Friday, May 06, 2011

യു. ഏ. ഇ. ബ്ലൊഗ്ഗേർസ് സ്നേഹ സംഗമത്തിനു കൊടിയിറങ്ങി ...
ഇന്ന്  (06.05.2011) യു. ഏ. ഇ യിൽ നടന്ന ബ്ലൊഗ്ഗേർസ് കുടുംബ സംഗമം അക്ഷരാർത്ഥത്തിൽ ഒരു സ്നേഹ സംഗമം തന്നെയായി മാറി.

അറുപതിലധികം ബ്ലോഗ്ഗേർസും അവരുടെ കുടുംബാഗങ്ങളും, സുഹൃത്തുക്കളുമായി നൂറോളം പേരാണ് ഇന്നു ദുബായിലെ സബീൽ പാർക്കിൽ ഒത്തുചേർന്നത്.

ഗ്രീഷ്മത്തിന്റെ വരവറിയിച്ച് പൂത്തുലയാൻ തുടങ്ങിയ ഗുൽമോഹർ മരങ്ങളുടെ തണലിൽ ഒരു വാരാന്ത്യത്തിന്റെ ആലസ്യങ്ങൾ കുടഞ്ഞെറിഞ്ഞ് രാവിലെ തന്നെ ബ്ലോഗ്ഗർമാരും കുടുംബാഗങ്ങളും
യു. ഇ. ഏ. ഇ യുടെ പല ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരാൻ തുടങ്ങി.

ബൂലോഗത്തെ തല മുതിർന്നവർക്ക് ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടാനായത് പുനർസമാഗമത്തിന്റെ മധുരമുള്ള ഓർമ്മകളായപ്പോൾ പുത്തൻ തലമുറക്ക് ബ്ലോഗുകളിലൂടെ മാത്രം കേട്ടറിഞ്ഞിരുന്ന അറിയപ്പെടുന്ന പല ബ്ലോഗ്ഗെർസിനെയും പരിചയപ്പെടാനും നല്ല സൌഹൃദങ്ങൾക്ക് തുടക്കം കുറിക്കാനും അവസരമായി.

കളിയും ചിരിയും അതിലേറെ കാര്യങ്ങളുമായി  ഒരു ദിവസം കടന്നു പോയപ്പോൾ അത് ഉച്ചക്ക് കഴിച്ച ബിരിയാണിയോടൊപ്പമുണ്ടായിരുന്ന സേമിയാപ്പായസത്തേക്കാൾ മധുരതരമായി ഈ സംഗമത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും.

വെയിൽ ചാഞ്ഞു തുടങ്ങിയപ്പോൾ ഈ സ്നേഹ സംഗമത്തിൽ പങ്കു കൊണ്ട ഓരൊരുത്തരും വീണ്ടും കണ്ടുമുട്ടാനായി യാത്ര പറഞ്ഞത് മനസ്സിൽ ഏറെക്കാലം കാത്തുവെക്കാനുള്ള ഓർമ്മകളുമായാണ്.

തലയാട്ടി യാത്രയാക്കിയ ഗുൽമോഹർപ്പൂവുകളും ഞങ്ങളോട് പറഞ്ഞത് ഇതൊരു യാത്ര പറച്ചിലല്ല, മറിച്ചു ഇനിയും കണ്ടുമുട്ടാൻ മറ്റൊരു യാത്രയുടെ തുടക്കം മാത്രമാണ് എന്നായിരുന്നു!

(വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ...)

റിസിന്റെ റിപ്പോർട്ടും ചിത്രങ്ങളും 

നൗഷാദിന്റെ പിക്കാസ വെബ് ആൽബം 

ജഫു ജയ്‌ലാഫിന്റെ റിപ്പോർട്ട്

അലിഫിന്റെ റിപ്പോർട്ട്

ഇസ്മായിൽ ചെമ്മാടിന്റെ റിപ്പോർട്ട് 

ആളവൻതാൻ വക റിപ്പോർട്ട് 

ആളവന്റെ  പിക്കാസ വെബ് ആൽബം  

കിച്ചൂന്റെ ഫോട്ടോ ആൽബം 

29 comments:

ismail chemmad said...

തീര്‍ച്ചയായും ... വളരെ മനോഹരമായ ഒരു ദിവസം . പതിനൊന്നു വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തില്‍ ഏറ്റവും മധുരമായ ദിവസങ്ങളിലൊന്ന്

ഏറനാടന്‍ said...

കുടുംബാംഗങ്ങള്‍ കണ്ടുമുട്ടും പോലെ ബ്ലോഗ്‌ സ്നേഹിതര്‍ കണ്ടുമുട്ടിയപ്പോള്‍ അനുസ്മരണീയമായി. ഒട്ടേറെ പുതിയവരെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. പഴയ ഗഡികളെ കണ്ടതിലും സന്തോഷമായി. ഇനിയെന്ന് കാണും നമ്മള്‍ ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ദുബായ് ബ്ലോഗേര്‍സ് സംഗമം നല്ലൊരു അനുഭവം ആയിരുന്നു. ഒരുപാട് ബ്ലോഗര്‍മാരെ ജീവനോടെ കാണാന്‍ കഴിഞ്ഞു.നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന നിരവധി പേരുമായി അടുത്ത് ഇടപഴകാന്‍ ആയി.

