യു.ഏ.ഈയിലെന്നല്ല, എനിക്ക് തോന്നുന്നു ലോകത്ത് തന്നെ ആദ്യമായിട്ടാണിങ്ങനൊരു സംഭവം. മലയാളത്തില്‍ 3-4 റേഡിയോ നിലയങ്ങളുള്ള യു.ഏ.ഈയില്‍ ഇതു വരെ ആരും എന്താ ഇങ്ങനൊരു പരിപാടിയെക്കുറിച്ച് ആലോചിക്കാത്തതെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. (എന്റെ പെങ്ങളും ഒരു റേഡിയോ അവതാരകയായിരുന്നു) ഏതായാലും ശരി, ഏതോ ബുദ്ധിമാനായ ഇവന്റ് മാനേജരുടെ തലയില്‍ അവസാനം അങ്ങനൊരു ബുദ്ധി ഉദിച്ചു! അങ്ങനെ “ഫ്രീക്വന്‍സി 2007” എന്ന പേരില്‍ ആദ്യമായി ഒരു ഗള്‍ഫ് മലയാളം റേഡിയോ ഫെസ്റ്റിവല്‍ നടക്കാന്‍ പോണു. അവാര്‍ഡ് ദാന ചടങ്ങ് ജൂണ്‍ 29ന് ദുബൈ അല്‍ നാസര്‍ ലീഷര്‍ ലാന്റില്‍ വച്ച് നടത്തപ്പെടും. സംഘാടകര്‍ പ്രേക്ഷകര്‍ക്കായി ഒരുപാട് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗള്‍ഫിലുള്ള മലയാളികളില്‍ മലയാളം റേഡിയോ കേള്‍ക്കാത്തവര്‍ എനിക്ക് തോന്നുന്നു ദന്തഗോപുരങ്ങളില്‍ ഇരിക്കുന്നവര്‍ മാത്രമായിരിക്കും. അത്രയ്ക്ക് ജനകീയമായൊരു മാധ്യമമാണ് റേഡിയോ ഗള്‍ഫില്‍. എല്ലാ അവതാരകരും പുലികളാണ്. എന്നിരുന്നാലും, അവരില്‍ മികച്ചവരെന്ന് നമ്മുക്ക് തോന്നുന്നവരെ തിരഞ്ഞെടുക്കാന്‍ കിട്ടിയ ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് അപേക്ഷിക്കുന്നു.
അതു സംബന്ധിച്ച വാര്‍ത്ത ദാ താഴെ ചേര്‍ക്കുന്നു.
Frequency 2007 :- A Malayalam Radio Award Night, first of its kind ever in the history of UAE and the Radio world. The idea behind this venture is to appreciate the efforts of all those people who make life interesting ,and yet continue to remain behind the screen. This is an event hosted to honor the talented and creative souls behind the birth of the Malayalam Channel in UAE.
Award Categories
• Best program
• Best informative program
• Best music program
• Best Film based program
• Best audio advertisement
• Best news reader
• Best RJ male
• Best RJ female
• Best Malayalam presenter
•
Sms to 4410 and win prizes and free tickets
Frequency2007' will be a rocking night for Dubai and experience of a life time. With music and dance by famous Malayalam Film personalities along with the presence of eminent politicians which the Dubai audience will remember for a long long time
എസ്.എം.എസ് വോട്ടിംഗും ഓണ്‍ലൈന്‍ പോളും ഒക്കെയുണ്ട്. എല്ലാവരും പങ്കെടുത്ത് ഈ മാധ്യമത്തില്‍ ജോലി ചെയ്ത് നമ്മെ ആനന്ദിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. മലയാളം റേഡിയോ കേള്‍ക്കുന്ന ഓരോ മലയാളിയുടെയും കടമ കൂടിയാണ് അത്.
കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ.
9 comments:
"ഗള്‍ഫിലെ മികച്ച മലയാളം റേഡിയോ അവതാരകരെ തിരഞ്ഞെടുക്കുക."
സത്യം പറയാലോ..ഇതില്‍
o Best news reader
എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്ക്യേ വേണ്ട.
