്ചു പിടിപ്പിച്ച ഒരു സ്ഥലമുണ്ട്. ഇവിടെയല്ലെങ്കില്‍ അവിടെയാവാം.
-സുല്‍

അപ്പോ അതിനും പരിഹാരമായി... ഇവിടെയില്ലെങ്കില്‍ അവിടെ ഈന്തപ്പനമരത്തണലില്‍ :)

അഭയാര്‍ത്ഥി said...

കണക്കിലെ ചില സമസ്യകളൂടെ ചര്‍ച്ചക്കിടയില്‍ എന്റെ ജീവിതത്തിലെ
വിലപ്പെട്ട ഒരറിവ്‌ തറവാടിയുടെ കമെന്റായി കണ്ടു.

നെഗറ്റീവ്‌ എന്നതിനെക്കുറിച്ച്‌. രണ്ട്‌ ചക്ക നമുക്കാവശ്യമുണ്ടെന്ന്‌ കരുതുക.
അത്‌ നമ്മുടെ കയ്യില്‍ ഇല്ല എങ്കില്‍ ഉള്ളത്‌ നെഗറ്റീവ്‌ 2 ചക്കകള്‍.

നമുക്ക്‌ ചക്ക ആവശ്യമില്ലെങ്കില്‍ പൂജ്യം ചക്കകള്‍.

നെഗറ്റീവിനെ വിഷ്വലൈസെ ചെയ്യാന്‍ ഇതിലും ലളിതമായ വരികള്‍ ഇല്ല.
തര്‍വാടിക്ക്‌ നന്ദി.

എനിക്ക്‌ മീറ്റണം. പക്ഷെ ഒക്കുമെന്ന്‌ തോന്നുന്നില്ല-
കാരണങ്ങള്‍ വ്യക്തിപരം.

അപ്പോള്‍ നെഗറ്റീവ്‌ 1 മീറ്റ്‌ ഇപ്പോള്‍ ഞാന്‍ ശരിക്കുമെന്തെന്നറിയുന്നു.

ഭാവുകങ്ങള്‍.

Unknown said...

ഉത്തമനു,

പബ്ലിക്കായി സ്വോഡ് വെക്കല്ലേ:)

ഞാന്‍ ദേര അല്‍ ബറഹയിലാണ്.
മിന്നാമിനുങ്ങും ഇത്തിരിവെട്ടവുമായി വരാമെന്നു ഉണ്ടാകുമെന്നു പറഞ്ഞിട്ടുണ്ട്.:)

Rasheed Chalil said...

ചാറ്റിനിടയിലെ ഈറ്റിനായി കപ്പയും ബീഫും അഗ്രജന്‍ ഏറ്റെടുത്തു... വരുന്നവരുടെ എണ്ണം പറഞ്ഞാല്‍ പുള്ളിയ്ക് സൌകര്യമാവും...

Kaithamullu said...

മീറ്റ് ഏറെ വൈകും മുമ്പവസാനിപ്പിക്കയല്ലേ നല്ലത്?
കാരണം മിന്നാമിനുങ്ങ് വരുന്നത് ഇത്തിരിവെട്ടവുമായി,
പൊതുവാള്‍, പുറത്തെടുക്കാന്‍ നിയമാനുസൃതമായി പറ്റാത്തതിനാല്‍, ഉറയിലായിരിക്കും.സുല്ലും അഗ്രജനും കരുതിയിരിക്കുക. തമന്‍ഊന്റെ കാര്യം ഉറപ്പില്ലല്ലോ?

-വരാന്‍ പറ്റാത്തതില്‍ ഖേദം; ദുബായ്ക്ക് മാറ്റിയാല്‍ ഒരു പക്ഷേ... അല്ലേ തറവാടീ?

ബീരാന്‍ കുട്ടി said...

അഗ്രജന്‍,
ഇത്‌ പോലെ ഒരു ചെറിയ കമന്റല്ലെ ഞാനും പറഞ്ഞുള്ളു.

ഇതാണോ ബ്ലൊഗ്‌ സിന്‍റ്റിക്കേറ്റ്‌.

