പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,
അനിയന്‍സ് എന്ന പേരില്‍ ബ്ലോഗ് എഴുതിയിരുന്ന ഞാന്‍ യു.എ.ഇ വാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഏപ്രില്‍ 2ന് രാവിലെയാണ് മടക്കം. കഴിഞ്ഞ ഒക്ടോബറില്‍ ബ്ലോഗിലേക്ക് വന്ന എനിക്ക് കുറെയേറെ നല്ല സുഹൃത്തുക്കളെ ബൂലോകം നല്കി. അത് നാട്ടിലെത്തിയാലും തുടരാന്‍ കഴിയും എന്ന് തന്നെ കരുതുന്നു. നേരില്‍ കണ്ടും ബൂലോഗത്ത് കൂടിയും അല്ലാതെയും സൌഹൃദം പങ്കിട്ട എല്ലാവര്ക്കും നന്ദി. സ് നേഹവും. ക്രിയാത്മകതയുടെ ഇടം എന്നതുപോലെതന്നെ ചങ്ങാത്തത്തിന്റെയും ഇടമാണ് ബൂലോകത്ത് കാണാന്‍ കഴിഞ്ഞത് എന്നത് സന്തോഷം. യു.എ.ഇ വിട്ടാലും ബൂലോകത്ത് ചുറ്റിപ്പറ്റിയൊക്കെ നടക്കാന്‍ ശ്രമിക്കാം. (അതൊക്കെ ഒരു ജാഡയ്ക്ക് പറഞ്ഞതാ. ഇവിടൊക്കെത്തന്നെ കാണും. ട്ടാാ.) നന്ദി...
അപ്പം ദൂഭായ്ക്ക് റ്റാറ്റാ.. ബൂലോകത്തിനല്ല.
20 comments:
ഇവിടൊക്കെത്തന്നെ കാണും. ട്ടാാ. നന്ദി...
അപ്പം ദൂഭായ്ക്ക് റ്റാറ്റാ.. ബൂലോകത്തിനല്ല
ചന്തുവേട്ടന്റെയും കലേഷേട്ടന്റെയും പിന്നാലെ അനുവേട്ടനും നാട്ടിലേക്ക്. അനുവേട്ടന് നാട്ടിലേക്ക് മടങ്ങുന്നതില്‍ സന്തോഷമുണ്ടെങ്കിലും യുഏഇക്കാരെ വിട്ട് പോകുന്നതില്‍ വിഷമമുണ്ട്. സര്‍വ വിധ മംഗളങ്ങളും ആശംസിക്കുന്നു.
അനിയന്സിനു നാട്ടിലേക്കു സ്വാഗതം..
നാട്ടില്‍ എവിടെയാണെന്നു പറഞ്ഞില്ലാ....എവിടേയാണെങ്കിലും.....ചുമ്മാ ഇരിക്കുമ്പോ കൊച്ചിക്കു പോരേട്ടോ....
കൂടുതല്‍ ഉയരത്തിലെത്തിക്കട്ടെ ഒരോ യാത്രയും.ആശംസകള്‍.
മരുഭൂമിയില്‍ നിന്നും പച്ചപ്പിന്റെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് സന്തോഷകരവും, ഐശ്യര്യപൂര്‍ണ്ണവും ആകട്ടെ എന്നാശ്വസിക്കുന്നു.
കണ്ടതിലും, പരിചയപ്പെട്ടതിലും വളരെ സന്തോഷം.
കാണണം ....
ഇനി മീറ്റുമ്പോള്‍ അനുവുണ്ടാകില്ല ഇവിടെ അല്ലേ? കല്ലി വല്ലി, നമുക്ക് നാട്ടില്‍ മീറ്റാം.
അപ്പൂസേ ഫ്ലാറ്റുകൂടില് നിന്നും മോചനമായല്ലേ? നാട്ടില്‍ എന്തൊക്കെയുണ്ടെന്നറിയാമോ? വേണ്ട, കാണാന്‍ പോകുന്ന പൂരം എന്തിനാ പറഞ്ഞറിയിക്കുന്നത്.
