Monday, October 30, 2006

ചന്തു വിടവാങ്ങുകയാണ്.

ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമായതിനാലാണ് പ്രത്യേകം ഒരു പോസ്റ്റായിട്ട് തന്നെ ഇതിട്ടത്.

ജി.സി.സിയിലുള്ള മലയാളികളില്‍ 1998 മുതല്‍ മലയാളം റേഡിയോ പ്രക്ഷേപണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചന്തു ജഗന്നാഥനെ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ചന്തു റേഡിയോ ഏഷ്യയോടും ഗള്‍ഫിനോടും വിടവാങ്ങുകയാണ് ഉടന്‍ തന്നെ. വളരെ വേദനാജനകമായ വാര്‍ത്തയാണെങ്കിലും ചന്തു ബൂലോഗത്ത് തന്നെയുണ്ടാകും.

ഗള്‍ഫില്‍ ഒതുങ്ങിപോകാനുള്ള ഒരു കലാകാരനല്ല ചന്തു. കലാരംഗത്ത് ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ചന്തു കേരളത്തിലെ വളരെ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തിലാണ് ചേരുന്നത്.

നമ്മളിലൊരുവനായ ചന്തുവിന്റെ വിടവാങ്ങല്‍ നമ്മുക്ക് ആഘോഷിക്കണം. ഈ ബൂലോഗസംഗമം അതിനുള്ള വേദിയാകട്ടെ. ഇതൊരു മീഡിയ ഇവന്റ് കൂടിയാക്കണം. ചന്തുവിന് ബൂലോഗര്‍ കൊടുക്കുന്ന ഫെയര്‍‌വെല്‍ പാര്‍ട്ടി ആകട്ടെ നമ്മുടെ ബൂലോഗ സംഗമം.

ചന്തു കുടുംബസമേതം സംഗമത്തിനെത്തും. വേദി ചന്തു ഏറ്റെടുക്കും എന്ന് സസന്തോഷം അറിയിച്ചിട്ടുണ്ട്. ചന്തു അവതരിപ്പിച്ചിട്ടുള്ള പരിപാടികളില്‍ ഞാന്‍ പോയിട്ടുണ്ട്. സൂപ്പറായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....

എങ്ങനെ വേണം/എന്ത് വേണമെന്ന് തീരുമാനിക്കണം.

33 comments:

ഇടിവാള്‍ said...

ഓഹോ ചന്തുവും രേഡിയോ ഏഷ്യ വിടുuകയാണോ... ഇന്നലെ രമേഷും വിടപറായുകയാണെന്നു അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്ന്nഉം വായിച്ചല്ലോ?

മികച്ച അവസരങ്ങള്‍ ലഭിച്ചതായിരിക്കും ഈ മടക്കയാഥ്രക്കു കാരണമെന്നു കരുതട്ടേ..

ചന്തുവിനും രമേഷിനും എല്ലാ ആശംസകളും...

ഓ.ടോ: അപ്പോ ഇനി മൂതല്‍ റേഡിയോ ഏഷ്യ കേള്‍ക്കണ്ടാ.. അവരുടെ ഭേദപ്പെട്ട രണ്ടു പേരും പോകയാണല്ലോ!

Rasheed Chalil said...

ചന്തുവിന് എല്ലാ അശംസകളും
ബൂലോഗത്തിലെ ഒരു പുലികൂടിയായ ചന്തുവിനെ നമുക്ക് ഏറ്റവും നല്ല രീതിയില്‍ യാത്ര അയക്കണം. അതിന് സംഘടനാ പാടവവും പരിചയമുള്ള പുലികള്‍ അഭിപ്രായം പറയട്ടേ...

നമുക്ക് എല്ലാം ഭംഗിയായി നടത്താം.

മുസ്തഫ|musthapha said...

ചന്തുവിന് എല്ലാവിധ ആശംസകളും...

മീറ്റ് അടിപൊളിയാക്കണം!

ഏറനാടന്‍ said...

പോകാലോ പോകാലോ
ബാരക്കുടയില്‍ പോകാലോ
ബാരക്കുടയില്‍ പോയാല്‌
മീറ്റില്‍ ചെന്ന് കൂടാലോ
മീറ്റില്‍ ചെന്ന് കൂടിയാല്‌
ചന്തൂജിയെ കാണാലോ
പിന്നെ വേറേയും ജീകളെ
കാണാലോ.. ഹയ്‌ ഹായ്‌
നട നട കാളേ നട നട...

സുല്‍ |Sul said...

അങ്ങനെ ചെണ്ടയും അജണ്ടയുമില്ലാതിരുന്ന മീറ്റിനൊരു കുറുചെണ്ടയും ചന്തുജീക്കൊരു യാത്രയയപ്പ് എന്ന അജണ്ടയുമായി. ഇനി അടുത്ത പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത് ആരാവൊ?

Unknown said...

