Monday, June 01, 2009

നാട്ടിലൊരു മീറ്റ് (ഒരാഗ്രഹം)

UPDATE 3: 4-06-2009

ഓണക്കാലത്തോടനുബന്ധിച്ച് നാട്ടില്‍വച്ച് ബ്ലോഗു വഴി പരിചയപ്പെട്ട കൂട്ടുകാരുടെ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കാമെന്ന് നമ്മുടെ ഹരീഷ് തൊടുപുഴയും, ഇക്കാസും, ലതിച്ചേച്ചിയും, നിരക്ഷരനും ഏറ്റിരിക്കുന്നു!

വിദേശങ്ങളില്‍ നിന്ന് അവധിക്കു പോകുന്നവരും, ഇവിടെ ഇങ്ങനെയൊരു മീറ്റിനു താല്പര്യം അറിയിച്ചവരും ഹരിഷിന്റെ ഈ പോസ്റ്റ് നോക്കുക (ലിങ്ക് ഇതുതന്നെ). ജൂലൈ 26, ഓഗസ്റ്റ് 9 എന്നിങ്ങനെ രണ്ടു തീയതികളും ഹരീഷ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ വെക്കേഷനുമായി യോജിക്കുന്ന തീയതി അവിടെ കമന്റായി രേഖപ്പെടുത്തിയാല്‍ അവര്‍ക്ക് ഒരു തീരുമാനം എടുക്കുവാന്‍ സഹായകമായിരിക്കും. അല്ലെങ്കില്‍ എന്നുമുതല്‍ എന്നുവരെ നിങ്ങള്‍ കേരളത്തിലുണ്ടാവും എന്ന് അറിയിക്കൂ. ഇനി മുതല്‍, ഇതുമായി ബന്ധപ്പെട്ട എല്ലാ കമന്റുകളും, ചര്‍ച്ചകളും ഹരീഷിന്റെ പോസ്റ്റില്‍ രേഖപ്പെടുത്തുവാന്‍ അപേക്ഷ.
================
ORIGINAL POST:
================


കൂട്ടരേ,

ജൂലൈ -ഓഗസ്റ്റ് മാസങ്ങൾ വിദേശങ്ങളിലുള്ളവരൊക്കെ ലീവിന് നാട്ടിലേക്ക് വരുന്ന ഒരു സീസൺ ആണല്ലോ. മഴക്കാലത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൂടി, ബ്ലോഗ് വഴി പരിചയപ്പെട്ട നാട്ടിലും വിദേശങ്ങളിലുമുള്ളവർ തമ്മിൽ ഒന്നു കാണാനും പരിചയപ്പെടാനും, മിണ്ടീം പറഞ്ഞും അല്പ സമയം ചെലവഴിക്കാനും ഒരു മീറ്റ് (പിക്നിക്) വേണമെങ്കിൽ ആലോചിക്കാവുന്നതല്ലേയുള്ളൂ? എറണാകുളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലോ [അല്ലെങ്കിൽ തൊടുപുഴയിലോ :-)] ഇങ്ങനെ ഒരു മീറ്റിനു താല്പര്യമുള്ളവർ എല്ലാവരും ഒന്നൊത്തുകൂടിയാലോ?ഇത് ഒരു യു.എ.ഇ ഗൾഫ് മീറ്റല്ല; നാട്ടിലുള്ളവരും വിദേശങ്ങളിലുള്ളവരുമായ ബ്ലോഗിൽകൂടി പരിചയപ്പെട്ടവർ തമ്മിലുള്ള ഒരു സൌഹൃദസംഗമം - അതാണ് ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവർ അഭിപ്രായങ്ങൾ പറയൂ. സാധ്യതകൾ ആലോചിക്കാമല്ലോ.=====================

UPDATE 2 : 4-06-2009 6:00 AM


ഇതുവരെയുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായങ്ങൾ താഴെപ്പറയുന്നു

 • മീറ്റ് വേണം എന്നകാര്യത്തിൽ ഒരേ അഭിപ്രായവും, എല്ലാവർക്കും സന്തോഷവുമാണ്.
 • കേരളത്തിന്റെ തെക്കും വടക്കും ഉള്ള ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് അധികം യാത്രാ ദുരിതമില്ലാതെ വരാനും പോകാനും പറ്റുന്ന, മദ്ധ്യകേരളത്തിലുള്ള ഏതെങ്കിലും സ്ഥലമാണ് മീറ്റിനു വേണ്ടത്. ആ സ്ഥലത്തുള്ള ഒന്നോ രണ്ടൊ പേർ ചേർന്ന് വേണ്ട തയ്യാറെടുപ്പുകൾ ചെയ്യുകയും വേണം.
 • ഇതുവരെ ഇവിടെ പറയപ്പെട്ട സ്ഥലങ്ങളിൽ, രണ്ടാമതു പറഞ്ഞ പോയിന്റുമായി ചേരുന്ന സ്ഥലങ്ങൾ:
 • തൊടുപുഴ - ഇവിടെ മീറ്റ് നടത്തിയാലുള്ള ഗുണഗണങ്ങൾ ഹരീഷിന്റെ കമന്റിൽ ഉണ്ട്. പരിപാടി അവിടെ സംഘടിപ്പിക്കുവാൻ നാട്ടുകാരനായ ഹരീഷ് ഒരുക്കവുമാണ്. ഒരു മീറ്റ് സംഘടിപ്പിച്ച് വിജയകരമായി നടത്തിയതിന്റെ അനുഭവ സമ്പത്തും കൈയ്യിലുണ്ട്.
 • എറണാകുളം ബോൾഗാട്ടി പാലസ് -: കൊച്ചിയിൽ നിന്നും ഇക്കാസ് ഇതേപ്പറ്റി അറിയിക്കാം എന്നു പറഞ്ഞിരിക്കുന്നു. (യാത്രാ സൌകര്യം പരിഗണിച്ച് ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ യോജിപ്പ് പ്രകടിപ്പിച്ചത് എറണാകുളത്ത് ഒരു മീറ്റ് എന്നതിനാണ് - സ്ഥലം തീരുമാനിച്ചില്ല)
 • ചെറായി ബീച്ച് റിസോർട്ട് - എറണാകുളം: ഇവിടെയാണെങ്കിൽ നിരക്ഷരൻ & ടീം സംഘടിപ്പിക്കാം എന്ന് ഏറ്റിരിക്കുന്നു.
 • ആലുവ YMCA ഹാൾ : യാത്ര ബസ് -ട്രെയിൻ വളരെ സൌകര്യം. നാട്ടുകാർ ആരും ഇതുവരെ ഏറ്റിട്ടില്ല.
 • അതിരപ്പള്ളി, ചാലക്കുടി : ഇവിടെ കൂടുന്നതിന്റെ ഗുണങ്ങൾ അനിൽ@ബ്ലോഗ് വിവരിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുത്താൽ അതു സംഘടിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ സഹായിക്കും. ലോക്കൽ നാട്ടുകാരാരും ബ്ലോഗിൽ ഇല്ല എന്നതും, തെക്കുനിന്നുള്ളവരുടെ യാത്രയും മൈൻസ് പോയിന്റുകൾ.
 • ആലപ്പുഴനിന്ന് ഹൌസ് ബോട്ട്: ഒന്നിലധികം ബോട്ടുകൾ വേണ്ടിവരുമെന്നതും, വടക്കുനിന്ന് വരുന്നവർക്ക് ബുദ്ധിമുട്ടാണെന്നതും, കരയ്ക്കിറങ്ങിയിട്ടേ മീറ്റാനാവൂ എന്നതും മൈനസ് പോയിന്റുകൾ.

ഈ സമത്ത് നാട്ടിലെത്തും എന്നു പറഞ്ഞിട്ടുള്ള വിദേശവാസികൾ ഇവരാണ് (പേരു വിട്ടുപോയവർ കമന്റിൽ അറിയിച്ചാൽ നന്നായിരിക്കും).

 1. അഗ്രജൻ : ജുലൈ - ഓഗസ്റ്റ്
 2. കിച്ചു & കുടുംബം : ജൂൺ - ജൂലൈ
 3. അപ്പു : ജുലൈ - ഓഗസ്റ്റ്
 4. സിബു : ജൂലൈ - ഓഗസ്റ്റ്
 5. സജി ( ഞാനും എന്റെ ലോകവും) : ഓഗസ്റ്റ്
 6. കുഞ്ഞൻ : ഓഗസ്റ്റ് - സെപ്റ്റംബർ
 7. അനിൽശ്രീ : ഓഗസ്റ്റ് - സെപ്റ്റംബർ
 8. നിരക്ഷരൻ : ജൂലൈ - മദ്ധ്യം - അവസാനം
 9. യൂസഫ്പ : (വരാൻ ശ്രമിക്കും)
 10. പുള്ളിപ്പുലി : ജൂൺ - ജൂലൈ
 11. വാഴക്കോടൻ : (വരാൻ ശ്രമിക്കും)
 12. നീർവിളാകൻ : ജൂലൈ - ഓഗസ്റ്റ് (?)
 13. ശ്രീലാൽ : (ബാംഗ്ലൂരിൽ നിന്ന് എത്തും)
 14. ശ്രീ: (ബാംഗ്ലൂരിൽ നിന്ന് എത്തും )
 15. വിശ്വപ്രഭ : ജൂലൈ - ഓഗസ്റ്റ് വരാൻ ശ്രമിക്കും
 16. പകൽക്കിനാവൻ : ജൂലൈ - ഓഗസ്റ്റ്
 17. കാട്ടിപ്പരുത്തി : ജൂലൈ
 18. വിശാലമനസ്കൻ : ??
 19. ഹൻലല്ലത്ത് : ? ജൂലൈ
 20. പാർത്ഥൻ & ചന്ദ്രകാന്തം : ജൂൺ - ജൂലൈ
 21. ബിന്ദു കെ.പി : ജൂൺ -സെപ്റ്റംബർ
 22. വല്യമ്മായി & തറവാടി : ജൂലൈ - ഓഗസ്റ്റ്
 23. ശ്രീവല്ലഭൻ : ഓഗസ്റ്റ് - സെപ്റ്റംബർ
 24. മയൂര - ജൂൺ - ജൂലൈ
 25. ബാബു എസ്. മാടായി - ഓഗസ്റ്റ് - സെപ്റ്റംബർ
 26. സിയ : ഓഗസ്റ്റ് - സെപ്റ്റംബർ
 27. കൈതമുള്ള് - ഓഗസ്റ്റ്
 28. സതീശ് മാക്കോത്ത് & ആഷ : ഓഗസ്റ്റ്
 29. മുസാഫിർ
 30. സൂത്രൻ
 31. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! (ബാംഗ്ലൂരിൽ നിന്ന് എത്തും )
 32. പാവപ്പെട്ടവന്‍
 33. തമനു
 34. [Shaf] : ജുലൈ - ഓഗസ്റ്റ്
 35. അരുണ്‍ കായംകുളം : ഓഗസ്റ്റ് - സെപ്റ്റംബർ
 36. ജിപ്പൂസ്
 37. മി Mi
ഇത്രയും പേരാണ് അവധിക്കുവരുന്നവർ. കമന്റുകൾ വരുന്നതനുസരിച്ച് അടുത്ത അപ്ഡേറ്റ് ഇറക്കുന്നതാണ്.

(കേരളത്തിൽ നിന്ന് മീറ്റിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർക്ക് അവധിക്കാലം എന്നൊരു വിഷയം വരുന്നില്ല എന്നതിനാൽ ഈ അപ്ഡേറ്റിൽ പേരു ചേർക്കുന്നില്ല. പിന്നീട് മീറ്റിനു അന്തിമ രൂപം കൈവന്നു കഴിയുമ്പോൾ പങ്കെടുക്കാം എന്ന് ഉറപ്പു പറയുന്ന എല്ലാവരുടെയും പേരുകൾ പ്രസിദ്ധീകരിക്കുന്നതാണ്.)


.

160 comments:

അഗ്രജന്‍ said...

ഐസ് ബ്രേക്കിങ്ങ്... ഇങ്ങിനെയാവാം... ഓരോരുത്തരേം എണീപ്പിച്ച് നിറുത്തി... ഇയാളുടെ ബ്ലോഗേത് എന്ന് ചോദിക്കാം... ആദ്യം ഉത്തരം പറയുന്ന ആളുടെ ഫോട്ടോ മീറ്റ് പോസ്റ്റിൽ ആദ്യം കൊടുക്കണം :)

ജൂലായ് - ആഗസ്റ്റിൽ നാട്ടിൽ ഞാനുണ്ടാവുമെന്ന് തോന്നുന്നു... ബോസ്സിനോട് ചോദിച്ചിട്ട് ഉറപ്പ് പറയാം...

kichu said...

appoo

very good idea. all supports will be with you from our side

ശ്രീ said...

