Sunday, July 22, 2007

കുറുമാന്‍റെ പുസ്തകപ്രകാശനം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

നമ്മളേവരുടേയും പ്രിയങ്കരനായ കുറുമാന്‍റെ (നമ്മുടെ കുറുവിന്‍റെ) "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ആഗസ്റ്റ് 5ന് എറണാംകുളം യുവറാണി റെസിഡെന്‍സിയില്‍ വെച്ച് നടക്കുമെന്ന സന്തോഷവിവരം നമ്മളെല്ലാം അറിഞ്ഞിരിക്കുമല്ലോ... എല്ലാ ബ്ലോഗേഴ്സിനും അഭിമാനിക്കാവുന്ന മറ്റൊരു മുഹൂര്‍ത്തം കൂടെ കടന്നു വരുന്നു.

നമ്മള്‍ യു.ഏ.ഇ. ബ്ലോഗേഴ്സിനെ സംബന്ധിച്ച് പ്രകാശനത്തിന്‍റെ മുഖ്യ ചടങ്ങില്‍ പങ്കെടുക്കാനാവില്ല എന്നത് വലിയൊരു നഷ്ടം തന്നെയാണ്. ഈയവസരത്തില്‍ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍" ടെ വിപുലമായൊരു പ്രകാശന ചടങ്ങ് ഇവിടെ യു.എ.ഇ. യില്‍ സംഘടിപ്പിച്ച് നമ്മളതിന്‍റെ ക്ഷീണം തീര്‍ക്കേണ്ടതാകുന്നു. മുഖ്യപ്രകാശന ചടങ്ങ് കഴിഞ്ഞ് വരുന്ന ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ അത് സംഘടിപ്പിക്കേണ്ടതാണ് - കുറുമാന്‍ അവധിയില്‍ നാട്ടില്‍ പോവുകയാണ് എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്...

എല്ലാവരും ഒന്നുത്സാഹിച്ചേ...
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പെട്ടെന്ന് വരട്ടെ

തിയ്യതി
വേദി
പരിപാടികള്‍

എല്ലാം നമുക്കിവിടെ ഒന്നിച്ചാലോചിച്ച് തീരുമാനിക്കാം...

72 comments:

മുസ്തഫ|musthapha said...

കുറുവിന്‍റെ പുസ്തകം - യു.എ.ഇ. പ്രകാശനം... എന്ത് ചെയ്യണം, എങ്ങിനെ ചെയ്യണം... നമുക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം...

കുറുമാനും കൂടെ പങ്കെടുക്കുന്ന ഒരു ചടങ്ങ്... അതാണ് എന്‍റെ അഭിപ്രായം... അങ്ങിനെ വരുമ്പോള്‍ ഒരു മാസത്തോളം വൈകിക്കേണ്ടതായും വരും...

അഭിപ്രായങ്ങള്‍ അറിയിക്കൂ...

Unknown said...

കുറുമാനേ...കുക്കുറുമാനേ....,

ഈ സന്തോഷാവസരത്തില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.:)

അഗ്രജാ,
നമ്മള്‍ക്കിത് കെങ്കേമമാക്കണം.
എല്ലാവരുടെയും അഭിപ്രായങ്ങള്‍ പോരട്ടെ....
ഒരിക്കല്‍ക്കൂടി എല്ലാവരെയും മീറ്റാന്‍ പറ്റിയൊരവസരം എന്നാണെന്ന് കാത്തിരിക്കുകയായിരുന്നു ഞാനും....

Mubarak Merchant said...

അതെ. ഇക്കാര്യത്തില്‍ ഉത്സാഹിക്കേണ്ട യൂ ഏ യിക്കാര്‍ എന്തേ മൌനം എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു ഞാന്‍. ഉഷാറാക്കൂ.. ഉഷാറാക്കൂ

Unknown said...

കുറുമാന്‍ തന്നെ സൌകര്യമുള്ള ഒരു ദിവസം പറയട്ടെ. വെക്കേഷന്‍ കഴിഞ്ഞ് എന്ന് മടങ്ങി വരും എന്നൊക്കെ. എന്നിട്ട് നമ്മള്‍ക്ക് അ ദിവസം പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ നീക്കാം.

കുറുമാന്‍ said...

ആഗസ്റ്റ് 3നു രാത്രി പോയിട്ട്, സെപ്റ്റംബര്‍ 1നു ഞാന്‍ മടങ്ങി എത്തും. സെപ്റ്റംബര്‍ 7, വെള്ളിയാഴ്ച മീറ്റ് നടത്തുന്നതിനെകുറിച്ചുള്ള അഭിപ്രായം എല്ലാവരും പറയൂ.

കരീം മാഷ്‌ said...

Yes Mr. Kurumanji,
I am ready for September 7

Promod P P said...

എന്തായാലും ആഗസ്റ്റ് 11 നു മുന്‍പല്ലല്ലൊ അല്ലെ?
ഞങ്ങള്‍ നേരത്തെ ആലോചിച്ചു തീരുമാനിച്ചത് എത്ര നന്നായി..

ബാംഗളൂര്‍ കുറുമാന്‍ മീറ്റ് : ആഗസ്റ്റ് 11
http://bangalorekavala.blogspot.com/

K.V Manikantan said...

ഞാന്‍ ഉണ്ട് കമ്മിറ്റിയില്‍...

മാവേലി കേരളം said...

അഗ്രജാ,

UAE യില്‍ അല്ല എങ്കിലും ഈ സംരംഭ്ത്തിന് എല്ലാ ഭാവുകാശംസകളും നേരുന്നു.

കുറുമാനേ പുസ്തകത്തിന്റെ നാട്ടിലെ പ്രകാശനത്തിനും എല്ലാ അശംസകളും നേരുന്നു.

Visala Manaskan said...

നമ്മളിതിവിടെ അലക്കി പൊളിച്ചിരിക്കും!!!!!!!!

