Thursday, March 15, 2007

മുണ്ടരുത്‌!





മോഹന്‍ ലാല്‍ സ്ഫടികം ജോര്‍ജ്ജിനെ മറന്നിട്ടും യൂയേയിക്കാര്‍ക്ക്‌ തോമാബാധ ഒഴിയുന്നില്ല. കയ്യില്‍ കിട്ടുന്നവരെയെല്ലാം മുണ്ടിട്ടു പിടിക്കുന്നത്‌ നമുക്ക്‌ ഒരു ഹരമായി തന്നെ തുടരുന്നു.

ആദ്യബൂലോഗ മീറ്റില്‍ തന്നെ വിശാലനും കലേഷും മുണ്ടില്‍പ്പെട്ടു. തുടര്‍ന്നു നടന്ന മീറ്റില്‍ വിശ്വം മാഷിനെയും ചന്തുവിനെയും മുണ്ടിലാക്കാന്‍ സ്റ്റേജിലേക്കു ചാടിക്കയറിയവരെ ഈ നാട്ടിലെ ബ്ലോഗര്‍മാര്‍ കാളപ്പോരിലെ മാറ്റഡോറിനെ ചീയേര്‍സടിച്ചു പ്രോത്സാഹിപ്പിക്കുന്നതുപോലെ ബഹളം വച്ചു ഉത്സാഹിപ്പിക്കുന്ന പൈശാചികമായ കാഴ്ച്ച കണ്ട്‌ ക്യാമറക്കണ്ണുകളില്‍ നിന്നു പോലും നീരൊഴുകി. അതും പോരാഞ്ഞ്‌ ഒരു മൂലക്ക്‌ ഒന്നുമറിയാതെ കുത്തിയിരുന്ന ഇത്തിരി പോന്ന ഞാനും ചുട്ടിത്തോര്‍ത്തില്‍ പെട്ട വരാലുപോലെ പിടയുന്നതും നിങ്ങളാസ്വദിച്ചു.

വിശാലനെ രണ്ടാമതും ഈയിടെ കുരുക്കി. എന്നിട്ടും തീരാതെ ആരൊക്കെയോ ഇപ്പോള്‍ മുണ്ടും പറിച്ച്‌ കുറുമാനു നേരേ കുതിക്കുന്നു.

ചിലര്‍ക്കെങ്കിലും മുണ്ടില്‍പ്പെട്ട ഷോക്കില്‍ നിന്നും ഗുരുതരമായ മാനസികപ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. കലേഷും ചന്തുവും നാടുവിട്ടുപോയി. വിശ്വം മാഷ്‌ സംഭ്രമം മൂത്ത്‌ ക്യാമറയുടെ എസ്‌ ഡി കാര്‍ഡ്‌ കളഞ്ഞു.

ഇട്ടിട്ടു ദ്രവിച്ച ആ മുണ്ടു ദേഹത്തു വീണിട്ട്‌ ബാര്‍ബര്‍ മുടിവെട്ടാന്‍ മുണ്ടു പുതപ്പിക്കുമ്പോള്‍ തോന്നുന്ന വികാരം പോലും തോന്നിയില്ല എന്നും ആരോ പറഞ്ഞു കേട്ടിരുന്നു.

കൊട്ടാരങ്ങളില്‍ രാജേശമംഗളം എഴുതി വായിച്ചിരുന്ന കവികള്‍ക്കും കാഴ്ച്ചക്കുലയുമായി മാടമ്പിക്കു മുന്നില്‍ നില്‍ക്കുന്ന അടിയാനും മുണ്ടു കൊടുക്കുന്ന തമ്പുരാന്‍ കനിവാണ്‌ ഈ പൊന്നാടകളിലൂടെ തിരിച്ചു വരാന്‍ ശ്രമിക്കുന്നതെന്നും അഭിനവ ഫ്യൂഡല്‍ പ്രഭുക്കളാകാന്‍ ശ്രമിക്കുന്നവരെ തടയേണ്ടുണ്ടെന്ന് റാഡിക്കല്‍ ഗ്രൂപ്പ്‌ ഇന്നലെ മുണ്ടൂരില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തുകയും ചെയ്തു.