നല്ല കാര്യം തന്നെ. ഞാന്‍ ഉണ്ടായാലും ഇല്ലെങ്കിലും ആശംസകള്‍ നേരുന്നു...
:)

G.manu said...

തീര്‍ച്ചയായും നല്ല ഉദ്യമം..എന്റെ മാന്‍ഷന്റെ മുന്നില്‍ ഉള്ള പുല്‍ത്തകിടിയില്‍ തന്നെ കൂടാം :)


ആ‍ശംസകള്‍

കുഞ്ഞന്‍ said...

ഞാന്‍ ഹാജര്‍..ആഗസ്റ്റ് സെപ്റ്റംബറില്‍ ഞാനും കുടുംബവും നാട്ടിലുണ്ടാകും. ഞാനും അപ്പുവും അഗ്രജനും..ഇനി ആരെങ്കിലുമുണ്ടൊ..??

ദേവന്‍ said...

എന്റെ ഈ കൊല്ലത്തെ വെക്കേഷം കഴിഞ്ഞു. നിങ്ങളൊക്കെ നാട്ടില്‍ പോയി എല്ലാരേം കണ്ട് ആര്‍മ്മാദിപ്പിന്‍!

നിരക്ഷരന്‍ said...

ജൂലായ് 10 മുതല്‍ ഒരു 10 ദിവസം ഞാനും കാണും നാട്ടില്‍ . കേരളത്തില്‍ ഉണ്ടെങ്കില്‍ എവിടായാലും എത്തിക്കോളാം.

പക്ഷെ അനുഭവത്തില്‍ വെളിച്ചത്തില്‍ പറയട്ടെ. 20 പേര് കൂടുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് ഒരു 6 മണിക്കൂര്‍ ഒരുമിച്ച് കിട്ടണം. പിക്ക്നിക്ക് സമയം അതിനുപുറമേ. ചുരുക്കിപ്പറഞ്ഞാല്‍ രാവിലെ 7 മണിക്ക് തുടങ്ങി വൈകീട്ട് 7 മണി വരെ ആക്കിയാല്‍ നന്നായിരുന്നു :)

എല്ലാവരോടുമൊക്കെ കുശലം പറയണമെങ്കില്‍ ഇത്രേമെങ്കിലും സമയം കിട്ടണം. സംശയമുണ്ടെങ്കില്‍ ഹരീഷിനോട് തന്നെ ചോദിച്ചോളൂ അപ്പൂ.

kichu said...

കുഞ്ഞാ...

അപ്പൂം ഞാനും കൂടി ഇതു പ്ലാന്‍ ചെയ്തിട്ട് ഇപ്പൊ “ഞാനും അപ്പൂം അഗ്രജനും അത്രെ...:)

മീറ്റ് ജുലായ് 28 ന് മുന്‍പ്.
അതു കഴിഞ്ഞാല്‍ ഞാനിങ്ങു പോരും...

::സിയ↔Ziya said...

ജൂലായില്‍ വരാന്‍ പറ്റില്ല...
ഓഗസ്റ്റ്-സെപ്റ്റംബര്‍ ആണ് പ്ലാന്‍

ജിപ്പൂസ് said...

ന്നേം കൂട്ടോ സേട്ടന്മാരേ ?

kichu said...

അഗ്രൂന്റെ ബോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാസ്സ് എന്തു പറഞ്ഞു????????

സുല്‍ |Sul said...

യൂയേയീ ബൂലോഗ സംഗമം കേരളത്തില്‍ വച്ചോ? ശെ.. മോശം മോശം. ഞാനില്ല. നിങ്ങള്‍ എന്തു വേണേലും ചെയ്യ്. :)

-സുല്‍

kichu said...

ആ സുല്ലിനൊരു ഔട്ട് പാസ്സ് അടിച്ചേ അപ്പൂ :)

യൂസുഫ്പ said...

ഞാന്‍ പരിശ്രമിക്കാം, ഉറപ്പ് പറയാന്‍ കഴിയില്ല.എല്ലാവരുടെയും ആഗ്രഹം പോലെ നല്ല രീതിയില്‍ ഒത്തുകൂടാന്‍ ജഗദീശന്‍ അനുഗ്രഹിക്കുമാറാകട്ടെ.

അനില്‍ശ്രീ... said...

ആഗസ്റ്റ് രണ്ടാവാരം മുതല്‍ ഓണം വരെ (ലീവ് കിട്ടുന്നതനുസരിച്ച് ) ഞാന്‍ നാട്ടിലുണ്ടാവും എന്നാണ് കരുതുന്നത്.

പുള്ളി പുലി said...

ജൂണ്‍ 28 മുതല്‍ ജൂലായ്‌ 28 വരെ ഞാനും കുടുംബവും ഉണ്ടാകും. ഇതിലിടക്ക് നടക്കുന്ന എന്ത് പരിപാടിക്കായാലും ഞാന്‍ റെഡി നീങ്കെ റെഡിയാ?????

bright said...

Very good idea:-)

ചാണക്യന്‍ said...

ആശംസകള്‍....

ഹരീഷ് തൊടുപുഴ said...

അപ്പുവേട്ടാ; ഞാന്‍ റെഡി..

ഡേറ്റ് തീരുമാനിച്ചോളൂ..

നിരക്ഷരന്‍ said...

പൊന്നാര ഹരീഷേ...
അന്നെ സമ്മതിച്ച് തന്നിരിക്കുന്നു. ഞമ്മള് കരുതീത് ജ്ജ് ഈ ബഴിക്കൊന്നും കാലെടുത്ത് കുത്തൂലാന്നാ...

കീശ കാലിയായതൊക്കെ മറന്നല്ലേ ? :) :)

അപ്പു said...

ധൃതിവയ്ക്കാതെ ഹരീഷേ... :-)
ആരൊക്കെ നാട്ടിലുണ്ടാവും ആ സമയത്ത് എന്ന് ആദ്യം അറിയട്ടെ. ഞാന്‍ ഗള്‍ഫന്മാരെ മാത്രമല്ല ഉദ്ദേശിച്ചത്. എല്ലാവരേയും. ആര്‍ക്കൊക്കെ പങ്കെടുക്കാന്‍ പറ്റും എന്ന് ഇവിടെ അറിയിച്ചിരുന്നെങ്കില്‍ ബാക്കി കാര്യങ്ങള്‍ ആലോചിക്കാമായിരുന്നു.. ആശംസകള്‍ പറഞ്ഞവരൊക്കെ വരുമായിരിക്കുമല്ലോ അല്ലേ ??

cibu cj said...

ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഞാൻ നാട്ടിലുണ്ട്. ബ്ലോഗ് സംഗമത്തിനു വരാൻ സന്തോഷം. വീക്കെന്റേ നടക്കൂ എന്നു മാത്രം.

യാരിദ്‌|~|Yarid said...

ഇത്തവണത്തെ ദുബായി മീറ്റ് കേരളത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചൊ?

ഞാനുണ്ട് എന്തായാലും ..!

നാസ് said...

ഈ മീറ്റ് തൃശൂര്‍ പാലക്കാട്‌ മലപ്പുറം കണ്ണൂര്‍ കോഴിക്കോട്‌ കാസര്‍കോട് വയനാട്‌ ഭാഗത്തെങ്ങാനും നടത്താന്‍ പറ്റുമോ? വരാന്‍ സൌകര്യമായെനെ... :-)

വാഴക്കോടന്‍ ‍// vazhakodan said...

പെട്ടെന്ന് കേട്ടപ്പോള്‍ IPL മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തുന്ന ഒരു ഫീല്‍ ഉണ്ടായി. എന്നാലും ഇതൊരു ഇരുട്ടടിയായല്ലോ ഈശ്വരാ. ഒരു നിവൃത്തിയും കാണുന്നില്ല. എന്തായാലും ഡേറ്റ് അറിയിക്കു അപ്പുവേട്ടാ ഒരു ശ്രമം നടത്തി നോക്കാനാ. ഒരു മീറ്റ്‌ നടന്നതിന്റെ കൊതി മാറുന്നെയുള്ളൂ..
Tracking

നീര്‍വിളാകന്‍ said...

ഞാന്‍ കുറെ നാളായി ഇവിടെയുണ്ട്... പക്ഷെ നിങ്ങളില്‍ പലര്‍ക്കും പുതുമുഖം ആവാം.... ഈ സമയങ്ങളില്‍ ഞാന്‍ നാട്ടില്‍ ഉണ്ടാകും എന്നതിനാല്‍ അത്തരം ഒരു മീറ്റ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ എനിക്കും ആഗ്രഹമുണ്ട്.... കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമല്ലോ.... എന്റെ മെയില്‍ ഐ ഡി
ajirajem@gmail.com

നീര്‍വിളാകന്‍ said...

ക്ഷമിക്കൂ...ഞാന്‍ യു എ യി ക്കാരന്‍ അല്ല.... പിന്നെയാണ് ഇത് യു എ യി സംഗമം ആണെന്ന് മനസിലായത്... എന്നിരികിലും എന്റെ എല്ലാ വിധ ആശംസകളും!

അപ്പു said...

നീര്‍വിളാകന്‍, ഈ പോസ്റ്റ് താങ്കള്‍ നല്ലതുപോലെ വായിച്ചുവോ? “ ഇതു യു.എ.ഇ ഗൾഫ് മീറ്റൊന്നുമല്ല, ഒരു തനി നാടൻ മീറ്റ് ആന്റ് ഈറ്റ്“ ആണെന്നു പറഞ്ഞിട്ടുണ്ടലോ പോസ്റ്റില്‍. വീണ്ടും ആവര്‍ത്തിക്കട്ടെ ഇത് യു.എ.ഇ കാര്‍ക്ക് നാട്ടില്‍ ഒത്തുകൂടാനുള്ള പരിപാടിയല്ല. ആ സമയത്ത് നാട്ടില്‍ അവധിക്ക് വന്നു ചേരുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും ഒത്തുകൂടാന്‍ ഒരു പരിപാടി മാത്രമാണ്. ഒന്നു പരിചയപ്പെട്ടിരിക്കുക. അത്രതന്നെ. താങ്കളും അതില്‍ ഉള്‍പ്പെടുന്നു.. :-)

ഈ പോസ്റ്റ് യു.എ.ഇ ബൂ‍ലോഗരുടെ സംഗമം എന്ന ഈ ബ്ലോഗില്‍ ഇട്ടത് അബദ്ധമായോ !!

നാസ് said...

അപ്പുവേട്ടാ എന്നെ പരിചയമില്ലെങ്കിലും ഞാന്‍ അങ്ങട്‌ പരിചയപ്പെടുന്നു.... ഈ മീറ്റിനെ പറ്റി ഹരീഷ് തൊടുപുഴയുടെ ബ്ലോഗിലും ഒന്ന് പോസ്ടാന്‍ പറ...അപ്പൊ ആ കണ്ഫ്യൂഷന്‍ അങ്ങട്‌ മാറും..... ഇപ്പൊ ഹരീഷ് തൊടുപുഴയാണ് താരം..... :-)

അപ്പു said...

നാസേ, പോസ്റ്റ് ഹരീഷിനോ നാട്ടിലുള്ള മറ്റാര്‍ക്കെങ്കിലുമോ കൈമാറാം. ആദ്യം ആരൊക്കെ അവധിക്കുവരുന്നുണ്ടെന്ന് ഒന്നറിയട്ടെ. അല്ലെങ്കിലും ഇങ്ങനൊരു പരിപാടി നടത്തുവാന്‍ നാട്ടിലുള്ള ആരെങ്കിലും Coordinate ചെയ്താലേ പറ്റുകയുള്ളൂ. ഇവിടെനിന്ന് അവധിക്ക് വരുന്നവര്‍ അതിനുപോയാല്‍ ആവരുടെ ഒരുമാസത്തെ അവധി മുഴുവന്‍ കുളമാകും!

എത്രപേര്‍ (ഏകദേശം) പങ്കെടുക്കുമെന്നും, അവരില്‍ ഭൂരിഭാഗം കേരളത്തിന്റെ ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണെന്നും നോക്കിയിട്ട് സ്ഥലം തീരുമാനിക്കാം. വര്‍ക്കലയില്‍ എല്ലാം അറേഞ്ച് ചെയ്യാം എന്ന് ഒരു സുഹൃത്ത് പറഞ്ഞു. പക്ഷേ കൂടുതല്‍ സൌകര്യം ആലപ്പുഴയോ എറണാകുളമോ ആവുമെന്നു തോന്നുന്നു, എല്ലാവര്‍ക്കും വരുവാനുള്ള സൌകര്യം വച്ച്. ഹരീഷിന് ഇതും ഏറ്റെടുത്ത് നടത്തുവാന്‍ സന്മനസണെങ്കിലും തൊടുപുഴ അല്ലാതെ മറ്റൊരു സ്ഥലം അദ്ദേഹത്തിനും ബുദ്ധിമുട്ടാവും. ഏതായാലും രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കാം, കേട്ടോ.