കുറു എത്തി അടുത്ത വെള്ള്യാഴ്ചന്നെ, സെപ്റ്റബര്‍ - 7ന് തന്നെ പൂശിക്കളയാം. അതിഗംഭീരമായി. കൊച്ചീല് നടക്കാന്‍ പോണേന്റെ അപ്രത്തേന്റപ്രത്ത്.

(ഇക്കാസേ.. കൊച്ചിക്കാരേ.. ഞങ്ങള് കാണിച്ചരാട്ടാ.. മുട്ടാന്‍ ണ്ടേങ്കി വാട്ട്രാ..)

:))

ദില്‍ബാാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ അപ്പ തൊടങ്ങല്ലേ???

kusruthikkutukka said...

സെപ്റ്റംബര്‍ 7.. ഓണം കഴിഞ്ഞു ഒരാഴ്ച കൂടി നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് മിസ്സ് ആയിപ്പോയല്ലോ എന്ന് പറയാന്‍ പറ്റിയ തീയതി... കുറച്ചുകൂടി നീട്ടിയിരുന്നെങ്കില്‍ അമേരിക്കാര്‍ക്കും യൂറോപ്പുകാര്‍ക്കും ട്രാന്സിറ്റ് വിസയില്‍ ഒരു മീറ്റും കൂടാമായിരുന്നു :)
ആശംസകള്‍ !!!!!!!!(അത് പറയുവാന്‍ യൂറോപ്പിലായാലും യു എ യീലായാലും വിസ വേണ്ടല്ലോ )

Kaithamullu said...

കുറുമാ, മൂരാച്ചീ,

-‍ ആഗസ്റ്റ് 10 നേ വരൂ എന്ന് നേരത്തെ അറിയിച്ചിട്ടും 5 ന് ചടങ്ങ് വച്ചത് എന്നെ പങ്കെടുപ്പിക്കരുത് എന്ന നിര്‍ബന്ധബുദ്ധി കാരണമാനെന്ന് ഞാന്‍ ആരോപിക്കുന്നു.
-11 ന് ബാംഗളൂരിലേക്കും എത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
പിന്നെ സെപ്തംബര്‍ 7- ടിക്കറ്റ് എങ്ങനേയും ഒപ്പിച്ച് ‍ ലീവ് തീരും മുന്‍പേ ഞാനിങ്ങെത്തും; നോക്കിക്കോ!

Unknown said...

വിശാലേട്ടാ,
എപ്പ അലക്കി എന്ന് മാത്രം ചോദിച്ചാല്‍ പോരേ? (ജീന്‍സ് അലക്കിയിട്ട് മാസം രണ്ടായി. ഞാന്‍ കമ്മറ്റിയില്‍ പണ്ടേ ഉണ്ട്.

കുറുമാന്റെ പുസ്തകപ്രകാശനം കമ്മറ്റിയിലെ- ഫൂഡ് & ബിവറേജസ് കമ്മറ്റി ഫുള്ളായ വിവരം ഇതിനാല്‍ അറിയിക്കുന്നു.

സാല്‍ജോҐsaljo said...

7ആം തീയതി അവിടെ കാണാം!


............

ഫുഡ് & ബിവറേജ് തീര്‍ന്നെങ്കിപ്പിന്നെ ഞാന്‍ കുറുമാന്‍ ജിയെ ഒറ്റക്ക് കണ്ടോളാം ദില്‍ബാ...

മുസാഫിര്‍ said...

സെപ്റ്റംബര്‍ 7നു സൌകര്യപ്രദം.വൈകിയിട്ടു വെയിലൊക്കെ ആറിയിട്ടായിരിക്കുമല്ലോ പ്രകാശനം.:-)കൊച്ചിയില്‍ കൂടാന്‍ പറ്റുകയില്ല.അപ്പോള്‍ ചലോ ചലോ ദുബായ്.

അഞ്ചല്‍ക്കാരന്‍ said...

കൊച്ചിയിലെ ചടങ്ങില്‍ മറ്റു തടസ്സമൊന്നുമില്ലെങ്കില്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ ഏഴിന് ദുബായിലും ഉണ്ടാകും.

കാര്യങ്ങള്‍ നടക്കട്ടെ.

നാലാം തവണയാ വേഡ് വേരി ഉടക്കുണ്ടാക്കുന്നത്. അതിനെ ഒന്നു ചുമന്ന് മാറ്റോ...

chithrakaran ചിത്രകാരന്‍ said...

ആശംസകള്‍... കുറുമാനും സംഘാടകര്‍ക്കും.

രാജീവ് സാക്ഷി | Rajeev Sakshi said...

എനിക്കു എല്ലാം മിസായി.
ആഗസ്റ്റ് 24 മുതല്‍ ഒരു മാസം നാട്ടില്‍.
സന്തോഷവും ആശംസകളും, സാന്നിദ്ധ്യം മനസ്സുകൊണ്ട് മാത്രം. :)

മുസ്തഫ|musthapha said...

അപ്പോ... സെപ്റ്റംബര്‍ 7... എല്ലാരും ഒന്ന് ഒറക്കെ മൂളിക്കേ... :)




ഓ.ടോ: അങ്ങനെ ഒരു ടീഷര്‍ട്ട് കൂടെ സ്വന്തമാകാന്‍ പോണു :)

asdfasdf asfdasdf said...

കുറുമാനെപ്പോലെ ദുബായിയും പ്രകാശിക്കട്ടെ. (ഗള്‍ഫ് ഗേറ്റുകാര് അന്നേദിവസം കുറുമാനെ ഓടിച്ചിട്ടു പിടിക്ക്കാതിരിക്കട്ടെ..)
സെപ്റ്റംബര്‍ 7 നു നാട്ടിലായിരിക്കും. മീറ്റിന്റെ ഐശ്വര്യത്തിനു തൃശ്ശൂര്‍ റെയിവേസ്റ്റേഷന്റെ അടുത്തുള്ള ആലുക്കാസില്‍ നിന്നും ഒരു ഗ്ലാസ് സ്വര്‍ണ്ണം വാങ്ങാനുള്ള അനുഗ്രഹം നല്കണേ..

