സ്നേഹമുള്ള സ്നേഹിതരേ...
യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമവേദിയില്‍ ആരുടേയും ഒരനക്കവും ഇല്ലാതെ കിടക്കുന്നത് വിഷമം ഉള്ള കാര്യമാണ്. നമ്മള്‍ ഒന്ന് കൂടീട്ട് മാസങ്ങള്‍ ഒത്തിരിയായില്ലേ?
അഞ്ചല്‍ക്കാരനും കിച്ചുവും കൈതമുള്ളേട്ടനും കുറുമാനും സാക്ഷിയും സിദ്ധാര്‍ഥും മറ്റ് ബ്ലോഗരും നവാഗതരും അടക്കം എമറാത്തിലെ സകലമാന ബൂലോഗകുതുകികളും ഒരുപോലെ താത്‌പര്യം പ്രകടിപ്പിക്കുന്നതുപോലെ നമുക്കിനിയും ഒരു യൂയേയീ ബ്ലോഗ് സംഗമം വേണ്ടേ? പറയൂ..?
അതേസമയം, അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ (KSC) സാഹിത്യവിഭാഗം ഇക്കഴിഞ്ഞ മീറ്റിങ്ങില്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഒരു സന്തോഷകരമായ കാര്യമുണ്ട്. നമ്മുടെ, അതായത് ബൂലോഗരുടെ സൌകര്യവും സ്വാതന്ത്യവും നിയന്ത്രണവും ഒക്കെ നല്‍കിക്കൊണ്ട് ഒരു ബൂലോഗ-സംഗമം നടത്തുവാന്‍, നമ്മുടെ ഏവരുടേയും സൌകര്യപ്രദമായ ദിവസം അവര്‍ വേദി വിട്ടുതരുവാന്‍ സമ്മതമാണ് എന്നറിയിച്ചിട്ടുണ്ട്.
സാഹിത്യവിഭാഗം സെക്രട്ടറി ശ്രീ. മാമ്മന്‍ കെ രാജനോട് ഞാന്‍ വിശദമായി ആരാഞ്ഞു, എന്താണിത് കൊണ്ട് കെ.എസ്.സി ഉദ്ദ്യേശിക്കുന്നതെന്ന്. വേറൊന്നുമല്ല, മലയാളം ബ്ലോഗിങ്ങിനേയും അതിന്റെ അനന്തസാധ്യതകളേയും, മലയാളം സെറ്റിംങ്ങ്സിനേയും കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുവാനും ബ്ലോഗിനോടുള്ള അന്യതാമനോഭാവം ഇല്ലാതാക്കുവാനും; ബ്ലോഗരാല്‍ ബ്ലോഗിനെക്കുറിച്ച് ബ്ലോഗാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പരിചയപ്പെടുത്തലും മാത്രമാണ് അവര്‍ ഉദ്ധ്യേശിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്.
അതുപോലെ നമ്മുടെ സ്നേഹിതരായ ബ്ലോഗര്‍മാര്‍ സങ്കുചിതമനസ്കനും സനാതനനും ടീമും സൃഷ്ടിച്ച ‘പരോള്‍’ എന്ന ആദ്യബ്ലോഗ് സിനിമയുടെ പ്രദര്‍ശനം ഇതോടനുബന്ധിച്ച് ചെയ്യുവാന്‍ അവര്‍ക്ക് സന്തോഷമുണ്ട്.
സങ്കുചിതനേയും സനാതനനേയും ഇക്കാര്യം അറിയിക്കുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരെങ്കിലും അവരെ ഇത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉപകാരമായിരിക്കും.
ഈ നിര്‍ദേശം - “ബൂലോഗ സംഗമം/ ‘പരോള്‍‘ ഷോ ഇന്‍ അബുദാബി“ - നിങ്ങള്‍ക്ക് മുന്നില്‍ അമര്‍പ്പിച്ചുകൊള്ളുന്നു. അനുകൂലിക്കുന്നവരും താത്പര്യമുള്ളവരും ദയവായി അഭിപ്രായത്തിലൂടെ ഹാജര്‍ അറിയിക്കുക. ഈമെയില്‍, ഫോണ്‍ മുഖേനയോ ബന്ധപ്പെടുവാനും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
താഴെക്കാണുന്നവരെ ബന്ധപ്പെടുക:-
മാമ്മന്‍ കെ രാജന്‍ (സെക്രട്ടറി, സാഹിത്യവിഭാഗം, കെ.എസ്.സി, അബുദാബി)
മൊബൈല്‍: 050 5462429
ഏറനാടന്‍ എന്ന സാലിഹ് (മെമ്പര്‍ ഓഫ് കെ.എസ്.സി, അബുദാബി)
മൊബൈല്‍: 050 6690366
44 comments:
അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ (KSC) സാഹിത്യവിഭാഗം ഇക്കഴിഞ്ഞ മീറ്റിങ്ങില്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഒരു സന്തോഷകരമായ കാര്യമുണ്ട്. നമ്മുടെ, അതായത് ബൂലോഗരുടെ സൌകര്യവും സ്വാതന്ത്യവും നിയന്ത്രണവും ഒക്കെ നല്‍കിക്കൊണ്ട് ഒരു ബൂലോഗ-സംഗമം നടത്തുവാന്‍, നമ്മുടെ ഏവരുടേയും സൌകര്യപ്രദമായ ദിവസം അവര്‍ വേദി വിട്ടുതരുവാന്‍ സമ്മതമാണ് എന്നറിയിച്ചിട്ടുണ്ട്.
