ദേവേട്ടാ,
അനിലേട്ടാ, സുധേച്ചീ, കണ്ണനുണ്ണിമാരേ,
വിശാലഗുരോ,
രാജരിങ്ങോടരേ,
നദീറേ,
നിഷാദ് ചേട്ടായീ,
ഇബ്രാനേ,
കണ്ണൂസേ,
സിദ്ധാര്‍ത്ഥാ,
ഗന്ധര്‍വ്വരേ,
അതുല്യ ചേച്ചീ,
സാക്ഷിയായ രാജീവേ,
ചന്തുസേ,
റേഡിയോ ഏഷ്യയിലെ മറ്റ് ബ്ലോഗറുമ്മാരേ,
വല്യമ്മായീ,
ആരിഫേ,
അഗ്രജാ,
റഷീദേ,
കരിംഭായ്,
സങ്കുചിതഗുരോ,
സമീഹേ,
ഷെനിനനേ
ദില്‍ഭാസുര(ജൂനിയര്‍)ഗുരുവേ,
ഗോപുവണ്ണോ,
ഇടിമേന്നേ,
കുറുമേന്നേ,
വില്‍സണ്‍ഭായ്,
മത്തങ്ങതലയോ,
പട്ടേരീ,
പിന്നെ, ഞാന്‍ മേല്‍ പറയാന്‍ വിട്ടുപോയവരേ (മനപൂര്‍വ്വമല്ല - ക്ഷമിക്കണം),
പിന്നെ എനിക്ക് നേരിട്ടറിയാത്ത, ഇമറാത്തിലുള്ള ബൂലോഗരേ,
പുണ്യമാസമായ റമദാനില്‍ നമ്മുക്ക് ഒരു ഇമാറാത്ത് ഇഫ്താര്‍ സംഗമം കൂടണ്ടേ?
സകുടുംബ സമേതം എല്ലാവരും ഒന്ന് കൂടണം.
എന്ത് പറയുന്നു എല്ലാവരും?
അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാവരും ദയവായി അറിയിക്കൂ....
വിശദമായി തന്നെ ചര്‍ച്ച ചെയ്യാം.
ഇമറാത്തിലുള്ള എല്ലാ ബൂലോഗരും ദയവായി സഹകരിക്കണം.
കഴിഞ്ഞ തവണ കൂടിയതിലും കൂടുതല്‍ ആളുകള്‍ ഇത്തവണ കൂടാനുണ്ടാകുമെന്നുറപ്പ്. ഇത് കഴിഞ്ഞ തവണത്തെക്കാളും ഭംഗിയാക്കണം.
(പി.എസ്: സാക്ഷാല്‍ വിശ്വേട്ടന്‍ നൊയമ്പ് കാലത്ത് ഇമറാത്തില്‍ വന്നേക്കാന്‍ സാദ്ധ്യതയുണ്ട്. ചാറ്റുന്ന നേരം അദ്ദേഹമത് സൂചിപ്പിച്ചിരുന്നു)
നദീറേ, ഒന്ന് ഉത്സാഹിക്കടാ.
ആ ആരിഫിനേയും ഇബ്രാനേയും ദി.അസുരനേയും ഒക്കെ ഒന്ന് ഓടിച്ചിട്ട് പിടിക്ക്.
നമ്മുക്കിത് കഴിഞ്ഞ തവണത്തേക്കാളും ഗംഭീരമാക്കണ്ടേ?
38 comments:
വിളിച്ചില്ലെങ്കിലും ഞങ്ങളും വരും
തറവാടി,വല്യമ്മായി,പച്ചാന
കലേഷേ രണ്ട് വിസയും, കുറച്ച് പൈസയും ഉണ്ടെങ്കില്‍ ഞങ്ങളും വരും ;)
കലേഷേട്ടാ,
ഏത് വകുപ്പിലാണ് ഞാനൊക്കെ ഗുരുവാകുന്നത് എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാം.മേലാല്‍ ഇമ്മാതിരി ചെറ്റ വര്‍ത്താനം പറായരുത്. :-)
(ഓടോ:അടിപൊളിയാക്കണം. ഓടിച്ചിട്ട് പിടിക്കുകയൊന്നും വേണ്ട. ഞാന്‍ റെഡി.)
haajar
present
anytime
anywhere
ദേവേട്ടന്‍ ബാച്ചിലര്‍ മീറ്റ് , ബാലകൂട മീറ്റ് ::)), യു എ ഈ മീറ്റ് എന്നൊക്കെ പറഞ്ഞു കൊതിപ്പിക്കാന്‍ തുടങ്ങിയിട്ടു കുറെ നാളായി, ഇന്നു രാവിലേയും പറഞ്ഞതാ ഇവിടൊക്കെ വന്നു പൊടിയൊക്കെ തട്ടണമെന്നു....
