Friday, May 25, 2007

അന്യഗ്രഹ ജീവി ‘പൊന്നപ്പന്‍’ ദുബൈയില്‍


പൊന്നപ്പന്‍ the Alien ദുബൈ വഴി ഒന്നു കറങ്ങി. നെതര്‍ലാന്‍ഡ്സില്‍ നിന്നും നാട്ടിലേക്ക്‌ പോകും വഴി ട്രാന്‍സിറ്റില്‍ ഒരാറേ ആറ് മണിക്കൂര്‍. വ്യാഴാഴ്ച ആയിരുന്നതിനാലും, സമയം രാവിലെ ആയിരുന്നതിനാലും ഒരു മീറ്റ് സംഘടിപ്പിക്കാന്‍ ഒത്തില്ല. എങ്കിലും...

ഒരു ബ്ലോഗര്‍ ദുബൈ വഴി പോകുമ്പോ ആരെങ്കിലും ഒന്നു കാണണ്ടേ ..?
കണ്ടതിന്റെ തെളിവായി രണ്ടു ഫോട്ടൊകള്‍ ഇടണ്ടേ ..?
യു.എ.യി. ബ്ലോഗേഴ്സിന്റെ തനതു സ്വഭാവമായ മുണ്ടിട്ടു പിടിക്കല്‍ നടത്തേണ്ടേ ...?
എല്ലാം പ്രതീകാത്മകമായി നടത്തി.... ദാ തെളിവിനായി ഫോട്ടോസ്..


യു.എ.യി. ബ്ലോഗേഴ്സിനു വേണ്ടി തമനു പൊന്നപ്പനെ പൊന്നാട അണിയിക്കുന്നു.
കസവു മുണ്ട് കിട്ടിയില്ല, പകരം ഇതു മതി. വെള്ളമുണ്ട്.
(ശരിക്കും ‘വെള്ളമുണ്ട്‘ . പൊന്നപ്പന്‍ കുളികഴിഞ്ഞ്‌ തോര്‍ത്തി ഇട്ടിരുന്നതാ, അതു പിന്നെ വെള്ളം ഉണങ്ങും വരെ വെയിറ്റ് ചെയ്യാന്‍ ഒക്കുമോ, ബാത്രൂം ടൌവലെങ്കില്‍ അത്, കെടക്കെട്ടേന്നേ..!!)




പൊന്നപ്പന്‍ യു.എ.യി. ബ്ലോഗേഴ്സിന്റെ ഓഫീസില്‍.
(ഇത് എമിറേറ്റ്സ് എയര്‍ലൈന്‍‌സ്‌കാര്‍‍ താമസ സൌകര്യം ഒരുക്കിക്കൊടുത്ത
എയര്‍‍പോര്‍‍ട്ട് മില്ലേനിയം ഹോട്ടലാണെന്ന്‌ പൊന്നപ്പന്‍ പറേം... വിശ്വസിക്കരുത്‌...)




ദേവഗുരുക്കള്‍ തന്റെ സ്വന്തം തട്ടകമായ എയര്‍പോര്‍ട്ടില്‍ വച്ച്‌ പൊന്നപ്പന് ദര്‍ശനം നല്‍കിയപ്പോള്‍.


പൊന്നപ്പനും, ദേവേട്ടനും.
(ദേവേട്ടന്‍ എയ്യര്‍പോര്‍ട്ടിലാ ജോലി ചെയ്യുന്നേന്ന്‌ ഇനി ആരും സംശയം പറയരുത്...
ദേ കറുത്ത പാന്റ്, നീലഷര്‍ട്ട്, ടൈ, കഴുത്തേല്‍ ടാഗും പാസും .. എല്ലാം ഓകെ.
എന്തോ .... ? അവിടെ തൂപ്പുകാരുടേം യൂണിഫോം ഇതാണെന്നോ ... ഒന്നു പോടേ, ചുമ്മാ എല്ലാത്തിലും കുറ്റം മാത്രം കാണാതെ ...)