മീറ്റ് നടക്കട്ടെ, എല്ലാവര്‍ക്കും മെയില്‍ അയക്കൂ.
ഞാന്‍ റെഡി.എന്നെ തിയ്യതി അറിയിക്കൂ...
ഏത് വെള്ളിയാഴ്ചയാണെന്ന് തീരുമാനിക്കൂ!
:)
ആര്‍കെങ്കിലും താല്പര്യമുണ്ടെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞിട്ട് ആകെ രണ്ട് പ്രതികരണങ്ങളോ ?
ഞാന്‍ റെഡി ആണ്..
എവിടെ ആളേളൊക്കെ?
ഞാന്‍ വരാം.
വാഴക്കോടന്‍, ഹരിയണ്ണന്‍,അനില്‍ശ്രീ, ഷംസ് എന്നിവര്‍ പ്രതികരിച്ചതിന് നന്ദി.
നിങ്ങള്‍ പരമാവധി എല്ലാവരോടും പറഞ്ഞ് പ്രോഗ്രാമില്‍ സഹകരിക്കുവാന്‍ അറിയിക്കുമല്ലോ.
എവിടെപ്പോയി ബാക്കി കൂട്ടുകാര്‍? നിങ്ങളുടെ അഭിപ്രായം ഉണ്ടാവുമെന്ന് വിചാരിക്കട്ടെ?
വല്ല എതിര്‍പ്പോ അനിഷ്‌ടമോ അല്ലെങ്കില്‍ പ്രോഗ്രാം എന്തുകൊണ്ട് വേണ്ട എന്നെങ്കിലും അറിയിച്ചുകൂടേ എന്റെ പ്രിയപ്പെട്ടവരേ?
ഞാനിപ്പോള്‍ ഒരു മാതിരി സൈക്കിളില്‍ നിന്നും വീണ പോലെ ആയല്ലോ?
ദേ ഏറനാടന്‍ സൈക്കിളില്‍ നിന്നു വീണു. എല്ലാരും ഓടിവാ...:)
എല്ലാര്‍ക്കും ഒന്ന് മീറ്റാം.
ഒന്ന് അഭിപ്രായിക്ക്...ബ്ലീ......സ്
ഞാനുമുണ്ടേ.. !
തീര്‍ച്ചയായും എത്തും എന്നാണ് എന്ന് അറിയിക്കാന്‍ അപേക്ശിക്കുന്നു..........
എന്റെ ഫസ്റ്റ് പ്രയോറിറ്റി ഇതിന്നു തന്നെ ...വിവരങ്ങള്‍ അറിയിക്കുക...
സസ്നേഹം,
ഓപ്പന്‍ തോട്സ് ..
വെള്ളിയാഴ്ചയ്ക്കായിരിക്കില്ലെ?
വെള്ളിയാഴ്ച തന്നെ ആയിരിക്കും. തീയ്യതി നമ്മള്‍ക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് തീരുമാനിച്ചുറപ്പിക്കാമല്ലോ..
ഇതുവരെ ഹാജര്‍ വെച്ചവര്‍ മുറയ്ക്കുമുറ താഴെ കൊടുക്കാം.
1. വാഴക്കോടന്‍
2. ഹരിയണ്ണന്‍
3. അനില്‍ശ്രീ
4. ഷംസ്
5. കിച്ചു
6. പകല്‍കിനാവന്‍
7. അബ്ദുല്‍ സലീം
8. ഓപ്പന്‍ തോട്സ്
9. അരുണ്‍ ചുള്ളിക്കല്‍
10. സഹവാസി (നേരിട്ട് അറിയിച്ചു)
11. ഏറനാടന്‍
ഞാനും വരുമേ.....
ഇതുവരെ ഹാജര്‍ വെച്ചവര്‍ മുറയ്ക്കുമുറ താഴെ കൊടുക്കാം.