അഗ്രജന്‍ എന്ത്‌ പറയുന്നു.

അല്ലെല്ലും, ചാറ്റാനും ഈറ്റാനും എന്ന തലക്കെട്ട്‌ തനെ മതിയല്ലോ അല്ലെ.

എന്തായാലും ഞാന്‍ ഹജര്‍, ഇനി എന്നോട്‌ പിണങ്ങലെ പൊന്നെ..

ഏറനാടന്‍ said...

അഗ്രജാജീ ഇതെപ്പഴാ അനൗണ്‍സിയത്‌? ഒരു ഔണ്‍സ്‌ പായസമോ ചായയോ അല്ലേല്‍ സര്‍ബത്തോ ഞമ്മക്കും എടുത്തു ബെച്ചേക്കണം. ബരണമെന്ന്‌ മനസ്സ്‌ പറയുന്നു. ഈറ്റാം എന്നത്‌ പുതിയ വല്ല വിഭവവും ആയിരിക്കും അല്ലേ? അതും ഒന്നു ടേയിസ്‌റ്റാല്ലോ?

thoufi | തൗഫി said...

മീറ്റിന്,അല്ല..ഈറ്റിന് വരുന്നവര്‍ കരുതിയിരിക്കുക.

സുല്ലേ,ഷാര്‍ജയില്‍ എവിടുന്നെങ്കിലും ഒന്ന് രണ്ട് പാക്കറ്റ് കോട്ടണ്‍(സംസ്കൃതത്തില്‍ പറഞ്ഞാല്‍
പരുത്തിത്തുണി-പഞ്ഞി)
കിട്ടുമോന്ന് നോക്ക്.ഞാനേതായാലും
ഒരു വാക്മേന്‍ പ്ലെയര്‍ വിത്ത് ഹെഡ്ഫോണ്‍
കയ്യില്‍ കരുതുന്നുണ്ട്.നമ്മടെ ഇത്തിരിയെ ഒത്തിരിനേരം സഹിക്കാനുള്ളതാ...
മുമ്പൊരു ഉമ്മുല്‍ഖുവൈന്‍ യാത്രയുടെ ക്ഷീണം
തറവാടി-അഗ്രജന്‍ കുടുംബങ്ങള്‍ക്ക് ഇതുവരെ മാറീലത്രെ.അണ്‍സഹിക്കബിള്‍..!

ഇനി വെള്ളിയാഴ്ച്ച ദുബൈ-ഷാര്‍ജ-ദുബൈ
യാത്രയില്‍ എന്നോടൊപ്പം ഇത്തിരിയുമുണ്ടാകുമത്രെ.
ദൈവെ..ട്രാഫിക് ബ്ലോക്ക് ഒന്ന് കുറച്ചു തന്ന്
പെട്ടെന്നിങ്ങ് തിരിച്ചെത്തിക്കണെ..
അത്രേം കുറച്ച്നേരം സഹിച്ചാല്‍ മതീലൊ..!

ഇത്തിരീ..നമ്മടെ കണക്കുകൂട്ടലുകള്‍ക്ക്
മാറ്റമൊന്നുമില്ലല്ലൊ..?

Rasheed Chalil said...

വെള്ളിയാഴ്ച വൈകുന്നേരം ശബ്ദം അടയാതിരിക്കട്ടേ... തൊണ്ട വേദന വരാതിരിക്കട്ടേ.

മിനുങ്ങേ നിങ്ങടെ കാര്യം ഞാനേറ്റു.

ബീരാന്‍ കുട്ടി said...

ദുഫായ്‌ല്‌ മീറ്റ്‌ നടക്കുന്ന അതെ സമയത്‌, ഞമ്മള്ള്‌ കൊണ്ടോട്ടി മിറ്റും നടത്തും എന്ന് അഗ്രഹമില്ലാഞ്ഞിട്ടല്ല. അളെ കിട്ടുല്ലാന്നുള്ള ഭയംകൊണ്ടണ്‌. എന്തായാലും ഞമ്മളും പോഗ്വാണ്‌ ദുഫൈക്ക്‌.

