യു.എ.ഇ. ബ്ലോഗേര്‍സ് മീറ്റ് 2007
പറഞ്ഞിരുന്ന സമയമായ 7 മണിക്ക് മുമ്പ് തന്നെ പല ബ്ലോഗേഴ്സും എത്തിച്ചേര്‍ന്ന് തുടങ്ങിയിരുന്നു. 8 മണി ആകുമ്പോഴേക്കും ഏറെക്കുറെ എല്ലാവരും വന്ന് ചേര്‍ന്നു. മൂന്ന് നാല് മണിക്കൂറുകള്‍ വളരെ സൌഹാര്‍ദ്ദപരമായി ചിലവഴിക്കുകയായിരുന്നു അവിടെ കൂടിയവരെല്ലാം തന്നെ.
സ്റ്റേജില്ലാതെ, മൈക്കില്ലാതെ, ആരും പ്രാസംഗീകരാവാതെ, കേള്‍വിക്കാരാവാതെ, ചൂടുപിടിച്ച ചര്‍ച്ചകളില്ലാതെ… ഒരു തുറന്ന സൌഹൃദസംഗമം - ഉള്ള പരിചയങ്ങള്‍ പുതുക്കലും പുതിയവ സൃഷ്ടിക്കുകയും ചെയ്ത ഒരു മീറ്റ്.
ഈ സംഗമം ബ്ലോഗിന്‍റെ വളര്‍ച്ചയ്ക്കോ നിലനിൽപ്പിനോ ഒന്നും തന്നെ നല്‍കുകയില്ലായിരിക്കാം. പക്ഷെ, പുറത്തെവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ ഒരു ഹായ് പറയാന്‍ അല്ലെങ്കില്‍ തിരിച്ചറിഞ്ഞ് ഒരു ചിരി തൂകാന്‍… അതിന് ഇവിടെ കൂടിയവര്‍ക്കെല്ലാം സാധ്യമാക്കും ഈ മീറ്റ് എന്ന് നിസ്സംശയം പറയാം.
‘എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍‘ - പുസ്തക വിൽപ്പന ഹാളിന്‍റെ ഒരു ഭാഗത്ത് നടന്നിരുന്നു. ദില്‍ബാസുരന്‍ തന്നെയായിരുന്നു ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കുഴൂര്‍ വിത്സന്‍റെ വക കവിത ചൊല്ലലും വിശാലമനസ്കന്‍, തമനു, കുഴൂര്‍, അത്തിക്കുറിശ്ശി, ഇളം തെന്നല്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച നാടന്‍ പാട്ടും സദ്ദസ്സിനെ രസം പിടിപ്പിച്ചു... ഇതിനെല്ലാം ഉപ്പും പുളിയും പകരാന്‍ അതുല്യേച്ചി വിതരണം ചെയ്ത മാങ്ങാത്തൊലി ഈറ്റ് വിഭവങ്ങളില്‍ നൂറ്റി ഇരുപത്തിയൊന്നാമത്തെ ഇനമായി ഇടം പിടിച്ചു.
യു. എ. ഇ. ബ്ലോഗേഴ്സ് മീറ്റ് 2007 എന്നെഴുതിയതിന് താഴെ സ്വന്തം ബ്ലോഗ് പേരെഴുതിയ ബാഡ്ജ് ബ്ലോഗെര്‍മാരെല്ലാം ചെസ്റ്റില്‍ ഒട്ടിച്ചിരുന്നു.
അത്തിക്കുറിശ്ശി
അതുല്യേച്ചിയും കുടുംബവും
അബുജി
അഗ്രജനും കുടുംബവും
അഞ്ചല്‍കാരനും കുടുംബവും
(ഷഹനാസ് + നഹനാസ്)
ഇത്തിരിവെട്ടം
ഇളംതെന്നല്‍
ഉറുമ്പ്
കയ്യൊപ്പ് (റിയാസ്)
കരീം മാഷും കസിനും ഭര്‍ത്താവും
കുറുമാനും കുടുംബവും കസിനും
കുഴൂര്‍ വിത്സണും കുടുംബവും
കൈപ്പള്ളി
തമനു
തറവാടി
ദില്‍ബാസുരന്‍
ദേവരാഗം
പൊതുവാള്‍
ബിജു ആബേല്‍ ജേക്കബ്ബ്
മുസ് രിസ് (അജിത് പോളക്കുളത്ത്)
രാധേയന്‍
രാമേട്ടന്‍ (അഭയാര്‍ത്ഥി)
വിശാലമനസ്കന്‍
സങ്കുചിതനും കുടുംബവും
സജീവ് കിഴക്കേപറമ്പില്‍
സുനില്‍
സുല്ലും കുടുംബവും
സിദ്ധാര്‍ത്ഥന്‍
ഇത്രയും പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
വരാമെന്നേറ്റിരുന്നവരില്‍ ചിലര്‍ എത്തിച്ചേര്‍ന്നില്ല. അനിലേട്ടന്‍, അപ്പു, ഡ്രിസില്‍, ഏറനാടന്‍, വല്യമ്മായി എന്നിവര്‍ വരാതിരിക്കാനുള്ള അസൌകര്യങ്ങളെ പറ്റി വിളിച്ചറിയിച്ചിരുന്നു.
