അതുല്യ ചേച്ചി പറഞ്ഞു :
“രണ്ട് വ്യതസ്ത പോസ്റ്റുകളായി യു ഏ ഇ. സംഗമം ഗതാഗത കുരുക്കുണ്ടാക്കുന്നു. കലേഷേ ഒന്ന് മെര്‍ജ് ചെയ്യൂ.
എല്ലാം കമന്റ്സും കൂടി ഒന്നില്‍ വരട്ടെ. അതാവും ഒരു തീരുമാനമെടുക്കുമ്പോള്‍ സൗകര്യമാകുക.
ഞാന്‍ ഇവിടെ പറഞ്ഞ അഭിപ്രായം കൂടി കണക്കിലെടുത്ത് ഒരു മൊത്തം ബ്ലൊഗേഴ്സ് ലിസ്റ്റ് ഉണ്ടാക്കിയാല്‍ നന്നാവും. കണ്ണൂസ്സിന്റെ ലീവ് ആപ്ലിക്കേഷന്‍ ഡിക്ലേയിന്‍ ചെയ്തിരിയ്കുന്നു. വരാംന്ന് പറഞ്ഞിട്ട് വരാതിരിയ്കല്ലേ... “
ചേച്ചീ, യു.ഏ.ഈ മീറ്റെന്നും പറഞ്ഞൊരു ബ്ലോഗ് ഉണ്ടാക്കി, അതില്‍ ഇമറാത്തിലെ സകല ബ്ലോഗര്‍മ്മാര്‍ക്കും മെംബര്‍ഷിപ്പും കൊടുത്തത് അവരവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ത പോസ്റ്റുകളായിട്ട് ഇടാനാ - സമ്പൂര്‍ണ്ണ ജനാധിപത്യവും സോഷ്യലിസവും - ഒറ്റയ്ക്ക് ആരും തീരുമാനങ്ങളെടുക്കാതിരിക്കാന്‍ - കൂട്ടായ തീരുമാനങ്ങളെടുക്കാന്‍ (ചേച്ചിയ്ക്കും അയച്ചിരുന്നു ഒരു ഇന്‍വിറ്റേഷന്‍ - ചേച്ചി നാട്ടില്‍ മീറ്റ് സംഘടിപ്പിക്കുന്ന തിരക്കിലായോണ്ടായിരുന്നിരിക്കും അത് അക്സപ്റ്റ് ചെയ്തില്ല. ചേച്ചിക്ക് ഇന്നലെ ഒരണ്ണം വീണ്ടും ഞാനയച്ചിട്ടുണ്ട്. സദയം അക്സപ്റ്റ് ചെയ്യുക.) ഒരു പോസ്റ്റിന്റെ കീഴില്‍ കാക്കത്തൊള്ളായിരം കമന്റുകളായി അഭിപ്രായങ്ങള്‍ വരുന്നതില്‍ എനിക്ക് വല്യ താല്പര്യമില്ല. സ്വതന്ത്രമായിട്ടൊരു പോസ്റ്റ് ഇടണ്ട സാഹചര്യം വരുമ്പോള്‍ സ്വതന്ത്രമായ ഒരു പോസ്റ്റ് ഇടാന്‍ കഴിയണം. അതിനായിട്ടാണ് ഇങ്ങനെ ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്. അങ്ങനെ വരുമ്പോള്‍ ചര്‍ച്ച എവിടെയും എത്താതെ പോകുമോന്ന് ചേച്ചി ചോദിക്കും :) ആദ്യ യു.ഏ.ഈ മീറ്റ് ഞങ്ങള്‍ ഈ സംവിധാനം കൊണ്ട് നന്നായിട്ട് തന്നെ നടത്തി.