ഈ അലാക്കിന്റെ അവ്‌ലും കഞ്ഞി മീറ്റ്‌ ഒന്ന് കണാണാല്ല്ലോ.

വെജിറ്റേറിയന്‍ അളുകള്‍ക്ക്‌ ഞമ്മളെ ബക സ്പെഷല്‍ പത്തിരിം കോഴിം ഉണ്ടായിരിക്കുന്നതാണ്‌. ഓഡര്‍ ചെയ്യാന്‍ ഞമ്മളെ ബീരന്‍.കോം ക്ലിക്കി, ക്ലിക്കി മടുക്കുമ്പോ, ദ, ഇവടെ ക്ലിക്കുക (എല്ലാരും കൂടി ക്ലിക്കിയാ ഇന്‌ക്ക്‌ ഇക്കിള്ളി അവും).

സാജന്‍| SAJAN said...

യു എ യില്‍ നടക്കാന്‍ പോന്ന നിങ്ങളുടെ മീറ്റിന് എന്റെ വഹ എല്ലാ വിധമായ അസൂയയും ആശംസിക്കുന്നു..
ഉം എനിക്കും വരും ഒരു നല്ല കാലം .. അപ്പൊ ഞാനും പോസ്റ്റും ഓസ്ട്രേലിയയില്‍ ബൂലോഗമീറ്റും കഴിക്കാന്‍ കങ്ഗാരൂ മീറ്റും...:)

K.V Manikantan said...

5 മണികഴിഞ്ഞാലും അത്യാവശ്യം ചൂട് ഉള്ളതിനാല്‍, അജ്മാന്‍ ബീച്ചില്‍ മീറ്റിയാലോ? ഇന്നലെ 5 മണിക്ക് ശേഷം ബുഹൈറ ഭാഗത്ത് 10 മിനിറ്റ് പോലും ഇരിക്കാന്‍ കഴിഞ്ഞില്ല. ബീച്ച് സൈഡില്‍ ആ പ്രശ്നം ഉണ്ടാകില്ല.

മുസ്തഫ|musthapha said...

സങ്കു,

ചൂട് അസഹനീയമാണെങ്കില്‍ നമ്മള്‍ വന്നവര്‍ക്കെല്ലാം കൂടെ സൌകര്യപ്രദമായ സ്ഥലത്തേക്ക് നീങ്ങാം അല്ലേ!

പൊതുവാള്‍
സുല്‍
തമനു
അഗ്രജന്‍
ബീരാന്‍ കുട്ടി
ഇത്തിരിവെട്ടം
ഏറനാടന്‍
മിന്നാമിനുങ്ങ്
സങ്കുചിതമനസ്കന്‍

ഇത്രയും പേര്‍ വരുമെന്ന് ഇവിടെ അറിയിച്ചിരിക്കുന്നു.

ദേവേട്ടനും രാമേട്ടനും പറ്റുമെങ്കില്‍ എത്താമെന്നും അറിയിച്ചിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ഞാനും കൂടി ഒന്നുതലകാണിച്ചിട്ട് പോരാം..
പെട്ടന്ന് തിരിച്ചുപോകേണ്ടതായ അത്യാവശ്യമുണ്ട്, അതുകൊണ്ടാ അഗ്രൂ.

sandoz said...

പൂയ്‌..ഞാനൂണ്ടേ....
എന്നേം കൂട്ടണേ......
അഗ്രു...സുല്‍..തറവാടി...എന്നിവരുടെ ശ്രദ്ധക്ക്‌...
ക്യാമറ മീറ്റ്‌ സ്ഥലത്ത്‌ കൊണ്ടുപോകരുത്‌.
ഒതുക്കത്തില്‍ കിട്ടിയാല്‍ ജനം ക്യാമറ തല്ലിപ്പൊട്ടിക്കാന്‍ ചാന്‍സ്‌ ഉണ്ട്‌.
പൊതുവാള്‍...വാള്‍ വീട്ടില്‍ വച്ചിട്ട്‌ വന്നല്‍ മതി......എവിടെ പോയാല്‍ അതും തൂക്കിപ്പോണത്‌ എന്തിനാ....

