Monday, November 30, 2009

യു.എ.ഇ ബ്ലോഗ് എഴുത്തുകാരുടെ സംഗമം / പിക്നിക് 2009

യു.എ.ഇ യിലെ ബ്ലോഗെഴുത്തു കൂട്ടരേ...

വീണ്ടും ഒരു ശൈത്യകാലം ഇതാ വന്നു പടിവാതിക്കലെത്തി നിൽക്കുന്നു.
നല്ല കാലാവസ്ഥ, ഇഷ്ടം പോലെ അവധികൾ, കുട്ടികൾക്ക് സ്കൂൾ ഒഴിവ്....
അപ്പോൾ പതിവുപോലെ ഒന്നു ഒത്തുകൂടേണ്ടേ? കുറേ നേരം ഒന്നിച്ചിരിക്കാം, പരിചമില്ലാത്തവർക്ക് പരിചയപ്പെടാം, പരിചയമുള്ളവർക്ക് വീണ്ടും ഒരു കുടുംബസംഗമത്തിന്റെ സന്തോഷം ആസ്വദിക്കാം. എന്തുപറയുന്നു?

പുതിയതായി ബ്ലോഗെഴുത്തും വായനയും തുടങ്ങിയവർ ഈ ഒത്തുചേരലിൽ പങ്കെടുക്കുന്നതിനു യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ല. ഒരു ഫോർമാലിറ്റിയും ഇല്ലാത്ത ഒരു ഒത്തുചേരലാ‍ണിതെന്ന് നിങ്ങൾക്ക് നേരിൽ മനസ്സിലാവും. കുടുംബമായി ഇവിടെ താമസിക്കുന്നവർ അവരേയും കൂ‍ട്ടിക്കൊള്ളുക.

ഇതിപ്പോൾ 2009 ൽ രണ്ടാമത്തെ പിക്നിക്കാണ് എന്നതു മറക്കുന്നില്ല.
എങ്കിലും എല്ലാവരുടെയും ആഗ്രഹം പരിഗണിച്ച് ഈ വർഷം അവസാനിക്കുന്നതിനു മുമ്പു തന്നെ
ഒന്നുകൂടി ഒത്തുചേരാം എന്ന് ആഗ്രഹിക്കുന്നു.

അതിനായി ഒരു തീയതിയും സ്ഥലവും താഴെപ്പറയുന്നു; ഒപ്പം എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് സ്വാഗതം.


തീയതി : ഡിസംബർ 18, 2009 വെള്ളിയാഴ്ച
സ്ഥലം : സഫാ പാർക്ക്, ഷെയ്ഖ് സായിദ് റോഡ്, ദുബായ്
സമയം രാവിലെ 9:30 മുതല്‍ വൈകിട്ട് 6:30 വരെ


(നല്ല തണലും, ഇഷ്ടം പോലെ സ്ഥലവും ഉണ്ടെന്നതാണ് ഈ പാർക്ക് തിരഞ്ഞെടുക്കാൻ കാരണം, രാവിലെ ഒത്തുകൂടിയാൽ പാർക്കിങ്ങിനും വിഷമം ഉണ്ടാവില്ല)

ഇതുവരെ കൂടിയതിൽ നിന്നൊക്കെ ഒരല്പം വ്യത്യസ്തമായി ഇതൊരു നല്ല പിക്നിക്കായി മാറ്റുന്നതിനാണ് ഇത്തവണ നമ്മൾ ശ്രമിക്കുന്നത്. അതിനായി വാഴക്കോടനും കൂട്ടരും കുറേ ഗെയിമുകൾ / തമാശപ്പരിപാടികൾ ഒക്കെ ആസൂത്രണം ചെയ്യുന്നുണ്ട്. അതൊക്കെ പുറകാലെ അറിയിക്കാം.

കൂട്ടത്തിൽ ‘ഇത്തിരിവെട്ടം’ റഷിദ് എഴുതി പബ്ലിഷ് ചെയ്ത ‘സാർത്ഥവാഹക സംഘത്തോടൊപ്പം’ എന്ന ചരിത്ര നോവലെന്നോ കഥയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന പുസ്തകത്തിന്റെ ലളിതമായ ഒരു പ്രകാശനവും നടത്തണം എന്ന് ആഗ്രഹിക്കുന്നു.

ആദ്യമായി ഈ ദിവസം ഇവിടെ വന്നുചേരുവാൻ സാധിക്കുന്ന എല്ലാവരും ഇവിടെ കമന്റുകളായി അഭിപ്രായങ്ങൾ എഴുതുവാൻ അഭ്യർത്ഥിക്കുന്നു.

==========================================
മീറ്റിന്റെ പ്രധാന സംഘാടകരെ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്:

വാഴക്കോടൻ (മജീദ്) : 0505157862
പകൽക്കിനാവൻ (ഷിജു) : 0506854232
സുൽ (സുൽഫിക്കർ) : 0506386521


========================================

മീറ്റിൽ സംബന്ധിക്കും എന്ന് ഇതുവരെ പറഞ്ഞവർ:

1. അപ്പു & ഫാമിലി - 2+2
2. കിച്ചു & ഫാമിലി - 2+1
3. കൈതമുള്ള് & ഫാമിലി - 2
4. ഇത്തിരിവട്ടം - 1
5. അഗ്രജൻ & ഫാമിലി - 2+2
6. സുൽ & ഫാമിലി - 2+2
7. വാഴക്കോടൻ & ഫാമിലി - 2+2
8. പകൽകിനാവൻ & ഫാമിലി - 2+1
9. കുഴൂർ വിത്സൺ & ഫാമിലി - 2+1
10. വിശാലമനസ്കൻ & ഫാമിലി - 2+2
11. ഇടിവാൾ - 1
12. രാധേയൻ 2 + 2
13. ശിഹാബ് മൊഗ്രാൽ 1
14. ഷാഫ് 1
15. പുള്ളിപ്പുലി 1
16. രവീഷ് 2 + 1
17. സുനിൽ പണിക്കർ 1
18. വഴിപോക്കൻ ദിനേശ് 1
19. ജിമ്മി + 2 സുഹൃത്തുക്കൾ - 3
20. പാണ്ടവാസ് - 1
21. അനിൽ ശ്രീ 2 + 2
22. പുത്തലത്ത് വിനോദ് - 1
23. ഹരിയണ്ണൻ 2 + 2
24. കനൽ മൂസ 2 + 1
25. സഹയാത്രികൻ - 1
26. Pleasureblue - 1
27. ശശി എരകപ്പുല്ല് - 1
28. സഹവാസി - 1
29. പ്രശാന്ത് - 1
30. ചന്ദ്രകാന്തം, പാർത്ഥൻ 2+ 2
31. നമസ്കാർ - 1
32. ഉഗാണ്ട രണ്ടാമൻ - 1
33. കുറ്റ്യാടിക്കാരൻ - 1
34. അനിലൻ - 1
35. ശ്രീരാഗ് + ലഡുക്കുട്ടൻ 2
36. നിഷാദ് കൈപ്പള്ളി - 1
37. രഞ്ജിത് ചെമ്മാട് - 1
38. അഞ്ചൽക്കാരൻ 1 + 2
39. ഏറനാടൻ - 1
40. കാട്ടിപ്പരുത്തി (ചിരിയോട് കൂടിയത്) - 1

41. ബിനോയ് 2+2
42. പാര്‍പ്പിടം 2
43. ശരത് എം ചന്ദ്രന്‍ 1

44. കൂവിലൻ - 1
45. നിലാവു പോലെ 2
46. പരദേശി - 1
47. വരവൂരാൻ 1
48. ഹാരിസ് 2
49. നിയാസ് 2
50. പുരികപുരാണം - സയാദ് 1
51. വശംവദൻ - 1
52. പ്രിയ 2
53. ഉമ്പാച്ചി 1
54. നജൂസ്‌ 1
55. ഉഷശ്രീ (കിലുക്കാംപെട്ടി)1
56. ആര്‍ബി 1
57. OpenThoughts 1
58. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര)2
59. സൈനുദ്ധീന്‍ ഖുറൈഷി 1
60. ഖാന്‍പോത്തന്‍കോട്‌ 1
61. മലബാര്‍ കാര്‍സ് 1
62. മുസ്തഫ പെരുമ്പറമ്പത്ത് 1
63. കുറുമാന്‍ - സിങ്കിള്‍ 1 :)


--------------------------------------------
ഇത് വരെ ഹാജര്‍ വെച്ചവര്‍.

വലുത് : 88
ചെറുത്‌ : 27

ആകെ മൊത്തം ടോട്ടല്‍ : 115

--------------------------------------------

അപ്ഡേറ്റുണ്ട്:

1. ഷേയ്ക്ക് സായിദ് റോഡ് വഴി വന്നുപെടാനുള്ള സൌകര്യം, പാർക്കിങ്ങ് സൌകര്യം, തുടങ്ങിയ സൌകര്യങ്ങൾ കണക്കിലെടുത്ത് ഗേയ്റ്റ് # 2 ആണ് ബെറ്റർ.
2. രണ്ടുവയസ്സിന് മുകളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും റ്റിക്കറ്റെടുക്കണം. റ്റിക്കറ്റൊന്നിന് 3 ദിർഹം.
3. ഉടനേ അപ്ലോഡ് ചെയ്യാൻ പോകുന്ന ലൊക്കേഷൻ മാപ്പിൽ കുന്ദംകുളം ഉണ്ടായിരിക്കുന്നതല്ല.
















കുട്ടികളെ മാപ്പ്...മാപ്പ്...മാപ്പ്...


ദുബായ് മീറ്റ് സമയ വിവര പട്ടിക:

മീറ്റിനു നേരത്തിനും കാലത്തിനും എത്തണമെന്നാഗ്രഹിക്കുന്നവര്‍ കാലത്ത് 9.30 നു തന്നെ സഫാ പാര്‍ക്കില്‍ എത്തിചേരേണ്ടതാണ്. സംഭവദിവസം സഫാപാര്‍ക്കില്‍ മറ്റു രണ്ടു മീറ്റുകള്‍ ഉണ്ടെന്നാണ് അറിയുന്നത്. പാര്‍ക്കിങ്ങ് സൌകര്യം തരപ്പെടുത്തുന്നതിനായി നേരത്തെ എത്തിച്ചേരാന്‍ താല്പര്യപ്പെടുന്നു.

കാലത്ത് 10.00 മീറ്റ് തുടങ്ങും
പിന്നെ പരിചയപ്പെടും/പരിചയപ്പെടുത്തും

കാല‍ത്ത് 11:00 മണിക്ക് ഇത്തിരിവെട്ടം (റഷീദ് ചാലില്‍) എഴുതിയ “സാര്‍ത്ഥവാഹക സംഘം” എന്ന കൃതിയുടെ പ്രകാശനം.

12:15 ന് ഹാവ് എ ബ്രേക്

1:00 അറ്റാക് ദ ഫുഡ്

1:30 വാഴക്കോടന്‍ ഗെയിംസ്

4:30 മീറ്റ് ഒടുക്കം

4:30 മുതല്‍ 6:30 വരെ യാത്രപറയലും പിരിഞ്ഞു പോകലും

201 comments:

1 – 200 of 201   Newer›   Newest»
kichu / കിച്ചു said...

aadyam hajar vecchal sammanam vallathum unto appoo.

sorry keyman pani mudakki

t.a.sasi said...

ആദ്യത്തെ കമന്റ് എന്റേതായിപ്പൊയല്ലൊ..
എന്നാലും കുഴപ്പമില്ല..
ഞാന്‍ വരും മീറ്റിന്‌..

ഹരീഷ് തൊടുപുഴ said...

അവിടെ ബീകരർ ഇറങ്ങില്ലേ..
മറ്റു ബ്ലോഗേർസിന്റെ സുരക്ഷിതത്വത്തിനു വേണ്ടി നിങ്ങളവിടെ കരിമ്പൂച്ചകളെ ഇറക്കിയിട്ടുണ്ടോ??
ആരോടു ചോദിച്ചിട്ടാണു നിങ്ങളവിടെ കൂടാൻ പോകുന്നതു..??
ഓരോ ബിരിയാണിക്കകത്തും നിങ്ങൾ ചേർക്കുന്ന ഉപ്പിന്റെ അളവെത്ര..??

ഇനീം ഉണ്ടു കുറേ സംശയങ്ങൾ..
വഴിയേ ചോദിക്കാം..