അതുകൊണ്ട് ഈ ബ്ലോഗില്‍ അംഗങ്ങളല്ലാത്ത ഇമറാത്തിലുള്ള മലയാളി ബ്ലോഗറുമ്മാര്‍ ദയവായി നദീറിനെയോ (050-8675371) അല്ലേല്‍ ദില്‍ബാസുരനെയോ (050-8972301) അല്ലേല്‍ കലേഷ് എന്ന എന്നെയോ (050-3095694)വിളിച്ച് ഈ-മെയില്‍ അഡ്രസ്സ് പറഞ്ഞു തന്നാല്‍ ഇന്‍വിറ്റേഷന്‍ അയച്ചു തരുന്നതാണ്. (ഇതിന്റെ ഒരു ഗുണം - ഒരു തരം കണക്കെടുപ്പും ആകും എന്നതാണ്. എത്രപേരുണ്ടെന്ന് ഒരു ഐഡിയ കിട്ടും)
ചേച്ചി പറഞ്ഞതിലും കാര്യം ഇല്ലാതില്ല. ആരേലും എല്ലാവരുടെയും അറ്റന്‍ഡന്‍സ് എടുക്കാന്‍ വേണ്ടി ഒരു പോസ്റ്റ് ഇടും എന്ന് ഞാന്‍ കരുതി. എനിക്ക് സമയവും മനസമാധാനവും കിട്ടാഞ്ഞാ.
അപ്പോള്‍ ദയവായി ഈ മീറ്റില്‍ പങ്കെടുക്കുന്നവരും വരാന്‍ കഴിയാത്തവരും ദയവായി ഈ പോസ്റ്റില്‍ കമന്റുകളിട്ട് ഹാജര്‍ വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കണക്കെടുക്കട്ടെ!
സ്നേഹപൂര്‍വ്വം
കലേഷ്
21 comments:
ഹാജര്‍!
കലേഷേ,
വിശ്വം മാഷ് ഈദിനേ വരുന്നുള്ളൂ, അനിലേട്ടനും മിന്നാമിനുങ്ങിനും ഈദ് അവധിയാണു സൌകര്യം.
കണ്ണൂസ് പെരുന്നാള്‍ സമയം ഇവിടില്ലെന്നും പറയുന്നു.
ഡേറ്റ് തീരുമാനിക്കല്‍ ആദ്യം നടത്തൂ.. എന്നാണെങ്കിലും ഞാന്‍ ഉണ്ട് ഒരു 7 ദിവസം നേരത്തേ നോട്ടീസ് തന്നാല്‍ നന്നായിരുന്നെന്ന് മാത്രം ഒരഭിപ്രായംസ്..
കുമാറിന്റെ ഹാജര്‍ ഏതു വകുപ്പിലാ ;) വരാന്‍ കഴിയാത്തവര്‍ എന്ന വകുപ്പിലോ? പങ്കെടുക്കുന്നവര്‍ എന്ന വകുപ്പിലോ :D
‘പങ്കെടുക്കുവാന്‍ താല്പര്യമുള്ളവന്‍’ എന്നയിനത്തില്‍ എന്റെ ഹാജര്‍.
മ്മൈലപ്പുറത്തെ കുഞ്ഞാപ്പു. ..
ഹാജറൂണ്ടേ...
മെ ഹാജര്‍ ഹും....
എന്റെ ചെക്കാ, കന്ന്യാണം കഴിഞ്ഞപ്പോ നിന്റെ ഇണ്ടര്‍ന്ന ബുത്തീം കൂടി മുട്ടീന്ന് പോയീന്നാ തോന്നണെ.
അതേന്ന്യാ ഞാനും പറഞ്ഞെ, കാക്കത്തോള്ളായിരം ബ്ലോഗറും കൂടി വ്യത്യസ്ത പോസ്റ്റിട്ടാ ഒരു അപ്ഡേറ്റിനു വേണ്ടി തപ്പുന്ന ബ്ലോഗര്‍ എവിടെം കൊണ്ട് ഒരു ഡേറ്റ് ഉണ്ടാക്കുമയ്യാ?? സംചയം....