1. വാഴക്കോടന്‍
2. ഹരിയണ്ണന്‍
3. അനില്‍ശ്രീ
4. ഷംസ്
5. കിച്ചു
6. പകല്‍കിനാവന്‍
7. അബ്ദുല്‍ സലീം
8. ഓപ്പന്‍ തോട്സ്
9. അരുണ്‍ ചുള്ളിക്കല്‍
10. സഹവാസി (നേരിട്ട് അറിയിച്ചു)
11. ഏറനാടന്‍
12. കനല്‍
അബു ദാബി വരെ വണ്ടിയോടിച്ചു് വന്നു "പരോൾ" cinema കാണാൻ എന്നെ ആരും പ്രതീക്ഷിക്കുന്നില്ല എന്നു് അറിയാം. സിനിമ പ്രദർശനം കാണാൻ താല്പര്യമുള്ളവർ കാണട്ടെ. അതിനോടൊപ്പം വിജ്ഞാനപ്രദമായ എന്തെങ്കിലും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
(Of-course "പരോൾ" എന്ന സിനിമ വിജ്ഞാന പ്രദം അല്ല എന്നു ഞാൻ പറയില്ല. ചിലർക്ക് അതു് വളരെ വിജ്ഞാന പ്രതമായിരിക്കാം. എല്ലാം ആപേക്ഷികമാണല്ലോ.)
എങ്കിലും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ Wordpress Blogs and Web 2.0 Services integration എന്ന വിഷയത്തെ കുറിച്ചു് ഒരു seminar/workshop നടത്താം. സ്വതന്ത്ര മാദ്യമം എന്നാൽ blogspot.com മാത്രമല്ല എന്നും അതിനും അപ്പുറം ഒരു ലോകം ഉണ്ടെന്നും മലയാളിയെ പരിചയപ്പെടുത്തുന്നതായിരിക്കും കൂടുതൽ നല്ലതു് എന്നു തോന്നുന്നു.
ഈ സെമിനാറിൽ നമുക്ക താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യാം.
1) Wordpress a powerfull and better alternative to Blogspot.com
2) What is twitter. Integration, Application, Use.
3) What is Facebook. Integrating Twitter into Facebook
4) Googlewave.
Venue എവിടെയായാലും ഞാൻ തയ്യാർ. അബുദാബി ആയാൽ ഞാൻ മാത്രമെ ഉണ്ടാവുകയുള്ളു. പക്ഷെ അബുദാബിയിൽ ഉള്ള "സഗാക്കൾ" മാത്രം ബീടി വലിച്ചു ഇടതുപക്ഷ ജനാധിപത്യത്തിന്റെ നൂതന തലങ്ങൾ വിശകലനം ചെയ്യുന്നിടത്തു് Colaborative Information Technology എത്രമാത്രം പ്രയോചനപ്പെടും എന്നും എനിക്ക് അറിയില്ല.
കൈപ്പള്ളി ചേട്ടായ് എന്ത് സെമിനാറ് നടത്തിയാലും ഞാന്‍ വരും വന്നിരിക്കും.
(അങ്ങനെയൊന്നും എന്റെ തീരുമാനത്തിന് മാറ്റമുണ്ടാകില്ല എന്നര്‍ത്ഥമില്ല. അല്ല പിന്നെ ഞാന്‍ വന്ന് ഹാജര് വച്ചപ്പോ തന്നെ തുടങ്ങിയില്ലേ ഭീഷണി)
ബ്ലോഗ് മഹാബുജി മഹാവീര കൈപ്പള്ളി അവര്‍കള്‍ക്ക് ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ വേണ്ടി വേണമെങ്കില്‍ ഏതാനും സായിപ്പന്‍ മദാമ്മ ബ്ലോഗരെ പരിപാടിയില്‍ പങ്കെടുപ്പിക്കാവുന്നതാണ്.
കൈപ്പള്ളീടെ മഹാമനസ്കതയെ ഞാന്‍ ബഹുമാനിക്കുന്നു. കടിച്ചാപൊട്ടാത്ത വിഷയങ്ങള്‍ സരസമായി മാലോകര്‍ക്ക് മനസ്സിലാവുന്ന വിധം വിവരിക്കാന്‍ കൈപ്പള്ളിക്ക് പറ്റും.
പിന്നെ ബീഡി വലിച്ച് ബഡായി പറയുന്ന ഇടതുകക്ഷികളെ പറ്റി അങ്ങനെ മോശമായി പറയാതെ.. അവരൊരിക്കലും നമ്മുടെ ബ്ലോഗ് പരിപാടിയില്‍ കൈകടത്തില്ല എന്ന് ഉറപ്പ് തരാം.
പിന്നെ ഒരു പരിപാടി അല്ലേ എന്ന നിലയ്ക്ക് അവര്‍ ഒരു ആമുഖ ചടങ്ങ് ഏതാനും മിനിറ്റ് ചെയ്തെന്നിരിക്കും. ബാക്കി സമയമെല്ലാം പൂര്‍ണ്ണമായും ബ്ലോഗര്‍മാരായ നമ്മുടെ നിയന്ത്രണത്തില്‍ തെന്നെയായിരിക്കും കടിഞ്ഞാണ്‍ എന്ന് അറിയിച്ചുകൊള്ളുന്നു.