ഇപ്പോ എന്നെ തല്ലരുതു..
പിന്നെ ഞൻ നിന്നു തരാം..
മാരത്തോൺ തുടങ്ങിക്കോട്ടെ..
:)

നന്ദന said...

nice meeting
nandana

Raveesh said...

ഹായ് ഹായ് ....

ഓഫ്:
മോളീല് വലതു വശത്തായി കാണുന്ന ‘ലോറം ഇപ്സം’ ആരാ ? :)

നാസ് said...

ദൈവമേ വീണ്ടും മീറ്റ്... UAE യിക്കാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ....

ദൈവമേ ഞാന്‍ ഒരു വരം ചോദിക്കുന്നു... ഒരു ദിവസം ഞങ്ങള്‍ കേരളത്തിലുള്ള ബ്ലോഗര്‍മാരുടെ ഒരു ചെറിയ പ്രാര്‍ത്ഥന കേള്‍ക്കാമോ... ഒരു ചെറിയ അപേക്ഷ.... ഒരു മഴ പെയ്യിക്കണം... എവിടെന്നോ?ദെ ഇവിടെ....

തീയതി : ഡിസംബർ 18, 2009 വെള്ളിയാഴ്ച
സ്ഥലം : സഫാ പാർക്ക്

ഹരീഷേട്ടാ നമുക്കും വേണ്ടേ മീറ്റുകള്‍... ഇപ്പൊ തുടങ്ങ്യാ സുനാമി കൊട്ടേഷന്‍ തീവ്രവാദി ഇവയൊക്കെ കഴിഞ്ഞ അടുത്ത വര്‍ഷമാകുമ്പോ നടത്താം.... :)

Kaithamullu said...

പറഞ്ഞ് പറഞ്ഞിരിക്കേ ഇതാ എത്തിയല്ലോ മീറ്റ്!

വാഴക്കോടന്‍ ‍// vazhakodan said...

അങ്ങിനെ മഹത്തായ ആ സുദിനം അണയാന്‍ പോകുന്നു! കൂട്ടുകാരെ നമുക്കൊന്ന് അടിച്ച് പൊളിക്കണ്ടെ?
എന്നും ഓര്ത്ത് വെക്കാവുന്ന ഒരു മുഹൂര്‍ത്തമായി നമുക്കീ മീറ്റ് ആഘോഷിക്കാം !
എല്ലാവരും എന്നാല്‍ തയ്യാറായിക്കോളൂ...
(പിന്നേ ഗുസ്തി മല്‍ സരമല്ലെ നടക്കാന്‍ പോണത് )

ഞാന്‍ തയ്യാര്‍ ....

(എന്ത് ഊണ്‍ തയ്യാറാണെന്നോ? )

ഹും നിനക്കൊക്കെ ഇപ്പോ ആ ഒരൊറ്റ വിജാരമേയുള്ളൂ അല്ലെ?

"ആര്‍ക്കു?"

എനിക്ക് തന്നെ!അല്ലാണ്ടാര്‍ക്കാ ? ഹി ഹി ഹി

കാട്ടിപ്പരുത്തി said...

മീറ്റിന്നു മീറ്റുണ്ടെങ്കില്‍ മീറ്റാന്‍ റെഡി-
അല്ല പിന്നെ!!!!!

Unknown said...

നര്‍മാസിന്റെ മിമിക്സ് പരേഡ് കാണുമോ?

വാഴക്കോടന്‍ ‍// vazhakodan said...

സ്റ്റേജ് ഇല്ലാത്തതിനാലും , ദുബായി പൊലീസ് വളരെ സ്റ്റ്രിക്റ്റ് ആയതിനാലും നര്‍മ്മാസിന്റെ മിമിക്സ് ഉണ്ടായിരിക്കുന്നതല്ല :) ചുമ്മ മീറ്റിനു വരാന്‍ ഉദ്ദേശിച്ചവരെ പ്യാടിപ്പെടുത്തല്ലേ അരുണേ....:)

ജാബിര്‍ മലബാരി said...

എടപ്പാളില്‍ നിന്നൊരു ആശംസകള്‍ നേരുന്നു

യാരിദ്‌|~|Yarid said...

നേരത്തെ കൈപ്പ്സും ഏറനാടനും രണ്ട് മീറ്റ് സംഘടിപ്പിക്കാനായി ഓടി നടക്കുന്നത് കണ്ടല്ലൊ. അതിനൊക്കെ എന്നാ പറ്റി?

വാഴക്കോടന്‍ ‍// vazhakodan said...

പ്രധാനപ്പെട്ട ഗെയിമുകള്‍
1. നൂറ്കിലോ ഭാരമുള്ള ബോള്‍ കൊണ്ട് ഏറ്പന്ത് കളി!
2. കണ്ണുകള്‍ കെട്ടി "ഷൈഖ് സായിദ് റോഡ് ക്രോസ്സ് ചെയ്യല്‍ !
3 കനല്‍ നടത്തം . തീക്കനലിലൂടെ നടക്കുന്ന ഗെയിമാണെന്നു കരുതേണ്ട ബ്ലോഗര്‍ "കനല്‍ " തേരാ പാരാ നടക്കുന്നതാണു ഉദ്ദേശിച്ചത്.
4. നാര്‍ക്കോ അനാലസിസ് അനോണി ഹണ്ടിങ്! നാര്ക്കോ അനാലസിസിലൂടെ സ്വന്തമായി എത്ര അനോണി ബ്ലോഗ് ഉണ്ടെന്ന് കണ്ടെത്തുന്ന ഗെയിം
5. സുന്ദരിക്കൊരു പുട്ട് ചുടല്‍ : സ്ത്രീകള്‍ ക്കായുള്ള ഈ ഗെയിമില്‍ ഒറ്റ ഇരിപ്പിന്ന് ഒരു കുറ്റി പുട്ട് തിന്നുന്ന ഗെയിം .

തുടങ്ങീ വളരെ രസകരമായ ഗെയിമുകളാണു ആലോജിച്ച് കൊണ്ടിരിക്കുന്നത്. താല്പര്യമുള്ളവര്‍ ഉടനെ 100 ദിര്‍ ഹമിന്റെ ടെലിഫോണ്‍ കാര്‍ ഡ് സഹിതം വിളിക്കുക !
ഏത്???

എന്നാല്‍ ഇനി ഞാനൊരു സത്യം പറയാം ....ഇതൊന്നുമല്ല ഗെയിമുകള്...പിന്നേയോ??? ഹി ഹി ഹി.... വെയിറ്റ് & സീ :)

Raveesh said...

വാഴേടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി ദിന്നാ പിടിച്ചോ

“ചാറ്റിലൂടെ ആളുകളെ പറ്റിച്ച് ആദ്യം ഒരു ഐപോഡ് അടിച്ചെടുക്കുന്നവനു നാട്ടിലേക്ക് ഒരു ഫ്രീ ടിക്കറ്റ് “

:: VM :: said...

കൊടകരപുരാണം ആദ്യ എഡീഷന്‍ - 1 കോപ്പി
കുറുമാന്റെ സ്വപ്നങ്ങള്‍ - 1 കോപ്പി
ജ്വാലകള്‍ ഒപ്പിട്ടത് - 1 കോപ്പി
ഇത്തിരിവെട്ടം തെളിച്ചമുള്ളത്- 1 കോപ്പി
ലോനപ്പന്റ്റെ ഡില്‍ഡോ - 1 കോപ്പി
ലാപ്പുടയുടെ നെലോളി- 1 കോപ്പി

ഇതു മൂന്നും കിട്ടാന്‍ എന്തു ചെലവുണ്ട്? ദിര്‍ഹത്തില്‍
സീരിയസ്സായിട്ടാ - ഷെല്‍ഫില്‍ വയ്ക്കാന്‍ വേണ്ടിയാ- ഒരുമിച്ചെടുത്താല്‍ ഡിസ്കൌണ്ടുണ്ടോ?

simy nazareth said...

ഇടിവാളേ, 050 2722184 - സിമി - ഡില്‍ഡോ വില്‍പ്പനയ്ക്ക്.

sunil panikker said...

ഓപ്പൺ പ്ലാറ്റ്ഫോം മീറ്റായതുകൊണ്ട്‌
അപ്പൊ രണ്ടെണ്ണം വീശാൻ പറ്റില്ല എന്നു സാരം..

Visala Manaskan said...

അപ്പോ ശീതകാലമീറ്റും അങ്ങട് അർമ്മാദിക്കാം!

:) സത്യം. റിലേറ്റീവ്സിന്റെ കല്യാണം ഉണ്ടെന്ന് കേൾക്കുന്ന ഒരു പ്രതീതിയാണ് ഈ മീറ്റ്ന്ന് കേൾക്കുമ്പോൾ. അടിപൊളി.

saju john said...

വീണ്ടും എന്നെ കൊണ്ട് ഒരു അസൂയ പോസ്റ്റ് ഇടീക്കുമല്ലെ ചങ്ങായിമാരെ.

എല്ലാം ഭംഗിയായി നടക്കട്ടെ.........

Ashly said...

All the best...


പിന്നെ, നമ്മുടെ അടുത്തും ഉണ്ട്, പാര്‍ക്കും തണല്ലും എല്ലാം.....കുറച്ച് വെയിറ്റ് ചെയ്...കാണിച്ചു തരാം.

Jikkumon - Thattukadablog.com said...

നാം ഇങ് ദുഫായിലാ തണുപ്പ് ഉണ്ടെങ്കിലും ഒരു കുളിരില്ലാ

നാട്ടിലോട്ടേ പോകണ്ട എന്ന കടുത്ത തീരുമാനത്തെ എന്റെ ഉറ്റ ചങ്ങാതി ഇത്തവണ തുലച്ചു... നീണ്ട 3 കൊല്ലങ്ങള്‍ക്ക് ശേഷം ജിക്കുമോന്‍ നാട്ടിലേക്ക് അതും Dec 18ന്, അപ്പോള്‍ ചങ്ങാതിമാരെ നിങ്ങളൊക്ക് അടിച്ച് പൊളിക്ക്.. നാം എല്ലാം കാണുന്നുണ്ടാവും

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞാനും

sunil panikker said...
This comment has been removed by the author.
sunil panikker said...

സ്വസ്ഥമായിട്ടൊന്നിരിക്കാൻ ഒരു വലിയ വാൻ,
10 ലിറ്റർ ഓ.സി. ആർ, തൊട്ടുനക്കാൻ കുബൂസ്‌ ഉപ്പിലിട്ടത്‌..

ചങ്കൂറ്റമുള്ള സ്പോൺസർമാരെ ക്ഷണിച്ചു കൊള്ളുന്നു..

അതുല്യ said...

ഒരു ഇരുപ്പത്തിയേഴിനു ആക്കിക്കൂടേ?

വാഴക്കോടാ, സ്പൂണും നാരങ്ങേം വച്ചുള്ള നടത്തം ഇല്ലേ?

പകല്‍കിനാവന്‍ | daYdreaMer said...

തകർത്തു... കിടിലൻ... കൊള്ളാം.. ഗംഭീരം...കിടു...ഹാ... നമിച്ചു... മനോഹരം...
തമ്പുരാനേ തീർന്നൊ...

ഞാനുമുണ്ട്..ഞാനുമുണ്ട്.. :)

Unknown said...

കൊള്ളാം... ഞാനുമുണ്ട്...

ഏറനാടന്‍ said...

ശീതകാലമീറ്റാശംസകള്...

sHihab mOgraL said...

ഹാജര്‍

kichu / കിച്ചു said...

എല്ലാരും എന്താ തണുത്തിരിക്കുന്നേ...

വേഗം ഉഷാറായിക്കേ..
ഇടിവാള്‍ ഒറ്റയാനാണോ?? :)

ഹാജര്‍ വേഗം വെച്ചില്ലെങ്കില്‍ സീറ്റ് തീര്‍ന്നു പോകുമേ. പിന്നെ സ്ഥലം കിട്ടീല എന്നു പരാതി പറയരുത്:)

അനില്‍@ബ്ലോഗ് // anil said...

ഹോ !
ഭങ്കര ബിസി സമയത്തായിപ്പോയി.
അല്ലെങ്കില്‍ വരാരുന്നു.
:)

ഭായി said...

:-)

Unknown said...

അപ്പൊ നുമ്മേ ഉണ്ട് കേട്ടാ. നുമ്മളും നുമ്മക്കടെ കെട്ടിയോളും കുട്ടിയും കൂട്ടി ഒരു മൂന്ന് ഹാജർ സഫാ പാർക്കിന്റെ നെഞ്ചത്ത് വെച്ചൂട്ടാ

സുല്‍ |Sul said...