അത് ഇമ്മടെ സ്വന്തം ഗഡി വിത്സണ്‍ http://www.vishakham.blogspot.com തന്നെ. അതായത്,
ഏഷ്യാനെറ്റ് 648 ഏ.എം.ല് നല്ല വെടിച്ചില്ല് സൌണ്ടില്‍ കവിടി പെറുക്കി നിലത്തിടുമ്പോലെ വര്‍ത്തകള്‍ വായിക്കണ കവി ശ്രീ.കുഴൂര്‍ വിത്സണ്‍ !!
ഗഡികളേ.... നമുക്കൊന്ന് ഉത്സാഹിക്ക്യല്ലേ??
http://www.whizmedia.net/main/poll.htm
"ഗള്‍ഫിലുള്ള മലയാളികളില്‍ മലയാളം റേഡിയോ കേള്‍ക്കാത്തവര്‍ എനിക്ക് തോന്നുന്നു ദന്തഗോപുരങ്ങളില്‍ ഇരിക്കുന്നവര്‍ മാത്രമായിരിക്കും. "
ഇതിനെന്താ പറയാ? ഗള്‍ഫെന്നാല്‍ യു.എ.ഇ മാത്രം!
ഇതാണെല്ലാവരുടെയും വിചാരം. യു.എ.ഇ ക്കാര്‍ അതിന് വല്ലാതെ വളം വെച്ചുകൊടുക്കുന്നുണ്ടോ??
ചിന്തിക്കുന്നവര്‍ വിചാരിക്കും വിവരമില്ലാത്തതുകൊണ്ട് പറയുകയാണെന്ന്.
ശ്രദ്ധിക്കൂ, പ്ലീസ്.
-സു-
നോണ്‍ ഗള്‍ഫീസിനെക്കൊണ്ട് എന്തെങ്കിലും ചെയ്യണമെങ്കില്‍ (ഒന്നും ചെയ്യാന്‍ പറ്റില്ലായിരിക്കുമല്ലേ) പറയണേ :)
ഇതും യുഎഇ ബൂലോഗ സംഗമവും തമ്മിലെന്തു ബന്ധം?
ബ്ലോഗിനെക്കുറിച്ചു പറയുമ്പം അതീ നെറ്റിലോ മറ്റോ ഉള്ള സാധനമല്ലേ എന്നാ ഒരു റേഡിയോ മാഷത്തി ചോദിച്ചത്.. എന്നാ പറയാനാ..
-സു-നിലേട്ടാ, ഞാന്‍ സൌദീലും യു.ഏ.ഈയിലും ജോലി ചെയ്തിട്ടുണ്ട്. രണ്ടിടത്തും സാധാരണ മലയാളിയേയും ദന്തഗോപുരവാസിയായ മലയാളിയേയും കണ്ടിട്ടുണ്ട്. സാധാരണക്കാരെല്ലാരും തന്നെ യു.ഏ.ഈ ന്ന് വരുന്ന ഏഷ്യാനെറ്റും റേഡിയോ ഏഷ്യയും (അന്ന് ഉം അല്‍ കുവൈന്‍ റേഡിയോയും ഉണ്ടായിരുന്നു) കേള്‍ക്കുന്നവരായിരുന്നു. ദന്തഗോപുരവാസികള്‍ മലയാളം റേഡിയോ കേള്‍ക്കാന്‍ വല്യ താല്പര്യമൊന്നും കാണിച്ചിരുന്നില്ല. അതാണ് ഞാനങ്ങനെ എഴുതിയത്. പിന്നെ ഗള്‍ഫെന്ന് പറഞ്ഞാല്‍ യു.ഏ.ഈ ആണെന്ന് ആരാണ് പറഞ്ഞത്?
ഒരു കാര്യം പക്ഷേ സുനിലേട്ടന്‍ മറന്നു പോയെന്ന്‍ തോന്നുന്നു. യു.ഏ.ഈയിലല്ലാതെ വേറെ എവിടുന്നാ മലയാള റേഡിയോ സംപ്രേക്ഷണം ? ബഹറിനില്‍ നിന്നുണ്ടെന്ന് തോന്നുന്നു - അവിടെയും യു.ഏ.ഈയിലും നിന്നും മാത്രമല്ലേ ഈ സംഗതികള്‍ ഉള്ളു?