കേവലം ഇന്‍ഫോര്‍മലായിട്ട് നാം ബ്ലോഗന്‍സ് മാത്രം വല്ല പാര്‍ക്കിലോ ബീച്ചിലോ ഒരുമിച്ച് കൂടി കത്തിവെച്ച് പിരിയുന്നത് നാം മാത്രമല്ലേ അറിയുന്നുള്ളൂ.
പൊതുജനത്തേയും മാധ്യമങ്ങളേയും ബ്ലോഗിനേയും ബ്ലോഗ് സാങ്കേതികങ്ങളേയും ജനകീയമാക്കിമാറ്റാവുന ഇത്തരം അവസരങ്ങള്‍ വേണോ വേണ്ടയോ എന്ന് ആലോചിക്കുക.
ഒരു വ്യക്തിയെന്ന നിലയില്‍ എത്രയോ ആളുകള്‍ എന്നോട് നേരിട്ട് ബ്ലോഗ് ആരംഭിക്കുന്നതിനെക്കുറിച്ചും മലയാളം സെറ്റിംഗ്സിനെപറ്റിയുമൊക്കെ നിരന്തരം സംശയങ്ങള്‍ ചോദിക്കുമ്പോള്‍ ഞാന്‍ തപ്പിത്തടഞ്ഞ് നിന്നിട്ടുണ്ട്.
വരൂ പ്രിയസ്നേഹിതരേ, സധൈര്യം മുന്നോട്ട് വന്ന്, ഈ ആളുകള്‍ക്ക്, കൊച്ചുകുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ അടങ്ങിയ സ്ത്രീജനങ്ങളടക്കം കുടുംബങ്ങള്‍ക്ക് ബ്ലോഗിലേക്കുള്ള പാത കാണിച്ചുകൊടുത്തുകൂടേ?
അതല്ല, ഇനിയും വല്ല പാര്‍ക്കിലോ ബീച്ചിലോ ചെന്ന് വട്ടത്തിലിരുന്ന് പരസ്പരം ബഡായി പറഞ്ഞ് കത്തിവെച്ച് ആരോരുമറിയാതെ മൂഡ് തട്ടിയെഴുന്നേറ്റ് പോയാല്‍ മതിയോ?
അങ്ങനെയെങ്കില്‍ അങ്ങനെയായിക്കോട്ടെ. അതിനും ഞാന്‍ സഹകരിക്കുന്നതായിരിക്കും.
ഇതുവരെ ഹാജര്‍ വെച്ചവര്‍ മുറയ്ക്കുമുറ താഴെ കൊടുക്കാം.
1. വാഴക്കോടന്‍
2. ഹരിയണ്ണന്‍
3. അനില്‍ശ്രീ
4. ഷംസ്
5. കിച്ചു
6. പകല്‍കിനാവന്‍
7. അബ്ദുല്‍ സലീം
8. ഓപ്പന്‍ തോട്സ്
9. അരുണ്‍ ചുള്ളിക്കല്‍
10. സഹവാസി (നേരിട്ട് അറിയിച്ചു)
11. ഏറനാടന്‍
12. കനല്‍
13. കൈപ്പള്ളി
പരിചയമുള്ള ഒരു സുഹൃത്തു് പറഞ്ഞതുകൊണ്ടു മാത്രം ഇവിടെ അഭിപ്രായം എഴുതിയതാണു്. Blog meetഉകൾ വിരസമാവുകയാണെന്നുള്ളതു് ശരിയാണു്. അതുകൊണ്ടാണു് എന്തെങ്കിലും seminar/workshop സംഘടിപ്പിക്കാം എന്നു കരുതിയതു്.
ഏറനാടന്റെ അഭിപ്രായപ്രകടനത്തിൽ എന്നോടുള്ള കടുത്ത അമർഷവും ചില്ലറ അപകർഷത ബോധവും പുറത്തു വരുന്ന സ്ഥിധിക്ക് വേറെ ആരെങ്കിലും seminar നടത്തുന്നതായിരിക്കും നല്ലതു്.
ഇനി സഗാക്കളെ കുറിച്ചു പറയട്ടെ: നാലു വർഷം മുമ്പ് KSCയിൽ seminar നടത്തിയിരുന്നു. സഖാക്കളിൽ ചിലർ Information Technology വെറും bourgeoise വിനോദമാണെന്നു പറയുകയുണ്ടായി.
ഏറനാടൻ എന്നോടുള്ള വ്യക്തിപരമായ അമർഷം തീർക്കാൻ UAEblogclub ഉപയോഗിക്കരുതായിരുന്നു. UAEBlogclubൽ ഞാൻ ഒരു അധികപറ്റാണെന്ന തോന്നൽ ഏറനാടനു് മാത്രമാണോ അതോ എല്ലാവർക്കും ഈ തോന്നൽ ഉണ്ടോ?
എന്തായാലും തല്കാലം എന്റെ പേരു് ഈ പട്ടികയിൽ നിന്നും ഒഴിവാക്കുക.
