Wednesday, January 10, 2007

സാംസ്ക്കാരിക സമ്മേളനവും മീറ്റും

ഇവിടെ പറയപ്പെട്ട ഇന്‍ഡൊ അറബ് സാംസ്ക്കാരിക സമ്മേളനവുമായി ബന്ധപ്പെട്ടു്, പതിനൊന്നാം തീയതി, അതായതു് നാളെ, വൈകീട്ടു് നമുക്കെല്ലാവര്‍ക്കും തമ്മില്‍ കാണാമെന്നു കരുതുന്നു. അബുദാബിയിലെത്തുന്നവര്‍ അവിടെ 7.30 ക്കു തന്നെ എത്താന്‍ ശ്രമിക്കുക. ദുബായ്, ഷാര്‍ജ, ഉമ്മുല്‍ക്കുവൈന്‍‍, റാസ് അല്‍ ഖോര്‍, ഫുജൈറ(?) മുതലായ എമിറേറ്റുകളിലുള്ളവര്‍ വാഹന സൌകര്യങ്ങള്‍ ലഭിക്കുന്നതിനും പങ്കു വക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും സിദ്ധാര്‍ത്ഥനേയോ ദില്‍ബാസുരനേയോ ബന്ധപ്പെടുക. ഇവന്മാരുടെ ചെലവാകാത്ത നമ്പരുകള്‍ താഴെ.

സിദ്ധാര്‍ത്ഥന്‍: 0505455976
ദില്‍ബാസുരന്‍: 0508972301

സകലമാന ബൂലോകരും പരിപാടിയില്‍ പങ്കെടുക്കുകയും താല്പര്യമുള്ള ജനങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്നു് താല്പര്യപ്പെടുന്നു.

പീസ്: പരിപാടി കഴിഞ്ഞു് എല്ലാവരും ചേര്‍ന്നൊരു ഡിന്നര്‍ സാക്ഷി അറേഞ്ചു് ചെയ്യുന്നുണ്ടെന്നാണു് ശ്രുതി. അതിലേക്കു കൂടി കരുതി വേണം സഹൃദയര്‍ പുറപ്പെടാന്‍ എന്നിതിനാലോര്‍മ്മിപ്പിച്ചു കൊള്ളുന്നു.

എന്നു് വിധേയന്‍
ഒപ്പു്

കാര്യപരിപാടികള്‍ വെബ്സൈറ്റില്‍ നിന്നറിയാന്‍ കഴിയാഞ്ഞവര്‍ക്കായി ഇതാ ദില്‍ബന്‍ കോപ്പിറൈറ്റ് വയലറ്റാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Programme
11th January 2007, Thursday - 7:00p.m
Venue: Emirates Writers Union (National Theatre Abu Dhabi)

Inaugural function: 7: 30 - 9:00 pm
Prominent Guests: Adoor Gopalakrishnan, Chandra Mohan Bhandari ,Hareb Al Dhaheri, Paul Zacharia, Al Saad Al Manhali ,K.G. Sankarapillai, Dr. Shihab Ghanem, Maythil Radhakrishnan,Ali Kenham, Karunakaran, E.P. Rajagopalan, Shakir Noori, Anwar Kateeb, Mohd Walid Abdi, M.A. Yusuf Ali, B.R. Shetty,Dr. Raja Balakrishanan, K.B.Murali, Shihabuddeen Poithumkadav.

Indo-Arab Musical Concert: 9:00p.m

Cultural programme : 9:30p.m.

ഇത്രയുമാണ് നാളത്തെ പരിപാടികള്‍. എതായാലും ധാരാളം ബൂലോഗര്‍ ഇത് കാണാന്‍ അബുദാബിയില്‍ വരുന്നുണ്ട് , എന്തായാലും ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ വിശപ്പ് വരാന്‍ സാധ്യത ഉണ്ട്. അങ്ങനെയാണെങ്കില്‍ പലരും പല ഭക്ഷണശാലകളില്‍ പോകുന്നതിന് പകരം ഒരുമിച്ച് കൂടി ഭക്ഷണവും കഴിയ്ക്കാം മീറ്റും ഒടിയ്ക്കാം എന്നാണ് പ്ലാന്‍. ഇതിങ്കലേയ്ക്കായി അബുദാബി തട്ടകമായിട്ടുള്ള തിര,സാക്ഷി എന്നീ ബ്ലോഗര്‍മാര്‍ ടെന്റ്, നല്ല ഒരു ലൊക്കേഷന്‍, ഭക്ഷണം മുതലായവ തെയ്യാര്‍ ചെയ്ത് വെപ്പാനായിക്കൊണ്ട് സന്നദ്ധരായിരിക്കുന്നു. നല്ല രണ്ട് കുതിരകളെ പൂട്ടിയ വണ്ടികള്‍ ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്നതാണ്. സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

എന്ന് ദില്‍ബാസുരന്‍

51 comments:

സിദ്ധാര്‍ത്ഥന്‍ said...

ഇവിടെ പറയപ്പെട്ട ഇന്‍ഡൊ അറബ് സാംസ്ക്കാരിക സമ്മേളനവുമായി ബന്ധപ്പെട്ടു്, പതിനൊന്നാം തീയതി, അതായതു് നാളെ, വൈകീട്ടു് നമുക്കെല്ലാവര്‍ക്കും തമ്മില്‍ കാണാമെന്നു കരുതുന്നു.

.::Anil അനില്‍::. said...

ഫുജൈറയ്ക്കുള്ള വണ്ടി എപ്പ ഇവിടുന്നു പുറപ്പെടും?
സിദ്ധ്/ദില്‍ബ്?

അതുല്യ said...

ഇതാപ്പോ നന്നായേയ്‌.. ഇനി ഈ രണ്ട്‌ മാസത്തിനകം 4 ആം മീറ്റ്‌ എന്നൊക്കെ ശര്‍മാജീനോട്‌ പറഞ്ഞ്‌ അബുദാബിയ്ക്‌ വരണ കാര്യം ഞനേറ്റൂന്നേയ്‌.

സിദ്ധാര്‍ത്ഥന്‍ said...

ഫുജൈറേല്‍ നിന്നും പുറപ്പെടുന്ന വണ്ടി അനിലേട്ടന്റെ കൈയിലിരിക്ക്യല്ലേ? ടൈമതിനോടു ചോദിക്കാല്ലോ. ;)

മാളോരെ,
കാര്യപരിപാടികള്‍, സമയവിവരങ്ങള്‍ എല്ലാം ഏറെ വൈകാതെ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ദില്‍ബാസുരന്‍ said...

