Wednesday, March 14, 2007

ഒരു മീറ്റ്‌ കൂടിയായാലൊ?

നമ്മളുടെ കഴിഞ്ഞ ഒത്തുകൂടല്‍ 'കൊടകര പുരാണം' പ്രകാശനമായിരുന്നുവല്ലൊ! വ്യാഴാഴ്ച വൈകുന്നേരമായതുകൊണ്ടും ഔപചാരികമായ ചടങ്ങായതു കൊണ്ടും പലരുമായും സംവദിക്കാന്‍ പോലും ഒത്തില്ല.. പലര്‍ക്കും അന്ന് എത്താനും പറ്റിയില്ല.

പിന്നെ ഇപ്രാവശ്യത്തെ 'ഇന്‍ഡിക്‌ ബ്ലൊഗേര്‍സ്‌‌ അവാര്‍ഡ്‌' ജേതാവും യൂറോപ്യന്‍ സ്വപ്നങ്ങളുടെ രചയിതാവും, എല്ലാറ്റിനുമുപരി എല്ലാവരുടെയും പ്രിയങ്കരനുമായ ശ്രീ.കുറുമാനെ അനുമോദിക്കാന്‍ ഈ അവസരം നമുക്ക്‌ ഉപയൊഗിക്കാം. അതിനപ്പുറം മറ്റുപലതും..

അഭിപ്രായങ്ങള്‍ കമന്റുകളായി കുറിക്കുക. താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിക്കണം:

1. സ്ഥലം
2. തീയതി
3. ദൈര്‍ഘ്യം
4. കാര്യപരിപാടികള്‍
5. മറ്റുള്ളവ...

കമന്റുകള്‍ മുഴങ്ങട്ടെ!!

33 comments:

അത്തിക്കുര്‍ശി said...

നമ്മളുടെ കഴിഞ്ഞ ഒത്തുകൂടല്‍ 'കൊടകര പുരാണം' പ്രകാശനമായിരുന്നുവല്ലൊ! വ്യാഴാഴ്ച വൈകുന്നേരമായതുകൊണ്ടും ഔപചാരികമായ ചടങ്ങായതു കൊണ്ടും പലരുമായും സംവദിക്കാന്‍ പോലും ഒത്തില്ല.. പലര്‍ക്കും അന്ന് എത്താനും പറ്റിയില്ല.

പിന്നെ ഇപ്രാവശ്യത്തെ ഇന്‍ഡിഷ്‌ ബ്ലോഗ്‌ അവാര്‍ഡ്‌ ജേതാവും യൂറോപ്യന്‍ സ്വപ്നങ്ങളുടെ രചയിതാവും, എല്ലാറ്റിനുമുപരി എല്ലാവരുടെയും പ്രിയങ്കരനുമായ ശ്രീ.കുറുമാനെ അനുമോദിക്കാന്‍ ഈ അവസരം നമുക്ക്‌ ഉപയൊഗിക്കാം. അതിനപ്പുരം മറ്റുപലതും..

അഭിപ്രായങ്ങള്‍ കമന്റുകളായി കുറിക്കുക. തെഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിക്കണം:

1. സ്ഥലം
2. തീയതി
3. ദൈര്‍ഘ്യം
4. കാര്യപരിപാടികള്‍
5. മറ്റുള്ളവ...

കമന്റുകള്‍ മുഴങ്ങട്ടെ!!

Rasheed Chalil said...

ഞാന്‍ റെഡി... എപ്പോഴും. ഫൂള്‍ സപ്പോര്‍ട്ടോടെ.

Rasheed Chalil said...

ആദ്യ കമന്റ് ഞാന്‍ മുഴക്കിയിരിക്കുന്നു.
യു യെ ഇ ബൂലോഗകൂടെപ്പിറപ്പുകളേ അഭിപ്രായം അറിയിക്കൂ‍.

ഏറനാടന്‍ said...