മൂപ്പരു ബിസി ആണെന്നു തോന്നുന്നു....
നൊമ്പു തുറക്കാന്‍ നൊം തയ്യാര്‍
(ഓ ടോ )"ഇത്തിരീ, തറവാടീ, വല്യാന്റീ.... ഈ ഇഫ്താറും നിങ്ങള്‍ പ്രഖ്യാപിച്ച ഇഫ്താറും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നില്ല )
കലേഷ് ഭായ്. ഞാന്‍ എപ്പോഴേ റെഡി... കലേഷ് ഭായ് നമുക്ക് ഗംഭീരമാക്കന്നേ...
മെ ഹാജര്‍ ഹും.. (ഹൊ, ഹെ.... ആ)
പട്ടേരീ ഈ ഇഫിത്താര്‍ അതും കൂടെ കൂട്ടി ഇമ്മിണി ബല്യ ഒരു ഇഫതാറാക്കാം...
പ്രിയ വല്യമ്മായീ, തറവാടീ, പച്ചാനേ, ആ ഈ-മെയില്‍ വിലാസമൊന്ന് മെയില്‍ ചെയ്യ്. ഈ ബ്ലോഗിലേക്ക് ഞാനൊരു ഇന്‍വിറ്റേഷന്‍ അയച്ചു തരാം. അഭിപ്രായങ്ങള്‍ പോസ്റ്റായും ഇടാം.
പ്രിയ സൂ, വിസ കാര്‍ഡാണോ ഉദ്ദേശിച്ചത്? സച്ചിന്റെ വിസ പവ്വര്‍?
ദി.ഗുരു, ജൂനിയര്‍ ഗുരുവേ എന്നെ ഞാനിനി വിളിക്കു. സ്വാമിമാരെപറ്റിയുള്ള പോസ്റ്റില്‍ ഇട്ട കമന്റ് വായിച്ച് ഞാന്‍ തലയും കുത്തി നിന്ന് ചിരിച്ചു പോയി. (താടി)
ഇത്ര മനോഹരമായി കമന്റെഴുതുന്ന ചുരുക്കം ചിലരേ ഈ ബൂലോഗത്തുള്ളു - വക്കാരിയേയും ദേവേട്ടനെയും ഗന്ധര്‍വരേയും ഒക്കെ പോലെ. അതുകൊണ്ട് ജൂനിയര്‍ ഗുരു സ്ഥാനം ഏറ്റെടുക്കൂ..
കലേഷ് ഭായ് ഇതാ ആഡ്രസ് ... ഇന്‍വിറ്റേഷന്‍ ചൂടോടെ പോരട്ടേ.
rasheedchalil@gmail.com
ഇതാ rehnaliyu,aliyup,prettyprincessaju എല്ലാം ജിമെയില്‍
അപ്പോ നമുക്കലക്കല്ലേ..!!!
ഞാന്‍ എപ്പോഴേ റെഡി.
ഞാനും.... ;)
ഞാന്‍ എപ്പോഴേ റെഡി.
വിശാലേട്ടാ,
എന്റെ രണ്ട് ജീന്‍സ് അലക്കാനുണ്ട്. ഞാനുമുണ്ട് കൂടെ. :-)
ദില്‍ബൂ കഴിഞ്ഞ് സംഗമത്തിനു ശേഷം ഇതുവരെ അലക്കിയില്ലേ... സത്യത്തില്‍ അസുരലോകത്ത് എന്താ പ്രശ്നം.
ഞാന്‍ ഹാജറുണ്ടേയ്.. എന്റെ ഐഡി:ksali2k@gmail.com (ഞമ്മള് മനസ്സീ കണ്ടത് ഇങ്ങള് മാനത്ത് കണ്ടൂല്ലേ.. മാസം കണ്ടാല്‍ നോയമ്പ് തൊടങ്ങുമെന്നത് പോലെ ഒരു ബൂലോഗ മീറ്റിന് നേരായിരിക്കുണു).