ഇടിവാള്‍ said...

ആഗസ്സ്തില്‍ കൊച്ചിയില്‍ കുറുമാന്റെ ഒറിജിനല്‍ പ്രകാശനത്തിനു ഉണ്ടാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു! പക്ഷേ വെക്കേഷന്‍ ആഗ്സ്ത് 15 മുതലായിപ്പോയി!

എന്നാല്‍ പിന്നെ തിരിച്ചു വന്ന് സെപ്തംബറില്‍ യു.എ.ഇ പ്രകാശനത്തിനു കൂടാമെന്നോര്‍ത്തു!
അത്ം സ്വാഹ! തിരിച്ചു വരുന്നത് 15 നു!

എനിവേ.. എല്ലാ ആശംസകളും.

കുറുമാന്‍ said...

വെക്കേഷനില്‍ നാട്ടില്‍ പോയി വരുന്നവരുടെ സൌകര്യം കൂടി കണക്കിലെടുത്ത് ഒരു തിയഥി നിശ്ചയിക്കൂ. ഇബ്രു, സാക്ഷി, ഇടിവാള്‍,കൈതമുള്ള്, സിദ്ധാര്‍ത്ഥന്‍ അങ്ങനെ ഒരു പാട് ബ്ലോഗേഴ്സ് നാട്ടില്‍ പോകുന്നുണ്ട്. അവരുടെ തിരിച്ചുവരവുകൂടി നോക്കണ്ടെ?

മുസ്തഫ|musthapha said...

അതെ, പരമാവധി ബ്ലോഗേഴ്സിന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കാവുന്ന വിധത്തില്‍ തിയ്യതി നിശ്ചയിക്കാം...

എല്ലാവര്‍ക്കും സ്വീകാര്യമാവുന്നൊരു തിയ്യതി നിര്‍ദ്ദേശിക്കപ്പെടട്ടെ...

Unknown said...

സെപ്റ്റമ്പര്‍ 14 വൈകുന്നേരം എന്ന് ഞാന്‍ നിര്‍ദേശിക്കുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ (subject to availability). എന്ത് പറയുന്നു?

മുസ്തഫ|musthapha said...

ദില്‍ബനെ ഞാന്‍ (പിന്‍)താങ്ങുന്നു...

ആരെങ്കിലും ഒന്നോടി വരണേ... ഇതൊരൊന്നൊന്നര മൊതലാ... എന്നെകൊണ്ട് ഒറ്റയ്ക്ക് താങ്ങാനാവുന്നില്ല :)

സെപ്റ്റംബര്‍ 14 - എല്ലാവരും അഭിപ്രായങ്ങള്‍ അറിയിക്കൂ...

ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാള്‍ തന്നെയാകും സൌകര്യപ്രദം എന്ന് തോന്നുന്നു...

Kaithamullu said...

എല്ലാരും ഒന്നിച്ചൊന്ന് ഒച്ച വച്ചേ: സെപ്റ്റംബര്‍ 14.

Kalesh Kumar said...

കലക്കി!
ആശംസകള്‍!

Rasheed Chalil said...

കുറുമന്‍ ജീ ആശംസകള്‍.

ദില്‍ബാ... അഗ്രജാ... വിശാലോ... ഞാന്‍ റെഡി. എന്നാണെങ്കിലും, എപ്പോഴാണെങ്കിലും, ഫുള്‍ സപ്പോര്‍ട്ട്.

Visala Manaskan said...

14 ആക്ക്യാ അപ്പോ ഇടിവാളിന് സങ്കടവില്ലേ? ഇടിവാളിന് വേണ്ടി ഡേയ്റ്റ് 21 ആക്കാം. പക്ഷെ, ഏത് ഡേയ്റ്റായാലുംപെട്ടെന്ന് ഫിക്സാക്കണം.

സാക്ഷി അപ്പോഴും മിസ്സാവൂലോ! :(

കുറുമാന്‍ said...

ഒരു വിധം ആളുകളോടും സംസാരിച്ചു, എല്ലാവരും സെപ്റ്റംബര്‍ 14നു മുന്‍പ് മരുഭൂമിയണയും (സാക്ഷിയൊഴിച്ച്). പരിപാടി സെപ്റ്റംബര്‍ 14നു ഉറപ്പിക്കൂ.

സാജന്‍| SAJAN said...

കുറൂസിനും യു എ ഇയിലെ എല്ലാ ബ്ലോഗേഴ്സിനും ആശംസകള്‍, കാര്യങ്ങള്‍ ജോറായി നടക്കട്ടെ:)

ഇടിവാള്‍ said...

വിശാലാ..താങ്ക്സ് ഫോര്‍ ദ കണ്‍സേണ്‍!

പ്രശ്നം വച്ചു നോക്കിയപ്പോഴാനു മനസ്സിലായത്, ഞാന്‍ തിരിച്ചു വരുര്‍ന്നന്ത് സെപ്തംബര്‍ 14 വെള്ലിയാഴ്ച പുലര്‍ച്ചെ ആണെന്നു! ഹെന്‍റ്റെ ഒരു കാര്യമേ..

അതുകൊണ്ട്, 14 നു പ്രോഗ്രാം വൈകീട്ടാണെങ്കില്‍ എനിക്കു വരാന്‍ സാധിക്കും!

ഉത്സാഹകമിറ്റിയില്‍ ചേരണമെന്നുണ്ടായിരുന്നു. .. പക്ഷേ നടക്കില്ല

പരിപാടി നമുക്ക് ഗംഭീരമാക്കണം! എല്ലാ പിന്തുണകളും ആശംസകളും.

മുണ്ടു പുതപ്പിക്കല്‍ ചടങ്ങു കാണുമോ ആവോ?

ഇടിവാള്‍ said...