ഞാനും എപ്പഴേ റെഡി. പക്ഷെ, ശ്രീ. കുറുമാന്‍ ദുബായിലെ കരാമനിവാസിയായതിനാലും ബൂലോഗരില്‍ ഭൂരിഭാഗവും ദുബായ്‌ താലൂക്കില്‍ ആയതിനാലും പരിപാടി ഷാര്‍ജയില്‍ വെക്കാതെ ദുബായിലെ ഏതേലും മുക്കില്‍ ആക്കണമെന്ന് താണുകേണപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.

(ദുബായ്‌ ബൂലോഗര്‍ കൈയ്യടിച്ചു പാസ്സാക്കൂ....)

ഇടിവാള്‍ said...

ഐഡിയ ഈസ് ഗുഡ്.. ബട്ട് ലുങ്കി ഇസ് മൈന്‍ ;)

എന്നെ ആദരിക്കാന്‍ പരിപാടിയുണ്ടെങ്കില്‍ ഞാന്‍ റെഡി!

പകലു വേണോ വൈകീട്ടു വേണോ (പകലു മതീന്ന എന്റെ അഭിപ്രായം)...

2 മണിക്കൂര്‍ ‍ പ്രോഗ്രാം മതിയോ അതോ ഉമ്മല്‍ കോയിന്‍ നടന്നപോലെ ഫുള്‍ ഡേ വേണോ...

അധികം പ്രസംഗങ്ങളും (അധികപ്രസംഗം അല്ല) , പത്രാസുകളുമില്ലാത്ത ഒരു ഫാമിലി ഒത്തുചേരല്‍ പോരേ?

ആദരിക്കുന്ന ചടങ്ങുള്ളതിനാല്‍, സ്റ്റേജു വേണ്ടിവരുമോ ?

കരാമയിലുള്ള ഇബ്രഹിമി റസ്റ്റോറന്റിന്റെ മുകളില്‍ തരക്കേടില്ലാത്തൊരു ഹാളുണ്ട്. സ്റ്റേജുമുണ്ട്.. അവിടെയാവുമ്പോ, ബുഫേ 30-40 പേര്‍ ഉണ്ടെങ്കില്‍ ഹാളു ഫ്രീയായി ഉപയോഗിക്കാം.
(ഞങ്ങള്‍ കോളേജ് അലുംനി ഫങ്ക്ഷന്‍ അവിടെയാ നടത്തിയത്.. തരക്കേടില്ല..)

30-35 ദിര്‍ഹത്തിനു നല്ല ബുഫേയും കിട്ടും.. വയറുള്ളവര്‍ക്ക് മുതലാക്കാം ;

മാര്‍ച്ച് 23 നോ 30 നോ വെള്ളിയാഴ്ച ദിവസം നടത്താം.. 11 മണിക്ക് അവിടെ എത്തിച്ചേരാം..അവര്‍ ഹോട്ടല്‍ തുറന്നു തരും...

ജുമാ നമസ്കാരശേഷം 2 മണിക്ക് “ഞം ഞം..“ തുടങ്ങി 3 മണിക്ക് അടിച്ച് പിരിയാം...

ഒരു പക്ഷേ, ബൂലോഗത്തെ ഇപ്പോഴുള്ള കുത്തിത്തിരിപും, ഗ്രൂപ്പുകളും, തൊഴുത്തില്‍കുത്തും, തമ്മില്‍ തല്ലും, തെറിവിളിയും, എല്ലാം മൂലം ബ്ലോഗിങ്നേ വേണ്ടാ എന്നു കരുത് മാറി നില്‍ക്കുന്ന പല പുലികളേയും ഒന്നു റീഫ്രഷ് ആക്കാന്‍ ഈ മീറ്റിനു കഴിഞ്ഞാലോ...

അപ്പോ ഓരോരുത്തരായി ഹാജര്‍ വക്കാം ല്ലേ..

അതിനു മുന്‍പ് ഡേറ്റ് സ്ഥലം തീരുമാനിക്കാം...