ദില്‍ബൂ
ജീന്‍സ് അലക്കലോക്കെ ആദ്യം ചെയ്‌തോണം.
മീറ്റില്‍ അലാക്കതെ വന്നാ ഒരലക്കാ... തരും.
ഞാന്‍ റഡി.
(ഇനി ഒമാനില്‍ വെച്ചായാലും)
കരീമാഷ് അങ്ങനെ പലതും പറയും അത് കേട്ട് ദില്‍ബൂ ജീന്‍സ് അലക്കരുത്... കുളിക്കരുത്... നീ വെറും സാധാരണക്കരനാണോ... ഹേയ്... അല്ലേ അല്ല. അതൊരിക്കലും മറക്കരുത്
മാഷേ ഒമാനിലാണെങ്കില്‍ സലാലയില്‍ വെച്ച് നടത്തം. കേരളം പോലെയാണെത്രെ.
ആരും പേടിക്കണ്ട. അലക്കിയിട്ട് തന്നെയെ വരൂ മീറ്റിന്.
(കലേഷേട്ടാ,എന്റെ ലോണ്ഡ്രി ബില്‍ ഞാന്‍ ആര്‍ക്ക് സബ്മിറ്റ് ചെയ്യണാം? ആരാ കചാഞ്ചി?)
(ഓടോ:കലേഷേട്ടാ,കണക്ക് തെറ്റരുത് കഴിഞ്ഞ പ്രാവശ്യത്തെ പോലെ. ആളും കൂടുതലുണ്ട് ഇപ്രാവശ്യം)
ഇത്തിരീ, ഒരു ഇന്‍വിറ്റേഷനില്‍ ക്ലിക്കിയതിന്റെ ക്ഷീണം മാറിയൊ?
ഒരു കുടുംബത്തിനു 3 റേഷന്‍ കാര്‍ഡോ.... അതും സേയിം റേഷന്‍ ഷോപ്പില്‍
വെറുതെ അല്ല ജി മൈയിലില്‍ (ജെബെല്‍ അലിയിലും ) ഇത്ര ട്രാഫിക് ജാം
വിശാലേട്ടാ എന്റെ യും 2 ജീന്‍സ് ;)
ഇടി ഗടീ ലേറ്റ് ആയി വരുവാനുള്ള തയ്യറെടുപ്പിനാണൊ ..ഞാനും കഴിഞൊരു ;)
ദേവേട്ടാ രാവിലെ അയച്ചുതന്ന ദേവാസുര സംഗമം
എവിടെ?
പട്ടേരി മാഷേ,
ദേവാസുരസംഗമത്തിന്റെ ലിങ്ക് ഐ പി സി 404ആം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ടിരിക്കുകയാണല്ലോ. :(
(ഓടോ: ഈ മീറ്റിന് നല്ല ജനമുണ്ടാവും. കടല,പൊരി,ബലൂണ്‍,പീപ്പിക്കച്ചവടം നടത്തി നാല് കാശുണ്ടാക്കണം)
അഭിപ്രായങ്ങള്‍ വരട്ടെ...
എല്ലാവര്‍ക്കും പോസ്റ്റ് ചെയ്യാമല്ലോ..
പോസ്റ്റ് ചെയ്യാനുള്ള ഇന്‍വിറ്റേഷന്‍ കിട്ടാത്തവരാരേലും ഉണ്ടേല്‍ ദില്‍ബാസുരനേയോ (050-8972301) നദീറിനെയോ (050-8675371) എന്നെയോ (050-3095694) മൊബൈലില്‍ വിളിക്കുക.
ദേവാസുര സംഗമം
some tech problem dillooo
ഓ. ടോ ദില്ലൂ ഞാന്‍ നിന്റെയടുക്കല്‍ നിന്നും കടല,പൊരി,ബലൂണ്‍,പീപ്പിക്കച്ചവടം , നാട്ടില്‍ നിന്നും ആരൊ വരുന്നുണ്ടു , അവരൊടു പറയാം ;;)
ഞങ്ങളുണ്ടാകും തീര്‍ ച്ച
ഞാനും വരാം ട്ടോ. എനിക്കല്‍പം തെളിവു നിരത്താനുണ്ട്. ചെക്കന്റെ പരീക്ഷയ്കിടയിലാവരുതേ എന്നാണു പ്രാര്‍ഥന.