ഈ മീറ്റില്‍ ഹാജിയാരാവുന്നവര്‍ ഇവിടെ കമന്റിടുന്നതില്‍ എനിയ്ക്ക് വിരോധമൊന്നുമില്ല. സിദ്ധാര്‍ത്ഥ് ഭയ്യയ്ക്കും കാണാന്‍ തരമില്ല. അത് കൊണ്ട് ഇത് വരെ കണ്‍ഫേം ആയവര്‍ പ്ലീസ്...

കുറുമാന്‍ said...

ഫാര്യ അനുവദിച്ചാല്‍ - പ്രസന്റ് :)

ഫാര്യ അനുവദിച്ചില്ലെങ്കില്‍ - ആബ്സന്റ് :(

രണ്ടു പിള്ളേരേം കൊണ്ട് എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കൊള്ളാനുള്ള ഉപദേശം ഫ്രീയായി കിട്ടി.

എനിക്കിതു വേണം, കയ്യിലിരിപ്പിന്റെ ഗുണം

കണ്ണൂസ്‌ said...

ഇന്‍ഷാ അള്ളാ, വ്യാഴവും വെള്ളിയും ഞാനുണ്ടാവും. ശനിയാഴ്ച്ചത്തെ ബ്ലോഗര്‍മാരുടെ കോര്‍ പ്രോഗ്രാമിന്റെ കാര്യം ഉറപ്പില്ല. ട്രൈ മാടി നോഡു ബേക്കു.

അതുല്യ said...

കുറുമാനില്ല്യേ? അപ്പോ ഞാനൂല്ല്യ
വിശാലനില്ല്ല്യേ? എന്നാ ഒട്ടും ഞാനില്ല്യ
ദേവനുണ്ടോ? അപ്പോ തീര്‍ച്ച ഞാനില്ല്യ
എന്ന ഗന്ധര്‍വനോ? അപ്പോ ഞാന്‍ വീട്ടില്‍ ചോദിച്ചിട്ട്‌ പറയാം.

ദില്‍ബാസുരന്‍ said...

നാളത്തെ അബുദാബി കാര്യപരിപാടികളും മറ്റ് മീറ്റ് വിവരങ്ങളും ചേര്‍ത്ത് പോസ്റ്റ് പരിഷ്കരിച്ചിരിക്കുന്നു. കാണുമല്ലോ.

ഇത് വരെ വരുമെന്ന് ഉറപ്പായവര്‍:
പെരിങ്ങോടന്‍
ദില്‍ബാസുരന്‍
കണ്ണൂസ്
വിശാലമനസ്കന്‍
സാക്ഷി
സിദ്ധാര്‍ത്ഥന്‍
ദേവരാഗം
തിര
ഗന്ധര്‍വന്‍

ഷാര്‍ജ-ദുബായ് എരിയായില്‍ നിന്ന് വണ്ടിയുണ്ടെങ്കില്‍ വരാം എന്ന് പറഞ്ഞ് കയ്യാലപ്പുറത്തെ തേങ്ങയായ ജനകോടികളുടെ ശ്രദ്ധയ്ക്ക്. പെരിങ്ങോടന്‍,സിദ്ധാര്‍ത്ഥന്‍,ദേവേട്ടന്‍ എന്നിവരുടെ വണ്ടികള്‍ ഇപ്പോള്‍ റെഡിയാണ്. 10 പേര്‍ക്കെങ്കിലും സീറ്റ് ഉണ്ട്.ബുക്ക് ചെയ്യാവുന്നതാണ്. ജെബലലിയില്‍ നിന്നുള്ളവര്‍ക്ക് കണ്ണൂസിന്റെ വണ്ടി നേരിട്ട് ഫ്രീസോണില്‍ നിന്ന് പുറപ്പെടുന്നുണ്ട്. അതിലും ബുക്ക് ചെയ്യാം.

ഡാലി said...

എന്താ ഇവിടെ മാമാങ്കം? ഇന്ത്യോ അറബ് മീറ്റാ? എന്നാ ഇവിടന്നള്ള വണ്ടി ഏതാ? ഇവിടേം ഉണ്ട് കൊറെ ഇന്ത്യാക്കാരും അറബികളും.

ഓ.ടൊ: സമ്മേളനവും മീറ്റും ഈറ്റും ഗംഭീരമാവട്ടെ.

പുഞ്ചിരി said...

സിദ്ധാര്‍ത്ഥന്റെ വണ്ടീലെ ഒരു സീറ്റ് എനിക്ക് തരാമെന്ന് പറഞ്ഞ് ഇന്നുച്ചക്ക് വിളിച്ചിരുന്നു. അതിലേക്കിനി ആരും കണ്ണ് വെക്കണ്ടാ. (ബാക്കി സീറ്റുകള്‍ എന്താന്നു വെച്ചാ ആയിക്കോ... ഹല്ല പിന്നെ)

ഇടങ്ങള്‍|idangal said...

ഞാനുമുണ്ടേ,

പട്ടേരി l Patteri said...

സാക്ഷീടെ ഡിന്നര്‍ ,
ബീച്ച് സൈഡ് ടെന്റ്,
കാമ്പ് ഫയര്‍...
കൂടെ സാംസ്ക്കാരിക സമ്മേളനവും എല്ലാം മിസ്സാവും :(
ഫ്രൈഡെ മോര്‍ണിങ്ങില്‍ ഒരു ഓട്ടമത്സരം ഉണ്ട്..അതിനു പോയില്ലെങ്കില്‍ എന്നെ ചിലര്‍ ഓടിച്ച് പിടിച്ച് ഫ്രൈ ആക്കും

സാക്ഷീ നിന്നെ പിന്നെ കണ്ടോളാം ;;)
ഹാവൂ ദില്ബന്റെ കത്തി കേള്ക്കാതെ രക്ഷപെട്ടു :D

സാംസ്ക്കാരിക സമ്മേളനത്തിനും മീറ്റിനും ആശംസകള്‍ !!!

qw_er_ty

കുറുമാന്‍ said...

ജബേലലിയില്‍ നിന്നോ, കരാമയില്‍ നിന്നോ എന്നെ പിക്ക് ചെയ്യുകയോ, അല്ലെങ്കില്‍ എവിടെയെങ്കിലും വന്നാല്‍ എനിക്കാരെങ്കിലുമൊരു സീറ്റ് തരുകയോ ചെയ്യുകയാണെങ്കില്‍ ഞാനും വരാം.