സസ്നേഹം
കൈപ്പള്ളി ആവശ്യപ്പെട്ടതുപോലെ പേര്‍ ഒഴിവാക്കിയിരിക്കുന്നു. അല്ലെങ്കിലും നിങ്ങള്‍ ഈ സഖാക്കളുടെ അങ്കണവേദിയില്‍ വരാതിരിക്കുന്നതാ നല്ലത്. ഫസ്റ്റ് ഇന്‍ഡോ-അറബ് ഫെസ്റ്റില്‍ താങ്കള്‍ കാട്ടിക്കൂട്ടിയ ഷോകളെ പറ്റി പലരും ഇപ്പോഴും വിഷമിച്ച് പറയാറുണ്ട്.
എനിക്ക് താങ്കള്‍ ഒരു അധികപ്പറ്റായി ഇതേവരെ തോന്നിയിട്ടില്ല. മറ്റുള്ളോര്‍ക്ക് തോന്നിയോ എന്നത് അവരോട് ചോദിക്കുക. എനിക്ക് എന്തിനാ താങ്കളോട് അപകര്‍ഷതാബോധം? നിങ്ങളേക്കാളും പല രീതിയിലും മേഖലകളിലും ഞാനും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. താങ്കളുടെ പൊതുവായ മലയാളീവിരോധം തനിക്കെല്ലാം അറിയാം മറ്റുള്ളോരെല്ലാം കൃമികീടങ്ങള്‍ എന്ന മനോഭാവം മാത്രമാണ് എനിക്ക് പിടിക്കാത്തത്. (ഇതൊരു ഗുരുതരപ്രശ്നമാവുന്നതിനും മുന്നെ പരിഹരിക്കുവാന്‍ പ്രിയസ്നേഹിതന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു)
ഇതുവരെ ഹാജര്‍ വെച്ചവര്‍:-
1. വാഴക്കോടന്‍
2. ഹരിയണ്ണന്‍
3. അനില്‍ശ്രീ
4. ഷംസ്
5. കിച്ചു
6. പകല്‍കിനാവന്‍
7. അബ്ദുല്‍ സലീം
8. ഓപ്പന്‍ തോട്സ്
9. അരുണ്‍ ചുള്ളിക്കല്‍
10. സഹവാസി (നേരിട്ട് അറിയിച്ചു)
11. ഏറനാടന്‍
12. കനല്‍
ഇതുവരെ ഹാജര്‍ വെച്ചവര്‍ മുറയ്ക്കുമുറ താഴെ കൊടുക്കാം.
1. വാഴക്കോടന്‍
2. ഹരിയണ്ണന്‍
3. അനില്‍ശ്രീ
4. ഷംസ്
5. കിച്ചു
6. പകല്‍കിനാവന്‍
7. അബ്ദുല്‍ സലീം
8. ഓപ്പന്‍ തോട്സ്
9. അരുണ്‍ ചുള്ളിക്കല്‍
10. സഹവാസി (നേരിട്ട് അറിയിച്ചു)
11. ഏറനാടന്‍
12. കനല്‍
13. മലയാളി
ബീഡി വലിയന്‍സ് സഖാക്കളാണ് സംഘടിപ്പിക്കുന്നത് എങ്കിലും ആ സന്നദ്ധത ഉള്‍ക്കൊള്ളൂന്നതായിരുന്നില്ലേ ബൂലോഗധര്‍മം ...!!
മലയാളം ബ്ലോഗേര്‍സിനെ ബൂലോകത്ത് നിന്നു തന്നെ സഹിക്കുന്നു, ഇനി മീറ്റിയും സഹിക്കാന്‍ നെല്ലിപ്പടി വേറെ പണിയേണ്ടിവരും .
KSC - സാഹിത്യവിഭാഗത്തിന് പണിയില്ലഞ്ഞിട്ടാണോ - ബൂലോകരുടെ മേലെ അജണ്ട പണിയുന്നത്.
മുസഫയില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാമോ ഏറനാടാ ? തീയതി കൃത്യമായി പറഞ്ഞാല്‍ അന്നേക്ക് ഓഫ്‌ഷോര്‍ പോകാനുള്ള ഏര്‍പ്പാട് ചെയ്യാമായിരുന്നു. ചെറായീല് ഒരു ബ്ലോഗ് മീറ്റിയതിന്റെ ചീത്തപ്പേര് ഇനിയും മാറിയിട്ടില്ല. അതുകൊണ്ടാ :) :) :)
അബുധാബിയിലായിട്ടുപോലും
ഇന്നാണു ഈ പോസ്റ്റ് കാണുന്നതും
അറിയുന്നതും. ഒരു മീറ്റ് നല്ലതു തന്നെ.
എന്റെ പേരും ഉള്‍പ്പെടുത്തണം.
അബുധാബിയിലായിട്ടുപോലും
ഇന്നാണു ഈ പോസ്റ്റ് കാണുന്നതും
അറിയുന്നതും. ഒരു മീറ്റ് നല്ലതു തന്നെ.
