Thursday, September 21, 2006
എന്തായി..........?
പിന്നെ ബ്ലൊഗിന്റെ തലക്കെട്ടിന് താഴെയുള്ള ആ subtitle ''(Malayalam Bloggers from UAE meet for the first time on Friday, July 7, 2006.Time : 17:00 till 20:00 hrs (UAE Time-GMT+4)Venue : Party Hall, First Floor, Kuwait Tower, Sharjah )'' അത് മാറ്റാന്‍ സമയമായില്ലേ?
നന്ദി.
-അബ്ദു-
Tuesday, September 19, 2006
എല്ലാവരുമൊന്ന് ഹാജര്‍ വച്ചേ
“രണ്ട് വ്യതസ്ത പോസ്റ്റുകളായി യു ഏ ഇ. സംഗമം ഗതാഗത കുരുക്കുണ്ടാക്കുന്നു. കലേഷേ ഒന്ന് മെര്‍ജ് ചെയ്യൂ.
എല്ലാം കമന്റ്സും കൂടി ഒന്നില്‍ വരട്ടെ. അതാവും ഒരു തീരുമാനമെടുക്കുമ്പോള്‍ സൗകര്യമാകുക.
ഞാന്‍ ഇവിടെ പറഞ്ഞ അഭിപ്രായം കൂടി കണക്കിലെടുത്ത് ഒരു മൊത്തം ബ്ലൊഗേഴ്സ് ലിസ്റ്റ് ഉണ്ടാക്കിയാല്‍ നന്നാവും. കണ്ണൂസ്സിന്റെ ലീവ് ആപ്ലിക്കേഷന്‍ ഡിക്ലേയിന്‍ ചെയ്തിരിയ്കുന്നു. വരാംന്ന് പറഞ്ഞിട്ട് വരാതിരിയ്കല്ലേ... “
ചേച്ചീ, യു.ഏ.ഈ മീറ്റെന്നും പറഞ്ഞൊരു ബ്ലോഗ് ഉണ്ടാക്കി, അതില്‍ ഇമറാത്തിലെ സകല ബ്ലോഗര്‍മ്മാര്‍ക്കും മെംബര്‍ഷിപ്പും കൊടുത്തത് അവരവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ത പോസ്റ്റുകളായിട്ട് ഇടാനാ - സമ്പൂര്‍ണ്ണ ജനാധിപത്യവും സോഷ്യലിസവും - ഒറ്റയ്ക്ക് ആരും തീരുമാനങ്ങളെടുക്കാതിരിക്കാന്‍ - കൂട്ടായ തീരുമാനങ്ങളെടുക്കാന്‍ (ചേച്ചിയ്ക്കും അയച്ചിരുന്നു ഒരു ഇന്‍വിറ്റേഷന്‍ - ചേച്ചി നാട്ടില്‍ മീറ്റ് സംഘടിപ്പിക്കുന്ന തിരക്കിലായോണ്ടായിരുന്നിരിക്കും അത് അക്സപ്റ്റ് ചെയ്തില്ല. ചേച്ചിക്ക് ഇന്നലെ ഒരണ്ണം വീണ്ടും ഞാനയച്ചിട്ടുണ്ട്. സദയം അക്സപ്റ്റ് ചെയ്യുക.) ഒരു പോസ്റ്റിന്റെ കീഴില്‍ കാക്കത്തൊള്ളായിരം കമന്റുകളായി അഭിപ്രായങ്ങള്‍ വരുന്നതില്‍ എനിക്ക് വല്യ താല്പര്യമില്ല. സ്വതന്ത്രമായിട്ടൊരു പോസ്റ്റ് ഇടണ്ട സാഹചര്യം വരുമ്പോള്‍ സ്വതന്ത്രമായ ഒരു പോസ്റ്റ് ഇടാന്‍ കഴിയണം. അതിനായിട്ടാണ് ഇങ്ങനെ ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്. അങ്ങനെ വരുമ്പോള്‍ ചര്‍ച്ച എവിടെയും എത്താതെ പോകുമോന്ന് ചേച്ചി ചോദിക്കും :) ആദ്യ യു.ഏ.ഈ മീറ്റ് ഞങ്ങള്‍ ഈ സംവിധാനം കൊണ്ട് നന്നായിട്ട് തന്നെ നടത്തി.