നല്ലതുമാത്രം ഓര്‍ക്കുക , ചീത്തവ മറക്കുക
(പറയാന്‍ എന്തെളുപ്പം!)
പ്രവാസികള്‍ക്കു മാത്രമുള്ള ചില നല്ല സവിശേഷതകളുണ്ട് , അതു പക്ഷെ പ്രവാസജീവിതത്തില്‍ നിന്നും സാവധാനത്തില്‍ നമ്മുടെ ചര്യകളില്‍ ചേക്കേറുന്നവയാണ്.
നാട്ടിലുള്ളവരില്‍ ഇല്ലാത്ത ഈ പ്രകൃതം താങ്കളില്‍ എത്രയുണ്ടെന്നെനിക്കറിയില്ല ,
ഉള്ളതു കളയാതെ സൂക്ഷിക്കണം.
എല്ലാ നന്മകളുമുണ്ടാകട്ടെ ,
ആശംസകള്‍
അനിയന്‍സ്..എല്ലാ ഭാവുകങ്ങളും..ബ്ളോഗിംഗ് തുടരുമല്ലോ.... പുതിയ ജീവിതത്തിനു ആശംസകള്‍
നാട്ടിലെത്തിയ വിവരത്തിന് ‘കമ്പി’യടിക്കുക.
എല്ലാ ഭവുകങ്ങളും!
Good luck Aniyans....!!
See you in Blogs.
അനിയ,
ചേട്ടന് ചുവരിലെറിഞ്ഞ പന്തുപോലെ പ്രവാസമുപേക്ഷിച്ച് പലവട്ടം പോയതാണ്. ഇന്നുംശ്രമം തുടരുന്നു. പറ്റുന്നില്ല.
പത്രപ്രവര്ത്തനമായതുകൊണ്ട് അനിയനത് സാധിക്കട്ടെ എന്നാശംസിക്കുന്നു.
അധികം മിണ്ടിയിട്ടില്ലെങ്കിലും അനിയനും മനസ്സിലെ മറക്കാത്ത വരകള്‍
GANDHARVAN
പ്രിയപ്പെട്ട അനിയന്‍സ്.
നീ പോണ്ട ഡാ... :(
ഇനിയെന്നു കാണും നമ്മള്? എങ്ങിനെ ശിഷ്യപ്പെടും ??
Hope, you will settle well in the gods own country. But, time and again we feel Gulf life is far better than Kerala.
Anyway, wish you all the best for the days in Kerala.
Please do keep posting your articles here.
ആശംസകള്‍
അനു, കൂടുമാറ്റത്തിലുള്ള ഉദ്ദേശലക്ഷ്യങ്ങള്‍ ഒക്കെ നിറവേറട്ടേ എന്ന് പ്രാര്‍ത്ഥന.
എഴുത്തു നിര്‍ത്താതിരിക്കൂ.
ആശംസകള്‍.
ആശംസകള്‍..
നന്മകള്...
ആശംസകള്‍ അനൂസ്,മരുഭൂമി വിട്ട് തിരിച്ച് ചേക്കേറുന്നവരുടെ ഒരു ബ്ലോഗ് സംഘടന വേണ്ടി വരൂല്ലോ ഇക്കണക്കിനു ? :)
എല്ലാവിധ നന്മകളും നേരുന്നു...
അനിയനും പോവാണോ ഈ ചേട്ടന്മാരെ വിട്ട്?
സര്‍വ വിധ ആശംസകളും....
-സുല്‍
അനൂ,
പോവുന്ന വിവരം അറിഞ്ഞു.
ഞങ്ങള്‍ക്കൊക്കെ നഷ്ടം തന്നെയാണ്.
എങ്കിലും..യാത്ര സഫലമാവട്ടെ.
നന്മകള്.
Post a Comment