ഇഫ്താര്‍ എന്നൊക്കെ പറയുമ്പോ, 6.30 യ്കോ മറ്റോ നോമ്പു തുറന്ന്, അപ്പോ തന്നെ പള്ളി പോണ്ടവരുണ്ടെങ്കില്‍ അവര്‍ക്ക് പോവേണ്ടി വരില്ലേ? പിന്നെ 9 മണിയാവുമ്പോഴേയ്യ്കും പിരിയേണ്ടി വരും എന്നുള്ള സമയ പരിധി ഒരു പാരയാവുമോ?
കലേഷേ ഞാനുണ്ടാവും.
പടച്ചോനെ.. ഞമ്മള് ഇതു ഇപ്പളാ കണ്ടതു. ഒരു നറുക്കിനു ഇന്നിം കൂട്ടിക്കോ...
വിസ കിട്ടാന്‍ ബുദ്ധിമുട്ടായത് കൊണ്ട്, ഗഫൂര്‍ക്കയുടെ ഒരുവില്‍ ഞാന്‍ അവിടെയെത്താം.
കാലിഫോര്‍ണിയാക്ക് ചരക്കുമായി പോകുന്ന ഉരുവാണ്. എനിക്ക് വേണ്ടി ഗള്‍ഫ് വഴി തിരിക്കുന്നു.
അറബിപ്പോലീസിന്റെ കൈയ്യില്‍പ്പെടാതിരിക്കാന്‍ ഗഫൂര്‍ക്ക പഠിപ്പിച്ച അറബിയുമായി ആണ് വരവ്.
നീന്തി കരപറ്റിയ ശേഷം എടുത്തണിയാന്‍ അറബി വേഷവുമുണ്ടേ...
അസലാമു അലൈക്കും
വ അലൈക്കു മുസലാം.
മതീ. ഇത്ര മതീന്ന്.
അപ്പോ അന്ന് കാണാം.
പാച്ചുവും മുനീറയും പിന്നെ ഞാനും... എപ്പഴേ റെഡി.
അതുല്യ ചേച്ചി പറഞ്ഞ സമയ പരിധി, ശരിക്കും ചിന്തിക്കേണ്ട കാര്യം തന്നേണ്.
പരിപാടികള്‍ ഇഫ്താറിന് മുന്‍പ് തീര്‍ത്ത് ഇഫ്താര്‍ കഴിഞ്ഞ് പിരിയാനാണോ ഉദ്ദേശിക്കുന്നത്.
അരേ,
ഉരു സാധാരണഗതിയില്‍ അടുക്കുന്നത് ഖോര്‍ഫക്കാന്‍ കടാപ്പുറത്തിനടുത്താണ്. അതിനടുത്താ നമ്മുടെ അനിലേട്ടനും സുധേച്ചീം കണ്ണനുണ്ണിമാരും താമസിക്കുന്നത്.
നീന്താനറിയാമോ?
കരയ്ക്കെത്തുകയാണേല്‍ ഗഫൂര്‍ക്കാ ദോസ്ത് എന്നു പറയുന്നതിനു പകരം “അനിലേട്ടാ ദോസ്ത്“ എന്നു പറയുക.
അതല്ല ഉരു ദുഫായി കടാപ്പുറത്താണെത്തുന്നതെങ്കില്‍ “ദേവേട്ടാ ദോസ്ത്” എന്നോ “വിശാലമനസ്കാ ദോസ്ത്” ഒക്കെ വിളിച്ചാ മതി. ഉരു ഇനി കരാമ കടാപ്പുറത്താണെത്തുന്നതെങ്കില്‍ (അവിടെ കടാപ്പുറമുണ്ടോ?) “കുറുമേട്ടാ ദോസ്റ്റ്” എന്നോ “ഗന്ധര്‍വാ ദോസ്ത്” എന്നോ പറയുക.
ഇനി അതൊന്നുമല്ല, ആ ഉരു കറങ്ങി തിരിഞ്ഞ് ഷാര്‍ജ്ജ കടാപ്പുറത്തെത്തിയാല്‍ “ഇടിവാളേട്ടാ ദോസ്ത്“ എന്നോ “അതുല്യചേച്ചീ ദോസ്ത്” എന്നോ “ഇബ്രാനിക്ക ദോസ്ത്” എന്നോ “ദില്‍ബാസുരാ ദോസ്ത്” എന്നോ “നിഷാദിക്കാ ദോസ്ത്” എന്നോ പറയുക.
