വീണ്ടും ഒരു ശൈത്യകാലം ഇതാ വന്നു പടിവാതിക്കലെത്തി നിൽക്കുന്നു.
നല്ല കാലാവസ്ഥ, ഇഷ്ടം പോലെ അവധികൾ, കുട്ടികൾക്ക് സ്കൂൾ ഒഴിവ്....
അപ്പോൾ പതിവുപോലെ ഒന്നു ഒത്തുകൂടേണ്ടേ? കുറേ നേരം ഒന്നിച്ചിരിക്കാം, പരിചമില്ലാത്തവർക്ക് പരിചയപ്പെടാം, പരിചയമുള്ളവർക്ക് വീണ്ടും ഒരു കുടുംബസംഗമത്തിന്റെ സന്തോഷം ആസ്വദിക്കാം. എന്തുപറയുന്നു?
പുതിയതായി ബ്ലോഗെഴുത്തും വായനയും തുടങ്ങിയവർ ഈ ഒത്തുചേരലിൽ പങ്കെടുക്കുന്നതിനു യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ല. ഒരു ഫോർമാലിറ്റിയും ഇല്ലാത്ത ഒരു ഒത്തുചേരലാണിതെന്ന് നിങ്ങൾക്ക് നേരിൽ മനസ്സിലാവും. കുടുംബമായി ഇവിടെ താമസിക്കുന്നവർ അവരേയും കൂട്ടിക്കൊള്ളുക.
ഇതിപ്പോൾ 2009 ൽ രണ്ടാമത്തെ പിക്നിക്കാണ് എന്നതു മറക്കുന്നില്ല.
എങ്കിലും എല്ലാവരുടെയും ആഗ്രഹം പരിഗണിച്ച് ഈ വർഷം അവസാനിക്കുന്നതിനു മുമ്പു തന്നെ
ഒന്നുകൂടി ഒത്തുചേരാം എന്ന് ആഗ്രഹിക്കുന്നു.
അതിനായി ഒരു തീയതിയും സ്ഥലവും താഴെപ്പറയുന്നു; ഒപ്പം എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് സ്വാഗതം.
തീയതി : ഡിസംബർ 18, 2009 വെള്ളിയാഴ്ച
സ്ഥലം : സഫാ പാർക്ക്, ഷെയ്ഖ് സായിദ് റോഡ്, ദുബായ്
സമയം രാവിലെ 9:30 മുതല്‍ വൈകിട്ട് 6:30 വരെ
സമയം രാവിലെ 9:30 മുതല്‍ വൈകിട്ട് 6:30 വരെ
(നല്ല തണലും, ഇഷ്ടം പോലെ സ്ഥലവും ഉണ്ടെന്നതാണ് ഈ പാർക്ക് തിരഞ്ഞെടുക്കാൻ കാരണം, രാവിലെ ഒത്തുകൂടിയാൽ പാർക്കിങ്ങിനും വിഷമം ഉണ്ടാവില്ല)
ഇതുവരെ കൂടിയതിൽ നിന്നൊക്കെ ഒരല്പം വ്യത്യസ്തമായി ഇതൊരു നല്ല പിക്നിക്കായി മാറ്റുന്നതിനാണ് ഇത്തവണ നമ്മൾ ശ്രമിക്കുന്നത്. അതിനായി വാഴക്കോടനും കൂട്ടരും കുറേ ഗെയിമുകൾ / തമാശപ്പരിപാടികൾ ഒക്കെ ആസൂത്രണം ചെയ്യുന്നുണ്ട്. അതൊക്കെ പുറകാലെ അറിയിക്കാം.
കൂട്ടത്തിൽ ‘ഇത്തിരിവെട്ടം’ റഷിദ് എഴുതി പബ്ലിഷ് ചെയ്ത ‘സാർത്ഥവാഹക സംഘത്തോടൊപ്പം’ എന്ന ചരിത്ര നോവലെന്നോ കഥയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന പുസ്തകത്തിന്റെ ലളിതമായ ഒരു പ്രകാശനവും നടത്തണം എന്ന് ആഗ്രഹിക്കുന്നു.
ആദ്യമായി ഈ ദിവസം ഇവിടെ വന്നുചേരുവാൻ സാധിക്കുന്ന എല്ലാവരും ഇവിടെ കമന്റുകളായി അഭിപ്രായങ്ങൾ എഴുതുവാൻ അഭ്യർത്ഥിക്കുന്നു.