കുറുമാന്‍റെ നന്ദിപ്രകടനത്തിന് ശേഷം പതിനൊന്ന് മണിയോടെ കൂടെ എല്ലാവരും പിരിയുമ്പോള്‍ വീണ്ടും യു.എ.ഇ. ബ്ലോഗേഴ്സ് മീറ്റ് 2008 ല് വെച്ച് കാണാം എന്ന ശുഭപ്രതീക്ഷയിലായിരുന്നു എല്ലാവരും.
ഈ പരിപാടിയില്‍ പങ്കെടുത്ത് ഇതൊരു വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും അഭിമാനിക്കാം.
17 comments:
തേങ്ങ എന്റെ വക,
സുപ്പര്‍ പടങ്ങളണാ,
ഇവിടെ കിടന്ന് ഈ തുറക്കാത്ത സാധനങ്ങളുടെ അടപ്പും കണ്ട് തരിച്ചിരിക്കാന്‍ മാത്രമാണെന്റെ വിധി. ആ, എന്നെലും ഞാനും ഒരു പാസ്പോര്‍ട്ടെടുക്കും, വിസ വാങ്ങും, അവിടെ വരും, അത് വരെ മിറ്റിയ എല്ലാര്‍ക്കും എന്റെ സ്നേഹന്വേഷണങ്ങള്‍.
അഗ്രൂ:)
പടംസെല്ലാം കസറി.....
നന്നായിട്ടുണ്ട്...
:-)
എല്ലാവരേയും കണ്ടതില്‍ സന്തോഷം...
ദില്‍ബാ പൈതലേ...കമന്ൊക്കെ തമാശ് ആണ് ട്ടാ.
പടങ്ങളെല്ലാം നന്നായിടുണ്ട്.എല്ലാം ഭംഗിയായി നടന്നുവെന്നറിഞ്ഞതില്‍ സന്തോഷം.
എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം:)
പടങ്ങള്‍ ഒക്കെ ഗംഭീരം!
കൊള്ളാം എല്ലാവരേയും കണ്ടു.
:)
ഉപാസന
അഗ്രജാ ചിത്രങ്ങളെത്രയോ സുന്ദരം!
കേമം മഹാകേമമെന്നേ കഥിച്ചിടാം
എങ്കിലും ചൊല്ലുന്നൂ ദോഷമൊന്നീവിധം
വക്കൂ കുറിപ്പുകള്‍ ചിത്രപാദങ്ങളില്‍.
സസ്നേഹം
ആവനാഴി
Eth samayathaa enikkaa Arabikatha film pass kittiyath. Party miss. Meet missaayi.. kollaam...
എല്ലാം നന്നായി - വളരെ ഗ്രാന്‍ഡായി നടന്നതില്‍ സന്തോഷിക്കുന്നു!
എല്ലാവര്‍ക്കും ആശംസകള്‍!
മീറ്റ് കലക്കിയല്ലേ, അഭിനന്ദനങ്ങള്‍. ഇത്തവണയും ദില്‍ബന്‍ കാശ് കുറേ ഉണ്ടാക്കിയ ലക്ഷണമാണ്. അവന്റെ ഒക്കെ ഒരു ടൈം.
ബൈ ദ വേ, രാജിനേയും ഇബ്രുവിനേയും കണ്ടില്ലല്ലോ. വരാതിരുന്നതോ ക്ഷണിക്കാതിരുന്നതോ?
അഗ്രൂ,
അങ്ങനെ ബ്ലോഗ്‌മീറ്റില്‍ കൂടിയില്ല എന്നുള്ള വിഷമം തീര്‍ന്നു. പടങ്ങള്‍ കണ്ടു തീര്‍ന്നപ്പോള്‍ ശരിക്കും അവിടെ ഞാനും ഉണ്ടായിരുന്നത് പോലെ...
നന്ദി
എല്ലാം ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം. വരാന്‍ സാധിക്കാഞ്ഞതില്‍ ദുഃഖവും ഉണ്ട്. അഗ്രജാ... കണ്‍ഗ്രാറ്റ്സ്... നന്നായി ഓര്‍ഗനൈസ് ചെയ്തതിന്.
ബീരാന്‍ കുട്ടി
പൊതുവാള്‍
അരവിന്ദ്
മുസാഫിര്‍
സാജന്‍
എന്‍റെ ഉപാസന
ആവനാഴി
ഏറനാടന്‍
കലേഷ് കുമാര്‍ (വി മിസ്സ് യു ഡിയര്‍)
ശ്രീജിത്ത്
അപ്പു
എല്ലാവര്‍ക്കും നന്ദി... പടങ്ങള്‍ക്കെല്ലാം അടിക്കുറിപ്പ് വെക്കണം എന്നുണ്ടായിരുന്നെങ്കിലും ജോലിതിരക്ക് മൂലം കഴിയാതെ പോയതാണ്. മീറ്റ് വളരെ രസകരമായിരുന്നു... അടുത്ത വര്‍ഷം ഇതിലും ഉഷാറാക്കണം എന്നാണ് എല്ലാവരുടേയും തീരുമാനം.