ചൂട്‌ കൂടുതല്‍ ആണെങ്കില്‍ വല്ല കടപ്പുറത്തും മിറ്റ്‌ സംഘടിപ്പിക്കാന്‍ നോക്കാമായിരുന്നില്ലേ.....
വെള്ളത്തില്‍ കിടന്നോണ്ട്‌ മീറ്റായിരുന്നല്ലോ.....[ശ്ശൊ..പിന്നേം വെള്ളം]

മീറ്റിന്‌ എന്റെ എല്ലാ ആശംസകളും....

ബീരാന്‍ കുട്ടി said...

റബ്ബുല്‍ അലമിനായ തമ്പുരാനെ, ബീരാന്‍ക്ക ദുബൈക്ക്‌ മീറ്റന്‍ വരൂല.

ഞമ്മളെ മൈമ്മുനന്റെ കൗത്‌തത്ത്‌ പണയം വെച്ചിട്ടാണെല്ലും ഞമ്മള്‍ ട്ടിക്കറ്റ്‌ തരക്ക, പക്ഷെങ്കില്‌, പാസ്‌പോര്‍ട്ട്‌ മൈമ്മുനാന്റത്‌ പറ്റൂല്ല മാഷെ.

അത്തിക്കുര്‍ശി said...

ആശംസകള്‍!


അഗ്രൂ,
ഒത്താലെത്താം
നാളെ വിളിക്കാം

മുസ്തഫ|musthapha said...

ബീരാന്‍ കുട്ടി :)

ലേറ്റസ്റ്റ് അപ്ഡേറ്റ്:

1) പൊതുവാള്‍
2) സുല്‍
3) തമനു
4) അഗ്രജന്‍
5) ഇത്തിരിവെട്ടം
6) ഏറനാടന്‍
7) മിന്നാമിനുങ്ങ്
8) സങ്കുചിതമനസ്കന്‍
9) അപ്പു

ഇത്രയും പേര്‍ വരുമെന്ന് ഇവിടെ അറിയിച്ചിരിക്കുന്നു.

ദേവേട്ടന്‍, രാമേട്ടന്‍, അത്തിക്കുറിശ്ശി എന്നിവര്‍ പറ്റുമെങ്കില്‍ എത്താമെന്നും അറിയിച്ചിരിക്കുന്നു.

ദേവന്‍ said...

ആപ്പീസില്‍ കുടുങ്ങി പോയതുകൊണ്ട്‌ എനിക്കു ഷാര്‍ജയെത്താന്‍ കഴിഞ്ഞില്ലെങ്കിലും ആവേശകരമായ ലൈവ്‌ അപ്‌ ഡേറ്റ്‌ കിട്ടിയിട്ടുണ്ട്‌.

പത്തുപേര്‍ എത്തിക്കഴിഞ്ഞു, രണ്ടുപേരുള്ള വണ്ടി എത്തിക്കൊണ്ടേയിരിക്കുന്നു..

ഏറനാടന്‍ ഏറെ നാടന്‍ മാങ്ങകള്‍ ഏറനാട്ടില്‍ നിന്നും കഷ്ടപ്പെട്ട്‌ എത്തിച്ചിട്ടുണ്ട്‌. അത്‌ അടിച്ചു ഫിനിഷാക്കുന്ന കലാപരിപാടിയാണ്‌ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌.

അഞ്ചല്‍ക്കാരന്‍ said...

ഒരറിയിപ്പും കൊടുക്കാതെ മജാസ് പാര്‍ക്കില്‍ നിന്നും ബൂലോകരെ കണ്ടെത്താന്‍ കഴിയോന്നു നോക്കമെന്നും പറഞ്ഞ് വരാനിരുന്നതാണ്. അതാവരുന്നു ഒരു ഒടം കൊല്ലി. അബുദാബിയില്‍ നിന്നാണ്. പാരാവാരമടക്കം. സ്വീകരിക്കണം. ഏറ്റവും അടുത്ത ബനന്ധുക്കളാണ്. ഒഴിവാക്കാന്‍ കഴിയില്ല. അവര്‍ക്ക് ബ്ലോഗെന്നും മീറ്റെന്നൂം ഒക്കെ പറഞ്ഞാല്‍ ഇവനെന്തൊ വട്ടായെന്ന് വിചാരിക്കും. ഇനിയൊരിക്കല്‍ കാണാം.
മീറ്റ് നടക്കട്ടെ.