ശ്ശേ!.... പറ്റിപോയി! ;(

കുറുമാന്റെ പ്രകാശനത്തിനു വേണ്ടി വെക്കേഷന്‍ ചുരുക്കി ഒരു ദിവസം നേരത്തെ പോരുന്നു എന്നു പറഞ്ഞാല്‍ മതിയായിരുന്നു ;)

അല്പം വെയ്റ്റായേനേ..

Unknown said...

ഇടിഗഡ്യേ,
പിന്നേ... മുണ്ട് പുതപ്പിയ്ക്കാതെ ഒരു പരിപാടിയും യുഏഇ ബ്ലോഗേഴ്സിനില്ല. ഞങ്ങള്‍ പാരമ്പര്യമുള്ള ബ്ലോഗേഴ്സാ. നാട്ടില്‍ നിന്ന് വരുമ്പൊ കുറുവിനെയും പിന്നെ ഏതെങ്കിലും അതിഥി ഉണ്ടെങ്കില്‍ അവരേയും പുതപ്പിയ്ക്കാനുള്ള നല്ല കേരളത്തിന്റെ മണമുള്ള മുണ്ട് കൊണ്ട് വരാമോ? ഞാന്‍ ഫോണ്‍ ചെയ്ത് ഡീറ്റെയിത്സ് തരാം നാട്ടിലേക്ക്.

Unknown said...

ഇനി മുണ്ട് കിട്ടിയില്ലെങ്കില്‍ കുറുമാനെ ഞാന്‍ ലുങ്കിയെങ്കിലും പുതപ്പിയ്ക്കും. ഉറപ്പാ. :-)

Visala Manaskan said...

അപ്പോള്‍ അങ്ങിനെയെങ്കില്‍... 14 ന് തന്നെ!

പറ്റുന്ന എല്ലാ കാര്യങ്ങളും ഇപ്പഴേ അടുപ്പിക്കണം. അവസാനം തിക്കും തിരക്കും തൃശ്ശൂരെ വിളക്കുമാവരുതല്ലോ!

സജഷന്‍.. സജഷന്‍...

വേദി: ഓപ്ഷന്‍സ്- 3

1. ഇന്ത്യന്‍ കൌണ്‍സിലേറ്റ് വിശാല ഹാള്‍, ദുബായ്.
2. ഷാര്‍ജ്ജ ഇന്ത്യന്‍ അസോ. അണ്ഢഹഡാകന്‍ ഹാള്‍
3. ഷാര്‍ജ്ജ ഇന്ത്യന്‍ അസോ. മിനിക്കുട്ടി ഹാള്‍

വേദി ഉത്തരവാദിത്വം തട്ടിപ്പറച്ചേറ്റിരിക്കുന്നവര്‍:
സങ്കുചിതന്‍, അഗ്രജന്‍ & ദില്‍ബന്‍. :)

മറ്റുത്തരവാദികള്‍ വഴിയേ... :)

വാല്‍പ്പീസ്:

കാര്യപരിപാടി തുടങ്ങാന്‍ വേണ്ടി കേട്ടറിവുള്ള ഒരു 3 വേദികള്‍ പറഞ്ഞുവെന്നേയുള്ളൂ. ബെറ്റര്‍ ഓപ്ഷന്‍ ഉണ്ടെങ്കില്‍ ദയവായി അഭിപ്രായം പറയാന്‍.. മടിച്ചോ ശങ്കിച്ചോ നില്‍ക്കാതെ കടന്നുവരൂ.. കടന്നുവരൂ..

ദില്‍ബാ ടിക്കറ്റ് കൊടുത്തേ..ടിക്കറ്റ് കൊടുത്തേ...

അനിലൻ said...

ഞാനുമുണ്ട് ട്ടാ.
ഫുഡില്ലെങ്കിലും ബീവറേജിന്റെ കൌണ്ടര്‍ അടയ്ക്കല്ലേ പ്ലീസ്...

ഏറനാടന്‍ said...

കുറു-ബുക്ക്‌-പ്രകാശനം അടിച്ചുപൊളിച്ചൊരു ഭയങ്കര സംഭവമാക്കണം. നല്ല നേറവും നാളും നോക്കി അങ്ങട്ടുറപ്പിക്കുക. ഞാന്‍ എന്റെ ഹാജര്‍ വെക്കുന്നു. ഓണസദ്യയും ഒന്നിച്ചാക്കിയാല്‍ പരിപാടി കെങ്കേമമാവും. അല്ലേ?

Ajith Polakulath said...

ഉറപ്പായും..

നമുക്ക് അടിച്ചു പൊളിക്കണം

സ്നേഹപൂര്‍വ്വം

അജിത്ത്

K.V Manikantan said...

ഷാര്‍ജ്ജ ഇന്ത്യന്‍ അസ്സോസിയേഷന്‍:
വലിയ ഹോള്‍: 5000 (വാടക)
1500 (മ്നിസ്ട്രിയില്‍ നിന്നുള്ള പെര്‍മിഷന്‍ തുക)
ആകെ 7,500

ചെറിയ ഹോള്‍: 500 (ഭക്ഷണം ഇല്ലാത്ത ഫങ്ഷന്)
750 (ശാപ്പാടു കൂടി ഉള്ളതിന്)

എല്ലാം യൂയേയി കമ്മട്ടത്തില്‍ അച്ചടിച്ച ദിര്‍ഹത്തില്‍.

അഞ്ചല്‍ക്കാരന്‍ said...

ഈ വര്‍ഷം ഷാര്‍ജ്ജ ഇന്‍ഡ്യന്‍ അസോസിയേഷന്റെ മിനി ഹാളോ കമ്മ്യൂണിറ്റി ഹാളോ വ്യാഴം വെള്ളി ദിവസങ്ങളില്‍ ഒഴിവില്ല. എല്ലാ വ്യാഴം വെള്ളി ദിവസങ്ങളും പെരുന്നാള്‍ തുടങ്ങി നാലു ദിവസവും ഇപ്പോള്‍ തന്നെ പലേ സംഘടനകളും ബുക്ക് ചെയ്തിരിക്കുകയാണ്.

പിന്നെ സെപ്ടംബര്‍ പതിനാല് റംസാന്‍ വൃതാരംഭം ആകാനും വഴിയുണ്ട്. റംസാന്‍ തുടങ്ങിയാല്‍ പിന്നെ പൊതു പരിപാടികള്‍ ബുദ്ധിമുട്ടാകും എന്ന് തോന്നുന്നു.

ഇപ്പോഴേ ബുക്ക് ചെയ്താല്‍ ദുബായിലെ ബദര്‍ റെസ്റ്റോറന്റോ (മണിക്കൂറിന് അമ്പത് ദിര്‍ഹംസ്) മിനിഭവനോ കിട്ടിയേക്കും.

ഷാര്‍ജ്ജയില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അടുത്ത് ഒരു കറാച്ചി ദര്‍ബാര്‍ റെസ്റ്റോറന്റില്‍ മീറ്റിംഗിനുള്ള സൌകര്യം ഉണ്ട്. ഹാള്‍ മാത്രം അഞ്ഞൂറ് ദിര്‍ഹംസ്. ഭക്ഷണം അടക്കമാണെങ്കില്‍ കണക്ക് വേറെയാണ്.

ഒരാള്‍ക്ക് മുപ്പത് ദിര്‍ഹംസ് വെച്ച് കൊടുത്താല്‍ ഏഷ്യന്‍ പാലസില്‍ പരിപാടി ഗംഭീരമാക്കാം.

എന്തായാലും വേദി പ്രശ്നം തന്നെയായിരിക്കും.

വേഡ് വേരിയുടെ കാര്യത്തില്‍ ഒരു പരിഹാരം ആയില്ല.

ഇടിവാള്‍ said...

അഞ്ചലേ വേഡ് വെരി മാറ്റീട്ടുണ്ട്.


ഏഷ്യന്‍ പാലസിലെ ഭക്ഷണം അത്ര പോരെന്നാണു പൊതുജനാഭിപ്രായം.

പരിപാടിക്ക് എത്രപേര്‍ ഉണ്ടാവും എന്ന് ഒരൈഡിയ കിട്ടിയാലേ ഏതു ഹാള്‍ എന്ന് തീരുമാനിക്കാനാവൂ. ഒരു 100 ??

അതിനു മുന്‍പ്.. റംസാന്‍ + ഡിസംബര്‍ വരെ നീണ്ടു പോയേക്കാവുന്ന വിവിധ അസോസിയേഷനുകളുടെ ഓണം പരിപാടികളെല്ലാം മൂലം സെപ്തംബര്‍ ഒരു ടൈറ്റ് മാസം ആയിരിക്കും.

ഷാര്‍ജ മുബാറക്ക് സെന്ററീലെ ഏഷ്യാ പാലസ് നല്ലൊരു ഓപ്ഷനാണു..ഫുഡ് വേണ്ടാ എങ്കില്‍...


നല്ലൊരു ഹാള്‍ ആണത്. പക്ഷേ കാര്‍ പാര്‍ക്കിങ്ങ് ഒരു പ്രശ്നമാണു ആ ഏരിയാവില്‍!

ഇടിവാള്‍ said...

ഒരു 6 മണിക്കു തുടങ്ങി 8 മണിക്ക് അവസാനിപ്പികാവുന്നതല്ലേ ഉള്ളൂ.

ഇതു പ്രകാശനമല്ലേ. ബ്ലോഗര്‍ മീറ്റ് ഒന്നുമല്ലലോ? ഭക്ഷണമൊക്കെ സ്വന്തം കുടുമ്മത്തു ചെന്നിട്ട് ആയമ്പോലെ ഉണ്ടാക്കാമല്ലോ?

ഹാള്‍ 500 ദിര്‍ഹം കൊടുത്താല്‍ കിട്ടും..വേണമെങ്കില്‍ ഒരു സ്റ്റാര്‍ട്ടര്‍/സോഫ്റ്റ് ഡ്രിങ്ക് കൂടി ആവാം..

ഷാര്‍ജയായതോണ്ടു ഭാഗ്യം സോഫ്റ്റ് ഡ്രിങ്കേ നടക്കൂ...ഹാര്‍ഡ് ഡ്രിങ്ക് ഉണ്ടാവില്ല ;) പിന്നെ റമദാന്‍ മാസം കൂടിയല്ലേ?

തമനു said...

ഞാനിതുവരെ ഒപ്പു വച്ചില്ലേ....!!

വച്ചിരിക്കുന്നു.

കുറുമാന്‍ ടിക്കറ്റ് എടുത്തു തന്നാല്‍ കൊച്ചിയിലും, ബാംഗ്ലൂരിലും ഒക്കെ പോകാന്‍ ഞാന്‍ തയാര്‍.

ഇടിവാള്‍ said...

എന്തരോ..മഹാനു ഭാവുലൂ..


തമനൂ..നമസ്കാരം ;)

മുസ്തഫ|musthapha said...

അഞ്ചല്‍കാരന്‍ പറഞ്ഞപ്പഴാ ഓര്‍ത്തത്... സെപ്റ്റംബര്‍ 13 നോ 14 നോ റമദാന്‍ വ്രതം തുടങ്ങുന്നതാണ്... സെപ്റ്റംബര്‍ 14 ന് തീരുമാനിക്കുമ്പോള്‍ നോമ്പനുഷ്ടിക്കുന്നവര്‍ വൈകുന്നേരം ഈ പരിപാടിക്ക് എത്തിച്ചേരാനുള്ള സാധ്യത കൂടെ കണക്കിലെടുക്കണമെന്ന് തോന്നുന്നു...

ഇടിവാള്‍ പറഞ്ഞത് പോലെ ഭക്ഷണത്തിന്‍റെ വിഷയം ഇവിടെ ഉദിക്കുന്നുണ്ടോ... കൊടകരപുരാണത്തിന്‍റെ പ്രകാശനത്തിനുണ്ടായിരുന്നത് പോലെ കുടിക്കാനെന്തെങ്കിലും പിന്നെ കടിക്കാനെന്തെങ്കിലും - അത് പോരെ!