Sulfi Manalvayal said...

ബ്ലോഗ് തുടങ്ങിയ കാലം മുതല്‍ മനസില്‍ കൊണ്ട് നടന്ന ആഗ്രഹ സഫലീകരണത്തിന്റെ ദിനമായിരുന്നു ഇന്ന്. മനസ് നിറഞ്ഞു ഓരോരുത്തരേയും ഹൃദ്യമായി കണ്ടു മുട്ടിയപ്പോള്‍ അതൊരു മറക്കാനാകാത്ത ദിനം തന്നെയായി (പ്രത്യേകിച്ചും ഞങ്ങള്‍ പുതു മുഖങ്ങള്ക്ക് )
ബ്ലോഗിലൂടെ വായിച്ചറിഞ്ഞ പലരെയും നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ വീര്പ്പു മുട്ടല്‍ അത് എഴുത്തിനും അപ്പുറത്താണ്.
പഴയ കാല ബ്ലോഗര്മാഞര്‍ ഓരോരുത്തരേയും അടുത്തരിഞ്ഞപ്പോള്‍ അവരുടെ സന്തോഷവും പെരുമാറ്റവും കണ്ടപ്പോള്‍ തോന്നിയ മാനസിക സംതൃപ്തി അതാണ് ഈ മീറ്റിന്റെത വിജയം. പങ്കെടുത്ത് മനോഹരമാക്കിയ ഓരോരുത്തര്ക്കും പ്രത്യേക നന്ദി അറിയിക്കട്ടെ. കൂടെ ഇത് മറ്റൊരു കണ്ടു മുട്ടലിന്റെു മുന്നോടിയാവട്ടെ എന്നാശംസിക്കുന്നു.

Jefu Jailaf said...

ഹൃദ്യമായിരുന്നു ഈ ദിവസം.. കൂടുതൽ എന്തു പറയാൻ..അത്രയും സുന്ദരം..

Ashraf Ambalathu said...

ശരിക്കും ഒരനുഭവമായിരുന്നു.

ഷബീര്‍ (തിരിച്ചിലാന്‍) said...

വളരേയധികം സന്തോഷം നല്‍കിയ ദിവസമായിരുന്നു ഇന്ന്. പല പ്രമുഖ ബ്ലോഗര്‍മാരെയും പുതിയ ബ്ലോഗര്‍മാരെയും കാണാനും പരിചയപ്പെടാനും സാധിച്ചതില്‍ അതിയായ സന്തോഷം. കൂടെ കളിയും തമാശകളുമായി കടന്നുപോയ നല്ല ഒരു ദിവസവും. എന്നും ഈ കുടുംബത്തിന്റെ സ്നേഹം ഇതുപോലെ നിലനില്‍ക്കട്ടെ. പലരും നേരിട്ടും ഫോണിലൂടെയും ഈ മീറ്റ് ശരിക്കും ആസ്വദിച്ചു എന്ന് പറയുംബോള്‍, ഈ മീറ്റിന് ഒരു നിമിത്തമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം.

Samad Karadan said...

Best wishes..

വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...

പുതിയവരും പഴയവരും ഇല്ല,ഒരേ ഒരു ബൂലോഗം മാത്രം.എല്ലാവരേയും കാണാനും പരിചയപ്പെടാനും സാധിച്ചതില്‍ വളരെ സന്തോഷം.സംഘാടകര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

kichu / കിച്ചു said...

ഒരുപാട് സന്തോഷം..ബൂലോഗം വളരട്ടെ :)

harish_thachody said...

ആദ്യമായാണ് ഇങ്ങനെ ഒരു സംഗമത്തില്‍ പങ്കെടുക്കുന്നതെങ്കിലും അപരിചിതത്വം ഒട്ടും തോന്നിയില്ല. പലരേയും പരിചയപ്പെടാന്‍ സാധിച്ചത്തില്‍ വളരെ സന്തോഷം എല്ലാവര്‍ക്കും നന്ദി.........!!!

ബൈജു സുല്‍ത്താന്‍ said...

സാക്ഷാല്‍ തൃശ്ശൂര്‍ പൂരത്തിന്‌ മുമ്പേ ദുബൈയില്‍ അരങ്ങേറിയ ബ്ലോഗേഴ്സ് പൂരം - അതായിരുന്നു ഇന്നലത്തെ മീറ്റ് !

Noushad said...

അടിപൊളി :)

സുല്‍ |Sul said...

സൂപര്‍ സൂപറായ ഒരു മീറ്റു കൂടി കഴിഞ്ഞു. പുതിയ കുറെ ബ്ലോഗേര്‍സിനെ പരിചയപ്പെടാനും കഴിഞ്ഞു.
ഏവര്‍ക്കും അഭിനന്ദനങ്ങള്‍.
പടങ്ങള്‍ ഇവിടേ
https://picasaweb.google.com/sullvu/UAEBlogmeet2011?authkey=Gv1sRgCL6vjqWG6KX8wgE#
-സുല്‍

മുസ്തഫ|musthapha said...