യു.എ.ഇ-യില്‍ എത്തിയത് മുതല്‍ റേഡിയോ ഏഷ്യയില്‍ എന്നും കേള്‍ക്കുന്ന കുറച്ച് ശബ്‌ദന്ന്ഗളുണ്ടായിരുന്നു. നതാഷ, വിദ്യ, പ്രിയന്‍, ഷാന്‍, അജ്ഞന, ചന്തു, രമേശ് ഇന്ന്ഗനെ പോകുന്നു ആ നിര. ഇടക്കിടെ ഓരോരുത്തരുടെ വിട വാങല്‍ പ്രഖ്യാപനന്ന്ഗള്‍ റേഡിയോയിലൂടെയും അല്ലാതെയും അറിന്ന്ജു. ഇതു വരെ കണ്ടിട്ടില്ലെങ്കിലുമ്, ഒരു പാടു നാള്‍ ശ്രവിച്ച ആ ശബ്‌ദന്ന്ഗളോട് എന്തോ ഒരു അടുപ്പം തോന്നിയിരുന്നു. അത് കൊണ്ട് തന്നെ അവരില്‍ ഓരോരുത്തര്‍ പോകുമ്പോള്‍ വളരേ അടുത്ത ആരൊക്കെയോ വിട പറയുന്നത് പോലെ തോന്നാറുണ്ട്. നതാഷ, വിദ്യ, പ്രിയന്‍, അജ്ഞന, തുടന്ന്ഗിയവര്ക്ക് പിന്നാലെ, ഇപ്പോള്‍ ചന്തുവും രമേശും....
മനസ്സില്‍ ചെറിയ വിഷം ഇല്ലായ്‌കയില്ല. എങ്കിലുമ്, എല്ലാ വിധ ആശമ്സകളും നേരുന്നു...

കലേഷേ.. മീറ്റിന്റെ കാര്യം എന്തായി???? സോറ്റി മാഷെ... കലേഷ് ഒറ്റപ്പെടുന്നു എന്ന് തോന്നല്ലേ.. എല്ലാവരും ഇവിടെ തന്നെ ഉണ്ട്... എനിക്കൊന്നും ചെയ്യാന്‍ കഴിന്ന്ജില്ല എന്നറിയാമ്...

Kalesh Kumar said...

എന്റെ മോളുടെ കല്യാണത്തിരക്കിലാണ് ഞാന്‍....

aneel kumar said...

ഇതെന്തേര്‍പ്പാടാ കലേഷ്?
മ്വോളുടെ കല്യാണമെന്നൊക്കെപ്പറഞ്ഞാല്‍ നമ്മളെയൊന്നും വിളിക്കില്ലേ? അതോ മീറ്റിന്റന്ന് ഡിക്ലയര്‍ ചെയ്യാന്‍ വച്ചിരിക്കാണോ?

ടി മോളുടെ കാര്യം റീമയ്ക്ക് മുന്നേ അറിയാമായിരുന്നോ?

മീറ്റിന്റെ കാര്യത്തില്‍ ഒരലോസരവും വേണ്ട. മീറ്റ് ഡീസന്റായിത്തന്നെ ഇത്തവണയും നടക്കും.

Physel said...

മീറ്റിന് എല്ലാവിധ ആശംസകളും..കുറച്ചുദിവസം സ്ഥലത്തില്ലാതിരുന്നത് കൊണ്ട് വിവരങ്ങള്‍ അറിഞില്ല. മീറ്റിന്റെ പടങ്ങളും വിവരണവും പെട്ടെന്നു തന്നെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യണം. (ഒരു പടമെടുപ്പുകാരന്‍ എന്ന നിലയ്ക്ക് ഞാനും വരട്ടയോ മീറ്റില്‍ കൂടാന്‍?)ഇവിടെ ഖത്തറില്‍ ഞാന്‍ തപ്പിനോക്കിയിട്ട് ആകെ നാലു ബ്ലോഗന്‍മാരെ മാത്രമേ തപ്പിയെടുക്കാന്‍ പറ്റിയിള്ളൂ. ഞാന്‍, മുരളി വാളൂര്‍,പരദേശി, കിരണ്‍. പിന്നെ മാഗ്നിഫയര്‍ എന്നൊരു പുലിയും ഖത്തറില്‍ എവിടെയോ ഉണ്ട്. തപ്പിനോക്കിയിട്ട് ഒരു രക്ഷ്യും ഇല്ല. അതുകൊണ്ട് ഖത്തര്‍ മീറ്റ് നടത്തിയാല്‍ അവാര്‍ഡ് പടത്തിന്റെ സെക്കന്റ്ഷോയ്ക്ക് ആളുകയറിയപോലിരിക്കും. കടുംകയ് ചെയ്യുന്നില്ല.എന്തായാലും കുറുമാന്റെ ചെണ്ടയും, ദേവരാഗരുടെ വടയും, അതുല്യേച്ചിയുടെ തിരുവാതിരയും, വല്യമ്മായി & മക്കള്‍സിന്റെ ഒപ്പനയും ഒക്കെയായി അടിച്ചുപൊളിക്കുക. അസൂയ കലര്‍ന്ന ആശംസകള്‍

പട്ടേരി l Patteri said...

ഫൈസലിക്കാ,,ഖത്തറില്‍ ചില വന്‍ പുലികള്‍ ഒളിച്ചിരുപ്പുണ്ട്.....
അവരുടെയൊക്കെ
ബ്ലോഗാ
ഞാന്‍ ആദ്യം വായിച്ചത (മലയാളത്തില്‍
)..... ഞാനിവിടെ പേരു പറഞ്ഞാല്‍ അവരു എന്റെ ചെവി പിടിച്ചാലോ
ഓ ടോ..: മീറ്റില്‍ വരാന്‍ ഇഷ്ടമില്ലാത്തവര്‍ പേരു രജിസ്റ്റെര്‍ ചെയ്യുക... (എന്ന പിന്നെ നിങ്ങളെ വിളിക്കുകയും വെറുതെ പ്രതീക്ഷിക്കുകയും ഒന്നും വേണ്ടല്ലോ )ഹാജറെടുക്കുമ്പോള്‍ യ്യൊ എനിക്കു പറ്റില്ല എന്നു കേള്ക്കുന്നതു സത്യമായിട്ടും ഒരു ബോറന്‍ പരിപാടിയാണു...

അതുല്യ said...