തകർത്തു... കിടിലൻ... കൊള്ളാം.. ഗംഭീരം...കിടു...ഹാ... നമിച്ചു... മനോഹരം...
തമ്പുരാനേ തീർന്നൊ...

ഞാനുമുണ്ട്..ഞാനുമുണ്ട്.. :)

പകര്‍പ്പവകാശം : പ്രസാദകര്‍ക്ക്.

pandavas... said...

വീണ്ടും മീറ്റ്..!!!
എപ്പോഴും എപ്പോഴും മീറ്റാന്‍ തോനുന്നത് ഒരു രോഗമാണോ ഡോക്ടര്‍...?

യെന്നാലും സാരമില്ല... മീറ്റുന്നെ....

കിച്ചു ചേച്ചിയും, ചാന്ദിനി ചേച്ചിയും എല്ലാവര്‍ക്കും കഴിക്കാന്‍ ഉണ്ണിയപ്പം കൊണ്ടുവരുന്നെന്ന് പറഞപ്പോ കണ്ണ് നിറഞു പോയ്..
ഹെന്തൊരു സ്നേഹം...

പണി യേതായാലും പോകാറായ്, ഇനി മീറ്റും കൂടി മിസ്സാക്കിയാ മമ്മി വഴക്ക് പറയും... സൊ ഞാനുമുണ്ട് മീറ്റാന്‍..

നിരക്ഷരൻ said...

ഡിസംബര്‍ 10ന് മുന്നേ എന്തായാലും നാട്ടില്‍ പോകും . ജനുവരി 10 കഴിയാതെ മടങ്ങി വരുകയുമില്ല. അതുകൊണ്ട് ഈ മീറ്റിനും പുസ്തകപ്രകാശനത്തിനും വരാനാവില്ല. യു.എ.ഇ.യില്‍ ഒരു മീറ്റ്/ഈറ്റ് മിസ്സായതിന്റെ വിഷമമുണ്ട്.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

aniyan said...

വരണമെന്ന് വളരെ ആഗ്രഹമുണ്ട്.പക്ഷേ ഒരു ദിവസം പോലും അവധി ഇല്ലാത്ത എനിക്ക് വരാൻ കഴിയാത്തതിൽ വിഷമം ഉണ്ട്.എന്നാലും എല്ലാ ഭാവുകങ്ങളും നേരുന്നു..

Shaf said...

will try to joinwith you all
will confirm soon :)

english nu maap

Unknown said...

വിശാൽജീ

കൊടകരപുരാണം റീലോഡഡ് ഉണ്ടാകുമൊ?

വെണ്ണിയോടന്‍ said...

ഒരു ഗസ്റ്റ്‌ അപ്പിയരന്സിനു ഈ പാവം സൌടിക്കാരന് ഒരു വിസ അയച്ചു തരാമോ ചങ്ങായിമാരെ..?

വെണ്ണിയോടന്‍

Radheyan said...

ഞങ്ങള്‍ 2+ 2 ഉണ്ടേ...

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാരും എന്താ തണുത്തിരിക്കുന്നേ...

വേഗം ഉഷാറായിക്കേ..

Raveesh said...

ഇതില് പങ്കെടുക്കാൻ ബ്ലോഗ് എഴുതണമെന്ന് നിർബന്ധമാണോ? ബ്ലോഗ് വായിച്ചാലും പോരേ ? :)

Visala Manaskan said...

പുലിപുള്ളീ,

റീലോഡഡ് അഞ്ചും പത്തും വച്ച് നാട്ടിൽ നിന്ന് വരുന്നവരുടെ കയ്യിൽ കൊടുത്ത് ഇവിടെ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മീറ്റിനുമുൻപ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

★ Shine said...

ഞാൻ നാട്ടിൽ പോകുന്നു! (പോയേ പറ്റൂ... ദുബായ്‌ പൊട്ടീട്ടൊന്നുമില്ല എന്നു നാട്ടിലുള്ളവരെ അറിയിക്കാൻ വേണ്ടി ഒന്നു പോയിട്ടു വരാമെന്നു വെച്ചു!)

മീറ്റിനു എല്ലാ അശംസകളും!

Unknown said...

ഒരു വിസ കിട്ടിയിരുന്നെങ്കില്‍ ......... ഒന്ന് മീറ്റാമായിരുന്നു ....!!
ആശംസകള്‍

yousufpa said...

അങ്ങിനെ ഞാനില്ലാത്തൊരു മീറ്റ് അരങ്ങേറാന്‍ പോകുന്നു. ആലോചിക്കാന്‍ വയ്യ.....എന്‍റെ എല്ലാ സങ്കടങ്ങളും നേരുന്നു.
നാട്ടിലൊന്ന് കൂടാന്‍ ഹരീഷുമായി കൂടിയാലോചന നടത്തണം.

അനില്‍ശ്രീ... said...

അനില്‍ശ്രീ + കുടുംബം (2+2) ഹാജര്‍ ഉണ്ടാകും..

അന്ന് മുഹറം അല്ലേ?.. ആര്‍ക്കെങ്കിലും എന്ത്യെങ്കിലും പ്രശ്നം ഉണ്ടോ ?

വാഴക്കോടന്‍ ‍// vazhakodan said...

ആക്ചൊലി ഇവിടെ ആരും ഇല്ലേ? ഇതിപ്പോ ഒരു കുടുംബ യോഗത്തിനുള്ള ആളേയുള്ളൂവല്ലോ! ഒന്ന് വേഗം വന്ന് ഹാജര്‍ വെച്ചേ, എന്നിട്ട് വേണം ഗെയിമുകള്‍ പ്ലാന്‍ ചെയ്യാന്‍ !

G Joyish Kumar said...

(ദുഫായി) പൊര കത്തുമ്പോ ‘വാഴ‘ വെട്ടുന്നോ? :)

അപ്പോ ഞാനും...

Vinod Kooveri said...

ഞാനുമുണ്ട്, ഒറ്റയ്ക്ക്…

വാഴക്കോടന്‍ ‍// vazhakodan said...

ലിസ്റ്റൊന്ന് അപ്ഡേറ്റ് ചെയ്യൂ അപ്പുവേട്ടാ.... കനലും കുടും ബവും ഉണ്ടാകും എന്ന് പറഞ്ഞു.

ഹരിയണ്ണന്‍@Hariyannan said...

njaanum kudumbavum(2+2)

4X 5 unniyappams kooduthal poratte!!
:)

കനല്‍ said...

ഞാനും വാമഭാഗവും പിന്നെ കിച്ചുമോനും ഉണ്ടാവും..

ഇന്‍ഷാ അല്ലാ

JayanEdakkat said...

hallo
I am JAYAN EDAKKAT
ENIKKU VARANAMENNUNDU

JayanEdakkat said...

www.pleasureblue.blogspot.com
jayanedakkat.blogspot.com

സഹയാത്രികൻ said...

കൊള്ളാമല്ലോ പരിപാടി, ഞാനും ഉണ്ടേ
ആദ്യമായാ… ഒന്നു ശ്രദ്ധിച്ചേക്കണേ.

pandavas... said...

നമ്മടെ ഉഗാണ്ടയെവിടെ...?

വേഗം വന്ന് ഹാജര്‍ വെച്ചോ...അല്ലേ ഉണ്ണിയപ്പം കിട്ടില്ലാട്ടാ.

ഹൊ”
ഉണ്ണിയപ്പം എന്ന് കേട്ടപ്പോ ഹരിയണ്ണന്റെ ഒരു ഉസാറ് കണ്ടോ...?
അല്ല അണ്ണാ.. നമ്മടെ പട്ടേരി സാറെവിടെ ?
ഈ പ്രാവശ്യം എന്നെ കളിയാക്കിയാ മുതുകത്ത് അയ്യപ്പന്‍ വിളക്ക് നടത്തും എന്ന് പറഞതു കേട്ട് പേടിച്ചോ...?

ഹരിയണ്ണാ കൂടെ നിന്നേക്കണേ... കാലു വാരരുതേ.

സാല്‍ജോҐsaljo said...

പോകണോ, വേണ്ടയോ, പോകണോ, വേണ്ടയോ, പോകണോ, വേണ്ടയോ, പോകണോ, വേണ്ടയോ...

സഹവാസി said...

ഞാന് മുണ്ട് ആദ്യമായി ഇപ്രാവശ്യത്തെ ബ്ലോഗേഴ്സ് ബ്ലോഗിന്

Prasanth Iranikulam said...

ബ്ലോഗേര്‍സ് മീറ്റിങിന്‌ വരണോ/വരണ്ടേ എന്നൊരു ശങ്കയുണ്ടായിരുന്നു, കാരണം മറ്റൊന്നുമല്ല UAE യിലുള്ള ബ്ലോഗേര്‍സില്‍ നേരിട്ട് പരിചയമുള്ളത് അബുദാബിയിലുള്ള രാജീവ്(സാക്ഷി) നെയാണ്‌, അവനാണെങ്കില്‍ ഈ മീറ്റിനു വരുന്ന കാര്യം സംശയമാണെന്നും പറയുന്നു.പിന്നെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും രണ്ടൊ മൂന്നോ തവണ ഫോണിലൂടെ സംസാരിച്ചിട്ടുള്ള,എന്നാല്‍ എനിക്ക് വര്‍‌ഷങ്ങളുടെ പരിചയം തോന്നിയിട്ടുള്ള ഷിബുവേട്ടന്‍(അപ്പു).പിന്നെ ഈയിടെ എന്നെ വിളിച്ചു സംസാരിച്ച സുനില്‍ വാര്യര്‍(നിഴല്‍ക്കൂത്ത്-ഫോട്ടോബ്ലോഗ്) ഇവര്‍‌ മാത്രം.

"യു.എ.ഈ ബൂലോഗരുടെ സംഗമം" എന്ന ഈ ബ്ലോഗില്‍ അംഗങ്ങളായിട്ടുള്ള എല്ലാവരുടേയും ബ്ലോഗ് ഞാന്‍ സന്ദര്‍‌ശിച്ചിട്ടുണ്ട് എന്നാല്‍ എന്റെ ഈ ബ്ലോഗില്‍ വന്നു കമന്റിട്ടവര്‍ ഇക്കൂട്ടത്തില്‍ വിരളം.ഇതിലെത്ര പേര്‍ എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടെന്നു തന്നെ സംശയം!.ഇനി ഈ മീറ്റിനെങ്ങാന്‍ വന്നാല്‍"ദാണ്ടെ ഒരുത്തന്‍ ഒരു ക്യാമറയും തൂക്കി ഇവിടെ വന്നിരിക്കുന്നു.ഓടടാ...."എന്നാരെങ്കിലും പറഞ്ഞാലോ?

എന്തായാലും വരാതെ ആരേയും പരിചയപ്പെടാന്‍ പറ്റില്ലല്ലോ?അതു കൊണ്ട് ഞാനും വരുന്നുണ്ട്. ബൂലോകത്ത് വെറും രണ്ടു മാസം മാത്രം പ്രായമായ എന്നെ നിങ്ങളുടെ കൊച്ചനുജനായി(അല്ലെങ്കില്‍ ചേട്ടനായി :-)) കരുതണേ....

സ്നേഹപൂര്‍‌വ്വം,
Prasanth | പ്രശാന്ത്.

ഉഗാണ്ട രണ്ടാമന്‍ said...

ഞാനുമുണ്ട്...

പാണ്ഡവാസ്...thanks...ഓര്‍മ്മിപ്പിച്ചതിനു...

കുറ്റ്യാടിക്കാരന്‍|Suhair said...

i will be there, most probably...

അനിലൻ said...

ഞാനും.

Appu Adyakshari said...

പ്രശാന്തേ, കുടുംബത്തേയും കൂട്ടിക്കോളൂ കേട്ടോ.

pandavas... said...

അപ്പുവേട്ടാ ഒന്നൂടെ ഉഷാറാവാനുണ്ടല്ലോ...എവിടെപ്പോയ് ബാക്കി ടീംസ്...?

ആര്‍പ്പോ..........
ഇറോ...ഇറോ ഇറോ ഇറോ....

ആര്‍പ്പോ......................



ഒന്ന് കൂട്രാപ്പാ... ഒറ്റയ്ക്ക് സംഘഗാനം പാടാന്‍ ഞാനാര് കിച്ചു ചേച്ചിയാ...?