ശ്രീജിത്ത്,
ഇത് എല്ലാവരും കൂടിച്ചേര്‍ന്ന് നടത്തിയ ഒരു കാര്യമല്ലേ, അതില്‍ ക്ഷണിക്കുക അല്ലെങ്കില്‍ ക്ഷണിക്കപ്പെടുക എന്നതിന് ഒട്ടും പ്രസക്തിയില്ലല്ലോ!
എങ്കിലും പലരേയും വിളിച്ച് റീ കണ്‍ഫേം ചെയ്തിരുന്നു. ആദ്യകാല ബ്ലോഗര്‍മാരിലൊരാളായ അനിലേട്ടനും പുതുബ്ലോഗര്‍ ആയ സാല്‍ജോയും ഉള്‍പ്പെടെ ചിലര്‍ക്ക് എത്തിച്ചേരാന്‍ പറ്റില്ലെന്ന് നേരത്തെ തന്നെയറിയിച്ചിരുന്നു... മറ്റ് ചിലര്‍ക്ക് എന്തെങ്കിലുമൊക്കെ അസൌകര്യങ്ങള്‍ കാരണമായിരിക്കാം എത്തിപ്പെടാന്‍ പറ്റാതിരുന്നതെന്ന് കരുതുന്നു.
ഇബ്രുവാണെങ്കില്‍, ഈ മീറ്റുകളൊന്നും തന്നെ ഇബ്രുവിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നും ഇതൊക്കെ മടുത്തെന്നും മാത്രമല്ല ആവശ്യത്തിന് വിവരസമ്പാദനത്തിനുള്ള ബ്ലോഗേഴ്സുമായുള്ള സൌഹൃദം നിലവിലുണ്ടെന്നും ബ്ലോഗില്‍ നിന്നും ഇനിയും കൂടുതല്‍ സൌഹൃദം ആവശ്യമില്ലെന്നും ഉള്ളതില്‍ തന്നെ വളരെ ഹാപ്പിയാണെന്നും അതിനാല്‍ ഇതില്‍ പങ്കെടുക്കുന്നില്ലെന്നും കഴിഞ്ഞ പോസ്റ്റില്‍ കമന്‍റായി അറിയിച്ചിരുന്നു.
അല്ല, ശ്രീജിത്തിനെന്താ രാജിനേയും ഇബ്രുവിനേയും മാത്രം ചോദിക്കാന്‍ തോന്ന്യേ...!
ഇങ്ങളൊക്കെ ബാച്ച്യായതോണ്ടാ... :)
ഓ.ടോ: ഇതെന്താ കല്യാണോ... വിളിക്കാനും ക്ഷണിക്കാനുമൊക്കെ :)
യു.എ.ഈ....ബ്ലോഗ്ഗേര്‍സ്സ് മീറ്റിന് അഭിനന്ദനങ്ങള്‍
തിരക്ക് പിടിച്ച ജോലി തിരകുകളില്‍ നിന്നും ഇത്തരമൊരു നല്ല സംഗമത്തിന് കൂട്ടായ്മക്ക് ...ഒത്തുചേരലിന്...സന്‍മനസ്സ് കാണിച്ച എല്ലാ യു.എ.ഈ ബ്ലോഗ്ഗേര്‍സ്സിന്നും അഭിനന്ദനങ്ങള്‍
ഇത്തരം കൂട്ടായ്മ ....സ്വന്തമെന്ന് പറയാന്‍ ആരോരുമില്ലാതെ ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയോരങ്ങളില്‍ നമ്മുക്ക് നേരെ കൈനീട്ടുന്ന പട്ടിണി പാവങ്ങള്‍ക്ക് ഒരു തണലായ് മാറാന്‍ നിങ്ങള്‍ക്ക് സര്‍വ്വശക്തന്‍ ദീര്‍ഘായുസ്സും സൌഭാഗ്യവും നല്‍ക്കട്ടെ...എന്ന പ്രാര്‍ത്ഥനയോടെ......... അതിലൊരു കണിയായ് എന്നും നിങ്ങളോടൊപ്പം ഞാനും .....
മന്‍സൂര്‍,നിലംബൂര്‍
ഫൊട്ടോസെല്ലാം നന്നായി.. അഗ്രൂ.. നന്ദി
അഗ്രജേട്ടാ...
നന്ദി. എല്ലാവരേയും കണ്ടു, മീറ്റ് വിജയമാക്കിയതിന്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!
അഗ്രജാ,
ഫോട്ടോസ് എല്ലാം കണ്ടു. എല്ലാം ഭംഗിയായിരുന്നു അല്ലേ.
Post a Comment