മീറ്റിനുള്ള എന്തെങ്കില്‍ തയ്യാറെടുപ്പ്‌ ഞാന്‍ നിര്‍വഹിയ്കണമെങ്കില്‍, അതിനുള്ളതെന്തെങ്കിലും വാങ്ങി സ്വരുക്കുട്ടണമെങ്കില്‍, നാളെയുള്ള ഒരു വീക്കന്റ്‌ മാത്രമാണു കൈയ്യില്‍. അടുത്ത വീക്കെന്റില്‍ എന്തെങ്കിലും വീക്കണമെങ്കില്‍ നാളെ ഞാന്‍ തെണ്ടിതിരിഞ്ഞാലെ നടക്കു. റ്റ്രാപ്ഫിക്കും പാര്‍ക്കിങ്ങും ഒക്കെ അറിയാലോ.

ദയവായി ഫാമിലി എത്ര, കുട്ടികള്‍ എത്ര (വയസ്സ്‌ സഹിതം), നമ്മള്‍ പങ്കിടുന്ന സമയം എത്ര, ആക്റ്റിവിറ്റീസിനു മാറ്റി വയ്കാവുന്ന സമയം എത്ര, അല്ലാ, സെമിനാറുകള്‍ നടന്നോട്ടെ, കുട്ടികളുമായിട്ട്‌ ഞാന്‍ ഫുള്‍റ്റെം ഇരിയ്കാമോ, (ഔട്ടിംഗ്‌ ന്ന് പറഞ്ഞ്‌ വന്നിട്ട്‌ കുട്ടികള്‍ക്ക്‌ ഉപന്യാസം കേള്‍പ്പിയ്കണമോ, അവര്‍ മുഷിയില്ലേന്ന് ഒരു തോന്നല്‍ വരുന്നു). ഇനിയെങ്കില്ലും, ഈ "ഷേയ്ക്‌ വെല്ല് ബിഫോര്‍ യൂസ്‌" എന്ന ആറ്റിട്ടുഡ്‌ മാറ്റി,പല പോസ്റ്റിലും കമന്റിട്ട്‌ കറങ്ങി നടയ്കുന്ന ദുബായ്‌ ബ്ലോഗെഴ്സ്‌ ഇവിടെ എത്തി കണക്കുകള്‍ നിരത്തുക. അല്ലാ, ഇനി ഫോണ്‍ കോളുകള്‍ കൈമാറിയിട്ടുണ്ടെങ്കില്‍, അതിന്റെ ആക തുക എന്നെയും അറിയിയ്കുവാന്‍ ദയവുണ്ടാകണം. കുറുമാന്റെ ഫാമിലി വരുന്നില്ലാന്ന് എന്നത്‌ ആശങ്കയ്ക്‌ വക നല്‍കുന്നു. ഇവിടെ ഫാമിലിയുള്ളവര്‍ അല്‍പം ബുദ്ധിമുട്ട്‌ സഹിച്ചാലും കൊണ്ട്‌ വരണമെന്ന് തന്നെ ഞാന്‍ പറയുന്നു. കുറുമാത്തി പറയുന്ന അത്രയും പാടുണ്ടാവില്ല. ഞങ്ങളോക്കെയില്ലേ? പൊടി കുഞ്ഞാണോ? സാക്ഷിയ്കും സെമിയ്കുമൊക്കെ തലേദിവസം തന്നെ എത്താന്‍ പറ്റുമെങ്കില്‍ അതുല്യാ എക്സ്റ്റെന്‍ഷന്‍ അറ്റ്‌ ഷാര്‍ജയിലേയ്ക്‌ ഹാര്‍ദവമായ സ്വാഗതം (തൈര്‍ചാദം പ്ല്സ്‌...). ഒറ്റ ദിവസം തന്നെ 7/8/9 മണിക്കൂര്‍ യാത്രം ഒഴിവാക്കാമല്ലോ. പിക്കപ്പ്‌ വേണമെങ്കിലും അറിയിയ്കുക. കോമണ്‍ മൂലയായ (തെറ്റി വായിയ്കാതിരിയ്കുകമല്ലോ), അല്‍മുല്ല പ്ലാസ മുക്കിലെത്തിയാല്‍ ഞാനോ/ശര്‍മാജിയോ വന്നെടുക്കാം. മുന്‍കൂട്ടി പറയുമല്ലോ.ഇനി ആ പോസ്റ്റില്‍ പറഞ്ഞില്ലേ, ഈ പോസ്റ്റില്‍ ഇട്ടില്ലേ, ആന മയില്‍ ഒട്ടകം പോത്ത്‌ എന്നു പറയാതെ, ഇതില്‍ തന്നെയിടുക. ഇനി കലേഷ്‌ വേറേ ഒരു പോസ്റ്റിട്ടാല്‍ (ഇത്‌ ഒരു രോഗമാണോ ഡോക്ടര്‍?) ചെക്കനെ ഞാന്‍ മീറ്റിന്റെ അന്ന് ബാര്‍ബക്ക്യൂവിലിടും.

