അബുദാബി കേരള സോഷ്യല്‍ സെന്റര്‍, എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്റെയും ജി.സി.സി രാജ്യങ്ങളിലും യു.എ.ഇ.യിലുമുള്ള ഇതര സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് 2007 (ജനുവരി 11-17) സംഘടിപ്പിക്കുന്നു. അതിഥികളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ, സാറാ ജോസഫ്, കെ.ജി.ശങ്കരപ്പിള്ള, മേതില്‍ രാധാകൃഷ്ണന്‍, ഇ.പി.രാജഗോപാലന്‍, എന്‍.ടി.ബാലചന്ദ്രന്‍, കരുണാകരന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍ എന്നിവരും ഉള്‍പ്പെടുന്നു. പരിപാടിയുടെ സുഗമനടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തില്‍ മലയാളം ബ്ലോഗറായ സിദ്ധാര്‍ഥന്‍ വൈസ് ചെയര്‍മാന്റെ സ്ഥാനം വഹിക്കുന്നുണ്ടു്.
വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുത്തുകാരും കലാകാരന്മാരുമായ നൂറോളം പ്രതിഭകളുടെ പങ്കാളിത്തം കൊണ്ട് ഗള്‍ഫ് സാംസ്കാരിക രംഗത്ത് ദിശാമാറ്റം കുറിക്കുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാ യൂയേയീ ബ്ലോഗന്മാരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
സാംസ്കാരികമേളയുടെ ഔദ്യോഗിക ഈവന്റ് ബ്ലോഗ് http://iacf.blogspot.com/ എന്ന വിലാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.
10 comments:
ഇത്ര വീപുലവും ദീര്‍ഘവുമായ ഒരു സാംസ്കാരിക സംരംഭം ഇതാദ്യമാണ് അല്ലേ. ഗംഭീരം തന്നെ.
വിനിമയങ്ങളുടെ തിരതെറുപ്പിന്
കൊടുക്കല്‍ വാങ്ങലുകളുടെ ചിപ്പിതിരയലിന്
എല്ലാ ഭാവുകങ്ങളും .
ടി.പി.അനില്‍ കുമാര്‍, മുസഫര്‍ അഹമ്മദ്,സര്‍ജ്ജൂ, റാം മോഹന്‍,വില്‍സണ്‍ തുടങ്ങിയവരും ഉണ്ടാവാതിരിക്കില്ലല്ലോ അല്ലേ?
പിന്തുടരുന്നവയെ കൂട്ടിമുട്ടിക്കുന്ന നിങ്ങള്‍ക്കെല്ലവര്‍ക്കും ആശംസകള്‍.. ആശംസകള്‍
ഈ മഹത്തായ സംരംഭം അതിന്റെ ലക്ഷ്യത്തെ മുറിച്ച് കൊടിനാട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു. സാന്നിദ്ധ്യം കൊണ്ടല്ലെങ്കിലും എല്ലാവര്‍ക്കുമൊപ്പം ഞാനും ഉണ്ടാവും. സ്‌നേഹാശംസകളോടെ...
മഹത്തായ ഈ സാംസ്കാരിക സംരഭത്തിന് എല്ലാ വിധത്തിലുള്ള വിജയങ്ങളും ആശംസിക്കുന്നു.
ഈ സാംസ്കാരികമേളയ്ക്കു് എല്ലാ ഭാവുകങ്ങളും
എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
സുനില്‍, ശിവപ്രസാദ്,
എല്ലാവരും നടത്തിപ്പുകമ്മറ്റിയുടെ മുന്‍പന്തിയില്‍ തന്നെ ഉണ്ട്. മുസാഫിര്‍ വരുന്നുണ്ടെന്നാണ് കിട്ടിയ വിവരം.
നിങ്ങളെ രണ്ടുപേരേയും ആദ്യ രണ്ടു ദിനങ്ങളിലെങ്കിലും കാണാമെന്ന് പ്രത്യാശിക്കട്ടേ.
(ഇപ്പോള്‍ ജീസീസിയില്‍ വിസ ഓണ്‍ എണ്ട്രി ഉണ്ട്. ടിക്കറ്റ് മാത്രമേ ചിലവുള്ളൂ,,. ;))
ആശംസകള്‍
വിനോദേ നാട്ടില്‍ പോകുന്നതിനു പകരം ഇങ്ങോട്ടു കേറിപ്പോര്, ഇവിടെ കുബ്ബൂസു കടിച്ചു പറിച്ചും ഒട്ടപ്പാലു കുടിച്ചും സാഹിത്യം സൊള്ളി ഉഷാറാക്കാം.
ആശംസകള്‍!!
മുസഫര്‍ അഹമ്മദ് വരുന്നുണ്ടൊ ? തീര്‍ച്ചയായും കാണണമെന്നുണ്ട്.. സുഹൃത്താണ് കുറെ നാളായി കണ്ടിട്ടും ബന്ധപ്പെട്ടിട്ടും..
ആശംസകള്‍!!
-സുല്‍
ഞാന്‍ ആരെയൊക്കെ പള്ള് പറയരുതെന്നൊരു ലിസ്റ്റ് അയച്ചു തരു. പ്ലീസ്
Post a Comment