Tuesday, March 20, 2007

'കൊടകര പുരാണം’ ഗള്‍ഫ് റൌണ്ടപ്പില്‍

പ്രിയപ്പെട്ടവരേ,
ഷാര്‍ജയില്‍ നടന്ന വിശാലേട്ടന്റെ ‘കൊടകരപുരാണം’ പുസ്തകത്തിന്റെ പ്രകാശനത്തിനെ പറ്റി ഇന്ന് രാത്രി 9.30ന് ഏഷ്യാനെറ്റ് ചാനലിലെ ഗള്‍ഫ് റൌണ്ടപ്പില്‍ കാണാം.

9.30 യൂ ഏ ഇ സമയം.

11 comments:

Unknown said...

ഷാര്‍ജയില്‍ നടന്ന വിശാലേട്ടന്റെ ‘കൊടകരപുരാണം’ പുസ്തകത്തിന്റെ പ്രകാശനത്തിനെ പറ്റി ഇന്ന് രാത്രി 9.30ന് ഏഷ്യാനെറ്റ് ചാനലിലെ ഗള്‍ഫ് റൌണ്ടപ്പില്‍ കാണാം.

9.30 യൂ ഏ ഇ സമയം.

ഏറനാടന്‍ said...

വിശാലനാണ്‌ താരം. മിന്നും താരം.
ഏഷ്യാനെറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌, പ്രത്യേകിച്ച്‌ ബിജു ആബേല്‍ ജേക്കബിന്‌ "ഗിവ്‌ എ ബിഗ്‌ ഹാന്‍ഡ്‌!" കൊടുകൈ!

Visala Manaskan said...

ഇപ്പോള്‍ ‘കൊടകരപുരാണം‘ എന്ന് കേട്ടാലും ‘വിശാലന്‍’ എന്ന് കേട്ടാലും ബൂലോഗര്‍ മനസ്സില്‍....

‘ഈ കുരിപ്പിനെക്കൊണ്ട് തോറ്റല്ലോ ദൈവമേ.... വല്ല തൊയിരം ഉണ്ട്രാ ഇവിടേ’ എന്നൊരു ആത്മഗതം പൊന്തിവരുന്നത് ഞാന്‍ അറിയുന്നു.

:)അനുഭവിച്ചോ!

ഇടിവാള്‍ said...

ahaa hAAA viSaal... ;)

athu kalakki

കരീം മാഷ്‌ said...

മര്യാദക്കു ബ്ലോഗേര്‍സിനെല്ലാം തരാമെന്നേറ്റ ഒപ്പിട്ട കോപ്പിയെത്തിക്കാന്‍ നോക്ക്!
ഇല്ലങ്കില്‍ ശുട്ടിടുവേന്‍...

സ്വാര്‍ത്ഥന്‍ said...

യെന്തിറ്റാ വിശാലന്റെ നടപ്പ്!!!!!!!!

അല്ലാ, പ്രകാശനോം പരിപാടീം 2 മിനിറ്റെ ഉണ്ടായിരുന്നൊള്ളാ?
കാണിച്ചതുതന്നെ വീണ്ടും വീണ്ടും കാണിച്ചു. വിശാലന്‍ ആശയദാരിദ്ര്യത്തില്‍ പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുകയാണോ ആവര്‍ത്തിക്കുന്ന ചിത്രങ്ങള്‍?

ഗഡീ, ദാരിദ്ര്യമൊക്കെ നംക്ക് ശരിയാക്കാം. അട്ത്ത പോസ്റ്റ് ഇട് ട്ടാ :)

സുല്‍ |Sul said...

ഓഹ്, എന്തായിരുന്നു ആ പെര്‍ഫൊര്‍മന്‍സ്. ഗഡീടെ എയറ് പിടിച്ചു നടത്തോം, പിന്നെ ആരാധികമാരുടെ (അതുല്യമാരുടെ) ഇ-മെയില്‍ ചെക്ക് ചെയ്ത് നടുവൊടിഞ്ഞേന്റെ വിവരണൊം, മൊത്തം കലക്കീ ചുള്ളാ. ഈ റൌണ്ട് വെടി കഴിഞ്ഞാല്‍ ഒരു ഡബിള്‍ സെഞ്ചുറി പ്രതീക്ഷിക്കാം ഇ മയില്‍ കാര്യത്തില്‍.

അപ്പൊ എന്താ പറഞ്ഞു വന്നത്....
ഉപ്പിട്ട കഞ്ഞിപോലെ ഒപ്പിട്ട കോപ്പി... അതെപ്പൊ?

-സുല്‍

ദേവന്‍ said...

ആരെലും റെക്കോര്‍ഡ്‌ ചെയ്തോ? ചെയ്തവര്‍ ബ്ലോഗ്ഗില്‍ ഇടുമോ?

മുസാഫിര്‍ said...

കാണാന്‍ പറ്റിയില്ല.വെള്ളിയാഴ്ച്ച പു:സം‌പ്രേക്ഷണം ഉണ്ടാവില്ലേ ?

മഴത്തുള്ളി said...

ഇന്നലെ ഏഷ്യാനെറ്റില്‍ വിശാലന്‍ മാഷിന്റെ പ്രോഗ്രാം കണ്ടിരുന്നു. റെക്കോര്‍ഡ് ചെയ്തു.

നല്ല സ്റ്റൈലിലുള്ള നടപ്പ് ;)

ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട് പരിചയപ്പെട്ടതില്‍ സന്തോഷം