പിന്നെ ഹൈലെറ്റ്‌ എന്ന് എനിക്ക്‌ തോന്നുന്നത്‌, കുവൈറ്റീന്ന് വരുന്ന വിശിഷ്ടാതിഥി വിശ്വം ആണു. വിശ്വത്തിനോട്‌ അടുപ്പമുള്ളവരും, ബന്ധുക്കളുമൊക്കെ ഇവിടെയുണ്ടെന്ന് തോന്നുന്നു. എന്നാലും, ഒരു ഓണ്‍ ബിഹാല്‍ഫ്‌ ഓഫ്‌ മീറ്റ്‌ ഭാരവാഹികള്‍ എന്ന നിലയ്ക്‌ അദ്ദേഹത്തിന്റെ എയര്‍പ്പോട്ട്‌ പിക്ക്‌ ആന്‍ഡ്‌ ഡ്രൊപ്പും താമസവുമൊക്കെ സുഖമമാക്കുവാന്‍ എന്തെങ്കിലും ചെയ്യുന്നതിനേക്കുറിച്ച്‌ നേരത്തെ തന്നെ ഒരു തീരുമാനമുണ്ടായാല്‍ നന്നാവും. വിശ്വത്തിനു ഒരു മെയില്‍ ഞാനും വിട്ടിരുന്നു. അതൊക്കെ എന്റെ കാര്യം ഞാനായിക്കോളാം എന്നതിനാലാവും, മറുപടി കണ്ടില്ല. എയര്‍പ്പോട്ടില്‍ ശര്‍മാജിയ്ക്‌ റീസ്സിവ്‌ ചെയ്യാനാവുമെന്നുള്ളത്‌ കൊണ്ട്‌, എന്തെങ്കിലും വേണമെങ്കിലോ, ഡ്രൈവര്‍ ഡ്യൂട്ടിയോ ഒക്കെ ആവശ്യമുണ്ടെങ്കില്‍ അറിയ്കുമല്ലോ.

ഏറനാടന്‍ said...

അവസാനം ചോദിച്ചത്‌ എനിക്ക്‌ ആവശ്യമായിവരും. ദുഫായ്‌ സിനിമാ മുക്ക്‌ വഴിയാരെങ്കിലും പെട്ടി ഓട്ടോയിലോ കാളവണ്ടിയിലോ അല്ലേല്‍ ബെന്‍സിലോ പോവുന്നുണ്ടെങ്കില്‍ എന്നേയുമൊന്ന് പിക്കിയെടുത്താല്‍ എനിക്ക്‌ ബുദ്ധിമുട്ടൊന്നും ആല്ല. (ഞാന്‍ അവിടെ കടല കൊറിച്ച്‌ വായ്‌നോക്കി നില്‍പുണ്ടാവും)

വല്യമ്മായി said...

ഹാജര്‍ വെച്ച് കീ ബോര്ഡ് തേഞ്ഞു.തറവാടി,വല്യമ്മായി,പച്ചാന(12),ആജു(8) വരും

പഴയ കമന്റും ഇവിടെ പേസ്റ്റുന്നു.ഞങ്ങള്‍ ഇത്തിരിയേയും അഗ്ഗ്രജന്‍+ഭാര്യ+പാച്ചു(2.5)യേയും കൊണ്ടു വരുന്നതായിരിക്കും


മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകളെല്ലാം കണ്ട് എവിടെ കമന്‍റിടണം എന്ന് ശങ്കിച്ചിരിക്കുകയായിരുന്നു.സെമിനാറുകള്‍ കൊള്ളാം,അധിക നേരം ഉണ്ടാവില്ലെങ്കില്‍,ഇപ്പൊ തന്നെ കുറുമി വരില്ലത്രെ ഇനിയെത്ര പേര്‍ ഇങ്ങനെ മുങ്ങുമോ ആവോ.പ്രിയ കുറുമാന്‍,കുട്ടികളുടെ കാര്യത്തില് വിഷമിച്ച് അവരെ കൂട്ടാതിരിക്കരുതേ,ഞങ്ങളൊക്കെ ഇല്ലേ അവിടെ.
(അതോ,കുടുംബത്തെ കൂട്ടി വന്നാല്‍ ചേണ്ട കൊട്ടാന്‍ പറ്റില്ല എന്ന് കരുതിയാണോ).

കളികളുടെ കാര്യം അപ്പു,പച്ചാന,കണ്ണനുണ്ണികള്‍ എന്നിവരാണ് വലിയ കുട്ടികള്‍(വേറെ ആരെങ്കിലുമുണ്ടോ) പിന്നെയുള്ളതെല്ലാം ചെറിയ കുട്ടികള്‍(കൃത്യമായ നമ്പര്‍ അറിയില്ല,ആജു(8),പാച്ചു(2.5),സുല്ലിന്‍റെ കുട്ടികള്‍(4,2),മുസാഫിരിന്‍റെ കുട്ടികള്‍,സമീഹയുടെ കുട്ടികള്‍,കുഞ്ഞ് ഇടിവാളുകള്‍.കളികള്‍ പ്ലാന്‍ ചെയ്യാന്‍ അതുല്യേച്ചിയ്ക് ഈ വിവരങ്ങള്‍ സഹായകമാകും എന്നു കരുതുന്നു.

വലിയവര്‍ക്കുള്ള കളികളും ആകാം.കപ്പിള്‍ ഗെയിംസിന് കപ്പിള്‍ ആകണമെന്ന നിര്‍ബന്ധമൊന്നുമില്ലല്ലോ.(സാധാരണ ഞങ്ങള്‍ എവിടെ പോയാലും ഞാന്‍ പച്ചാനയെ കൂട്ടിയാണ് കപ്പിള്‍ ഗെയിംസില്‍ പങ്കെടുക്കാറ്) ഏതു തരം കളികളായാലും കൂടുതല്‍ പേര്‍ പങ്കെടുക്കണമെന്നതാണ്.

ചന്തുവിന്‍റെ നേതൃത്വത്തില്‍ ഒരു അന്താക്ഷരി ആകാം(ഭക്ഷണം കഴിഞ്ഞ് ഉറക്കം വരുന്ന സമയത്ത്). കലാപരിപാടികള്‍ ഉണ്ടെങ്കില്‍ അതും ഭക്ഷണ ശേഷമാണ് നല്ലത്.