വ്യാഴാഴ്ച ദൂരയാത്ര ഞാന്‍ സ്വയം ഡ്രൈവ് ചെയ്തു പോകാറില്ല എന്നതാണു കാരണം (പോകണമെങ്കില്‍ പൊക്കോ, വണ്ടിയുടെ ചാവി തരില്ല, എന്നാരും പറഞ്ഞില്ല)

ഓ ടോ : എന്നെ വഹിക്കുന്ന വണ്ടിയില്‍ കരുതാന്‍ അടിപൊളി ഒരു ഡ്യൂട്ടി ഫ്രീ സാധനം എന്റെ കയ്യിലുണ്ട്.

ഇടങ്ങള്‍|idangal said...

കുറുമാന്‍ ചേട്ടാ,

രണ്ടു-മൂന്ന് വണ്ടിയുണ്ടെന്നാ‍ ദില്‍ബു പറഞ്ഞ്, അവനെ ഒന്ന് വിളിച്ച് നോക്ക്.


(ഓ. ടോ.: ഹ ഹ ആ ഡ്യൂട്ടി ഫ്രീ പ്രലോഭനം കലക്കി, ഇനിയിപ്പോ എത്രപേര് കൊത്തി എന്ന് നോക്ക്യാ മതി. )

sandoz said...

കുറുമാനേ വഹിക്കുന്ന വണ്ടി ഒന്ന് മഞ്ഞുമ്മല്‍ വഴി തിരിച്ച്‌ വിടുമോ..പ്ലീസ്‌.
മീറ്റിനു എല്ലാ ആശംസകളും.

സു | Su said...

മീറ്റിന് ആശംസകള്‍. സമ്മേളനത്തിന്റെ വിശദവിവരങ്ങള്‍ ഒക്കെ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. :)

തണുപ്പന്‍ said...

അപ്പൊ കുറുമാന്‍ മോസ്കോ ഡ്യൂട്ടി ഫ്രീന്ന് വാങ്ങിയത് ഇപ്പഴും പൊട്ടിച്ചില്ലേ?

അത് വെച്ച് പ്രലോഭനമടിക്കാല്ലേ?

മീറ്റിന് ആശംസകള്‍ ... നിങ്ങളിങ്ങനെ മീറ്റിയാല്‍...ദേ സൂക്ഷിച്ചോ !

വിശാല മനസ്കന്‍ said...

പ്രലോഭനങ്ങളില്‍ വശംവദനായി ഞാനും ചേച്ചീനെ വേണമെങ്കില്‍ അളിയന്‍ തന്നെ എയര്‍പോട്ടില്‍ വിടട്ടേ എന്ന് ഉറക്കെ പ്രഖ്യാപിച്ചും കൊണ്ട്, അബുദാബിക്ക് തെന്നുവാന്‍ തീരുമാനിച്ചു.

കുറുവേ.. ഇത്തവണ ഞാന്‍ പിന്‍സിറ്റിലിരിക്കാമെന്നാ വിചാരിക്കണേ.. എന്നാലല്ലേ... ഏത്??

ഇനിയിപ്പോ നിര്‍ബന്ധം ആണെങ്കില്‍...

പെരിങ്ങോടന്‍ said...

നാളെയൊരു ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം കൂടി ഉണ്ടെന്നാണല്ലോ അറിയാന്‍ കഴിഞ്ഞതു്. അതിഥികളുടെ പേരില്‍ സാറ ടീച്ചറെ കാ‍ണാനുമില്ല.

ഇന്ന് നഗരത്തില്‍ കേട്ട തമാശ, മേതിലിനെ സ്വീകരിക്കുവാന്‍ പോയ കാദറിക്ക (ഡോ. കാദര്‍) ആറടി രണ്ടിഞ്ചു ഉയരമുള്ള ഒരു രഘുവരന്‍ ഡിറ്റോയെ പ്രതീക്ഷിച്ചു ആകാശത്തേയ്ക്കു നോക്കി നില്‍ക്കുന്നതിനിടെ മേതില്‍ ഏതോ ട്രോളിയുടെ മറവില്‍ അടിയില്‍ കൂടെ പോയത്രെ (ഞാന്‍ കെട്ടിച്ചമച്ചതല്ല, മേതില്‍ തന്നെ പറഞ്ഞതാണേയ്)

ലോനപ്പന്‍ said...

ആശംസകള്‍

ദില്‍ബാസുരന്‍ said...

ഇത് വരെ എത്തിച്ചേരും എന്ന് ഉറപ്പായവരുടെ പുതുക്കിയ ലിസ്റ്റ്:

അനിയന്‍സ്
പ്രയാണം
ഇടങ്ങള്‍
അത്തിക്കുറിശ്ശി
ജ്യോതിഷ്
ദില്‍ബാസുരന്‍
ദേവരാഗം
രാധേയന്‍
കണ്ണൂസ്
സങ്കുചിതമന‍സ്കന്‍
കുറുമാന്‍
സാക്ഷി
പെരിങ്ങോടന്‍
ഗന്ധര്‍വന്‍
തിര
സിദ്ധാര്‍ത്ഥന്‍
വിശാലമനസ്കന്‍
ഏറനാടന്‍
പുഞ്ചിരി
സമീഹ

മിക്കവാറും വരാനും ജസ്റ്റ് ഫോര്‍ ഏ ചെയിഞ്ച് എന്ന നിലയില്‍ ചിലപ്പോള്‍ വരാതിരിക്കാനുമുള്ള സാധ്യതയോട് കൂടിയ കാലാവസ്ഥാ പ്രവചനവകുപ്പില്‍ ജോലി കിട്ടിയവര്‍:
കുഴൂര്‍ വിത്സണ്‍
മുസാഫിര്‍

ഓടോ: സാക്ഷാല്‍ ശ്രീമാന്‍ അത്തിക്കുറുശ്ശി ആദ്യമായി രംഗപ്രവേശം ചെയ്യുന്നു ഒരു ബ്ലോഗേഴ്സ് മീറ്റില്‍. :-)

ദേവന്‍ said...

എവിടെ നിന്നോ വന്നു ഞാന്‍ എവിടേക്കോ പോണു ഞാന്‍...
ഞാനും രാധേയനും മിക്കവാറും ഏതെങ്കിലും സമയത്ത്‌ അവിടെ എത്തി എതെങ്കിലും സമയത്ത്‌ തിരിച്ചു പോരുമെന്ന് എന്ന് ലക്ഷണവശാല്‍ തെളിഞ്ഞു വരുന്നുണ്ട്‌ ദില്‍ബാ.