എന്റെ പേരും ഉള്‍പ്പെടുത്തണം.
സുഹൃത്തുക്കളെ
ഈ മീറ്റ് അബുദാബിയിൽ നടക്കുന്നതിനോടൊപ്പം തന്നെ dubaiയിൽ വെറൊരു മീറ്റ് സംഘടിപ്പിക്കുന്നതായിരിക്കും.
ഇതിൽ technologyക്കു് കൂടുതൽ മുന്തൂക്കം കൊടുത്തുകൊണ്ടു ഒരു പരിപാടിയാണു ഉദ്ദേശിക്കുന്നതു്. നിരവധി പ്രസംഗകരും,
പരിപാടിയിൽ മത്സരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കും.
3 course dinner ഉം ഉണ്ടാകുന്നതാണു്.
പരിപാടികൾ Sponsor ചെയ്യാൻ നിരവധി local companyകൾ മുന്നോട്ടു് വന്നിട്ടുണ്ടു് എന്ന സന്തോഷ വാർത്തയും അറിയിക്കട്ടെ.
ഈ പരിപാടി അബുദാബിയിൽ പോയി പങ്കെടുക്കാൻ കഴിയാത്ത സുഹൃത്തുക്കളുടെ മനോവിഷമം മാറ്റാനായി അതെ ദിവസം തന്നെ നടത്തണം എന്നു തന്നെയാണു് ഉദ്ദേശം.
യരലവ ലാവ പൊട്ടിയൊഴുകുമ്പോലെ തിളയ്ക്കാതെ!
കെ.എസ്.സി സാഹിത്യവിഭാഗത്തിന് ഇതൊക്കെ തന്നെയാണ് പണി. എന്താ വേറെ പണി സ്റ്റോക്ക് ഉണ്ടോ, എന്നാല്‍ അറിയിക്കണേ..
നിരക്ഷരന്‍: അതെന്താണ് മുസാഫ ബ്ലോഗര്‍മാര്‍ക്ക് ഒരു അയിത്തമൊന്നും ഇല്ലാട്ടോ. അപ്പോള്‍ ഹാജര്‍ ഉറപ്പിക്കട്ടേ? മാക്സിമം ആളുകളോട് പറയുമല്ലോ.. നാട്ടില്‍ നിന്ന് തിരിച്ചെത്തിയോ?
ശശി: അപ്പോള്‍ പറഞ്ഞതുപോലെ..
അബുദബിയില്‍ നിന്ന് മടങ്ങും വഴി ദുബൈ മീറ്റില്‍ കയറി ഡിന്നറും കഴിച്ച്....
ഹോ!
യു എ ഇ കാരുടെ ഒക്കെ യോഗം കണ്ടില്ലേ ബൂലോഗാരേ!!
കൈപ്പള്ളീ ഇത്ര ചെറ്റയാവാതെ, അല്പമെങ്കിലും നീറ്റ് ആയിക്കുടേ ഇനിയെങ്കിലും?
പിന്നെ അബുദാബി മീറ്റ് തിയ്യതി തീരുമാനിച്ചിട്ടില്ല. ദുബായ് മീറ്റ് തീയ്യതി തീരുമാനിക്കുന്ന മുറയ്ക്ക് ഇവിടെത്തെ മീറ്റ് തീയ്യതി പിന്നെ തീരുമാനിച്ചോളും.
നിനക്ക് ബുദ്ധിയുണ്ടെങ്കില്‍ എനിക്ക് അതിബുദ്ധിയാണ് മഹാവീര ബ്ലോ ബുജി ഗഡിയേ..!
ഹഹഹ
ഇതിപ്പോ രണ്ടും ഇല്യാണ്ടാവോ?
കൈ പൊള്ളുമോ??
ഏറ് കിട്ടുമോ???
സുഹൃത്ത് കൈപ്പള്ളിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നിയാല്‍ കുറ്റപ്പെടുത്തരുത് ...! സമ്മാനങ്ങള്‍, സ്പോന്സോര്സ് ... ഈ പ്രലോഭനങ്ങള്‍ ..!! ഇതാണോ നാം ലക്ഷ്യമിടുന്നത് ..!!!
ഇതുവരെ ഹാജര്‍ വെച്ചവര്‍ മുറയ്ക്കുമുറ താഴെ കൊടുക്കാം.
1. വാഴക്കോടന്‍
2. ഹരിയണ്ണന്‍
3. അനില്‍ശ്രീ
4. ഷംസ്
5. കിച്ചു
6. പകല്‍കിനാവന്‍
7. അബ്ദുല്‍ സലീം
8. ഓപ്പന്‍ തോട്സ്
9. അരുണ്‍ ചുള്ളിക്കല്‍
10. സഹവാസി (നേരിട്ട് അറിയിച്ചു)
11. ഏറനാടന്‍
12. കനല്‍
13. മലയാളി
14. നിരക്ഷരന്‍
15. ശശി (എരകപ്പുല്ല്)
എനിക്ക് തോന്നുന്നത് മീറ്റിന്,
ആഗോള ശ്രദ്ധ പിടിച്ചുപറ്റാന്‍
കൈപ്പള്ളിയും ഏറനാടനും കൂടി
ഒപ്പിക്കുന്ന പണികളാണ് ഇതൊക്കെയെന്ന്.