എല്ലാരുമൊന്നു ഉത്സാഹിച്ചേ...

ഉമ്മല്‍കോയിന്‍ മീറ്റില്‍ നടന്ന പോലുള്ള വിവാദങ്ങളൊന്നും ഉണ്ടാക്കാതെ ഞാന്‍ നോക്കിക്കോളാം ...(ഇതിനര്‍ത്ഥം ഉമ്മല്‍ കോയിനില്‍ പ്രശ്നമുണ്ടാക്കിയത് ഞാനാണെന്നല്ല ട്ടോ)

മറിച്ച് നല്ല ചൂരല്‍ വടിയുമായി അലമ്പുണ്ടാക്കുന്നവരെ ശരിയാക്കാന്‍ ഞാന്‍ റഡീ..

ഞാനും ദില്‍ബനും സങ്കുവും ഇതിനു ഉത്സാഹിക്കാന്‍ റഡീയാണെന്നു പ്രഖ്യാപിക്കുന്നു! (നിങ്ങക്കൊക്കെ സമ്മതമാണേല്‍ ഞാന്‍ പ്രധാനമന്ത്രി ആവാം, വേണമെങ്കില്‍..എന്ന ട്യൂണില്‍..)

Rasheed Chalil said...

ഹാജര്‍... ഹാജര്‍... ഹാജര്‍...

ഫുള്‍ സപ്പോര്‍ട്ട്... ഞാനും ഉത്സാഹിക്കാന്‍ റെഡി.

പ്രധാനമന്ത്രി അങ്ങനെത്തന്നെയാവാട്ടേന്നെ..

ഏറനാടന്‍ said...

ഇടിവാള്‍ജീ കീ ജയ്‌! പ്രധാനമന്ത്രീജീ കീ ജയ്‌!
സമ്മതം നൂറുനൂറു സമ്മതം.
ഗഡി തന്നെ ഇടി തടുക്കാനുള്ള ഗഡി.
എന്റെ ഹാജര്‍ ഞാനിട്ടിരിക്കുന്നു.
:)

സുല്‍ |Sul said...

ഇന്‍ഡോറാണോ ഔട്ട്ഡോറാണോ നല്ലത്?

ഏതെങ്കിലും പാര്‍ക്കിനെ പറ്റി ആലോചിച്ചാലൊ? ബുഫെ വേണേല്‍ കാറ്ററിങ് സര്‍വീസിലും കായ്കും എന്നാണല്ലൊ.

(ഇത്തിരിയുടെ ഹാജറിന് ഒത്തിരി വിലകൊടുക്കല്ലേ. പനിയുണ്ടോ എന്നാദ്യം പറയുക പിന്നെ ഹാജര്‍)

-സുല്‍

അതുല്യ said...

ദില്‍ബുവേ.. ലോഹ ഭാഗ്യം ന്ന് ഒക്കെ പറയണ പോലെ എന്തൊക്കെയോ തെളിഞ്ഞു കാണുന്നു നിന്റെ നക്ഷത്ര രാശിയിലു. . സ്വര്‍ണ്ണം കെട്ടിച്ച രുദ്രാക്ഷം പുതിയേ മോഡലു ഡമാസിലു വന്നിട്ടുണ്ട്‌. :)

ദേവന്‍ പ്രസംഗിച്ചില്ലെങ്കില്‍ പരിപാടി നടത്തുന്നതല്ല. ബ്ലോഗ്ഗ്‌ ഭഗോതിയാണേ ഞാന്‍ മുടക്കും.

atulya

ഇടിവാള്‍ said...

അതുല്യേച്ചിയെപ്പോലുള്ള ഞെരിപ്പന്‍ ഓര്‍ഗനൈസര്‍മാരുള്ളപ്പോ ഞങ്ങളു കേറി ഓവര്‍ടേക്ക് ചെയ്യണോ.. ച്യാച്ചി ഇതു ഏറ്റെടുത്ത് ഗംഭീരമാക്കി തരില്ല്യേ.. ?