ശശിയേട്ടാ ഒന്ന് കൂട്,
ഒരു ശബ്ദ ബലത്തിന് അഞ്ജ്ജാറ് ജ്വാലകളേം വിളി.
ഉഷാറാവട്ടങ്ട്.

G Joyish Kumar said...

ആരവിടെ, എന്റെ പേരെവിടെ? :)

OpenThoughts said...

ഞാന്‍ വരും, ഇന്‍ഷാ അല്ലാഹ്

pandavas... said...

നമസ്ക്കാരന്‍ വൈലന്റ് ആയല്ലോ...

(ഉണ്ണിയപ്പം എന്ന് കേട്ടപ്പോ തുടങിയതാ ഈ ചാട്ടം, ഇങനെയുമുണ്ടോ കൊതി)

അപ്പുവേട്ടാ ആ പേര് ഒന്ന് ചേര്‍ത്തേക്ക് ഈ ഭഹളമൊക്കെ വെറും പടമാ ആളൊരു പാവമാ(ഒരു ചെറിയ ബിന്‍ ലാദന്‍).

അഗ്രജന്‍ said...

ആരോട് ചോദിച്ചിട്ടാ അഞ്ചാമതായി എന്റെ പേരെഴുതിയിരിക്കുന്നത്?!





















ഒന്നാമതായി എഴുതെടോ എന്റെ പേർ :)

Appu Adyakshari said...

അതുശരി..... അഗ്രജന്‍ എന്നാല്‍ ഒന്നാമന്‍ എന്നാണല്ലേ...എല്ലാരും കേട്ടല്ലോ. ഇദ്ദേഹം ഒരു എക്സ് - ബ്ലോഗര്‍ ആയിരുന്നു !

ശ്രീരാഗ് said...

ഞാന്‍ എന്റെ അസിസ്റ്റന്റിനോട് ഒരു കമന്റ് ഇടാന്‍ പറഞ്ഞിട്ട് ഇട്ടില്ലെന്നു തോന്നുന്നു.. അപ്പൊ ശ്രീരാഗ് - ചൂടോടെ 1.. കൂടെ ലടുക്കുട്ടനും.. :)

ലടുകുട്ടന്‍ said...

ഞാനും എന്‍ടെ അറബാബും ,
ലടുക്കുട്ടന്‍ + ശ്രീരാഗ്

Ranjith chemmad / ചെമ്മാടൻ said...

ഞാനും വരുന്നുണ്ട്....ങാ..ഹാ...
നിങ്ങക്കങ്ങനത്തന്നെ വേണം...

pandavas... said...

ശ്രീരാഗും ശിഷ്യനും പിന്നെ ഒരു 10 വര്‍ക്ക് ചെയ്യാത്ത ലാപ്ടോപ്പും.

G Joyish Kumar said...

ആരാ അവിടെ ഉണ്ണിയപ്പത്തിന് വേണ്ടി ബഹളം വയ്ക്കുന്നത്?
കട്ടിലിന്റെ കാല് പോലെ മൂന്ന്പേര് ചേര്‍ന്ന പഞ്ചപാണ്ഡവന്മാരെ കളിയാക്കാനെന്നോണം പാണ്ടവാസ് എന്ന് പേരും വച്ച് നടക്കുന്നു, പോരാത്തതിന് ഇപ്പോ ബിന്‍ ലാദനാണ് കൂട്ട്. :)

അല്ലാ ഈ പണിക്കര് മീറ്റിന് വരുന്നുണ്ടോ?

മുസാഫിര്‍ said...

തീയതി ജനുവരി ഒന്നിലേക്ക് മാറ്റാന്‍ ഒരു ചാന്‍സും ഇല്ല അല്ലെ ? അങ്ങിനെയാണെങ്കില്‍ ഇത്തിരി ഹാങ്ങോവറോട് കൂടിയാണെങ്കിലും മീറ്റില്‍ കൂടാമായിരുന്നു.

Ranjith chemmad / ചെമ്മാടൻ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

എന്റെ പേരിനെതെന്തു പറ്റി? എങ്ങും കാണുന്നില്ലല്ലോ?
അഞ്ചല്‍ - 1
ബീടര്‍ -1
മൂത്തവള്‍ -1
ഇളയവള്‍ -1
ആകെ മൊത്തം ടോട്ടല്‍ മൂന്നര.

ദേവന്‍ said...

ഞാന്‍ ഇവിടെ ഇല്ലാത്ത സമയം നോക്കി മീറ്റ് വച്ച് പാപികളേ.


ഫോട്ടോയെങ്കിലും ഇടണേ, നോക്കി അസൂയപ്പെടാന്‍.

വരവൂരാൻ said...

അപ്പോൾ ഞാനും വരുന്നു...രഞ്ജിത്ത്‌ ഭായ്‌ നന്ദിയുണ്ട്‌ അറിയിച്ചതിനു.. എല്ലാവർക്കും ആശംസകൾ

വശംവദൻ said...

ഈ പേര് കൂടി ചേർക്കൂ, പ്ലീസ്.

സംഘാടകരോട് ഒരു ചോദ്യം:

1. ഡിസം. 18-ന് എത്രമണിക്കാണ് ഒത്ത്കൂടൽ പരിപാടി തുടങ്ങുന്നത് ? (കുറച്ച് തെക്ക് നിന്ന് വരുന്ന ആളാണ്, സമയം അറിഞ്ഞാൽ പിന്നെ അതനുസരിച്ച് പതിയെ ഇറങ്ങിയാൽ മതിയല്ലോ)

2. എത്രമണിവരെയാണ് മീറ്റ് പരിപാടികൾ?

3. പാഥേയം കയ്യിൽ കരുതണോ ? പാർക്കിനടുത്ത് വല്ല തട്ട് കടയോ ചായക്കട യോ ഉണ്ടോ?

4. ഉണ്ണിയപ്പം വാങ്ങാൻ പ്രത്യേകം പാത്രം കൊണ്ട് വരേണ്ടതുണ്ടോ?

5. അന്ന് വാഴക്കോടൻ പാട്ട് പാടുന്നുണ്ടോ ?

വാഴക്കോടന്‍ ‍// vazhakodan said...

വശംവദാ ഇങ്ങോട്ട് ശ്രദ്ധിക്കൂ...
1) വെള്ളിയാഴ്ച്ചയായതിനാല്‍ ഒരു ഒന്‍പത് ഒന്‍പതര പത്തിനുള്ളില്‍ എല്ലാവരും എത്തിച്ചേരണം എന്നാണു ഉദ്ദേശിക്കുന്നത്.പത്തിനു മുന്പ് എന്തായാലും എത്തണേ...
2) ഒരു പിക്നിക്കല്ലേ.. പിള്ളാരൊക്കെ കളിച്ച് ക്ഷീണിക്കുന്നത് വരെ ഇരിക്കാമെന്നേ. എന്നാലും ഒരു നാലു മണി വരെയെങ്കിലും ഇരിക്കണം എന്നാണു ഉദ്ദേശിക്കുന്നത്. പിന്നെ കൂടുതല്‍ സമയം അവിടെ ഇരിക്കുന്നതിലും വിരോധമില്യാ ട്ടോ.(തിരിച്ച് അല്‍ ഐനില്‍ തന്നെ എത്തണ്ടേ?)
3)ഭക്ഷണ കാര്യത്തിലെ ശുഷ്കാന്തി! ആക്രാന്തം കാട്ടല്ലേ ഫുഡ് നമുക്കിവിടെ സംഘടിപ്പിക്കാം . പിന്നെ പാര്‍ക്കിന്റടുത്ത് ഒരു നായരുടെ ചായപ്പീടിക ഉണ്ടായിരുന്നു അതിപ്പോള്‍ ഉണ്ടോ എന്നറിയില്ല :)
4) ഉണ്ണിയപ്പത്തിന്റെ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും അറിയിപ്പൊന്നും വന്നിട്ടില്ല. അത് കൊണ്ട് അല്പ്പം കൂടി ക്ഷമിക്കുക.
5) വാഴക്കോടന്റെ പാട്ട് കേള്‍ക്കാനുള്ള ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ! പൊന്നാര ചങ്ങായി ഇഞ്ഞ് ഞമ്മളു പാടൂല്ല! ഇജ്ജ് ധൈര്യായിട്ട് പോരെ!:)

അല്ല മാഷേ എത്ര മാര്‍ക്ക് കിട്ടും എല്ലാ ഉത്തരത്തിനും കൂടി?:)

pandavas... said...

വശംവദാ....

ഒരു ചോദ്യം എന്ന് പറഞിട്ട് 5 ചോദ്യം.
കലക്കി.
യേതാ ഇഷ്ട്ടാ പഠിച്ച ഉഷ്ക്കൂള്..?

വാഴക്കോടന്‍ വശംകെട്ടു ഉത്തരം പറഞ്.

Appu Adyakshari said...

വരാം എന്നു പറഞ്ഞു ഹാജര്‍ വച്ചവരെല്ലാം വാഴക്കോടനെയോ പകലനയോ സുല്ലിനേയോ നേരില്‍ ഒന്നു വിളിച്ച് ഫോണ്‍ നമ്പര്‍ കൊടുക്കണേ. ഞാന്‍ കുറേ ദിവസം ഇവിടെ ഉണ്ടാവില്ല... (മീറ്റിനു വരും)

ഏറനാടന്‍ said...

ഞാനും ഉണ്ട്.
അത്യാവശ്യായിട്ട് നാട്ടിലായിരുന്നു. വിവാഹിതനുമായി തീർന്നു. ഇന്നലെ തിരികെ അബുദാബിയിലെത്തി.
ഇൻഷാ അള്ളാഹ്, ഞാനും മീറ്റില് ഒരു മൂലയില് ഹാജറാവാം..

എന്തേയ്?

Appu Adyakshari said...

ഏറനാടനു സ്വാഗതം.... സന്തോഷം.
വിവാഹ ആശംസകൾ നേരിൽ നേർന്നുകൊള്ളാം.

കാട്ടിപ്പരുത്തി said...

മീറ്റിനു വരുന്നവരില്‍ എന്റെ പേര്‍ കാണുന്നില്ലല്ലോ?
ഇതൊക്കെ എത്ര പ്രാവശ്യം പറയണം

Visala Manaskan said...

കാട്ടിപ്പരുത്തി... :) അത് കലക്കി!

പകല്‍കിനാവന്‍ | daYdreaMer said...

ഇതിപ്പോ വേറൊരു പാര്‍ക്ക് കൂടി ബുക്ക് ചെയ്യേണ്ടിവരുമോ?

ഹാപ്പിയായി.. :) :)

മുസ്തഫ|musthapha said...

38. അഞ്ചൽക്കാരൻ 1 + 2

അഞ്ചല്‍ക്കാരന്‍, 9:40 PM

എന്റെ പേരിനെതെന്തു പറ്റി? എങ്ങും കാണുന്നില്ലല്ലോ?
അഞ്ചല്‍ - 1
ബീടര്‍ -1
മൂത്തവള്‍ -1
ഇളയവള്‍ -1
ആകെ മൊത്തം ടോട്ടല്‍ മൂന്നര.

ശരിക്കും ഉത്തരം മൂന്നേ മുക്കാലല്ലേ :)

keralafarmer said...

എന്തെല്ലാം തയ്യാറെടുപ്പായിരുന്നു ചെറായിയില്‍ ഒത്തുകൂടാന്‍.
അവിടെ കവര്‍ ചെയ്ത വീഡിയോ അണിയറയിലൊതുങ്ങി. ഇവിടെ ഭീകരാക്രമണം ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ ചിത്രങ്ങളിലൊതുങ്ങും അല്ലെ? ലൈവ് അപ്ഡേറ്റ് ഉണ്ടാവുമോ? ചെറായിയില്‍ ഇല്ലാതെപോയത്.

Unknown said...

അറിയിപ്പ് :


ലിസ്റ്റിൽ എന്റെ കൂടിയുള്ള 2+1 എന്നുള്ളത് വെട്ടികളഞ്ഞ് 1 എന്നാക്കണം.


പതിവ് പോലെ ഒഴിവ് ദിവസം നോക്കി ചില പണ്ടാറ ഗോസ്റ്റുകൾ വീട്ടിലേക്ക് വന്നടിയും.