പരിചയക്കാരെ വീണ്ടും കാണാനും പുതിയ ഒരുപാട് പേരെ പരിചയപ്പെടാനും കഴിഞ്ഞതിൽ വളരെ സന്തോഷം... കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ സംഗമം ഇത്രയും ഉഷാറായി നടത്താൻ കഴിഞ്ഞതിൽ ഇതിന്റെ സംഘാടകർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു...

മീറ്റ് തകർത്തു... കലക്കി കടുക് വറത്തു... ഇനിയും നമുക്ക് കൂടണം... ആർമാദിക്കണം... വേണ്ടേ?!

:)

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

മീറ്റിന്‌ എല്ലാ വിധ ആശംസകളും
ഹ്രദ്യമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന മീറ്റുകള്‍ ഇനിയും നടക്കട്ടെ!
സംഘാടകര്‍ക്കും ബ്ലോഗേര്‍സിനും അഭിനന്ദനങ്ങള്‍

Thamanu said...

നല്ല മീറ്റ് .... എല്ലാ സംഘാടകർക്കും അഭിനന്ദനങ്ങൾ ...

മുസ്തഫ|musthapha said...

-പരിചയക്കാരെ വീണ്ടും കാണാനും പുതിയ ഒരുപാട് പേരെ പരിചയപ്പെടാനും-

പിന്നെ പടങ്ങൾ എടുപ്പിക്കാനും ബിരിയാണി പിന്നെം പിന്നേം ഇട്ട് കഴിക്കാനും ഒക്കെ കഴിഞ്ഞതിലും വളരെ സന്തോഷം :)

Noushad said...

PHOTOS

റിസ് said...

ഒരു പാട് സന്തോഷം നൽകിയ ഒരു ദിവസം..
ഒരുപാട് ചിരിച്ചു...
കുറേ പുതിയ കൂട്ടുകാരെ കിട്ടി....
എല്ലാം കൊണ്ടും ഒരു മികച്ച മീറ്റ്....

എന്റെ ഫോട്ടോ പോസ്റ്റ് ഇവിടെ
http://risclicks.blogspot.com/2011/05/2011.html

ഖാന്‍പോത്തന്‍കോട്‌ said...

ഓർഡർ..ഓർഡർ..!! ഇവർ ഇവിടെ ബോദിപ്പിച്ചതെല്ലാം സത്യമാണെന്നു ഒരു ദൃസാക്ഷിയായ ഞാൻ ഇതിനാൽ സാക്ഷയപ്പെടുത്തുന്നു. ആയതിനാൽ മീറ്റിയവർക്കും ഈറ്റിയവർക്കും ബഹുമാനപ്പെട്ട ബൂലോകം മാപ്പ്‌ കൊടുത്ത്‌ കരുണകാട്ടി വിട്ടയക്കണമെന്നു അപേക്ഷിക്കുന്നു.

kichu / കിച്ചു said...

https://picasaweb.google.com/wahidashams/BlogmeetUAE201102?authkey=Gv1sRgCI66jKeN-8OEiAE&feat=email#

കനല്‍ said...

വളരെ സന്തോഷകരമായ ഒരു ദിവസം സമ്മാനിച്ചതിന്, എല്ലാ സംഘാടകര്‍ക്കും, മീറ്റില്‍ പങ്കെടുത്തവര്‍ക്കും നന്ദി.

പട്ടേരി l Patteri said...

നല്ല മീറ്റ്! ഗംഭീരായിട്ടാ..
ഷെയിക്ക് ഹാന്റ്/ സ്മൈലി ഒക്കെ തന്നവർക്ക് നന്ദി, ടിം ടിം എന്നു പറയുന്ന ടൈമിൽ ഇത്ര്യേം പേരെയൊക്കെകൂട്ടി മീറ്റിനെ വിജയത്തിലെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ...

ശ്രീക്കുട്ടന്‍ said...

മനസ്സിനാഹ്ലാദം പകര്‍ന്ന മനോഹരമായ ഒരു ദിനം.

പുള്ളിപ്പുലി said...

http://sameerpas.blogspot.com/2011/05/uae-blogmeet-2011.html

പള്ളിക്കരയില്‍ said...

ആഹ്ലാദകരമായ ഓർമ്മയായി ബ്ലോഗ് മീറ്റ് മനസ്സിലുണ്ട്‌. വൈകിയെത്തിയ എന്റെ കുറ്റംകൊണ്ട് എല്ലാവരേയും വിശദമായി പരിചയപ്പെടാനായില്ല എന്ന ഖേദവും മനസ്സിലുണ്ട്. ഇനിയുമൊരു ബ്ലോഗ് മീറ്റാണ് ഇനിയുള്ള പ്രതീക്ഷ.