അബുദാബിയില്‍ നിന്നും വരുന്നവര്‍ക്ക് പ്രാതല്‍ തറവാട്ടില്‍ ഒരുക്കാം.(ഇതു വായിച്ചിനിയാരെങ്കിലും ദുബായില്‍ നിന്നും ജെബെല്‍ അലിയില്‍ വന്ന് ഉമ്മുല്‍ക്വയിനിലേക്ക് പോകാമെന്ന് കരുതുമോ റബ്ബേ).

ഇത്തിരിയ്ക്ക് വേണ്ടി തറവാട്ടിലെ പെട്ടി ഓട്ടോ അവീര്‍ വഴി വരുന്നതായിരിക്കും.(ഇ.അ)

തറവാടി said...

വല്യമ്മായീ സെമിനാറുണ്ടെങ്കില്‍ ഞാനുണ്ടാവുന്ന കാര്യം സ്വല്‍പം സംശയമാ , ഞാനൊരു നാട്ടിന്‍ പുറത്ത് കാരനാണേ , വണ്ടിയെടുത്ത്‌ നിങ്ങള്‍ പൊക്കൊളൂ കൂടെ എല്ലാരെം കൂട്ടിക്കോ , വല്യമ്മായീ

മുസ്തഫ|musthapha said...

ഇതിലൊന്നും ഒരു പരിചയവുമില്ലാത്തതോണ്ട്... വരാം എന്ന് മാത്രേ പറയാനുള്ളു...

എല്ലാവരും തമ്മില്‍ കാണുക എന്നതിന് തന്നെയാണ് മുന്‍ഗണന അല്ലേ...?

പരിചയപ്പെടല്‍, ചില്ലറ കളികള്‍, ഒന്നിച്ചൊരു ഭക്ഷണം... ഇതൊക്കെ തന്നെയല്ലേ വേണ്ടത്.

എന്തിനെപ്പറ്റിയാണ് സെമിനാര്‍? എന്താണ് സെമിനാറുകൊണ്ട് ഉദ്ദേശിക്കുന്നത്? അതുകൊണ്ട് അവിടെ വന്നവര്‍ക്കുണ്ടാകാവുന്ന ഗുണങ്ങളെന്ത്? അല്ലെങ്കില്‍ ബ്ലോഗ്ഗിനുണ്ടാവുന്ന(!) നേട്ടങ്ങളെന്ത്?
സെമിനാറുകളിലൊന്നും പങ്കെടുക്കാത്തത് കൊണ്ട് വല്യ പുടിയില്ല...!

തറവാട്ടില്‍ നിന്നും പുറപ്പെടുന്ന പെട്ടി വണ്ടിയില്‍ ഈയുള്ളവനും കുടുംബവും എത്തുന്നതായിരിക്കും (ഇന്‍ഷാ അള്ളാ).

കുറുമാന്‍ said...

പ്രിയപെട്ട (എന്റെ പെട്ടയല്ല), ബൂലോകരെ,

യു എ ഇ സംഗമത്തിന്ന് ഒരു തലമാത്രം വക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായതിന്റെ പിന്നില്‍ കാലുവാരലോ, കാലുമാറലോ ഒന്നുമില്ല (ഉം..സത്യം), ചുമരേലെറിഞ്ഞ പന്തുപോലെ, അങ്ങോട്ടും, അതേ സ്പീഡിലിങ്ങോട്ടും പിന്നെ എങ്ങോട്ടുവേണമെങ്കിലും ഉരുണ്ടുപോയേക്കാവുന്ന രണ്ട് കുറുമികുട്ടികളേയും വച്ച് രണ്ട് മണിക്കൂറിലേറെ നേരം ചിലവഴിക്കാന്‍ പറ്റാത്തതിനാല്‍, എപ്പോഴും വേദനിക്കുന്ന സ്വന്തം തണ്ടലിന്റെ അവസ്ഥ കണക്കിലെടുത്ത് കുറുമി ഒഴിഞ്ഞു മാറിയതാണ്.

മൂത്ത മകള്‍ ജനിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ഹൈസ്കൂളില്‍ ഒരു സീറ്റു ബുക്ക് ചെയ്തിരുന്നത്, സ്കൂള്‍ തുറക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് കിട്ടിയത്. രണ്ടാമത്തെ കുട്ടിക്കും ഒരു സീറ്റ് ഇന്ത്യന്‍ ഹൈസ്കൂളില്‍ ബുക്ക് ചെയ്തിട്ടുണ്ട് പ്രസവിച്ച ആ ആഴ്ചയില്‍ തന്നെ. ഇനി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അവള്‍ക്കും സീറ്റ് ശരിയാകുമായിരിക്കാം. പക്ഷെ ഇക്കണക്കിന്നു, ഓഫീസില്‍ നിന്നും ബ്ലോഗ് ചെയ്താല്‍ അവള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ സീറ്റ് വേണ്ടി വരില്ല. ഇന്ത്യയിലെ ഏതെങ്കിലും സ്കൂളില്‍ ചേര്‍ത്താല്‍ മതിയാകും. ഇത് പറയാന്‍ കാരണം, യു ഏ ഇ മീറ്റ് ഉണ്ടാകുന്നു എന്നറിഞ്ഞ നിമിഷത്തില്‍ തന്നെ, എന്റെ വണ്ടിയിലെ സീറ്റുകള്‍, പട്ടേരി, സാക്ഷി, ഇബ്രു മുതലായവര്‍ ബുക്ക് ചെയ്തു, കഴിഞ്ഞ ദിവസം പുഞ്ചിരി എന്ന ബ്ലോഗറും ബാലന്‍സ് സീറ്റ് ബുക്ക് ചെയ്തു. ഭാഗ്യം പുഞ്ചിരിയെ അജ്മാനില്‍ നിന്നും കയറ്റിയാല്‍ മതിയാവും. ഉമ്മങ്കുഴിയിലേക്ക് പോകുന്ന വഴി കുറുമിയേയും, കുറുമികിടാങ്ങളേയും ഷാര്‍ജയില്‍ ഇറക്കണം.