ഇനി പൊന്നപ്പന്‍ ഇതുവഴി വരും എന്നു തോന്നുന്നില്ല. നെതര്‍ലാന്‍ഡ്സില്‍ നിന്നും റുവാണ്ട വഴി തിരുവനന്തപുരത്തേക്ക്‌ ഫ്ലൈറ്റ് ഉണ്ടോ എന്നു തിരക്കുന്നതു കണ്ടു പാവം പൊന്നപ്പന്‍...
ഫോണ്‍ ചെയ്ത് സ്നേഹം പങ്കുവച്ച അഗ്രജന്‍, അതുല്യേച്ചി, കുറുമാന്‍, സുല്‍, ഇത്തിരി, കരീം‌മാഷ് എന്നിവരോടും, എല്ലാ യു. എ. യി. ബ്ലോഗേഴ്സിനോടും പൊന്നപ്പന്‍ നന്ദി അറിയിച്ചിട്ടുണ്ട്. പൊന്നപ്പനു വേണ്ടി ഞാന്‍ അതിവിടെ കുറിക്കുന്നു.

25 comments:

തമനു said...

പൊന്നപ്പന്‍ ദുബൈയില്‍ ഒന്നു വന്ന്‌ പോയി..

ദാ ഒന്നു രണ്ട് ഫോട്ടോകള്‍....

ദേവന്‍ said...

മീറ്റുയുദ്ധം നടത്താനാവാഞ്ഞതിനാല്‍ ഗറില്ലയെ അയച്ചു പൊന്നപ്പനെ മുണ്ടിട്ടു പിടിച്ച യൂയേയീക്കാരേ, അഭിവാദ്യങ്ങള്‍! ദാ ഇതാണു സ്പിരിറ്റ്- അല്ലാതെ MMI സ്കോട്ട്ലന്‍ഡില്‍ നിന്നും വരുത്തിവച്ച കുപ്പിയിലെ വെള്ളമല്ല.

സര്‍ട്ടിഫിക്കേറ്റ്: പൊന്നപ്പന്‍ പ്രൊഫൈലില്‍ ഇട്ട ഫോട്ടോ ടച്ച് ചെയ്ത് ശരിപ്പെടുത്തിയതല്ല, ആളു പടം പോലെ തന്നെയുള്ളതുകൊണ്ട് വേഗം തിരിച്ചറിഞ്ഞു.

കുറുമാന്‍ said...

പൊന്നപ്പാ, ദേവേട്ടാ, തമനൂ.......ഇങ്ങിനെ ഒരു മീറ്റ് സംഘടിപ്പിക്കുന്ന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ എങ്ങനേയെങ്കിലും എത്താന്‍ കഴിയീല്ലായിരുന്നൂ. ഫോണിലൂടെ സംസാരിക്കന്‍ കഴിഞ്ഞതു തന്നെ ആശ്വാസം........പടങ്ങള്‍ അടിപൊളി....

സാജന്‍| SAJAN said...

ഹഹഹ പാവം പൊന്നപ്പന്‍ അപാര സ്വീകരണമായിരുന്നല്ലൊ..:)
കലകലക്കന്‍

Mubarak Merchant said...

പൊന്നപ്പന്‍ ദ അളിയന്‍ ദുഫായില്‍ വന്നത് കണ്ടതില്‍ സന്തോഷം. അല്ല, ഈ ദേവേട്ടന്‍ യൂണീഫാറമൊക്കെയിട്ട് വന്നപ്പൊ എന്നെക്കാള്‍ ചുള്ളനായോ??
യേയ്.. ചുമ്മാ തോന്നീതാരിക്കും.

Siju | സിജു said...

വഴീക്കൂടിപ്പോയ പൊന്നപ്പനെ വരെ മുണ്ടിട്ട് പിടിച്ചു കളഞ്ഞു.. ഇതാണ് ഞാന്‍ ദുബായീപോകാത്തെ.. അല്ലാതെ അവസരം കിട്ടാഞ്ഞിട്ടൊന്നുമല്ല..