വര്‍ഷാവസാനം കണക്കപ്പിള്ളമാര്‍ക്ക്‌ മാമാങ്കം (ചില മാമന്മാര്‍ വന്ന് നടത്തുന്ന അങ്കം എന്നും പറയാം) നടക്കുന്ന മാഘമാസമഹാമഹക്കാലമാണ്‌. നാട്ടില്‍ പോക്ക്‌ ഗള്‍ഫനു അയലോക്കത്തിന്റെ ദൂരം അളന്ന് ഡയര്‍, അര്‍മാനി, കിര്‍മ്മാണി, ബ്രൂട്ട്‌ തുടങ്ങിയവ വീടെണ്ണം എടുത്ത്‌ വാങ്ങാനുള്ള സമയമാണ്‌ രണ്ടും കൂടി കോഞ്ഞാക്കു പരുവം ആയി കിടക്കുന്നതിന്റെ ഇടയില്‍ പുറത്തു വിടാന്‍ പറ്റാത്ത ചില വലിയ കാര്യങ്ങള്‍ ജോലിപ്പുറത്തും നടക്കുന്നു.

എല്ലാം കണക്കിലെടുത്ത്‌, സഹതപിച്ച്‌, വരുന്നതും പോകുന്നതും ഇന്ന സമയത്തെന്ന് ആരും നിഷ്കര്‍ഷിക്കരുതെന്ന് അപേക്ഷാഫാറം ദാ ഇവിടെ സമര്‍പ്പിക്കുന്നു.

ദില്‍ബാസുരന്‍ said...

ദേവേട്ടാ,
യു.ഏ.ഇ പീനല്‍ കോഡിലൊക്കെ തപ്പി. ഇവിടെ കാലുമാറ്റ നിരോധന നിയമം സ്പീക്കറുടെ വല്ല്യപ്പന്‍ മരിച്ച ദുഖാചരണത്തിനിടെ സഭയില്‍ പാസാവാഞ്ഞത് ദേവേട്ടന്റെ ഭാഗ്യം. ബട്ട് കാലുമാറിയാല്‍ “ആ കാലുകള്‍ എന്റേതാണ് ആസാനേ” എന്നൊരു വരി അറബിയില്‍ എഴുതിയിട്ടുണ്ട് യു.ഏ.ഇ ഭരണഘടനയില്‍. പിന്നെ വി.കെ.എന്‍ പറഞ്ഞപോലെ എന്തൊക്കെയായാലും നമ്മള്‍ ആത്യന്തികമായി ജന്തുക്കളാണല്ലോ (കണക്കപ്പിള്ളകള്‍ എന്ന് വായിപ്പാന്‍ കള്ളൊപ്പിട്ട അപേക്ഷ). വന്നില്ലെങ്കിലാ കളി.... ;-)

കൈപ്പള്ളി ചേട്ടായിയെ ഫോണില്‍ കിട്ടുന്നില്ല. വരും എന്ന് കമന്റിട്ടു കണ്ടു ഒരു പോസ്റ്റില്‍. അബുദാബിയില്‍ വെച്ച് ഫോണ്‍ ചെയ്ത് കൂടെ കൂട്ടാം എന്ന് കരുതുന്നു.

അതുല്യ said...

സ്ത്രീ ബ്ലൊഗ്ഗേഴ്സില്ല്യാണ്ടേ എന്തൂട്ട്‌ പോക്കാ നിങ്ങളു പോണേ?

ദേവാദിഗുര്‍വാ..എയര്‍പ്പൊട്ടിലു ഇന്ന് മുതല്‍ 4 ദിവസത്തേയ്ക്‌ എല്ലാ സര്‍വീസുകളും അത്യാവശ്യ സര്‍വീസ്സാക്കി മാറ്റി 24 ഹവര്‍സ്‌ ഡ്യൂട്ടിയിട്ടതായി ശര്‍മ്മാജി പറഞ്ഞല്ലോ? എച്ച്‌ ആര്‍/ഫൈനാന്‍സ്‌ ഒക്കെ വരേം ഉള്ളവരുടെ വ്യാഴം വെള്ളീ തുടങ്ങുന്ന ലീവും ക്യാന്‍സല്‍ ന്ന്? എന്താ കഥ ഇത്‌? ഭീകരപ്രവര്‍ത്തനത്തിനെ എന്തോ സുനയാണേന്നാ പറഞ്ഞത്‌? ദേവന്റെ വകുപ്പിലു ഇല്ലേ? ഇന്നലെ മുതല്‍ ലീവ്‌ ക്യാന്‍സല്‍ ആക്കിന്നും, പാസ്സ്പൊര്‍ട്ട്‌ തിരികെ വാങ്ങീന്നും പറഞ്ഞു കേള്‍ക്കുന്നു.ഇന്ത്യയിലേ വിമാനത്താവളത്തില്‍ ഇത്‌ ഉണ്ടായീന്ന് കേട്ടു. ദുബായിലുമുണ്ടോ? അറിവ്‌ പകര്‍ത്തുമല്ലോ. Just in case pls enquire. Before fixing up timing. If some one is coming back today, I also would like to join.

ദില്‍ബാസുരന്‍ said...

അതും ഇതും പറഞ്ഞ് അതുല്ല്യാമ്മ ആധി കയറ്റുകയാണ് ദേവേട്ടാ. പിന്നേ.. 24 മണിക്കൂറും ഫൈനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വൌച്ചറെഴുതിയില്ലെങ്കില്‍ വിമാന സര്‍വീസൊക്കെ സ്തംഭിയ്ക്കും. :-) (ദേവേട്ടാ.. തല്‍ക്കാലം ഈ വിരട്ടലിന്റെ മറവില്‍ പിടിച്ച് നില്‍ക്കൂ. ബാക്കി നമ്മള്‍ക്ക് ശരിയാക്കാം)

അതുല്ല്യാമ്മയോട് ദിസ് ഈസ് ട്വെല്‍ത്ത് ടൈം ഞാന്‍ വണ്ടി മടങ്ങും പോരൂ എന്ന് പറയുന്നത്. വിട്ട് പറയൂ. നോ ടേണ്‍ എറൌണ്ട് ആന്റ് പ്ലേ (തിരിഞ്ഞ് കളിയ്ക്കാന്‍ പാടില്ല) ആന്റ് യുവര്‍ ടേണ്‍ വില്‍ നോട്ട് വാക്ക് ഹിയര്‍ (ആ വെളവ് ഇവിടെ നടക്ക്കുകയും ഇല്ല) എന്ന്. :)

അഗ്രജന്‍ said...

