Thursday, November 12, 2009

യൂയേയിയിലും മാണിക്യം!

ബന്ധുജനങ്ങളേ,

“ജോച്ചി“ അബുദാബിയില്‍ ലാന്‍ഡ് ചെയ്ത് ഷാര്‍ജയിലെ കൂട്ടിലണഞ്ഞു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ പൊടിഞ്ഞ സന്തോഷാശ്രു ചൂണ്ടുവിരല്‍ കൊണ്ട് തുടച്ച് കളയാന്‍ വിഫല ശ്രമം നടത്തിക്കൊണ്ടാണിതെഴുതുന്നത്.


അപ്പോ എന്താ ഒന്നൂടി കൂട്വല്ലേ?

സൌകര്യമായി എത്താനും മീറ്റാനും പറ്റിയ സ്ഥലം ഷാര്‍ജ എക്സ്പോ സെന്ററാണെന്നും അവിടെ ഇപ്പോള്‍ ബുക്ക് ഫെയര്‍ നടക്കുന്നതിനാല്‍ ‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം‘ എന്ന പഴഞ്ചൊല്ല് സ്വാര്‍ഥകമാക്കാമെന്നും ചെല വെവര ദോഷികള്‍ അഡ്വൈസ് ചെയ്യുന്നു.

മീറ്റാന്‍ മാത്രല്ല ഈറ്റാനും സൌകര്യമുണ്ടവിടെ എന്ന് വിശാലന്‍.


അപ്പോ ഇന്ന് വൈകീട്ട് 7 മണിക്ക്.....
ന്താ?

20 comments:

Kaithamullu said...

മരതക മാണിക്യം ഷാര്‍ജ ബുക്ക് ഫെയറില്‍!

Appu Adyakshari said...

വരാം :-)

Visala Manaskan said...

അപ്പോ അലക്കല്ലേ???

kichu / കിച്ചു said...

പിന്നല്ലാതെ :)

മീറ്റാം ഈറ്റാം നെയ്യപ്പം തിന്നാം, മാണിക്യത്തെ പരിചയപ്പെടുകയും ആവാം:)

പകല്‍കിനാവന്‍ | daYdreaMer said...

പിന്നേം മീറ്റ്‌... കലക്കി കടൂ വറുത്തു.. :):)

ഞാന്‍ ആചാര്യന്‍ said...

ഇന്നാ കൊതി പിടിച്ചോ നെയ്യപ്പം തീറ്റിക്കാര്

ഭായി said...

ഇനിയെന്നാണ് നെയ്യപ്പം കൊടുക്കുന്നത്?
അന്ന് തീര്‍ച്ചയായും എത്തും! എല്ലാപേരെയും കണ്‍കുളിര്‍ക്കെ ഒന്ന് കാണണം.

ഹരീഷ് തൊടുപുഴ said...

എന്തിനാ എന്നും എന്നും മീറ്റും ഈറ്റും നടത്തണേ..

വേറേ തൊഴിലൊന്നുമില്ലേ നിങ്ങൾക്കവിടേ..

:)

pandavas... said...

വീണ്ടും മീറ്റോ...!!!!!!
ഒരെണ്ണത്തിന്റെ ക്ഷീണം മാറിയിട്ടില്ല, അപ്പോഴേക്കും ദേ അടുത്തത്.
ഹെനിക്കു വയ്യന്റെ മുത്തീ..

എന്നെ കണ്ടാല്‍ കൂമ്പിടിച്ചു വാട്ടും എന്നു പറഞ ‘ഉഗാണ്ടയെ പേടിച്ചിട്ടോന്നുമല്ല...ഞാന്‍ കൊടുത്തില്ലേ ഒട്ടകം വൈകീട്ട് പുല്ല് തിന്നില്ല എന്ന് അറബിയങ്കിള്‍ പറഞതുകൊണ്ട് മാത്രം ഞാന്‍ വരുന്നില്ല.


അടുത്ത തവണ നേരത്തേയെത്താം.. എന്റെ നെയ്യപ്പം കിച്ചു ചേച്ചിക്കു കൊടുത്തോ..(പാവം വല്ലാണ്ട് മെലിഞിരിക്കല്ലേ..)

വാഴക്കോടന്‍ ‍// vazhakodan said...

പിന്നേം മീറ്റ്‌ :)
മീറ്റോ മീറ്റ്‌ മീറ്റ്‌ മീറ്റ്‌ :)

തീര്‍ച്ചയായും എത്തും!

Anonymous said...

യു.എ.ഇ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.
പണ്ടൊരു ബ്ലോഗ് മീറ്റ് എറണാകുളത്ത് നടന്നപ്പോള്‍ ഒരു മലയാളം ഡിക്ഷണറിയുടെ കാര്യം സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നു. നല്ലൊരു ആശയമായിരുന്നു അത്. പക്ഷെ സമയമാണ് പ്രശ്നം.
എന്തായാലും മീറ്റിന് കേരളത്തിലെ അധ്യാപകരുടെ പേരില്‍ ആശംസകള്‍ നേരുന്നു.

ഹരി

kichu / കിച്ചു said...

ഏടാ പാണ്ഡവാ‍ാ‍ാ‍ാ ഈര്‍ക്കിലീ‍ീ‍ീ‍ീ‍ീ‍ീ‍ീ

Rasheed Chalil said...

നവംബര്‍ 26 ന് മുമ്പോ ഡിസംബറ് 5ന് ശേഷമോ ആണെങ്കില്‍... ഹാജര്‍.

Kaithamullu said...

ഈ ഇത്തിരിക്കെന്ത് പറ്റി?

കരീം മാഷ്‌ said...

സങ്കടം :(

പാര്‍ത്ഥന്‍ said...

വൈകിയാണെങ്കിലും അവിടെയുണ്ടാകും.

വശംവദൻ said...

അർമാദിപ്പിൻ...അർമാദിപ്പിൻ...

വരാൻ കഴിയാത്തതിലെ കുണ്ഠിതം രേഖപ്പെടുത്തുന്നു.

ഒപ്പം എല്ലവർക്കും ആശംസകളും നേരുന്നു.

Ranjith chemmad / ചെമ്മാടൻ said...

മാണിക്യാമ്മേ,
തിരക്കിലായതിനാല്‍ വരാന്‍ കഴിയില്ല...
മറ്റൊരു ദിവസം കാണാമെന്ന
വിശ്വാസത്തോടെ....

yousufpa said...

എത്താന്‍ പറ്റുമോന്നറിയില്ല. അബുദബിയില്‍ ആണ്‌ ഉള്ളത്. പറ്റിയില്ലെങ്കില്‍ ഒരു വന്‍ നഷ്ടം ആണ്‌. യു എ ഇ യില്‍ എന്‍റെ അവസാന മീറ്റാണ്‌ ഇതെന്ന് തോന്നുന്നു.

ഏറനാടന്‍ said...

ഞാനും കൂടായിരുന്നു. നാട്ടിലായീ പോയി. മാണിക്യേച്ചിയെ നാട്ടിലെ നമ്പ്രില് വിളിച്ചപ്പോഴാ സംഭവം അറിഞ്ഞത്!