പതുവുപോലെ തന്നെ ഞാന്‍ കൃത്യമസയത്ത് വഴി തെറ്റാതെ മീറ്റിങ്ങ് സ്ഥലമായ സബീല്‍ പാര്‍ക്കിലെത്തി. ബ്ലോഗ് വായനക്കാരന്‍ ആയ അനസിനെയും ഒപ്പം കൂട്ടിയാണ് പോയത്.

അംഗബലം കൊണ്ടും ആയുധം കൊണ്ടും നോക്കിയാല്‍ ഈ മീറ്റിനെ വെല്ലാനാവുന്ന മറ്റൊരു മീറ്റ് യൂയേയീ മലയാളയാളം ബ്ലോഗര്‍മാര്‍ നടത്തിയിട്ടില്ലെന്നു തോന്നുന്നു. അത്രയ്ക്ക് ജനമുണ്ടായിരുന്നു. ഒട്ടേറെ നവാഗതരുമുണ്ടായിരുന്നതിനാല്‍ ബ്ലോഗര്‍മാരെ കൈപ്പള്ളി ആങ്കര്‍ ചെയ്ത സെഷനില്‍ പരിചയപ്പെടുത്തി. ആള്‍ക്കൂട്ടം ഒരുമാതിരി ചോദ്യങ്ങള്‍ ചോദിച്ച് മിക്കവരെയും വിരട്ടിക്കളഞ്ഞു എന്നു വേണം പറയാന്‍.
സാമ്പിള്‍
എന്താ പേര്?
ബ്ലോഗരാജന്‍.
താന്‍ എന്തിനാ ബ്ലോഗ് എഴുതുന്നത്?
അബദ്ധം പറ്റിപ്പോയതാ, ഇനി എഴുതില്ല സാര്‍.
സുമാര്‍ എത്ര നീളം തന്റെ ഒരു പോസ്റ്റിനു വരും?
അത്...
ശരി പോ..

ബരാക്ക് ഒബാമയുടെ സ്ഥാനാരോഹണച്ചടങ്ങിലോ വേള്‍ഡ് കപ്പ് ഫുട്ട്ബാളിലോ കാണാത്ത തരം ക്യാമറകള്‍ കണ്ട് അന്തം വിട്ട് പാര്‍ക്കിലുണ്ടായിരുന്നവര്‍ വന്ന് എത്തിനോക്കിയിട്ട് പോകുന്നുണ്ടായിരുന്നു. ഇടയ്ക്കു കൂടി ഉണ്ണിയപ്പം, ചായ, വറുത്ത
കപ്പലണ്ടി ഒക്കെ വന്നു പോയി

ചെറിയൊരു പ്രെയര്‍ ബ്രേക്കിനു ശേഷം ലഞ്ച് ബ്രേക്കായി. ശശിയേട്ടന്റെ സംവിധാനത്തില്‍ എത്തിച്ച തലശ്ശേരി ബിരിയാണിയും വെജ് പുലാവുമായിരുന്നു മെനുവില്‍.

ഊണിനുശേഷം പുസ്തകച്ചന്ത ഒരുങ്ങി. ലാപ്പുട, വിഷ്ണുപ്രസാദ്, ലീല എം ചന്ദ്രന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, സിമി ഫ്രാന്‍സിസ്, ശ്രീജ ബലരാജ് എന്നിവരുടെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. പരിപാടിയുടെ മുഖ്യ കാര്‍മ്മികന്‍ ഹരിയണ്ണന്‍ വിശദറിപ്പോര്‍ട്ട് പുസ്തകച്ചന്തയെപ്പറ്റി എത്തിക്കാമെന്നേറ്റിട്ടുണ്ട്.


ശേഷം കൊച്ചു വര്‍ത്തമാനങ്ങളായി... അതുല്യ ഇടയ്ക്ക് നാട്ടില്‍ നിന്നും വിളിച്ച് സാവിയോയ്ക്കു വേണ്ടി സംഭാവനകള്‍ പിരിയ്ക്കുന്നുണ്ടെങ്കില്‍ എത്തിക്കാം എന്ന് ഏറ്റതിനെത്തുടര്‍ന്ന് ബക്കറ്റു പിരിവിലൂടെ (ബക്കറ്റില്ലാത്തതിനാല്‍ ഒരു കാലി റ്റിഷ്യൂബോക്സിലായിരുന്നു പിരിവ്) ഏതാണ്ട് പതിനായിരം ഇന്ത്യന്‍ രൂപയോളം പിരിഞ്ഞു കിട്ടി.

ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ പോസ് ചെയ്യുന്നവരോ ഫോട്ടോഗ്രാഫര്‍മാരോ കൂടുതല്‍ എന്ന സംശയം ഇപ്പോഴും മാറിയിട്ടില്ല.
.jpg)
ബുക്കിന്റെ പേരുമാറ്റി നിലവിളിയെക്കുറിച്ചുള്ള കഥകള്‍ എന്നാക്കണം. പേരിലെ കടം അറം പറ്റിയെന്നാ തോന്നുന്നത് പലരും കാശു പിന്നെത്തരാം എന്നു പറയുന്നല്ലോ?
.jpg)
ആജൂ, വിഷ്ണുപ്രസാദിന്റെ ശൈലിയാണോ ലാപ്പുടയുടെ ശൈലിയാണോ നിനക്ക് കൂടുതല്‍ ഇഷ്ടം?
.jpg)
ദാ ഈ പേജു വായിച്ചാലുണ്ടല്ലോ ശിവപ്രസാദേ, ആരും കരഞ്ഞു പോകും. ഒരു കോപ്പി വാങ്ങെന്നേ.
.jpg)
ഇരട്ടത്തോക്കുകാരനെ നമ്മള്‍ കൌബോയ് സിനിമകളിലും രജനീകാന്ത് പടത്തിലും ഒക്കെ കണ്ടിട്ടുണ്ട്. ഇരട്ടക്ക്യാമറക്കാരനെ ആരെങ്കിലും കണ്ടിട്ടുണോ? ഇത് സാക്ഷി.
.jpg)
നിതിന്‍ വാവയ്ക്ക് പരീക്ഷകാരണം വരാന്‍ പറ്റിയില്ല, പകരം തന്റെ ശിഷ്യനെയാണ് അയച്ചത്.
.jpg)
ഹാവൂ, കോളറിനു പിടിച്ചു വിരട്ടേണ്ടി വന്നെങ്കിലെന്താ, ബുക്കിന്റെ കാശ് മൊത്തം പിരിഞ്ഞുകിട്ടി.
കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍. വിശദറിപ്പോര്‍ട്ടുമായി പലരും വരുന്നുണ്ട്.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