പിന്നെ എന്റെ വണ്ടിയുടെ ഡിക്കിയില്‍ രണ്ട് പേര്‍ക്ക് സുഖമായിരിക്കാം. പുഞ്ചിരിയോ, പട്ടേരിയോ ഓടിക്കുകയാണെങ്കില്‍ ഞാന്‍ ഡിക്കിയില്‍ ഇരുന്നോളാം.

പിന്നെ വല്യമ്മായേ, നാശ്ത അബുദാബിക്കാര്‍ക്ക് മാത്രമേ ഉള്ളൂ? കരാമയില്‍ നിന്നും സ്പ്രിങ്സില്‍ വന്നു കഴിക്കാന്‍ എനിക്കു വിരോധം തീരെ ഇല്ല.

അതുല്യ said...

കലേഷ്‌ = 2
ദേവന്‍ = 1
ഗന്ധര്‍വന്‍
= 1 (?)
ഇത്തിരി
= 1
അഗ്രജന്‍
= 2 + 2
വല്യമ്മായി
= 2 + 2
സെമി
= 2 + 2
സാക്ഷി
= 1
അതുല്യ
= 2 + 2
ചന്തു
= 2 + 1
വിശാലന്‍
= 1
അനില്‍
= 2 + 2
കൈപ്പിള്ളി
= 2 + 2 (?)
എറനാടന്‍
= 1
മുസാഫിര്‍
= 2 + 2 (?)
വിശ്വം
= 1 (?)
കുറുമാന്‍
= 1 (?)
പെരിങ്ങ്സ്‌
= 1
ഇബ്രു
= 1
പട്ടേരി
= 1
ദില്‍ബൂ
= 1
ഡ്രിസ്സില്‍
= 1 (?)
സുല്‍
= 2 + 2
ഇടങ്ങള്‍
= 1 (?)
പുഞ്ചിരി
= 1 (?)
മിന്നാമിനുങ്ങ്‌
= 1 (?)


സ്പ്രെഡ്‌ ഷീറ്റൊന്നും എന്റെ കൈയ്യില്‍ കിട്ടിയില്ല. ഓര്‍മ്മയില്‍ വന്നതും, പോസ്റ്റില്‍ കണ്ടതും ഒക്കെ ചേര്‍ത്തിട്ടുണ്ട്‌. ഇത്‌ തന്നെ കോപ്പി ചെയ്ത്‌ അംഗങ്ങളുടെ എണ്ണം തിരുത്തുകയോ/പേരു ചേര്‍ക്കുകയാ ആവാം. എല്ലാര്‍ക്കും അത്‌ ഉപകാരമാവും. വൈകുന്നേരം വരെ കിട്ടുന്ന അപ്ഡേറ്റ്‌ അനുസരിച്ച്‌ ഞാന്‍ മുമ്പോട്ട്‌ പോകും.

Abdu said...

ഒരു വെറും ഫുജൈറക്കാരന്‍ ഇവിടെയുണ്ട്, അറിയില്ല എങ്ങിനെ ഏത് പെട്ടിഓട്ടൊയില്‍ വരണമെന്ന്, അനിലേട്ടന്റെ കാര്യം ഇത്‌വരെ തീരുമാനമായിട്ടില്ല,

ആര്‍ക്കെങ്കിലും ഒന്ന് സഹായിക്കുമൊ?

-അബ്ദു-

സുല്‍ |Sul said...

അതുല്യേച്ച്യേ (ച്ചേ ച്ചേ അല്ല),
ഞാനെത്താന്‍ വൈകിയൊ? അപ്പൊഴേക്കും കണക്കെടുപ്പു കഴിഞ്ഞു കക്ഷി കീഞ്ഞോ?

ഞാന്‍ ഹാജര്‍ പേര് സുല്‍ഫി (33)
എന്റെ പെണ്ണ് ഹാജര്‍ (25)
പിന്നെ എന്റെ മക്കള്‍ ആമിന (4.5) അമീറ്(2.5) ഹാജര്‍.

കൂട്ടണേ.

അതുല്യ said...

കുറുമാനേ, രീസണ്‍ അത്ര വാലീഡ്‌ ആയീട്ട്‌ കത്തീല്യാ. ഷാര്‍ജയിലെ ബന്ധു വീട്ടിനകത്ത്‌ ഇരിയ്കുന്നതിലും അധികം കുട്ടികള്‍ ഔട്ടിങ്ങില്‍ സന്തോഷിയ്കില്ലേ? എന്ത്‌ ചെയ്യാം ഒരു സെല്‍ഫ്‌ ഡിഫന്‍സിനുള്ള കരുത്താര്‍ജിയ്കാത്ത പ്രായത്തിലുള്ള പൈതങ്ങളായി പോയില്ലേ. അച്ഛന്‍ ഇഞ്ചെക്ഷന്‍ വയ്കാന്‍ പോകുവാ എന്ന് എന്തെങ്കിലും പറഞ്ഞു കാണും കുറുമാന്‍!

10 മണിയ്കെങ്കില്ലും എത്തി ചേരുവാനാണോ തീരുമാനം എല്ലാര്‍ക്കും? ജുമാ നമാസിനു പോകുവാനും വരുവാനും എത്ര സമയം?