:: niKk | നിക്ക് :: said...

മനതു, ഫോട്ടോസും വിവരണവും ബഹുജോര്‍. :)

(ശരിക്കും ‘വെള്ളമുണ്ട്‘ )

ശരിക്കുമുണ്ടായിരുന്നോ പൊന്നപ്പാ ? :P

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഡിങ്കനേം കൂടി ഒന്നു മുണ്ടിട്ടോ ഇല്ലാതെയോ പിടിക്കോ..

എന്ത് ഇത് ചാത്തനേറല്ലാ ഡിങ്കനേറാ ന്നോ...
പടച്ചോനേ ചാത്തനോടി...

ഉണ്ണിക്കുട്ടന്‍ said...

അപ്പോ ഇനീ ദുഫായി പോകുമ്പോ മുണ്ടുടുത്തു പോകരുതെന്നു മനസ്സിലായി. ഇവന്‍മാര്‍ നമ്മുടെ തന്നെ മുണ്ടൂരി എടുത്തിട്ടു പൊന്നാട അണിയിച്ചു കളയും ..! ഫോട്ടോ എടുത്തു പോസ്റ്റും ചെയ്യും !!

കരീം മാഷ്‌ said...

ഈ അന്യഗ്രഹ ജീവി തവളചാടുന്ന പോലെയണല്ലോ ഒരോ രാജ്യങ്ങള്‍ ചാടി നടക്കുന്നതു.
ശബ്ദം കേട്ടപ്പോള്‍ ഇത്ര ചുള്ളനാണെന്നു കരുതീല.
ഇനി തമ്മില്‍ കാണാമെന്ന പ്രതീക്ഷയോടെ.

Sathees Makkoth | Asha Revamma said...

ഇനി പൊന്നപ്പന്‍ സ്വപ്നത്തില്‍ കൂടി ദുബായി വഴി പോകുമെന്ന് തോന്നുന്നില്ല.
പൊന്നപ്പന്‍ അത്തരത്തിലൊരന്യഗ്രഹ ജീവിയെയല്ലേ കണ്ട് പേടിച്ചത്.(ആളെ പിടികിട്ടിക്കാണുമല്ലോ ദേവേട്ടാ.)
ഒരു സംശയം. പൊന്നപ്പനെ പേടിപ്പിക്കാന്‍ വേണ്ടിതന്നെയാണോ ഇദ്ദേഹത്തെ അയച്ചത്?

Inji Pennu said...

ഒരു ഏലിയന കാണാന്‍ പറ്റുക അതും ഫോട്ടോയില്‍ എങ്കിലും, ഏലിയനെ കാണുന്നത് എനിക്കറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുക - ഇതൊക്കെ ജയന്റ് റോബേട്ട് കണ്ട അന്നു മുതലുള്ള എന്റെ ആഗ്രഹങ്ങള്‍ ആയിരുന്നു. നന്ദിയുണ്ട്!

ദേവേട്ടന്‍ ദുബായ് എയര്‍പ്പോര്‍ട്ടിലാണൊ ജോലി? ശരിക്കും? അറിഞ്ഞതു നന്നായി :):)

ദേവന്‍ said...

ഭയങ്കര ഡിസ്ക്ലൈമര്‍!
പ്രിയ നിറം ആകാശനീല ആയതുകൊണ്ട്‌ എന്റെ മിക്കവാറും ഉടുപ്പെല്ലാം ആ കളറാണെന്നേയുള്ളു, അല്ലാതെ ഇതെന്റെ യൂണിഫോം അല്ല.

ദുബായി എയര്‍പ്പോര്‍ട്ടില്‍ നീല ഉടുപ്പും കറുത്ത പാന്റും യൂണിഫോം ആയുള്ളത്‌ എയര്‍പ്പോര്‍ട്ട്‌ പോലീസിനാണ്‌. ആരെങ്കിലും വല്ല പോലീസുകാരനേയും "ദേവാ" എന്നു വിളിച്ച്‌ ആലിംഗനം ചെയ്യുകയോ ചങ്കിനിട്ടിടിക്കുകയോ ചെയ്താല്‍ ഉണ്ടായേക്കാവുന്ന ഒരു പാര്‍ശ്വഫലത്തിനും ഞാന്‍ ഉത്തരവാദിയല്ല.

evuraan said...