അഗ്രജിയുടെ ബേബി സിറ്റിങ്ങിലെത്തുന്ന കുട്ടി പോവാന്‍ വൈകുമെന്നത്, പിന്നെ പാച്ചുവിന് ജലദോഷവും ചുമയും പൂര്‍ണ്ണമായും മാറിയിട്ടില്ല എന്നത്... ഇങ്ങിനെയുള്ള കാരണങ്ങളാല്‍ ഈ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നതില്‍ വിഷമം ഉണ്ട്... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

അതുല്യ said...

ഞാന്‍ റ്റെക്കിനിക്കല്‍ ഡിപ്പര്‍ട്ട്മെന്റിന്റെ കാര്യമം പ്രതേയ്യ്കിച്കും ബാക്കി വിഭാഗങ്ങളും പെടും എന്ന അറിവുമാണിവിടെ പറഞ്ഞത്‌. ദേവന്‍ പോണതും സമയവും മറ്റും എന്റെ വിഷയമല്ല ദില്‍ബൂ. സംരംഭത്തിനു ഹാജര്‍ ദേവനേ പോലുള്‍ലവര്‍ വയ്കണം എന്ന് തന്നെയാണു എന്റേയും ആഗ്രഹം. ഒരു പക്ഷേ ദേവന്‍ വരെ എത്താത്ത ന്യൂസ്‌ ഞാന്‍ പറഞ്ഞൂൂ ന്ന് മാത്രം. ദേവന്റെ മൊബീല്ലില്‍ വിളിച്ചിട്ട്‌ കിട്ടാത്തോണ്ട്‌. അലെങ്കില്‍ അതും ചെയ്യുമായിരുന്നില്ല. ആപ്പീസിന്റെ ഗവന്മന്റ്‌ സൈറ്റ്‌/അല്ലെങ്കില്‍ അപ്പീസ്‌ ഡോട്ട്‌ കോം ഉള്ളവര്‍ക്ക്‌ ഞാന്‍ മെയിലും വിടാറില്ല.

ദില്‍ബാസുരന്‍ said...

അതുല്ല്യാമ്മാ,
സ്റ്റാന്റ് അറ്റ് ഈസ്... അതിനുമാത്രമുള്ള പ്രശ്നമെന്തുണ്ടായി? ഒരു അടി ക്ലബ്ബില്‍ നടക്കുമ്പോള്‍ നമ്മള്‍ ഇവിടെ സമാന്തര അടി നടത്തുന്നത് മോശമാണ് കൂടാതെ നാട്ടുനടപ്പിന് എതിരുമാണ്.അവിടെയുള്ള കാണികളുടെ ശ്രദ്ധ തെറ്റിയ്ക്കരുത്.യേത്? :)

ദേവന്‍ said...

അമ്മാ തായേ,
അരമന രഹസ്യങ്ങള്‍ ബ്ലോഗ്ഗങ്ങാടീല്‍ പാട്ടാക്കിയാല്‍ ഞാനും ശര്‍മ്മാജീം അബാക്കസിനു പകരം വാതില്‍ അഴികള്‍ എണ്ണി പഠിക്കേണ്ടി വരുമേ.

ആകെ വത്യാസം ഞാന്‍ ഒന്ന് രണ്ട്‌ മൂന്നെന്നെന്ന് എണ്ണുമ്പോ മൂപ്പര്‍ ഏക്‌ ദോ തീന്‍ പാടും എന്നാവും.

കൈപ്പള്ളി എത്തിക്കോളും, ഞാന്‍ ഇന്നലെ വിളിച്ചു ചോദിച്ചു.

സമയം ഉണ്ടാകുമെന്ന് തോന്നുന്നു. വിളിച്ചറിയിക്കാം, ഞാന്‍ എന്തായാലും തിരിച്ച്‌ ഇന്നു തന്നെ വരുന്നുമുണ്ട്‌. എന്റെ കൂടെ വരുന്നെങ്കില്‍ അറിയിക്കണേ.

അതുല്യ said...

കുറുമാനുള്ളത്‌ കൊണ്ട്‌ ഞാന്‍ വരണില്ലാന്ന് വച്ചു.

ഏറനാടന്‍ said...

ദില്‍ബു പറഞ്ഞപ്പഴാണിങ്ങനെ ഒരു സംഗതി അറീണത്‌, പ്രത്യേകിച്ചും വിസ്തരിച്ചൊരു സദ്യയുമുണ്ടെന്ന് അവന്‍ ഊന്നിയൂന്നി അറീച്ചു. ഏതായാലും ഞാനും വരുന്നു. ഇന്നാണേല്‍ മുടിഞ്ഞ ജോലിത്തിരക്കും.

കണ്ണൂസ്‌ എന്നെ ക്ലോക്ക്‌ ടവറിനടുത്തീന്ന് കണ്ടെത്തിക്കോളാമെന്നും പൊക്കിയെടുത്തോളാമെന്നും ഏറ്റിരിക്‍ണ്‌. അപ്പോ റൈറ്റ്‌!

ദില്‍ബാസുരന്‍ said...

തമനു മാഷ് അത്യാവശ്യമായി കമ്മറ്റി ഓഫീസുമായി ഒന്ന് ബന്ധപ്പെട്ടാല്‍ നന്നായിരുന്നു.

ദില്‍ബാസുരന്‍-8972301

Anonymous said...

എന്റെ ശകടം ഷാര്‍ജ ക്രിസ്റ്റല്‍ പ്ലാസയില്‍ നിന്നും 5.30ന്‌ പുറപ്പെടും. ഇനിയും ലിഫ്റ്റ്‌ ആവശ്യമുള്ളവരരെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാം 050 3299010

കണ്ണൂസ്‌ said...

വണ്ടി ഫുള്‍. അഞ്ചരക്ക്‌ ഗിസൈസില്‍ നിന്ന് പുറപ്പെടുന്നു. അഞ്ചേ നാല്‍പ്പതിന്‌ ഗലദാരിയില്‍ നിന്ന് വിശാലന്‍, അഞ്ചേ അന്‍പതിന്‌ ക്ലോക്ക്‌ ടവറില്‍ നിന്ന് ഏറനാടന്‍, ആറ്‌ അഞ്ചിന്‌ കരാമാ സെന്ററില്‍ നിന്ന് കുറു, ജ്യോതിഷ്‌. ഷേക്ക്‌ സായദ്‌ റോഡ്‌ വഴി എട്ട്‌ മണിക്കുള്ളില്‍ അബുദാബി.