Kalesh Kumar said...

അ തിക്കുറിശീ,

ഒരു ശംശയം : ഇന്‍ഡിഷ് അവാര്‍ഡോ? ഇന്‍ഡിഷ് എയര്‍ വേയ്സ് എന്ന് കേട്ടിട്ടുണ്ട്!
ഒന്നൂടൊന്ന് നോക്ക്!

അതൊക്കെ പോട്ടെ. എല്ലാരും കൂടുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. അത്തിക്കുറിശ്ശി മുന്‍‌കൈ എടുത്തതില്‍ ഒരുപാട് സന്തോഷവും ഉണ്ട്. കൂട്ടായ്മ എന്നത് എന്താണെന്ന് യൂ.ഏ.ഈ യിലെ ബ്ലോഗറുമ്മാര്‍ ലോകത്തിന് കാണിച്ചുകൊടുക്കട്ടെ!

ഇടി മേന്നെ മുണ്ടിട്ട് പിടിക്കണമെന്ന് ഞാന്‍ കരുതിയിരുന്നതാ... ദാ ഇപ്പം അതിനുള്ള അവസരമാ!

കൂടപ്പിറപ്പുകളേ, നിങ്ങളെയെല്ലാം ഞാന്‍ മിസ്സ് ചെയ്യുന്നു!

ഏറനാടന്‍ said...

ച്യാച്ചിയേ, നമുക്കീ മീറ്റിന്‌ ജ്യോതിഷരത്‌നം ആറ്റുകാല്‍ രാധാകൃഷ്‌ണണ്ണനെ വരുത്തിയാലോ? ബൂലോഗരുടെ ഭാവീം ഭൂതപ്രശ്‌നോം ഒക്കെ വര്‍ത്തമാനത്തിനിടേല്‌ പറഞ്ഞോളും.
വാട്‌ ഡു യൂ സേയ്‌?

അത്തിക്കുര്‍ശി said...

നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം..

ഇടീ.. ഒരു റിഫ്രഷ്‌ മീറ്റ്‌ തന്നെയക്കാമെന്നെ.. നിര്‍ദ്ദേശിക്കപ്പെട്ട തീയതികള്‍ സ്വീകാര്യമാണെങ്കില്‍ എല്ലാര്‍ക്കും വ്സൌകര്യമുള്ള്‌ അതിലൊന്നു തീരുമാനിക്കാം..

വെന്വു: ദുബൈ മതിയൊ? അജ്മാന്‍ വേണമെങ്കിലും നോക്കാം! സൌകര്യവും പിന്നെ 'പൈശാചികവും' പരിഗണിച്ച്‌ തീര്‍പ്പക്കാം. (ഏവിടെയാണെങ്കിലും ഞാന്‍ റെഡി)

മുഴുവന്‍ പകല്‍ നീണ്ട വര്‍ണശബളമായ ഒന്നാക്കാമെന്നേ!

പിന്നെ ഇന്‍/ഔട്‌ ഡോറില്‍? സൌകര്യ്പ്പെടുന്ന സ്ഥലങ്ങളെക്കുരിച്ചുള്ള നിര്‍ദേശങ്ങള്‍ പോരട്ടെ! സുല്‍ ഔറ്റ്‌ ഡോര്‍ + കാറ്ററിംഗ്‌ വഴി ഒരന്വെഷണം നടത്തൂ..

ഉമ്മുല്‍ ഖുവൈനിലെ പ്രശ്നങ്ങല്‍/വിവാദങ്ങള്‍ ? ഒന്നും ഉണ്ടാവില്ലന്നേ!

അതുല്യാ..
കുറുവിനെയാണ്‌ അനുമോദിക്കുന്നത്‌! ഖജാഞ്ചിയെ പ്രധാനമന്ത്രി മാറ്റാന്‍ അലൊചിക്കുന്നു.. ദേവനെ പ്രസംഗിപ്പിക്കാമെന്നെ!