അതുകൊണ്ട് ഈ ബ്ലോഗില്‍ അംഗങ്ങളല്ലാത്ത ഇമറാത്തിലുള്ള മലയാളി ബ്ലോഗറുമ്മാര്‍ ദയവായി നദീറിനെയോ (050-8675371) അല്ലേല്‍ ദില്‍ബാസുരനെയോ (050-8972301) അല്ലേല്‍ കലേഷ് എന്ന എന്നെയോ (050-3095694)വിളിച്ച് ഈ-മെയില്‍ അഡ്രസ്സ് പറഞ്ഞു തന്നാല്‍ ഇന്‍വിറ്റേഷന്‍ അയച്ചു തരുന്നതാണ്. (ഇതിന്റെ ഒരു ഗുണം - ഒരു തരം കണക്കെടുപ്പും ആകും എന്നതാണ്. എത്രപേരുണ്ടെന്ന് ഒരു ഐഡിയ കിട്ടും)
ചേച്ചി പറഞ്ഞതിലും കാര്യം ഇല്ലാതില്ല. ആരേലും എല്ലാവരുടെയും അറ്റന്‍ഡന്‍സ് എടുക്കാന്‍ വേണ്ടി ഒരു പോസ്റ്റ് ഇടും എന്ന് ഞാന്‍ കരുതി. എനിക്ക് സമയവും മനസമാധാനവും കിട്ടാഞ്ഞാ.
അപ്പോള്‍ ദയവായി ഈ മീറ്റില്‍ പങ്കെടുക്കുന്നവരും വരാന്‍ കഴിയാത്തവരും ദയവായി ഈ പോസ്റ്റില്‍ കമന്റുകളിട്ട് ഹാജര്‍ വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കണക്കെടുക്കട്ടെ!
സ്നേഹപൂര്‍വ്വം
കലേഷ്
പ്രിയ സുഹൃത്തുക്കളേ,
പ്രിയ സുഹൃത്തുക്കളേ,
നിങ്ങളറിഞ്ഞിരിക്കും, ഷാര്‍ജ ജയിലില്‍ 438-ഓളം ഇന്ത്യക്കാരുണ്ട്. അതില്‍ കുറെ പേര്‍ ജയില്‍ മോചിതരായിട്ടുണ്ട്. പക്ഷെ, ടികറ്റ് എടുക്കാന്‍ കാശ് ഇല്ലാത്തത് കൊണ്ട് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്‌ഥ. അതിനെ കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാവുന്നതാണ്. തദവസരത്തില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍കൈയെടുത്ത് അവരെ നാട്ടിലെത്തിക്കാനുള്ള പ്രയത്നത്തിലാണ്. അവരുമായി സഹകരിച്ച് ഡാഫൊഡില്‍സ് ഇന്‍ ഡെസേര്‍ട്ടിന്റെ അംഗങ്ങള്‍ കഴിയുന്നത്ര ടികറ്റ് എടുത്തു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍, യു.എ.ഇ ചാപ്‌റ്റര്‍ ഒരു ടികറ്റ് ശരിയാക്കിയിട്ടുണ്ട്. ഖത്തര്‍ ചാപ്‌റ്റര്‍ ഒരു ടിക്കറ്റിനുള്ള പണം ഏകദേശം ശേഖരിച്ചിട്ടുണ്ട്.
