ഇത് വളരെ പ്രാധാന്യമര്ഹിക്കുന്ന ഒരു സംഭവമായതിനാലാണ് പ്രത്യേകം ഒരു പോസ്റ്റായിട്ട് തന്നെ ഇതിട്ടത്.
ജി.സി.സിയിലുള്ള മലയാളികളില് 1998 മുതല് മലയാളം റേഡിയോ പ്രക്ഷേപണ രംഗത്ത് പ്രവര്ത്തിക്കുന്ന ചന്തു ജഗന്നാഥനെ അറിയാത്തവര് വളരെ ചുരുക്കമായിരിക്കും. ചന്തു റേഡിയോ ഏഷ്യയോടും ഗള്ഫിനോടും വിടവാങ്ങുകയാണ് ഉടന് തന്നെ. വളരെ വേദനാജനകമായ വാര്ത്തയാണെങ്കിലും ചന്തു ബൂലോഗത്ത് തന്നെയുണ്ടാകും.
ഗള്ഫില് ഒതുങ്ങിപോകാനുള്ള ഒരു കലാകാരനല്ല ചന്തു. കലാരംഗത്ത് ഇനിയും ഉയരങ്ങള് കീഴടക്കാനുള്ള ചന്തു കേരളത്തിലെ വളരെ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തിലാണ് ചേരുന്നത്.
നമ്മളിലൊരുവനായ ചന്തുവിന്റെ വിടവാങ്ങല് നമ്മുക്ക് ആഘോഷിക്കണം. ഈ ബൂലോഗസംഗമം അതിനുള്ള വേദിയാകട്ടെ. ഇതൊരു മീഡിയ ഇവന്റ് കൂടിയാക്കണം. ചന്തുവിന് ബൂലോഗര് കൊടുക്കുന്ന ഫെയര്വെല് പാര്ട്ടി ആകട്ടെ നമ്മുടെ ബൂലോഗ സംഗമം.
ചന്തു കുടുംബസമേതം സംഗമത്തിനെത്തും. വേദി ചന്തു ഏറ്റെടുക്കും എന്ന് സസന്തോഷം അറിയിച്ചിട്ടുണ്ട്. ചന്തു അവതരിപ്പിച്ചിട്ടുള്ള പരിപാടികളില് ഞാന് പോയിട്ടുണ്ട്. സൂപ്പറായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....
എങ്ങനെ വേണം/എന്ത് വേണമെന്ന് തീരുമാനിക്കണം.
Monday, October 30, 2006
Friday, October 27, 2006
യു ഏ യീ രണ്ടാം മീറ്റ്- കാര്യപരിപാടികള്?
രണ്ടു ദിവസം മുന്നേ കലേഷ് വിളിച്ചിരുന്നു. കാര്യപരിപാടികള് കാര്യമായിത്തന്നെ ഉണ്ടാകണം എന്ന് പുള്ളി കാര്യമായിത്തന്നെ പറഞ്ഞു.
എന്തൊക്കെയാണെന്ന് എല്ലാവരും ഒന്നു തയ്യാറാക്കിക്കേ.
ഇതാ ഒരു പരിപാടിയുടെ സര്പ്രൈസ് ഞാന് ഇപ്പോഴേ പൊട്ടിക്കുന്നു :-
Category- ഡിണ്ഡിമമങ്ക്യമിടയ്ക്കയുടുക്കുകള്...
(ഹലോ മൈക്ക് ടെയിസ്റ്റിംഗ് ഹലോ.) "അന്നേ ദിവസം ഭേരിഭൂഷണം കരാമ കുറുമാന് അവര്കളുടെ ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്."
(കൈമണിയടി ദിനവും ആപ്പീസില് ചെയ്തു കൈ തെളിഞ്ഞ ആരെങ്കിലും ഉണ്ടെങ്കില് മൂപ്പര്ക്കൊരു കൂട്ടായി ഇലത്താളം കൊട്ടാന് വരുമോ?)

Subscribe to:
Posts (Atom)