കുറുമാനെ ആദരിക്കുന്ന ചടങ്ങിലെങ്കിലും ഈ ദ്രവിച്ച മുണ്ടിനു പകരം നമുക്ക്‌ നിറപറയുടെ ഒരു സഞ്ചി പാലക്കാടന്‍ മട്ടയോ, അല്‍ വത്തനിയയുടെ ഒരു ട്രേ മുട്ടയോ, പോട്ടെ ഒരു കുപ്പി പട്ടയോ മറ്റു ഉപയോഗമുള്ള എന്തെങ്കിലും കൊടുത്ത്‌ മുണ്ടുപ്രയോഗത്തിന്‌ ഒരു പൂര്‍ണ്ണ വിരാമമിടാന്‍ അപേക്ഷിക്കുന്നു.
എന്ന്,
പണ്ടുമുണ്ടില്‍പ്പെട്ട ഒരു സാധു.

(ബ്ലോഗ്ഗിലൊന്നും വരാതെ ഈമെയില്‍ അയച്ച്‌ പോസ്റ്റിടാനുള്ള ഒരു ടെസ്റ്റ്‌ ആണ്‌ ഇത്‌)

15 comments:

ദേവന്‍ said...

വിശാലനെ രണ്ടാമതും ഈയിടെ കുരുക്കി. എന്നിട്ടും തീരാതെ ആരൊക്കെയോ ഇപ്പോള്‍ മുണ്ടും പറിച്ച്‌ കുറുമാനു നേരേ കുതിക്കുന്നു.

Unknown said...

ദേവേട്ടാ......

ഈ കോണ്‍സപ്റ്റിന് ഏറ്റവും കൂടുതല്‍ മുണ്ട് സ്പോണ്‍സര്‍ ചെയ്ത ആളെന്ന നിലയില്‍ ദേവേട്ടന്‍ തന്നെ ഇത് പറയണമായിരുന്നു. (അന്ന് എന്നെ സ്റ്റേജില്‍ കയറ്റിയതും ദേവേട്ടന്റെയും കൂടെ പണിയായിരുന്നു എന്ന് എനിക്കറിയാം)

അന്നെനിക്ക് കിട്ടിയ മുണ്ട് ഞാനിപ്പഴും പൊന്നുപോലെ സൂക്ഷിച്ച് വച്ചിട്ടുണ്ട് - എന്റെ കൂടപ്പിറപ്പുകളുടെ സ്നേഹപ്രതീകമായിട്ട്. ജീവിത കാലം മുഴുവന്‍ അതുണ്ടാകും.

പൊന്നാട ചാര്‍ത്തല്‍ മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതൊരു സുവനിറ് പോലെയാണ്. ഒരു മൊമന്റോയെക്കാളും ഉപയോഗം ചെയ്യുന്നതുമാണ്. ട്രോഫി ഉടുത്തോണ്ട് പുറത്തിറങ്ങാന്‍ കഴിയുമോ???

യു.ഏ.ഈ മീറ്റുകളില്‍ ചാര്‍ത്തപ്പെട്ട പൊന്നാടകളില്‍ അത് deserve ചെയ്യപ്പെടാത്ത ഏക വ്യക്തിയെന്ന് പറഞ്ഞാല്‍ ഇതെഴുതുന്ന ഈ ഞാന്‍ (കലേഷ്) മാത്രമാണ്. ബാക്കി പൊന്നാട കിട്ടിയ എല്ലാരും 100%വും അതിനര്‍ഹരാണ്.

ദേവേട്ടന്റെ ഈ പോസ്റ്റിനെ ഞാന്‍ പല്ലും നഖവും കൊണ്ട് എതിര്‍ക്കുന്നു.

Unknown said...

ഇപ്രാവശ്യം കുറുമാനെ സ്റ്റെജില്‍ വെച്ച് ജീന്‍സ് ധരിപ്പിക്കുന്നതാണ്.

ദേവേട്ടാ എപ്പടി?

sandoz said...

കുറുമാനേ കോട്ട്‌ ഇടീക്കണം....അതും നാലഞ്ച്‌ പോക്കറ്റുള്ള ഇമ്മിണി മുഴുത്ത കോട്ട്‌.......

Promod P P said...
This comment has been removed by the author.
G.MANU said...

:)

Promod P P said...

അവിടെ മുണ്ടിടല്‍ ആണെങ്കില്‍ ഇവിടെ മുണ്ടിടലും കിരീടം വെയ്ക്കലും ഉണ്ട്..
താജ്‌മഹളിന്റെ താഴികക്കുടം പോലെ മിനുസമുള്ള കുറുമാന്റെ തലയില്‍ കമഴ്ത്താന്‍ ഒരു പച്ച കിരീടം കൊടുത്തയച്ചാലോ (പുള്ളി ആഗസ്റ്റില്‍ വരുമ്പോള്‍ കമഴ്ത്താനയി ഒരെണ്ണം ഞാന്‍ മുന്‍‌കൂര്‍ ആയി വാങ്ങി വെച്ചിട്ടുണ്ട്)..