എന്തായാലും ഉ എ ഇ മീറ്റിന് നമ്മള്‍ക്ക് വരാന്‍ പറ്റില്ലേ? വിമാനക്കൂലീ ഏതെങ്കിലും കമ്പനി സ്പൊണ്‍സറ് ചെയ്യുമോ കൈപ്പള്ളീ, എങ്കില്‍ അരക്കൈ നോക്കാം.
മീറ്റ്കള്‍ക്ക് ലോഗോ ഇല്ലേ?
ഉടനെ കൊണ്ട് വരൂ ... ബ്ലോഗില്‍ ലിങ്കാനാ
ഇടത്ത് സൈഡില്‍ ദുബായ് മീറ്റില്‍ വലത് സൈഡില്‍ അബുദാബ് മീറ്റ്, ഇനി അജ് മാന്‍ , ഷാര്‍ജ തുടങ്ങിയവക്കായി സ്ഥലം ഒഴിച്ചിട്ടേക്കാമെന്നേ,
ഇതല്ലാതെ വേറെ എമിറേറ്റുകളുണ്ടോ?
Whats going on here? Some kind of stunt?
എന്റെ ‘ഹാജര്‍’ അറിയിച്ചു കൊള്ളുന്നു
എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി പകല്‍കിനാവന്‍ പറഞ്ഞപ്പോഴാണ് ഇത്തരമൊരു മീറ്റിനെ കുറിച്ച് അറിയുന്നത്. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചത് ...
ഇനി പറയൂ ..എന്തെങ്കിലും ഇന്റെര്‍ണല്‍ പൊളിറ്റിക്സ് ? അതോ മറ്റു വല്ലതും ..??
കൈപ്പള്ളിയുടെ മനം നൊന്തുവെന്നത് അറിയാനിടയായി.
അദ്ധേഹത്തെ ബഹുമാനിച്ചുകൊണ്ട് ഒരു ഏട്ടനെന്ന പോലെ കണ്ടുകൊണ്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ സ്നേഹിച്ച് സഹവര്‍ത്തിച്ച് കഴിയുന്ന യൂയേയീ ബ്ലോഗുസ്നേഹിതരുടെ മന:പ്രയാസം കണക്കിലെടുത്തുകൊണ്ടു,
കൈപ്പള്ളിയോട് മാപ്പ് ചോദിക്കുന്നു.
എനിക്ക് കൈപ്പള്ളിയോട് വ്യക്തിപരമായി ദേഷ്യമൊന്നും ഇല്ല.
ആശയപരമായ വീക്ഷണപരമായ എതിര്‍പ്പുകളേ ഉണ്ടായിട്ടുള്ളു..
അതിനാല്‍ ദുബായ് മീറ്റിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന്കൊണ്ട് ഒരിക്കല്‍ കൂടി മാപ്പ്..
ഏറനാടന്‍ ...
ഞാനിപ്പോഴും നാട്ടില്‍ തന്നെ. എന്റെ പേര് ഇടാന്‍ വരട്ടെ. എന്റെ കാര്യമൊക്കെ അറിയാമല്ലോ ? കരയില്‍ ഉണ്ടെങ്കില്‍ ...വന്നാല്‍ വന്നു അത്ര തന്നെ. 6 മണിക്കൂര്‍ മുന്‍പ് വരെ ഒന്നും പറയാനാവില്ല. ഒരു മാസം തുടര്‍ച്ചയായി ജോലി ചെയ്യുന്നവനാണെന്ന് അറിയാമല്ലോ ?
പേരവിടെ കിടന്നോട്ടെ. പക്ഷെ വന്നില്ലെങ്കിലും പരിഭവപ്പെടരുത് :)
ഏറനാടാ : കഴിഞ്ഞ മൂന്നുകൊല്ലമായി ഒരു പണിയും ചെയ്യാതെ ബൂലോകരെ വായിച്ചിരിക്കുന്നു, അവരെ കുറിച്ചു ഒരു തമാശ പറയാനുള്ള അവകാശം എനിക്ക് നിഷേധിക്കരുത്.
മീറ്റിങ്ങിന് എല്ലാവിധ ഭാവുകങ്ങളും, ഇന്നേവരെ ഒരു മീറ്റിനും പങ്കെടുത്തിട്ടില്ല. ഇവിടേയും അങ്ങിനെതന്നെയാവട്ടെ.
അല്ല.. അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കയാ..ഇവിടെ എന്താ നടക്കുന്നെ?? തല്ലുകൂടിക്കളിയാണോ.