==========================================
മീറ്റിന്റെ പ്രധാന സംഘാടകരെ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്:
വാഴക്കോടൻ (മജീദ്) : 0505157862
പകൽക്കിനാവൻ (ഷിജു) : 0506854232
സുൽ (സുൽഫിക്കർ) : 0506386521
========================================
മീറ്റിൽ സംബന്ധിക്കും എന്ന് ഇതുവരെ പറഞ്ഞവർ:
1. അപ്പു & ഫാമിലി - 2+2
2. കിച്ചു & ഫാമിലി - 2+1
3. കൈതമുള്ള് & ഫാമിലി - 2
4. ഇത്തിരിവട്ടം - 1
5. അഗ്രജൻ & ഫാമിലി - 2+2
6. സുൽ & ഫാമിലി - 2+2
7. വാഴക്കോടൻ & ഫാമിലി - 2+2
8. പകൽകിനാവൻ & ഫാമിലി - 2+1
9. കുഴൂർ വിത്സൺ & ഫാമിലി - 2+1
10. വിശാലമനസ്കൻ & ഫാമിലി - 2+2
11. ഇടിവാൾ - 1
12. രാധേയൻ 2 + 2
13. ശിഹാബ് മൊഗ്രാൽ 1
14. ഷാഫ് 1
15. പുള്ളിപ്പുലി 1
16. രവീഷ് 2 + 1
17. സുനിൽ പണിക്കർ 1
18. വഴിപോക്കൻ ദിനേശ് 1
19. ജിമ്മി + 2 സുഹൃത്തുക്കൾ - 3
20. പാണ്ടവാസ് - 1
21. അനിൽ ശ്രീ 2 + 2
22. പുത്തലത്ത് വിനോദ് - 1
23. ഹരിയണ്ണൻ 2 + 2
24. കനൽ മൂസ 2 + 1
25. സഹയാത്രികൻ - 1
26. Pleasureblue - 1
27. ശശി എരകപ്പുല്ല് - 1
28. സഹവാസി - 1
29. പ്രശാന്ത് - 1
30. ചന്ദ്രകാന്തം, പാർത്ഥൻ 2+ 2
31. നമസ്കാർ - 1
32. ഉഗാണ്ട രണ്ടാമൻ - 1
33. കുറ്റ്യാടിക്കാരൻ - 1
34. അനിലൻ - 1
35. ശ്രീരാഗ് + ലഡുക്കുട്ടൻ 2
36. നിഷാദ് കൈപ്പള്ളി - 1
37. രഞ്ജിത് ചെമ്മാട് - 1
38. അഞ്ചൽക്കാരൻ 1 + 2
39. ഏറനാടൻ - 1
40. കാട്ടിപ്പരുത്തി (ചിരിയോട് കൂടിയത്) - 1
41. ബിനോയ് 2+2
42. പാര്‍പ്പിടം 2
43. ശരത് എം ചന്ദ്രന്‍ 1
40. കാട്ടിപ്പരുത്തി (ചിരിയോട് കൂടിയത്) - 1
41. ബിനോയ് 2+2
42. പാര്‍പ്പിടം 2
43. ശരത് എം ചന്ദ്രന്‍ 1
44. കൂവിലൻ - 1
45. നിലാവു പോലെ 2
46. പരദേശി - 1
47. വരവൂരാൻ 1
48. ഹാരിസ് 2
49. നിയാസ് 2
50. പുരികപുരാണം - സയാദ് 1
51. വശംവദൻ - 1
52. പ്രിയ 2
53. ഉമ്പാച്ചി 1
54. നജൂസ് 1
55. ഉഷശ്രീ (കിലുക്കാംപെട്ടി)1
56. ആര്‍ബി 1
57. OpenThoughts 1
58. മഷിത്തണ്ട് (രാജേഷ് ചിത്തിര)2
59. സൈനുദ്ധീന്‍ ഖുറൈഷി 1
60. ഖാന്‍പോത്തന്‍കോട് 1
61. മലബാര്‍ കാര്‍സ് 1
62. മുസ്തഫ പെരുമ്പറമ്പത്ത് 1
63. കുറുമാന്‍ - സിങ്കിള്‍ 1 :)
--------------------------------------------
ഇത് വരെ ഹാജര്‍ വെച്ചവര്‍.
വലുത് : 88
ചെറുത് : 27
ആകെ മൊത്തം ടോട്ടല്‍ : 115
--------------------------------------------
അപ്ഡേറ്റുണ്ട്:
1. ഷേയ്ക്ക് സായിദ് റോഡ് വഴി വന്നുപെടാനുള്ള സൌകര്യം, പാർക്കിങ്ങ് സൌകര്യം, തുടങ്ങിയ സൌകര്യങ്ങൾ കണക്കിലെടുത്ത് ഗേയ്റ്റ് # 2 ആണ് ബെറ്റർ.
2. രണ്ടുവയസ്സിന് മുകളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും റ്റിക്കറ്റെടുക്കണം. റ്റിക്കറ്റൊന്നിന് 3 ദിർഹം.
3. ഉടനേ അപ്ലോഡ് ചെയ്യാൻ പോകുന്ന ലൊക്കേഷൻ മാപ്പിൽ കുന്ദംകുളം ഉണ്ടായിരിക്കുന്നതല്ല.
കുട്ടികളെ മാപ്പ്...മാപ്പ്...മാപ്പ്...
ദുബായ് മീറ്റ് സമയ വിവര പട്ടിക:
മീറ്റിനു നേരത്തിനും കാലത്തിനും എത്തണമെന്നാഗ്രഹിക്കുന്നവര്‍ കാലത്ത് 9.30 നു തന്നെ സഫാ പാര്‍ക്കില്‍ എത്തിചേരേണ്ടതാണ്. സംഭവദിവസം സഫാപാര്‍ക്കില്‍ മറ്റു രണ്ടു മീറ്റുകള്‍ ഉണ്ടെന്നാണ് അറിയുന്നത്. പാര്‍ക്കിങ്ങ് സൌകര്യം തരപ്പെടുത്തുന്നതിനായി നേരത്തെ എത്തിച്ചേരാന്‍ താല്പര്യപ്പെടുന്നു.
കാലത്ത് 10.00 മീറ്റ് തുടങ്ങും
പിന്നെ പരിചയപ്പെടും/പരിചയപ്പെടുത്തും
കാലത്ത് 11:00 മണിക്ക് ഇത്തിരിവെട്ടം (റഷീദ് ചാലില്‍) എഴുതിയ “സാര്‍ത്ഥവാഹക സംഘം” എന്ന കൃതിയുടെ പ്രകാശനം.
12:15 ന് ഹാവ് എ ബ്രേക്
1:00 അറ്റാക് ദ ഫുഡ്
1:30 വാഴക്കോടന്‍ ഗെയിംസ്
4:30 മീറ്റ് ഒടുക്കം
4:30 മുതല്‍ 6:30 വരെ യാത്രപറയലും പിരിഞ്ഞു പോകലും