ശ്രീലാല്‍ said...

ഞാനുണ്ട്.. ഞാനുണ്ട്.. :) സലോം തീയ്യതീം തീരുമാനിക്കിന്‍.

kichu said...

അപ്പുവേ..

ഭയങ്കര response ആണല്ലോ..

ജൂലായ് 25/26 ആയാലോ..

Typist | എഴുത്തുകാരി said...

തൊടുപുഴ ബ്ലോഗ് മീറ്റിനെപ്പറ്റി ഇട്ട പോസ്റ്റില്‍, കമെന്റിട്ടിരുന്ന പലരും, ( ഞാനും എന്റെ ലോകവും, അരിക്കോടന്‍,കുഞ്ഞന്‍, തുടങ്ങി പലരും ) ഇനിയൊരു മീറ്റില്‍ പങ്കെടുക്കണമെന്ന ആഗ്രഹം പകടിപ്പിച്ചിരുന്നു. അന്നു് അറിയാതിരുന്ന/പല കാരണങ്ങളാല്‍ വരാന്‍ കഴിയാതിരുന്നവരൊക്കെ ആഗ്രഹിക്കുന്നതാണിതു്, ഒരൊത്തുചേരല്‍.

ViswaPrabha | വിശ്വപ്രഭ said...

:)

തൃശ്ശൂരു വെച്ചാണെങ്കിൽ ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ നോക്കി ഞാനും വരാൻ ശ്രമിക്കാം.

Kerala Cartoon Academy said...
This comment has been removed by the author.
ഞാനും എന്‍റെ ലോകവും said...

അപ്പു ചാണക്യന്‍ ലിങ്ക് തന്നത് കൊണ്ട് അറിയാന്‍ കഴിഞ്ഞു ഞാന്‍ അഗസ്റ്റ്‌ ഒന്ന് മുതല്‍ മുപ്പതു വരെ നാട്ടില്‍ ഉണ്ടാകും ,ഒരു മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട് തൃശ്ശൂര്‍ ,ഏറണാകുളം ,പാലക്കാടു ആണെങ്കില്‍ സൌകര്യമായിരുന്നു

...പകല്‍കിനാവന്‍...daYdreamEr... said...

അപ്പൂ .. ഞാനുണ്ട് .. ഞാനുണ്ട്.. ജൂലൈ 17 മുതല്‍ ഓഗസ്റ്റ്‌ 20 വരെ ഞാന്‍ നാട്ടിലുണ്ടേ..

കാട്ടിപ്പരുത്തി said...

ജൂലായില്‍ ലീവ് ആണു- പക്ഷെ തീയതി ഇപ്പോഴുമറിയില്ല-

കേരളത്തിന്റെ നടുമധ്യത്തിലൊന്നു നോക്കികൂടെ- വല്ലാതെ തെക്കും വടക്കുമാക്കാതെ-

കാട്ടിപ്പരുത്തി said...

പകല്‍‌കിനാവാ
ഒരു ദിവസം എനിക്കു മാറ്റി വച്ചേര്- അപ്പടിയാണെല്ലെ- :)

Shihab Mogral said...

ഉഗ്രന്‍ ഐഡിയ..! മാമല നാട്ടില്‍ ബൂലോകത്തെ മലയാണ്മക്കൂട്ടായ്മ..
എവിടെയാണെങ്കിലും വന്നുചേരാന്‍ കൊതിയുണ്ട്. പക്ഷേ, സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ നമ്മള്‍ ഇവിടെയൊക്കെത്തന്നെയുണ്ടായിരിക്കും. നമുക്ക് അടുത്ത യു. എ. ഇ മീറ്റിനു കാണാം‌ട്ടോ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നാട്ടില്‍ ആ സമയത്ത് ഉണ്ടാകില്ല
:(

Visala Manaskan said...

ഒന്നും പറയാറായിട്ടില്ല! ;)

കാപ്പിലാന്‍ said...

അപ്പുവേ , കായംകുളം ഭാഗത്ത് ആക്കിയാലോ മീറ്റ്‌ അത് കഴിഞ്ഞ് ആലപ്പുഴയില്‍ ഒരു ഹൌസ് ബോട്ട് പരിപാടി :) .എന്തായാലും ഈ മീറ്റിനും ഞാനില്ല .ആശംസകള്‍ അറിയിക്കുന്നു .

അപ്പു said...

കാപ്പിലാനേ, കായംകുളം ഞാനും ആലോചിച്ചതാ. അവിടെയായിരുന്നെങ്കിൽ നമ്മൾക്ക് തന്നെ എല്ലാം ഓർഗനൈസ് ചെയ്യാമായിരുന്നു. പക്ഷേ നമ്മൂടെ കേരളത്തിന്റെ നീളത്തിലുള്ള കിടപ്പുവശം നോക്കുമ്പോൾ കൂടുതൽ തെക്കോട്ടായാലും കൂടുതൽ വടക്കോട്ടായാലും മറുഭാഗത്തുള്ളവർക്ക് യാത്രാ ദുരിതം കൂടും. അതുകൊണ്ട് മധ്യകേരളത്തിൽ എവിടെയെങ്കിലും ഒത്തുകൂടുന്നതാവും ബുദ്ധി എന്നാണിപ്പോൾ തോന്നുന്നത്. ആ മേഖലയിലുള്ള, നാട്ടിൽ താമസിക്കുന്നവരായ ബ്ലൊഗർമാരാരെങ്കിലും ഇത് ഓർഗനൈസ് ചെയ്യാൻ സഹായിക്കുമെന്ന് കരുതാം.

ഞാനും എന്‍റെ ലോകവും said...

ചാലക്കുടി ,തൃശ്ശൂരില്‍ നിന്നും ബ്ലോഗ്‌ എഴുതുന്നവര്‍ ഒരുപാടു പേര്‍ ഉണ്ടല്ലോ ,പറ്റുമെങ്കില്‍ ചാലകുടിയില്‍ വെച്ചാല്‍ അതിരപിള്ളി വാഴച്ചാല്‍ പോയി വരുകയും ചെയ്യാം .
നാട്ടിലുള്ള ത്രിശ്ശൂര്‍കാര്‍ ബ്ലോഗര്‍മാരെ എന്ത് പറയുന്നു .

നിരക്ഷരന്‍ said...

അപ്പൂ...

തൊടുപുഴ മീറ്റില്‍ ലതികാ സുഭാഷ് പറഞ്ഞിരുന്നു അടുത്ത മീറ്റ് എറണാകുളത്ത് ആകാമെന്ന്. ചെറായി ബീച്ചില്‍ ഏതെങ്കിലും ഒരു റിസോര്‍ട്ടില്‍ . അതാകുമ്പോള്‍ കേരളത്തിന് നടു-മദ്ധ്യം- സെന്ററായിട്ട് വരും :)

പക്ഷെ എങ്ങോട്ട് പിക്‍നിക്ക് പോകും എന്ന് നിര്‍ദ്ദേശിക്കാന്‍ എനിക്കാകുന്നില്ല. എന്റെ മുറ്റത്തായതുകൊണ്ട് മുല്ലകള്‍ക്കൊന്നും മണമേയില്ല.

എന്റെ ലീവ് ദിവസത്തിന് (മുകളില്‍ പറഞ്ഞിട്ടുണ്ട്) അനുസരിച്ച് പ്ലാന്‍ ചെയ്യാമെങ്കില്‍ കാര്യങ്ങള്‍ ഞാനേറ്റു. കൂടെ സഹായത്തിന് മണികണ്ഠനും, ലതികച്ചേച്ചിയും ഉണ്ടാകും. പിന്നെ മീറ്റ് മാസ്റ്റര്‍ ഹരീഷല്ലേ ഉള്ളത്. തൊടുപുഴയില്‍ നിന്ന് ചെറായീലേക്ക് അധികം ദൂരമൊന്നും ഇല്ല. ഇല്ലേ ഹരീഷേ ?

അപ്പു said...

സജീ, ഞങ്ങടെ പത്തനംതിട്ട സൈഡിൽ നിന്ന് തൃശ്ശൂർ വരെയൊക്കെ വരാൻ അഞ്ചാറു മണിക്കൂർ യാത്രയുണ്ട്. അതിലും തെക്കോട്ടുള്ളവർക്ക് മുക്കാൽ ദിവസം തന്നെ വേണ്ടിവന്നേക്കാം. എണ്ണിച്ചുട്ടപ്പം പോലെയുള്ള ഇരുപത്തഞ്ചു അവധിദിവസത്തിൽ നിന്ന് രണ്ടുദിവസം ബ്ലോഗ്മീറ്റിനായുള്ള യാത്രക്ക് മാറ്റിവയ്ക്കാൻ പറ്റില്ല.

ഒരു ഫുൾ ദിവസം ഫ്രീയാക്കി,മീറ്റിനും യാത്രയ്ക്കും എല്ലാം പറ്റുന്ന രീതിയിലുള്ള (ഒട്ടുമിക്കവർക്കും) ഒരു സ്ഥലം - എറണാകുളം പോലെ.. അതാവില്ലേ നല്ലത്?

അപ്പു said...

ഹരീഷ് രാവിലെ “വീണ്ടും ഒരു തൊടുപുഴ” എന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു. അതിനെപ്പറ്റി എല്ലാവരുമായും ആലോചിക്കാമെന്നും, തൊടുപുഴയെന്നു പറയുന്നതെന്തുകൊണ്ട് (യാത്രാ സൌകര്യം, മറ്റു സൌകര്യങ്ങൾ) എന്നൊക്കെ വിശദമായി ഒരു കമന്റ് ഹരീഷ് വൈകിട്ട് ഇവിടെ എഴുതാം എന്നേറ്റിട്ടുണ്ട്. അതൊന്നു വായിച്ചിട്ട് നമുക്ക് തീരുമാനിക്കാം. :-)

ഞാനും എന്‍റെ ലോകവും said...

ഏറണാകുളം കുഴപ്പമില്ല ,ചെറായിയില്‍ ആഗസ്റ്റില്‍ വെക്കാന്‍ പറ്റുമോ ജൂലൈ വെച്ചാല്‍ ആഗസ്റ്റില്‍ നാട്ടില്‍ വരുന്നവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല
ഓടോ .നിരക്ഷരാ ചെറായി ഞങ്ങള്‍ ഒന്ന് നടന്നു കാണട്ടെ ഞങ്ങളെ വഴി കാണിച്ചു നടന്നാല്‍ മതി :-)

അപ്പു said...

നിരക്ഷരൻ ഒരു പത്തുദിവസം കൂടി കഴിഞ്ഞിട്ട് ലീവ് തുടങ്ങാമോ? (ജൂലൈ 20-30) ഇവിടെ നാട്ടിലെത്തുന്നു എന്നുപറഞ്ഞ കൂടുതൽ ആളുകളും ജൂലൈ 15-20 നു ശേഷമാണ് എത്തുക.

ജൂലൈ 26 ഞായർ അനുയോജ്യമായ ഒരു ദിവസമാണ്. ജൂലൈ‌-ഓഗസ്റ്റ് കാർക്കെല്ലാം പങ്കെടൂക്കാം. (ഞായർ വേണം എന്നു നിർബന്ധമാണ്. കേരളത്തിൽ ബന്ദില്ലാത്ത ഒരേ ഒരു ദിവസം അതേയുള്ളൂ :-)

നിരക്ഷരന്‍ said...

ജൂലായ് 15 - 30 വരെ തീയതികളില്‍ വരാന്‍ ഞാന്‍ ശ്രമിക്കാം. ഇനി ഹരീഷ് എന്തുപറയുന്നു എന്ന് നോക്കാം.

ഇഷ്ടന്‍ തൊടുപുഴ ഒരു സ്ഥിരം കേരളാ ബ്ലോഗേഴ്സ് മീറ്റ് ഹബ്ബ് ആക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു :) ഞാന്‍ ഓടീ... :) :)

...പകല്‍കിനാവന്‍...daYdreamEr... said...

ഹരീഷ് ഏറ്റാല്‍.. വീണ്ടും തൊടുപുഴ ചരിത്രത്തില്‍ സ്ഥാനം പിടിക്കും.. !! ജൂലൈ 26 നല്ല ദിവസമാണ്‌.. അപ്പു പറഞ്ഞത് പോലെ ഹര്‍ത്താലിനെ പേടിക്കേണ്ടല്ലോ.. നിരൂ.. ശ്രമിച്ചാല്‍ പോരാ.. വരണം .. തോമ്മന്കുത്തില്‍ എനിക്കൊപ്പം നിന്ന് രണ്ടു ഫോട്ടോ എടുത്തുകൂടെ.. ??