ഏലിയന് ഏലിയനെന്നു കേട്ടിട്ടേയുള്ളൂ, ഡ്രൈവിംഗ് ലൈസന്സിന്റെ കടലാസ്സാദ്യം കൈയ്യില് കിട്ടിയപ്പോഴാ ഞാനുമൊരു അമേരിക്കന് ഏലിയനാണെന്നു്‌ തിരിഞ്ഞതു്‌.

പൊന്നപ്പനെന്ന ഏലിയന്റെ പോട്ടം കണ്ടതില് സന്തോഷം. "ഇവര് ചെയ്യുന്നതെന്തെന്നു ഇവര്ക്കു പോലുമറിയില്ല, ഇവരോടു ക്ഷമിക്കേണമേ.." എന്നു്‌ മനസ്സാ ഉരുവിട്ടു കൊണ്ട്, ആകെ വിരണ്ടു നില്ക്കുവാണെന്നു തോന്നുന്നു.

പിന്നെ പാവം ദേവന് -- തമനു പാവമാണെന്നു പറയുന്നില്ല; അല്ലെന്നും പറയുന്നില്ല.

എല്ലാവരെയും കണ്ടതില് അതിയായ സന്തോഷമുണ്ട്..! ആശംസകള്..!

Inji Pennu said...

ഛേ! ഞാനിനിയെന്ത് ചെയ്യും? ഞാനൊരു നീല ഷര്‍ട്ടും നീല ടൈയും അടയാളമായി നോക്കി വെച്ചിരിക്കുവായിരുന്നു :( അപ്പൊ ഇത് യൂണിഫോറം അലല്ലായിരുന്നൊ? ഇനി വേറെ അടയാളം കണ്ട് പിടിക്കണല്ലൊ...

മുസ്തഫ|musthapha said...

തമനുവിന്‍റെ ഊഞ്ഞാലട്ടത്തില്‍ പങ്കെടുത്ത ലുങ്കി പുതപ്പിക്കുമോ എന്ന പേടിയുണ്ടായിരുന്നു :)

ശ്ശൊ... ഈ പീസിനോടാണോ ഫോണില്‍ ഇത്രേം ബഹുമാനത്തില്‍ സംസാരിച്ചത് :)

ദേവേട്ടാ, യൂണിഫോം മാത്രേള്ളൂ... വാട്ടര്‍ബാഗില്ലേ :)

Kiranz..!! said...

vമിസ്റ്റര്‍ തമനൂ..താങ്കളില്‍ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചതല്ല,തമനുച്ചായന്റെ ഫ്ലാഷടിക്കുന്ന ഗ്ലേയ്സിങ്ങുള്ള ആ തലകണ്ടപ്പോ ഒരു തടിമാടനെയാ താഴോട്ട് പ്രതീക്ഷിച്ചത്.എല്ലാവരും ഇതെന്തു Mr.ആരോഗ്യസ്വാമിയവര്‍കള്‍ ദേവേട്ടനു പഠിക്കുന്നോ :))

പൊന്നപ്പനെ പിന്നെ ഓര്‍ക്കുട്ടിലിട്ട് പിടിച്ചത് കാരണം പേടിച്ചില്ല,ചെക്കന്‍ ആള് കല്യാണം കഴിക്കാനുള്ള വരവാണെന്നാ തോന്നുന്നേ..:)

Kaippally കൈപ്പള്ളി said...

എന്നാലും ദേവാ എന്നെ ഒന്ന് അറിയിക്കാമായിരുന്നു.

ഒന്നുമില്ലങ്കിലും മറ്റൊരു ഒരു dutch residentനേയും കൂടി കാണാമായിന്നു.

പൊന്നപ്പന്‍ - the Alien said...