മുസ്തഫ|musthapha said...

അങ്ങനന്നേ... അങ്ങനന്നേ... എനിക്ക് പടം പിടിച്ചു കളിക്കാന്‍ ഒരീസം കൂടെ വരുന്നു :) ഇത്തവണ എല്ലാവരുടേം കോസ്സപ്പ് എടുത്തേ വിടുന്നുള്ളൂ :)

മാര്‍ച്ച് ഇരുപത്തി മൂന്നിനാണേല്‍ എന്‍റെ കാര്യം കട്ടപ്പൊഹ... വേറെ ആരെങ്കിലും എടുത്ത പടങ്ങള്‍ കാണാനേ തരാവൂ... അന്നന്നെ ഉച്ചയ്ക്ക്, അതും ഈറ്റുള്ള മറ്റൊരു മീറ്റുണ്ട്.

അതിനടുത്ത വെള്ളിയാണേല്‍... ദേ ഹാജരു വെച്ചു.

Unknown said...

ഈ മാസം പൈസയ്ക്ക് ഭയങ്കര ടൈറ്റായിരുന്നു അതുല്ല്യാമ്മേ. രണ്ട് മീറ്റ് വെച്ചാല്‍ നന്നായിരുന്നു എന്ന് ഇപ്പൊ വിചാരിച്ചതേയുള്ളൂ. ഇപ്രാവശ്യം ഡമാസ് തന്നെയായിക്കളായാം. പുസ്തകപ്രകാശനത്തിന് ഐപോഡാണ് വാങ്ങിയത്.

ഓടോ: അജ്മാനില്‍ നിന്ന് ദുബായില്‍ വന്നിട്ടുള്ള സംഘാടന്മൊക്കെ കണക്കാണ്. എന്നാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുന്നതാണ്. ഹാജരും വെച്ചിരിക്കുന്നു.തമര്‍ത്താം. :-)

asdfasdf asfdasdf said...

ഇതെന്താ ഇന്‍ഡിഷ് ബ്ലോഗ് അവാര്‍ഡ് ? ഏതായാലും ഡിഷ് ഉള്ള അവാര്‍ഡല്ലേ എന്തെങ്കിലും തടയും. ദില്‍ കുശ്(ഹാപ്പി) ആയി പരിപാടി നടക്കട്ടെ. ആശംസ കള്ളോടെ.
കുട്ടന്മേനൊന്‍

sandoz said...

ഇപ്രാവശ്യം മുണ്ടിട്ട്‌ പിടുത്തം ഒഴിവാക്കണം.പകരം കോട്ടിട്ട്‌ പിടിക്കണം.......നാലഞ്ച്‌ വലിയ പോക്കറ്റ്‌ ഉള്ള കോട്ട്‌.........കുറുമാനു അതുകൊണ്ട്‌ എന്തെങ്കിലും ഉപകാരം ഉണ്ടാകട്ടെ.

ഒരു പോക്കറ്റില്‍ പയിന്റ്‌....മറ്റൊന്നില്‍ സോഡ...പിന്നൊന്നില്‍......ടചിങ്ങ്സ്‌.........വേരൊരെണ്ണത്തില്‍ ഗ്ലാസ്സ്‌.......

കുറുമാനേ.....നേതാവേ..ധീരതയോടെ എന്തെങ്കിലും ചെയ്തോളൂ...എന്നിട്ട്‌ കിട്ടണത്‌ വാങ്ങിച്ചോ.......മീറ്റിനു എല്ലാ ആശംസകളും.

[ഞങ്ങള്‍ക്കു കൊച്ചീലും കിട്ടും കുറുമാനെ.......അന്ന് അങ്ങേരുടെ വിധിയാ]

ഇടിവാള്‍ said...

ദുബായില്‍ നിന്നും പുതിയ ബ്ലോഗേഴ്സ് പലരും ഉണ്ടെന്നു കേട്ടു... അവരൊക്കെ പങ്കെടുക്കണം,. പരീചയപ്പെടണം....