അത്തിക്കുര്‍ശി said...

mintaruhu!!

muntum, kireedavum, kotum, suitum, jeensum, thoppiyum ellaam orumicchu chaarthaamenne!!

devan...
matta, mutta, patta.. no no no...

kuru aa typalla!!!

സുല്‍ |Sul said...

മുണ്ടുടുപ്പിക്കല്‍ പറ്റില്ലെങ്കില്‍ മുണ്ടൂരലാക്കാം. (കേ.കോണ്‍ഗ്രസ്സ് കോപിറൈറ്റ് ചോദിച്ചു വരാതിരുന്നാല്‍ മതി)

ദില്‍ബു - ജീന്‍സ് കഴുത്തിലൂടെ ഷാളു പോലെ തൂക്കിയിട്ടാലൊ? വേണമെങ്കില്‍ തലയിലെ മുടി കാണാതിരിക്കാന്‍ തലയില്‍ കിരീടം വെക്കുന്നതു പോലെ വച്ച് കാലുകള്‍ രണ്ടും ഷോള്‍ഡര്‍ വഴി ഷാളുപോലെ തൂക്കിയിട്ടാലും മതി.
അപ്പോള്‍ ഒരു വെടിക്ക് രണ്ടുപക്ഷി.
ദില്‍ബും ഹാപ്പി, തഥാഗതനും തഥാസ്തു.

-സുല്‍

സുല്‍ |Sul said...

ഒരു കാര്യം മറന്നു.

“അല്‍ വത്തനിയയുടെ ഒരു ട്രേ മുട്ടയോ“
ഇത് അല്വത്താനി കുട്ടപ്പേട്ടനോട് ഏര്‍പ്പടാക്കാന്‍ വിശാലനോട് പറയണം.

-സുല്‍

അഭയാര്‍ത്ഥി said...

മുണ്ട്‌ വീശാനുള്ള എന്റെ കഴിവിന്റെ അംഗീകാരമായി എല്ലാമീറ്റിലും ആരെയെങ്കിലും എനിക്ക്‌ കിട്ടും.
ഇതാ തെളിവ്‌. ഡ്രിസിലും, ഇബ്രുവും, കലേഷുമൊക്കെ ഇതിന്റെ അണിയറക്കാര്‍.

ഒരാളേക്കൂടി ഞങ്ങള്‍ നോട്ടമിട്ടിരിക്കുന്നു. കുറുമാന്‍.

പൊന്നാട ചാര്‍ത്തല്‍ നമ്മുടെ തനതു ശിലം തന്നെ. അത്‌ ആവര്‍ത്തനം
കൊണ്ട്‌ വിരസമാകേണ്ടതില്ല.

ഒരു പ്രോല്‍സാഹനം- പടം പിടിക്കാന്‍- ആല്‍ബത്തില്‍ വക്കാന്‍ ഒക്കെ എന്തെങ്കിലുമൊക്കെ വേണ്ടെ.
പിന്നെ അതു കിട്ടിയവര്‍ക്ക്‌ അവിസ്മരണിയവുമായിരിക്കും.

പറഞ്ഞതു പോലെ നമ്മുടെ കുറുവിനേയും ബ്ലോഗിലേക്ക്‌ നല്‍കിയിട്ടുള്ള വിലപ്പെട്ട
സംഭാവനകളുടെ പേരില്‍ ആദരിക്കേണ്ടതാണ്‌ .
അടുത്ത കുടുംബയോഗത്തിലെ
മുഖ്യ അജണ്ട അതാകട്ടെ.

വീണേടം കുറുമലോകമാക്കുന്നതു കൊണ്ട്‌ എല്ലായിടവും പറന്നു നടക്കുന്ന ഇയാളെ സ്റ്റേജില്‍ കയറ്റി മുണ്ടിട്ട്‌ പിടിക്കാന്‍ അല്‍പ്പം പാടാണ്‌.

റാംജി റാവ്‌ ഡയലോഗോടെ പറയട്ടെ.
"മുണ്ട്‌ ,മുണ്ട്‌ "

"ഞാന്‍ മിണ്ടില്ല നീ മിണ്ട്‌ "

ഏറനാടന്‍ said...