ഫ്രണ്ട്സ്, റോമന്‍സ്, ഉഏയിയന്‍സ്, ഏലിയന്‍സ് ആന്റ് സിറ്റിസണ്‍സ്..

വികാരഭരിതമായ രണ്ടാമത്തെ കമന്റാണിത്. ആദ്യത്തെ കമന്റ് ഡയലപ്പന്‍ തിന്നു. ഇതെങ്കിലും അദ്ദേഹത്തെ വെട്ടിച്ച് അങ്ങെത്തിക്കാമെന്നു കരുതുന്നു.

എന്തായാലും ഇതു വല്ലാത്ത മുണ്ടിട്ടു പിടിത്തമായിപ്പോയിപ്പോയി ചങ്ങായിമാരേ.. റൂമിലേക്ക് “പൊന്നാടയെവിടെ പൊന്നാടയെവിടെ ” എന്നു പരവേശപ്പെട്ടു വന്ന തമനു ഗറില്ലയോട്, ടവലേയുള്ളൂ എന്നു പറഞ്ഞു പോയത് ഞാനായിരുന്നു.. ഞാനോര്‍ത്തു ആ പൊരിവെയിലത്തു ഓടിക്കിതച്ചു വന്നതല്ലേ.. മുഖം തുടക്കാനായിരിക്കുമെന്ന്. പിന്നെ സംഭവിച്ചത് ചരിത്രം. ഇതിനാകെ പ്രേരകമായത് ഞാന്‍ ചെയ്ത ഒരേയൊരു ഫോണ്‍ കോള്‍. പിന്നെ ചറപറാന്ന് ഫോണുകള്‍, പൊന്നാടയെറിഞ്ഞു പിടിക്കല്‍, എയര്‍പോര്‍ട്ടില്‍ വച്ച് ദേവഗുരുവിനെ കണ്ടു മുട്ടല്‍ എല്ലാം കൂടി ആറുമണിക്കൂറുകള്‍ അറുനൂറു ദിവസം പോലെയായിരുന്നു.

നന്ദി പറയാനാണേല്‍ അതു തന്നെ ഒരു പോസ്റ്റാക്കാം. ബഹുമാനിച്ചെന്റെ പൊക്കം മൂന്നടി കൂടി കൂട്ടിയ അഗ്രജന്‍ ഭയ്യ, ജില്‍ജില്‍ സുല്ലപ്പ, ചറപറാന്ന് എന്തൊക്കെയോ പറഞ്ഞ കുറുമയ്യാ, ഇംഗ്ലീഷു പറഞ്ഞെന്നെ വിരട്ടിയ അതുല്യേച്ചി, ഇത്തിരിയൊത്തിരിവെട്ടം,എന്റെ ശബ്ദം കേട്ടിട്ട് പേടിച്ചു പോയ കരീം മാഷ്, പിന്നെ മ്മട സ്വന്തം ഗറില്ല, ദേവേട്ടന്‍ എല്ലാരും എന്നെ ഞെട്ടിച്ചു.

ഞാനേറ്റവും കൂടുതല്‍ ഞെട്ടിയത് ഒന്‍പതു വര്‍ഷമായി ദുബൈയില്‍ താമസിക്കുവാണെന്ന് അവകാശപ്പെടുന്ന ഗറില്ലോത്തമന്‍ അന്നു വന്ന എന്നോട് ഹോട്ടലില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള വഴി ചോദിച്ചപ്പോഴാ.. പിന്നെ ഒരു ഐഡെന്റിഫിക്കേഷന്‍ പരേഡുമില്ലാതെ ദേവേട്ടന്‍ എന്നെ എയര്‍പോര്‍ട്ടിലെ ആള്‍ക്കൂട്ടത്തില്‍ വച്ചു കണ്ടു പിടിച്ചപ്പോഴും. (ഗറില്ല അപ്പോ കാറൊളിപ്പിക്കാന്‍ കുറ്റിക്കാടുകള്‍ തിരക്കി നടക്കുവായിരുന്നു ആ മരുഭൂമിയില്‍ !)