ഇത് വരെ അറിഞ്ഞിടത്തോളം ഹാളിന്‍റെ ലഭ്യത ഒരു പ്രശ്നം തന്നെയാണ്...

തമനു said...

അതെന്താ ഇടിവാളേ ഒരുമാതിരി ആക്കിപ്പറയുന്നേ...

കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സെലിബ്രിറ്റി ഗസ്റ്റായി ഐശ്യര്യാ റായിയെക്കൊണ്ടുപോയില്ലേ..? ലോകാത്ഭുതങ്ങള്‍ പ്രഖ്യാപിക്കാന്‍ സെലിബ്രിറ്റി ഗസ്റ്റുകളായി ബെക്കാമിനേയും, ആംസ്ട്രോംഗിനേയും കൊണ്ടു പോയില്ലേ..? എന്തിന് ഇന്‍ഡോ-അറബ് മീറ്റിന് അധികം വന്ന പൊറോട്ട തീര്‍ക്കാന്‍ നമ്മുടെ ദില്‍ബനെ അബുദാബിയില്‍ കൊണ്ടുപോയില്ലേ...?

പിന്നെ എന്നെക്കോണ്ടുപോയാലെന്താ കൊഴപ്പം..? അസൂയ നന്നല്ല ഇടീ, അസൂയ നന്നല്ല..

അത്തിക്കുര്‍ശി said...

ആശംസകള്‍!!

പ്രകാശനച്ചടങ്ങില്‍ രണ്ടിലും ( കൊച്ചി + യു ഏ ഇ) പങ്കെടുക്കുന്നതായിരിക്കും.

സ്വപ്നങ്ങള്‍ അനേകം വില്‍ക്കപ്പെടട്ടെ!

Visala Manaskan said...

സെപ്റ്റംബര്‍ 14 ന് ഇന്ത്യന്‍ കൌണ്‍സിലെറ്റിന്റെ ഹാള്‍ അവൈലബിളാണ്. 1500 വാടക. സമയം. 5 - 11 പി എം.

ആം‌നെസ്റ്റി നീട്ടിയാല്‍ ചിലപ്പോള്‍ ബുക്കിങ്ങ് ക്യാന്‍സലാവാനും സാദ്ധ്യതയുണ്ടെന്നും, ബെറ്റര്‍ ഒക്റ്റോബറിലാക്കുന്നതായിരിക്കും എന്നും കൌണ്‍സിലേറ്റില്‍ ഹാളിന്റെ കാര്യവാഹകനായ ചേട്ടന്‍ എന്നോട് പറഞ്ഞു.

ഹവ്വെവര്‍, ബുക്കിങ്ങിലേക്ക് കടക്കും മുന്‍പ്... വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ താല്പര്യപ്പെടുന്നു!

ജയ് കുറുമാന്‍.

തമനൂ

Visala Manaskan said...

ക്ലാരിഫിക്കേഷന്‍:

കൌണ്‍സിലേറ്റിന്റെ ഹോള്‍ ദുബായിലാകുന്നു.

മിസ്സിങ്ങ്:

തമനൂ - :) :)

Promod P P said...

കുറുമാന്റെ തലയില്‍ അണിയിക്കാന്‍ ഒരു കിരീടം ഞാന്‍ കുറുമാന്‍ വശം തന്നെ കൊടുത്തയയ്ക്കുന്നതാണ്.. പണ്ട് ഞങ്ങള്‍ ശ്രീജിത്തിനു അണിയിച്ച കിരീടം കണ്ട് ഒരുപാട് യു എ ഇ ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ്..

ഓ ടൊ:കുട്ടന്‍ മേന്‍‌നെ..താങ്കള്‍ പറഞ്ഞ സ്ഥലത്ത് ഞാന്‍ ഇന്നലെ പോയിരുന്നു. അവിടന്ന് കുറുമാനെ വിളിക്കുകയും ചെയ്തു.. ഒരു ഒന്നൊന്നര ജായന്റ് തന്നെ കെട്ടാ

Kaippally said...

വിശാല
ഈ പരിപാടിക്ക് എന്റെ വക AED 201

Kaippally said...

ദുബൈ തന്ന എല്ലാം കൊണ്ടും നല്ലത്. അബുദാബിയില്‍ നിന്നും വരാനും സൌകര്യമുണ്ട്.

തോന ബ്ലോഗന്മാര്‍ ഉള്ളതും ദുബയിലും ഷാര്‍ജ്ജയിലും തന്നെ.

K.V Manikantan said...

കുറുമാന്‍ പ്രകാശനചടങ്ങ് കണ്‍ വീനര്‍ വിശാലന്‍ ജി:
എന്റെ അഭിപ്രായത്തില്‍ 5 മണിക്കു തുടങ്ങി 10-11നു കഴിയുന്ന ഒരു bloggers meet നടത്തുന്നതല്ലേ നല്ലത്? കൊച്ചിയില്‍ ഗംഭീര ഫങ്ഷനായി നടത്തുന്ന സ്ഥിതിക്ക്, ഇവിടെയും ഒരു വലിയ ചടങ്ങിന്റെ ആവശ്യമുണ്ടോ? പ്രകാശനം നടത്താന്‍ ബ്ലോഗ്ഗര്‍മാരില്‍നിന്നാരെങ്കിലും പോരെ?

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാള്‍ ഭയങ്കര വലുതല്ലെ?

Visala Manaskan said...

പ്രിയ സങ്കുചുതാ.

ദുബായില്‍ പ്രകാശനച്ചടങ്ങ് എന്ന് വച്ചാല്‍ ബ്ലോഗര്‍മ്മാര്‍ കമ്പ്ലീറ്റ് പങ്കെടുക്കുന്നതുകൊണ്ട്, ഫലത്തില്‍ ഇതൊരു മീറ്റ് തന്നെയല്ലേ?

