Thursday, May 05, 2011

ബ്ലോഗ് മാഗസിൻ - ബ്ലോഗ് സ്മരണിക

കൂട്ടരേ,  

ഇക്കഴിഞ്ഞ തുഞ്ചൻ ബ്ലോഗ് മീറ്റിൽ വച്ച് പ്രകാശനം ചെയ്ത “ഈയെഴുത്ത്” എന്ന ബ്ലോഗ് സ്മരണികയെപ്പറ്റി ഏവർക്കും അറിവുള്ളതാണല്ലോ. 


തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...


എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!രണ്ട് മാസത്തോളമായി തുടങ്ങിയ കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...

എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....


നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്, പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!

ഈ ബ്ലോഗ് സ്മരണികയുടെ ഒരു പതിപ്പ് യു.എ.ഇ യിൽ പ്രിന്റ് ചെയ്ത് ഇവിടെയുള്ളവർക്ക് നൽകുവാൻ സാധിക്കുമോ എന്ന് എഡിറ്റോറിൽ ബോർഡ് അംഗവും ഈ പ്രോജക്റ്റിന്റെ അണിയറപ്രവർത്തകരിൽ വളരെ സജീവമായിരുന്ന രഞ്ജിത് ചെമ്മാട്  അന്വേഷിക്കുകയുണ്ടായി. ഇവിടത്തന്നെ പ്രിന്റിംഗ് പൂർത്തിയാക്കി ഈ പുസ്തകം ഇറക്കുന്നതിനു ഒന്നിനു 55- 60 ദിർഹം എങ്കിലും ചിലവ് പ്രതീക്ഷിക്കുന്നു.  കുറഞ്ഞത് മുപ്പതുപേരെങ്കിലും ബുക്ക് ചെയ്ത് അഡ്വാൻസ് തന്നാൽ പ്രിന്റിംഗ് ജോലികൾ ആരംഭിക്കാം. ഇത്രയും ബുക്കിംഗ് കിട്ടിയില്ലെങ്കിൽ യു.എ.ഇ യിൽ വച്ച് ഈ പുസ്തകം പ്രിന്റ് ചെയ്യുന്നതല്ല.  താല്പര്യമുള്ളവർ ഇവിടെ കമന്റായോ, അല്ലെങ്കിൽ നാളെനടക്കുന്ന ബ്ലോഗ് മീറ്റിൽ‌വച്ചോ ഇതിന്റെ ഭാരവാഹികളെ വിവരം അറിയിക്കുക.  

നാട്ടിൽ ഈ സുവനീർ 150 രൂപയ്ക്കാണ് വിൽക്കുന്നത്. അവിടെയും ഇരുനൂറോളം കോപ്പികൾ അതിന്റെ പ്രവർത്തകരുടെ പക്കൽ ഉണ്ട്. നാട്ടിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർ അവിടെയുള്ള എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെ സമീപിക്കുക. 

ഈ പുസ്തകം വാങ്ങുവാൻ താല്പര്യമുള്ളവർ link4magazine@gmail.com  എന്ന വിലാസത്തിൽ ബന്ധപ്പെടുക. 

ഈയെഴുത്തിന്റെ ബ്ലോഗ്  :  http://blogmagazine2011.blogspot.com/2011/04/blog-post.html

No comments: