രണ്ടു ദിവസം മുന്നേ കലേഷ് വിളിച്ചിരുന്നു. കാര്യപരിപാടികള്‍ കാര്യമായിത്തന്നെ ഉണ്ടാകണം എന്ന് പുള്ളി കാര്യമായിത്തന്നെ പറഞ്ഞു.
എന്തൊക്കെയാണെന്ന് എല്ലാവരും ഒന്നു തയ്യാറാക്കിക്കേ.
ഇതാ ഒരു പരിപാടിയുടെ സര്‍പ്രൈസ് ഞാന്‍ ഇപ്പോഴേ പൊട്ടിക്കുന്നു :-
Category- ഡിണ്ഡിമമങ്ക്യമിടയ്ക്കയുടുക്കുകള്‍...
(ഹലോ മൈക്ക് ടെയിസ്റ്റിംഗ് ഹലോ.) "അന്നേ ദിവസം ഭേരിഭൂഷണം കരാമ കുറുമാന്‍ അവര്‍കളുടെ ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്."
(കൈമണിയടി ദിനവും ആപ്പീസില്‍ ചെയ്തു കൈ തെളിഞ്ഞ ആരെങ്കിലും ഉണ്ടെങ്കില്‍ മൂപ്പര്‍ക്കൊരു കൂട്ടായി ഇലത്താളം കൊട്ടാന്‍ വരുമോ?)
22 comments:
ഞാന്‍ മതിയോ??
:)
ധാരാളം മതി പച്ചാളമേ. പിന്നെ കുറുമാന്‍ ആള് ചൂടനാ കേട്ടോ. താളം പിഴച്ചാല്‍ ചെണ്ടക്കോലിനു വീക്കും!
ഇലത്താളത്തിന്റെ ആ രണ്ടു പ്ലേറ്റുകള്‍ക്കിടയില്‍ പച്ചാളത്തിന്റെ തല വച്ചാല്‍, ഞാന്‍ റെഡീ !
കൊട്ട് കൊള്ളാന്‍ പച്ചാളം പണം വാങ്ങാന്‍ ഇടിവാള്‍... ഹ ഹ ഹ അത് കലക്കി. ദേവേട്ടാ വടയുടെ കാര്യം മറക്കണ്ട.
അല്ല ചെണ്ടമേളം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ബ്ലോഗര്‍മാരാറ്റും, ശരിയായ താളത്തിലുള്ള, ചെമ്പടയോ, അടന്തയോ, ഒന്നും പ്രതീക്ഷിക്കരുത്. വെറും ശവതാളത്തില്‍ കാശുകൊടുത്തു വാങ്ങിയ ചെണ്ടമേല്‍ ഞാന്‍ വടിവെച്ചു ചുമ്മാ വീശും അത്ര തന്നെ.
വേണ്ടെങ്കില്‍ ഇപ്പഴേ പറയണം. പിന്നെ പരിതപിച്ചിട്ടു കാര്യമില്ല
കലക്കി!
കുറുജീ ഇനി ഇതും പറഞ്ഞ് മുങ്ങരുത്. കുറുജിയുടെ ചേണ്ട, ഇടിവളിന്റെ ഇലത്താളം, വിശാലന്റെ നാടന്‍പാട്ട്, ദേവേട്ടന്റെ പ്രസംഗം ഇതെല്ലാം ആണ് പ്രധാന പരിപാടികളായി പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് ഇല്ലന്ന് പറയരുത്.
എന്നാലുമെന്റെ ഇടിവാളേ...
ആ ചെക്കന്റെ തല ആ എലത്താളപ്ലേറ്റിന്റെ എടേ വെച്ച് ഞെക്കുമ്പോ കിട്ടണ സുഖം....
വ്വൌ...
അവിടെങ്ങാനുമാണേല്‍ ഞാനും വന്നേനേ..
എല്ലാരും തമാശേം പറഞ്ഞോണ്ടിരുന്നോ....
പച്ചാളത്തിനെ എലത്താളത്തിനു പകരം ഉപയോഗിക്കാനാണോ ? അതാണെങ്കില്‍ വരാന്‍ വിസ വേണ്ടല്ലൊ ?
കലേഷേട്ടാ,രണ്ടാം മീറ്റിന്റെ കാര്യപരിപാടികളുമായി ബന്ധപ്പെട്ട് ഒന്നുരണ്ട് ആശയങ്ങള്‍ മനസ്സിലുണ്ട്.അതെത്രമാത്രം നടക്കുമെന്നറിയില്ല.എന്നാലും ഞാന്‍ ഫോണില്‍ വിളിച്ചു പറയാം
കലേഷേട്ടന്‍ പറഞ്ഞപോലെ എന്താ എല്ലാരും മീറ്റിന്റെ കാര്യത്തില്‍ സയിലന്റായിരിക്കുന്നേ..?എല്ലാരുമൊന്നു ഉശാറായെ..എല്ലാര്‍ക്കും അവരവര്‍ക്കറിയാവുന്ന,അല്ലെങ്കില്‍ ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലുമൊക്കെ "തരികിടന്‍സ്"കാര്യപരിപാടികളെക്കുറിച്ചൊന്ന് വാചാലമായെ...ഉം,,,ഉം...ഉശാറാക്
മിന്നാമിനുങ്ങേ.. വിളിക്കൂ....
എല്ലാവരും ഉറക്കത്തിലാ!
രണ്ടു പ്രത്യേക അറിയിപ്പ്:
1- വിശ്വേട്ടന്‍ എന്ന വ്യക്തി ഈ സ്റ്റേജിന്റെ സൈഡിലെങ്ങാനുമുണ്ടെങ്കില്‍, യൂയേയി മീറ്റിനു വന്ന് ഞങ്ങളേയൊക്കെ ധന്യരാക്കുമോ എന്നു വ്യക്തമാക്കണം. ( പണ്ടു ചാറ്റിനിടയില്‍ അങ്ങനെയൊരു പ്രോമിസ് തന്നിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ)
2. എന്റെ പ്രണയാന്വേഷണ പരീക്ഷകള്‍ എന്ന പോസ്റ്റില്‍, "നടുപേജില്ലാത്ത നാന പോലെ, സോഡയൊഴിക്കാത്ത സ്മോളു പോലെ, വികലാംഗനില്ലാത്ത വിനയന്‍ ചിത്രമ്പോലെ" എന്ന പ്രയോഗത്തിന് ദേവേട്ടന്‍ 3 ബുഡ്‌വൈസര്‍" സമ്മാനമായിട്ട് ഓഫര്‍ ചെയ്തിട്ടുള്ളതെ ഈ അവസരത്തില്‍ എനിക്കു തരണമെന്ന് അപേക്ഷ. 10 നു ഞാന്‍ കാലി പേഴ്സുമായിട്ടായിരിക്കും മീറ്റിനു വരുന്നത്!! ശ്രദ്ധിക്കുമല്ലോ?
പതിനൊന്നു കമന്റെന്നു കണ്ടപ്പോ ഇരുപത്തൊന്നു പരിപാടി റെഡിയായി കാണുമെന്നൌ കരുതിയാ ഓടിക്കേറി നോക്കിയത്..
അപ്പോ ആകെയുള്ള പരിപാടി കുറുമാന്‍സിന്റെ "ഭേരിക്കൊട്ട് കിയിക്കത്തട്ട് പെരിയ കൊയലൂത്ത്" മാത്രം?
(കവിതക്കു ക്രെഡിറ്റ് : വയനാര്‍ വല്ലഭന്‍, സംഗീതം ബ്രഹ്മാനന്ദന്‍, പടം മലയത്തിപ്പെണ്ണ്)
കാലിപ്പേഴ്സ് ഉം ആയി എന്തിനാ വരുന്നത് ഇടിവാളേ? കുരുത്തക്കേടു കാണിക്കുന്ന ബ്ലോഗന്മാരുടെ ചെവിക്കു പിടിക്കാന്‍ ആണോ?.
3 budwiser മറന്നില്ല അല്ലേ. ശരി. ലത് വായിച്ച ആവേശത്തിലാണെങ്കിലും വാക്കു തന്നു പോയില്ലേ.. (മേലാല്‍ എക്സൈറ്റുമെന്റിന്റെ പുറത്ത് കമന്റ് എഴുതില്ല പാഠം പഠിച്ചു)
എനിക്കൊരു മെംബര്‍ഷിപ് താ. എന്റെ വൈദ്യുത തപാലില്‍ അയച്ചാല്‍ മതി sullvu@gmail.com.
അപ്പൊ ഞാന്‍ വരാം. :)
bevarages ന്റ കര്യം ആരും ഉന്നയിച്ചില്ല. 30 കിലോമീറ്റര്‍ ഓടിച്ച് വരുന്നവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും കോടുക്കണ്ടേ?
സുല്‍ | zeroPoint:
അതെന്തരണ്ണ . വൈദ്യുതി തപാല്‍.
ഒരുപാട് ഇട്ട് പണിയല്ലെ. ഇത്തി കൊറ.
ഞാന്‍ ഇതാ ഹാജര്‍ വയ്ക്കുന്നു.
കൈപ്പള്ളി ഇപ്പൊളും ആള് ഹോട്ട് ആണല്ലോ. ഒന്നു കൊറ.
എന്‍റെ ദൈവമേ.. എന്‍റെ അസൂയ ഒന്നു കുറയട്ടേന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഇതു വരെ. എവിടെ കൂടി വരികയാണ്. ഞങ്ങള്‍ കുറച്ചു പേര്‍ ബഹറിനില്‍ ആണല്ലൊ. അപ്പോല്‍ യു. എ. ഇ മീറ്റിന്‍ പങ്കെടുക്കാന്‍ പറ്റില്ലല്ലൊന്ന് ഓര്‍ത്ത് സങ്കടവും.
അവിടെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും യു. എ. ഇ മീറ്റിനും ആശംസകള്‍.
ഞാനില്ലെങ്കിലും എന്‍റെ മനസ്സ് അവിടെ നിങ്ങള്‍ക്കൊപ്പമാണ്. പ്ലീസ് ഞാനും വരുന്നു മനസ്സുകൊണ്ട്.
സ്നേഹത്തോടെ
രാജു
Post a Comment