ഒരു പോസ്റ്റില്‍ തന്നെ ഇതിന്റെ കമന്റ് വരുന്നതില്‍ ആര്‍ക്കും എതിരുണ്ടാവുമെന്ന് കരുതുന്നില്ല. സ്വന്തമായീട്ട് മീറ്റ് കഴിഞ്ഞിട്ട് ഇതില്‍ തന്നെ "ഞാന്‍ കണ്ട കൊച്ചി"ന്ന് പറഞ്ഞ് പോസ്റ്റിടുകയാവും ഭേദംട കുട്ടാ. ആ തല യൊന്ന് കുടയ് നീ ആദ്യം. എന്നിട്ട് കുലം കൂഷമായീട്ട് ചിന്തിക്ക് കുട്ടീ...
കണക്കെടുക്ക് ബ്ലോഗരെ ആദ്യം. കണ്ടവര്‍ തന്നെ. പുതിയവരും പഴയവരും തമ്മിലൊരു കോബിനേഷന്‍/റേഷിയോ എന്താണെന്നറിയാല്ലോ നമ്മക്ക്.
തീയ്യതിക്ക് കലേഷേ ഒരു പ്രോബബിലിറ്റി കല്‍പ്പിച്ച് "ഇന്ന തീയ്യതിമുതല്‍ ഇന്ന് തീയ്യതിയ്കകം" സംഘടിപ്പിയ്കുവാന്‍ ആലോചിയ്കുന്ന് എന്നു മറ്റൊ പറയാന്‍ കഴിഞ്ഞാ, ബ്ലോഗേഴ്സിനു ഫോര്‍കാസ്റ്റ് ചെയ്യാന്‍ എളുപ്പാമാവുമെന്ന് തോന്നുന്നു.
ഹാജര്‍ വല്യമ്മായി
ഹാജര്‍ തറവാടി
ഹാജര്‍ പച്ചാന
വൈകുന്നേരം കൂടണഞ്ഞ് ഹാജര്‍ വെക്കുമ്പോഴത്തേക്കും പിന്‍ ബെഞ്ചില്‍ സ്ഥലം കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ഒന്നിച്ച് ഒരു ഹാജര്‍
ഞാനും ചെലപ്പൊ ഹാജ്യാരാവും. :-)
ഈദിനാണെങ്കില്‍ ഞാനപ്പോള്‍ വെക്കേഷനിലായിരിക്കും.
ഞാനും കുടുംബവും ഉണ്ടേ.(കൈ പൊക്കുന്നു)
ഈദില്‍ ഒരു ദിവസം സൌകര്യപ്രദമായിരിക്കും.ലൊക്കേഷന്‍ ; അജ്മാന്‍ മുതല്‍ വടക്കോട്ട് അറബിക്കടലും ഉള്‍ക്കടലും ചേരുന്നിടം വരെ എവിടെയെങ്കിലും.
മുജരിം ഹാജിര്‍ ഹൈ (ഹും,ഹൊ).പുതുമുഖമായി എന്നെ കൂടി പരിഗണിക്കണമെന്ന അപേക്ഷയില്‍ ഉപേക്ഷ വിചാരിക്കരുത്.
വൈക്കം മു.ബഷീര്‍ പറയും പോലെ ഉഷാര്‍ര്‍ര്‍
തീയതി തീരുമാനിക്കാതെ ഹാജര്‍ വെക്കാന്‍ ഞാനില്ലേ,
എന്നാലും അന്നു
കൊക്കില്‍ ജീവനുണ്ടെങ്കില്‍ ,
യു ഏ ഇ ല്‍ ഉണ്ടെങ്കില്‍
ഞാനും ഉണ്ടാകും
ഓണ്‍ ലൈന്‍ മീറ്റില്‍ പങ്കെടുക്കുന്നവരുടെയും ഹാജര്‍ ബുക്ക് ഈ പോസ്റ്റിലാണൊ?
കുമാരേട്ടാ ദുബൈ വിസ കിട്ടിയൊ ?