ദേവേട്ടാ.. ഹോ! ചടങ്ങ്‌ മുണ്ടൂര്‌ വെച്ചായത്‌ നന്നായി. വല്ല കുറവന്‍കോണം മുക്കിലോ കൈനാട്ടികോണത്തോ ആയിരുന്നേല്‍ എന്തായിരിക്കും സ്ഥിതി! ആലോചീക്കാന്‍ വയ്യ.

Kaippally കൈപ്പള്ളി said...

ഇനി കിട്ടുന്ന അടുത്ത അവസരം തന്നെ ദേവനു എന്റെ വക ഒരു Dubai Co-opന്റെ 1300gm ന്റെ ഒരു frozen ചിക്കന്‍ തരുന്നതായിരിക്കും.
ഒന്നുമില്ലെങ്കിലും തിന്നാമല്ലോ.

ദേവന്‍ said...

ഒറാക്കിള്‍, സോറി ഒരാള്‍ ഈ മുണ്ടില്‍ നിന്നും നൈസായി ഊരിപ്പോയത് എത്രപേര്‍ അറിഞ്ഞു? ചിത്രശാല ബ്ലോഗിന്റെ ഫൈസല്‍ ഇവിടെയെത്തിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച്ച വെക്കേഷന്‍ ദുബായിലെടുക്കാന്‍ വന്നതാണ്. ഒരു മുണ്ടിട്ടു പിടി തയ്യാറെടുക്കുന്നത് മുന്‍‌കൂട്ടി അറിഞ്ഞ് ഫൈസല്‍ ലീവും ഡ്രൈ ക്ലീനിങ് കടയില്‍ കൊടുത്തിരുന്ന കുപ്പായവും എല്ലാം കളഞ്ഞ് ദോഹയിലേക്കോ ജോര്‍ഡാനിലേക്കോ ഗ്രീസിലേക്കോ എന്നു ബോര്‍ഡുപോലും നോക്കാതെ സീറ്റ് കാലിയുണ്ടായിരുന്ന ഒരു വിമാനം സ്ലോ ചെയ്ത നേരത്ത് ഓടിക്കേറി രക്ഷപെട്ടുകളഞ്ഞു. ആദ്യമായി മുണ്ടു വീശലില്‍ നിന്നും രക്ഷപെട്ടയാള്‍ എന്ന നിലയ്ക്ക് അഞ്ചു പറ മുണ്ടകന്‍ പാടം കരമൊഴിവായി പതിച്ചു കിട്ടാന്‍ അദ്ദേഹത്തിനു അര്‍ഹതയുണ്ട്.

ദേവന്‍ said...

ഒറാക്കിള്‍, സോറി ഒരാള്‍ ഈ മുണ്ടില്‍ നിന്നും നൈസായി ഊരിപ്പോയത് എത്രപേര്‍ അറിഞ്ഞു? ചിത്രശാല ബ്ലോഗിന്റെ ഫൈസല്‍ ഇവിടെയെത്തിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച്ച വെക്കേഷന്‍ ദുബായിലെടുക്കാന്‍ വന്നതാണ്. ഒരു മുണ്ടിട്ടു പിടി തയ്യാറെടുക്കുന്നത് മുന്‍‌കൂട്ടി അറിഞ്ഞ് ഫൈസല്‍ ലീവും ഡ്രൈ ക്ലീനിങ് കടയില്‍ കൊടുത്തിരുന്ന കുപ്പായവും എല്ലാം കളഞ്ഞ് ദോഹയിലേക്കോ ജോര്‍ഡാനിലേക്കോ ഗ്രീസിലേക്കോ എന്നു ബോര്‍ഡുപോലും നോക്കാതെ സീറ്റ് കാലിയുണ്ടായിരുന്ന ഒരു വിമാനം സ്ലോ ചെയ്ത നേരത്ത് ഓടിക്കേറി രക്ഷപെട്ടുകളഞ്ഞു. ആദ്യമായി മുണ്ടു വീശലില്‍ നിന്നും രക്ഷപെട്ടയാള്‍ എന്ന നിലയ്ക്ക് അഞ്ചു പറ മുണ്ടകന്‍ പാടം കരമൊഴിവായി പതിച്ചു കിട്ടാന്‍ അദ്ദേഹത്തിനു അര്‍ഹതയുണ്ട്.