ഇന്നുച്ചക്കു രണ്ടിനോടും സംസാരിച്ച് പോന്നതാണല്ലോ.. അതിനിടയില്‍ ഇത്രയൊക്കെ നടന്നോ?? ശിവ ശിവ!!!
കലികാലം..
രണ്ടിന്റേം പേരു വെട്ടി ഒരു പുതിയ മീറ്റ് ആലോചിച്ചാലോ :) :) :)
കൈത വന്നിട്ടേ മീറ്റ് നടത്തൂ എന്നു വക്കുകൊടുത്തതാ.... നാട്ടിലു പോയപ്പോഴും പറഞ്ഞു പോന്നതാ...
ഒരു പോസ്റ്റും തയ്യാറാക്കി വെച്ചതാ ഇന്നു പോസ്റ്റാന്‍.
ദേ ഇങ്ങനെ..
“ഹേയ്..................
കുറെ നാളായി ഇവിടെ ഒരു അനക്കവും ഇല്ലല്ലോ...
ചെറായി മീറ്റും ഈറ്റും ഒക്കെ കഴിഞ്ഞു.. ഇനി കഴിയാനുള്ളത് കാര്‍ട്ടൂണിസ്റ്റിന്റെ വര മാത്രം. അത് അടുത്ത മീറ്റിനു മുന്‍പ് പുള്ളി തീര്‍ക്കുമായീരിക്കും :)
ഓണവും പെരുന്നാളും വന്നു പോയി. ചൂടും കുറഞ്ഞു...
ദേവന്‍ മാഷിന്റെ വിളി ഒന്നും ഇതുവരെ ആയി കാണുന്നില്ല.
കഴിഞ്ഞ യു എ ഇ മീറ്റിന് അടുത്തത് അബുദാബിയില്‍ എന്നു പറഞ്ഞു പോയ ഏറനാടന്‍ ഒരു ചിന്ന മെയിലും അയച്ച് തടി ഊരി എന്നാ തോന്നുന്നത്. പിന്നെ ഒരു വിവരവും അറിഞ്ഞില്ല.
അപ്പോള്‍ നമുക്കൊന്നു മീറ്റിയാലോ....??
ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആയാലോ???
എല്ലാരും ഒന്ന് അഭിപ്രായിച്ചേ.....“
എല്ലാം കല്ലത്തായോ എന്റെ ബദരീങ്ങളേ..
ഏറൂൂ.. കൈപ്പ്സ് ഇങ്ങളു രണ്ടാളും ഒന്നു സുല്ല് ആയേ..
ആ സുല്ല് ചെക്കന്‍ അവിടെയൊന്നും ഇല്ലേ.. ഇവിടെ തേങ്ങ അടിക്കാനും വന്നില്ലാലോ :)
എങ്ങനെ ? ഒരു അടി പ്രതീക്ഷിക്കാമൊ? ഞാൻ നിക്കണോ പോണൊ?
കൈപ്പള്ളി മാഷേ, ഏറനാടൻ എല്ലാവരും ഒന്നു ശാന്തരാകൂ എന്നപേക്ഷിക്കുന്നു. നമ്മൾക്ക് മീറ്റ് നടത്താം. ഒപ്പം ടെക്നിക്കൽ സെമിനാർ നടത്തണമെങ്കിൽ അതാവാം, ഒരു സാഹിത്യസദസും അതോടൊപ്പം വേണമെന്ന് ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ അതും ചെയ്യാം, ഏറനാടൻ പറഞ്ഞതുപോലെ ബ്ലോഗിനെപ്പറ്റിയുള്ള ഒരു സെമിനാറും ആവാം. പക്ഷേ ഒരുബ്ലോഗിൽ ഇങ്ങനെ പരസ്യമായി ആരോപണ പ്രത്യാരോപണങ്ങൾ പറയേണ്ട കാര്യമില്ലല്ലോ. യു.എ.ഇ മീറ്റ് എങ്ങനെ നടത്തണം എന്ന്
യൂ.എ.ഇയിലുള്ള നമുക്ക് എല്ലാവർക്കും കൂടി ആലോചിക്കുവാൻ ഒരു ഗ്രൂപ്പ് മെയിലോ, ടെലിഫോണോ മതിയല്ലോ. എല്ലാവർക്കും കൂടി ഒന്നിച്ചാലോചിച്ച് തീരുമാനിക്കാം, പ്ലീസ്. നിങ്ങൾക്ക് സമ്മതമെങ്കിൽ തൽക്കാലത്തേക്ക് ഈ പോസ്റ്റുകൾ രണ്ടും ഡ്രാഫ്റ്റ് ആക്കി വയ്ക്കൂ. ഫൈനൽ തീരുമാനങ്ങൾ ആയിക്കഴിഞ്ഞ് പോസ്റ്റിടാം. എന്റെ എളിയ ഒരു അഭിപ്രായം പറഞ്ഞൂ എന്നുമാത്രം. സ്വീകരിക്കുകയോ നിരസിക്കുകയോ ആവാം
Apps :)
Post a Comment