ഇവിടെ ഞാന്‍ ഇത് എഴുതുന്നത് യു.എ.ഇ ബ്ലോഗര്‍മാരെ പ്രധാനമായും മനസ്സില്‍ കണ്ടു കൊണ്ടാണ്. ആരെയും നിര്‍ബന്ധിക്കുകയല്ല. നമ്മെ പോലുള്ള ഒരു സുഹൃത്തിനെ അവന്റെ കുടുംബത്തിനരികിലെത്തിക്കുക എന്ന വലിയൊരു കാര്യത്തിന് നമ്മുടെ ഒരു പങ്ക്. അത്ര മാത്രം. നിങ്ങള്‍ക്ക് ഏതെങ്കിലും ട്രാവല്‍ ഏജന്റുമായി ബന്ധമുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് ഒരു ടികറ്റ് സ്‌പോണ്‍സര്‍ ചെയ്യിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നമുക്ക് കഴിയുന്ന രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള പങ്ക്. സാമ്പത്തികമായി പങ്ക് കൊള്ളുവാന്‍ സാധിക്കുമെങ്കില്‍ താഴെ പറയുന്ന ആളുകളെ ബന്ധപ്പെടുക. സാമ്പത്തികമായി എത്ര എന്ന ചോദ്യമൊന്നുമില്ല. 5 ദിര്‍ഹമാണെങ്കില്‍ പോലും അതൊരു പങ്കാണ്.
ദുബൈ ഫ്രീസോണ്‍ - ധര്‍മജന്‍ പട്ടേരി (050 2040580)
ദുബൈ - സുഷ ജോര്‍ജ്ജ്(050 6311071)
ഷാര്‍ജ, അജ്‌മാന്‍ - ഡ്രിസില്‍ (050 8675371) / ആരിഫ് (050 8621846)
ഖത്തര്‍ - സുഹാസ് (5720299), അബി (5256483)
മറ്റുള്ളവര്‍ക്കും ഏതെങ്കിലും രീതിയില്‍ പങ്കു കൊള്ളാവുന്നതാണ്. നിങ്ങളുടെ ഹൃദയം കൊണ്ടെങ്കിലും. മറ്റു സ്‌ഥലങ്ങളിലുള്ളവര്‍ക്ക് mazha82@gmail.com എന്ന ഇ-മയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.ഈ കാര്യം ഇവിടെ അവതരിപ്പിച്ചതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല എന്ന് കരുതുന്നു. ഒരു പൊതുവേദി എന്ന നിലയിലാണ് ഇവിടെ പറഞ്ഞത്. നമ്മുടെ കൂട്ടായ്‌മയിലൂടെ നമുക്കിടയിലെ മറ്റൊരു പ്രവാസിയെ സഹായിക്കാന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ അതല്ലെ നമ്മുടെ വിജയം.
ഇഫ്‌താര്‍ ആയത് കൊണ്ട് .....::!!!??
കലേഷിന്റെ പോസ്‌റ്റും കമന്റ്‌സും വായിച്ചുവല്ലോ. അപ്പോ, മാധ്യമങ്ങള്‍ 'ഗ്രാന്റ്' ആക്കി മാറ്റിയ നമ്മുടെ ആ പഴയ, ആദ്യ കൂട്ടിക്കാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും നാം തമ്മില്‍ കൂടുന്നു. കുറുമാന്റെയും വിശാലന്റെയും നാടന്‍ പാട്ടുകളും, ഓരോരുത്തരുടെ കലക്കന്‍ തമാശകളുമായി നമുക്ക് വീണ്ടും കൂടാം. അന്ന് 30 ബ്ലോഗര്‍മാരായിരുന്നു കൂടിയതെങ്കില്‍, അടുത്ത കൂടലിനു ഒരു 70 ബ്ലോഗര്‍മാരെങ്കിലും യു.എ.ഇ-യില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അപ്പൊ എങ്ങിനെയൊക്കെയാണ് കാര്യപരിപാടികള്‍? റംസാന്‍ ഈ മാസം 23 / 24 തിയ്യതിയില്‍ തുടങ്ങും. റംസാന്‍ മാസം 10-നു ശേഷം (ഒക്‍ടോബര്‍ ആദ്യവാരത്തിനുള്ളില്‍) കൂടുന്നതായിരിക്കില്ലെ നല്ലത്? എങ്കില്‍ നമുക്ക് തയ്യാറെടുപ്പിനു കുറച്ച് സമയം കിട്ടും. താഴെ പറയുന്ന കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്താന്‍ അപേക്ഷ.