കെട്ടിയോളേം കുട്ടീനെം ഗോസ്റ്റ് സ്വീകണത്തിന് സജ്ജമാക്കിയിരിക്കുന്നതിനാൽ മാത്രമാണ് ഈ വെട്ടിക്കളയൽ (തെറ്റിദ്ധരിക്കരുത്)

Raveesh said...

പുലിയണ്ണാ, പുലിയണ്ണാ....

ആ ഗോസ്റ്റുകൾ ആരേലും ഈ കമന്റ്സ് വായിക്കാൻ ചാൻസുണ്ടോ ?

:)

പരദേശി said...

ഞാനും വരണുണ്ടേ എന്നേം കൂട്ടണേ....

Unknown said...

എവിടന്ന് രവീഷെ ഒരു സാദ്യതയുമില്ലാത്തത് കൊണ്ടല്ലെ ഗസ്റ്റ് എന്നത് ഗോസ്റ്റ് ആക്കിയത്.

ഗോസ്റ്റ് എന്നത് കൈപ്പള്ളി അണ്ണന്റെ കയ്യീന്ന് കടമെടുത്തതാ

റിയാസ് കൂവിൽ said...

can i come?
please let me know

koovilan

ബിനോയ്//HariNav said...

ശ്ശ്യോ ഞാനറിഞ്ഞില്ലാരുന്നു. ഇന്നലെ കനലിനെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കണ്ടപ്പഴല്ലേ മീറ്റിന്‍റെ കാര്യം പറഞ്ഞത്. കഷ്ടിച്ച് രക്ഷപെട്ടു.(ആര്?) ഇടക്കിടക്ക് ഫോണില്‍ വിളിച്ച് കാശ് കടം ചോദിക്കാറുള്ള പകല്‍‌കിനാവന്‍, ബായക്കോടന്‍, രവീഷ് തുടങ്ങിയ പഹയന്മാരൊന്നും പറഞ്ഞില്ലാട്ടോ. (ഞാന്‍ കാശ് തിരിച്ച് ചോദിച്ചാലോ) റിക്ടര്‍ സ്കെയില്‍ താഴെ
നുമ്മ- 1(ഫുള്‍)
ഫാര്യ- 1(ഫുള്‍)
മകന്‍- 1(പൈന്‍റ്)
മക-1 (ക്വാര്‍ട്ടര്‍)

ബിനോയ്//HariNav said...

നൂറാമത്തെ കമന്‍റിടുന്നവര്‍ക്ക് ഗപ്പ് വല്ലതും....?

Visala Manaskan said...

പ്രിയ നിലാവുപോലെ, കൂവിലാൻ തുടങ്ങിയ പുതിയ ബ്ലോഗർമ്മാരുടെ അറിവിലേക്ക്.

മീറ്റിന് വിളിക്കൽ, അനുവാദം ചോദിക്കൽ എന്നൊന്നുമില്ല.

യു.എ.ഇ.യിലെ കുറച്ച് ബ്ലോഗേഴ്സ് ഒരു പാർക്കിൽ ഒത്ത് കൂടുന്നു. പൊതുവേ അസൌകര്യങ്ങൾ ഇല്ലാത്തവർ എല്ലാവരും പങ്കെടുക്കാറുണ്ട്. പരിചയപ്പെടലും പരിചയപ്പെടുത്തലും നേരമ്പോക്കുകളുമൊക്കെയായി ഒരു അടിപൊളി വെള്ളിയാഴ്ച!

എല്ലാവരും വരണം. നമുക്കങ്ങട് തകർക്കാം ന്നേയ്!

pandavas... said...

പിന്നല്ല...

പൊര്യന്നെ പൊരി..

G Joyish Kumar said...

ദുബായിയില്‍ മഴ തുടരുന്നു.

മീറ്റ് ‘നാസ‘മാവുമോ ബ്ലോഗനാര്‍ കാവിലമ്മേ? :)

Appu Adyakshari said...

പ്രിയപ്പെട്ട ചന്ദ്രേട്ടാ,

ദുബായിയിൽ ഇതുവരെ നടന്നതും ഇനി വരാൻ പോകുന്നതുമായ ബ്ലോഗ് മീറ്റുകളെല്ലാം തന്നെ ഒരു പിക്നിക്കിന്റെ മാത്രം സ്വഭാവമുള്ളതും, ഒരു കുടുംബസംഗമത്തിന്റെ അന്തരീക്ഷമുള്ളതുമാണ്. കാരണം ഇവിടെയുള്ള ബ്ലോഗർമാരിൽ ഭൂരിഭാഗവും ബ്ലോഗിനുപുറത്തേക്ക് അടുത്ത സൌഹൃദമുള്ളവരും, കുടുംബസുഹൃത്തുക്കളും, ഫോണിൽകൂടെയും ഇടയ്ക്കിടെയുള്ള സൌഹൃദസന്ദർശനങ്ങളും വഴി ഒരു പാട് “മിനി മീറ്റുകൾ” നടത്തുന്നവരുമാണ്. യാതൊരു ഔപചാരികതയും ഇത്തരം പരിപാടികളിലില്ല. ഇവരെ പരിചയപ്പെടുത്തിയ ഒരു മാധ്യമം എന്നതിലുപരി ബ്ലോഗ് / ബ്ലോഗർ ഇവയ്ക്ക് യു.എ.ഇ മീറ്റുകളിൽ അധികം പ്രാധാന്യം നൽകാറുമില്ല. അതുകൊണ്ട് മീറ്റുകളെപ്പറ്റി ഫോട്ടോ ഫീച്ചർ, ലൈവ് അപ്ഡേറ്റ് എന്നിവയൊന്നും വേണ്ടാ എന്നാ‍ണ് വ്യക്തിപരമായി എന്റെ അഭിപ്രായം. (പൊതുഅഭിപ്രായം മാനിച്ച് ഇതിനുമുമ്പ് നടത്തപ്പെട്ട മീറ്റുകളിൽ ഫോട്ടോകളും റിപ്പോർട്ടുകളും ഒക്കെ ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല - പക്ഷേ ഇനി ഞാനായിട്ട് അതിനില്ല) അതായത്, ബ്ലോഗ് മീറ്റുകളെ ബ്ലോഗുമായി ബന്ധപ്പെട്ട എന്തോ ഒരു ചരിത്രസംഭവം എന്ന രീതിയിൽ കാണുന്നതിനോട് എനിക്ക് യോജിപ്പില്ല. Take it easy !!
ഈ കമന്റിനെ യാതൊരു വിധത്തിലും തെറ്റിദ്ധരിക്കില്ല എന്ന വിശ്വാ‍സത്തോടെ
അപ്പു

Appu Adyakshari said...

മഴയങ്ങനെ തുടരാൻ ഇതുകേരളമൊന്നുമല്ലല്ലോ എന്റെ നമസ്കാറേ..!! (നാസിന്റെ പ്രാക്ക് നടക്കാതെ പോകണേ ബ്ലോഗനാർ കാവിലമ്മേ)

ഇനി മഴയാണെങ്കിലും വെള്ളിയാഴ്ചകൾക്കാണോ പഞ്ഞം. നമ്മൾ അതിന്റെ അടുത്തയാഴ്ചകൂടുന്നു. പോരേ :-)

G Joyish Kumar said...

"നാസിന്റെ പ്രാക്ക് നടക്കാതെ പോകണേ ബ്ലോഗനാര്‍ കാവിലമ്മേ"

അത്രയേ ഉദ്ദേശിച്ചുള്ളു :)

ഹാരിസ് said...

ഞാനും ബീവിയും.

(പാര്‍ക്കില് വെച്ച് മഴ കൊണ്ടിട്ടെത്തറ നാളായി,എത്തറ നാളായി)

Sharu (Ansha Muneer) said...

ഞാനുമുണ്ട്.....പഴയ ഒരു ബ്ലോഗറാ.... എനിച്ച്ഉം വേണം ഒരു ടിക്കറ്റ്... :)

Visala Manaskan said...

മഴ വന്നാൽ പോപ്പിക്കുട!

:) ത്രേ ഉള്ളൂ.

keralafarmer said...

കലികാലം
യുപിയില്‍ മഴ കിട്ടാത്തതുകൊണ്ട് കര്‍ഷകര്‍ ഭാര്യമാരെപ്പോലും വിറ്റു. മരുഭൂമിയില്‍ മഴ. ദുബായ് പച്ചപ്പിലേക്ക് നീങ്ങുന്നു. കേരളം മരുവല്‍ക്കരണത്തിലേക്കും. ബൂലോഗ മലയാളികള്‍ പോപ്പിക്കുടയും ചൂടി മഴ നനയുന്നത് കാണാന്‍ ലൈവ് അപ്ഡേറ്റും ഇല്ല.

പകല്‍കിനാവന്‍ | daYdreaMer said...

ആകാശവാണി ദുഫായി...കാലാവസ്ഥ :)

"ഡിസംബർ 18, 2009 വെള്ളിയാഴ്ച
സഫാ പാർക്ക്, ഷെയ്ഖ് സായിദ് റോഡ്, ദുബായ്
ഏരിയയില്‍ ഒരു കാരണവശാലും മഴകള്‍ പെയ്യില്ല അണ്ണന്മാരെ.."

Appu Adyakshari said...

ദുബായിൽ ഇല്ലാത്തവർക്കു വേണ്ടി ഒരു അപ്ഡേറ്റ്:

ഇന്നലെ ഗംഭീരമഴയായിരുന്നു. റോഡെല്ലാം ബ്ലോക്ഡ്. ജബൽ അലിയിൽ നിന്ന് സാധാരണഗതിയിൽ ഒരു ഒന്നരമണിക്കൂർ കൊണ്ട് ഷാർജയിൽ എത്തുന്നവർ ഇന്നലെ എട്ടുമണിക്കൂർ റോഡിൽ കിടന്നു എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ഇന്നു രാവിലെ മാനം തെളിഞ്ഞു. ഇന്നലെ മഴയെന്നൊരു സംഭവം ഉണ്ടായെന്നുപോലും തോന്നാത്ത അവസ്ഥ. 18 നു മഴയുണ്ടാവില്ല എന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു നാസേ :-)

G Joyish Kumar said...

“മരുഭൂമിയില്‍ മഴ. ദുബായ് പച്ചപ്പിലേക്ക് നീങ്ങുന്നു.“
വര്‍ഷം തോറും ഇതു പോലെ കിട്ടുന്ന രണ്ടോ മൂന്നോ മഴ കാരണമല്ല മാഷേ, ദുഫായില്‍ പച്ചപ്പ് വളരുന്നത്.

“കേരളം മരുവല്‍ക്കരണത്തിലേക്കും“
മുല്ലപ്പെരിയാര്‍ വിഷയം ‘പഠിക്കാന്‍’ ഇന്റര്‍നെറ്റില്‍ മുങ്ങിത്തപ്പിയപ്പോള്‍ കണ്ട ചില അഭിപ്രായങ്ങള്‍ ഇങ്ങനെയാണ്.
‘ഇവനൊന്നും കൃഷി ചെയ്യാനും വയ്യ, മിക്ക നദികളിലേയും വെള്ളം കടലില്‍ കൊണ്ടൊഴുക്കിക്കളഞ്ഞിട്ട്, കൃഷി ചെയ്യുന്ന നമ്മുക്കൊട്ട് വെള്ളം തരുന്നതുമില്ല @%$#@$#@%‘. :)

വാഴക്കോടന്‍ ‍// vazhakodan said...

യു എ യിലെ തന്നെ പല ബ്ലോഗര്‍മാരും പുതു മുഖ ബ്ലോഗര്‍മാരും (?) വരണോ വേണ്ടയോ എന്നൊക്കെ ചിന്തിക്കുന്നത് വളരെ കഷ്ടം തന്നെയാണേ. ഇതൊരു കൂട്ടായ്മയാണ്,പിക്നിക്കാണ്, അതിലുപരി സൌഹ്യദങ്ങളുടെ ആഴവും പരപ്പും ഊട്ടിയുറപ്പിക്കുന്ന ഒരു ഒത്തു ചേരലാണ്. ഈ കൂട്ടയ്മയില്‍ നിന്നും മാറി നിന്നാല്‍ അതിന്റെ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്, കാരണം ഇവിടെ പുതു മുഖമെന്നോ പഴമുഖമെന്നോ പൊയ്മുഖമെന്നോ വേര്‍ തിരിവില്ല! ആയതിനാല്‍ വരണം എന്ന് ഉദ്ദേശിക്കുന്നെങ്കില്‍ സന്തോഷത്തോടെ വരിക. ഏവര്‍ക്കും സുസ്വാഗതം ! അപ്പോള്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പകല്‍കിനാവനേയോ സുല്ലിനേയോ എന്തിനധികം എന്നേയോ വിളിക്കുമല്ലോ!
മൈ ഫോണ്‍ നമ്പര്‍ ഈസ്.....