ഒരു മീറ്റ് കൂറ്റിയാലോ എന്നുള്ള ഈ പോസ്റ്റിന്റെ ഹെഡ്ഡിങ്ങ് മാറ്റി, അടുത്ത ഒരു പോസ്റ്റിനു, “”യൂ.ഏ.ഈ. മീറ്റിനു പങ്കെടുക്കുമല്ലോ“” എന്നെങ്ങാന്‍ ആക്കിയാല്‍, തനിമലയാളത്തിലോ പിന്മൊഴികളിലോ വായിച്ച് പല പുതിയവരും വന്നേക്കും (ദുബായിലെ)!

അപ്പോ ഡേറ്റും കാര്യങ്ങളും എല്ലാം തീരുമാനിച്ച ശേഷം നമുക്കൊരു പുതിയ ഒഫീഷ്യല്‍ മീറ്റ് പോസ്റ്റ് ഇറക്കാം...

ഖജാഞി ഞാന്‍ തന്നെ ;) ഒരു ലാപ്ടോപ്പ് വാങ്ങണം ഇത്തവണ..

അത്തിക്കുര്‍ശി said...

കലേഷ്‌ ഭായ്‌!
പിശകു കാണിച്ചുതന്നതിന്‌ നന്ദി!

സഹബ്ലൊഗര്‍മാരുടെ പ്രതികരണത്തിനനുസരിച്ച്‌ ജോറാക്കമെന്നാ പ്രതീക്ഷയാണ്‌!

താങ്കളെ നേരില്‍ കാണാത്ത UAE ബ്ലോഗ്ഗര്‍
ഒരു പക്ഷെ ഞാന്‍ മാത്രമാവും!
we too miss you!

അത്തിക്കുര്‍ശി said...

Itivaal,

prime minister & treasurer can not be the same person! So please resign the former position and be a former Prime minister cum treasurer! Let dilboo be the acting PM

Lap top Vs damas rudraksham! who will win?

മുസാഫിര്‍ said...

പതിവായി ബ്ലോഗ് സന്ദര്‍ശനം കുറവാണ്.എന്നാലും കുറുമാന്‍‌ജിയെ അനുമോദിക്കനുള്ള ചടങ്ങും ഫുഡ്ഡടിയുമുണ്ടെങ്കില്‍ വരാതിരിക്കുന്നതെങ്ങിനെ ?
തീരുമാനമായാല്‍ ദയവായി അറിയിക്കുക. 050 2146686 ആണു നമ്പര്‍.

കുഞ്ഞാപ്പു said...

അതേ. കുറച്ചു കാലം ഞമ്മള്‍ സ്ഥലത്തില്ലായിരുന്നു അതു കൊണ്ടു പുതിയ കേസുകെട്ടുകളൊന്നും അറിയാനായില്ല. ഇപ്രാവഷ്യത്തെ മീറ്റിനു ഞാന്‍ ഉണ്ടാകും. ഉറപ്പു.

തമര്‍ത്തണം.

തമനു said...

ആകെയുള്ളതില്‍ കുറച്ച്‌ മുടി ഒന്നു വെട്ടിച്ചു കളയണം എന്നു കരുതിയതാ. ഇനി അടുത്ത മീറ്റ് കഴിയട്ടെ.

ഔട്ട് ഡോറിലല്ലേ നല്ലത്‌ .. മറ്റുള്ളവര്‍ക്ക്‌ ശല്യമില്ലാതെ പുകവലിക്കാനും, ഒന്നു കബഡി കളിക്കാനും ഒക്കെയുള്ള ഒരു സ്ഥലം. പാര്‍ക്കും, കടല്‍ത്തീരവും ഒന്നിച്ചുള്ള ദുബൈ മംസാര്‍ പാര്‍ക്ക്‌ പോലെയൊന്ന് ..