ഹോളിന്റെ വാടകക്ക് ഇതിനോടകം തന്നെ സ്പോണ്‍സര്‍ മാരെ കണ്ടെത്തിയ നിലക്ക്... ഹോള്‍ വലുപ്പം കൂടിയതുകൊണ്ട് കുഴപ്പമുണ്ടോ? ദുബായിലാവുമ്പോള്‍ അബുദാബി സൈഡിലുള്ളവര്‍ക്ക് വരാനും സൌകര്യം ഉണ്ട്. തന്നെയുമല്ല, ഇവിടെ പാര്‍ക്കിങ്ങ് പ്രോബ്ലവുമില്ല.

ഹവ്വെവര്‍, വേറെ ഏതെങ്കിലും നല്ല ഹോള്‍ കിട്ടിയാല്‍ ദയവായി അറിയിക്കുക. പൊതു അഭിപ്രായം അറിഞ്ഞിട്ടേ നമ്മള്‍ ഇത് കണ്‍ഫേം ചെയ്യുന്നുള്ളൂ.

ഞാന്‍ കണ്വീനറല്ല!

ഇടിവാള്‍ said...

ഹാള്‍ എന്നു പറ വിശാലാ ;) ആള്‍ക്കാരു തെറ്റിദ്ധരിക്കണ്ടാ!

Visala Manaskan said...

ഇടിഗഡി..

ഹാളിന്റെ തൃശ്ശൂര്‍ വെര്‍ഷനാ ‘ഹോള്‍’. ;) കാര്യായിട്ട്!

ഏറനാടന്‍ said...

അപ്പോള്‍ ഹോള്‌ ബുക്കിഡ്‌ ആണോ വിശാലേട്ടോ? ഇല്ലേല്‍ കരാമാ സെന്റെര്‍ പാര്‍ട്ടീ ഹോള്‌ ബുക്കണോ? അതാവുമ്പം 500 ആളേ കൊള്ളൂ.. മാത്രമല്ല താഴെ തന്ന്യാ കുറുമാന്റെ വാസസ്ഥലവും!

വേണ്ടേല്‍ വേറേയുള്ളത്‌ ഷാര്‍ജായിലെ സ്പൈസി ലാന്റ്‌ ഹോട്ടലിലെ ബാന്‍ക്വറ്റ്‌ ഹോള്‌ ആണ്‌. ചിലവു കൂടും. ഏതെടുത്താലും ഞാന്‍ റെഡിയാട്ടോ..

ഇടിവാള്‍ said...

500 ആളുകള്‍?????

മുസ്തഫ|musthapha said...

ബുള്‍ഗാന്‍ താടി വെച്ച്
കവിത ചൊല്ലാന്‍ മുട്ടി
നില്‍ക്കുന്നവര്‍ക്ക് ഇന്ത്യന്‍
കോണ്‍സുലേറ്റ് ഹാ/ഹോ ളില്‍
പ്രത്യേകം ഇടമുണ്ടോ :)

ങേ... ഇടീന്നോ...
തനിക്ക് കാത് കേട്ടൂടെഡോ...
ഇടം... എന്ന്... ഇടം

മുസ്തഫ|musthapha said...

ഞാന്‍ പറഞ്ഞ ഇടിയും 500 എന്ന് കേട്ട് തരിച്ചിരിക്കുന്ന ഇടിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു :)

തമനു said...

വിശാല്‍ജി .. ഇനി ഹവ്വെവര്‍ എന്നു പറഞ്ഞാല്‍ വല്ലോം വാങ്ങിക്കും..

ഇങ്ങനേമൊണ്ടൊ ഒരു ഹവ്വെവര്‍ !!!

അഗ്രജാ.... കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല. കേട്ടല്ലൊ..

K.V Manikantan said...

വിശാല്‍ജി,
ചടങ്ങ് ആകുമ്പോള്‍ എല്ലാരും മിണ്ടാതെ വേദിയിലേക്ക് നോക്കിയിരിക്കണം. മീറ്റ് ആകുമ്പോള്‍ ശരിക്കും മീറ്റാം.

കോണ്‍സുലേറ്റ് ഹാളില്‍വച്ച് അന്നൊരിക്കല്‍ ബ്ലോഗ്ഗര്‍മാര്‍ കൂടി ബൂസ്റ്റ് ഇട്ട ഒരു കവിയില്ലേ? അവന്‍ ആളെ കൂട്ടി വരും എന്നും ഒരു ശ്രുതി കേട്ടു. അഗ്രു ഉദ്ദേശിച്ച ഊശാന്‍ താടി ഇങ്ങേരല്ലെ?

കണ്ണൂസ്‌ said...

ഞാന്‍ ഇവിടെയുണ്ട്.!!! :-)

സെപ്റ്റംബറില്‍ എപ്പോള്‍, എവിടെയായാലും എത്തിച്ചേരും, ദൈവം സഹായിച്ച് വേറെ കുഴപ്പമൊന്നുമില്ലെങ്കില്‍.

റമദാന്‍ തുടങ്ങുകയാണെങ്കില്‍, പൊതുപരിപാടികള്‍ക്ക് നിയന്ത്രണം വല്ലതും ഉണ്ടാവുമോ എന്നത് അന്വേഷിച്ചിരുന്നോ? മാത്രമല്ല, വലിയ ഒരു വിഭാഗം ബ്ലോഗര്‍മാര്‍ക്ക്‌ ഇഫ്‌താര്‍ കഴിഞ്ഞ് എത്തണമെങ്കില്‍ ഒന്‍പത് മണിയെങ്കിലും ആവും. അങ്ങിനെയാണെങ്കില്‍ സെപ്റ്റംബര്‍ ഏഴ് അല്ലേ ഒന്നൂടി സുരക്ഷിതം? (ഇടീ.. ഇടിക്കരുത്... മ്യാപ്പ്).

ആശംസകള്‍ കുറൂ.. കൊച്ചിയിലെ പരിപാടികള്‍ തത്‌സമയ സം‌പ്രേക്ഷണം നടത്താന്‍ പരിപാടിയുണ്ടോ?