ഉരു ഒരു ഗതീം കിട്ടാതെ ഉമ്മല്‍ കുവൈന്‍ കടാപ്പുറത്തെത്തിയാല്‍ “കരീമിക്കാ ദോസ്ത്” എന്ന് മാത്രം പറയുക. (എന്റെ പേര് പറഞ്ഞാ ചിലപ്പം അടി കിട്ടും)
ഇനി ഏത് കടാപ്പുറത്താ എത്തിയതെന്ന് എങ്ങനാ അറിയുക എന്ന് ചോദിച്ചാ, അമ്മച്ചിയാണെ എനിക്കറിയില്ല പറഞ്ഞു തരാന്‍.
അപ്പം ഇഫ്താര്‍ സംഗമത്തിന് കാണാം!
അതുല്യ ചേച്ചിയുടെ ചോദ്യം ന്യായമാണ്. എന്റെ അഭിപ്രായത്തി വൈകുന്നേരം ഒരു രണ്ടിനോ മൂന്നിനോ ചേര്‍ന്ന് നോമ്പുതുറയോടെ പിരിയാവുന്ന രീതിയില്‍ പ്ലാന്‍ ചെയ്താല്‍ നന്നായിരിക്കും.
കാരണം ഒന്ന് നോമ്പുള്ളവര്‍ക്ക് പകല്‍ സമയത്ത് ക്ഷീണം കുറവായിരിക്കും. എന്നാല്‍ നോമ്പുതുറക്ക് ശേഷം ഇത്തിരി ക്ഷീണം ഉണ്ടാവുകയും ചെയ്യും . മറ്റൊന്ന് മുസ്ലിങ്ങള്‍ക്ക് നോമ്പുകാലം രാത്രി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് അത് മിസ്സാവാതെ നോക്കുക്കയും ചെയ്യാം...
ഇതാണ് ടൈമിനെ കുറിച്ച് എന്റെ അഭിപ്രായം. വിശദമായ ചര്‍ച്ചനടക്കട്ടേ
ഇത്തിരിയേ... സലാമലൈക്കും. സംഗതി നോമ്പിനു മുമ്പ് കൂടിയാ എവിടായാലും, നമ്മുടെ മക്കളു പെപ്സിയും ചിപ്സുമൊക്കെ തപ്പില്ലേ? വാങ്കാവാട്ടേ, വാങ്കാവട്ടെ എന്നും പറഞ്ഞ് എല്ലാരും തന്നെ ഒരു തുള്ളി വെള്ളമിറക്കാന്‍ കാത്തിരിയ്കണം. നോമ്പിനു മുമ്പു കൂടി നോമ്പിനു പിരിയാം എന്ന് വച്ചാ തന്നെ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദാഹിയ്കും എന്നുള്ളത് 101 തരം. അതു പാര്‍ക്കായാലും ഹോട്ടലായാലും പൊല്ലാപ്പു തന്നെ. ഞാന്‍ കലേഷുക്കുട്ടനോട് തീയ്യതികളെ അലപം നീക്ക് പോക്ക് ചെയ്യാനായിട്ട് പറഞ്ഞിരുന്നു. കലേഷ് ചര്‍ച്ചാവശിഷ്ടം സമയം പോലെ പങ്കു വയ്കൂ.
കലേഷേട്ടാ, എന്നെ മറന്നൂല്ലേ,
പടച്ചോനേ,ഞമ്മള്‍ ഇപ്പളാ കണ്ടേ,നേരം ബൈകീലില്ലാ,
ഇപ്പത്തന്നെ മിസ്സായീന്ന്.പടച്ചോന്‍ കാത്തു.
ഇന്വ്വിറ്റേഷന്‍ ബാക്കിയുണ്ടെങ്കില്‍ ഇനിക്കും ബാണം ഒന്ന്.എന്നേം കൂട്ടോ...?
ഇഞ്ഞ് ഇന്റെ തപാല്‍പെട്ടീടെ ബിലാസം അറിയാഞ്ഞിട്ടാണെങ്കീ ഇതാ പുടിച്ചോളീന്‍...