എന്ന്‌ വച്ച്‌ ഹാളിലാണെന്ന്‌ കരുതി ഞാന്‍ വരില്ല എന്നു കരുതരുത്‌. ഞാന്‍ നേരത്തേ റെഡി.

ഒന്നാം സ്ഥാനക്കാര്‍ക്കു മാത്രമേ ഉള്ളോ അഭിനന്ദനവും ആദരവും..? മൂന്നാം സ്ഥാനവും അത്ര മോശം സ്ഥാനമൊന്നുമല്ല. അതും ആദരിക്കണം.

മുസ്തഫ|musthapha said...

(ഇത്തിരിയുടെ ഹാജറിന് ഒത്തിരി വിലകൊടുക്കല്ലേ. പനിയുണ്ടോ എന്നാദ്യം പറയുക പിന്നെ ഹാജര്‍)

-സുല്‍



സുല്ലേ... :))

അത്തിക്കുര്‍ശി said...

come on bloggers! have your comments to finalise the programme!!

K.V Manikantan said...

ബാംഗ്ലൂര്‍ ലോബി, അമേരിക്കന്‍ ലോബി, കൊച്ചി ലോബി, ദില്ലി ലോബി എന്നീ ബല്യ ലോബികള്‍ക്കിടയില്‍ നമുക്ക് കുറുവിന്റെ മീറ്റില്‍ യൂയേയീ ലോബിയെ ഒരു ‘ഫ്രീ സോണ്‍’ ആയി പ്രഖ്യാപിച്ചാലോ?

Unknown said...

ഏതായാലും ഏപ്രില്‍ 2നു മുന്‍പാവട്ടെ. (എനിക്കങ്ങ്‌ നാട്ടീ പോവാനുള്ളതാ. ഒന്ന് തല കാണിക്കാനെങ്കിലും വരാതിരിക്കില്ല. എല്ലാരേം ഒന്ന് കണ്ട്‌ യാത്ര പറയാണ്ടേ എങ്ങനെ പോകും? (ദില്‍ബൂ പാടിക്കോ... വിരഹ വേദനയോടെ....കുറുജീ മ്യൂസിക്ക്‌....) 30നു അബുദാബിയില്‍ പോയി ശാസ്ത്ര സാഹിത്യ പരിഷത്ത്‌ വാര്‍ഷികം മൂപ്പിക്കാം എന്ന് കരുതിയിരിക്കുവായിരുന്നു. 23 നടക്കുമോ? ഇല്ലേല്‍ നടക്കുമ്പോലെയാവട്ടെ. ഏതായാലും ഒരു യാത്ര പറച്ചിനെങ്കിലും ഞാന്‍ ഹാജര്‍... (അപ്പോ ഖജാന്‍ജി ആരാന്നാ പറഞ്ഞേ?)

തമനു said...

എമറാത്തിലെ ബൂലോഗ ഡയറക്ടറി അപ്‌ഡേറ്റഡ് അല്ലല്ലോ ...

നന്ദു കാവാലം, മുസാഫിര്‍, മൈഥിലി, പൊതുവാള്‍, കുഞ്ഞാപ്പു, പിന്നെ എനിക്കറിയാത്തതും ഇപ്പോ ഓര്‍മ്മയില്‍ വരാത്തതുമായ കുറേപേരൂടെ ചേരാനുണ്ട്.

അതില്‍ പേരില്ലാത്ത എല്ലാ യു.എ.ഇ. ബ്ലോഗേഴ്സും ഉടന്‍ തന്നെ ആ ദില്‍ബൂമായി ഒന്നു ബന്ധപ്പെട്ടേ .. ഐപോഡും വാങ്ങി സുഖിച്ചിരിക്കുവല്ലേ അവന്‍, കൊറച്ചെങ്കിലും പണിചെയ്യട്ടെ.

അത്തിക്കുര്‍ശി said...

