ഇന്ന് (06.05.2011) യു. ഏ. ഇ യിൽ നടന്ന ബ്ലൊഗ്ഗേർസ് കുടുംബ സംഗമം അക്ഷരാർത്ഥത്തിൽ ഒരു സ്നേഹ സംഗമം തന്നെയായി മാറി.
അറുപതിലധികം ബ്ലോഗ്ഗേർസും അവരുടെ കുടുംബാഗങ്ങളും, സുഹൃത്തുക്കളുമായി നൂറോളം പേരാണ് ഇന്നു ദുബായിലെ സബീൽ പാർക്കിൽ ഒത്തുചേർന്നത്.
ഗ്രീഷ്മത്തിന്റെ വരവറിയിച്ച് പൂത്തുലയാൻ തുടങ്ങിയ ഗുൽമോഹർ മരങ്ങളുടെ തണലിൽ ഒരു വാരാന്ത്യത്തിന്റെ ആലസ്യങ്ങൾ കുടഞ്ഞെറിഞ്ഞ് രാവിലെ തന്നെ ബ്ലോഗ്ഗർമാരും കുടുംബാഗങ്ങളും
യു. ഇ. ഏ. ഇ യുടെ പല ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരാൻ തുടങ്ങി.
ബൂലോഗത്തെ തല മുതിർന്നവർക്ക് ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടാനായത് പുനർസമാഗമത്തിന്റെ മധുരമുള്ള ഓർമ്മകളായപ്പോൾ പുത്തൻ തലമുറക്ക് ബ്ലോഗുകളിലൂടെ മാത്രം കേട്ടറിഞ്ഞിരുന്ന അറിയപ്പെടുന്ന പല ബ്ലോഗ്ഗെർസിനെയും പരിചയപ്പെടാനും നല്ല സൌഹൃദങ്ങൾക്ക് തുടക്കം കുറിക്കാനും അവസരമായി.
കളിയും ചിരിയും അതിലേറെ കാര്യങ്ങളുമായി ഒരു ദിവസം കടന്നു പോയപ്പോൾ അത് ഉച്ചക്ക് കഴിച്ച ബിരിയാണിയോടൊപ്പമുണ്ടായിരുന്ന സേമിയാപ്പായസത്തേക്കാൾ മധുരതരമായി ഈ സംഗമത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും.
വെയിൽ ചാഞ്ഞു തുടങ്ങിയപ്പോൾ ഈ സ്നേഹ സംഗമത്തിൽ പങ്കു കൊണ്ട ഓരൊരുത്തരും വീണ്ടും കണ്ടുമുട്ടാനായി യാത്ര പറഞ്ഞത് മനസ്സിൽ ഏറെക്കാലം കാത്തുവെക്കാനുള്ള ഓർമ്മകളുമായാണ്.
തലയാട്ടി യാത്രയാക്കിയ ഗുൽമോഹർപ്പൂവുകളും ഞങ്ങളോട് പറഞ്ഞത് ഇതൊരു യാത്ര പറച്ചിലല്ല, മറിച്ചു ഇനിയും കണ്ടുമുട്ടാൻ മറ്റൊരു യാത്രയുടെ തുടക്കം മാത്രമാണ് എന്നായിരുന്നു!
(വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ...)
റിസിന്റെ റിപ്പോർട്ടും ചിത്രങ്ങളും
നൗഷാദിന്റെ പിക്കാസ വെബ് ആൽബം
ജഫു ജയ്ലാഫിന്റെ റിപ്പോർട്ട്
അലിഫിന്റെ റിപ്പോർട്ട്
ഇസ്മായിൽ ചെമ്മാടിന്റെ റിപ്പോർട്ട്
ആളവൻതാൻ വക റിപ്പോർട്ട്
ആളവന്റെ പിക്കാസ വെബ് ആൽബം
കിച്ചൂന്റെ ഫോട്ടോ ആൽബം
