ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്‍റെ ഒന്‍പതാം ദിവസമായ മാര്‍ച്ച് 6 വെള്ളിയാഴ്ച, മലയാളത്തിലെ പ്രഗല്‍ഭരായ എഴുത്തുകാര്‍
പ്രൊ.മധൂസൂധനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, വി. എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘എഴുത്തു കാരുടെ സംഗമം’, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററി ല്‍ നടക്കും.സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും, കഥ, കവിത, അവതരണങ്ങളുമായി
‘എഴുത്തു കാരുടെ സംഗമം’ യു. എ. ഇ. യിലെ സാഹിത്യ പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരമാവധി അഞ്ച് മിനിട്ടാണ് ഓരോന്നിനും അനു വദിച്ചിട്ടുള്ള സമയം.
വെള്ളിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ ഏഴു മണി വരെയാണ്
‘എഴുത്തു കാരുടെ സംഗമം’
തുടര്‍ന്ന്, ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്
നടത്തുന്ന ‘ഫലസ്തീനിലേക്കൊരു പാത’ എന്ന പേരില്‍ സെമിനാര്‍. രാത്രി 7:30 മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിക്ക് മലയാളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
പിന്നീട് കഥാ കാവ്യ സായാഹ്നത്തില്‍
ഫലസ്തീന്‍ എഴുത്തുകാരായ മഹ് മൂദ് ദര്‍വീഷ്,
ഗസ്സാന്‍ ഘനഫാനി എന്നിവരുടെ കൃതികള്‍ അവതരിപ്പിക്കും.
-------------------------------------------------------------------------
11 comments:
ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റ്-2009 വക മാര്‍ച്ച്-6 വെള്ളിയാഴ്ച, അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ രാവിലെ പത്തു മണിയ്ക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണി വരെ ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്ത സാഹിത്യകാരന്മാരായ പ്രൊ.മധൂസൂധനന്‍ നായര്‍, സുബാഷ് ചന്ദ്രന്‍, വി.എസ്.അനില്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരാകുന്നു.
കവിതാ, കഥാ സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും നല്ലൊരു അനുഭവമാക്കി മാറ്റുവാന്‍ എല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
പങ്കെടുക്കുന്നവര്‍ അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ വെച്ച് വായിക്കുവാനും പാരായണം ചെയ്യുവാനുമുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. (നോവലും നീണ്ടകഥകളും നീളക്കവിതകളും ദയവായി കൊണ്ടുവരരുത്, കേവലം അഞ്ചുമിനിറ്റ് നേരം കൊണ്ട് തീര്‍ക്കാവുന്നവ സ്വീകാര്യമാണ്).
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി താഴെക്കൊടുത്തവനേയോ കെ.എസ്.സി സാഹിത്യവിഭാഗം സിക്രട്ടറിയായ ജോഷിയേയോ വിളിക്കുക.
എന്റെ നമ്പ്രര്‍: 050 66 903 66
ജോഷീടെ നമ്പ്രര്‍: 050 31 604 52
എല്ലാവരേയും ചടങ്ങില്‍ പ്രതീക്ഷിച്ചുകൊണ്ട്...
ഏറൂ,
അവിടെ ഒരു ബ്ലോഗ് മീറ്റ് ഉണ്ടാക്കാന്‍ കഴിയുമോ എന്നാലോചിയ്ക്കൂ. മുഖ്യധാരാ സാഹിത്യവും ബ്ലോഗെഴുത്തും കൂട്ടികെട്ടുന്നത് ശരിയായി തോന്നുന്നില്ല!
ഭാവുകങ്ങള്‍....
ഏറനാട്ടുകാരാ..
വരണംന്നൊക്കെ ഉണ്ടായിരുന്നു, പക്ഷേങ്കില് വാവേടെ പരൂഷ വിനയായി.