രണ്‍ജിത് ചെമ്മാട്. said...

നല്ല ആശയം, ആശംസകള്‍...
ഞാന്‍ ഓണത്തിനെത്താനുദ്ദേശിക്കുന്നു....
മീറ്റ് കഴിഞ്ഞ പൂരപ്പറമ്പൊക്കെ വന്നു കാണാന്‍ കഴിഞ്ഞേക്കാം....

കാപ്പിലാന്‍ said...

എവിടെ ആയിരുന്നാലും ലൈവ് പ്രോഗ്രാം നമുക്കുള്ളതാണേ അത് ഞാന്‍ ഇപ്പോഴേ ബുക്ക്‌ ചെയ്യുന്നു .http://kaappilaan.ning.com/
ഇവിടെ അന്നേ ദിവസം ലൈവ് പ്രോഗ്രാം ഉണ്ടാകും .ലോകത്തിന്റെ പല ഭാഗത്ത് നിന്നും മീറ്റിന്റെ വിശേഷങ്ങള്‍ അറിയുവാന്‍ ആളുകള്‍ അവിടെ കാത്തിരിപ്പുണ്ടാകും .

hAnLLaLaTh said...

..ഞാനുമുണ്ട്....
വേഗം തിയ്യതീം സ്ഥലോം തീരുമാനിക്കൂ..

പാര്‍ത്ഥന്‍ said...

അപ്പൂ....
ജൂലായ് 10നും 15നും ഇടയിൽ ഒരു തെക്കൻ ജില്ലാ പരിപാടി ഉണ്ടായിരുന്നു. ഇതും കൂടി ചേർത്തായിരുന്നെങ്കിൽ എളൂപ്പമായിരുന്നു. അല്ലെങ്കിൽ പാടുപെടും. നിങ്ങൾ തീരുമാനിക്ക്.

നിരക്ഷരന്‍ said...

കാപ്പിലാനേ ഇക്കഴിഞ്ഞ മീറ്റിന് ഓണ്‍ലൈന്‍ പരിപാടി നടത്തി എന്റെ കട്ടേം പടോം മടക്കിയതൊന്നും മതിയായില്ലാ അല്ലേ ? :) :)

കാപ്പിലാന്‍ said...

ഹഹ ..അന്ന് ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നിരന്റെ കട്ടയും പടവും മടക്കിയേനെ :) :) .ഹെന്റെ ഒരു കാര്യം .

കാന്താരിക്കുട്ടി said...

ഇനിയും ഒരു ബ്ലോഗ് മീറ്റ്.മദ്ധ്യ കേരളത്തിൽ എവിടെയെങ്കിലും ആണെങ്കിൽ പങ്കെടുക്കാൻ ശ്രമിക്കാം.പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും ആശംസകൾ

...പകല്‍കിനാവന്‍...daYdreamEr... said...

ഹാ കാ‍ന്താരി എത്തിയല്ലോ.. അപ്പൊ കപ്പയും കാ‍ന്താരി ചമ്മന്തിയും റെഡി .... കാപ്പൂ ഇനി ഓണ്‍ലൈന്‍ എന്ന് മിണ്ടിപ്പോയാല്‍ ഇടി ഉറപ്പാ..

ആചാര്യന്‍... said...

മീറ്റിനു ആശംസകള്‍

അപ്പു said...

ആചാര്യാ, ആശംസകള്‍ വേണ്ടാ !! വന്നാല്‍ മതി :-)

കുഞ്ഞന്‍ said...

ചേട്ടന്മാരെ...

മീറ്റ് എവിടെയായിരുന്നാലും ആഗസ്റ്റ് 13 തിയ്യതി മുതലെ എനിക്ക് പങ്കെടുക്കാന്‍ പറ്റുകയൊള്ളു..അപ്പൊ പറഞ്ഞതുപോലെ ആഗസ്റ്റ് 13 നു ശേഷമുള്ള ഒരൂസം...!

അനില്‍@ബ്ലോഗ് said...

പ്രിയ അപ്പു,
ഇപ്പോള്‍ വന്നതില്‍ ഏറ്റവും നല്ല നിര്‍ദ്ദേശം ചാലക്കിടി ആണ്, കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍ അതിരപ്പള്ളി തന്നെ വക്കാം.
അവിടെ ഏതെങ്കിലും ഹാളുകളുള്ള റിസോട്ടുകളില്‍ ഏര്‍പ്പാടാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും ഫൂഡ് അവര്‍ തന്നെ ഉണ്ടാക്കുകയാണെങ്കില്‍ നമ്മള്‍ പരക്കം പായേണ്ട സ്ഥിതി ഒഴിവാകുകയും ചെയ്യും. ചെറായൊ ബീച്ച് മീറ്റിനു പറ്റില്ല, രാത്രി നിലാവത്ത് ഇരുന്ന് അല്പം ഇളനീര്‍ കഴിക്കാനാണ് ഉത്തമം (ഔട്ടിംങിന് അധികം സ്ഥലമില്ല എന്നേ ഉദ്ദേശിച്ചുള്ളൂ, നിരക്ഷരന്‍ തല്ലാന്‍ വരല്ലെ...)
അതിരപ്പള്ളിയില്‍ നിന്നും കാട്ടിലൂടെ പോയാല്‍ ഡാമുകളുണ്ട്, ആനയെക്കാണാം....
ഇതൊന്നുമല്ലെങ്കില്‍ ഇടമലയാര്‍ എത്തിപ്പെടാവുന്ന നല്ലൊരു സ്ഥലമാണ്, പക്ഷെ കെ.എസ്.ഇ.ബിയില്‍ ഉള്ള ആരെങ്കിലും വേണം.

അഡ്വാന്‍സ് ആശംസകള്‍.

നിരക്ഷരന്‍ said...

അനില്‍ @ ബ്ലോഗ് കഴിഞ്ഞ ആഴ്ച്ച ചെറായില്‍ പോയിരുന്നു അല്ലേ ? അനില്‍ പറഞ്ഞതു സത്യം തന്നെ. കടലിലേക്ക് നോക്കിയിരുന്ന് മീറ്റാനേ ചെറായിയില്‍ പറ്റൂ:)

ചാലക്കുടി നല്ല സജഷന്‍ ആണ്. എറണാകുളത്തു നിന്ന്‍ തൊടുപുഴ എത്തുന്ന സമയം കൊണ്ട് ചാലക്കുടിയില്‍ എത്താം. വടക്കുനിന്ന് വരുന്നവര്‍ക്ക് സൌകര്യവുമാകും. തെക്കുനിന്നും വടക്കുനിന്നും വരുന്നവര്‍ക്ക് സൌകര്യം ആകണമെങ്കില്‍ എറണാകുളം നഗരത്തില്‍ തന്നെ ഏര്‍പ്പാടാക്കേണ്ടി വരും.

പക്ഷെ തൊടുപുഴയില്‍ നിന്ന് മാറി മറ്റെവിടെ നടത്തിയാലും അപ്പു പറഞ്ഞതുപോലെ നാട്ടില്‍ ഉള്ള ആരെങ്കിലും സംഭവം ഏറ്റെടുക്കേണ്ടി വരും. ഹാളും ഫുഡും ഒക്കെ ഒരിടത്ത് കിട്ടിയാല്‍ പോലും ഒരാള്‍ മുന്നില്‍ നില്‍ക്കേണ്ടി വരും. തൊടുപുഴയില്‍ ആകുമ്പോള്‍ ഹരീഷ് റെഡിയാണ്. പക്ഷെ ആദ്യത്തെ തൊടുപുഴ മീറ്റില്‍ പങ്കെടുത്തവര്‍ക്ക് തൊടുപുഴ മാറ്റിയാല്‍ കൊള്ളാം എന്നുണ്ടാകും. പുതുമ വേണ്ടേ ? പുതുമ :)

അനില്‍@ബ്ലോഗ് said...

നീരുഭായ്,
ഞാ‍ന്‍ വെള്ളി, ശനി ചെറായിലായിരുന്നു.
:)

ചാലക്കുടി ആരും ഇല്ലെ?
ഹാള്‍ ഉണ്ടോ എന്ന് അന്വേഷിക്കാനും ഉണ്ടങ്കില്‍ ഏര്‍പ്പാടാക്കാനും നമുക്ക് ബുദ്ധിമുട്ടില്ല, എന്റെ സുഹൃത്തുക്കള്‍ അവിടെ ഉണ്ട്, ചാലക്കുടീലും അതിരപ്പള്ളീലും. പക്ഷെ തലെ ദിവസം അവിടെ ഒരാള്‍ വന്ന് ചാര്‍ജെടുക്കേണ്ടി വരും.
:)

നിരക്ഷരന്‍ said...

പിന്നൊരു കാര്യം അനില്‍ ഭായ്...

ആള് അധികം കൂടും ഇപ്രാവശ്യം. അധികം ആളായാല്‍ എല്ലാവര്‍ക്കും മിണ്ടീം പറഞ്ഞും ഇരിക്കാന്‍ തന്നെ സമയം കിട്ടിയെന്ന് വരില്ല. അത് നമ്മള്‍ തൊടുപുഴയില്‍ കണ്ടില്ലേ ? സമയം കിട്ടിയില്ല എന്ന തോന്നല്‍ അവസാനം വന്നപോലെ തോന്നിയില്ലേ ? അതുകൊണ്ട് പിക്ക്നിക്ക് ഈ വലിയ മീറ്റിനിടയില്‍ എത്രകണ്ട് നടക്കുമെന്ന് ഒന്ന് ഇരുത്തി ആലോചിക്കേണ്ടിയിരിക്കുന്നു.

ആലോചനകള്‍ നടക്കട്ടെ. സമവായത്തില്‍ എത്തുന്നത് കാസര്‍ഗോടായാലും കന്യാകുമാരി ആയാലും ഒരു ജിപ്സിയെപ്പോലെ അലഞ്ഞ് നടക്കുന്ന എനിക്കൊരു ബുദ്ധിമുട്ടുമില്ല. ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് തീരുമാനത്തില്‍ എത്തട്ടെ. സ്ഥലത്തിന്റെ കാര്യത്തിലും, ദിവസത്തിന്റെ കാര്യത്തിലും.

അനില്‍@ബ്ലോഗ് said...

അതും ശരിയാണ്.
ഒരു ഫുള്‍ഡേ മീറ്റ് തന്നെ ആയിക്കോട്ടെ, അപ്പോള്‍ സ്ഥലം പ്രശ്നമല്ല.

അല്ലെങ്കില്‍ രണ്ടു ദിവസം ഉള്ള ഒരു പ്രോഗ്രാം ആക്കാം.
:)

അപ്പു said...

അനില്‍ മാഷേ, ഈ മീറ്റിന്റെ പ്രധാന ഉദ്ദേശം നാട്ടിലുള്ള ബ്ലോഗെഴുത്തുകാരും വിദേശങ്ങളിലുള്ളവരും തമ്മില്‍ ഒന്നു കാണുക പരിചയപ്പെടുക, സംസാരിക്കുക എന്നതാണല്ലോ. അതില്‍ പിക്നിക്കിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ല. നമ്മള്‍ കൂടുന്ന സ്ഥലം ഒരു നല്ല ശാന്തമായ പിക്നിക് സ്പോട്ടാണെങ്കില്‍ കൊള്ളാം എന്നല്ലാതെ, മീറ്റ് ഒരു സ്ഥലത്തും പിക്നിക്കിനായി മറ്റൊരു സ്ഥലത്തേക്ക് ഒരു യാത്രയും മറ്റും പ്രായോഗികമാവില്ല, പ്രത്യേകിച്ചും ആളുകള്‍ കൂടുതല്‍ ഉള്ളപ്പോള്‍. പോരാത്തതിനു മണ്‍സൂണ്‍ കാലവും. അതിനാല്‍ ഏറ്റവു പ്രധാനം എല്ലാവര്‍ക്കും വലിയ പ്രയാസമില്ലലതെ വന്നെത്താനാവുന്ന ഒരു സ്ഥലം, അതേ ദിവസം തന്നെ ബുദ്ധിമുട്ടില്ലാതെ തിരികെ പോകാനാവുന്ന ഒരു സ്ഥലം. അത്രയൊക്കെ മതി എന്നാണെന്റ് അഭിപ്രായം. ഒരു ഹാളില്‍ വെറുതേ ഇരിക്കാതെ കുറച്ചു തമാശപ്പരിപാടികളൊക്കെ നടത്തുകയുമാവാം. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ചില്ലറ ഐറ്റങ്ങള്‍ - അതൊക്കെ പിന്നീടാലോചിക്കാം... സമയമുണ്ടല്ലോ -)

അനില്‍@ബ്ലോഗ് said...