പിന്നെ ഉ അ എ ബ്ലോഗ്ഗേഴ്സിന്റെ എല്ലാരുടേം വകയായി, എല്ലാരുടേം പടമുള്ള ഒരു ഭീഷണിക്കത്തും, “ഇനിയേലും രണ്ടക്ഷരം നന്നായിട്ടെഴുതിക്കൂടേ” എന്ന സഹതാപപ്പെടുന്ന ഒരു പേനയും, രണ്ടൊട്ടകവും എനിക്കു ദേവേട്ടന്‍ ഗിഫ്റ്റ് തന്നിരുന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ ജീവിതത്തില്‍ ഒരൊട്ടകത്തിനെ ഗിഫ്റ്റ് കിട്ടുമെന്നു ഞാനോര്‍ത്തിരുന്നില്ലാ.. :)

എന്തു പറയാനാ.. തിരിച്ചു പോകാന്‍ തീരെ മനസ്സു വന്നില്ല. ദേവേട്ടനോട് റ്റാറ്റയും പറഞ്ഞ് ഡിപ്പാര്‍ച്ചര്‍ ടൈമിന് ഒന്നര മണിക്കൂര്‍ മുന്‍പേ ചെക്കിന്‍ ചെയ്ത ഞാന്‍ ഫ്ലൈറ്റില്‍ കേറിയത് ആസ് യൂഷ്വല്‍ “പണ്ടാറക്കാലാ.. പൊന്നപ്പാ.. നിന്നെ കാരണം ഫ്ലൈറ്റിപ്പോഴും കട്ടപ്പൊറത്താ.. വേഗം വന്നില്ലേ ഞങ്ങളിപ്പ പോവ്വ്വ്വേ ”ന്ന് വണ്ടീട കിളി കിടന്നു കാറിയപ്പോഴാ.. അതു വരെ മധുര സ്മരണകള്‍ അയവെട്ടി സിമ്പോളിക്കായിട്ട് ഒരു ബബിള്‍ഗോം ചവച്ച് ഞാന്‍ മന്ദ ഗമനം നടത്തുവായിരുന്നു.

എന്തായാലും എല്ലാര്‍ക്കും നന്‍‌ട്രി.
മീറ്റിയില്ലേലും കമന്റിയ സാജനിക്കാസ്സിജ്ജുനിക്ക്ചാത്തനുണ്ണിക്കുട്ടന്‍സതീശിഞ്ചിയേവൂരാര്‍‌കിരണ്‍സ്‌കൈപ്പള്ളിയവര്‍കള്‍ക്ക് സ്പെഷല്‍ നന്ദി. എല്ലാ പാരകളും ഞാന്‍ വരവു വച്ചിട്ടുണ്ട്. ഒരു പാടു പോസ്റ്റുകളിനീം വരണൊണ്ടല്ലോ.. കൊരട്ടിയിട്ടു ഞാനിരുട്ടടിയടിക്കും. കട്ടായം.

പിന്നെ എന്റെ ശബ്ദം ഘനഗംഭീരമാണെന്നും 96 വയസ്സുള്ള അപ്പൂപ്പന്റേതാണെന്നും തോന്നിയവര്‍ക്ക് എന്റെ സ്വന്തം കവിതകള്‍ ഞാന്‍ ട്യൂണിട്ട് ഞാന്‍ തന്നെ പാടിയത് കൃതജ്ഞതാ‍പൂര്‍വ്വം അയച്ചു തരുന്നതായിരിക്കും. പിന്നെ എന്നെ കണ്ടാല്‍ ചുള്ളനാണെന്നു തോന്നിയ ആള്‍ക്കാര്‍ക്ക് എന്റെ പലപല പോസിലുള്ള മള്‍ട്ടി കളര്‍ ഫോട്ടോസ് അയച്ചു തരാം. പിന്നെ എനിക്കറിയാവുന്ന നല്ലൊരു ഒഫ്താല്‍മോളജിസ്റ്റിന്റെ അഡ്രസ്സും അയച്ചു തരുന്നതായിരിക്കും. (എന്റെ ദൈവമേ ഈ പാപമൊക്കെ ഞാനെവിടെ കൊണ്ടു കളയും!)