വാഴക്കോടന്‍ ‍// vazhakodan said...

ഒരു പ്രത്യേക അറിയിപ്പ്!!!

വടം വലിക്ക് കൊണ്ട് വരുന്ന കയര്‍ കണ്ട് എന്റെ ബ്ലോഗ് വായിക്കുന്നവര്‍ വശംവദരായി കടും കയ്യൊന്നും ചെയ്യരുത് എന്ന് അറിയിക്കുന്നു. :)


ഹി ഹി ഹി എന്നെ കെട്ടിത്തൂക്കരുത് എന്ന് അല്ല പിന്നെ!:):)

Raveesh said...

അജ്മാൻ ഷാർജ ഭാഗത്തുനിന്നു വരുന്നവരുടെ ശ്രദ്ധയ്ക്ക്...

മഴയെ തുടർന്ന് ദുഫായ് വരെ പ്രത്യേക ചങ്ങാട സർവീസ് ഉണ്ടായിരിക്കുന്നതാണ്.

റിയാസ് കൂവിൽ said...

ente perum onnu add cheyyooo
pleaaaaaseeee

koovilan

റിയാസ് കൂവിൽ said...

ente perum onnu add cheyyooo
pleaaaaaseeee

koovilan

സുല്‍ |Sul said...

കൂവാതെ കൂവിലാ... ലിസ്റ്റില്‍ കയറ്റിയിട്ടുണ്ട്... ഇനി നേരത്തിനും കാലത്തിനും അങ്ങ് എത്തിയാല്‍ മതി.

kichu / കിച്ചു said...

ഫയങ്കര ഉഷാറാവണുണ്ട്ട്ടാ:)

ഇത്തിരീ.. ഒരനക്കവും ഇല്ലാണ്ടിരിക്കണതെന്താ??

ഇഞ്ചിച്ചായ കൊണ്ടുവരണമെങ്കില്‍ ഇപ്പൊ പറയണം. ഔണ്‍സ് ഒന്നിന് വെറും പത്ത് രൂഫാ മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാത്രം:)

പ്രിയ said...

മീറ്റിനു ഞാനും എന്റെ സുഹൃത്തും വരുന്നുണ്ട്. ഒന്നു കണക്കിലെടുത്തേക്കണേ.

umbachy said...

വരും
എന്തേലും കൊണ്ടരണോ...?

നജൂസ്‌ said...

ഞാനും..

പകല്‍കിനാവന്‍ | daYdreaMer said...

ഉമ്പാച്ചീ..
കൈ നിറയെ ഉണ്ണിയപ്പം കൊണ്ടുവാ.. തിന്നോണ്ട് നമുക്ക് പരദൂഷണം പറയാം..

എല്ലാരേം കാണാന്‍ കൈ തരിച്ചിട്ടു വയ്യ.. :)

Melethil said...

എല്ലാ ആശംസകളും! അസൂയ തോന്നുന്നു.

nandakumar said...

വര്‍ദ്ധിച്ച അസൂയയോടെ,.... :(

കൊച്ചിയില്‍ നിന്നൊരു ബ്ലോഗ് പുലി :(

Rasheed Chalil said...

ഒരു ചായക്ക് പത്ത് ദിര്‍ഹംസോ... :)

മീറ്റ് വാഫിസിറ്റിയിലേക്ക് മാറ്റിയോ...

kichu / കിച്ചു said...

എല്ലാരും കുറച്ച് ഉപ്പും മുളകും കടുകും ഒക്കെ കരുതിക്കോ. ഒന്ന് ഉഴിഞ്ഞിടണം. അസൂയക്കാര് അത്ര അധികമാ.. കണ്ണ് പെടരുതല്ലോ :) :)

എന്തര് വാഫി. സഫയല്ലെ സഫ!!

ഔട്ഡോര്‍ കാറ്ററിങ്ങ് കുറച്ച് എക്സ്പെന്‍സീവ് ആണ് ഇത്തിരികുഞ്ഞാ..:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അയ്യോ... വില വിവരപ്പട്ടികയിട്ടതൊന്നും ഞാന്‍ അറിഞ്ഞില്ല....എനിക്കു വയ്യ എന്റെ ഒരു കാര്യം.
എന്റെ പേരുകൂടെ ആ ലിസ്റ്റില്‍ ഇടുമോ. അതോ ലേയിറ്റായതു കൊണ്ടു വല്ല ഫൈനൊ വല്ലതും ഉണ്ടോ ആവോ. എന്നാലും വേണ്ടില്ല . എടാ ഷിജുമോനെ എന്റെ പേരുകൂടെ എഴുതു കുട്ടാ..

പിന്നെ... കരമയില്‍ കൂടെ കടന്നു പോകുന്ന ആരേലും ഉണ്ടേല്‍ എന്നെ കൂടെ കൂട്ടുമോ. എന്നാലും ആരാ ഈ സബീല്‍ പര്‍ക്കു മാറ്റി സഫാപാര്‍ക്കു ആക്കിയതു? ഭയങ്കര ചതിവായിപ്പോയി ആരായാലും എന്നോട് ചെയ്തത്.

അപ്പോള്‍ കാണാം....

ആര്‍ബി said...

ente oru kayyopp





nhanum varum

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ളവരേ,
നാളെ വൈകുന്നേരത്തിനു മുന്പ് പങ്കെടുക്കുന്നവരുടെ ക്യത്യമായ ഒരു കണക്ക് തയ്യാറാക്കേണ്ടത് കൊണ്ട് എല്ലാവരും അതിനു മുന്പ് ലിസ്റ്റില്‍ പേര്, ചേര്‍ക്കുമല്ലോ.പിന്നെ ഉണ്ണിയപ്പമോ,മറ്റേതെങ്കിലും തരത്തിലോ ഉള്ള പലഹാരങ്ങള്‍ കൊണ്ട് വരാന്‍ ആര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
ഇപ്പോള്‍ തന്നെ "കിച്ചു" എന്തൊരെക്കെയോ തിന്നാന്‍ കൊണ്ടു വരാമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടിരിക്കുന്നു :)

ഈ പിക്നിക്ക് ആനന്തപ്രദമാക്കാന്‍ എല്ലാവരും ഒരു മടിയും കൂടാതെ മുന്നോട്ട് വരുമല്ലോ !

Kiranz..!! said...

സത്യത്തിൽ ഈ ദുബായി ബ്ലൊഗരന്മാർക്ക് മീറ്റല്ലാതെ ഒരു പണിയുമില്ലല്ല്യോ.ദൈവങ്കർത്താവേ മീറ്റിന്റന്നും നല്ല ഫീകര മഴയായിരിക്കണേ:)

പകല്‍കിനാവന്‍ | daYdreaMer said...

ഉഷ ചേച്ചി ,
പേര് ചേര്‍ത്തിട്ടുണ്ട്.
താമസിച്ചു വന്നതിനാല്‍ 200 പരിപ്പുവട.. 100 പഴംപൊരി, കാക്ക തൊള്ളായിരം ഉള്ളിവട ഇത്രയും ഉണ്ടാക്കി കൊണ്ട് വരണം.. :)

kichu / കിച്ചു said...

ബായേ ബായേ.. നീ വെറുതെ സ്വപ്നം കാണല്ലെട്ടാ..

രാജേഷ്‌ ചിത്തിര said...

മീറ്റിനു ഞാനും എന്റെ സുഹൃത്തും വരുന്നുണ്ട്.

ഒന്നു കണക്കിലെടുത്തേക്കണേ.

പകല്‍കിനാവന്‍ | daYdreaMer said...

ഇത് വരെ ഹാജര്‍ വെച്ചവര്‍.

വലുത് : 81
ചെറുത്‌ : 27

ആകെ മൊത്തം ടോട്ടല്‍ : 108

മടിച്ചു നില്‍കാതെ കടന്നു വരൂ..!
ആ കുറുമാന്‍ എവിടെ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതിപ്പോ ചെറായി മീറ്റിനെക്കാള്‍ വലുതാകുമോ ആവോ?

ശോ...ഇയര്‍ എന്‍ഡ് അയിപ്പോയി അല്ലെങ്കില്‍ വരാമായിരുന്നു..സാരമില്ല അടുത്ത തവണയാകാം

എല്ലാവര്‍ക്കും ആശംസകള്‍!!!

Sharu (Ansha Muneer) said...

അപ്രതീക്ഷിതമായി വന്ന ചില അസൌകര്യങ്ങൾ നിമിത്തം എനിക്ക് മീറ്റിനെത്താൻ കഴിയില്ല, അതിനാൽ എന്റെ പേർ നീക്കം ചെയ്യാൻ താത്പര്യപ്പെടുന്നു... :(

ഹരീഷ് തൊടുപുഴ said...

നാസൂട്ടിയേ പൂയി..

ഡാക്കിട്ടറുടെ കാര്യം പോക്കാന്നാ തോന്നണേ..
ഹൊ..ആ കരിനാക്ക്..!!

ദുഫായീൽ മൊത്തം മഴയാണെന്നു..:)

കരീം മാഷ്‌ said...

യു.എ.ഇ.വിട്ടു നാട്ടിലെത്തിയിട്ടു ആദ്യമായാണു ഒരു നഷ്ടബോധം തോന്നുന്നത്!
മീറ്റിനു സകല ആശംസകളും നേരുന്നു.

ഷെരീഫ് കൊട്ടാരക്കര said...

പഹയന്മാരേ! ഈ കേരളത്തിലെങ്ങും സ്ഥലം ഇല്ലാഞ്ഞിട്ടാണോ ദുബായീ വെച്ചു മീറ്റുന്നേ....ആ നാസ്സ്‌ മോൾ തേടിയതു പോലെ എനിക്കും തേടാൻ തോന്നുന്നു. വർദ്ധിച്ച അസൂയയോടെ ആണെങ്കിലും എല്ലാ ഭാവുകങ്ങളും നേരുന്നു.....

സൈനുദ്ധീന്‍ ഖുറൈഷി said...

നല്ലൊരു ഒത്തു ചേരലായിരിക്കും ഇത്.
ഞാന്‍ ഇവിടെ പുതിയതാ...എന്നെ കൂട്ടുമോ എന്തരോ...?
എല്ലാ ഭാവുകങ്ങളും...
സൈനുദ്ധീന്‍ ഖുറൈഷി

kichu / കിച്ചു said...

പോന്നോളൂ സൈനുദ്ദീന്‍.

ഇവിടെ പുതിയതും പഴയതും ഒന്നുമില്ല. എല്ലാരും ഒത്തുചേരുന്നു..

വിശാലന്റെ കമെന്റ് ശ്രദ്ധിച്ചില്ലേ?

നാളെ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം.

സൈനുദ്ധീന്‍ ഖുറൈഷി said...

സലാം കിച്ചു,
എനിക്കിതില്‍ അധികമാരെയും പരിചയമില്ല. ബ്ലോഗിലൂടെയും നേരിട്ടും. എന്തായാലും വരാന്‍ ശ്രമിയ്ക്കാം. വേറെ അസൗകര്യങ്ങള്‍ ഒന്നും വന്നു ചേര്‍ന്നില്ലെങ്കില്‍.

shersha kamal said...

ഇത് വളരെ മോശം ആയിപ്പോയി
ഇനി ഒട്ടും സമയം ഇല്ല
അതുകൊണ്ട് തിഇയതി ഒന്ന് മാറണം
ജനുവരി ആക്കണം
അപ്പോള്‍ എനിക്കും എന്റെ കൂട്ടുകാര്‍ക്കും വരന്‍ കഴിയും
ഇത് ഒരുമാതിരി ചോറിനു ഇലയിട്ടിട്ടു ഉണ്ണാന്‍
വിളിക്കുന്ന പോലെ ആയിപ്പോയി

SUNIL V S സുനിൽ വി എസ്‌ said...

സുനിൽ പണിക്കർ- 1 എന്നുവച്ചതു ശരിയായില്ല. ഞാനും എന്റെ ഫാമിലി മുഴുവനും വരും.
ആകെ മൊത്തം ടോട്ടൽ 2 പേർ. ഞാനും കാർട്ടൂണിസ്റ്റ്‌ ഖാൻ പോത്തൻകോടും.

