
ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്‍റെ ഒന്‍പതാം ദിവസമായ മാര്‍ച്ച് 6 വെള്ളിയാഴ്ച, മലയാളത്തിലെ പ്രഗല്‍ഭരായ എഴുത്തുകാര്‍
പ്രൊ.മധൂസൂധനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, വി. എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘എഴുത്തു കാരുടെ സംഗമം’, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററി ല്‍ നടക്കും.
സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും, കഥ, കവിത, അവതരണങ്ങളുമായി
‘എഴുത്തു കാരുടെ സംഗമം’ യു. എ. ഇ. യിലെ സാഹിത്യ പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരമാവധി അഞ്ച് മിനിട്ടാണ് ഓരോന്നിനും അനു വദിച്ചിട്ടുള്ള സമയം.
വെള്ളിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ ഏഴു മണി വരെയാണ്
‘എഴുത്തു കാരുടെ സംഗമം’
തുടര്‍ന്ന്, ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്
നടത്തുന്ന ‘ഫലസ്തീനിലേക്കൊരു പാത’ എന്ന പേരില്‍ സെമിനാര്‍. രാത്രി 7:30 മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിക്ക് മലയാളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
പിന്നീട് കഥാ കാവ്യ സായാഹ്നത്തില്‍
ഫലസ്തീന്‍ എഴുത്തുകാരായ മഹ് മൂദ് ദര്‍വീഷ്,
ഗസ്സാന്‍ ഘനഫാനി എന്നിവരുടെ കൃതികള്‍ അവതരിപ്പിക്കും.
-------------------------------------------------------------------------