സാക്ഷി, എട്ട്‌. അഞ്ചിന്‌ ചായ, വട റെഡിയായിരിക്കണം.

ചന്തു said...

ആശംസകള്‍.മീറ്റുന്നവര്‍ക്കായി എന്റെ വക ഒരു ‘ഹായ്’.

ദില്‍ബൂ..മെനുവിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയും പാടില്ല.

ഈ സമ്മേളനത്തിന് കുറുമാന്റെ ചെണ്ടമേളം ആകാമായിരുന്നു.

ഇടിവാള്‍ said...

കണ്ണൂസ്, കുറുമാന്‍, വിശാലന്‍ പിന്നെ, ഡ്യൂട്ടിഫ്രീ ! എല്ലാം ഒരു കാറില്‍ !

കര്‍ത്താവേ.. നീ പ്രലോഭിപ്പിക്കുന്നോ ?

കുറുമാണേ, ആ മൊളകിട്ട വൊഡ്ക തീര്‍ന്നോടോ?

ദില്‍ബാസുരന്‍ said...

കണ്ണൂസ് വണ്ടി ഫുള്‍

സിദ്ധാര്‍ത്ഥന്‍ വണ്ടി ഫുള്‍

ദേവേട്ടന്‍ വണ്ടി ഫുള്‍

കൈപ്പള്ളി വണ്ടിയില്‍ സീറ്റൊഴിവ്

അത്തിക്കുറുശ്ശി വണ്ടിയില്‍ ലിമിറ്റഡ് സീറ്റ്സ് അവൈലബിള്‍

ഗടന്ന് വരൂ.. ഗടന്ന് വരൂ.. ഗടന്ന് വരൂ..

കലേഷ്‌ കുമാര്‍ said...

സന്തോഷമായി! ദിൽബൻ കാര്യങ്ങൾ ഉഷാറാക്കിയത് നന്നായി! അങ്ങനെ വേണം!

എല്ലാരെയും ഞാൻ മിസ്സ് ചെയ്യുന്നു!

ദില്‍ബാസുരന്‍ said...

അബുദാബിയിലെ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന സാംസ്കാരിക പുലിക്കളി ആരംഭിച്ചു. ഇന്നലെ രാത്രി ഇപ്പൊ മടങ്ങും,ദേ മടങ്ങി, മടക്കവണ്ടിയില്ലെങ്കില്‍ ഞാനില്ല എന്നൊക്കെ പറഞ്ഞ കുറേ ബ്ലോഗര്‍മാര്‍ രാവിലെ 6 മണി വരെ സംസാരിച്ചിരുന്ന് മീറ്റില്‍ പങ്കെടുക്കാന്‍ വന്ന ബെന്ന്യാമിന്റെ റൂമിലുണ്ട്. ഇന്ന് കാര്യപരിപാടികളില്‍ സജീവമാവ്വേണ്ട ബെന്ന്യാമിനെ അരമണിക്കൂര്‍ ഉറങ്ങാന്‍ അനുവദിച്ച് കാണും എന്ന് ഞാന്‍ പ്രത്യാശിയ്ക്കുന്നു.

ഇപ്പോള്‍ ഈ കാണുന്ന അഞ്ജലി ഓള്‍ഡിനും കുടിയ്ക്കുന്ന ചായയ്ക്കും ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നത് പ്രയാണത്തിന്റെ ഊഷ്മളമായ ആതിഥ്യത്തിന്.

ദേവന്‍ said...

കഷ്ടപ്പെട്ട്,ബുദ്ധിമുട്ടി, വനിതാമെംബറെയും കൂട്ടി. (കട:നെടുമുടി)ഒരു പരിചയവുമില്ലാത്ത നാടായ അബുദാബിക്ക് പുറപ്പെട്ടത് കൈപ്പള്ളി കൃത്യമായി സമ്മേളന സ്ഥലം കാണിച്ചു തരുമെന്ന് പറഞത് വിശ്വസിച്ചാണ്. ആദ്യമൊക്കെ പുള്ളി “അബുദാബിയില്‍ സിറ്റി എത്തിയ ശേഷം ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അരികിലൂടെയുള്ള റോഡ് പിടിച്ച് നേരേ അല്‍ ഐന്‍ യൂണിവേര്‍സിറ്റിക്ക് മുന്നില്‍ വരുക. എന്നൊക്കെ പറഞ്ഞ് കണ്‍ഫ്യൂഷന്‍ ആക്കിയെങ്കിലും അവസാനം സ്ഥലം കൃത്യമായി കാണിച്ചു തന്നു. ദാ ഇതാ ഇങ്ങനെ

ഏറനാടന്‍ said...

Marakkuvanavilla Indo-Arab Meet! Ellarem kandu kettu...

Neram Veluppichathenganey?
Rathri discussiyum Pakalurangiyum.

Benyamin, Athuleychi, Kannoos, Idangal, Punchiri, Athikurishi etc., ennee blog-puleesine kandu, mutti,

Aa Nirvruthiyil Cafeyil Coffee mothi Ariyikkunnu..
(O.T:- Devetaaa, Kaipalliii padangal eppo releasavum?)

അതുല്യ said...

വളരെ അനായാസകരമായി കാര്‍ പാര്‍ക്കിംഗ്‌ ചെയ്യാന്‍ കഴിഞ്ഞ ഒരു അവസരം. :)

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു ആവേശത്തോടെ പങ്കെടുത്ത്‌, ജോലി തിരക്കിനിടയിലും, ജോലി കഴിഞ്ഞും അവിടെ എത്തി ചേര്‍ന്ന എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍.

അബുധാബി വേലയ്ക്‌,

ദേവന്റെ നിസ്സാന്‍ കാറു കണ്ടു
(ഫ്ലാറ്റിന്റെ താഴെ ഞാന്‍ കുടുംബ സമേതമുണ്ട്‌ എന്ന് അറിയിയ്കുമ്പോള്‍, തണുപ്പത്ത്‌ നിക്കണ്ട, മുകളിലേയ്ക്‌ കയറി വരൂ, ചായ കുടിയ്കാം എന്നൊക്കെ ഞങ്ങള്‍ ആതിഥ്യ മര്യാദ പറയാറുണ്ട്‌. ദേവന്റെ വീട്ടിലെ സോഫയോ സാധനങ്ങളോ ഒക്കെ അപ്പു കേടാക്കുമെന്നോ, അല്ലാ, നിങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ക്കൊന്നും കേറാനുള്ള സ്റ്റാറ്റസ്‌ പോരാ എന്നതാണോ അതിനു കാരണം? ഐ. ആം ഹര്‍ട്ട്‌ എനിവേ. ഇനി വിളിച്ചാലും വരണില്ല്യ. കുഞ്ഞിനേ ലുലുവിലോ മറ്റോ വച്ച്‌ കാണുമ്പോ കണ്ടോളാം)

രാധേയന്റെ കത്തി കേള്‍ക്കാന്‍.