Unknown said...

വളരെ ഓഫീഷ്യലായി പ്രസംഗമൊക്കെ ആയി വേദിയില്‍ നോക്കി കയ്യടിക്കേണ്ട ഒരു പരിപാടിയേക്കാള്‍ തീരെ ഫോര്‍മല്‍ അല്ലാത്ത ഒരു പരിപാടിയാണ് പലരും താല്പര്യം പ്രകടിപ്പിച്ചത്. കൊച്ചിയില്‍ സാറ ടീച്ചറും വൈശാഖന്‍ മാഷും ശ്രീരാമന്‍ മാഷുമൊക്കെ ആയി നടത്തുന്ന ഗംഭീര പ്രകാശന പരിപാടിയ്ക്ക് ശേഷം നമ്മള്‍ യു ഏ ഇയില്‍ ഒരു പ്രകാശനം, അതും ഒരു മാസത്തിന് ശേഷം നടത്തേണ്ടതുണ്ടോ?

പകരം പുസ്തകപ്രകാശനവും ഭാരതപര്യടനവും കഴിഞ്ഞ് തിരിച്ച് വരുന്ന കുറുമാനെ സ്വീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന ഒരു സാധാരണ യു ഏ ഇ മീറ്റ് ആയാലോ? 2 മണിക്കൂര്‍ സമയം വലിയ ഹാള്‍ ബുക്ക് ചെയ്യുന്ന കാശ് കൊണ്ട് നമ്മള്‍ക്ക് മീഡിയം സൈസ് സ്ഥലത്ത് മുഴുവന്‍ ദിവസവും തമര്‍ത്താം.

എന്ത് പറയുന്നു കൂട്ടരേ?

K.V Manikantan said...

ശരിയാണ് ദില്‍ബൂ....
വിശാല്‍ജീ തീരുമാനം വേഗമാകട്ടെ!
കുറുജീ... കമറ്റിക്കാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാറായി...
വേഗം കണ്‍ഫേം ചെയ്യൂ.....

മുസ്തഫ|musthapha said...

അതെ, ദില്‍ബന്‍ പറഞ്ഞത് പോലെയായിരിക്കും നല്ലത് എന്ന് എനിക്കും തോന്നിയിരുന്നു... വേറേ ഒന്നും കൊണ്ടും അല്ല... സങ്കുവും ദില്‍ബനും പറഞ്ഞ, ഇതൊരു ചടങ്ങാവുമ്പോഴുള്ള ഔപചാരികത ഉണ്ടാക്കാവുന്ന അകലം... കുറേ കേള്‍വിക്കാരും പ്രാസംഗീകരും എന്നതിലുപരി എല്ലാവര്‍ക്കും അടുത്തിടപഴകാന്‍ പറ്റാവുന്ന തരത്തിലൊരു പരിപാടി... അതാണ് കൂടുതല്‍ ബ്ലോഗേഴ്സും ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.

യു.എ.ഇ. - യു.എ.ക്യു. മീറ്റിന് ശേഷം ഒരു മുഴുനീള മീറ്റ് നടന്നിട്ടില്ല... കുറുമാനെ അനുമോദിക്കല്‍, മീറ്റ് & ഈറ്റ്...

ഒരു പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയാണെങ്കില്‍ റമദാന്‍ തുടങ്ങുന്നതിന് മുമ്പോ അല്ലെങ്കില്‍ ശേഷമോ പരിഗണിക്കേണ്ടി വരും...

ഓ.ടോ: ഓക്ടോബറിലാണെങ്കില്‍ എല്ലാവിധ ആശംസകളും മുന്‍കൂറായി സമര്‍പ്പിക്കുന്നു - നാട്ടിലിരുന്നു വിവരങ്ങള്‍ അറിഞ്ഞോളാം :)

Visala Manaskan said...

എന്നാല്‍ പിന്നെ അങ്ങിനെയാവാം. കുറു ഗഡിക്ക് സ്വീകരണം ആക്കാം. അതങ്ങട് ആര്‍ഭാടമാക്കാം.

(എം. ടി.യോടും മമ്മുട്ട്യോഡും ഞാന്‍ ഇനി എന്ത് പറയും എന്നൊരു റ്റെന്‍ഷനേ ഉള്ളൂ! ഒപ്പിട്ട പുസ്തകം കൊടുത്തില്ല എന്ന പരാതി മാറി വരുന്നേ ഉണ്ടായിരുന്നുള്ളൂ!

:)

തറവാടി said...

കൊച്ചിയില്‍ കൂടു
ദുബായില്‍ കൂടും,
ടിക്കറ്റ് നീട്ടാന്‍ പറ്റിയാല്‍ ബാങ്ഗ്ലൂരിലും കൂടും

ആശംസകള്‍ , അഭിനന്ദനങ്ങള്‍
തറവാടി,
വല്യമ്മായി

krish | കൃഷ് said...

പുസ്തക പ്രകാശനത്തിനും ബ്ലോഗേര്‍സ് മീറ്റിനും ആശംസകള്‍. അഭിനന്ദനങ്ങള്‍.

കണ്ണൂസ്‌ said...

ഇതിന്റെ കാര്യം വല്ല തീരുമാനവുമായോ സംഘട്ടകരേ?

Unknown said...

സംഘട്ടനം ഒഴിഞ്ഞ സമയം ഉണ്ടായിട്ട് വേണ്ടേ സംഘാടനം കണ്ണൂസേട്ടാ? ഞാന്‍ റെഡി. കമ്മറ്റിക്കാര്‍ ഉഷാറാകൂ. സങ്കുചിതന്‍ ചേട്ടാ ഓയ്..... വിശാലേട്ടാ പൂയ്....

റംസാന്‍ കഴിഞ്ഞ് വേണോ അതിന് മുമ്പ് വേണോ എന്ന ചോദ്യത്തില്‍ പെട്ട് കിടക്കുകയായിരുന്നു നമ്മള്‍.