1. കൂടേണ്ട സ്‌ഥലം - ഇഫ്‌താര്‍ ആയത് കൊണ്ട് ഇന്‍ ഡോര്‍ ആണ് കൂടുതല്‍ നല്ലത്. അപ്പൊ എവിടെ? അന്ന് നമ്മള്‍ കൂടിയ ഷാര്‍ജ കുവൈറ്റ് ടവറില്‍ 40-ല്‍ കൂടുതല്‍ ആളുകള്‍ക്ക് സുഖമായി ഇരിക്കാന്‍ സാധിക്കില്ല. അത് കൊണ്ട് എല്ലാവരും അവര്‍ക്കറിയുന്ന സ്‌ഥലങ്ങള്‍ ഇവിടെ സമര്‍പ്പിക്കുക.
2. തിയ്യതി, സമയം. ഒക്‍ടോബര്‍-04, ബുധന്‍ തീരുമാനിച്ചാലോ? (പിറ്റേന്ന് വ്യാഴമാണെന്ന് അറിയാം. പക്ഷെ, അന്ന് പലര്‍ക്കും കുടുംബക്കാരുടെയും മറ്റു സുഹൃത്തുക്കളുടെയും അടുത്ത് ഇഫ്‌താര്‍ മീറ്റുകള്‍ ഉണ്ടാകും). റംസാന്‍ ആയത് കൊണ്ട് എല്ലാവര്‍ക്കും ഉച്ചക്ക് 2 മണിക്ക് തന്നെ ഓഫീസ് കഴിയില്ലെ? എങ്കില്‍ എല്ലാവര്‍ക്കും വൈകുന്നേരം മഗ്‌രിബ് ബാങ്കിനു ഒരു മണിക്കൂര്‍ മുമ്പ് തന്നെ സ്‌ഥലത്ത് എത്തിച്ചേരാം. ഒരു അഞ്ച് മണിക്ക് എല്ലാവരും എത്തുന്നു. പരസ്‌പരം കത്തി വെച്ച് പരിചയപ്പെടുന്നു. മഗ്‌രിബ് ബാങ്ക് വിളിച്ച് ഇഫ്‌താര്‍ തുടങ്ങുന്നതിനു മുമ്പ് എല്ലാവരും പരസ്‌പരം കണ്ട് 'ഹൊ.. നീയാണല്ലെ ലവന്‍..' 'ഡാ താനായിരുന്നല്ലെ അന്ന് എന്റെ പോസ്‌റ്റിനു പാര വെച്ചത്..' എന്നിത്യാതി അത്ഭുതങ്ങളുമായി പരസ്‌പരം അറിഞ്ഞു കഴിഞ്ഞിരിക്കണം. മഗ്‌രിബ് ബാങ്ക് വിളിക്കുന്നു. ഇഫ്‌താര്‍ തുടങ്ങുന്നു. നോമ്പ് മുറി കഴിഞ്ഞ് മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് ഒരു പത്ത് മിനുറ്റ് നേരം പള്ളിയില്‍ പോയി വരാന്‍ അനുവദിക്കാം. തിരിച്ച് വന്ന്, നമ്മുടെ കലാപരിപാടികള്‍ തുടങ്ങുകയായി. നാടന്‍ പാട്ടുകളും, യുനികോഡും, ബ്ലോഗും, ബൂലോകക്ലബും അങ്ങനെയങ്ങനെ സമയം 8 മണിയാകുന്നു. ഭക്ഷണം റെഡി. ചാടി വീഴുന്നു. തീര്‍ക്കുന്നു. പിരിയുന്നു. ഖലാസ്...!! അപ്പൊ.. ഗെറ്റ് റെഡി ഫ്രന്‍സ്...