സോറീട്ടോ, ഇച്ചിരി ആവേശം കൂടിപ്പോയി.
:)

ബിന്ദു കെ പി said...

ഞാൻ ഇപ്പൊൾ തന്നെ നാട്ടിലെത്തിക്കഴിഞ്ഞു. അതുകൊണ്ട് മീറ്റ് എന്നായാലും കുഴപ്പമില്ല.
പിന്നെ അപ്പു അവസാനം പറഞ്ഞ അഭിപ്രായത്തോട് യോജിയ്ക്കുന്നു. മീറ്റും പിക്നിക്കും എന്നിങ്ങനെ വെവ്വേറെ പരിപാടികൾ പ്ലാൻ ചെയ്യുന്നത് സമയനഷ്ടം ഒരുപാടുണ്ടാക്കും. നല്ലൊരു പിക്നിക്ക് സ്പോട്ടിൽ മീറ്റ് നടത്തുക തന്നെയാവും നല്ലതെന്നു തോന്നുന്നു.ഓർഗനൈസ് ചെയ്യാൻ ആളുണ്ടെങ്കിൽ അതിരപ്പിള്ളി നല്ലൊരു ചോയ്സ് ആണ്.

നാസ് said...

എന്‍റെ ചോയ്സ്‌ അതിരപ്പള്ളി ആണ്.... വന്നെത്താന്‍ സൌകര്യമായിരുന്നു... ദിവസം പ്രശ്നമല്ല... അല്ല നിങ്ങള്‍ പ്രവാസികള്‍ :-) തീരുമാനിക്ക്....

സൂത്രന്‍..!! said...

gud nalla idea ....... njanum undavum cjilappol

വല്യമ്മായി said...

ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് പകുതി വരെ ഞങ്ങളും കാണും നാട്ടില്‍.വരാന്‍ ശ്രമിക്കാം.

അപ്പു said...

തറവാട്ടുകാര്‍ എവിടെ എന്നു ഞാന്‍ ചിന്തിച്ചതേയുള്ളൂ :-)
വല്യമ്മായീ സന്തോഷം

ശ്രീലാല്‍ said...

കേരളത്തിന്റെ ഒരു മൂലയ്ക്ക് നടത്തുന്നതല്ലേ അതിന്റെ ഒരു സുഖം..? ങേ.. കണ്ണൂര്‍..കണ്ണൂര്... :)

ഹരീഷ് തൊടുപുഴ said...

കോഴിക്കോടിനും, തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ഏതൊരു സ്ഥലത്തുവച്ചും ഈ മീറ്റ് സംഘടിപ്പിച്ചാല്‍ ഞാന്‍ നിശ്ചയമായും വന്നെത്തുന്നതാണ്.

പിന്നെ; തെക്കുള്ളവര്‍ക്ക് വടക്കോട്ടധികവും, വടക്കുള്ളവര്‍ക്ക് തെക്കോട്ടും ദൂരം ഒരു പ്രശ്നമാവാതെ ഈ മീറ്റ് സംഘടിപ്പിക്കുവാന്‍ താല്പര്യപ്പെടുന്നു.
എര്‍ണകുളം ഒരു ചോയിസ് ആയിരുന്നു. പക്ഷേ അവിടെ സംഘടിപ്പിക്കുവാന്‍ ആരെങ്കിലും മുന്നോട്ടു വരുമോ എന്നു നോക്കാം. എര്‍ണാകുളത്തിന്റെ ട്രാഫിക് ജാമിനെ അപേക്ഷിച്ച് തൊടുപുഴ നല്ലൊരു പ്ലേയ്സ് ആണ്. വടക്കുനിന്നു വരുന്നവര്‍ക്ക് NH, SH വഴി വേഗത്തില്‍ തൊടുപുഴയില്‍ എത്തിച്ചേരാന്‍ സാധിക്കും. മൂവാറ്റുപുഴയില്‍ നിന്നും 20മിനുട്ട് യാത്രയേ തൊടുപുഴയ്ക്കുള്ളൂ. KSTP യുടെ പ്രോജെക്റ്റിന്റെ ഭാഗമായ ഈ ഹൈവേയിലൂടെ വടക്കുനിന്നുള്ളവര്‍ക്ക് വേഗത്തില്‍ തൊടുപുഴയില്‍ എത്തിച്ചേരാനാകും.
അതുപോലെതന്നെ കോട്ടയത്തു നിന്നും അരമണിക്കൂറ് ഇടവിട്ട് തൊടുപുഴയ്ക്കു KSRTC സൌകര്യം ഉണ്ട്. ഈ റൂട്ടില്‍ പൊതുവേ തിരക്കു കുറവായതിനാല്‍ 2 മണിക്കൂര്‍ കൊണ്ട് തൊടുപുഴയില്‍ എത്തിച്ചേരാന്‍ സാധിക്കും.
ട്രെയിന്‍ സൌകര്യം ഇല്ല എന്നുള്ളതാണ് തൊടുപുഴയുടെ ന്യൂനത. പക്ഷേ തെക്കോട്ടും, വടക്കോട്ടും പോകുന്നവര്‍ക്ക് കോട്ടയത്തുനിന്നും, മൂവാറ്റുപുഴയില്‍ നിന്നും പെട്ടന്ന് സ്വദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കും. ഈ രണ്ടു സ്ഥലത്തേക്കും തൊടുപുഴയില്‍ നിന്നും KSRTC, Private Bus സൌകര്യങ്ങള്‍ നല്ലരീതിയില്‍ തന്നെ ലഭ്യമാണ്. ഇതു കൂടാതെ ത്രിശ്ശൂര്‍, എര്‍ണാകുളം ഭാഗത്തേക്കും KSRTC യുടെ ചെയിന്‍ സെര്‍വീസ് ഉണ്ട്.

തൊടുപുഴയാണ് നിങ്ങളുടെ ചോയിസ് എങ്കില്‍ നിശ്ചയിച്ച തീയതിയില്‍, സമയത്ത് ഇവിടെ എത്തിച്ചേര്‍ന്നാല്‍ മാത്രം മതിയാകും. ബാക്കിയെല്ലാ കാര്യങ്ങളും ഞാനേറ്റു.

ഇനി തീരുമാനിക്കൂ; എന്തിനും ഞാന്‍ റെഡി..


തൊടുപുഴയിലേക്ക് ഓരോ സ്ഥലത്തു നിന്നുമുള്ള ഏകദേശ യാത്രാസമയം.

ത്രിശ്ശൂരുനിന്നും 3 മണിക്കൂര്‍ (100 കി.മീ)

എര്‍ണാകുളത്തു (വൈറ്റില)നിന്നും 2 മണിക്കൂര്‍ (60 കി.മീ)

കോഴിക്കോടു നിന്നും 5.30 മണിക്കൂര്‍ (ഇടപ്പാള്‍, ത്രിശ്ശൂര്‍ വഴി) (210 കി.മീ)

കോട്ടയത്തു നിന്നും 2 മണിക്കൂര്‍ (60 കി.മീ)

തിരുവനന്തപുരത്തുനിന്നും 5.30 മണിക്കൂര്‍ (210 കി.മീ)

ആലപ്പുഴയില്‍ നിന്നും 3 മണിക്കൂര്‍ (75-100 കി.മീ)

കൊല്ലത്തു നിന്നും 5.30-6.00 മണിക്കൂര്‍ (200-225 കി.മീ)

കുമിളിയില്‍ നിന്നും കെ.കെ. റോഡ് വഴി 5.00-5.30 (100-125 കി.മീ)

മൂവാറ്റുപുഴയില്‍ നിന്നും 20 മിനിറ്റ് (17 കി.മീ)


ഇതെല്ലാം KSRTC ബസ്സ് എടുക്കുന്ന ഏകദേശ സമയമാണ്.

kichu said...

മീറ്റും പിക്നിക്കും കൂടി ബുദ്ധിമുട്ടാ..

മഴ ചതിക്കുമെന്നതിനാല്‍ ഹാള്‍ അനിവാര്യം. ആ‍ലുവ YMCA camp site ഒന്നാലൊചിക്കാം. പിക്നിക്ക് നടക്കില്ല. ആലുവപ്പുഴയുടെ തലോടലേല്‍ക്കാം. വലിയ ചിലവില്ല.രണ്ടുദിവസം താമസിക്കാന്‍ പരിപാടിയിട്ടു വരുന്നവരാനെങ്കില്‍ അവിടെ റൂമും കിട്ടും.

ആലുവാ മണല്‍പ്പുറത്തെ കാറ്റുകൊള്ളാം, മഹാദേവനെക്കാണാം.
അദ്വൈദാശ്രമത്തില്‍ ഒന്നു ധ്യാനിക്കാം..

വിഗാലാന്റ്, കോടനാട്, മലയാറ്റൂര്‍ ,കാലടി അടുത്ത സ്ഥലങ്ങള്‍...
കുറച്ചുകൂടി ബുദ്ധിമുട്ടിയാല്‍ മൂന്നാര്‍.

പിന്നെ, നമ്മുടെ സ്മാര്‍ട്ട് സിറ്റി എവിടെ വരെ ആയി എന്നു പോയി നോക്കി കണ്ടു തൃപ്തിപ്പെടാം!

ഇത്രയൊക്കെ പോരേ കൂട്ടരേ..

ശ്രീവല്ലഭന്‍. said...

Will be in Kerala from Aug 9 to Sept 6. Thirakku kaaranam varaan pattumo ennariyilla.

tracking tracking :-)

രസികന്‍ said...

ഏറണാകുളം ബോള്‍ഗാട്ടി പാലസ് നല്ല location ആണെന്നാണ് എന്റെ അഭിപ്രായം....
വിശാലമായ ഓപ്പണ്‍ എയര്‍ /ഹാള്‍ ഉണ്ട്...
നേരത്തെ ബുക്ക്‌ ചെയ്യണമെന്നു മാത്രം....ഫുഡ്‌ അവിടെതനെ അറേഞ്ച് ചെയ്യാം....
ഫ്രീ ബോട്ടിംഗ് ആകാം.....,സെന്‍ട്രല്‍ location ആണ് താനും.....
എന്ത് പറയുന്നു.....?

ഞാനും എന്‍റെ ലോകവും said...

ആലുവ ymca നല്ല ഓപ്ഷന്‍ ആണ് ഞാന്‍ അവിടെ മീറ്റിംഗ് കൂടിയിട്ടുണ്ട് ,ചാലക്കുടി നല്ലത് തന്നെ അനില്‍ ബ്ലോഗിന് എന്റെ പിന്തുണ പക്ഷെ അഗസ്റ്റ്‌ ഒന്നിനും മുപ്പതിനും ഇടയില്‍ .
tracking

ഞാനും എന്‍റെ ലോകവും said...

BOLGATTY PALACE IS GOOD OPTION

കൂട്ടുകാരന്‍ | Friend said...

മീറ്റ്‌ നടത്തുകയാണെങ്കില്‍ ആള്‍ക്കാരുടെ എണ്ണം ഒക്കെ കണക്കാക്കി... ആലപ്പുഴയില്‍ നിന്നും ഒരു ബോടിംഗ് ആയി സന്ഘടിപ്പിക്കുന്നതായിരിക്കും ഭംഗി. രാവിലെ ഏഴ് മണിക്ക് ആലപ്പുഴയില്‍ നിന്നും വിട്ടു ഇടയ്ക്കു എവിടെയെങ്കിലും ഒരു ഹാള്ളില്, പാര്‍ക്ക്‌ പോലുള്ള സ്ഥലത്, അല്ലെങ്കില്‍ ബീച്ചില്‍ ഒത്തുകൂടി കാര്യങ്ങളൊക്കെ ഒരു ചര്‍ച്ചയാവാം. ആള്‍ക്കാര് കൂടുന്നതനുസരിച്ച് ഹൌസ് ബോട്ടിന്റെ എണ്ണം കൂട്ടാം. എല്ലാവരും അവരവരുടെ ഫാമിലി ആയി വരിക. അതായത്‌ ഭര്‍ത്താവ്‌, ഭാര്യ, കുട്ടികള്‍ അതില്‍ കൂടിയായാല്‍ അലമ്പാവും അവസാനം വൈകിട്ട് ഏഴ് മണിയോട്‌ കൂടി കൊച്ചിയില്‍ എത്തിച്ചേരുന്ന വിധത്തില്‍ സംഘടിപ്പിക്കുക.. ..അങ്ങനെ എങ്കില്‍ ഈ പറയുന്ന മീറ്റ്... പലര്‍ക്കും യാത്ര സൌകര്യം കിട്ടും.... ധാരാളം സന്തോഷിക്കാനുള്ള വകയും കിട്ടും...ചര്‍ച്ചകളും നടത്താം... പ്രവാസികള്‍ പങ്കെടുക്കുന്നത് കൊണ്ട ചിക്കിലി ( പൈസ) യുടെ കാര്യത്തില്‍ പഞ്ഞം വരില്ലല്ലോ.... ഹരിഷിനെയും അനില്‍@ബ്ലോഗിനെയും മുഖ്യ സന്ഘടാകരക്കുക...

എന്റെ കാര്യം അറിയില്ല...ഒത്താല്‍ വരാം. എല്ലാവിധ ആശംസകളും..

അപ്പു said...

പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട് (3-6-2009)

kichu said...

ബൊല്‍ഗാട്ടി നല്ല സജഷന്‍ ആണ്.

ആലപ്പുഴനിന്ന് ബോട്ട്- ഐഡിയ നല്ലത്, പക്ഷേ കുറച്ച് ആളുകള്‍ക്കു മാത്രമേ ഒരു ബോട്ടില്‍ കയറാനാവൂ എന്നതിനാല്‍ പരസ്പരം എല്ലാവര്‍ക്കും അറിയാന്‍ ബുദ്ധിമുട്ട്. പിന്നെ വടക്ക് ദേശത്ത്കാര്‍ക്ക് അസൌ‍കര്യം...

“ആലുവ YMCA ഹാൾ : നാട്ടുകാർ ആരും ഇതുവരെ ഏറ്റില്ല“....
അപ്പൂന്റെ കൊട്ട് കിട്ടി..:)

ഏറ്റെടുക്കാന്‍, നടത്താന്‍ സന്തോഷമേ ഉള്ളൂ ഈ നാട്ടുകാരിക്ക്. പക്ഷേ ഇത്തവണയും പോക്ക് 30 ദിവസം, 60engagements ആയിട്ടാണ്. അതാ പ്രശ്നം.

കമിറ്റ് ചെയ്താല്‍ നന്നായി നടത്തണ്ടേ..

Cartoonist said...

ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബര്‍- ഇലാണൊ ?
ഞാന്‍ വിദേശരാജ്യങ്ങളിലായിരിക്കാന്‍ ഭയങ്കര സാദ്ധ്യതയുണ്ട്.
എന്നാലും വരാന്‍ നോക്കിനോക്കാം. :)
9447704693

ഇക്കാസ് said...

എറണാകുളം ബോൾഗാട്ടി പാലസ് -: നാട്ടുകാരാരും ഇവിടെ സംഘടിപ്പിക്കാം എന്ന് ഇതുവരെ ഏറ്റിട്ടില്ല.
അങ്ങനെ തീര്‍ത്ത് പറയല്ലെ അപ്പു ഭായ്. മ്മക്ക് സങ്കടിപ്പിക്കാന്നേ :)

അനോണി മാഷ് (ഒറിജിനല്‍) said...

മരമാക്രിയും ഇഞ്ചിപ്പെണ്ണും വരുന്നുണ്ടെങ്കില്‍ ഞാനും വരാം

അനോണി മാഷ് (ഒറിജിനല്‍) said...

ആളുകള്‍ കൂടുതലുണ്ടെങ്കില്‍ തേവര ജങ്ക്ഷന്‍ മുതല്‍ കലൂര്‍ ബസ്റ്റാന്റു വരെ ഒരു ജാഥ സങ്കടിപ്പിക്കണം. ബ്ലോഗര്‍മാരുടെ സംഘടനാ ശക്തി നാലാളെ അറിയിക്കാന്‍ പറ്റിയ അവസരമാണ്. അഥവാ ആളു കുറവാണെങ്കില്‍ കൊച്ചി ബ്ലോഗേര്‍സ് ഒരു ലോറി ആള്‍ക്കാരെ ഏര്‍പ്പാടാക്കണം. അനോണി ബ്ലോഗേര്‍സാണെന്നു പറഞ്ഞാ മതി.

ബിജു കോട്ടപ്പുറം said...

ലക്ഷദ്വീപില്‍ വെച്ചാക്കിക്കൂടെ?

കുഞ്ഞന്‍ said...

ഉല്ലാസയാത്രയേക്കാള്‍..പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും ഉള്ള ഒരു വേദി..അതിനപ്പുറം പോയാല്‍ അതു ബോറായി മാറും അതുമാത്രമല്ല പലരും പലവഴിക്കു നീങ്ങും..

അപ്പൊ പറഞ്ഞതുപോലെ ഓഗസ്റ്റ് നടുക്ക് ഒത്തുചേരല്‍. സ്വാതന്ത്ര്യ ദിനമായതിനാല്‍ നാട്ടിലെ കൂട്ടുകാര്‍ക്കും പങ്കെടുക്കാന്‍ പറ്റുമല്ലൊ..

ബോള്‍ഗാട്ടി പാലസ് അനുയോജ്യമായ സ്ഥലമാണ്.

BS Madai said...

ഒരു ബ്ലോഗ്‌ വായനക്കാരെന്ന നിലയില്‍ ബ്ലോഗേര്‍സിനെ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്. ആഗസ്റ്റ് ഒന്ന് മുതല്‍ ഓണം കഴിയുന്നതുവരെ നാട്ടിലുണ്ടാകും.

bright said...

I think athirapilly is the best choice.The waterfalls in the rainy season is not something to be missed.There are resorts there so arrangements will be easy.Also if somebody wants, they can stay back after the meet and enjoy with their family for few days also.

Jayakumar N said...

മാലി ദ്വീപില്‍ ആയാലോ അനോണി മാഷേ . അവിടാവുമ്പോ കടലില്‍ ചാടാം മീന്‍ പിടിക്കാം ചുട്ടു തിന്നാം

hAnLLaLaTh said...

മീറ്റ് എന്നാണോ അന്നേക്ക് വരാനാണ് വിചാരിക്കുന്നത്...
ലീവ്‌ ജൂലായില്‍ ആണ് .

മീറ്റ്‌ മാത്രം മതിയെന്നാണ് എന്റെയും അഭിപ്രായം..
പിക്നികിനു വലിയ പ്രാധാന്യം കൊടുക്കണ്ട...
പറ്റുമെങ്കില്‍ ആവാം എന്ന് മാത്രം

എഴുത്തച്ഛന്‍ said...

ജാഥ നല്ല ഐഡിയ ആണ്. ബ്ലോഗ് ജനപ്രിയമാക്കാന്‍ സഹായിക്കും. ബ്ലോഗ് അക്കാദമിയുടെ സഹായം കിട്ടിയേക്കും.

ബിജു കോട്ടപ്പുറം said...

ജാഥയാവുമ്പോള്‍ പോലീസിന്റെ പെര്‍മിഷന്‍ ഒക്കെ വേണ്ടിവരില്ലേ? എന്തിനായാലും ഞാന്‍ റെഡി. ലക്ഷദ്വീപില്‍ ആയിരുന്നേല്‍ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റിയേനേ.

Ignited Words said...

ജാഥയോട് ഞാനും യോജിക്കുന്നു. ജാഥ മാത്രം പോരാ എന്നാണു എന്റെ ശക്തമായ അഭിപ്രായമ്. പറ്റുമെങ്കില്‍ പരസ്യമായ തെറിവിളിയും തമ്മില്‍ തല്ലും വേണമെന്ന് അഭിപ്രായമുണ്ട്. അതിന് പറ്റിയ ആള്‍ക്കാരുള്ളത് കൊണ്ട് ബുദ്ധി മുട്ടുണ്ടാവില്ല..;)

keralafarmer said...

"ആലപ്പുഴനിന്ന് ഹൌസ് ബോട്ട്: ഒന്നിലധികം ബോട്ടുകള്‍ വേണ്ടിവരുമെന്നതും, വടക്കുനിന്ന് വരുന്നവര്‍ക്ക് ബുദ്ധിമുട്ടാണെന്നതും, കരയ്ക്കിറങ്ങിയിട്ടേ മീറ്റാനാവൂ എന്നതും മൈനസ് പോയിന്റുകള്‍."
125 പേര്‍ക്ക് മീറ്റാന്‍ കഴിയുന്ന അതി വിശാലമായ ഹാളോടുകൂടിയ ഹൌസ് ബോട്ട് കെ.ടി.ഡി.സിയ്ക്ക് ഉണ്ട്. ഒരിക്കല്‍ പല ബ്ലോഗേഴ്സും ബ്ലോഗ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു.

Benny John said...

ജാഥയാണോ നടത്താന്‍ പോകുന്നത്. എങ്കില്‍ കലക്കി. കോട്ടപ്പുറം പറഞ്ഞ് പോലെ ബ്ളോഗന്മാരുടെ ശക്തി തെളിയിക്കാന്‍ ഇതൊരു നല്ല അവസരമാണൂ. കഴിവ് തെളിയിച്ച നൂറ്റിക്കണക്കിനു ബ്ളോഗന്മാരുടെ പോസ്റ്റുകള്‍ കിടക്കെ ബ്ളോഗനയില്‍ കണ്ണില്ക്കണ്ട കുറുമാനേയും കിറുമാനേയും പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രകടനം അവരുടെ ആപ്പീസിന്റെ മുന്നിലൂടെ പോകാം .

ഉറപ്പിക്കാം നമുക്ക് ?

Benny John said...

100 :)

കുഞ്ഞയമു said...

ഈ സമ്മേളനത്തിൽ വെച്ച് മലയാളം ബ്ലോഗ് സമിതിക്കൊരു അന്താരാഷ്ട്ര പ്രസിഡന്റിനെ തിരഞ്ഞെടുത്താൽ വളർന്ന് വരുന്ന മലയാളം ബ്ലോഗിനെ നേർവഴിയിലൂടെ നയിക്കാൻ ഒരു സാർഥിയേയും ലഭിക്കും. ഇതിൽ എല്ലാവരും അഭിപ്രായം പറഞ്ഞാൽ നമുക്കൊരു ധാരണയിലെത്താം.പ്രസിഡന്റിനെ ഇവിടെ വെച്ച് തന്നെ നോമിനേറ്റ് ചെയ്യാം.

keralafarmer said...

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ എവിടായാലും ഞാനുണ്ടാവും.

അനോണി മാഷ് (ഒറിജിനല്‍) said...

ഫാര്‍മര്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ഓണത്തോട് അടുപ്പിച്ചാണ് മീറ്റെങ്കില്‍ ഞാനൊരു ചുണ്ടന്‍ വള്ളം സംഘടിപ്പിച്ചു തരാം. അതാവുമ്പോള്‍ മീറ്റിനോടൊപ്പം വള്ളം കളിയും നടക്കും. ഞങ്ങള്‍ കുറേ അനോണികള്‍ പണ്ടു മീറ്റിയിരുന്നു. http://blogpuli.blogspot.com/2008/03/2008.html അനോണി ആന്റണിയെ അന്നു ഞാന്‍ വെള്ളത്തില്‍ തള്ളിയിട്ടതോര്‍ക്കുമ്പോള്‍ ഇപ്പോഴും കുളിരുകോരുന്നു.

Jayakumar N said...

ഓഹോ..അപ്പോള്‍ ഇത്രടം വരെയായി...എല്ലാ ഭാവുകങ്ങളും...മിണ്ടിപ്പോയാല്‍ കവിതയാക്കുന്നവരെക്കുറിച്ചും,
വെണ്ടക്കാ മുതല്‍ കുറ്റിച്ചൂലു വരെ കവിതയാക്കുന്നവരും, വായില്‍ തോന്നുന്ന കണസാ കുണസാ എല്ലാം എഴുതിവെച്ചിട്ടു, കമന്റിടണേ എന്നു ഫോണ്‍ വിളിച്ചും ഇ-മെയിലു ചെയ്തു പറഞ്ഞും എല്ലാ ജി-മെയിലുമാരേയും ഓര്‍കൂട്ടില്‍ കേറ്റിയിട്ട്, അവര്‍ക്കൊക്കെ ലിങ്ക് അയച്ചു കൊടുത്തിട്ട് കമന്റു സംഭരിക്കുന്നവരെക്കുറിച്ചും, ഒക്കെ ചര്‍ച്ചയില്‍ ഒരു വിഷയം അവതരിപ്പിച്ചാല്‍ കൊള്ളാമായിരുന്നു. ആ വേദിയില്‍ വന്ന്‌ നാലു പറയണമെന്നുണ്ട്. ക്ഷണിക്കണേ.

എഴുത്തച്ഛന്‍ said...