ഭായി said...

ഭായിയെ ആരാ 1 ആക്കിയത്?
ഭായി 2+3 ആണേയ്..

ഏതായാലും എത്താന്‍ കഴിയില്ല :( വളരെ മുന്‍പേ “വാഴ”യിലയില്‍ കുറിമാനം എത്തിച്ചിരുന്നു.

എല്ലാവിധ ആശംശംശകളും :-)

SUNIL V S സുനിൽ വി എസ്‌ said...

ഷാർജയിൽ നിന്നു മീറ്റിലേയ്ക്ക്‌ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌, എന്നെയും, സജീബ്‌ ഖാനേയും കൂടി ചുമന്നോണ്ടു പോകുവാൻ താൽപ്പര്യപ്പെടുന്നു. അല്ലെങ്കിൽ ടാക്സി കൂലി ആരെങ്കിലും കൊറിയറായി അയച്ചു തരിക.

SUNIL V S സുനിൽ വി എസ്‌ said...

ഈ പിക്നിക്ക് ആക്രാന്തപ്രദമാക്കാന്‍ എല്ലാവരും ഒരു മടിയും കൂടാതെ മുന്നോട്ട് വരുമല്ലോ !

ഖാന്‍പോത്തന്‍കോട്‌ said...

ഞമ്മള് പറയേണ്ടത് പണിക്കര് ഇക്ക പറഞ്ഞേക്കണ്. ഇനി ഞമ്മളെ ചുമക്കാന്‍ തയ്യാറുള്ള പഹയന്മാര്‍ അറിയിക്കുക. 1+1= 2 + ബ്ലോഗ് മീറ്റ് ..ഇതെന്ത് പുഹില്..!!

G Joyish Kumar said...

ഈ മീറ്റില്‍ കാര്‍ട്ടൂണിസ്റ്റ് സജീവിന് ഒരു ‘പോട്ടി’ (കാരിക്കേച്ചര്‍) പ്രതീക്ഷിക്കാമോ, വരക്കാരെ? :)

SUNIL V S സുനിൽ വി എസ്‌ said...

വാഴ പാടുന്നെണ്ടെങ്കിൽ ഞാനും എന്റെ ഫാമിലിയും മീറ്റ്‌ റദ്ദാക്കി. എന്റെ പങ്ക്‌ 6 കിലോ ഉണ്ണിയപ്പോം, 5 മീറ്റർ പൊക്കത്തിൽ നീട്ടിയടിച്ച 2 ലിറ്റർ ചായേം പരിപ്പുവടേം കൊറിയറായി എത്തിക്കുക.
സുനിൽ പണിക്കർ
സലം: സാർജ

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
SUNIL V S സുനിൽ വി എസ്‌ said...

ഈ മീറ്റിന്റെ ((UAE EAT&MEET 2009)) വീഡിയോ സിഡി സാർജ, ദുഫായ്‌ സീഡി ഷോപ്പുകളിൽ വിറ്റഴിക്കാൻ ചില ഗൂഡലോചനകൾ നടക്കുന്നെണ്ടെന്നറിഞ്ഞു. പകലനാണോ ഇതിനുപിന്നിൽ..?

SUNIL V S സുനിൽ വി എസ്‌ said...

ബ്ലോഗ്‌ ന്യൂസ്‌ എന്ന വീഡിയോ വാർത്താ ബ്ലോഗിന്റെ ഉദ്ഘാടനം നമ്മുടെ ഈ മീറ്റിന്റെ ഫുൾ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാകണം എന്നു ഞാനും, ഖാൻ പോത്തൻകോടും ആഗ്രഹിക്കുന്നു. ആർക്കെങ്കിലും
എതിരഭിപ്രായം ഉണ്ടോ..?
ഇല്ലെങ്കിൽ ആരെങ്കിലുമൊക്കെ വീഡിയോ
ക്യാമറകൾ കൂടി കൈയിൽ കരുതുക.

ഖാന്‍പോത്തന്‍കോട്‌ said...

ഈ പണിക്കര് ഇക്കാന്റെ ഒരു കാര്യം. ഇപ്പളും കുട്ടിയാന്നാ ബിചാരം പഹയന്‍..!! എല്ലാം പറയേണ്ടത് പൊലെ പറഞ്ഞാല് പോരേണ്ടത് ഇങ്ങ് പോരും മനുഷ്യനേ...ബേജാറാബാണ്ട്..ഇങ്ങളബിട കുത്തിരിക്ക്..!!

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
SUNIL V S സുനിൽ വി എസ്‌ said...

നമസ്ക്കാറേ വരയ്ക്കാൻ വലിയ മടിയാ ഇപ്പൊ..
പിന്നെ ഈ ലൈവ്‌ കാരിക്കേച്ചർ എന്നുകേട്ടാലെ എനിക്കു വലിയ ചമ്മലാ..

SUNIL V S സുനിൽ വി എസ്‌ said...

കാരിക്കേച്ചറിന്‌ ഖാൻ പോത്തൻകോടിനെ പിടി..

Malabar Cars said...

ഞമ്മള്‍ നിക്കണോ.. അതോ പൊണോ..

സുല്‍ |Sul said...

ആരും ഇവിടെ നില്‍കേണ്ട...
എല്ലാവരും ഇരിക്കൂ... (ഇരിക്കാനുള്ള പായ കൊണ്ടു വരാത്തവര്‍ ദയവായി അടുത്തു കാ‍ണുന്ന പായയില്‍ ചാടിക്കയറി ഇരിക്കൂ).

ഇനി മീറ്റ് കഴിഞ്ഞ് പോകാം.

@ഖുറൈഷി - മടിക്കാതെ ശങ്കിച്ചു നില്‍ക്കാതെ കടന്നു വരൂ... കൂടെ ആ പള്ളിപറംബിലെ ജിന്നിനേം കൂട്ടിക്കൊ :)

-സുല്‍

Malabar Cars said...

ഞമ്മള്‍ ഇരിക്കാം ..അതിനടുത്ത് ഒരു 10 കാര്‍ നിര്‍ത്താനുള്ള സ്തലവും വേണം ​(വിറ്റു കാശാക്കാന്‍ ഉള്ളതാ..)

G Joyish Kumar said...

ഓണത്തിനിടയില്‍ പുട്ട് കച്ചോടോന്ന് കേട്ടിട്ടുണ്ട്, പക്ഷേ......

പിക്നിക്കിന് സ്പോണ്‍സര്‍‌മാരും എത്തിയോ? :)

Anonymous said...

ഇതൊരു പൊതുയോഗമാണോ അതോ സൗഹൃദക്കൂട്ടമാണോ എന്ന് അറിയണമെന്നുണ്ട്. ദുരുദ്ദേശങ്ങളോടെ മീറ്റ് ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകള്‍ കാണുന്നു. അതിനനുവദിക്കാതിരിക്കാന്‍, അത്തരം കമന്റുകള്‍ക്ക് മറുപടി പറയാന്‍ സംഘാടകര്‍ ബാധ്യസ്ഥരാണ്‌ എന്ന് വിനയത്തോടെ അറിയിക്കുന്നു.

മിനിമോള്‍ said...

more about this meet visit my new post.

Anonymous said...

ബ്ലാക്‌ & വൈറ്റ്‌ തന്നെയല്ലേ
മുകളിലെ അനോണിയും..?

sunil panikker said...

ഈ മീറ്റിൽ ഞാൻ പങ്കെടുക്കരുതെന്ന്‌ പലരും ആഗ്രഹിക്കുന്നു എന്ന്‌ നേരത്തെ ഡിലിറ്റിയ അനോണി കമന്റുകളിൽ നിന്നും മനസ്സിലായി. അല്ലെങ്കിലും ഇതിലൊന്നും എനിക്കു് വലിയ താൽപ്പര്യവുമില്ല. പകലൻ വിളിച്ചപ്പോഴും പലതവണ ഒഴിയാൻ ശ്രമിച്ചതുമാണ്‌. പിന്നെ നാട്ടിൽ വച്ചും കള്ളുകുടി എനിക്ക്‌ ശീലമില്ല. ഗൾഫിൽ വന്നശേഷം അതും ഇല്ലാതായി.
(പിന്നെ അടിക്കും എന്ന്‌ ചുമ്മാ ഒരു രസത്തിന്‌ പറയുന്നുവെന്നുമാത്രം..) വിരലിലെണ്ണാവുന്ന ചില പാർട്ടികൾക്ക്‌ കുടിക്കേണ്ടി വന്നിട്ടുണ്ടതെന്നൊഴിച്ചാൽ ഞാൻ മഹാനായ ഒരു പാവം ബ്ലോഗറാണ്‌.. ഓസിനടിച്ചൊരു ശീലവുമില്ല. പിന്നെ അനോണീ .., എന്തെങ്കിലും കലിപ്പുണ്ടെങ്കിൽ സ്വന്തം പേരിൽ വന്ന്‌ മറുപടി പറയുന്നതാണ്‌ മിടുക്ക്‌. എന്നെ തെറിവിളിച്ച്‌ സംതൃപ്തിയടഞ്ഞ എന്റെ പ്രിയപ്പെട്ട അനോണിക്കുവേണ്ടി ഞാൻ ഈ മീറ്റിൽ നിന്നൊഴിയുന്നതായി പ്രഖ്യാപിക്കുന്നു. മീറ്റിന്‌ എന്റെ എല്ലാ ആശംസകളും..!

N.B: ഉദ്ദിഷ്ടകാര്യത്തിന്‌ അനോണിയ്ക്കൊരു ഉപകാരസ്മരണ കൂടി.

മുസ്തഫ പെരുമ്പറമ്പത്ത് said...

ഞാനുമുണ്ട്...

paarppidam said...

മീറ്റ്‌ മുന്നിൽകണ്ട്‌ വിശാലേട്ടൻ മസിലു പെടപ്പിച്ച്‌ മുടി കറുപ്പിച്ച്‌ റെഡിയാകുന്നുണ്ടെന്ന്ത്‌ നേരാണോ? എന്തായാലും കൊടകരപുരാണം എഴുത്തുനിർത്തിയ വിശാലേട്ടനു എക്സ്‌ ബ്ലോഗ്ഗർ എന്ന പട്ടം നൽകുമെങ്കിൽ ഞനും വരാം.

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ളവരെ,
മീറ്റിനു വരുന്നവര്‍ ( ബുദ്ധിമുട്ടില്ലാത്തവരും വണ്ടി സൌകര്യം ഉള്ളവരും മാത്രം ) ഇരിക്കാന്‍ ഉപകരിക്കുന്ന പായകളോ കസേരകളോ കൊണ്ട് വന്നാല്‍ നന്നായിരുന്നു. കൊണ്ട് വരാന്‍ കഴിയുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കുമല്ലോ. ബുദ്ധിമുട്ടാവില്ലെങ്കില്‍ മാത്രം മതി ! അപ്പോള്‍ വെള്ളിയാഴ്ച "സഫ പാര്‍ക്കില്‍ "

വാഴക്കോടന്‍ ‍// vazhakodan said...

ഷാര്‍ജയില്‍ നിന്നും മീറ്റിനു വരുന്ന,
വണ്ടി സൌകര്യം ഇല്ലാത്തവര്‍ ,നമ്മുടെ പ്രിയങ്കരനായ പുള്ളിപുലിയെ (സമീറിനെ) വിളിച്ചാല്‍ 9 സീറ്റര്‍ വാനില്‍ ഇടം നല്കാമെന്ന് അറിയിക്കുന്നു. അതിനാല്‍ സമീറിനെ 0505248152 എന്ന നമ്പറില്‍ വിളിച്ച് നിങ്ങളുടെ സീറ്റ് ഉറപ്പ് വരുത്തുമല്ലോ.അപ്പോള്‍ വാഹന സൌകര്യം ഇല്ലാത്തവര്‍ സമീറിനെ വിളിക്കുമല്ലോ!

ഷാര്‍ജയില്‍ നിന്നും വരുന്നവര്‍ ശ്രദ്ധിക്കുമല്ലോ !

ഭായി said...