പഠിക്കലും പഠിപ്പിക്കലുമൊന്നുമില്ലെങ്കിലും.. നാലാള് കേട്ടാല്‍ എന്തു പറയും?? പത്താം തരമാവാന്‍ പോണ ചെക്കനേം കൊണ്ട് വാപ്പിച്ചീം ഉമ്മച്ചീം സമ്മേളനത്തിനു നടക്കുകാന്ന്!!!!
മനിശേനെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ല!!
തമാശക്ക് എഴുതിയതാട്ടൊ. നാട്ടുകാരെ പേടിച്ചൊന്നുമല്ല.
ഉള്ളതു പറയാലോ, അത് ഇത്തിരി കമ്മിയാ.. ഈ പേടിയേ!!
അഞ്ചല്‍ പറഞ്ഞപോലെ ഒരു ബ്ലോഗ് മീറ്റ് അബുദാബിയില്‍ ഒരുക്കൂട്ട് മാഷേ,
അത് ഗംഭീരമാക്കാം.
എല്ലാ ആശംസകളും.
പങ്കെടുക്കുന്നവര്‍ അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ വെച്ച് വായിക്കുവാനും പാരായണം ചെയ്യുവാനുമുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ദൈവേ...എന്തൊരു പരീക്ഷണം...!
നല്ല സംരംഭം.....നടക്കട്ടെ...
ആശംസകള്‍.....
വന്നു കണ്ടു, കൂടാൻ കഴിയില്ലെങ്കിലും എല്ലാ ഭാവുകങ്ങളും നേരുന്നു... പിന്നെ Blog കൾ വളരെയധികം വ്യക്തിപരമാണു. അഞ്ചൽക്കാരൻ പറഞ്ഞതു പോലെ അതിനെ മുഖ്യധാര സാഹിത്യ്‌വുമായി കൂട്ടിയിണക്കുകയാണോ? പലപ്പോഴും Blog ലെ comments പോലും ഒരു Barter System ആയിക്കൊണ്ടിരിക്കുകയാണു. പരസ്പരം പരിചയപ്പെടണമെന്നുള്ളവർക്കു അതാവാം.. പക്ഷെ, ഒരു Blog meet തന്നെ അതിനു വേണമെന്നുണ്ടോ? അതിലും നല്ലതു പൊതു താൽപര്യം ഉള്ളവർ ഒന്നിച്ചു കൂടുന്നതാണു. (എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണു).
I will try my level best to participate!
I am very new to bloging! Anyway I wish I could meet more friends,
My all wishes for the meet.
Abdul Majeed.K.H,
Ras Al Khaimah.
അഞ്ചല്‍ക്കാരന്‍, കിച്ചൂ എന്നിവര്‍ ആരാഞ്ഞതുപോലെ ഒരു ബ്ലോഗ് മീറ്റ് കെ.എസ്.സി അങ്കണത്തില്‍ വെച്ച് വിപുലമായി സംഘടിപ്പിക്കുന്ന കാര്യം പ്രാരംഭദശയില്‍ ആണെന്നുള്ളത് സസസന്തോഷം ഏവരേയും ഇതിനാല്‍ അറിയിക്കുന്നൂ...
അന്ന് സബീല്‍ പാര്‍ക്കില്‍ വെച്ച് കൈപ്പള്ളി അവര്‍കള്‍ വിഖ്യാപനം ചെയ്തതുപോലെ എല്ലാവരുടേയും നിസ്സംഗ സഹകരണം ഉണ്ടെങ്കില്‍ കെ.എസ്.സി യുവകലാസാഹിതി വക അവരുടെ വേദി ബ്ലോഗന്‍-ബ്ലോഗിണിമാര്‍ക്കായി വിട്ടുതരുന്നതിന് അവര്‍ സമ്മതം മൂളിയിട്ടുണ്ട്.