ഇതുവരെ കമന്റ്‌ / ഹാജര്‍ വെച്ച യുയേയി ബ്ലോഗ്ഗര്‍സ്‌:
ഇത്തിരി, ഏറനാടന്‍, ഇടിവാള്‍, സുല്‍, അതുല്യ, ദില്‍ബു, അഗ്രജന്‍,തമനു, സങ്കുചിതന്‍, മുസാഫിര്‍, അനിയന്‍സ്‌ എന്നിവര്‍ മാത്രം!

ചിലരുമായി സംസാരിച്ചതില്‍ നിന്ന് ഏപ്രില്‍ 13 അല്ലേല്‍ 20 എന്ന ഒരു നിര്‍ദേശമുണ്ട്‌.... എല്ലാരുടെയും നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം ഈ വാരാന്ത്യത്തില്‍ തന്നെ എല്ലാം തീരുമാനിക്കണം..

അഭിപ്രായങ്ങള്‍ കുറിക്കുക!

സൌകര്യപൂര്‍വ്വം എല്ലാരെയും വിളിക്കാം, തീരുമാനിക്കാം..

എന്റെ നമ്പര്‍:050 3299010

കരീം മാഷ്‌ said...

ഹാജര്‍ വെക്കാന്‍ വിട്ടു പോയി. എന്നായാലും റഡി. ഇനി ലീവെടുക്കണോ അതിനും റഡി.
നമ്മടെ കുറുമനല്ലേ
നമുക്കടിപൊളിയാക്കണം.

Anonymous said...

ദേ കിടക്കുണു ഒരു ഹാജ്യാര് എന്റെ വക!
വിശദ വിവരങ്ങള്‍ ആലേഘനം ചെയ്യപ്പെട്ട കുറിപ്പടി അവലോകനത്തിനായി പൊതുജന സമക്ഷം സമര്‍പ്പിച്ചാലും... (പുഞ്ചിരി)

Anonymous said...

അപ്പോ കഴിഞ്ഞോ ആ ഒത്തുകൂടലിനുള്ള കോപ്പു കൂട്ടലെല്ലാം? എല്ലാരും ഒന്നു ഉഷാറാക്കീന്ന് - ഐലസ്സാ...

അത്തിക്കുര്‍ശി said...

കരീം മാഷ്‌, പുഞ്ചിരി ഹാജര്‍ വരവ്‌ വെച്ചിരിക്കുന്നു..

ഏപ്രില്‍ 13 or 20 ല്‍ എല്ലാവര്‍ക്കും സൌകര്യമുള്ള ദിവസം അറിയിക്കുക.. ലോക്കേഷന്‍ ദുബൈ- ഷാര്‍ജ- അജ്‌മാന്‍ എവിടെയും ആവാം. ഭൂരിപക്ഷാഭിപ്രായാത്തിന്‌ അനുസരിച്ച്‌..

സമയം രാവിലെ 9 മണി മുതല്‍ 12 വരെയൊ, ഉച്ചയ്ക്ക്‌ 1 മണി മുതല്‍ സൌകര്യത്തിനനുസരിച്ച്‌ അവസാനിപ്പിക്കുന്ന തര്‍ത്തില്‍ പ്ലാന്‍ ചെയ്യാം.. എല്ലാ ഇമാരാത്തി ബ്ലൊഗ്ഗെര്‍സും ഒന്നു ഉത്സാഹിച്ച്‌ കമന്റിട്ട്‌ തീരുമാനിക്കൂ..

പിന്നെ അജണ്ടയും ...

എല്ലാരും ഒന്നു ഉത്സാഹിച്ചേ .. കമന്റിടുന്നില്ലേല്‍, എന്നെയൊ, ദില്‍ബനെയോ, ഇടിവാളിനെയൊ ഒന്നു വിളിച്ചറിയിക്കുക..

എകദേശ ധാരണയായ്തിനു ശേഷം ഒരു പുതിയ പൊസ്റ്റിടാം..
visaalan has extended his full support and presence.....