ചുണ്ടന്‍ വള്ളം വേണ്ട, ഫാമിലിയായി വരുന്നവര്‍ക്കു തൊട്ടിലുകെട്ടാന്‍ പാടായിരിക്കും. നിരക്ഷരന്‍ മാഷ് വിചാരിച്ചാ ഒരു സെക്കന്‍ ഹാന്‍ഡ് കപ്പലു ഒപ്പിക്കാന്‍ പറ്റുമോ?

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

എന്റമ്മോ...
കമന്റ് വരെ കോപിയടിക്കുന്നു..?!!

http://blogpuli.blogspot.com/2008/03/2008.html
ഈ ബ്ലോഗില്‍ വിദൂഷകന്‍ ഇട്ട കമന്റ് തന്നെയാണല്ലോ മുകളില്‍ Jayakumar N എഴുതിയത്..!!

Kiranz..!! said...

ഒരൊറ്റയൊരെണ്ണം നന്നാവില്ല..എല്ലാറ്റിനേം ഉറുമ്പ് കടിച്ച് കൊല്ലട്ട്,മീറ്റു പോലും മീറ്റേ:(

Jayakumar N said...

ഹല്‍കുല്‍ത്തേ കമന്റൊന്നുo കോപ്പിയടിക്കുന്നത് തെറ്റല്ല മോനെ. :)

Benny John said...

കിരണ്‍സിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

kichu said...

കുഞ്ഞാ..

ലീവ് നേരത്തെ ആക്കാതെ നൊ രക്ഷ :)

ജിപ്പൂസ് said...

അപ്പുവേട്ടാ..നാനൂണ്ട്ന്നേ...
ലോങ് ലീവാ നിക്ക്.
എപ്പോ വേണേലും വരാം.
നാനും കൂടെ കൂടട്ടേ....???

kichu said...

125 പേര്‍ക്കിരിക്കവുന്ന ബോട്ട് ഉണ്ടെങ്കില്‍ അതൊരു നല്ല ഓപ്ഷന്‍. അറിവില്ലായ്മ ഷെമി.

കുഞ്ഞന്‍ said...

august 13nu sesham meet...illenkil...be careful...

മുസാഫിര്‍ said...

ഒരു രണ്ടാഴ്ച്ചത്തേക്ക് നാട്ടിലേക്ക് വരണമെന്നുണ്ട് .മീറ്റിന്റെ ഡേട്ട് തീ‍രുമാ‍ച്ചാല്‍ ചെറിയ അഡ്ജസ്റ്റ്മെന്റ്റ്റുകള്‍ ആവാം.ചാലക്കുടിയീല്‍ ഒരു വാട്ടര്‍ തീം പാര്‍ക്കും ഉണ്ട്.അതിരപ്പിള്ളിയില്‍ പോയാല്‍ മഴവന്നാല്‍ തേക്കില്‍ പൊട്ടിച്ച് തലയില്‍ കമഴ്ത്തേണ്ടി വരും.

സൂത്രന്‍..!! said...

njan undavum 60% ..

പുള്ളി പുലി said...

പിക്നിക്‌ എന്നാ പരിപാടി ഒഴിവാക്കാം. ഒരു ദിവസം മുഴുവന്‍ നമ്മള്‍ വായിച്ചും വായിപ്പിച്ചും കണ്ടും കാണിച്ചും കമന്റിട്ടും മാത്രം ആറിയുന്ന ആളുകള്‍ തമ്മിലുള്ള ഒരു കൂടി ചേരല്‍ ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു ദിവസം.

ജൂണ്‍ 29 രാവിലെ മുതല്‍ ജൂലായ്‌ 27 രാത്രി വരെ ഞാനുണ്ടാകും.

തിരോന്തരം പുപ്പുലി said...

തിരോന്തരം വിട്ടൊരു പരിപാടിക്ക് പുപ്പുലിയില്ലാത്തതാണ്...
നിര്‍ബന്ധിച്ചാല്‍ വരാം....
പക്ഷേ നിര്‍ബന്ധിക്കണം...

ഞാനും എന്‍റെ ലോകവും said...

അപ്പു ഞാന്‍ അഗസ്റ്റ്‌ ഒന്ന് മുതല്‍ മുപ്പതു വരെയാണ് ഉണ്ടാകുക ജൂലൈയില്‍ ഉണ്ടാകില്ല.
പിന്നെ തൃശ്ശൂര്‍ വിലങ്ങന്‍ കുന്നു എന്‍റെ വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ .മൂന്നു വര്ഷം മുന്‍പാണ് ഞാന്‍ അവിടെ പോയത് മുറ്റത്തെ മുല്ലക്ക് മണമില്ലത്തത് കൊണ്ടാണോ എന്നറിയില്ല അവിടെ മീറ്റ്‌ കൂടാനുള്ള സെറ്റപ്പ് ഇല്ല .ബാക്കിയുള്ള സ്ഥലങ്ങള്‍ തന്നെയാണ് നല്ലതെന്ന് തോന്നുന്നു .പിന്നെ വാഹന സൗകര്യം ഉണ്ട് .താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ അന്വേഷിച്ചിട്ട് പറയാം .
ഓടോ കുഞ്ഞാ അഗസ്റ്റ്‌ പതിനഞ്ച് തന്നെ വേണോ .പതിനാറു ഞായര്‍ ആണ് .
അപ്പു ആലുവ വൈ എം സി എ ഞാന്‍ മുന്‍പ് മീറ്റിംഗ് കൂടിയുട്ടുള്ള അനുഭവത്തില്‍ പറയട്ടെ നൂറു മാര്‍ക്ക് കൊടുക്കാം താമസ സൌകര്യവും ഉണ്ട് .
അല്ലെങ്കില്‍ ബോള്‍ഗാട്ടി പാലസ് ആണ് നല്ലത്
വാഹന സൗകര്യം നോക്കുമ്പോള്‍ ഒന്നാം സ്ഥാനം ബോള്‍ഗാട്ടി പലസിനു കൊടുക്കാം . ഇത്രയൊന്നും സൗകര്യം വിലങ്ങന്‍ കുന്നില്‍ നടത്തുമ്പോള്‍ കിട്ടില്ല .

krish | കൃഷ് said...

ഈയുള്ളവൻ നാട്ടിൽ നിന്നും തിരിച്ചുവന്നതിനുശേഷം ഓരോരുത്തർ മീറ്റ്‌, ഈറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ കൊതിപ്പിച്ചുകളയും. ഫയങ്കരൻസ്‌!

മീറ്റ്‌ സമയത്ത്‌ നല്ല ഇടിവെട്ടും കാറ്റും മഴയും ഉണ്ടാകണേ! അസൂയ.
(അല്ലേലും ഈ മഴക്കാലത്ത്‌ ഇതൊന്നും ഉണ്ടാകില്ലെന്നാണോ)

മീറ്റ്‌ ഫിക്സ്‌ ചെയ്തിട്ട്‌ ഭാവുകങ്ങൾ അയക്കാം ട്ടോ.
:)

സെറീന said...

മീറ്റ്‌ എറണാകുളത്തോ ആലുവയിലോ
വെച്ചാണെങ്കില്‍ അറിയിക്കണേ, ഞാനുമുണ്ട്..

[ nardnahc hsemus ] said...

എന്നാ പിന്നെ ഇമ്മക്ക് കൊടകരേല് വിശാലമനസ്കന്റെ വീട്ടിലാവാം... നാഷണല്‍ ഹൈ വേയുടെ ഓരം... കേരളത്തില്‍ എവിടേയ്ക്ക് പോയി വരാനും തമിഴന്‍ ലോറികളുടെ കുത്തൊഴുക്ക്... പോരാത്തേന് വീടിനോട് തൊട്ടടുത്ത് ബാറ്‌... ഹോ... അതിരപ്പിള്ളിയ്ക്ക് ഇബടന്ന് മുപ്പത് കി മീ ഒള്ളൂട്ടാ

:)

kaithamullu : കൈതമുള്ള് said...

ഞാനും കുടുംബവും ആഗസ്റ്റില്‍ നാട്ടിലുണ്ട്.

‘പൊലയന്റെ കാര്യം പൊലര്‍ന്നാലെ അറിയൂ‘ എന്ന് പറഞ്ഞ പോലാ...

അതോണ്ട് ഏറ്റെടുക്കാനോ നടത്തിപ്പിനോ‍ കഴിയില്ല എന്നൊരു സങ്കടം!

chithrakaran:ചിത്രകാരന്‍ said...

മീറ്റ് നടത്താനുള്ള തീരുമാനത്തില്‍ സന്തോഷം.
മീറ്റ് എറണാകുളത്താകുന്നത് നന്നായിരിക്കും.
എറണാകുളത്ത് ഒരു സംഘാടക സമിതിയൊക്കെ രൂപീകരിച്ച്,പങ്കെടുക്കുന്നവരില്‍ നിന്നും രജിസ്റ്റ്രേഷന്‍ ഫീ മുന്‍‌കൂട്ടി പിരിച്ച് ,കുറച്ച് പ്രചരണപരിപാടിയൊക്കെ
ആവിഷ്ക്കരിച്ച് നല്ല പ്രഫഷണലായി നടത്തുക.
ഭൂമിയില്‍ ബൂലോകം ലാന്‍ഡ് ചെയ്തതുപോലെ ...!!!
(പത്തുപതിനഞ്ചുപേരുടെ ഒരുമാസത്തെ അദ്ധ്വാനം വേണ്ടിവരും.)

മീറ്റ് ചെറുതായി നടത്തിയാലും,വലുതായി നടത്തിയാലും
അതിന് മനം നിറഞ്ഞ ആശംസകള്‍.
സൌകര്യം ലഭിച്ചാല്‍ തീര്‍ച്ചയായുംവരും.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഞാനും ....

Thamanu said...

അന്നുവരെ കൈയിലെ കാശ് മൊത്തം തീര്‍ന്നില്ലെങ്കില് ‍ഞാനുണ്ടാകും :)

സതീശ് മാക്കോത്ത്| sathees makkoth said...

ആഗസ്റ്റ് അവസാനമാണങ്കിൽ ഞങ്ങൾക്കും കൂടി ടിക്കറ്റ് തരണേ...

ഇ.എ.സജിം തട്ടത്തുമല said...

ആദ്യമായി ഒരു ബ്ലോഗ് മീറ്റിൽ പങ്കെടുക്കണമെന്നുണ്ട്‌.തിരുവനന്തപുരം ആയിരുന്നെങ്കിൽ കൊള്ളായിരുന്നു. അല്പം ന്യൂസ് കവറേജും ഒക്കെ കിട്ടിയേനെ.ദൂരെ എവിടെ ആയാലും ട്രെയിൻ വരുന്നിടത്താണെങ്കിൽ ഒന്നു വരാൻ ശ്രമിയ്ക്കും.

മനനം മനോമനന്‍ said...

വരാൻ നോക്കും

:: niKk | നിക്ക് :: said...

നല്ല ഐഡിയ അപ്പൂസ് :-)

തൃശ്ശൂര്‍ വിലങ്ങന്‍ കുന്ന് എന്തായാലും വേണ്ട എന്നാണ് എന്റെ അഭിപ്രായം...

തൊടുപുഴയ്ക്ക് വോട്ട് :-)

cALviN::കാല്‍‌വിന്‍ said...

മലബാറിനോടും, യു.എസ്.എ ബ്ലോഗേഴ്സിനോടും ഉള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് മീറ്റ് ബഹിഷ്കരിക്കുന്നു.... ;)


മീറ്റിന് എല്ലാ വിധ ആശംസകളും...

മയൂര said...

ജൂണ്‍ 20 മുതല്‍ ജൂലൈ 9 വരെ കേരളത്തില്‍ കാണും. ഈ സമയത്താണ് മീറ്റെങ്കില്‍ പങ്കെടുക്കാന്‍ സന്തോഷം മാത്രം. അതു കഴിഞ്ഞിട്ടോ അതിനു മുന്‍പോ ആണെങ്കില്‍ കണ്ണുകടിയസൂയ ഇത്യാതികള്‍ കൊണ്ട് പങ്കെടുക്കുന്നവര്‍ക്ക് പൂച്ചെണ്ടുകള്‍ ;)

പാവപ്പെട്ടവന്‍ said...

ഞാനും എത്താന്‍ ശ്രമിക്കും ആലുവ നല്ല തീരുമാനം

അപ്പു said...

ഇം.എം സജീം മാഷേ, എന്തിനാണ് ഇങ്ങനെയൊരു ഒത്തുചേരലിനു ന്യൂസ് കവറേജ് !! ഇതൊരു സംഘടനയോ, പാർട്ടിയോ അതിന്റെ സമ്മേളനമോ ഒന്നുമല്ലല്ലോ :-) പങ്കെടുക്കാൻ താല്പര്യമുണ്ടെന്നറിയിച്ചതിൽ സന്തോഷം.