തമ്മന്നുവിന്റെ മൗനം അത്ര നല്ല ശീലമായി തോന്നിയില്ല. (പരിശുദ്ധാത്മാവേ.... നീ ഒരു കള്ളനാകുന്നു.....)

വിശന്നിരിയ്കുമ്പോള്‍, ആഹാരം മാത്രമാവും ഏറ്റവും കൂടുതല്‍ കടന്ന് വരുന്ന ചിന്തയെന്ന് അറിഞ്ഞു.

പരിചയമുള്ളവര്‍ക്കും, പണ്ട്‌ സംസാരിച്ചവര്‍ക്കും ഒക്കെ പിന്നെ കാണുമ്പോഴ്‌ മിണ്ടാതിരിയ്കുവാന്‍ കഴിയും എന്ന്.

സിദ്ധാര്‍ട്ടന്‍ വിളിച്ച്‌ ഹാളിലേയ്ക്‌ നിര്‍ബ്ബദ്ധിച്ച്‌ കൊണ്ട്‌ പോകുമ്പോള്‍, ആണിന്റെ ഭര്‍തനാട്ട്യമായിരുന്നില്ലാ ഉദ്ദേശം മറിച്ച്‌, പോണതിനു മുമ്പേ ദില്‍ബൂനൊട്‌ യാത്ര പറയണം എന്ന അഭ്യര്‍ത്തനയായിരുന്നും എന്ന് അറിഞ്ഞതില്‍.

കണ്ണൂസിനേം, അത്തിക്കുറിശ്ശിനേം, ബെന്ന്യാമിനേം ഒക്കെ കണ്ടു.

കുറുമാന്റെ തലയിലുള്ള മുടി കൂടുതലോ അല്ലാ ഹാളില്‍ ആളു കൂടുതലോ എന്ന് ഒരു തര്‍ക്കം ഞാനും അപ്പുവും തീര്‍ക്കാന്‍ കഴിഞ്ഞതിനു.

ഇനി മൈക്കുണ്ടെങ്കില്‍ ദേവനും, ക്യാമറയുണ്ടെങ്കില്‍ ഞാനും ഒരു പരിപാടിയ്കും എത്തിച്ചേരുന്നതല്ല)

ദില്‍ബൂ നോട്ട്‌ ദ പോയിന്റ്‌.. ആഡിറ്റഡ്‌ കണക്കുകള്‍ എത്രയും വേഗം മേശപ്പുറത്ത്‌ വയ്കുക. ദില്‍ബൂന്റെ ഇന്നലെ വാങ്ങിയ പുതിയ മൊബൈല്‍ ഫോണ്‍ എല്ലാര്‍ക്കും ഇഷ്ടായി എന്ന് അറിഞ്ഞു. മോഡല്‍ നമ്പ്ര പറയുമല്ലോ.

ദില്‍ബാസുരന്‍ said...

ഓഡിറ്റഡ് കണക്കുകള്‍ ഇയറെന്റില്‍ വരുന്നതാണ്. ഐ മീന്‍ ഇന്‍ ഡിസമ്പര്‍ 2007.

(എല്ലാം വരും അതുല്ല്യച്ചേച്ചീ. പക്ഷേ അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിയ്ക്കണോ എന്ന പോലെ കള്ളന്റെ കൈയ്യില്‍ താക്കോല്‍ കൊടുക്കണോ എന്നുള്ള ചോദ്യം ഇവിടെ പ്രസക്തമല്ല എന്ന് അറിയുന്നു)

ഓടോ: ഈ ലേറ്റസ്റ്റ് മൊബൈലുകള്‍ക്ക് ഭാരം വളരെ കമ്മിയാണല്ലേ :-)

അതുല്യ said...

വളരെ അനായാസകരമായി കാര്‍ പാര്‍ക്കിംഗ്‌ ചെയ്യാന്‍ കഴിഞ്ഞ ഒരു അവസരം. :)

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു ആവേശത്തോടെ പങ്കെടുത്ത്‌, ജോലി തിരക്കിനിടയിലും, ജോലി കഴിഞ്ഞും അവിടെ എത്തി ചേര്‍ന്ന എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍.

അബുധാബി വേലയ്ക്‌,

ദേവന്റെ നിസ്സാന്‍ കാറു കണ്ടു
(ഫ്ലാറ്റിന്റെ താഴെ ഞാന്‍ കുടുംബ സമേതമുണ്ട്‌ എന്ന് അറിയിയ്കുമ്പോള്‍, തണുപ്പത്ത്‌ നിക്കണ്ട, മുകളിലേയ്ക്‌ കയറി വരൂ, ചായ കുടിയ്കാം എന്നൊക്കെ ഞങ്ങള്‍ ആതിഥ്യ മര്യാദ പറയാറുണ്ട്‌. ദേവന്റെ വീട്ടിലെ സോഫയോ സാധനങ്ങളോ ഒക്കെ അപ്പു കേടാക്കുമെന്നോ, അല്ലാ, നിങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ക്കൊന്നും കേറാനുള്ള സ്റ്റാറ്റസ്‌ പോരാ എന്നതാണോ അതിനു കാരണം? ഐ. ആം ഹര്‍ട്ട്‌ എനിവേ. ഇനി വിളിച്ചാലും വരണില്ല്യ. കുഞ്ഞിനേ ലുലുവിലോ മറ്റോ വച്ച്‌ കാണുമ്പോ കണ്ടോളാം)

രാധേയന്റെ കത്തി കേള്‍ക്കാന്‍.

തമ്മന്നുവിന്റെ മൗനം അത്ര നല്ല ശീലമായി തോന്നിയില്ല. (പരിശുദ്ധാത്മാവേ.... നീ ഒരു കള്ളനാകുന്നു.....)

വിശന്നിരിയ്കുമ്പോള്‍, ആഹാരം മാത്രമാവും ഏറ്റവും കൂടുതല്‍ കടന്ന് വരുന്ന ചിന്തയെന്ന് അറിഞ്ഞു.