മുസ്തഫ|musthapha said...

അഗ്രജന്‍ 2+1 മാത്രേ ഉള്ളൂഊഊഊഊ.....

പിന്നൊരെണ്ണം നല്ലപാതിയുടെ ബേബി സിറ്റിംഗില്‍ വരുന്നതാണേ... അവറ്റങ്ങളേം കൊണ്ടരണോ മീറ്റിന് :)

അതുല്യ said...

ദയവായി അംഗങ്ങള്‍ കൂട്ടുന്നവര്‍/കുറയ്കുന്നവര്‍ പ്രതെയ്യ്കിച്ച്‌ എഴുതാതെ, എന്റെ കമന്റ്‌ കോപ്പി ചെയ്ത്‌ അതില്‍ തന്നെ തിരുത്തിയാല്‍, എനിക്ക്‌ കമന്റിലൂടെ ഒരു തിരിച്ച്‌ പോക്കില്ലാതെ ആക്കാം.

സുല്ലേ.. ഏത്തമിട്‌. ഞാനിത്‌ നേരത്തേ പറഞ്ഞിരുന്നു.

മുസ്തഫ|musthapha said...

കലേഷ്‌ = 2
ദേവന്‍ = 1
ഗന്ധര്‍വന്‍
= 1 (?)
ഇത്തിരി
= 1
അഗ്രജന്‍
= 2 + 1
വല്യമ്മായി
= 2 + 2
സെമി
= 2 + 2
സാക്ഷി
= 1
അതുല്യ
= 2 + 2
ചന്തു
= 2 + 1
വിശാലന്‍
= 1
അനില്‍
= 2 + 2
കൈപ്പിള്ളി
= 2 + 2 (?)
എറനാടന്‍
= 1
മുസാഫിര്‍
= 2 + 2 (?)
വിശ്വം
= 1 (?)
കുറുമാന്‍
= 1 (?)
പെരിങ്ങ്സ്‌
= 1
ഇബ്രു
= 1
പട്ടേരി
= 1
ദില്‍ബൂ
= 1
ഡ്രിസ്സില്‍
= 1 (?)
സുല്‍
= 2 + 2
ഇടങ്ങള്‍
= 1 (?)
പുഞ്ചിരി
= 1 (?)
മിന്നാമിനുങ്ങ്‌
= 1 (?)

അതുല്യ said...

അഗ്രജന്റെ ലാസ്റ്റ്‌ കമന്റില്‍ അപ്ഡേറ്റ്‌ നടത്തിയാല്‍ തലയെണ്ണിയെടുക്കുന്നതിനു കലേഷിനു സൗകര്യമാവു. ദിലബന്റെ പോസ്റ്റ്‌ വന്നത്‌ ഒരു കണ്‍ഫ്യൂഷനായോ ന്ന് സംശയം. ഇനി ഇതിനേകുറിച്ച്‌ പോസ്റ്റിടുവാന്‍ ആഗ്രഹിയ്കുന്ന കോണ്ട്രിബ്യൂട്ടേഴ്സ്‌ ദയവായി കലേഷിനേയോ എന്നെയോ ഒന്ന് വിളിയ്കുക. ദിലബൂന്റെ മൊബ്ബൈല്‍ നാട്ടിലാണോ? അല്ല കൈയ്യിലുണ്ടോ? ഞാന്‍ വിളിച്ചിരുന്നു.

പട്ടേരി l Patteri said...

അതുല്യേച്ചിയേ.....
കഴിഞ്ഞമീറ്റിലെ കുട്ടികളുടെ ചിത്രം ഓഫ് യൂണിയനില്‍ ഇട്ടിട്ടുണ്ട്.
http://offunion.blogspot.com/ അതിലുള്ള ചില കുട്ടികള്‍ ഇത്തവണ വരില്ല :(
....വേറെ ചിലരൊക്കെ കൂടുതല്‍ ഉണ്ടാകും :)
പിന്നെ വലിയ കുട്ടികളായി ഞാനും ദില്ബനു ഇബ്രുവും ഡ്രിസിലും ഒക്കെ തീര്‍ചയായും ഉണ്ടാകും :D

Anonymous said...

ഹഹഹഹഹ
ദേ ഈ ലിസ്റ്റും (ഈ ലിസ്റ്റല്ല, ഇതു കഴിഞ്ഞു വന്ന ദില്‍ബന്റെ ലിസ്റ്റ്) പൊട്ടി.
ഒരു നമ്പറെടുക്കാന്‍ മലയാളികള്‍ക്ക് ഇത്ര പ്രയാസമോ?
അതിനിടക്ക് അതുല്യേടെ കലപിലകലപിലകലപില...നോണ്‍സെന്‍സ്.എന്തൊക്കെ അറിയണം എന്തൊക്കെ പറയണം ഒരു നമ്പര്‍ എടുക്കുന്നതിനിടക്ക്!!

(ആ ലിസ്റ്റ് കുളം ആക്കേണ്ട എന്ന് കരുതി ഞാന്‍ ദില്‍ബന്റെ പോസ്റ്റിന് കമന്റ് ഇവടെ ചേര്‍ക്കുന്നു.)

അതുല്യേ ഒന്നു മിണ്ടാതിരിക്കാന്‍ എന്തു തരണം?
യാരടേ ഇവരെ പിടിച്ച് ഭാരവാഹിയാക്കിയത്?

ഫ്രഷ് ആയി ഒരു ലിസ്റ്റൂടെ ഇടറേ വേഗം. കളി തുടരാം.