ജയരാജന്‍ said...

ആശംസകൾ!

[Shaf] said...

ഞ്നും ജൂലായ് രണ്ടാം വാരം ഉണ്ടാകും ..എല്ലാവരേയും കണാന്‍ സന്തോഷം ,,ഞ്നും റെഡി..
സത്യത്തില്‍ ഞാന്‍ ഇത് ഇപ്പോഴാ കണ്ടത് ..നഷ്ടായിപ്പോയേനേ.. ലിങ്ക് തന്ന മൊഗ്രാല്‍ ഉമ്മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
:)

കണ്ണനുണ്ണി said...

നല്ല ഉധ്യമത്തിനു എല്ലാ വിധ ആശംസകളും

അരുണ്‍ കായംകുളം said...

അപ്പു,
സെപ്റ്റംബറില്‍ ഓണത്തിന്‍റെ ഒരാഴ്ച ഞാനും കാണും.വെറേ സമയമാണെല്‍ നേരത്തെ അറിയിക്കണേ.
എറണാകുളം,ആലപ്പുഴ ഇവിടാണേല്‍ ഷുവര്‍!
എന്തായാലും അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.
:)

keralafarmer said...

ജൂലൈ ആണല്ലോ ഏറ്റവും കൂടുതല്‍ പേര്‍ അവധിക്ക് നാട്ടിലുണ്ടാവുക.

മുസാഫിര്‍ said...

അഗ്രജന്‍/അപ്പു . സ്ഥലത്തിനെക്കുറിച്ച് ഏകദേശ ധാരണയായ സ്ഥിതിക്ക് ഒന്നു രണ്ടു ഡേറ്റ് ഓപ്ഷനുകള്‍ കൂടി കൊടുക്കാമോ.ആര്‍ക്കൊക്കെ ഏതൊക്കെ ദിവസങ്ങളില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് അറിയാമല്ലോ .

മി | Mi said...

ജോലീടെ കാര്യത്തില്‍ മിക്കവാറും ഒരു തീരുമാനം ഒടനേ ഉണ്ടാവും! അങ്ങനാണേല്‍ ഞാന്‍ എപ്പ വന്നെന്ന് ചോദിച്ചാ മതി. എവിടാണേലും. അവസാന നിമിഷം കണ്‍ഫര്‍മേഷന്‍ തരുന്നവരെ അങ്ങോട്ട് കയറ്റുമോ? ;)

ജിപ്പൂസ് said...

ഹായ് ഞാന്‍ ബൂജാതനായേനു ശേഷം ആദ്യത്തേ മീറ്റാ.. കൊത്യായിട്ടു പാടില്ല.

പിന്നേ, നിക്ക് ഒരു സംശ്യംണ്ട് ട്ടോ സേട്ടന്മാരേ... റാഗിങ് ഉണ്ടാക്വോ ?ഉണ്ടേല്‍ മ-അസ്സലാമ.നമ്മളില്ല.റാഗിങ് പേടിച്ചോണ്ട് കോളേജിന്റെ പടി പോലും ചവിട്ടാത്തോനാ ഞാന്‍.

ന്നാ ഓക്കെ ട്ടാ അപ്പ്വേട്ടാ..ബേം തീയ്യതീം സലോം പറ. എവ്ടായാലും ഞാന്‍ റെഡി.

അപ്പു said...

UPDATE 3: 4-06-2009

ഓണക്കാലത്തോടനുബന്ധിച്ച് നാട്ടില്‍വച്ച് ബ്ലോഗെഴുത്തുകാരുടെ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കാമെന്ന് നമ്മുടെ ഹരീഷ് തൊടുപുഴയും, ഇക്കാസും എറ്റിരിക്കുന്നു.

വിദേശങ്ങളില്‍ നിന്ന് അവധിക്കു പോകുന്നവരും, ഇവിടെ ഇങ്ങനെയൊരു മീറ്റിനു താല്പര്യം അറിയിച്ചവരും ഹരിഷിന്റെ ഈ പോസ്റ്റ് നോക്കുക. ജൂലൈ 26, ഓഗസ്റ്റ് 9 എന്നിങ്ങനെ രണ്ടു തീയതികളും ഹരീഷ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ വെക്കേഷനുമായി യോജിക്കുന്ന തീയതി അവിടെ കമന്റായി രേഖപ്പെടുത്തിയാല്‍ അവര്‍ക്ക് ഒരു തീരുമാനം എടുക്കുവാന്‍ സഹായകമായിരിക്കും. ഇനി മുതല്‍, ഇതുമായി ബന്ധപ്പെട്ട എല്ലാ കമന്റുകളും, ചര്‍ച്ചകളും ഹരീഷിന്റെ പോസ്റ്റില്‍ രേഖപ്പെടുത്തുവാന്‍ അപേക്ഷ.

മൈന said...

ഈ ആഗ്രഹത്തില്‍ ഞാനും പങ്കുചേരുന്നു.

മൈന said...

ഈ ആഗ്രഹത്തില്‍ ഞാനും പങ്കുചേരുന്നു.

വല്യമ്മായി said...

ആഗസ്റ്റ്5 ആണ് കുടുതല്‍ സൗകര്യം

മുന്നൂറാന്‍ said...

ഈ മീറ്റ്‌ ഞാന്‍ മുടക്കും.
കാരണം എനിയ്‌ക്ക്‌ വരാന്‍ പറ്റില്ലല്ലോ...

നല്ല ആശയം. എല്ലാ ആശംസകളും. നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍
വെക്കേഷന്‍ അഡ്‌ജസ്റ്റ്‌ ചെയ്യാമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. അടുത്ത വര്‍ഷവും ഇങ്ങിനെ വല്ലതുമുണ്ടെങ്കില്‍ നേരത്തേ അറിയിക്കണേ.....

ജിപ്പൂസ് said...

ഹരീഷിന്റെ ഏതു പോസ്റ്റാണു അപ്പ്വേട്ടാ ?
ഡയല്‍ അപ് കണക്ഷനാണേ..പരതിപ്പരതി മടുത്തു.
ഒരു ലിങ്ക് തരികയാണേല്‍ ഉപകാരമായിരുന്നു.

ഏറനാടന്‍ said...

ആഗസ്റ്റില്‍ റമസാന്‍ നോയമ്പുകാലം ആയിരിക്കുമെന്നത് മറന്നുപോയതാണോ എല്ലാവരും? ആഗസ്റ്റ് അവസാനം നാട്ടിലേക്ക് ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. (ഒരു ടിക്കറ്റ് മാത്രം).. :)

അപ്പോഴേക്കും തൊടുപുഴേലോ ബോള്‍ഗാട്ടീലോ മീറ്റ് തീര്‍ന്നിട്ടുണ്ടാവുമല്ലോ.. അപ്പോള്‍ മലബാറ് ഏരിയാ ബ്ലോഗേഴ്സ് താല്‍‌പര്യമുണ്ടെങ്കില്‍ ആള്‍ കേരളാ ബ്ലോഗേഴ്സ് (എന്‍ ആര്‍ ഐ സ്പെഷ്യല്‍) എല്ലാവര്‍ക്കും ഒന്നൂടെ കാപ്പാട് ബീച്ചിലോ കടവ് റിസോര്‍ട്ടിലോ ഒന്നൂടെ ഒന്ന് മീറ്റിയാലോ?

എന്താ അഗ്രഗേറ്റ് മോഡറേറ്റേഴ്സിന്റെ ഒപ്പീനിയന്‍? ഇനി ഇങ്ങനെ ഒരു സജഷന്‍ വെച്ചതിന്‌ എന്നെ തല്ലരുത്, ഞാന്‍ നന്നാവൂല്ലാട്ടോ.. :)

ലതി said...

വൈകി.
ഹരീഷ് പറഞ്ഞപ്പോഴാ ഈ വിശേഷങ്ങള്‍ അറിഞ്ഞത്.ചെറായിയിലേയ്ക്ക് സ്വാഗതം. എറണാകുളത്ത് നിന്നും 45 മിനിറ്റ് യാത്ര. ചെറായി ബീച്ചില്‍ തന്നെ മീറ്റും ഈറ്റുംസംഘടിപ്പിക്കാം. എല്ലാവരും വന്നോളൂ. (നിരക്ഷരന്‍ ഇപ്പോള്‍ വിളിച്ചിരുന്നു) മണികണ്ഠനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി നിങ്ങളെല്ലാവരും തീരുമാനമെടുത്തോ. ഹരീഷിന്റെ തൊടുപുഴ ഒത്തിരി ഇഷ്ടമാ. ഹരീഷ് കഴിഞ്ഞ മീറ്റ് എത്ര ഹൃദ്യമായി സംഘടിപ്പിച്ചു!ഹൃദയത്തില്‍ തൊട്ട സല്‍ക്കാരം! ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു റോള്‍ മോഡല്‍ (ഹരീഷ്) ഉണ്ട്. ബോള്‍ഗാട്ടിയിലെപ്പോലെ വന്‍ തുക മുടക്കാതെ ഈറ്റ് തയ്യാറാക്കാം എന്ന ഉറപ്പും തരാം.എന്തു പറയുന്നു?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇപ്പോഴാണു കണ്ടത്..
ലീവ് ശരിയായാൽ ജൂലായ് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നാട്ടിലുണ്ടാവുമെന്ന് കരുതുന്നു.

hAnLLaLaTh said...

തീരുമാനത്തില്‍ എത്തിയതിന് നന്ദി...

അപ്പോള്‍ നമ്മുടെ മീറ്റ് ചെറായില്‍..!!

ഇനി ദിവസം കൂടെ തീരുമാനിക്കാന്‍ താമസം ഉണ്ടാകില്ലെന്ന് കരുതുന്നു... :)...

ആർപീയാർ | RPR said...

എല്ലാവിധ ആശംസകളും..
ഇത്തവണ നാട്ടിലേക്കില്ല...

:(

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മീറ്റ് “മദ്യ” കേരളത്തില്‍ തന്നെ വേണം.
:)

(വരാന്‍ പറ്റാത്തതിലെ കുശുമ്പ് ഉണ്ട്)

ബ്ലോത്രം said...

ബ്ലോഗ് മീറ്റിന് എല്ലാവിധ പിന്തുണയും സഹായ സഹകരണണങ്ങളും “ബ്ലോത്രം” വാഗ്ദാനം ചെയ്യുന്നു. ഈ മീറ്റിന്റെ ഒഫീഷ്യല്‍ മീഡിയ ആവാനും ഇതിന്റെ എല്ലാ വാര്‍ത്തകളും അപ്പോഴപ്പോള്‍ ബൂലോകരെ അറിയിക്കാനും ബ്ലോത്രം ഉണ്ടാകുമെന്ന് സന്തോഷപൂര്‍വ്വം അറിയിച്ച് കൊള്ളുന്നു.

- ബ്ലോത്രം പത്രാധിപര്‍.

വായിക്കുക... വരിക്കാരാവുക...
പ്രചരിപ്പിക്കുക...

“ബ്ലോത്രം”

ബ്ലോഗിലെ ആദ്യത്തെ പത്രം.

kadathanadan said...

ആശംസകൾ . മീറ്റിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കും

അഞ്ചല്‍ക്കാരന്‍ said...

ഹതു ശരി.
ഇങ്ങിനെയൊരു ആഘോഷം ഇവിടെ നടക്കുന്നുണ്ടായിരുന്നോ?

അഭിവാദനങ്ങള്‍!

കലേഷ് കുമാര്‍ said...

യു.ഏ.ഈ മീറ്റ് നാട്ടില്‍ - നല്ല കാര്യം.
പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്.ഇപ്പഴത്തെ ബ്ലോഗറുമ്മാരില്‍ 90% പേരേയും അറിയില്ല. എല്ലാവരെയും പരിചയപ്പെടാനും സാധിക്കുമല്ലോ!
സംഘാടകര്‍ ആരൊക്കെയാ?
ബാംഗ്ലൂരും കുറച്ച് ബ്ലോഗറുമ്മാരുണ്ട് - വേണമെന്നുണ്ടെങ്കില്‍ എല്ലാര്‍ക്കും പങ്കെടുക്കാന്‍ കഴിയും....
മീറ്റ് തീരുമാനിച്ചിട്ട് വിവരങ്ങള്‍ പോസ്റ്റ് ചെയ്യ്.
ഒട്ടും വരാന്‍ കഴിയാത്ത അവസ്ഥകളൊന്നുമില്ലേല്‍ തീര്‍ച്ഛയായും വരാം....

(ഈ ബ്ലോഗിലെന്തിനാ കമന്റ് മോഡറേഷന്‍?)

vidurar said...

Ok all intesting articles

keep writing