പരിചയമുള്ളവര്‍ക്കും, പണ്ട്‌ സംസാരിച്ചവര്‍ക്കും ഒക്കെ പിന്നെ കാണുമ്പോഴ്‌ മിണ്ടാതിരിയ്കുവാന്‍ കഴിയും എന്ന്.

സിദ്ധാര്‍ട്ടന്‍ വിളിച്ച്‌ ഹാളിലേയ്ക്‌ നിര്‍ബ്ബദ്ധിച്ച്‌ കൊണ്ട്‌ പോകുമ്പോള്‍, ആണിന്റെ ഭര്‍തനാട്ട്യമായിരുന്നില്ലാ ഉദ്ദേശം മറിച്ച്‌, പോണതിനു മുമ്പേ ദില്‍ബൂനൊട്‌ യാത്ര പറയണം എന്ന അഭ്യര്‍ത്തനയായിരുന്നും എന്ന് അറിഞ്ഞതില്‍.

കണ്ണൂസിനേം, അത്തിക്കുറിശ്ശിനേം, ബെന്ന്യാമിനേം ഒക്കെ കണ്ടു.

കുറുമാന്റെ തലയിലുള്ള മുടി കൂടുതലോ അല്ലാ ഹാളില്‍ ആളു കൂടുതലോ എന്ന് ഒരു തര്‍ക്കം ഞാനും അപ്പുവും തീര്‍ക്കാന്‍ കഴിഞ്ഞതിനു.

ഇനി മൈക്കുണ്ടെങ്കില്‍ ദേവനും, ക്യാമറയുണ്ടെങ്കില്‍ ഞാനും ഒരു പരിപാടിയ്കും എത്തിച്ചേരുന്നതല്ല)

ദില്‍ബൂ നോട്ട്‌ ദ പോയിന്റ്‌.. ആഡിറ്റഡ്‌ കണക്കുകള്‍ എത്രയും വേഗം മേശപ്പുറത്ത്‌ വയ്കുക. ദില്‍ബൂന്റെ ഇന്നലെ വാങ്ങിയ പുതിയ മൊബൈല്‍ ഫോണ്‍ എല്ലാര്‍ക്കും ഇഷ്ടായി എന്ന് അറിഞ്ഞു. മോഡല്‍ നമ്പ്ര പറയുമല്ലോ.

ദില്‍ബാസുരന്‍ said...

അബുദാബിയില്‍ നടക്കുന്ന ഇന്തൊ-അറബ് കള്‍ച്ചറല്‍ മീറ്റില്‍ ഇ-എഴുത്തിനെ കുറിച്ചും ബ്ലോഗിങ്ങിനെ കുറിച്ചും നടന്ന ചര്‍ച്ച ഇപ്പോള്‍ സമാപിച്ചു. മേതില്‍ രാധാകൃഷ്ണന്‍,സക്കറിയ തുടങ്ങിയ എഴുത്തുകാരും പങ്കെടുത്ത പരിപാടി ബൂലോഗത്തിന് വേണ്ടി പെരിങ്ങോടന്‍,സിദ്ധാര്‍ത്ഥന്‍,കൈപ്പള്ളി, സാക്ഷി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. സദസുമായി നടത്തിയ സംവാദത്തില്‍ ഉയര്‍ന്ന് വന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി. മേതിലും സംസാരിക്കുകയുണ്ടായി എന്ന് അറിയുന്നു.

ഒരു സന്തോഷകരമായ വാര്‍ത്ത എന്ന പേരില്‍ സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് സക്കറിയ ബ്ലോഗ് ചെയ്യാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയാണ്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നപടി കാച്ചാം എന്ന് കരുതുന്നു.

ദില്‍ബാസുരന്‍ said...

സക്കറിയ ബ്ലോഗ് ചെയ്യാന്‍ തീരുമാനിച്ച വിവരം കമന്റില്‍ ബോള്‍ഡിലിടണം എന്ന് വിചാരിച്ചത് മറന്നു. :-(

ദില്‍ബാസുരന്‍ said...

തുടര്‍ന്ന് നടത്തിയ മറുപടി പ്രസംഗത്തില്‍ സക്കറിയ ഇങ്ങനെ പ്രസ്താവിച്ചതായി അബുദാബിയില്‍ നിന്ന് അപ്ഡേറ്റ്:

“ആശയത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ബ്ലോഗ് മുതലായ ഇ-എഴുത്തിനെ സ്വീകരിക്കാതെ തരമില്ല.”

“പത്രങ്ങളുടേയും മറ്റ് മാധ്യമങ്ങളുടേയും മുകളില്‍ പറക്കുന്ന പരുന്താണ് ഇ-എഴുത്ത്.”

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതിനനുസരിച്ച് വരുന്നതാണ്.

അതുല്യ said...

സക്കറിയ ബ്ലോഗുമോ?

അതുല്യ said...

എന്നാ പിന്നെ അമ്പത്‌ എനിക്കിരിയ്കട്ടെ.

(ദില്‍ബൂ കണക്കിട്‌ ആദ്യം, നാലായിരത്തി മുന്നൂറോളം ആയീന്ന് ഞാന്‍ അറിഞ്ഞു)

ദേവന്‍ said...

ഈ റൈറ്റിങ് ചര്‍ച്ച ഗംഭീരമായെന്ന് റിപ്പോര്‍ട്ട് കിട്ടി. യൂണിക്കോഡിനു വേണ്ടി ഒരു വര്‍ക്ഷോപ്പ് തരപ്പെടുത്തണമെന്ന് ആഡിയന്‍ ആവശ്യപ്പെട്ടത്രേ. ദുബായി ടാക്സി വര്‍ക്ഷോപ്പ് ഒരു ദിവസത്തേക്ക് വാടകക്കു കിട്ടുമോ എന്നറിയാന്‍ രാജ് അങ്ങോട്ട് പോയിട്ടുണ്ട്.

ഞ്ജാനാംബാളേ,
ബാച്ചിയായതില്‍ പല തരം രാസ, ജൈവ പരീക്ഷണങ്ങളും എന്റെ ഫ്ലാറ്റില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരിസരം റേഡിയോ ആക്റ്റീവ് ആയോ എന്നും സംശയം. അതിനകത്തേക്ക് കയറി നിങ്ങളൊന്നും ഉടുപ്പ് അഴുക്കാക്കണ്ട എന്നു കരുതി വീളിക്കാഞ്ഞതാ.