ഒരു കാര്യം ..എല്ലാവര്‍ക്കും മെമ്പെര്‍ഷിപ് കൊടുക്കുമ്പോള്‍ അനോണിക്കു കൊടുക്കരുതേ
ഒരു 99.99% ഹാജര്‍
പെരിങ്ങോടാ.. ബ്ലോഗില്‍ നടക്കാനിറങ്ങിയപ്പോള്‍ ദേ ഇരിക്കൂന്നു ഒരു ഹാജര്‍ ബുക്ക്. അവിടെ കയറി ഒരു ഹാജര്‍ വച്ചു. അത്രെ ഉള്ളു. പെങ്കെടുത്തില്ലെങ്കിലും എന്റെ പ്രസന്‍സും ഉണ്ടാകുമല്ലൊ!
ഇനി അഥവാ, യൂ ഏ ഇ ഇല്‍ അല്ലാത്ത ആരെ എങ്കിലും ചെല്ലും ചെലവും കൊടുത്ത് നാട്ടില്‍ നിന്നും വിളിച്ചു വരുത്തി പെങ്കെടുപ്പിക്കാന്‍ വല്ല തീരുമാനവും പിന്നെ ഉണ്ടായാല്‍ ആദ്യ ഹാജര്‍ വച്ച എനിക്കായിരിക്കുമല്ലൊ പ്രിഫറന്‍സ്! ;)
ഞമ്മക്ക് ഒപ്പിടാനൊന്നും അറിയില്ല മക്കളേ...
മഷീല് മുക്കി ഞമ്മടെ ബെരലടയാളം ഇബടണ്ട്.
ഒന്നല്ല മൂന്ന്.
ഞമ്മടെ, കെട്ട്യോള്‍ടെ, കുട്ടീന്‍റെ...
ഹാജറാണേയ്.. ഞാന്‍ ഹാജര്‍ വിനയപുരസ്സരം അറിയിച്ചുകൊള്ളൂന്നൂ...
ലബ്ബൈക്ക (ഞാന്‍ വിളി കേട്ടൂന്ന്)
ഞാനും വെച്ചു ഒരു ഹാജര്‍
ഞമ്മടെ കെട്ട്യോളും കുട്ട്യോളും ഇമാറാത്തിലില്ലാത്തതിനാല്‍
അവരുടെ പൊതികൂടീ ഞാന്‍ തിന്നോളാം.
വല്ല്യമ്മായിക്ക് കെട്ട്യൊനേം കുട്ട്യോളേം തട്ടാനേം
കൊണ്ടു വരാമെങ്കില്‍ എനിക്കെന്തു കൊണ്ടു രണ്ടു പൊതി അധികമെടുത്തു കൂടാ...ഹല്ല,പിന്നെ..
കുമാറിന്റെ കൂടെ എന്റെയും ഹാജര്‍... -സു-
കുഴപ്പമായല്ലോ. ഈദ് കഴിഞ്ഞ ഉടനെ നാട്ടില്‍ പോകണമെന്നു് മേലാവിലേക്കു് കുറിയയച്ചിട്ടിരിക്കുകയാണു് ഞാന്‍. നിങ്ങളു് കാര്യങ്ങള്‍ ബാക്കി എല്ലാരുടേം സൌകര്യം നോക്കി നിശ്ചയിക്കിന്‍. ഞാനുണ്ടെങ്കില്‍ ഉറപ്പായും വന്നിരിക്കും.
(മൈക്കും കൊണ്ടൊരുത്തനെ എനിക്കു് തട്ടേ കാണണം അതു് എം വി ദേവനായാലും ശരി ദേവാന്തന്‍പിള്ളയായാലും ശരി.)
ഹാജര്‍,
ഞാനുമുണ്ടാകും എന്നാണെങ്കിലും,
ഒരായ്ച മുന്നെയെങ്കിലും തിയ്യതി അറിയിച്ചാല്‍ നന്നായിരുന്നു,
സംഭവത്തില്‍ പുതുമുഖമായ എന്നേം കൂട്ട്വോ? ഇഡ്ഢലി വേണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ല കേട്ടോ...
ഞാനും വരാം! നവ: 10 മുതല്‍ 18 വരെ ഒഴികെയുള്ള ദിവസങ്ങളാണെങ്കില്‍
Post a Comment