മിന്നാമിനുങ്ങ് വണ്‍ ടു വണ്‍ അറ്റ് യാവുട്ട്യാക്ക ഡോട്ട് കോം
minnaminung121@yahoo.com
സുഹൃത്തുക്കളെ, ദൈവം സഹായിച്ചോ, അതോ സഹായിക്കണമെന്നുദ്ദേശിച്ചോ (ജോലി പോകേണ്ടാ എന്നു കരുതി), എന്റെ പുതിയ ഓഫീസില്‍ നിന്നു ചാറ്റും, എന്തിന്നു, നെറ്റ് ലോഗിന്‍ വരെ ഇന്നു മുതല്‍ ബ്ലോക്ക് ചെയ്തു. ആയതിന്നാല്‍ ഈയുള്ളവന്നു വീട്ടില്‍ വന്നെത്തിയതിന്നു ശേഷം (അപ് & ഡൌണ്‍ 100-120 കിലോമീറ്റര്‍ റൂട്ടനുസരിച്ച്, സ്വയം ഡ്രൈവ് ചെയ്ത്)മൂഡന്നുസരിച്ച് (എന്റെ മാത്രമല്ല, കുറുമിയുടേയും, കുട്ടിക്കുറുമികളുടേയും, എന്തിന്നു മെയ്ഡിന്റെ വരെ) വേണം ഇനി ബ്ലോഗാന്‍.
നാട്ടില്‍ നിന്നും വന്നിട്ട്, ബ്ലോഗുകളില്‍ കയറി ഒന്നെത്തി നോക്കാന്‍ പോലും സാധിച്ചിട്ടില്ല. പിന്മൊഴിയില്‍ 34000 മെയില്‍ കവിഞ്ഞു. ഒഫീഷ്യല്‍ മെയിലുകള്‍ ഒട്ടും കുറവല്ല. നെല്ലിന്റെ പതിരു ചേറ്റുന്നതുപോലെ ഒഫീഷ്യല്‍ മെയില്‍ വായന/മറുപടി ഒരു വഴിയില്‍ നിന്നും തുടങ്ങി ചേറ്റി കൊറിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. പതിരു വേറെ, നെല്ലു വേറെ എന്ന അവസ്ഥയില്‍ എന്നെത്തുമോ എന്തോ?
എന്തിന്നും ബ്ലോഗില്‍ ഏക്റ്റീവ് ആയി കാണാതിരുന്നാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ ഇവിടെ ഇല്ലെന്നല്ല, പക്ഷെ എല്ലാത്തിന്നും കൂടി സമയം കിട്ടുന്നില്ല എന്നു മാത്രം. എന്റെ മനസ്സെപ്പോഴും ബ്ലോഗില്‍ തന്നെ ഉണ്ട്.
എമറാത്ത് രണ്ടാം ബൂലോകസംഗമത്തിന്നു ഒരു ഹാജര്‍ ഇപ്പോള്‍ തന്നെ ഒപ്പിട്ടിരിക്കുന്നു.
മെയിലില്‍ കണ്ടില്ലെങ്കില്‍ ഫോണില്‍ ബന്ധപെടൂ, ജബേല്‍ അലിയുടെ അങ്ങേ തലക്കലുള്ള ഒരു മരുഭൂമിയിലാണ് പുതിയ ഓഫീസ് എന്നതു കാരണം മൊബൈലില്‍ കിട്ടാനും സാധ്യത കുറവ് (റേഞ്ചില്ല). എന്റെ ഓഫീസ് ഡയറക്റ്റ് ലാന്‍ഡ് ലൈന്‍ + 04 8094555.
അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നമസ്കാരം.