മുകളില്‍ പറഞ്ഞത് ഈ പാവത്തിന്റെ വ്യക്തിപരമായ അഫിപ്രായം മാത്രമാണ്. ഇനി ഇതിന്റെ പേരില്‍ എന്റെ മേല്‍ കുതിര കയറാന്‍ വന്നേക്കരുത്. പറഞ്ഞേക്കാം.
Monday, September 18, 2006
റമദാന്‍ മാസം തുടങ്ങാറായി - ഇഫ്താര്‍ വേണ്ടേ?
അനിലേട്ടാ, സുധേച്ചീ, കണ്ണനുണ്ണിമാരേ,
വിശാലഗുരോ,
രാജരിങ്ങോടരേ,
നദീറേ,
നിഷാദ് ചേട്ടായീ,
ഇബ്രാനേ,
കണ്ണൂസേ,
സിദ്ധാര്‍ത്ഥാ,
ഗന്ധര്‍വ്വരേ,
അതുല്യ ചേച്ചീ,
സാക്ഷിയായ രാജീവേ,
ചന്തുസേ,
റേഡിയോ ഏഷ്യയിലെ മറ്റ് ബ്ലോഗറുമ്മാരേ,
വല്യമ്മായീ,
ആരിഫേ,
അഗ്രജാ,
റഷീദേ,
കരിംഭായ്,
സങ്കുചിതഗുരോ,
സമീഹേ,
ഷെനിനനേ
ദില്‍ഭാസുര(ജൂനിയര്‍)ഗുരുവേ,
ഗോപുവണ്ണോ,
ഇടിമേന്നേ,
കുറുമേന്നേ,
വില്‍സണ്‍ഭായ്,
മത്തങ്ങതലയോ,
പട്ടേരീ,
പിന്നെ, ഞാന്‍ മേല്‍ പറയാന്‍ വിട്ടുപോയവരേ (മനപൂര്‍വ്വമല്ല - ക്ഷമിക്കണം),
പിന്നെ എനിക്ക് നേരിട്ടറിയാത്ത, ഇമറാത്തിലുള്ള ബൂലോഗരേ,
പുണ്യമാസമായ റമദാനില്‍ നമ്മുക്ക് ഒരു ഇമാറാത്ത് ഇഫ്താര്‍ സംഗമം കൂടണ്ടേ?
സകുടുംബ സമേതം എല്ലാവരും ഒന്ന് കൂടണം.
എന്ത് പറയുന്നു എല്ലാവരും?
അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാവരും ദയവായി അറിയിക്കൂ....
വിശദമായി തന്നെ ചര്‍ച്ച ചെയ്യാം.
ഇമറാത്തിലുള്ള എല്ലാ ബൂലോഗരും ദയവായി സഹകരിക്കണം.
കഴിഞ്ഞ തവണ കൂടിയതിലും കൂടുതല്‍ ആളുകള്‍ ഇത്തവണ കൂടാനുണ്ടാകുമെന്നുറപ്പ്. ഇത് കഴിഞ്ഞ തവണത്തെക്കാളും ഭംഗിയാക്കണം.
(പി.എസ്: സാക്ഷാല്‍ വിശ്വേട്ടന്‍ നൊയമ്പ് കാലത്ത് ഇമറാത്തില്‍ വന്നേക്കാന്‍ സാദ്ധ്യതയുണ്ട്. ചാറ്റുന്ന നേരം അദ്ദേഹമത് സൂചിപ്പിച്ചിരുന്നു)
നദീറേ, ഒന്ന് ഉത്സാഹിക്കടാ.
ആ ആരിഫിനേയും ഇബ്രാനേയും ദി.അസുരനേയും ഒക്കെ ഒന്ന് ഓടിച്ചിട്ട് പിടിക്ക്.
നമ്മുക്കിത് കഴിഞ്ഞ തവണത്തേക്കാളും ഗംഭീരമാക്കണ്ടേ?