Unknown said...

അങ്ങനെ ഒരു സ്‌നേഹസംഗമത്തിനു കൂടി സാക്ഷിയാവാന്‍ കഴിഞ്ഞു.

വിശാലന്റെ പുസ്തകപ്രകാശനത്തിന് സംബന്ധിച്ചിരുന്നെങ്കിലും, അതിനൊരു ഔപചാരികമുഖമുണ്ടായതിനാലാവാം, ഇന്ന് കൂടിയിരുന്ന് ചിലവഴിച്ച ഏതാനും മണിക്കൂറുകള്‍ അതിനെക്കാളൊക്കെ ഹൃദ്യമായിത്തോന്നിയത്.

വരുമെന്നോ വരില്ലെന്നോ പറയാതിരുന്ന കൈപ്പള്ളി കൃത്യസമയത്തു തന്നെ എത്തിച്ചേര്‍ന്നതും അബുദാബിയില്‍ നിന്നും ചുള്ളിക്കാലെ ബാബു വന്നതും സന്തോഷകരമായി.

ചിലപ്പോള്‍ എത്തിച്ചേരാമെന്നു പറഞ്ഞിരുന്ന അത്തിക്കുറിശ്ശിയും വന്നിരുന്നു.

താഴെ പേരു പറയുന്ന ആളുകളാണ് ഈറ്റാനും ചാറ്റാനുമൊക്കെയായി ഷാര്‍ജയിലേത്തിയത്.

1) കൈപ്പള്ളി
2) സുല്‍
3) തമനു
4) അഗ്രജന്‍
5) ഇത്തിരിവെട്ടം
6) ഏറനാടന്‍
7) മിന്നാമിനുങ്ങ്
8) ചുള്ളിക്കാലെ ബാബു
9) അപ്പു
10) അത്തിക്കുറ്ശ്ശി
11) പൊതുവാള്‍

മുസ്തഫ|musthapha said...

അതെ, പൊതുവാള്‍ പറഞ്ഞതു പോലെ വളരെ ഹൃദ്യമായ ഒരു കൂടിച്ചേരല്‍, കുറച്ച് നല്ല മണിക്കൂറുകള്‍.

തുടക്കം മുതല്‍... പലതവണ ബൈ പറഞ്ഞിട്ടും പിന്നേയും പിന്നേയും ബൈ പറയാനായ് പിടിച്ചു നിറുത്തപ്പെട്ട അവസാന നിമിഷങ്ങള്‍ വരെ മനോഹരമായിരുന്നു.

പ്രകൃതിയും ചൂടിനെ അകറ്റി നിറുത്തി ഈ ഒത്തുകൂടലിനെ ഉല്ലാസഭരിതമാക്കാന്‍ സഹായിച്ചു - വിചാരിച്ച അത്രപോലും ചൂടില്ലായിരുന്നു.

പങ്കെടുത്ത എല്ലാ നല്ല മനസ്സുകള്‍ക്കും, സാഹചര്യങ്ങള്‍ അനുവദിക്കാതിരുന്നത് കാരണം ആഗ്രഹിച്ചിട്ടും എത്തിപ്പെടാന്‍ കഴിയാതെ വന്നവര്‍ക്കും, ആശംസകള്‍ അറിയിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ.

സാല്‍ജോҐsaljo said...

വൈകിയാണറിഞ്ഞത്..

പോരാത്തതിന് യു എ ഇ പരിചയവും കുറവ്.
പിന്നെ ഇവിടെ നടക്കുന്ന കാര്യങ്ങളെ പറ്റിയും പോര...