ഞാനും ഒരു ചെറിയ, വളരെ ചെറിയ യു എ ഈ ബ്ലൊഗറാണ്, സ്ഥലം ഫുജൈറ,
കഴിഞ്ഞ തവണത്തെ മീറ്റിന്റെ വാര്‍ത്ത മാധ്യമത്തില്‍ കണ്ടാണ് ഞാന്‍ ബ്ലൊഗ് തുടങ്ങിയത്,
പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു,
വിരൊധമില്ലെങ്കില്‍ അറിയിക്കുക,
എന്നെ മീറ്റിനൊന്നും പറ്റില്ല,
എന്നാലും നല്ല ഒരു കാഴ്ച്ചക്കാരനാകാന്‍ കഴിയുമെന്ന് വിസ്വസിക്കുന്നു,
ഇ മെയില്‍
abdusown@hotmail.com
abdu_p@yahoo.com
അറിയിക്കുമല്ലൊ
നന്ദി,
-അബ്ദു-
നോമ്പ് തുറക്ക് മുമ്പും ശേഷവും ബുദ്ധിമുട്ടുകളുള്ള സ്ഥിതിക്ക്, ഏതായാലും ഇത്രേം കാത്തില്ലേ... ഒരു മാസം കൂടെ നീട്ടി വെച്ച് ഈദിന് കിട്ടുന്ന അവധികളില്‍ നിന്നും ഒരു സായാഹ്നം... അങ്ങിനെ ചെയ്തു കൂടെ ... ഒരു ബ്ലോഗ് ഈദ് സംഗമം.
ഈദ്-ഉല്‍-ഫിത്ത്‌ര്‍ അവധിക്കാണെങ്കില്‍ എനിക്കും കൂടണമെന്നുണ്ട്. നോയമ്പ് കാലത്ത് പറ്റുമെന്ന് തോന്നുന്നില്ല.
അതെ,ഞാനും ആ അഭിപ്രായക്കാരനാണു.
റംസാനില്‍ പലര്‍ക്കും ഒത്തുകൂടാന്‍ കഴിഞ്ഞെന്നു വരില്ല.മാത്രമല്ല,സമയവും പ്രശ്നമാണു.
കുറച്ചു കൂടി കഴിഞ്ഞ് റംസാന്‍ അവസാനിച്ച് ഈദുല്‍ ഫിതറിനു സംഗമിക്കുകയായിരിക്കും നല്ലതെന്നു തോന്നുന്നു..എല്ലാവര്‍ക്കും അവധിയായതിനാല്‍ ഇഷ്ടം പോലെ സമയവും കിട്ടും.തയ്യാറെടുപ്പിനും ആസൂത്രണത്തിനും വേണ്ട സമയം കിട്ടിയാല്‍ നമുക്കീ മീറ്റ് മറ്റൊരു അവിസ്മരണീയ സംഭവമാക്കി മാറ്റാം.
ഇത്തിരിവെട്ടത്തിനും ഇതേ അഭിപ്രായമാണെന്നു തോന്നുന്നു.അദ്ധേഹമാണു ഈ അഭിപ്രായം ആദ്യം കമന്റിയതെന്നാണെന്റെ ഓര്‍മ്മ
അപ്പൊ അങ്ങനെയൊക്കെയാണു കാര്യങ്ങള്‍.
സന്തോഷമുണ്ട്.
എപ്പോഴെവിടെയെങ്ങനെ എന്നൊക്കെ തീരുമാനമാകട്ടെ.
സാങ്കേതികവും മതപരവുമായ കാരണങ്ങളാല്‍ നോമ്പുകാലത്ത് വെള്ളിയൊഴികെ ഞാന്‍ മാത്രം ഒരു കുടുക്കിലാവാറുണ്ട് ഇവിടെ.
നോമ്പുതുറ സമയത്തൊക്കെ മറ്റെല്ലാവരും ബ്രേക്കുമ്പോ ഞാന്‍ മാത്രം ഓഫീസില്‍ വരണം, 5 മണി മുതല്‍. സര്‍വീസ് സെക്റ്ററാണേ, ഫോണടിച്ചാല്‍ എടുക്കാനെങ്കിലും ആരെങ്കിലും വേണമല്ലോ എന്ന് ‘കൊമ്പനി’.
ബാക്കിയൊക്കെ അവിടുത്തെ ആഗ്രഹവും സാഹചര്യവും പോലെ.
വിശ്വം വരുന്നത് എന്തു കൊണ്ടും നല്ലതെന്നു മാത്രമല്ല ഒരനിവാര്യത കൂടിയാണെന്നു തോന്നുന്നു ;)
വെല്‍ക്കം റ്റു ഊട്ടി!
(OT: മീറ്റിന്റെ വക വിസിറ്റ് വിസ കൊടുക്കുകയാണെങ്കില്‍ ഞാനൊരു പാസ്പൊര്‍ട്ട് കോപ്പി+ദി100 തരാം. കിട്ടിയാലൂട്ടി)
Post a Comment