ഇതെന്തിനീ ബ്ലോഗിലിട്ടെന്ന് യൂഏഈവാല ചോദിക്കുന്നു. ബൂലോഗരുടെ സംഗമം എന്നു പറഞ്ഞാല്‍ ബ്ലോഗ് മീറ്റ് എന്ന് അല്ല വാലേ അര്‍ത്ഥം. യൂ.ഏ.ഈയിലെ ബ്ലോഗറുമ്മാരെല്ലാരും കൂടുന്ന ബൂലോഗത്തെ ഒരു സ്ഥലം. ഗള്‍ഫുകാര്‍ക്കായിട്ട് അങ്ങനൊരു ബ്ലോഗ് ആരും ഉണ്ടാക്കിട്ടില്ല ഇതു വരെ. ബൂലോഗക്ലബ്ബിലിത് പോസ്റ്റ് ചെയ്താലോന്ന് കരുതി ആദ്യമേ. പക്ഷേ ഈ സംഭവം ഗള്‍ഫിലുള്ളവരെ ഉദ്ദേശീച്ചാണല്ലോന്ന് കണ്ടാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്തത്. ഇതിവിടെ പോസ്റ്റ് ചെയ്തത് ഇഷ്ടപ്പെട്ടില്ലേല്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം.
ദയവായി ഇതിന്റെ പോസ്റ്റിറ്റീവ് വശം കാണൂ.... നമ്മളെ രസിപ്പിക്കാനും ആനന്ദിപ്പിക്കാനും നാട്ടിലെ വിശേഷങ്ങള്‍ ചൂടോടെ അറിയിക്കാനും വേണ്ടി ജോലി ചെയുന്നവരെ ആദരിക്കൂ... അവരും അംഗീകാരം അര്‍ഹിക്കുന്നില്ലേ?
അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭാവുകങ്ങള്‍ എല്ലാവര്‍ക്കും
Best Program : Big Breakfast Club(HIT 96.7 FM)
Best informative program : Good Morning Gulf (RADIO ASIA 1557 AM)
Best music program : Gramaphone(HIT 96.7 FM)
Best film based program : House full (HIT 96.7 FM)
Best audio advertisement : DU
Best news reader : Dhanya lAKSHMI (RADIO ASIA 1557 AM)
Best RJ Male : Kris (HIT 96.7 FM)
Best RJ Female : Anjana Priyan (Asianet Radio648 am)
Best Malayalam presenter: Chandrasenan(Asianet Radio 648 am)
ആശംസകള്‍ :)
ഇതുവഴികടന്നുപോയപ്പോ ഇതിന്റെ സ്റ്റാറ്റസ് അറിയാന്‍ കയറിയതാ...
ഇത് ക്രിസിന് ആരെങ്കിലും പറഞ്ഞുകൊടുക്കണേ..
(കൈപ്പള്ളിജി ഇപ്പ വരും!!!!!)
“.....പ്രിയ ക്രിസ്, കം ബാക്ക്.. താനെവിടെ ഉണ്ടെങ്കിലും ഉടന്‍ വരണം. ബിപി കൂടുതലുള്ള ഒരു റേഡിയോ ശ്രോതാവാണ് ഞാന്‍. താന്‍ എവിടോ പോയി കിടക്കുവാന്ന് ആ പെങ്കൊച്ചുങ്ങളു കിടന്നു വിളിച്ചുകൂവുന്നു. ഒന്നു വേഗം എഴുന്നള്ളിയാല്‍ ബാക്കിയുള്ളവര്‍ക്ക് സമ്മാധാനമായി ഒന്നു രണ്ടു പാട്ടു കേള്‍ക്കാമായിരൂന്നു...ഇതിനോടകം ഞാന്‍ ഒരു പഴയ മൊബൈലിന്റേതുള്‍പ്പെടേ രണ്ടു റേഡിയോകള്‍ ഇതിനോടകം തല്ലിപ്പൊട്ടിച്ചു കളഞ്ഞു. യു. എ. ഇ ലെ ഏറ്റവും നല്ല അവതാരകനുള്ള അവാര്‍ഡുകിട്ടിയ ആള്‍ എന്ന നിലയില്‍ പറയാം. ഇവിടെയുള്ള മിക്കവരുടെയും ആശ്വാസമാണ് ആ പരിപാടി. ഈ ബോറടിപ്പീര് ഒന്നു നിറ്ത്വോ....
ഇതെനിക്ക് അനോണിമസ് ആയി പറയാമായിരുന്നു..നട്ടെല്ല് കൂടുതല്‍ ഉള്ളതിനാല്‍ ക്ഷമിക്കുക!
Post a Comment