അപ്പോള്‍ പറഞ്ചു പറഞ്ച് പണിക്കര്‍ ഇത്രയേ ഉള്ളൂ അല്ലേ...
തലേക്കെട്ടും എടുപ്പും പിടിപ്പും ഒക്കെ പോട്ടത്തില്‍ കണ്ടപ്പം ഞാന്‍ നിനച്ച് പുപ്പുലിയായിരിക്കുമെന്ന്...ഇതിപ്പം പുല്‍ പുലി ആയിപ്പോയല്ലും..ഒരു അനൂ‍നി എന്തെങ്കിലും പറഞ്ചാല്‍ ക്ലാസില്‍ പോവില്ലൂം..:-)

വാഴക്കോടന്‍ ‍// vazhakodan said...

ഡാ പകലേ...കുന്നം കുളം ഇല്ലാത്ത മേപ്പൊന്ന് നീയിട് കാണട്ടെ! :)

SUNIL V S സുനിൽ വി എസ്‌ said...

അതൊരു നമ്പരല്ലേ ഭായി...ഏത്‌; ഹല്ല പിന്നെ...!
ഞാൻ പൂവാണ്ടിരിക്കോ.. ഈ മീറ്റ്‌ പോസ്റ്റും വിവാദത്താൽ ഒന്നുകൊഴുക്കട്ടെയെന്നു കരുതി..

പകല്‍കിനാവന്‍ | daYdreaMer said...

എല്ലാവര്ക്കും മാപ്പ് തന്നിരിക്കുന്നു... :)
മുകളിലുണ്ട്.

kichu / കിച്ചു said...

ആരാടാ അവിടെ മാപ്പിരക്കുന്നത് :) :)

ഈ പകലന്‍ ഇരുട്ടത്ത് മോഷണം നടത്തിയോ മാപ്പു ചോദിക്കാന്‍ :)

കുറുമാന്‍ said...

കുറുമാന്‍ - സിങ്കിള്‍ ഹാജര്‍....ഹാജര്‍.....ഹാജര്‍........

ഭായി said...

അല്ല പണിക്കരേ അപ്പം പണിതതാണല്ലീം.!
പണിക്കരേ കലിപ്പ് പേശുകള് പേശരുതും!
ഏതെങ്കിലും പയലുകള് പറേണതും കേട്ട് ജന്നല്കളും വ്വാതിലുകളും അടച്ചിരുന്നപ്പം അണ്ണൻ മന്ന് ഊർജ്ജങളു തന്നപ്പം മൊടകള് കാട്ടണാ.
അതെന്തെരെങ്കിലും ആവട്ടും,ബോഞ്ചുകളും പാലും വെള്ളങളും മാത്രം വീശണ പണിക്കര പറ്റി ലേവനാ ലിമ്മാതിരി ഡയലോഗിയത്???
ഡേയ് ഡേയ് ലേവനായാലും അറുപ്പോത്തിക്ക് അറ്ത്ത്കളയും!! `
പണിക്കരേ ധൈര്യപ്പെടാതിരീന്ന്
അലംബുകള് കണ്ട് പ്യാടിക്കല്ലേന്നും
ഭായിയല്ലേ അടുത്തില്ലാത്തത്..:-)

thirumangalam said...

Interested to come.but unable to confirm the attendence now due to some personnel issues.Sanand and Yazir.

സൈനുദ്ധീന്‍ ഖുറൈഷി said...

echusmeeeeeeeeee
eppOzhaaN~ samayam..?
18 veLLi. sari. but Time...?

അഞ്ചല്‍ക്കാരന്‍ said...

ATHIRAVILE ORU PATHINONNU MANIKKU THUDANGUM SAINUDHEENE.

pandavas... said...

വീണ്ടും മീറ്റണം,എല്ലാവരേം കാണണം.
അടിച്ച് പൊളിക്കണം.

എന്തൊക്കെയായിരുന്നു

ഒടുവില്‍ പവനായി ശവമായി.....



ജീവിതം അതിന്റെ ആപത്കരമായ അവസ്തയില്‍ വഴിമുട്ടി നില്‍ക്കുന്നതിനാ‍ല്‍ എനിക്കെത്താന്‍ കഴിയില്ല.


എല്ലാവരും അര്‍മ്മാദിക്കൂ ... ഓര്‍ക്കണേ എന്നെ.


ആശംസകള്‍.

G Joyish Kumar said...

“ജീവിതം അതിന്റെ ആപത്കരമായ അവസ്തയില്‍ വഴിമുട്ടി നില്‍ക്കുന്നതിനാ‍ല്‍“

പേടിപ്പിച്ചുകളഞ്ഞല്ലോ പണ്ഡവാസേ, ബീ കൂള്‍ മാന്‍. അടുത്ത മീറ്റിന് കാണാമെന്ന പ്രതീക്ഷയോടെ.......

സുല്‍ |Sul said...

ദുബായ് മീറ്റ് സമയ വിവര പട്ടിക:

മീറ്റിനു നേരത്തിനും കാലത്തിനും എത്തണമെന്നാഗ്രഹിക്കുന്നവര്‍ കാലത്ത് 9.30 നു തന്നെ സഫാ പാര്‍ക്കില്‍ എത്തിചേരേണ്ടതാണ്. സംഭവദിവസം സഫാപാര്‍ക്കില്‍ മറ്റു രണ്ടു മീറ്റുകള്‍ ഉണ്ടെന്നാണ് അറിയുന്നത്. പാര്‍ക്കിങ്ങ് സൌകര്യം തരപ്പെടുത്തുന്നതിനായി നേരത്തെ എത്തിച്ചേരാന്‍ താല്പര്യപ്പെടുന്നു.
കാലത്ത് 10.00 മീറ്റ് തുടങ്ങും
പിന്നെ പരിചയപ്പെടും/പരിചയപ്പെടുത്തും
കാല‍ത്ത് 11:00 മണിക്ക് ഇത്തിരിവെട്ടം (റഷീദ് ചാലില്‍) എഴുതിയ “സാര്‍ത്ഥവാഹക സംഘം” എന്ന കൃതിയുടെ പ്രകാശനം.
12:15 ന് ഹാവ് എ ബ്രേക്
1:00 അറ്റാക് ദ ഫുഡ്
1:30 വാഴക്കോടന്‍ ഗെയിംസ്
4:30 മീറ്റ് ഒടുക്കം
4:30 മുതല്‍ 6:30 വരെ യാത്രപറയലും പിരിഞ്ഞു പോകലും

Anonymous said...

ഭായിക്ക് ഈ സുനിൽ പണിക്കർ എന്ന ബ്ലോഗിലെ നാരദനെ ശരിക്കും അറിയില്ല എന്ന് തോന്നുന്നു. വട്ടുകേസാ ഭായി.

സുമേഷ് | Sumesh Menon said...

കഷ്ടം, ഇത്ര അടുത്തൊരു മീറ്റ്‌ ഉണ്ടായിട്ടു കൂടാന്‍ കഴിയാതെ വന്നല്ലോ? :(
സാരമില്ല, അടുത്തതിനു ആരെ കൊന്നിട്ടായാലും ഞാന്‍ എത്തിയിരിക്കും.. :)

Anonymous said...

നാരദനെന്നൊക്കെ പറഞ്ഞാല്‍ നാരദന്‍ കേസ് കൊടുക്കൂല്ലേ?
ഇതൊരു എട്ടുകാലി മമ്മൂഞ്ഞിന്റെ ബ്ലോഗ് പതിപ്പ്.
ഒസാമ സദ്ദാം ലാദനാണെന്ന ഭാവവും.
പാഷാണത്തിലെ കൃമി!

kichu / കിച്ചു said...

ദേ എല്ലാരും ഒന്നു നിന്നേ..

ഒരു പ്രത്യേക അനൌണ്‍സ് മെന്റ്

ആരും പിരിഞ്ഞു പോവണ്ട 4 മണിയ്ക്ക് പരിപ്പുവടയും ചായയും ഉണ്ടായിരിക്കുന്നതാണ്.

ബീഡി ഇല്ല :)

Anonymous said...

സുനിൽ പണിക്കർ said...

1) അതൊരു നമ്പരല്ലേ ഭായി...ഏത്‌; ഹല്ല പിന്നെ...! ഞാൻ പൂവാണ്ടിരിക്കോ..

നാണല്യാത്തോൻ.

2) “ഈ മീറ്റ്‌ പോസ്റ്റും വിവാദത്താൽ ഒന്നുകൊഴുക്കട്ടെയെന്നു കരുതി..“

പോടാ.... നീയൊന്നും അതിന് വളർന്നില്ല.. പോ പോ.. തരത്തീൽ പോയി കളി.

പാര്‍ത്ഥന്‍ said...

1.00 മണിക്ക് ഭക്ഷണം.
1.30 ഗെയിംസ്.

അപ്പോ ഭക്ഷണം കഴിക്കുന്നതും ഗെയിമിൽ പെടുമോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കഴിഞ്ഞ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയതിന്റെ സന്തോഷം വളരെ ഉണ്ട്.
മീറ്റിന് എല്ലാ ആശംസകളും.

:)

ഭായി said...

kichu / കിച്ചു
-------
------
ബീഡി ഇല്ല :)


അപ്പം സീറേറ്റ് കാണുമായിരിക്കും ഒറപ്പ്
:-)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഞാന്‍ ഇപ്പോഴും ഇക്കരെ(നാട്ടില്‍)യാണ്‌. ഇത്തവണത്തെ മീറ്റില്‍ ഇല്ല. എല്ലാവരും നല്ല നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്നതായി കരുതുന്നു. എല്ലാവിധ ആശംസകളും നേരുന്നു.

കുഞ്ഞൻ said...

മീറ്റിന് ആശംസകൾ..

അപ്ഡേറ്റിനായി കാത്തുനിൽക്കുന്നു..എല്ലാ ഹാജരായവർക്കും ഒരു സലാം..!

ശൈത്യമീറ്റ് തകർക്കട്ടെ (ശൈത്താൻ മീറ്റെന്നല്ലാട്ടൊ)

keralafarmer said...

ലൈവ് അപ്ഡേറ്റില്ലാത്തതിനാല്‍ ആശംസകള്‍ സംഗമത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് വായിക്കാം.

Anonymous said...

മീറ്റ് ഗംഭീരം .....
ബൂലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകപകാശനവും
നല്ല കാലാവസ്ഥയും
കുറേ കാമറകളും ,
ഹ്യ ദ്യമായ സൌഹ്യദങ്ങളും
മലയാളം എഴുതാനുള്ള കഴിവിനെ വെല്ലുവിളിച്ച ഒരു ഓട്ടോഗ്രാഫ് ബുക്കും
യു എ ഈ ബ്ലൊഗിങ്ങിന്റെ കാരണവരുടെ ഗന്ധര്‍വ സാനിദ്ധ്യവും
കുറുമാന്റെ ചെണ്ടയും
മുല്ലപ്പെരിയാറിനു വേണ്ടി കരയുന്ന ബ്ലോഗറുടെ പരിസ്ഥിതി മലീനികരണ പ്രതിബദ്ദതയും
ബന്ധു വീട്ടിലെ സത്ക്കാരത്തില്‍ പങ്കെടുത്തതിന്റെ സന്തോഷവും സമ്മാനിച്ച
യു ഏ യുടെ സ്വന്തം മീറ്റ്....സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ .
p@t

Anonymous said...

200!
p@t

kichu / കിച്ചു said...

മീറ്റ് ഭംഗിയായി കഴിഞ്ഞു. എല്ലാരും ആസ്വദിച്ചു എന്നു തന്നെ കരുതുന്നു. ഇനി 2010-ല്‍...

എല്ലാവര്‍ക്കും നവവത്സരാശംസകള്‍

ഭായി said...

വന്നൂ...കണ്ടൂ....കീഴടങീ....

ഭായി said...

99% സുഹൃത്തുക്കളേയും പരിചയപെടാൻ കഴിഞുവെന്ന് വിശ്വസിക്കുന്നു.
ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് മനപൂർവ്വമല്ല!
വളരെ നേരത്തേ തീരുമാനിച്ച ഒരു കുടുബ മഹോത്സവത്തിൽ പങ്കെടുക്കുവാൻ പോകുന്ന വഴിക്ക് എല്ലാവരേയും കണ്ട് പരിചയപ്പെട്ട് പോകാമെന്ന് കരുതി അവിടെ ഇറങിയതാണ്!
അപ്പോൾ മനസ്സിലായി അതല്ല മഹോത്സവം ഇതാണ് എന്ന്.
തിരക്കിനിടയിൽ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ,ക്ഷമിക്കുക പൊറുക്കുക...

എന്ന് സ്വന്തം സഹോദരൻ (ഭായി)

«Oldest ‹Older   1 – 200 of 201   Newer› Newest»