എന്തായാലും ഒന്നുറപ്പിച്ചു. ഇനി തിരോന്തോരത്തു നിന്ന് കൊച്ചിക്കു പോണേലും ദുബൈ വഴിയേ ഉള്ളൂ.. റുവാണ്ട വഴിയുള്ള ഫ്ലൈറ്റൊക്കെ ക്യാന്‍സല്‍ഡ്.

പിന്നൊന്നു കൂടി: ദുബൈ എയര്‍പോര്‍ട്ടില്‍ തൂപ്പുകാര്‍ക്കും പോലീസുകാര്‍ക്കും നീല യൂണിഫോമാ.. പിന്നെ എന്റെ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ദേവേട്ടനും നീല യൂണിഫോമാണെന്നറിഞ്ഞു. അതിനാല്‍ അതല്ലേയിത് എന്നു വര്‍‌ണ്യത്തിലാശങ്കയില്‍ ദേവേട്ടനെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്ന എല്ലാ ആരോപണങ്ങളും ഇതിനാല്‍ അസാധുവാക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ പ്രസ്താവിച്ചു കൊള്ളുന്നു.
ആമേന്‍.

thoufi | തൗഫി said...

ആഹാ..ഇതെപ്പൊ..ഞാനറിഞ്ഞില്ലാട്ടൊ.
അറിഞ്ഞിരുന്നെങ്കില്‍ ഒന്ന് വിളിക്കാമായിരുന്നു.
തമനൂ..ഫോട്ടൊസും വിവരണവും അസ്സലായി.
മുണ്ടിട്ട് പിടുത്തത്തില്‍ യൂ യെ യി ക്കാരെ
കവച്ചുവെക്കാന്‍ ആരുമില്ലാല്ലെ..?

Anonymous said...

അന്യഗ്രഹത്തില്‍ ഒരനില്‍കപൂറാണല്ലേ ;)

Sreejith K. said...

തിരന്തോരത്ത് നിന്ന് കൊച്ചി വരെ ഒരു മീറ്റിനു വരാത്ത താങ്കള്‍, ദുബായില്‍ പോയി മീറ്റ് നടത്തിയതില്‍ ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് പ്രതിഷേധം അറിയിക്കുന്നു. ഉടനെത്തന്നെ കൊച്ചി, ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ഓഫീസുകള്‍ താങ്കള്‍ വന്ന് ഒപ്പിടേണ്ടതാണ്‌.

ഏറനാടന്‍ said...

പൊന്നപ്പോ ഇതിപ്പോ അറിയാനായത്‌. ഇനിയീ വഴി വരുമ്പോള്‍ വല്യ മുണ്ടിട്ടുപിടിച്ചോളാം..

:)

Kalesh Kumar said...

പ്രിയ തമനു,

മുണ്ടിനു പകരം ടവ്വല്‍ മതി എന്നു കണ്ടുപിടിച്ച പുലീ, ഞാനവിടെയുണ്ടാ‍യിരുന്നെങ്കില്‍, അതിന്റെ പേരില്‍ ഒരു മുണ്ടിട്ട് പിടിച്ചേനെ!

മുണ്ടിട്ട് പിടിക്കുന്ന മുണ്ടുകള്‍ സാധാരണയായി സ്പോണ്‍സര്‍ ചെയ്യുന്നത് ദേവേട്ടനോ വിശാലഗുരുവോ അനിലേട്ടനോ ഒക്കെയാ.

കലക്കി!
നന്നായി!

കുഞ്ഞാപ്പു said...

ഈ യിടെയായി ബ്ലൊഗന്‍ പറ്റുന്നില്ലെങ്കിലും ഈ പരിപാടിയില്‍ പങ്കെടുത്ത് എന്റെയ് മഹനീയ സാനിദ്ധ്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.