കലേഷിന്റെ ക്ഷമ...ഞാനായിരുന്നേല്‍ ഇട്ടേച്ച് രണ്ടു തെറീം പറഞ്ഞ് വീട്ടിപോയേനെ.
സമ്മതിച്ചിരിക്കുന്നു.ശരിക്കും.

ആശംസകള്‍.

അതുല്യ said...

ഉപ്പായീയേ... ഇഷ്ടായീട്ടോ നന്നായി. പക്ഷെ ഞാന്‍ മറ്റേ ബാം ഒന്ന് കൊറിയര്‍ വഴി അയച്ചിട്ടുണ്ട്ട്ടോ. കിട്ടുമ്പോ പുരട്ടു... നട്ടല്ലൊന്ന് നിവരട്ടെ...എന്നിട്ട്‌ സ്വന്തം പേരില്‍ വരുക.

എഴുതാനെടുത്തതിലും എളുപ്പം വിളിയ്കാനായിരുന്നു സുഹൃത്തേ.. ഒന്ന് വിളിയ്കൂ എന്നെ...

ദേവന്‍ said...

വിശ്വം മാഷെ ഞാന്‍ ഏറ്റിട്ടുണ്ട്‌.

അത്തിക്കുര്‍ശി said...

മീറ്റിന്‌ ആശംസകള്‍!!

ആബ്സന്റീസ്‌ ലിസ്റ്റെടുക്കുന്നുവെങ്കില്‍

എന്റെ പേരും കൂടി..

അതൂല്യ ഇതൂല്യ എന്ന അവസ്ഥയിലായി...

വാളൂരാന്‍ said...

ഇതെന്തോന്ന്‌, യൂയേയിക്കാരടെയൊരു മീറ്റ്‌. ഞങ്ങള്‍ക്കിതൊന്നും അത്ര പിടിക്കണില്ല്യാട്ടോ. എല്ലാ പഹയന്മാരും വരണൂണ്ട്‌. വെറുതേ ഞങ്ങളെ കൊതിപ്പിക്കാന്‍.
ഈ ഖത്തറുകാരൊക്കെ സമാധിയായോ..!? ഡായ്‌... ആരവിടെ... ഫൈസലേ മ്മക്കും പൂശ്യാലോ ഒരു മീറ്റ്‌, മാഗ്നി ഖത്തറിലാണോ? ഡേയ്‌ നക്ഷത്രോം തൂക്കിക്കൊണ്ട്‌ ഓടിവാടേയ്‌.... ഫൈസലേ നമ്മക്ക്‌ വല്യ സ്ഥലോന്നും വേണ്ടിവരില്ലാല്ലേ, ഏതെങ്കിലും ചായക്കട മതി, ഒരു ഓട്ടൃക്ഷയും പിടിച്ചങ്ങട്ട്‌ പുവ്വാം. ആ ക്യാമറ എടുക്കാന്‍ മറക്കല്ലേ, ബൂലോഗമീറ്റിന്റെ പോട്ടം ഇടണ്ടേ ബ്ലോഗില്‍.. മ്മക്ക്‌ തൃശ്ശൂര്‍ പൂരത്തിന്റെ മൂന്നാലു പോട്ടമായിട്ട്‌ മിക്സ്‌ ചെയ്ത്‌ അങ്ങ്‌ട്‌ പൂശാം, ന്തേയ്‌...?
ഫൈസല്‍ = 1+0
മുരളി = 0+0+1
മാഗ്നി = 0+0(?)
പരദേശി = 1+0
കിരണ്‍ = 0+1
വന്‍പുലികള്‍ = 0+0+0 (പട്ടേരി പൂരിപ്പിക്കണം....!)
കുല്ലു കലാസ്‌....!!
കുറിപ്പ്‌: ഇതില്‍ വരാത്തവര്‍ എത്രയും പെട്ടെന്ന്‌ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്‌, ഓട്ടോ മാറ്റി, ബൈക്കാക്കണോന്നറിയാനാ...

aneel kumar said...

വിശ്വത്തിന്റെ itinerary+വിസാ കാര്യങ്ങള്‍ ശനി-ഞായറോടെ അറിയാമെന്ന് ഫോണ്‍ പറയുന്നു ദേവാ.

ഇഡ്ഡലിപ്രിയന്‍ said...
This comment has been removed by a blog administrator.
ഇഡ്ഡലിപ്രിയന്‍ said...

കലേഷ്‌ = 2
ദേവന്‍ = 1
ഗന്ധര്‍വന്‍
= 1 (?)
ഇത്തിരി
= 1
അഗ്രജന്‍
= 2 + 2
വല്യമ്മായി
= 2 + 2
സെമി
= 2 + 2
സാക്ഷി
= 1
അതുല്യ
= 2 + 2
ചന്തു
= 2 + 1
വിശാലന്‍
= 1
അനില്‍
= 2 + 2
കൈപ്പിള്ളി
= 2 + 2 (?)
എറനാടന്‍
= 1
മുസാഫിര്‍
= 2 + 2 (?)
വിശ്വം
= 1 (?)
കുറുമാന്‍
= 1 (?)
പെരിങ്ങ്സ്‌
= 1
ഇബ്രു
= 1
പട്ടേരി
= 1
ദില്‍ബൂ
= 1
ഡ്രിസ്സില്‍
= 1 (?)
സുല്‍
= 2 + 2
ഇടങ്ങള്‍
= 1 (?)
പുഞ്ചിരി
= 1 (?)
മിന്നാമിനുങ്ങ്‌
= 1 (?)
ഇഡ്ഢലിപ്രിയന്‍
= 2

----------------------------
ആകെ മൊത്തം :-
മുതിര്‍ന്നവര്‍=38
കുട്ടികള്‍= 17
----------------------------