Showing posts with label യു.എ.ഇ.ബ്ലോഗേഴ്സ്. Show all posts
Showing posts with label യു.എ.ഇ.ബ്ലോഗേഴ്സ്. Show all posts

Monday, September 28, 2009

ബൂലോഗ സംഗമം / ‘പരോള്‍‘ ഷോ ഇന്‍ അബുദാബി

സ്നേഹമുള്ള സ്നേഹിതരേ...

യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമവേദിയില്‍ ആരുടേയും ഒരനക്കവും ഇല്ലാതെ കിടക്കുന്നത് വിഷമം ഉള്ള കാര്യമാണ്. നമ്മള്‍ ഒന്ന് കൂടീട്ട് മാസങ്ങള്‍ ഒത്തിരിയായില്ലേ?
അഞ്ചല്‍ക്കാരനും കിച്ചുവും കൈതമുള്ളേട്ടനും കുറുമാനും സാക്ഷിയും സിദ്ധാര്‍ഥും മറ്റ് ബ്ലോഗരും നവാഗതരും അടക്കം എമറാത്തിലെ സകലമാന ബൂലോഗകുതുകികളും ഒരുപോലെ താത്‌പര്യം പ്രകടിപ്പിക്കുന്നതുപോലെ നമുക്കിനിയും ഒരു യൂയേയീ ബ്ലോഗ് സംഗമം വേണ്ടേ? പറയൂ..?

അതേസമയം, അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ (KSC) സാഹിത്യവിഭാഗം ഇക്കഴിഞ്ഞ മീറ്റിങ്ങില്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഒരു സന്തോഷകരമായ കാര്യമുണ്ട്. നമ്മുടെ, അതായത് ബൂലോഗരുടെ സൌകര്യവും സ്വാതന്ത്യവും നിയന്ത്രണവും ഒക്കെ നല്‍കിക്കൊണ്ട് ഒരു ബൂലോഗ-സംഗമം നടത്തുവാന്‍, നമ്മുടെ ഏവരുടേയും സൌകര്യപ്രദമായ ദിവസം അവര്‍ വേദി വിട്ടുതരുവാന്‍ സമ്മതമാണ് എന്നറിയിച്ചിട്ടുണ്ട്.

സാഹിത്യവിഭാഗം സെക്രട്ടറി ശ്രീ. മാമ്മന്‍ കെ രാജനോട് ഞാന്‍ വിശദമായി ആരാഞ്ഞു, എന്താണിത് കൊണ്ട് കെ.എസ്.സി ഉദ്ദ്യേശിക്കുന്നതെന്ന്. വേറൊന്നുമല്ല, മലയാളം ബ്ലോഗിങ്ങിനേയും അതിന്റെ അനന്തസാധ്യതകളേയും, മലയാളം സെറ്റിംങ്ങ്സിനേയും കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുവാനും ബ്ലോഗിനോടുള്ള അന്യതാമനോഭാവം ഇല്ലാതാക്കുവാനും; ബ്ലോഗരാല്‍ ബ്ലോഗിനെക്കുറിച്ച് ബ്ലോഗാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പരിചയപ്പെടുത്തലും മാത്രമാണ് അവര്‍ ഉദ്ധ്യേശിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്.

അതുപോലെ നമ്മുടെ സ്നേഹിതരായ ബ്ലോഗര്‍മാര്‍ സങ്കുചിതമനസ്കനും സനാതനനും ടീമും സൃഷ്ടിച്ച ‘പരോള്‍’ എന്ന ആദ്യബ്ലോഗ് സിനിമയുടെ പ്രദര്‍ശനം ഇതോടനുബന്ധിച്ച് ചെയ്യുവാന്‍ അവര്‍ക്ക് സന്തോഷമുണ്ട്.

സങ്കുചിതനേയും സനാതനനേയും ഇക്കാര്യം അറിയിക്കുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരെങ്കിലും അവരെ ഇത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉപകാരമായിരിക്കും.

ഈ നിര്‍ദേശം - “ബൂലോഗ സംഗമം/ ‘പരോള്‍‘ ഷോ ഇന്‍ അബുദാബി“ - നിങ്ങള്‍ക്ക് മുന്നില്‍ അമര്‍പ്പിച്ചുകൊള്ളുന്നു. അനുകൂലിക്കുന്നവരും താത്പര്യമുള്ളവരും ദയവായി അഭിപ്രായത്തിലൂടെ ഹാജര്‍ അറിയിക്കുക. ഈമെയില്‍, ഫോണ്‍ മുഖേനയോ ബന്ധപ്പെടുവാനും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

താഴെക്കാണുന്നവരെ ബന്ധപ്പെടുക:-

മാമ്മന്‍ കെ രാജന്‍ (സെക്രട്ടറി, സാഹിത്യവിഭാഗം, കെ.എസ്.സി, അബുദാബി)
മൊബൈല്‍: 050 5462429


ഏറനാടന്‍ എന്ന സാലിഹ് (മെമ്പര്‍ ഓഫ് കെ.എസ്.സി, അബുദാബി)
മൊബൈല്‍: 050 6690366

Sunday, March 01, 2009

എഴുത്തുകാരുടെ സംഗമം.

ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്‍റെ ഒന്‍പതാം ദിവസമായ മാര്‍ച്ച് 6 വെള്ളിയാഴ്ച, മലയാളത്തിലെ പ്രഗല്‍ഭരായ എഴുത്തുകാര്‍
പ്രൊ.മധൂസൂധനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, വി. എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘എഴുത്തു കാരുടെ സംഗമം’, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററി ല്‍ നടക്കും.

സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും, കഥ, കവിത, അവതരണങ്ങളുമായി
‘എഴുത്തു കാരുടെ സംഗമം’ യു. എ. ഇ. യിലെ സാഹിത്യ പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്‌.
പരമാവധി അഞ്ച് മിനിട്ടാണ് ഓരോന്നിനും അനു വദിച്ചിട്ടുള്ള സമയം.

വെള്ളിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ ഏഴു മണി വരെയാണ്
‘എഴുത്തു കാരുടെ സംഗമം’

തുടര്‍ന്ന്, ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്
നടത്തുന്ന ‘ഫലസ്തീനിലേക്കൊരു പാത’ എന്ന പേരില്‍ സെമിനാര്‍. രാത്രി 7:30 മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിക്ക് മലയാളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
പിന്നീട് കഥാ കാവ്യ സായാഹ്നത്തില്‍
ഫലസ്തീന്‍ എഴുത്തുകാരായ മഹ് മൂദ് ദര്‍വീഷ്,
ഗസ്സാന്‍ ഘനഫാനി എന്നിവരുടെ കൃതികള്‍ അവതരിപ്പിക്കും.
-------------------------------------------------------------------------

Wednesday, April 16, 2008

അതുല്യേച്ചിക്ക് ഒരു റ്റാറ്റാ

അതുല്യ എന്ന ബ്ലോഗറെ അറിയാത്തവര് ചുരുക്കമായിരിക്കും. ഞങ്ങള് യു.എ.ഇ. ബ്ലോഗേഴ്സിന്‍റെ ഒരു അഹങ്കാരം തന്നെയാണ് അതുല്യേച്ചി എന്ന് പറഞ്ഞാല് ആരും തല്ലില്ലെങ്കില് അതൊരു അതിശയോക്തിയല്ല… (ഒരു വരിയല്ലേ… കിടക്കട്ടെ, വല്യ ചെലവൊന്നുമില്ലല്ലോ). ഇത്രേം കാലം യു.എ.ഇ. ബ്ലോഗര്‍മാരിലൊരാളായിരുന്ന അതുല്യേച്ചിക്ക് കുറച്ച് കാലം അവധി നല്കി കൊച്ചിക്ക് വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു (പാവം കൊച്ചി..:)

മകന്റെ പഠന സൌകര്യാര്‍ത്ഥം യു.എ.ഇ.യില്‍ നിന്നും ഒരു നീണ്ട അവുധി എടുത്ത്, ഏപ്രില്‍ 21 നു നാട്ടിലേക്ക് പോകുന്ന അതുല്യേച്ചിക്ക് ഒന്ന് ബൈ പറയാന്‍, ചുമ്മാ ഒരാശംസ പറയാന്‍... വരുന്ന വെള്ളിയാഴ്ച (ഏപ്രില്‍ പതിനെട്ട്) ഷാര്‍ജയിലുള്ള അല്‍ ജസീറ പാര്‍ക്കില്‍ കൂടുന്നു.

രാവിലെ 10 മണിക്ക് കൂടുന്നു.... കുറച്ച് കത്തിയടിക്കുന്നു, വെയിലുറയ്ക്കും മുന്‍പ് പിരിയുന്നു. അത്ര മാത്രം.

ദുബൈ-ഷാര്‍ജ റോഡില്‍, അല്‍-ഖാനില്‍ നിന്നും റോളയ്ക്ക് പോകും വഴി ഗോള്‍ഡ് സൂഖ് എത്തും മുന്‍പ് വലത്ത് വശത്തായി ആണ് അല്‍ ജസീറ പാര്‍ക്ക്.സമയവും സൌകര്യവും ഉള്ളവര്‍ പങ്കെടുക്കും എന്ന് കരുതുന്നു.