Showing posts with label മാണിക്യം. Show all posts
Showing posts with label മാണിക്യം. Show all posts

Thursday, November 12, 2009

യൂയേയിയിലും മാണിക്യം!

ബന്ധുജനങ്ങളേ,

“ജോച്ചി“ അബുദാബിയില്‍ ലാന്‍ഡ് ചെയ്ത് ഷാര്‍ജയിലെ കൂട്ടിലണഞ്ഞു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ പൊടിഞ്ഞ സന്തോഷാശ്രു ചൂണ്ടുവിരല്‍ കൊണ്ട് തുടച്ച് കളയാന്‍ വിഫല ശ്രമം നടത്തിക്കൊണ്ടാണിതെഴുതുന്നത്.


അപ്പോ എന്താ ഒന്നൂടി കൂട്വല്ലേ?

സൌകര്യമായി എത്താനും മീറ്റാനും പറ്റിയ സ്ഥലം ഷാര്‍ജ എക്സ്പോ സെന്ററാണെന്നും അവിടെ ഇപ്പോള്‍ ബുക്ക് ഫെയര്‍ നടക്കുന്നതിനാല്‍ ‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം‘ എന്ന പഴഞ്ചൊല്ല് സ്വാര്‍ഥകമാക്കാമെന്നും ചെല വെവര ദോഷികള്‍ അഡ്വൈസ് ചെയ്യുന്നു.

മീറ്റാന്‍ മാത്രല്ല ഈറ്റാനും സൌകര്യമുണ്ടവിടെ എന്ന് വിശാലന്‍.


അപ്പോ ഇന്ന് വൈകീട്ട് 7 മണിക്ക്.....
ന്താ?