പിന്നെ, നാം ബ്ലോഗെഴുത്തുകാരാണല്ലോ എന്ന് വിചാരിച്ച് മുഖ്യധാരാസാഹിത്യത്തെ അയിത്തം കല്പിച്ച് തൊട്ടുതീണ്ടലോടെ അകറ്റിനിറുത്തേണ്ട കാര്യമുണ്ടോ?? അതോ നാം വെറും അല്ലറചില്ലറ പോസ്റ്റുകളും കമന്റുകള്‍ ബാര്‍ട്ടറ് രീതിയിലിട്ടും നേരം കൊല്ലുന്നവര്‍ ആണെന്ന അപകര്‍ഷതാബോധം പേറിനടക്കുന്നവര്‍ ആണെന്ന വിചാരം കൊണ്ടാണോ?
അതൊന്നും വിചാരിക്കേണ്ട, മുഖ്യധാരാസാഹിത്യകാരന്മാര്‍ക്ക് ബ്ലോഗ് ഇന്നും അന്യം നില്‍ക്കുന്ന എന്തോ ഒരു ആധുനികസാങ്കേതിക കുണ്ടാമണ്ടി ആണെന്നാണ് പലരുമായും സംവദിച്ചപ്പോള്‍ മനസ്സിലാക്കാനായത്.
ഇത്തരം അന്യത, നെറ്റിചുളിക്കല്‍ എല്ലാം നാം ബ്ലോഗന്മാര്‍ക്ക് ഒരുവിധം മാറ്റിക്കൊടുക്കാന്‍ പറ്റുന്ന ഒരു വേദിയാവും ഇത്തരം എഴുത്തുകാരുടെ സംഗമവേദി എന്ന് ഞാന്‍ കരുതുന്നു.
ബ്ലോഗര്‍മാരാം നമ്മള്‍ മാത്രം കൂടുന്ന മീറ്റ് ഏപ്രീലില്‍ ഏവരുടേയും സൗകര്യപ്രദമായ ദിവസം പ്ലാന്‍ ചെയ്യാം. അത് അന്താരാഷ്‌ട്രാതലത്തില്‍ തന്നെ ശ്രദ്ധ നേടുന്നവിധം നമുക്ക് പ്രാവര്‍ത്തികമാക്കുകയും ചെയ്യാം.
അതും ഈ എഴുത്തുകാര്‍ടെ സംഗമോം രണ്ടും രണ്ടായിട്ട് തന്നെ എടുക്കുക. കൂട്ടിക്കുഴക്കരുത് ഗണ്‍ഫ്യൂഷനാവരുത് എന്ന അഭ്യര്‍ത്ഥനയോടെ..
ഞാനും അഞ്ചല്കാരനോട് യോജിക്കുന്നു. ബ്ലോഗിങ്ങ് ഒരു നിമിഷകലയോട് ഉപമിച്ചു തനതായ ആശയങ്ങള്‍ അവലംബമില്ലാതെ, കത്രികകള്‍ ഇല്ലാതെ എത്തിക്കാന്‍ ഉള്ള ഒരു മാര്‍ഗമാണെന്ന് ഇനിയും പൊതുജനത്തെ ഫലപ്രദമായി അറിയിക്കാന്‍ ഉള്ള ഒരു കൂട്ടായ്മ കൂടിയേ തീരു.
ആശമസകള്‍ നേര്‍ന്നു കൊണ്ട്,
രമേഷ് മേനോന്‍
സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും, കഥ, കവിത, അവതരണങ്ങളുമായി
‘എഴുത്തു കാരുടെ സംഗമം’ യു. എ. ഇ. യിലെ സാഹിത്യ പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരമാവധി അഞ്ച് മിനിട്ടാണ് ഓരോന്നിനും അനു വദിച്ചിട്ടുള്ള സമയം.
വെള്ളിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ ഏഴു മണി വരെയാണ്
‘എഴുത്തു കാരുടെ സംഗമം’
ഞാന്‍ ഹാജരാകുന്നതിന് ശ്രമിക്കുന്നതായിരിക്കും ... പക്ഷേ എന്റെ ബ്ലോഗിനെ പറ്റി ഒരക്ഷരം പറയില്ല... പറയാനൊന്നുമില്ലാത്തത് തന്നെ കാരണം... :)
Post a Comment